Mr. Rowdy : ഭാഗം 1

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

“നിനക്ക് first നൈറ്റിനെ കുറിച്ച് എന്തറിയാം “പാറു താടിക്ക് കയ്യ് കൊടുത്തുക്കൊണ്ട് ചോദിച്ചു. “എനിക്കറിയാം നീ എന്നെപ്പറ്റി എന്താ വിചാരിച്ചേ “അമ്പിളി (നമ്മുടെ നായിക ) “എന്ന പറ നിനക്കെന്താ അറിയ “പാറു വർധിച്ചുവന്ന ആകാംഷയോടെ ചോദിച്ചു. “ആദ്യം പാലുമായി മന്ദം മന്ദം നടന്നു ചെല്ലണം എന്നിട്ട് വാതിലടക്കണം “അമ്പിളി കുറച്ച് നാണം ഫിറ്റ്‌ ചെയ്തുക്കൊണ്ട് പറഞ്ഞ്. “എന്നിട്ട് എന്നിട്ട് “പാറുന്റെ ആകാംഷ വർധിച്ചു. “എന്നിട്ട് ആ പാല് അദ്ദേഹത്തിന്റെ കയ്യിൽ കൊടുക്കണം എന്നിട്ട് പകുതി അദ്ദേഹം കുടിക്കും പകുതി ഞാനും എന്നിട്ട്….”അമ്പിളി നാണത്തോടെ കാലും കൊണ്ട് കളം വരയ്ക്കാൻ തുടങ്ങി. “എന്റെ പെണ്ണെ അങ്ങ് പറഞ്ഞുട് “പാറു സഹികെട്ടു പറഞ്ഞു. “എന്നിട്ടെന്ത് ലൈറ്റ് അണച്ച് കിടന്നുറങ്ങണം “അമ്പിളി ഒരു കുസലും ഇല്ലാതെ പറഞ്ഞു.

“അയ്യേ ഞാൻ വെറുതെ പ്രതീക്ഷിച്ചു “പാറു അമ്പിളിയെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. “അയ്യോ ഒരു കാര്യം മറന്ന് പോയി “അമ്പിളി നഖം കടിച് പറഞ്ഞതും പാറു ചെവി കൂർപ്പിച്ചു പിടിച്ചു. “പാലും പായവും ഉണ്ടാവും വേണെകിൽ അതും കഴിക്കാം “അമ്പിളി വലിയ ആകാംഷയിൽ പറഞ്ഞതും പാറു അവളെ കലിപ്പിച്ചു നോക്കി. “നിന്നെ ഒക്കെ ഉണ്ടല്ലോ നാളെ നിന്റെ കല്യാണ മറക്കണ്ട. മലയാളം സിനിമ മാത്രം കാണുന്ന നിന്നിൽ നിന്നും ഞാൻ ഇത്രയേ പ്രതീക്ഷിക്കാൻ പാടുള്ളായിരുന്നു. ഞാൻ പോവാ നാളെ ഞാൻ ഓഡിറ്റോറിയത്തിലേക്ക് വരാം byy ഡീ “അമ്പിളിയെ ഒന്ന് കെട്ടി പിടിച്ച് പാറു പുറത്തേക്കിറങ്ങി കൂടെ അമ്പിളിയും. “മതറെ ഞാൻ പോവാട്ടോ നാളെ രാവിലെ വരാം “മദർനെ കെട്ടിപിടിച്ചുകൊണ്ട് പാറു പറഞ്ഞു. “നാളെ രാവിലെ അങ്ങ് എത്തണം ഇവളെ ഒരുക്കാൻ നിയെ ഉള്ളു മദറിന് അതൊന്നും അറിയില്ല “മദർ പാറുന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.

“അതെനിക്കറിയില്ലേ അപ്പോൾ ബൈ മദർ അമ്പിളി പോട്ടെ “പാറുവിന്റെ കാർ ആ കരുണാലയം അനാഥാലയത്തിന്റെ ഗേറ്റ് കടന്ന് പോയി. “ഒരു അനാഥയായ ഞാൻ ഒരു ഭാര്യ ആവാൻ യോഗ്യയാണോ മദർ “നിറമിഴിയാലേ അമ്പിളി ചോദിച്ചു. “ഞാൻ ഇല്ലേ നിനക്ക് പിന്നെ നാളെ മുതൽ നിന്റെ ഭർത്താവും. കയ്യ് കുഞ്ഞായിരുന്നപ്പോൾ ആരോ നിന്നെ ഈ ഗേറ്റിന്റെ മുന്നിൽ ഉപേക്ഷിച്ചു പോയതാ പക്ഷേ നീ അവിടുന്ന് എന്റെ ഈ നെഞ്ചിലേക്ക കേറിയത് എനിക്ക് നീ മകൾ തന്നെയാ. വേണു സാറിന്റെ കരുണക്കൊണ്ട് നിയടക്കം ഇവിടെയുള്ള 50 പേര ഒരു ജീവിതത്തിലേക്ക് കര കേറാൻ പോവുന്നത് മോള് ഒന്നുക്കൊണ്ടും വിഷമിക്കണ്ട എല്ലാം ശെരിയാകും “അമ്പിളിയുടെ നെറ്റിയിൽ ഒന്നമർത്തി ചുംബിച്ചുകൊണ്ട് മദർ പറഞ്ഞു. പക്ഷേ നാളെ തന്റെ ജീവിതത്തിൽ എന്തൊക്കെയോ സംഭവിക്കാൻ പോവുന്നു എന്ന ഭയമായിരുന്നു അവൾക്ക്.

“നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടാ എന്റെ കെയർ ഓഫിൽ കേറി കളിക്കരുതെന്ന് അതെനിക്കിഷ്ട്ടം അല്ല പിന്നെ നീ എന്നെ ഇപ്പോൾ എന്തോ വിളിച്ചല്ലോ എന്താ അത് “അർജുൻ അവന്റെ ഷർട്ടിനു കുത്തിപിടിച്ചുകൊണ്ട് ചോദിച്ചു. “റ….. റൗഡി “അവൻ വിക്കിക്കൊണ്ട് പറഞ്ഞു. “അതേടാ ഞാൻ റൗഡി തന്നെയാ നിനക്കെന്തേലും പ്രശ്നം ഉണ്ടോ ഉണ്ടോന്നു “അർജുൻ അവനെ ഒന്ന് ഉലച്ചുകൊണ്ട് ചോദിച്ചതും അവൻ ഇല്ലെന്ന് തലയാട്ടി. “ഹും ഇപ്പോൾ നീ പൊയ്ക്കോ നിന്നെ ഞങ്ങൾ വെറുതെവിട്ടെന്ന് കരുതണ്ട ഇത് സ്ഥലം വേറെയാ ആ പുറത്തുള്ള ബോർഡ് മോൻ കണ്ടില്ലേ ചെകുത്താന്റെ കോട്ട ഇവിടെ കേറി പെട്ടാൽ പിന്നെ രക്ഷയില്ല എന്ന മോൻ അങ്ങട് ചെല്ല് “കാർത്തിക്ക് അവനെ നോക്കി പറഞ്ഞതും അവൻ ജീവനും കൊണ്ട് ഓടി. “നോക്കടാ അവന്റെ ഒരു ഓട്ടം “വിജയ് അർജുന്റെ തോളിൽ തട്ടി പറഞ്ഞതും അർജുൻ അവനെ ഒന്ന് കുർപ്പിച്ചു നോക്കി.

“ഹന്റമ്മോ ഞാൻ കയ്യ് പിൻവലിച്ചു പോരെ “വിജയ് ചിരിച്ചോണ്ട് പറഞ്ഞു. “അല്ലടാ നമ്മൾ പോലും ഇവന്റെ ദേഹത്ത് കയ്യ് വെച്ചാൽ ഇവന് പിടിക്കില്ല പിന്നെ ഇവൻ ഒരു കല്യാണം കഴിച്ചാൽ എന്തായിരിക്കും അവസ്ഥ “കാർത്തിക് അർജുൻ ആകെ തുക വിക്ഷിച്ചുകൊണ്ട് പറഞ്ഞു. “കൊട്ടാരം പോലെയുള്ള വിട് അച്ഛൻ അമ്മ പിന്നെ ഇവനെ ജീവന് തുല്യം സ്നേഹിക്കുന്ന സഹോദരങ്ങൾ എല്ലാം ഉണ്ടായിട്ടും ഈ പൊട്ടിപോളിയാറായ ഈ വീട്ടിൽ നമ്മുടെ കൂടെ വന്നു താമസിക്കും രാത്രി വീട്ടിലേക്ക് പോവും. അവരെ ചേർത്ത് പിടിക്കാൻ നിക്കാത്ത ഇവനാണോ കല്യാണം. ഇവൻ വെറും ബുദ്ധിശുന്യൻ “അർജുനെ പുച്ഛിച്ചുകൊണ്ട് വിജയ് പറഞ്ഞതും അവൻ ദേഷ്യത്തോടെ നിലത്ത് നിന്നും എഴുനേറ്റു. “അതേടാ ഞാൻ ബുദ്ധി ശൂന്യനാ അതെല്ലേ നിങ്ങളെ പോലുള്ള രണ്ട് അനാഥ പ്രേതങ്ങളെ കൂടെ കുട്ടിയത്.

നിങ്ങൾക്ക് അറിയാവുന്നതല്ലേ ഞാൻ അനുഭവിച്ച നരകയാതന “പറയുമ്പോൾ അർജുന്റെ ശബ്‌ദം ഇടറി. “അറിയാടാ നീ ഒറ്റപ്പെടരുതെന്ന് കരുതി ഒപ്പം നിന്നിട്ടെ ഉള്ളു ഞങ്ങൾ ഇനിയും അങ്ങനെ ആയിരിക്കും ഒറ്റപ്പെടുത്തില്ല ഞങ്ങൾ ഉണ്ടാവും എന്തിനും ഏതിനും അതിനിനി മരണത്തിൽ ആയാൽ പോലും “കാർത്തി പറഞ്ഞതും വിജയ് അത് ശെരിവെച്ചു. “എടാ പിന്നെ കല്യാണം കഴിഞ്ഞിട്ട് മരിച്ചാൽ മതിട്ടോ ഇല്ലെങ്കിൽ നമ്മുടെ വംശം നിലനിൽക്കില്ല “വിജയ് പറഞ്ഞതും അർജുൻ അവനെ ആകെ ഒന്ന് വിക്ഷിച്ചു. അതിനവൻ ഒന്ന് ചിരിച്ചു. “എന്നാൽ ഞാൻ പോവാടാ “അർജുൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കിക്കൊണ്ട് പറഞ്ഞു. “അപ്പോൾ ഒരു സ്മാൾ അടിക്കുന്നില്ലേ അളിയാ “അർജുനെ നോക്കി വിജയ് ചോദിച്ചു. “അവൻ സ്മാൾ അടിച്ചാൽ അത് ലർജിലെ അവസാനിക്കും അതുക്കൊണ്ട് അവൻ പോട്ടെ “കാർത്തി പറഞ്ഞതും വിജയ് അത് ശെരി വച്ചു. അവന്റെ ബുള്ളറ്റ് ആ ഗേറ്റ് കടന്ന് പോവുന്നതും നോക്കി രണ്ടാളും നിന്നു.

“ഇവൻ ഇതെവിടെ പോയതാ “ശാമള ആ വലിയ വീടിന്റെ ഉമ്മറ പടികളിൽ ഇരുന്ന് പിറു പിറുത്തു. “നിനക്കറിയില്ലേ അവനെ അവൻ വന്നാൽ വന്നു പോയാൽ പോയി “വേണു ഉമ്മറത്തേക്ക് വന്നുക്കൊണ്ട് പറഞ്ഞു. “എന്താണ് മാതാശ്രിയും പിതാശ്രിയും കുശുകുശുക്കുന്നെ “ആദി (അർജുന്റെ ചേട്ടൻ ) “നിന്റെ അനിയനെ കുറിച്ച് തന്നെ വേറെ ആരെ പറ്റിയ “വേണു ആദിക്ക് ലുക്ക്‌ കൊടുത്തോണ്ട് പറഞ്ഞു. “ഓ അപ്പോൾ റൗഡി ബേബി എത്തില്ലേ “അല്ലു (അർജുന്റെ അനിയൻ ) “ദെ എന്റെ മോനെ റൗഡി ബേബിന്നൊന്നും വിളിക്കണ്ട അവന് നല്ലൊരു പേരുണ്ട് “ശാമള കെർവോടെ മുഖം തിരിച്ചുകൊണ്ട് പറഞ്ഞു. “പിന്നെ കവലയിലും ചന്തയിലും അയിഞ്ഞാടി നടക്കുന്ന അവനെ ശ്രീരാമൻ എന്ന് വിളിക്കാം “വേണു “ശ്രീ രാമൻ അല്ല രാവണൻ അതായിരിക്കും കറക്റ്റ് എനി വല്ല സിത ദേവിയെയും പിടിച്ചോണ്ട് വരുവാണെങ്കിൽ എനിക്കൊരു പാർവതിയെ കൊണ്ട് വരാമായിരുന്നു “അപ്പുറത്തെ വീട്ടിലേക്ക് നോക്കിക്കൊണ്ട് അല്ലു പറഞ്ഞതും ആദി അവന്റെ ചെവിയിൽ പിടിത്തം ഇട്ടു.

“ഇല്ലേലും നിന്റെ ചാട്ടം എങ്ങോട്ടാണ് എനിക്ക് മനസിലാവുന്നുണ്ട് നിനക്ക് 19 വയസല്ലേ ആയുള്ളൂ കല്യാണ പ്രായം ആവുമ്പോ ഞാൻ തന്നെ നടത്തിത്തരും പിന്നെ എന്റെ അർജുനെ കുറിച്ച് അനാവശ്യം പറയരുത് കേട്ടല്ലോ “അല്ലുന്റെ ചെവിയിൽ നിന്നും പിടിത്തം വിട്ടുക്കൊണ്ട് ആദി പറഞ്ഞു. “ഇല്ലേലും എല്ലാർക്കും എന്നെ പുച്ഛമാണ് “അല്ലു ചെവി ഉഴിഞ്ഞോണ്ട് പറഞ്ഞു “എങ്ങനെ പുച്ഛിക്കാതിരിക്കും അമ്മാതിരി സപ്പ്ളി അല്ലേ വാരി കൂട്ടിയത് “അകത്തു നിന്നു ചട്ടുകവും കൊണ്ട് വന്ന് മാളു പറഞ്ഞു (ആദിടെ ഭാര്യ ). “ഏട്ടത്തിടെയും കൂടി കുറവായിരുന്നു ഉള്ളു അതും പൂർത്തിയായി “അല്ലു കെർവോടെ മുഖം തിരിച്ചു. അപ്പോയെക്കും അർജുന്റെ ബുള്ളെറ്റ് ആ ഗേറ്റ് കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചിരുന്നു. “നീ എന്താടാ ഇത്രയും ലേറ്റ് ആയെ “ശാമള അവനെ നോക്കിക്കൊണ്ട് ചോദിച്ചു.

“ഹോ അത് എനിക്ക് കുറച്ച് പണി ഉണ്ടായിരുന്നു “അവൻ ശാമളയെ മറികടന്നു അകത്തേക്ക് കടക്കാൻ നോക്കിയതും വേണു അവനെ തടഞ്ഞു. “നാളെ ഓഡിറ്റോറിയത്തിൽ വെച്ച ആ ഫങ്ക്ഷൻ നീ വേണം അവിടെ “വേണു അർജുനെ നോക്കി പറഞ്ഞു. “ഞാൻ എന്തിനാ നിങ്ങൾ എല്ലാവരും ഉണ്ടല്ലോ “അർജു വേണുന്റെ മുഖത്തു നോക്കാതെ പറഞ്ഞു. “ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മാതി ആദിക്ക് ഓഫീസിൽ പോണം പിന്നെ അല്ലുന് കോളേജിൽ പിന്നെ എനിക്ക് ബാക്കിയുള്ള ഒരാൺതരി നീ ആണ് ഞാൻ പറഞ്ഞത് ധിക്കരിക്കാനാണ് ഭാവം എങ്കിൽ ആയിക്കോളൂ “വേണു പറഞ്ഞതും അർജുൻ വേണുനെ ഒന്ന് തിരിഞ്ഞു നോക്കി റൂമിലേക്ക് കേറി. “1 ഫ്ലവർവെയ്സ് 1 ഗ്ലാസ്സ് ബെഡ്ഷീറ്റ് പില്ലോ മിറർ കമ്പ്ളിറ് “അല്ലു പറഞ്ഞു തീരും മുൻപ് അർജു എല്ലാം തായേ വലിച്ചെറിഞ്ഞിരുന്നു.

“നീ എങ്ങനെ ഇതൊക്കെ കൃതയമായി പറഞ്ഞു “ആദി അവനെ നോക്കി. “സിംബിൾ ബാക്കി സാധനങ്ങൾ ഒക്കെ ഞാൻ എടുത്ത് മാറ്റി എന്റെ റൂമിൽ വെച്ചു “അല്ലു തല ചൊറിഞ്ഞോണ്ട് പറഞ്ഞു. “നീ ഒരു പ്രസ്ഥാനം തന്നെ “അല്ലുന്റെ തോളിൽ തട്ടി ആദി പറഞ്ഞു. അല്ലു ഷർട്ടിന്റെ കോളറ പൊക്കി കാണിച്ചു. “ആ സ്ലൈഡ് ഇങ്ങേടുത്തെ “രാവിലെ തന്നെ അമ്പിളിയെ ഒരുക്കേണ്ട തിരക്കിലാണ് പാറു. “ഡീ പാറു എനിക്ക് ഒന്ന് ഒന്നിന് പോണമായിരുന്നു “അമ്പിളി പറഞ്ഞതും പാറു ഞെട്ടി. “എടി തെണ്ടി മേക്കപ്പ്ഉം ഇട്ട് സാരിയും ഉടുത്ത് ഇപ്പോണോ നിനക്ക് മുള്ളൻ മുട്ടുന്നെ കുറച്ച് നേരം പിടിച്ചിരി “പാറു അവളുടെ തലയിൽ സ്ലൈയ്ഡ് കുത്തിക്കൊണ്ട് പറഞ്ഞു. “എടി നല്ലോണം മുട്ടുന്നുണ്ട് ഇപ്പോൾ ഒഴിച്ചില്ലല്ലേൽ കുഴപ്പാവും “അമ്പിളി ഇളിച്ചോണ്ട് പറഞ്ഞു. “ഈ പെണ്ണിനെ കൊണ്ട് ഹാ ശെരി പോയി മുള്ളിട്ട് വാ “പാറു പറഞ്ഞതും അമ്പിളി ആശ്വാസത്തോടെ ബാത്റൂമിലേക്ക് കേറി. വേണുവും അർജുനും കൂടി ഹാളിലേക്ക് കടന്നു.

ആരൊക്കെയോ അവനെ നോക്കി മുറുമുറുക്കൻ തുടങ്ങി അവൻ അത് mind ആക്കാൻ നിന്നില്ല. “മുഹൂർത്തം ആയി വരുന്നു വധുമാരെയും വരന്മാരെയും വിളിച്ചോളൂ “പൂജാരി പറഞ്ഞതും വേണു മദറിനെ നോക്കി. തനിക്ക് ഇഷ്ട്ടപെട്ടതെന്തോ തൊട്ടടുത്തുള്ള പോലെ അർജുന്റെ ഹൃദയം മിടിക്കാൻ തുടങ്ങി. അവൻ ചുറ്റിലും കണ്ണോടിച്ചു ആ നോട്ടം ചെന്നവസാനിച്ചത് അമ്പിളിയിൽ ആണ് കസവു സാരിയും ഒന്ന് രണ്ട് മാലയും നെറ്റിയിൽ ഒരു പൊട്ടും കുത്തിവരുന്ന അമ്പിളിയെ എന്തോ മായാലോകത്തെന്നപോലെ ഒരു നിമിഷം അവൻ നോക്കി നിന്നു. പിന്നെ ന്തോ ആലോചിച്ചപോലെ നോട്ടം മാറ്റി. വരുന്മാരും വധുക്കളും മണ്ഡപത്തിൽ കേറി ഇരുന്നു. ഓഡിറ്റോറിയം മുഴുവാൻ ആൾക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. അതിൽ തന്നെ വേണുവിന്റെ ശത്രുകളും മിത്രങ്ങളും എല്ലാം ഉണ്ടായിരുന്നു.

അമ്പിളിയും എല്ലാ പെൺകുട്ടികളെയും പോലെ ഒരുപാട് സ്വപ്‌നങ്ങൾ ആയാണ് ആ മണ്ഡപത്തിൽ ഇരുന്നത്. “അമ്പിളിയുടെ വരൻ എവിടെ “പെട്ടെന്ന് മദർ പറഞ്ഞപ്പോഴാണ് അമ്പിളിയും തൊട്ടടുത്തേക്ക് നോക്കിയത് പക്ഷേ അവിടം ശുന്യമായിരുന്നു. പക്ഷേ അവൾ സങ്കടപ്പെട്ടില്ല ഇതിലും വലിയ ഒരുപാട് നഷ്ട്ടങ്ങൾ അനുഭവിച്ചതാണ് അവൾ. വേണുവും അർജുനും അടക്കം എല്ലാവരും ഞെട്ടിയിരുന്നു.എല്ലായിടത്തും മുറുമുറുപ്പുകൾ ഉയർന്നു. “താൽക്കാലത്തേക്ക് ഈ കുട്ടീടെ കല്യാണം മാറ്റി വെക്കാം എന്താ “പൂജാരി അയാളുടെ ഭാഗം പറഞ്ഞതും കുറച്ച് ആളുകൾ അതിനെ ശെരി വെച്ചു. പാറു അമ്പിളിയെ മുറുകെ പിടിച്ചു. “അതെങ്ങനെ ശെരിയാകും ഈ കുട്ടിയും ഒരുപാട് സ്വപ്നം കണ്ടാണ് ഇവിടേക്ക് വന്നത് ഒരു പെൺകുട്ടിയുടെ ജീവിതം വെച്ചാണോ തോന്നിവാസം കളിക്കുന്നത് ഇന്നിവിടെ 50 വിവാഹം കണ്ടിട്ടേ ഞങ്ങൾ പോവും “മറു പക്ഷം അവരുടെ നിലപ്പാടും വ്യക്തമാക്കി.

ഇതൊക്കെ കണ്ട് മുഷ്ട്ടി ചുരുട്ടി നിക്കായിരുന്നു അർജു. വേണു അവന്റെ കയ്യ് മുറുകെ പിടിച്ചു. “ഈ കുട്ടത്തിൽ ആരെങ്കിലും തയ്യാറാവുമോ ഈ കുട്ടിയെ വിവാഹം ചെയ്യാൻ “വേണുവിന്റെ pa എല്ലാരോടുമായി വിളിച്ചു ചോദിച്ചു. “എന്തിനാ കുട്ടത്തിൽ നിന്ന് ആക്കുന്നത് അയാളുടെ കല്യാണം കഴിക്കാത്ത ഒരു മോനല്ലേ അവിടെ പനപോലെ നിൽക്കുന്നു “അത് കേട്ടതും വേണുവും അർജുവും പരസ്പരം ഞെട്ടി. അർജുന്റെ നിയത്രണം വിട്ട് പോവുന്നപോലെ തോനി. “ഇതൊക്കെ വെറും ശോ ആണ് നാട്ടുകാരെ കാണിക്കാൻ പാവപെട്ടവർ എന്നും പാവപെട്ടവർ ആണ് ഒരു വേണുഗോപാൽ വന്നിരിക്കുന്നു തുഫ് “ഒരാൾ കർക്കിച്ചു തുപ്പുന്നപോലെ കാണിച്ചതും അർജു ഒരുക്കൊടെ അയാൾക്ക് നേരെ പായാൻ നിന്നതും വേണു അവന്റെ കയ്യ് തണ്ടയിൽ പിടിച്ചു.

തന്റെ അച്ഛന്റെ മിഴികൾ നിറഞ്ഞത് കണ്ടതും അർജുൻ വല്ലാതെയായി. ആളുകളെല്ലാം പിരിഞ്ഞു പോവാൻ തുടങ്ങി. “നിൽക്ക്…..”അർജു വലിയ സ്വരത്തിൽ പറഞ്ഞതും എല്ലാവരും അവൻ പറയുന്ന കാര്യത്തിനായി കാതോർത്തു. തുടരും…… ഒരു പരീക്ഷണമാണ് എല്ലാരുടെയും സപ്പോർട്ട് ഉണ്ടാവുന്നു പ്രതീക്ഷിക്കുന്നു.❤💖 ഇഷ്ട്ടപെട്ടാൽ എനിക്ക് വേണ്ടി ഒരു വരി 😁.

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story