രുദ്രവീണ: ഭാഗം 38

രുദ്രവീണ: ഭാഗം 38

എഴുത്തുകാരി: മിഴിമോഹന

ദുർഗാപ്രസാദ്‌ പുതുമന തിരുമേനിയുടെ മുഖത്തേക്കു ഇമ വെട്ടാതെ നോക്കിനിന്നു… അയാളിൽ നിന്നും ഒരു ആശ്വാസവാക് അതായിരുന്നു ദുർഗാപ്രസാദ്‌ ആഗ്രഹിച്ചത്…. ദുർഗ.”””””……. അയാൾ ദുർഗാപ്രസാദിന്റെ തോളിൽ കൈവച്ചു ആ മുഖത്തേക്കു നോക്കി….. “”””രുദ്രൻ “””………അയാൾ ഒന്ന് നിർത്തി…… ആരാ…. സാക്ഷാൽ മഹാദേവൻ… ആ മഹാദേവൻ കൂടെ ഉള്ളപ്പോൾ തന്റെ പ്രണയിനിക്ക് ഒരു ആപത്തും വരാൻ സമ്മതിക്കില്ല…. ദുർഗാപ്രസാദ അയാളെ സംശയത്തോടെ നോക്കി… അയാൾ പറയുന്നതിന്റെ അർത്ഥം അത് ദുർഗാപ്രസാദിനു ഉൾകൊള്ളാൻ പറ്റുന്നില്ല എന്ന് തിരുമേനിക്കു മനസ്സിൽ ആയി… പുതുമന തിരുമേനി ഒന്ന് ചിരിച്ചു ആയിരം പൂർണചന്ദ്രന്മാർ ഒന്നിച്ചു ഉദിച്ചത് പോലെ ആ മുഖം പ്രകാശ പൂരിതം ആയി….. വീണ രുദ്രനിൽ ലയിക്കണം…. “”””അത് മാത്രമേ മുൻപിൽ ഉള്ള ഏക വഴി…..അവരുടെ സംഗമം അതാണ് മനുഷ്യർ ആയ നമുക്ക് ചെയ്യാൻ കഴിയുന്ന ഏക മാർഗം..

തിരുമേനി അത്….. അവൾ കുഞ്ഞു അല്ലെ രുദ്രൻ സമ്മതിക്കില്ല അവളുടെ എൻട്രൻസ് റിസൾട്ട്‌ വരും മെഡിസിന് വിടാൻ ആണ് അവന്റെ ആഗ്രഹം അഞ്ചു കൊല്ലം അവൻ കാത്തിരുന്നോളാം എന്നാണ് പറയുന്നത്…. ആയിക്കോട്ടെ അവൾ പടിക്കട്ടെ ലോകം അറിയപ്പെടുന്ന ഭിഷ്വഗരൻ ആകും അവൾ കാലം ചെല്ലുമ്പോൾ…. പക്ഷേ ഈ വിധിയിൽ നിന്നും അവൾ മറി കടക്കണം എന്ന് മാത്രം…. തിരുമേനി…… ദുർഗാപ്രസാദ അയാളുടെ മുഖത്തേക്കു നോക്കി…. ഞാൻ ഇവിടെ നിന്നും പോയ ശേഷം ഒരുപാട് ഇടത്തു അലഞ്ഞു എന്നെ താന്ത്രിക വിധികൾ പഠിപ്പിച്ച ഒരു മഹാമന്ത്രികൻ ഉണ്ട് എന്റെ ഗുരുനാഥൻ ഞാൻ ആ പേര് ഇവിടെ പറയുന്നില്ല അതിനു എനിക്ക് അനുമതി ഇല്ല….. അയാൾ ഒന്ന് നിർത്തി…… അദ്ദേഹത്തെ കണ്ടെത്തുക അത്ര എളുപ്പം അല്ലായിരുന്നു പലയിടത്തും തിരഞ്ഞു കാരണം അദ്ദേഹത്തിന് ഇതിനൊരു പോം വഴി കണ്ടെത്താൻ ആകും എന്ന് ഞാൻ അടി ഉറച്ചു വിശ്വസിച്ചു……. എന്നിട്ട്…. ദുർഗ ആകാംഷയുടെ അയാളെ നോക്കി…

അദ്ദേഹം വീണയുടെ ജാതകം നോക്കി ഞാൻ പറഞ്ഞത് തന്നെ ആണ് പറഞ്ഞതും…. പോം വഴി ഇല്ല എന്ന്……. നിരാശ എന്നിൽ ഉടലെടുത്തു….. അവസാനം അദ്ദേഹം പറഞ്ഞു ഈ കുട്ടിക്ക് ചേരേണ്ട ജാതകം ഉണ്ട് മഹാദേവന്റെ അനുഗ്രഹം ലഭിച്ച അല്ലങ്കിൽ ആ മഹാദേവന്റെ അംശം ഉൾക്കൊണ്ട്‌ കൊണ്ടു ജനിച്ച പുരുഷൻ… അവനു മാത്രമേ അവളെ ഈ വിധിയിൽ നിന്നും അടർത്തി മാറ്റി സംരക്ഷിക്കാൻ കഴിയു……. അവിടെയും ഞാൻ തളർന്നു….. അങ്ങനെ ഒരാൾ ഈ വൈകിയ വേളയിൽ…. അത് മാത്രം അല്ല രുദ്രന് പറഞ്ഞു വച്ച പെൺകുട്ടിയും അവള് അതിനു സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ……. ഇല്ല…. ഒരിക്കലും എന്റെ കുട്ടി സമ്മതിക്കില്ല….. ഒരിക്കൽ ഞാൻ ദുർഗ്ഗയോട് രുദ്രന്റെ ജാതകം ആവശ്യപെട്ടു വിളിച്ചത് ഓർമ്മ ഉണ്ടോ…. ഉണ്ട്… ഉണ്ട്…. തിരുമേനി അന്ന് കേദാർനാഥിൽ ആയിരുന്നുവല്ലോ….. അതേ… എന്റെ ഗുരുനാഥന്റെ അടുത്തു…. ചെറിയ പ്രതീക്ഷയോടെ ആണ് ഞാൻ രുദ്രന്റ ജാതകം ആവശ്യപ്പെട്ടത്….. ഞാൻ ഗുരുനാഥനോട് ഈ കുട്ടികളുടെ കാര്യം പറഞ്ഞു…

അദ്ദേഹം ആണ് രുദ്രന്റെ ജാതകം അല്ലങ്കിൽ ജനനസമയം ചോദിച്ചത്……. അദ്ദേഹത്തിന് ഞാൻ രുദ്രന്റെ ജാതകം കൈമാറുമ്പോൾ…… കേദാര്നാഥിലേ മണികൾ ഒന്നോടെ മുഴങ്ങി…….. അദ്ദേഹത്തിന്റെ മുഖത്തു ആയിരം പൂർണചന്ദ്രന്മാരെ ഒരുമിച്ചു ഞാൻ കണ്ടു…. ആ ജാതകങ്ങൾ കൂട്ടി വായിക്കുമ്പോൾ ആ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുണ്ടായിരുന്നു……. എന്തൊക്കെയാ തിരുമേനി ഈ നടക്കുന്നത് … അതേ കുട്ടികൾ അറിയാതെ അവരിൽ ഉള്ള ദൈവാംശം “”ശിവപാർവതി””” തന്നെ ആണവർ സതി ദേവി ജീവത്യാഗം ചെയ്തു കഴിഞ്ഞു ആരാലും തടുക്കാൻ ആയിട്ടില്ല ആ രുദ്രതാണ്ഡവത്തെ അത് ഇനി ആവർത്തിക്കാൻ പാടില്ല…… വീണക്ക് എന്തെങ്കിലും സംഭവിച്ചാൽ രുദ്രൻ പിന്നീട് മറ്റൊരു വിപത്തും സൃഷ്ടിക്കും അത് വല്യൊത്തു തറവാടിന്റെ വരെ നാശത്തിനു കാരണം ആകും ആ അഗ്നി അണക്കാൻ പിന്നീട് സാധിക്കില്ല കാരണം അവരുടെ പ്രണയം അത് പവിത്രം ആണ് രുദ്രനും വീണയും രണ്ടല്ല അവർ ഒന്നാണ് …….. അയാൾ അണച്ചു കൊണ്ടു പറഞ്ഞു നിർത്തി…..

അപ്പോൾ എന്റെ കുട്ടിയുടെ പുരുഷൻ എന്റെ.. എന്റെ മോൻ തന്നെ ആണോ…… ദുർഗ്ഗയുടെ കണ്ണിൽ നിന്നും ആനന്ദ കണ്ണീർ പൊടിഞ്ഞു….. അതേ……. അവനിൽ മാത്രമേ അവൾ ലയിക്കു … അല്ലങ്കിൽ മരണം അതാണ് വിധി… ഞാൻ എന്ത് വേണം പറ തിരുമേനി… അവരുടെ കല്യാണം അവൾക്കു പതിനെട്ടു തികഞ്ഞാൽ ഉടനെ നടത്താം… രുദ്രനെ പറഞ്ഞു ഞാൻ സമ്മതിപ്പിച്ചോളാം…. ഓ അല്ലേലും ആ കള്ളൻ ഇതു പറഞ്ഞാൽ അപ്പൊ തന്നെ സമ്മതിക്കും….. ഹഹഹ… അയാൾ ആകെ മതി മറന്നു പോയിരുന്നു…. ദുർഗ സന്തോഷിക്കാൻ വരട്ടെ…… എന്താ ഇനിയും പ്രശ്നം ഉണ്ടോ……. മ്മ്മ്….. മിഥുനത്തിലെ ആയില്യവും ആണ് ആ കുട്ടി ജന്മമാസം വിവാഹം അത് പാടില്ല…. പിന്നെ കർക്കിടകം അത് ശുഭ കാര്യങ്ങൾക്കു എടുക്കുല്ല.. . ചിങ്ങം 1 അന്ന് മുഹൂർത്തം ഗുരുനാഥൻ തന്നെ കുറിച്ചു തന്നു… അതേ അത് മതി അന്ന് നടത്താമല്ലോ….. മമ്മ… അത് വരെ വീണയുടെ ജീവൻ അത് സംരക്ഷിക്കണം…… എന്നുവച്ചാൽ…..? ദുർഗാപ്രസാദ്‌ സംശയത്തോടെ നോക്കി…. അതേ അവളുടെ പിറന്നാൾ കഴിയുന്ന ഒന്നര മാസം എന്തും നടക്കും….. അവളുടെ ജീവന് തന്നെ ആപത്തു വരുന്ന എന്തും…….

കാവിലമ്മേ വീണ്ടും പരീക്ഷണം ആണോ….. ദുർഗാപ്രസാദ്‌ ആ ആൽതറയിലേക്ക് ഇരുന്നു…… ഇതൊക്കെ വിശ്വാസത്തിനും അപ്പുറം ആണെടോ…. നമ്മൾ കണ്ടില്ലേ ഇവിടെ നടന്നത് പലതും… ഈ അറക്കുള്ളിലെ മണിനാഗം അത് വീണയുടെ മുൻപിൽ സ്വയം അടങ്ങുന്നതു… രുദ്രനെ ഒരു കുഞ്ഞിനെ പോലെ അനുസരിക്കുന്നത്… മനുഷ്യർക്കു കാണാൻ കഴിയാത്തത് അതിനു കാണാൻ കഴിയുന്നുണ്ട്…….. എങ്കിലും എന്റെ കുഞ്ഞിനെ ആ ഒന്നരമാസം കാത്തു സൂക്ഷിക്കണ്ടേ……. മ്മ്മ്….വേണം….. ദാ ഇതു അവളുടെ കൈയിൽ ഇന്ന് മുതൽ കാണണം… ഒരെണ്ണം രുദ്രനും….. രുദ്രന്റെ താലി അവളുടെ കഴുത്തിൽ കയറി കഴിഞ്ഞു മാത്രമേ ഇത്‌ അഴിക്കാൻ പാടുള്ളു…… ഇത്‌……. ദുർഗ സംശയത്തോടെ നോക്കി…. അവര്കുള്ള താത്കാലിക രക്ഷ….. ഇതിന്റെ പരിധി രുദ്രന്റെ താലി അവളിൽ കയറും വരെ മാത്രം അതിനു ശേഷം ആ താലി ആണ് അവളുടെ രക്ഷ എക്കാലത്തെയും…….. പിന്നെ ദുർഗ്ഗയുടെ സമ്മതത്തോടെ ഞാൻ ഈ കാര്യങ്ങൾ രുദ്രനോട് സംസാരിക്കാൻ പോകുവാന് അയാൾ ആയിട്ടു വീണയോടും കാര്യങ്ങൾ അവതരിപ്പിക്കട്ടെ.. തന്നോട് പറയാൻ പറ്റാത്ത കുറച്ചു കാര്യങ്ങൾ അയാളോട് എനിക്ക് പറയണം താങ്കൾ ഒരു അച്ഛൻ അല്ലെ…

എനിക്ക് കുറച്ചു ജാള്യത ഉണ്ട് പറയാൻ എന്ന് കൂട്ടിക്കോളൂ… അയാൾ ഒന്ന് ചിരിച്ചു.. ദുർഗാപ്രസാദിന്റെ മുഖത്തു ചിരി പടർന്നു…. അർത്ഥം മനസ്സിൽ ആക്കിയവണ്ണം… ആം… ഇതു തിരുമേനി തന്നെ അവരുടെ കൈയിൽ കെട്ടിക്കോളു……. നമുക്ക് വല്യൊത്തേക്കു പോകാം….. കുട്ടികളെ കാണാൻ മനസ്‌ കൊതിക്കുന്നു ദുർഗ്ഗയുടെ കണ്ണ് നിറഞ്ഞൊഴുകി…. അവർ വല്യൊത്തു വരുമ്പോൾ വീണയും രുക്കുവും ഉണ്ണിയെ കൊണ്ടു വീൽച്ചെയറിൽ നടക്കുന്നത് അവർ ദൂരെ നിന്നെ കണ്ടു….. ദുർഗ ഈ കാവിലെ ഭഗവതിയോട് കളിച്ചതിനുള്ള ശിക്ഷ ആണ് ആ കുട്ടി അനുഭവിക്കുന്നത്… അവൻ ആരേ ആണോ നോവിക്കാൻ ശ്രമിച്ചത് അവൾ തന്നെ ഇപ്പോൾ അവന്റെ തുണ ആയില്ലേ… കണ്ടോ വീണ അവനെ എത്ര കാര്യം ആയിട്ടാണ് നോക്കുന്നത്…. ആ കാവിലമ്മയുടെ മനസ്‌ ആണ് അവൾക്കു… തിരുമേനി ഒന്ന് ചിരിച്ചു…… അവരെ കണ്ടതും വീണയും രുക്കുവും വീൽചെയർ നിർത്തി… അവരെ നോക്കി ചിരിച്ചു…. പരീക്ഷ ഒക്കെ കഴിഞ്ഞോ കുട്ടി…….. മ്മ്മ്… അവൾ തലയാട്ടി…. ഇങ്ങു അടുത്തു വരു……

അയാൾ അവളെ തന്നിലേക്കു വിളിച്ചു … ആ കൈയൊന്നു നീട്ടു…….. അവൾ നീട്ടിയ കൈയിൽ തിരുമേനി മഹാദേവനെ പ്രാർത്ഥിച്ചു കൊണ്ടു ആ രക്ഷ കെട്ടി…അതിൽ ഓരോ കെട്ടും മുറുകുമ്പോൾ അയാളിൽ നിന്നും മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ടിരുന്നു…. ആ പ്രകൃതി പോലും നിശ്ചലം ആയി നിന്നു …. പഞ്ചാക്ഷരി അയാളുടെ നാവിൽ വിളയാടിയപ്പോൾ അയാൾ കണ്ടു ആ രക്ഷകനെ സാക്ഷാൽ പരമേശ്വരന്റെ അംശം ആയ….. “””” രുദ്രനെ….. “”””രുദ്രൻ നടന്നു അയാൾക്കു അരികിലേക്ക് വന്നു…… രുദ്രൻ കൂടെ കൈ നീട്ടികൊളൂ അവിടെയും ബാധകം ആണ് ഈ രക്ഷ…. കുളിച്ചു ശുദ്ധം അല്ലെ… അല്ല ഇപ്പോഴത്തെ കുട്ടികൾ അല്ലെ അതൊക്കെ നിർബന്ധം കാണില്ല…. തിരുമേനിയുടെ വാക്കുകൾ കേട്ടു വീണയും രുക്കുവും ഒരു കൈകൊണ്ട് വാ പൊത്തി നിന്നു രുദ്രനെ നോക്കി ചിരിച്ചു… വച്ചിട്ടുണ്ടെടി നിനക്കൊക്കെ… അവൻ പല്ലിറുമ്മി…. ഞാൻ കുളിച്ചു ശുദ്ധം ആണ്….. തിരുമേനിയോടയാവാൻ പറഞ്ഞു… എങ്കിൽ കൈ നീട്ടികൊളൂ…..

ആ കൈയിലെ ഒരൊകെട്ടിലും അയാൾ ആ മഹാമായയുടെ മന്ത്രങ്ങൾ ഉരുവിട്ടു…. അതായിരുന്നു ഗുരുനാഥന്റെ ആജ്ഞയും… പെണ്ണുടലിനു മഹാദേവനും ആണുടലിനു മഹാമയായും രക്ഷ ആയിരിക്കണം….. കഴിഞ്ഞു…. ഇനി ഇത്‌ ഞാൻ പറയാതെ അഴിച്ചു മാറ്റരുത് രണ്ടുപേരും….. പിന്നെ എനിക്ക് രുദ്രനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്….. വിരോധം ഇല്ലാച്ചാൽ കൂടെ വരു….അങ്ങോട്ട് മാറി നിൽകാം…. രുദ്രൻ ദുർഗാപ്രസാദിനെ ഒന്ന് നോക്കി… ചെല്ല് അയാൾ അവനെ കണ്ണ് കൊണ്ടു സമ്മതം കൊടുത്തു…. രുദ്രൻ അയാൾക് പുറകെ പോയതും ദുർഗ വീണയെ ഒന്ന് നോക്കി… കൈയിൽ കെട്ടിയ രക്ഷ തിരിച്ചു മറിച്ചും നോക്കുകയാണ്.. അവളുടെ കുട്ടിത്തം വിട്ടുമാറാത്ത മുഖം അയാളിൽ അല്പം വിഷമം ഉണ്ടാക്കി എങ്കിലും അവളുടെ ആയുസ് നീട്ടി കിട്ടാൻ ഇതേ മാർഗം ഉള്ളൂ എന്ന തിരിച്ചറിവിൽ അയാളുടെ മുഖത്തു ഒരു ചിരി പടർന്നു….. . അയാൾ അകത്തു പൂജ മുറിയെലേക്കു കയറി…..

മഹാദേവ ഈ വീടിന്റെ വിളക്കാണ് എന്റെ മോള്… ഒരിക്കൽ ഞാൻ അവരുടെ ബന്ധം നിഷേധിച്ചു… മാപ്പ്… അറിയാൻ പാടില്ലായിരുന്നു ഈ ഉള്ളവന് ഒന്നും… പക്ഷേ അവരാണ് കൂടി ചേരേണ്ടത് അത് വിധി ആണ്….. കാത്തോണേ മഹാദേവ അയാളുടെ കൈകൾ കൂപ്പി കണ്ണുകൾ താനെ അടഞ്ഞു…. വാവേ…. എനിക്ക് പേടി ആകുന്നുണ്ട്… രുക്കു വീണയുടെ കൈയിൽ പിടിച്ചു…. എന്താടാ….. എന്തുപറ്റി…. അത് ഒരുവർഷം ഇപ്പോൾ കഴിയില്ലേ…. നിന്റെ പിറന്നാള് കഴിയുന്നതോടെ അപ്പോൾ ആ തിരുമേനി പറയില്ലേ മംഗള കർമ്മങ്ങൾ നടത്തി കൊള്ളാൻ… അച്ഛൻ അപ്പോൾ എന്റെ കല്യാണക്കാര്യം എടുത്തു ഇടില്ലേ…. മോളെ അത് ചന്തുവേട്ടനും രുദ്രേട്ടനും ഉണ്ടല്ലോ നീ പേടിക്കണ്ട ഉണ്ണി ഇടയിൽ കയറി…. ഉണ്ണിയേട്ടാ അത് അല്ല തിരുമേനിയുടെ ഈ വരവിൽ എന്തോ ഒരു ഉദ്ദേശ്യം ഉണ്ട് മുഖത്തു ഒരു പ്രസന്നത അന്ന് വന്നപ്പോൾ ആകെ വിഷമിച്ചാണ് പോയത്…. അത് നേരാ ഉണ്ണിയേട്ടാ അവള് പറഞ്ഞത്… ആവണി ഉണ്ണിക്കു ചായയുമായി വന്നു….

അല്പം ചായ അവനു ഒഴിച്ചു കൊടുത്തു….. ആവണി നമ്മൾക്കു എന്ത് ചെയ്യാൻ പറ്റും അല്ലങ്കിൽ ചന്തുവേട്ടൻ ധൈര്യത്തോടെ മീനാക്ഷിയെ അങ്ങ് കെട്ടണം…. പിന്നെ ഇവളുടെ കാര്യം എളുപ്പം ആകും പക്ഷേ അന്ന് ചന്തുവേട്ടനെ അമ്മാവൻ ഇവിടെ നിന്നും ഇറക്കും…. അയ്യോ അത് വേണ്ട….. ആർക്കും ഇനി ഒരാപത് അത് വേണ്ട ഉണ്ണിയേട്ടാ…. എനിക്ക് പേടിയാ… ആവണി ഉണ്ണിയുടെ കൈയിൽ മുറുകെ പിടിച്ചു… ഉണ്ണി ആ കൈകൾ പതുകെ തന്റെ ചുണ്ടോടു ചേർത്തു….. രുക്കുവിന്റെ മുഖത്തു ചെറിയ നാണം വന്നു അവൾ പതുക്കെ വീണയുടെ കൈയിൽ പിടിച്ചു… വാ നമുക്ക് പോകാം….. ഞാൻ വരുന്നില്ല നീ പൊക്കോ… അവൾ ചിണുങ്ങി കൊണ്ടു അവിടെ നിന്നും….. ഇങ്ങോട്ടു വാ പെണ്ണേ…… അവൾ വീണയുടെ കൈയിൽ പിടിച്ചു മുകളിലേക്കു കൊണ്ടു പോയി…. നിനക്ക് ഇത്രേം നാൾ ആയിട്ടും വിവരം വച്ചില്ലേ വാവേ… ഉണ്ണിയേട്ടനും ആവണി ചേച്ചി അവരുടെ പ്രൈവസി ആണ് അവിടെ…

ചിലതൊക്കെ കാണുമ്പോൾ നമ്മൾ ഒഴിഞ്ഞു കൊടുക്കണം…. അയ്യോ ഞാൻ അത് ഓർത്തില്ല…. ശേ നാണക്കേട് ആയി….. രുദ്രേട്ടൻ നിന്നെ ഇത്‌ ഒന്നും പടിപിച്ചില്ലേ…ഭയങ്കര ട്യൂഷൻ ആണല്ലോ മുകളിൽ….. പിന്നെ ഇത്‌ അല്ലെ പഠിപ്പിക്കുന്നത് വീണ മുഖം കൂർപ്പിച്ചു….. അയ്യടി ഞാൻ ഒന്നും അറിയുന്നില്ല എന്നാണോ മോൾടെ വിചാരം…. എന്തായാലും ഒരു അഞ്ചു കൊല്ലത്തേക്ക് നിങ്ങടെ കല്യാണം കാണില്ല നിന്നെ ഡോക്ടർ അക്കിട്ടെ പുള്ളി അടങ്ങു….. അത് വരെ രണ്ടു പേരും കണ്ട്രോൾ ചെയ്തോ…… രുക്കു കുസൃതി ചിരി ചിരിച്ചു….. പിന്നെ നിന്നെ പോലെ കെട്ടാൻ മുട്ടി നില്കുവല്ല ഞങ്ങൾ….. പോടീ അവിടുന്ന്……  രുദ്ര എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് അത് അല്പം ഗൗരവം ഏറിയ വിഷയം ആണ്… തനിക് ഇതിൽ ഒക്കെ വിശ്വാസം കാണുമോ എന്നൊന്നും എനിക്ക് അറിയില്ല… പക്ഷേ താൻ വിശ്വസിച്ചേ പറ്റു….. തനിക് നിഷിബ്‌ദം ആയിരിക്കുന്ന കർത്തവ്യം അതാണ് ആ കൈയിൽ ഞൻ തന്ന രക്ഷ…. രുദ്രൻ ആ കെട്ടിലേക്കു നോക്കി….. തിരുമേനി പറയുന്നത് സസൂഷ്മം കേട്ടു കൊണ്ടു നിന്നു…………………… (തുടരും )……………….

രുദ്രവീണ: ഭാഗം 37

എല്ലാ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story