കൃഷ്ണ: ഭാഗം 1

കൃഷ്ണ: ഭാഗം 1

എഴുത്തുകാരി: Crazy Girl

കതിർമണ്ഡപത്തിൽ ഇരിക്കുമ്പോഴും മനസ്സ് ചത്ത പോലെ ആയിരുന്നു… ഒരുപാടാളുടെ നോട്ടവും പിറുപിറുപ്പും നേരിടാൻ കഴിയാതെ തലയും കുനിച്ചിരുന്നു… കണ്ണീർ പോലും വറ്റി….. പൂജാരി പറയുന്ന ഒരു കാര്യവും ഒരു പ്രതിമ പോലെ ചെയ്തു… രണ്ട് കൈകൾ കഴുത്തിലേക്ക് തട്ടിയത് ദേഹം പൊള്ളുന്നപോലെ തോന്നി.. നെറ്റിയിൽ സിന്ധുരം തൊട്ടപ്പോൾ ബോധം പോകുമോ എന്ന് പേടിച്ചു.. അവസാനം കയ്യ് പിടിക്കാൻ ആരേലും വരാൻ പറഞ്ഞപ്പോ അങ്ങനെ പിടിച്ചു കൊടുക്കാൻ ഈ നിര്ഭാഗ്യവതിക്ക് ആരും ഇല്ലാ അവസാനം ഈ കല്യാണം എങ്ങനേലും തീരട്ടെ എന്ന് വെച്ചിട്ടാണോ അറിയില്ല വല്യച്ഛൻ വന്നു കയ്യ് പിടിച്ചു തന്നു… അവസാനം വീടിറങ്ങാൻ നേരം എല്ലാ പെൺകുട്ടികളും കെട്ടിപിടിച്ചു കരയുന്ന പോലെ കരയാൻ എനിക്ക് ആരും ഇല്ലായിരുന്നു…

ആരോടാണ് യാത്ര പറയേണ്ടത് എന്ന് പോലും അറിയില്ലായിരുന്നു… എല്ലാരുടേം മുഖത്തും കണ്ടു പോയല്ലോ എന്ന ആശ്വാസം അതിലുപരി ഇവൾക്കിതിലും നല്ലത് വരൂല്ലല്ലോ എന്ന പുച്ഛം… കാറിൽ കേറാൻ നേരം കയ്യിലേക്ക് പിടിച്ച അപ്പുവിനെ ഒന്ന് കെട്ടിപിടിച്ചു നെറ്റിയിൽ കവിളും തുരുതുരാ ഉമ്മ വെച്ചു… നിഷ്കളങ്കമായ ആ മുഖത്ത് ഉണ്ട് അവന്റെ കിച്ചുവേച്ചി പോകുന്ന സങ്കടം… കാറിൽ കയറി കരയാൻ മനസ്സൊന്നു വെമ്പി… പക്ഷെ കരഞ്ഞില്ല… വീടെത്തിയപ്പോ ഒന്നും പറയാതെ കാറിൽ നിന്ന് ഇറങ്ങി നടന്നു ഋഷികേശ്.. സങ്കടമായെങ്കിലും ഞാൻ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചില്ലായിരുന്നു. നിലവിളക്കുമായി വീടിനു മുന്നിൽ തന്നെ ഉണ്ടായിരുന്നു അമ്മായിയമ്മ. ഒരുനോക്ക് പോലും എന്നെ നോക്കീല പക്ഷെ ചടങ്ങ് തീർക്കാൻ വേണ്ടി എല്ലാം പെട്ടെന്ന് പെട്ടെന്ന് തീർന്നു..

എല്ലായിടത്തും ഒറ്റക്കായിരുന്നു.. പക്ഷെ ഇവിടെ വീർപ്പുമുട്ടുന്ന പോലെ ആരും ഒന്നും മിണ്ടുന്നില്ല മിണ്ടിയാലും ഒന്നു പറയാൻ ഇല്ലായിരുന്നു പക്ഷെ എല്ലാരുടെയും കണ്ണിൽ ദേഷ്യം പോലെ…. എല്ലാരുടെയും അടക്കം പറച്ചിൽ കഴിഞ്ഞു എല്ലാവരും പോയി.. വീട്ടിൽ ബന്ധുക്കൾ മാത്രമായി ഇട്ട സാരി പോലും മാറ്റാൻ ആരും പറഞ്ഞില്ല..അവസാനം ഒരു ചേച്ചി വന്ന് മുറിയിൽ കൊണ്ട് പോയി ഒരു നീല സിൽക്ക് സാരി എടുത്തു തന്നു..കുളിച്ചൊരുങ്ങി കഴിഞ്ഞ് സാരിയും ഉടുത്ത നിന്ന് ഇനിയെന്ത് എന്ന ഭാവത്തോടെ.. അവസാനം ആ ചേച്ചി തന്നെ വരേണ്ടി വന്നു മുറിയിൽ നിന്ന് കൊണ്ട് പോകാൻ… ആരും മിണ്ടുന്നില്ല എല്ലാവരും അവരുടേതായ തിരക്കിൽ ഇങ്ങനെ ഒരു പെണ്ണുണ്ട് എന്ന ചിന്ത പോലും ഇല്ലായിരുന്നു ആരുടേയും മനസ്സിൽ…

പെട്ടെന്ന് ഒരു വയസ്സായ മനുഷ്യൻ തടിയൊക്കെ വെളുത്തിട്ടുണ്ട് എന്നാലും നല്ല പൊക്കവും അവിശ്യതിൻ ആരോഗ്യവും ഉണ്ട്….എന്റെ അടുത്ത് വന്ന് ഒന്ന് പുഞ്ചിരിച്ചു.. ഒരു നിമിഷം ചിരിക്കാൻ പോലും മറന്ന് പോയി.. “മോൾടെ പേരെന്ന “അയാൾ സൗമ്യമായി ചോദിച്ചു “കൃഷ്ണ ” “ആഹ് ഇപ്പൊ ഓർക്കുന്നു കല്യാണം നടക്കുമ്പോൾ നിന്റെ വല്യച്ഛൻ പറഞ്ഞായിരുന്നു… ” ഒന്നും പറയാതെ ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു “ഞാൻ ഋഷികേശിന്റെ അച്ഛന് ആണ് ” ഒരു ഞെട്ടലോടെ ഞാൻ നോക്കി പെട്ടെന്ന് കാഴ്ചകൾ മങ്ങുന്ന പോലെ അപ്പോഴാണ് മനസ്സിലായത് എന്റെ കണ്ണു നിറഞ്ഞിട്ടാണുള്ളത്.. കണ്ണിലെ വെള്ളം തുളുമ്പി പുറത്തേക്ക് വന്നു… അച്ഛന് അടുത്ത് വന്ന് പതിയെ കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു.. “എല്ലാം ദൈവനിശ്ചയം ആണ്.. നീ ഒരു തെറ്റും ചെയ്തിട്ടില്ല..അതുകൊണ്ട് കരയും വേണ്ട… ”

“എന്നാലും എന്നെ ആർക്കും ഇഷ്ടപ്പെടില്ല… പണ്ടേ ഞാൻ ഒറ്റക്കാണ് എല്ലാം സഹിച്ചു ജീവിച്ചു എനിയും വയ്യ അച്ഛാ “ഒരു വേദനയോടെ ഞാൻ പറഞ്ഞു “ആര് പറഞ്ഞു നിനക്ക് ആരും ഇല്ലന്ന് പണ്ട് നിനക്ക് ആരും ഉണ്ടാകില്ല പക്ഷെ ഇപ്പൊ ഞാൻ ഉണ്ട് എല്ലാരും ഉണ്ട് നിനക്ക് “അച്ഛന് ഒരു പുഞ്ചിരിയോടെ പറഞ്ഞു. പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിഞ്ഞ് നോക്കി”ചിലപ്പോൾ നിന്നെ ഇവിടെയുള്ളവർ വേദനിപ്പിച്ചെന്ന് വരാം വാക്ക് കൊണ്ട് നിന്നെ കുറ്റപെടുത്തിയെന്ന് വരാം എന്റെ മോള് അത് സഹിക്കണം “അച്ഛന് അത് പറഞ്ഞപ്പോൾ സങ്കടമുണ്ടേലും ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി പുതുമണവാട്ടിയെ മുറിയിലേക്ക് കയറ്റാൻ ആരുമില്ലായിരുന്നു.. അല്ലേലും വലിഞ്ഞു കയറിയ മണവാട്ടി വലിഞ്ഞു തന്നെ മുറിയിലേക്ക് കേറാനും പടിക്കണം..

മുറിയിലേക്ക് കയറിയപ്പോ കണ്ടു നല്ല വെല്ല്യ മുറിയാണ് അവിടെ അടുത്തായി കമ്പ്യൂട്ടർ ബുക്‌ഷെല്ഫ് ടേബിൾ എല്ലാം ഒരു സൈഡിൽ ആയി ഒതുക്കിയിട്ടുണ്ട്. അത് കണ്ടപ്പോൾ മനസ്സിലായി ഋഷികേശ് ജോലി ചെയ്യുന്ന സ്ഥലമാണെന്ന്.. പെട്ടെന്നാണ് ഡോർ തുറന്ന് മുറിയിലേക്ക് ഋഷികേശ് വന്നത്….എനിക്കെന്ത് ചെയ്യണം എന്ന് അറീലയിരുന്നു ശരീരം മൊത്തം ഒരു വിറയൽ.. നെറ്റിയിലെ വിയർപ്പുകണങ്ങൾ സാരിതുമ്പ് കൊണ്ട് തുടച്ചു.. അപ്പോഴേക്കും ഡോർ അടച്ച് ഋഷികേശ് അടുത്ത് വന്നു നിന്നു… അവന്റെ മുഖത്തേക്ക് നോക്കാൻ എനിക്ക് ഭയമായിരുന്നു… പെട്ടെന്നാണ് അവനെന്റെ സാരിയിൽ പിടിച്ചു വലിച്ചത്…

അവന്റെ പ്രവർത്തി എന്നെ തളർത്തി മാറിൽ നിന്ന് സാരി പിടിച്ചു വലിച്ചപ്പോ തോളിൽ കുത്തിവച്ച സേഫ്റ്റി pin തോളിൽ കുത്തികയറി അതിലും വേദനയായിരുന്നു അവന്റെ ഭാവം നോക്കിയപ്പോൾ രണ്ട് കയ്യ് വെച്ചും മാർ മറച്ചുപിടിച്ചു നിറഞ്ഞ കണ്ണീരോടെ അവനെ നോക്കി.. അപ്പോൾ അവന്റെ കണ്ണിൽ ചുട്ടുകൊല്ലാനുള്ള പക ഉണ്ടായിരുന്നു…. ഒരുനിമിഷം അവനെ നോക്കി ഊർന്നു നിലത്തിരുന്നു ആ കാലിൽ വീണു കെഞ്ചി എന്നെ ദ്രോഹിക്കരുതേ എന്നും പറഞ്ഞു… അവന് പെട്ടെന്ന് കാലു പുറകോട്ടെടുത്ത കാലിൽ തൊട്ട കയ്യില് അമർത്തി ചവിട്ടി കൊണ്ട് ബെഡിലേക്ക് നീങ്ങി… ചവിട്ടിയ കയ്യാക്കെ നീറി വന്നെങ്കിലും ഋഷികേശിന്റെ പ്രവർത്തി എന്നെ മനസ്സാകേ തളർത്തി 😭 നിലത്തു നിന്ന് ഇഴഞ്ഞ് കൊണ്ട് ഒരു മൂലയിൽ സ്ഥാനമുറപ്പിച്ചു…

ഒരു ദിവസം കൊണ്ട് എന്തൊക്കെയാണ് സംഭവിച്ചത്.. ഇന്ന് പുലർച്ചെ എഴുനെല്കുമ്പോൾ വിചാരിചില്ലല്ലോ ദേവിയെ നീ എന്റെ ജീവിധം വലിയ ഒരു അപകടത്തിലേക്ക് കൊണ്ടിടുമെന്നു…. ഒച്ചയിൽ വാവിട്ട് കരയാൻ മനസ്സ് വെമ്പി പക്ഷെ പേടിയായിരുന്നു… അവിടെ തറയിൽ ഒരു തുണി പോലും വിരിക്കാതെ ഞാൻ കിടന്നു കണ്ണീരൊഴുക്കി… ഇന്ന് സംഭവിച്ചതെല്ലാം മനസ്സിൽ ഒരു സ്വപ്നം പോലെ വന്നിറങ്ങി ********** “കൃഷ്ണ ആൾകാർ വന്നു തുടങ്ങി പോയി ഡ്രസ്സ്‌ മാറ്റ് അല്ലേൽ നിന്നെ ഇട്ടു നരകിപ്പിക്കുകയാണെന്ന് പറഞ്ഞു വരും ” വല്യമ്മേടെ വാക്കുകളാണ് എന്നെ അടുക്കളയിൽ നിന്ന് റൂമിലേക്ക് അയച്ചത് കുളിച്ചൊരുങ്ങി അത്യാവശ്യം ആർഭാടമൊന്നുമില്ലാത്ത ഒരു പാവാടേം ബ്ലൗസും എനിക്കും വാങ്ങിച്ചു തന്നെയിരുന്നു… അതിട്ടുകൊണ്ട് വീണ്ടും നടന്നു അടുക്കളയിലേക്ക്.. ഒരുപാട് ആളുകൾ വന്നുകൊണ്ടിരുന്നു… ഫുഡ്‌ എല്ലാം ഓഡിറ്റോറിയംക്കാരുടെ വക ആയതു കൊണ്ട് എനിക്ക് വെള്ളം എടുത്തുകൊടുക്കേണ്ട പണി മാത്രമേ ഉള്ളൂ….

ഒരു 10:00 മണി ആയപ്പോൾ എല്ലാരും വീട്ടിൽ നിന്ന് ഇറങ്ങി ബസ്സിലേക്ക് പോയി ഓഡിറ്റോറിവും പോകാൻ…..ഞാനും ഒന്നുടെ ഒരുങ്ങി നടന്നു….ഇന്ന് എന്റെ ചേച്ചിടെ കല്യാണമാണ് സ്വന്തം ചേച്ചി അല്ലെങ്കിലും മനസ്സ് കൊണ്ട് എനിക്ക് സ്വന്തമാണ് അവള്.. ഒരുങ്ങിവന്ന അവളെ ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു പക്ഷെ കഴ്ഞ്ഞില്ല..ചിലപ്പോൾ നേരത്തെ പോയി കാണും… ഞാനും ഡോർ ഒക്കെ അടച്ച് ബസ്സിലേക്ക് ഓടി കയറി… ഓഡിറ്റോറിയത്തിന്റെ മുന്നിൽ കണ്ടു ഒരു വല്ല്യ ലവ് ചിഹ്നത്തിന്റെ ഉള്ളിൽ Rishikesh Dev weds❤ sathya satheeshan എന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി… എല്ലാവരുടെ കൂടെയും ഞാനും കയറി “ആാാ നീ വന്നോ നിന്നെ എവിടെയൊക്കെ തിരക്കി എന്നറിയോ ഞാനും അപ്പുവും” അയല്പക്കത്തെ ദീപേച്ചി ആണ്. ചേച്ചിയാണ് ആകെ എനിക്ക് ആ നാട്ടിൽ കൂട്ടായിട്ട് കൂടെ അപ്പുവും എന്റെ എല്ലാ അവസ്ഥകളും ആകെ അറിയുന്നവർ അവർ മാത്രമാണ്.

“ഞാൻ വേലക്കാരി അല്ലെ ചേച്ചി എനിക്ക് എങ്ങനാ പെട്ടെന്ന് വരാൻ പറ്റുമോ” ചുണ്ടിൽ ഒരു നോവോടെ ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു..പക്ഷെ ചേച്ചിയുടെ വാടിയ മുഖം കണ്ടപ്പോൾ തോന്നി പറയേണ്ടിയിരുന്നില്ല എന്ന്.. ഞങ്ങൾ ഓരോന്ന് പറഞ്ഞു അവിടേം ഇവിടേം ഒക്കെ ആയി നടന്ന് പക്ഷെ എവിടെയും സത്യേച്ചിയെ കാണാൻ പറ്റിയില്ല… എന്നാലും ഒന്ന് ഒരുങ്ങി മണവാട്ടിയെ കാണാൻ ഹൃദയം തുടിച്ചു… ഓരോ ഭാഗത്തും കണ്ണ് കൊണ്ട് തിരയുമ്പോൾ ആണ് വല്യച്ഛൻ വന്ന് കയ്യില് പിടിച്ചു നടന്നത്… എനിക്കും മനസ്സിലായില്ല എന്താണ് നടക്കുന്നെ എന്ന് എന്നെ കൊണ്ട് ഒരു ഓഡിറ്റോറിയത്തിന്റെ സൈഡിലായ ഒരു മുറിയിൽ കയറി അവിടെ കണ്ടു വല്യമ്മേനേം കൂടെ ഒരു വയസ്സായ മനുഷ്യനെയിം(അയാളായിരുന്നു ഋഷികേശിന്റെ അച്ചൻ എന്ന് മനസ്സിലായത് കൊർച് മുൻപാണ്) എല്ലാവരേം ഞാൻ എന്തെന്ന രീതിയിൽ നോക്കി “സത്യ എവിടെ “വല്യമ്മേടെ ദേഷ്യത്തോടെ ഉള്ള ചോദ്യമാണ് എന്നെ ഞെട്ടിച്ചത് “സത്യേച്ചി നിങ്ങള്ടെ കൂടെ അല്ലെ വന്നേ ”

“അവള് പറഞ്ഞായിരുന്നല്ലോ നിന്റെ കൂടെ ബസ്സിലാണ് വരുന്നത് enn ” “അയ്യോ ഞാൻ ഇന്ന് കണ്ടിട്ട് പോലും ഇല്ലാ നിങ്ങള്ടെ കൂടെ ആണ് വരുന്നത് എന്ന് വിചാരിച്ചത് കൊണ്ട് ഞാൻ നോക്കാനും പോയില്ല “ഞാൻ പറയുന്നത് കേട്ടപ്പോൾ വല്യച്ചന് തളർന്നു ഒരു കസേരയിൽ ഇരുന്നു “പറയെടി നിന്നോട് പറയാതെ അവളെങ്ങോട്ടും പോകില്ലാ.. എവടെ പോയെടി അവള് “വല്യമ്മ എന്നെ തോളിൽ പിടിച്ചു കുലുക്കി ചോദിച്ചു.. “എനിക്കറീല വല്യമ്മേ ഞാൻ ഞാൻ ഒന്നും അറീല എന്നോട് ഒന്നും പറഞ്ഞിട്ടില്ല “ഒരു വിറയലോടെ ഞാൻ പറഞ്ഞു നിർത്തി.. അപ്പോഴാണ് ശ്രാവൺ വല്യച്ഛന്റേം വല്യമ്മടേം മൂത്തമകൻ വന്നത് കയ്യില് ഒരു കടലാസുമായി… അത് നേരെ വല്യച്ചനെ ഏൽപ്പിച്ചു അതിലേക്ക് നോക്കിയ വല്യച്ഛൻ ഒരുനിമിഷം അലറിക്കൊണ്ട് കരഞ്ഞു കണ്ടുനിന്ന ഋഷികേശിന്റെ അച്ഛന് വല്യച്ചന്റെ കയ്യില് നിന്ന് കടലാസ് വാങ്ങി..

“എനി ഞാനും എന്റെ മകനും എന്ത് വേണം “അവരുടെ ദേഷ്യമായുള്ള ചോദ്യമാണ് എല്ലാവരെയും ബോധത്തിലേക്ക് കൊണ്ട് വന്നത്…അതെ സത്യേച്ചി ആരുടെയോ കൂടെ പോയിരിക്കുന്നു… വല്യച്ഛൻ അദ്ദേഹത്തെ താഴ്മയോടെ നോക്കി വല്യമ്മ നെഞ്ചത്തടിച്ചു കരയാനും എന്റെ കണ്ണിൽ നിന്നും കണ്ണീർ ദാരയായി ഒഴുകിക്കൊണ്ടിരുന്നു… അപ്പോഴാണ് കല്യാണ ചെക്കനും പെങ്ങളും ചേട്ടനും അമ്മയും എല്ലാം അവിടേക്ക് വന്നത്… അച്ഛന് നേരെ അവരുടെ അടുത്ത് ചെന്ന് എന്തൊക്കെയോ പറഞ്ഞു.. പെട്ടെന്ന് ആ അമ്മ അവന്റെ കയ്യില് പിടിച്ചു വല്യച്ഛന്റെ മുന്നിൽ നിർത്തി പറയാൻ തുടങ്ങി.. “നിങ്ങള്ടെ മകളുടെ ഒളിച്ചോട്ടം കാരണം എന്റെ മകന്റെ ഭാവി തകർക്കാനോ ഉദ്ദേശം എങ്കിൽ നിങ്ങളെ അടിയോടെ പറിക്കാൻ ഞങ്ങൾക്ക് അറിയാം ഇവിടെ കൂടി നിന്ന ആൾക്കാരുടെ മുന്നിൽ എന്റെ മകനെ കോമാളിയാക്കാൻ നോക്കിയാൽ ഒന്നിനേം വെച്ചേക്കില്ല “അവരുടെ ശബ്ദം ആ മുറിയിൽ അലയടിക്കാൻ തുടങ്ങി..

വല്യച്ഛനും വല്യമ്മയും തലകുനിച്ചു നിന്നു “നിങ്ങള്ടെ കണ്ണീരു കണ്ടാൽ മനസ്സ് അലിയും എന്ന് ആരും വിചാരിക്കണ്ടാ… എന്റെ മകന്റെ കല്യാണം ഇപ്പോ ഇവിടെ വെച്ച് നടത്തണം അതും നിങ്ങള് തന്നെ.” ആ സ്ത്രീ അങ്ങനെ പറഞ്ഞപ്പോൾ ആർക്കും ഒന്നും പറയാനില്ലായിരുന്നു…..ഞാനും ഒരു മൂലയിൽ നിന്ന് എല്ലാം കെട്ടികൊണ്ടിരുന്നു പെട്ടെന്നാണ് രണ്ടു കണ്ണുകൾ എനിക്ക് നേരെ വീണത് വല്യച്ഛൻ നടന്നു വന്ന് എന്റെ കയ്യിൽ പിടിച്ചു പറഞ്ഞു.. നിങ്ങള്ടെ മകന് ഇവളെ കൊണ്ട് കെട്ടിക്കാം എല്ലാവരുടെയും ദൃഷ്ടി എന്നിലേക്ക് പതിഞ്ഞു… പകച്ചു നിൽക്കുന്ന എല്ലാവരടേം മുന്നിലും ഒരു പുച്ഛം നിറഞ്ഞു.. “ഇത് നിങ്ങള്ടെ വേലക്കാരിയല്ലേ”അവിടെ ഉണ്ടായ ഒരു ചേച്ചി നീരസത്തോടെ പറഞ്ഞു “വേലക്കാരിയാണേലും ഞങ്ങൾക്ക് മകളെ പോലെയാ ഇവള് ജനിച്ചു 3 മാസം ആയപ്പോൾ ഞങ്ങൾടെ കയ്യിലേക്ക് വന്നതാ…

പിന്നീട് ഇവള് ഞങ്ങൾടെ വീട്ടിലെ അംഗമാണ്.. പിന്നെ നല്ല പഠിപ്പും ഉണ്ട് “വല്യച്ഛൻ ആവേശത്തോടെ പറഞ്ഞു പക്ഷെ ആർക്കും അത് അംഗീകരിക്കാൻ പറ്റില്ലാന്ന് അവരടെ മുഖം കണ്ടപ്പോൾ മനസ്സിലായി…ഇവരുടെ അവസ്ഥ കണ്ടപ്പോൾ സങ്കടമായെങ്കിലും എനിക്കും ഇങ്ങനെ ഒരു നീക്കം അംഗീകരിക്കാൻ പറ്റില്ലായിരുന്നു.. “ശെരി ഞങ്ങള്ക്ക് ഇപ്പൊ ഞങ്ങൾടെ മകന്റെ ഭാവി ആണ് വലുത്.. ഇവളെ ഒരുക്കി മണ്ഡപത്തിൽ കൊണ്ട് വരൂ മുഹൂർത്തം അടുക്കാൻ ആയി “നിശബ്ദദയെ കീറി മുറിച് ഋഷികേശിന്റെ അച്ഛനായിരുന്നു മറുപടി പറഞ്ഞത്… “നിങ്ങള് എന്താ പറയുന്നേ ഈ വേലക്കാരിയെ ഞങ്ങൾടെ മകനെ കൊണ്ട് കെട്ടിക്കണോ… അതുപോട്ടെ നിങ്ങള് അവനോട് ഒന്ന് ചോദിച്ചു

“ആ സ്ത്രീ ഒച്ചവെച്ചു കൊണ്ട് ചോദിച്ചു അദ്ദേഹം ഋഷികേശിന്റെ അടുത്ത് ചെന്ന് എന്തെക്കെയോ സംസാരിച്ചു പെട്ടെന്ന് അവന് വന്ന് പറഞ്ഞു ഈ കല്യാണം നടക്കണം എന്നും പറഞ്ഞു പോയി കൂടെ എല്ലാവരും ഞാനും വല്യച്ഛനും വല്യമ്മയും ശ്രീദേവും മാത്രമായി എല്ലാവരും എന്നിലേക്ക് തിരിഞ്ഞ് ഒരു സാരി എനിക്ക് നേരെ നീട്ടി “വല്യമ്മേ എനിക്ക് പറ്റില്ല എന്നോട് ഒരു വാക്ക് ചോദിച്ചോ… എന്റെ ജീവിധം ഞാൻ അല്ലെ വല്യമ്മേ തീരുമാനിക്കേണ്ടത് ” “നീ മിണ്ടരുത് നിന്നെ പോറ്റുന്നത് ഞങ്ങളാണ്. ഞങ്ങൾ പറയുന്നതു നീ കേൾക്കുക പിന്നെ നിന്നെ ഞാൻ വിശദമായി ഒന്ന് കാണുന്നുണ്ട് നീയും ഉണ്ടോ സത്യയുടെ ഈ ഒളിച്ചോട്ടത്തിൽ എന്ന് “ഒരു ദയയും ഇല്ലാതെ വല്യമ്മ എന്നെ കുറ്റപ്പെടുത്തി “വല്യമ്മേ ഞാൻ ” “പെട്ടെന്ന് ഒരുങ്ങി വാ…തന്ന അന്നത്തിനു വിലയുണ്ടെങ്കിൽ നീ ഞങ്ങൾ പറഞ്ഞത് അനുസരിക്കും “എന്നും പറഞ്ഞു അവരും ഇറങ്ങി… അല്ലേൽ സ്വന്തമായി തീരുമാനം എടുക്കാൻ വരെ ഈ പൊട്ടിപ്പെണ്ണിന് അറിയില്ലായിരുന്നു **********

തലപൊട്ടിപോളക്കുന്ന വേദന കൊണ്ടാണ് രാവിലെ എണീറ്റത്… കണ്ണൊക്കെ നീറുന്ന പോലെ.. നിലത് കിടന്ന് ശീലമുണ്ടെങ്കിൽ ഒരു പായ ഇല്ലാതെ കിടന്നത് കൊണ്ട് കാലൊക്കെ മസിൽ കയറി ദേഹം മൊത്തം ഒരു വേദന…. അതിരാവിലെ എണീത് ശീലമുള്ളത് കൊണ്ട് തന്നെ എപ്പോഴും സമയമാകുമ്പോൾ ഉറക്ക് ഞെട്ടും… പെട്ടെന്ന് എണീറ്റ് അലമാരയിൽ നിന്ന് ഒരു ചുരിദാർ എടുത്ത് ബാത്റൂമിലേക്ക് നടക്കുമ്പോൾ കണ്ടു കമിഞ്ഞു കിടന്നു ഉറങ്ങുന്ന ഋഷികേശിനെ പെട്ടെന്ന് അവന് തിറിഞ്ഞു കിടന്നപ്പോ പേടിച്ചു കൊണ്ട് ബാത്‌റൂമിൽ കയറി.. അയാളെ കാണുമ്പോൾ എനിക്ക് ശ്രവണേട്ടനെ ആണ് ഓർമ വരുന്നേ അത്രക്ക് പേടിയും വെറുപ്പുമാണ് അയാളോട്… ശരീരം ആകെ തണുത്തവെള്ളം കൊണ്ടപ്പോൾ മനസ്സും കൊറച്ചു തണുത്തു…

ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ കണ്ടു ബെഡിൽ ചാരിയിരിക്കുന്ന അയാളെ.. അയാളുടെ നോട്ടം എന്നിലേക്ക് പതിച്ചപ്പോൾ ഞാൻ തല കുനിച്ചു പെട്ടെന്ന് എന്നിലേക്ക് നടന്നു വരുന്ന അയാളെ കണ്ടപ്പോൾ ഒരടി കാലനക്കാൻ പറ്റിയില്ല പേടി കാരണം കാലോറച്ചത് പോലെ അയാൾ എന്നിലേക്ക് അടുത്തപ്പോൾ ഒരു പൊട്ടിക്കരച്ചിലിനു വക്കിൽ എത്തിയിരുന്നു ഞാൻ ……തുടരും…

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story