രുദ്രവീണ: ഭാഗം 40

രുദ്രവീണ: ഭാഗം 40

എഴുത്തുകാരി: മിഴിമോഹന

ദുർഗാപ്രസാദത്തിന്റെ വാക്കുകൾ രുക്കുവിന്റെ ചെവിയിൽ കൂരമ്പു പോലെ തറച്ചു… അവൾ രുദ്രന്റെ മുഖത്തേക്കു നോക്കി കണ്ണിൽ നിന്നും അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികളെ നിയന്ത്രിക്കാൻ ആ പാവത്തിന് കഴിഞ്ഞില്ല…. അവളുടെ ആ നോട്ടം അത് താങ്ങാൻ കഴിയാതെ രുദ്രൻ പുറത്തേക്കിറങ്ങി അവന്റെ ഉള്ളൂ പിടഞ്ഞു… അവണി നീ എന്നെ കൂടെ ഒന്ന് കൊണ്ടു പോകുവോ പുറത്തോട്ടു… ഉണ്ണി ആവണിയുടെ മുഖത്തേക്കു നോക്കി…. മ്മ്മ്…. അവൾ തലയാട്ടി കൊണ്ടു അവനെയും കൊണ്ടു പുറത്തേക് ഇറങ്ങി……

അവർ ചെല്ലുമ്പോൾ രുദ്രൻ പുറത്തേ ചാരുകസേരയിൽ കൈകൾ മുഖത്തു വച്ചു ചാരി കിടക്കുവാന്… രുദ്രേട്ട…. “””ഉണ്ണിയുടെ വിളി കേട്ടു അവൻ തല പൊക്കി നോക്കി….. രുദ്രേട്ട ഇനി എന്ത് ചെയ്യും നമ്മൾ… നമുക്ക് ചന്തുവേട്ടനെ വിവരം അറിയിച്ചാലോ… ഉണ്ണി സംശയത്തോടെ അവനെ നോക്കി…. വേണ്ട മോനെ ഇപ്പോൾ അറിയിക്കേണ്ട അവൻ അവൻ നാളെ വരും… അപ്പോൾ പറയാം ഇപ്പഴേ അവനെ ടെൻഷൻ ആക്കണ്ട….. രുദ്രൻ ശ്വാസം ഒന്ന് വലിച്ചു വിട്ടു നിവർന്നു… അവന്റെ മുൻപിൽ കരഞ്ഞു കലങ്ങിയ കണ്ണുമായി രുക്കു… രുക്കു അവന്റെ മടിയിൽ കൈ വച്ചു മുട്ടു കുത്തി നിലത്തിരുന്നു…. ഇഷ്ടപ്പെട്ടു പോയി…നഷ്ടപ്പെടുത്താൻ ആവില്ല ഏട്ടാ…

അവൾ വിങ്ങി പൊട്ടി… ഏയ്‌ രുക്കു സമയം നോക്കാൻ അച്ഛൻ പോയിഎന്ന് അല്ല്ലേ ഉള്ളൂ…നമുക്ക് എന്തെങ്കിലും പ്രതിവിധി കണ്ടെത്താം മോളെ… നീ കരയാതെ…. രുദ്രൻ അവളെ പിടിച്ചു പൊക്കി… രുദ്ര….. “”””””””””””ഏവരും ഞെട്ടി…”” രേവമ്മ… “””””” എന്താ നിങ്ങളക് ഇടയിൽ പ്രശനം രുക്കുന് ഈ കല്യാണത്തിന് താല്പര്യം ഇല്ലേ… അവർ സംശയത്തോടെ നോക്കി…. രേവമ്മ വാ ഞാൻ പറയാം… ആവണി നീ ഉണ്ണിയെ കൊണ്ടു അകത്തു പൊക്കൊളു ഫിസിയോ തെറാപ്പിക് ഇപ്പോൾ ഡോക്ടർ വരും…. മ്മ്മ്… ശരി രുദ്രേട്ട അവൾ ഉണ്ണിയെ കൊണ്ടു അകത്തേക്കു പോയി… ഉണ്ണി രേവതിയെ കൊണ്ടു കുളക്കടവിലേക്കു നടന്നു വീണയും രുക്കുവും അവർക്കൊപ്പം അനുഗമിച്ചു…

രേവമ്മ… രേവമ്മക് ഞങ്ങളുടെ കാര്യങ്ങൾ എല്ലാം അറിയാം പക്ഷേ ചിലതു മാത്രം ഞങ്ങൾ ഒളിച്ചു വച്ചു…… രേവതി നെറ്റി ചുളിച്ചു കൊണ്ടു രുദ്രനെ നോക്കി…. രുദ്രൻ കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു… എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ രേവതി തലക്കു കൈ കൊടുത്തു ആ പടവിലേക്കു ഇരുന്നു… രുദ്ര നിനക്ക് തോന്നുന്നുണ്ടോ നിന്റെ അച്ഛൻ കണ്ണനും ആയിട്ടുള്ള ബന്ധത്തെ അംഗീകരിക്കും എന്ന്…. ഇല്ല.. അവൻ തലയാട്ടി…. ചന്തുവിന്റെയും രുക്കുവിന്റെയും വിവാഹം ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട് ആ പാവം ഇത്‌ അറിഞ്ഞാൽ എന്താ ഉണ്ടാകാൻ പോകുന്നത് എന്ന് വല്ല നിശ്ചയം ഉണ്ടോ നിങ്ങൾക്…. രേവമ്മ…..

ഞാൻ.. ഞാൻ… രുക്കു കരഞ്ഞു കൊണ്ടു അവരുടെ നെഞ്ചിലേക്ക് വീണു… കരയാതെ മോളെ…. ഇനി ഇപ്പോൾ കരഞ്ഞിട്ട് എന്ത് ചെയ്യാനാ രുദ്ര നീ എന്തെങ്കിലും വഴി കണ്ടെത്തു… ഇലക്കും മുള്ളിനും കേട് ഉണ്ടാകാൻ പാടില്ല… തിരുമേനിയെ വിളിച്ചു ഇവരുടെ ജാതകം ചേരില്ല എന്ന് കളവു പറയിപ്പിച്ചാലോ… വീണ ആകാംഷയോടെ രുദ്രനെ നോക്കി… അത് നടക്കില്ല വാവേ പുതുമന തിരുമേനി ഒരിക്കലും അതിനു കൂട്ട് നിൽക്കില്ല അദ്ദേഹം സത്യവും ധർമ്മവും വിട്ടു കളിക്കില്ല……….. രുദ്രൻ പറഞ്ഞത് കേട്ടു എല്ലാവരിലും നിരാശ നിഴലിച്ചു….. നാളെ എന്തായാലും ചന്തു വരും അപ്പോൾ നമുക്ക് ആലോചിക്കാം ബാക്കി കാര്യം അത് വരെ നീ കരഞ്ഞു ബാക്കി ഉള്ളവരെ കൂടെ അറിയിക്കരുത്… രുദ്രൻ രുക്കുവിനെ താക്കിത് ചെയ്തു….

വൈകിട്ടു ദുർഗാപ്രസാദ്‌ തിരിച്ചു വരും വരെ നെഞ്ചിൽ ഇടി തീ ആയിട്ടാണ് അവർ കഴിഞ്ഞത്…. ഹാളിൽ രുദ്രൻ പലതും ആലോചിച്ചു ഇരിക്കുവാന് ഇടയിലേക്ക് അയാൾ കയറി… ശോഭേ… ശോഭേ…അയാൾ വന്നപാടെ ശോഭയെ വിളിച്ചു…. ന്താ പ്രസാദേട്ട എന്ത് പറ്റി ആകെ വിയർത്തി ഇരികുന്നല്ലോ… പോയ കാര്യം എന്തായി അവരുടെ വിവാഹം സമയം നോക്കിയോ… നോക്കി……… അത് ഉടനെ നടക്കില്ല….. “”””” രുദ്രന്റെ മുഖം തെളിഞ്ഞു…. ങ്‌ഹേ… “”അതെന്താ അച്ഛാ.. അവൻ സന്തോഷം മറച്ചു വച്ചു കൊണ്ടു അയാളെ നോക്കി… തിരുമേനി പറയുന്നത് ഇത്രയും പ്രശനങ്ങൾക് ഇടയിൽ അത് വേണ്ട നിങ്ങളുടേത് ആദ്യം നടക്കട്ടെ എന്നാണു…. ആാാ.. പുള്ളിക്ക് വിവരം ഉണ്ട്… രുദ്രൻ പതിയെ പറഞ്ഞു…. എന്താ മോനെ.. മോൻ എന്തെങ്കിലും പറഞ്ഞോ…

ഏയ് ഇല്ല അച്ഛാ അതാണ് ശരി എന്ന് പറഞ്ഞതാ… ങ്ഹാ… ഞാൻ അത്രക് അങ്ങ് ചിന്തിച്ചില്ല മോനെ.. പിന്നെ തിരുമേനി ഒരു കാര്യം കൂടെ പറഞ്ഞു… എന്താ അച്ഛാ… രുക്കുന്റെ വിവാഹം അത് ഉടനെ വേണ്ട ഒരു വർഷം കൂടെ കഴിയട്ടെ എന്ന് അവൾക്കു സമയം ആയില്ല പോലും… ങ്ഹാ ഇത്‌ ഒന്നും നമ്മൾ അല്ലല്ലോ തീരുമാനിക്കുന്നത് മുകളിൽ ഒരാൾ ഇല്ലേ….അതും പറഞ്ഞു ദുർഗ മുറിയിലേക്കു പോയി… കേട്ടത് വിശ്വസിക്കണോ വേണ്ടയോ എന്ന് മനസിൽ ആകാതെ രുദ്രൻ ഒരു നിമിഷം നിന്നു… പിന്നെ പതിയെ ഒന്ന് ചിരിച്ചു കൊണ്ടു മുകളിലേക്കു കയറി… രുക്കു കട്ടിലിൽ കമഴ്ന്നു കിടക്കുവാന് അവളെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം വീണ സമീപത്തുണ്ട് ഒരു രക്ഷ ഇല്ല മോളെ രുക്കു ഈ കല്യാണം അച്ഛൻ നടത്തും… അച്ഛൻ സമയം കുറിച്ചു കൊണ്ടാണ് താഴെ വന്നത്…

രുദ്രൻ രുക്കുവിന്റെ സമീപത്തു ഇരുന്നു…. രുദ്രേട്ട…. നെഞ്ചിൽ ഒരു പിടച്ചിലോടെ അവൾ ചാടി എഴുനേറ്റു…. രുദ്രൻ അല്പം നേരം അവളെ ഒന്ന് വട്ടാക്കി…. അവളുടെ കരച്ചിലിന്റെ ആഴം കൂടുന്നു എന്ന് മനസിൽ ആക്കിയപ്പോൾ അവൻ ചിരിച്ചു കൊണ്ടു കാര്യം പറഞ്ഞു… രുദ്രേട്ട…സത്യം ആണോ… അവൾ കണ്ണ് തുടച്ചു.. ഈ രുദ്രേട്ടൻ വെറുതെ മനുഷ്യനെ പേടിപ്പിച്ചു വീണ അവന്റെ മീശയിൽ പിടിച്ചു വലിച്ചു…. ഹാ…. വേദനിപ്പിക്കാതെ പെണ്ണേ…. രുക്കു നീ പോയി ഫ്രഷ് ആയി വാ നമുക്ക് ഒന്ന് പുറത്തു പോയി വരാം നിന്റെ മൈൻഡ് റിലാക്സ് ആകട്ടെ… പിറ്റേന് ചന്തു വന്നതിനു ശേഷം ആണ് രുദ്രൻ അവനോട് കാര്യങ്ങൾ പറഞ്ഞത്….

ഃഊൗ… എന്റെ രുദ്ര പുതുമന തിരുമേനി ഇപ്പോ എന്റെ മനസിൽ ദൈവത്തിന്റെ സ്ഥാനം ആണ്.. നീ പറഞ്ഞത് കേട്ടു ഞാൻ ഒന്ന് അന്താളിച്ചു… ചന്തു സന്തോഷിക്കാൻ വരട്ടെ… രുക്കുവിന്റെ വിവാഹത്തിനാണ് ഒരു വർഷം കാലതാമസം നിനക്ക് അത് ബാധകം അല്ല മീനുവിനെ എത്രയും പെട്ടന്നു നീ കൂടെ കൂട്ടുന്നത് ആണ് നല്ലതു… രുദ്ര.. അത്….. വേണം ചന്തു എന്റെ വിവാഹം കഴിഞ്ഞാൽ ഉടനെ വേണം ധര്മേന്ദ്രൻ ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞിട്ടുണ്ട് ഏതു നിമിഷവും ഒരു ആക്രമണം പ്രതീക്ഷികാം…. മ്മ്മ്…. അത് ശരിയാണ് രുദ്ര നീ പറഞ്ഞത് മീനാക്ഷിയെ എത്ര എന്ന് പറഞ്ഞാണ് അജിതന്റെ വീട്ടിൽ നിർത്തുന്നത് പോരാത്തേന് സോനയുടെ പ്രസവത്തോടെ അവരുടെ ഫാമിലി ഒന്നിച്ചില്ലേ…. മ്മ്മ്… അതേ ഇനി അവിടെ നിർത്തുന്നത് ശരി അല്ല….

അവരുടെ സംഭാഷണങ്ങൾക് ഇടയിലേക്ക് രുക്കുവും വീണയും കടന്നു ചെന്നു… ആഹാ പുതുപ്പെണ്ണു എവിടെ ആരുന്നു…. ചന്തു അവരുടെ അടുത്തേക് നീങ്ങി…. കാവിൽ വിളക്ക് വക്കാൻ അമ്മാവന്റെ കൂടെ പോയി…. അതേടാ നിന്നെ വിളിക്കാൻ ഞാൻ വന്നത് കൊണ്ടു അച്ഛൻ ആണ് ഇവരെ കൊണ്ടു കാവിൽ പോയത് ഒറ്റക് വിടാതെ ഇരിക്കുന്നത് ആണ് നല്ലത്… മ്മ്മ്…അത് നന്നായി… രുക്കമ്മ നീ ഹാപ്പി ആയില്ലേ…. രുക്കു ഒന്ന് ചിരിച്ചു ആ ചിരിയിൽ സര്വ്വലോകം കീഴടക്കിയ സന്തോഷം ഉണ്ടായിരുന്നു….. കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ വീണയുടെ പിറന്നാൾ ആണ്.. കാവിൽ മഞ്ഞൾ നീരാട്ട് നടക്കേണ്ട ദിവസം……… അത് ആഗതം ആയി കഴിഞ്ഞിരുന്നു…..

വീണേ മോളെ എഴുന്നേൽക്കു…. ആവണിയുടെ വിളി കേട്ടു അവൾ എഴുനേറ്റു… ഗുഡ്മോണിങ് ചേച്ചി…… ഗുഡ്‍മിർമിങ് ഒക്കെ അവിടെ നിക്കട്ടെ… ഇന്ന് പിറന്നാൾ ആണ് എഴുനേറ്റു കുളിച്ചു കാവിൽ പോകാൻ നോക്ക്.. വീണ ചിരിച്ചു കൊണ്ടു എഴുനേറ്റു… ദാ ഈ ധാവണി ഉടുത്തോ… ആവണി ചുവപ്പ് പച്ചയും കലർന്ന ധാവണി സെറ്റ് അവൾക്കു നൽകി… എന്റെ പിറന്നാൾ സമ്മാനം എന്റെ നാത്തൂന്… വീണയുടെ നെറുകയിൽ അവൾ ഒന്ന് മുത്തി…. രാവിലെ തന്നെ സെന്റി ആക്കി കരയിക്കുമോ… വീണ ചിരിച്ചു കൊണ്ടു ആവണിയുടെ കൈയിൽ പിച്ചി…. മ്മ്മ്മ്… ഇത്‌ നിന്റെ രുദ്രേട്ടൻ പറഞ്ഞിട്ടു വാങ്ങിയതാണ്….. രുദ്രേട്ടനോ……. മ്മ്മ്…

അതേ ഏട്ടന് ഇപ്പോൾ പുടവ തരും മുൻപ് ഇതു തരാൻ പറ്റില്ല അതിനു എന്നെ കൊണ്ടു വാങ്ങിപ്പിച്ചതാണ് സെലെക്ഷൻ ഏട്ടന്റെ ആണ്…. ഇത്‌ ഉടുത്തു കാണാൻ ആളു പുറത്തു വെയിറ്റ് ചെയ്യുവാ പെട്ടന്ന് കുളിച്ചു സുന്ദരി ആയി വാ…. വീണ കുളിച്ചു വന്നതിനു ശേഷം ആ ധാവണി ഉടുത്തു… കണ്ണാടിയിലേക്കു സ്വയം ഒന്ന് നോക്കി… രുദ്രേട്ടന്റെ സ്നേഹം പോലെ തന്നെ നിനക്ക് നന്നായി ചേരുന്നുണ്ട് വാവേ ഈ ധാവണി രുക്കു അവളെ പുറകിലൂടെ പുണർന്നു…❤ Happy birthday ❤എന്റെ വാവച്ചിക്കു രുക്കു അവളുടെ കവിളിൽ ഉമ്മ വച്ചു…. Thank u… രാക്കിളി……. അഹ്… ഒരുങ്ങിയോ ആവണി അകത്തേക്കു വന്നു….

ദേ രുദ്രേട്ടൻ നിന്നെ കൊണ്ടു കാവിൽ പോകാൻ തയാറായി താഴെ നില്കുന്നു പെട്ടന്നു ചെല്ലാൻ…. വീണയുടെ മുഖത്തു നാണം വിടർന്നു…. രുക്കു നീ കൂടെ വാ…. അവൾ രുക്കുവിന്റെ കൈയിൽ പിടിച്ചു… അയ്യടി ഇത്രയും നാൾ ഇല്ലാത്ത ഒരു നാണം എന്റെ മോൾക്ക് നിന്നു ചിണുങ്ങാതെ പോകാൻ നോക്ക്…. രുക്കു അവളെ ഉന്തി പുറത്തേക്കു വിട്ടു… വീണ പടികൾ ഇറങ്ങി ചെല്ലുമ്പോൾ രുദ്രൻ ഹാളിൽ അവളെയും കാത്തു ഇരുപ്പുണ്ട്….. രുദ്രനെ കണ്ടതും അവളുടെ മുഖം നാണം കൊണ്ടു ചുമന്നു.. നുണകുഴികൾ ഒന്നുകൂടെ തെളിഞ്ഞു.. അവളുടെ കാലുകൾക്കു പതിവില്ലാതെ ഒരു വിറവൽ അനുഭവപെട്ടു….. വാ പോകാം അവൻ ചെറിയ കള്ള ചിരിയോടെ അവളെ നോക്കി… മ്മ്മ്…. അവൾ തല താഴ്ത്തി മൂളി….

കാവിലേക്കുള്ള വഴിയിൽ രുദ്രൻ വീണയുടെ കൈയിൽ മുറുകെ പിടിച്ചിരുന്നു…. അവർ അവിടേക്കു ചെല്ലുമ്പോൾ ദുർഗാപ്രസാദ് പുതുമന തിരുമേനിയും അവിടെ ഉണ്ട്… അവർ മഞ്ഞൾ നീരാട്ടിനും പൂജക്കും വേണ്ട ഒരുക്കങ്ങൾ നടത്തുകയാണ്…. ആ നിങ്ങൾ ഒരുമിച്ചു പോയി തൊഴുതോളു..വിപത്തുകൾ നിങ്ങളിൽ നിന്നും അകലാൻ ആ ദേവിയെ മുറുകെ പിടിച്ചോളൂ… തിരുമേനി ഒരു ചെറു പുഞ്ചിരിയുടെ പറഞ്ഞു.. തിരുമേനിയുടെ വാക്ക് പ്രകാരം അവർ ഒരുമിച്ചു തന്നെ കാവിൽ തൊഴുതു… കണ്ണുകൾ അടച്ചു കൈകൂപ്പി നിൽകുമ്പോൾ രുദ്രന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ താഴേക്കു പതിച്ചു….. “”കാവിലമ്മേ ദേവിയുടെ സ്വത്തു ഇന്ന് ഞങ്ങൾ തിരികെ അറയിൽ എത്തിക്കും ഇത്രയും നാൾ അത് കാത്തുസൂക്ഷിച്ചു…..

അമ്മേ ദേവി എന്റെ പെണ്ണിന് ഒരു ആപത്തും കൂടാതെ എനിക്ക് തിരിച്ചു തരണേ “”” രുദ്രേട്ട…. വീണയുടെ വിളി കേട്ടു അവൻ കണ്ണ് തുറന്നു….. അവൾ അല്പം പ്രസാദം അവന്റെ നെറ്റിയിൽ ചാർത്തി…… അവളുടെ കൈയിൽ നിന്നും അത് പോലെ അല്പം എടുത്തു അവളുടെ നെറ്റിയിൽ അവനും ചാർത്തി…. Happy Birthday..❤❤ അവളുടെ നെറുകയിൽ അവൻ ചുണ്ട് അമർത്തി… പതിവില്ലാത്ത ആ നാണം അവളുടെ മുഖത്തു പടർന്നു…. രുദ്രൻ വീണയുമായി കുളത്തിന്റെ വരമ്പിലേക്കാണ് പോയത്… രുദ്രേട്ട ഇതെന്താ ഇത്‌ വഴി പോകുന്നത്… വെറുതെ… ഇത്‌ വഴി പോകാൻ തോന്നി…. അവൻ കള്ളചിരിയുടെ പറഞ്ഞു… വേണ്ട.. എനിക്ക് അറിയാം എന്തിനാണെന്ന്…

അവൾ മുഖം കൂർപ്പിച്ചു… വാ പെണ്ണേ ഇങ്ങോട്ടു…….. വരമ്പിന്റെ അവിടെ ചെന്നതും രുദ്രൻ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു… അവളുടെ മുഖത്തേക്കു മുഖം അടുപ്പിച്ചു…. ഈ ധാവണിയിൽ നീ ഭഗവതിയെ പോലെ ഉണ്ട്….. രുദ്രന്റെ ചൂട് ശ്വാസം അവളുടെ മുഖത്തേക്കു തട്ടി അത് ഒരു വിറയൽ ആയി അവളിലേക്കു പടർന്നു… രുദ്രേട്ട… നമുക്ക് പോകാം… തൊണ്ടക്കുഴിയിലേ വെള്ളം വറ്റുന്നത് ആയി തോന്നി അവൾക്കു… പോകാം… പക്ഷേ കുറച്ചു കഴിഞ്ഞു… എന്റെ പെണ്ണ് ഇന്ന് പ്രയാപ്പൂർത്തി ആയി കഴിഞ്ഞില്ലേ.. അതിനു…. അതിനു… പ്രത്യേകിച്ച് ഒന്നും ഇല്ല…..അവൻ ഒന്ന് സ്‌ട്രെസ് ചെയ്തു പറഞ്ഞു.. പറഞ്ഞു തീരും മുൻപ് രുദ്രൻ അവളുടെ ഇടുപ്പിൽ കൈ മുറുക്കി… അവളുടെ അണിവയറും രുദ്രന്റെ കയ്യും തമ്മിൽ ധാവണിയുടെ നൂലിഴ അകലം മാത്രം… …

വീണ ആ കൈ എടുത്തു മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു….. നീ എന്ത് പരാക്രമം കാണിച്ചാലും ഇന്ന് രുദ്രന്റെ ദിവസം ആണ്… രുദ്രൻ പതുക്കെ ചുണ്ടുകൾ അവളുടെ മുഖത്തേക്കു അടുപ്പിച്ചു… അവളുടെ അധരത്തിൽ അമർത്തി ചുംബിച്ചു…… വീണക് അത് തടുക്കാൻ തോന്നിയില്ല അവൾ അറിയാതെ കുറച്ചു കൂടി അവനിലേക്കു ചേർന്നു…. രുദ്രന്റെ കൈകൾ ധാവണി വകഞ്ഞു അവളുടെ നഗ്നമായ അണിവയറിലേക്കു ചെന്നു കഴിഞ്ഞിരുന്നു…. പൊക്കിൾ ചുഴിക് ചുറ്റും അവൻ വിരലുകൾ കൊണ്ടു ചിത്രം വരച്ചു… രുദ്രന്റ ഓരോ സ്പര്ശനത്തിലും അവളുടെ ഉദരം ഒരു കിതപ്പോടെ ഉള്ളിലേക്കു വലിഞ്ഞു……. രുദ്രേട്ട വേണ്ട….. കിതച്ചു കൊണ്ടു അവൾ അവനെ അല്പം പുറകിലേക്കു തള്ളി.. ഇതിനാണോ ഇത്‌ എന്നെ കൊണ്ടു ഉടുപ്പിച്ചത് അവൾ പരിഭവിച്ചു.. .

പോടീ… പിന്നെ നീ ഇത്‌ ഉടുത്തു എന്റെ അടുത്തു വന്നപ്പോൾ എന്റെ നിയന്ത്രണം ഒന്ന് പാളി അത് നേരാണ്… പിന്നെ പിറന്നാൾ ആയിട്ടു ഇത്‌ എങ്കിലും തരണ്ടേ… രുദ്രൻ ഒന്ന് ചിരിച്ചു…. മ്മ്മ്… നല്ല പിറന്നാൾ സമ്മാനം… അവൾ ഒന്ന് കൊഞ്ഞനം കാട്ടി…. വരമ്പിലൂടെ രുദ്രന്റെ മാറോടു ചേർന്നു മുൻപോട്ടു പോകുമ്പിൾ അവൾ അവന്റെ മുഖത്തേക്കു തന്നെ നോക്കി…. എന്താ നോക്കുന്നത്…… ഒന്നുല്ല…. കണ്ടോണ്ടിരിക്കാൻ തോന്നി അത് കൊണ്ടു അവൾ കളി ആയി പറഞ്ഞു….. ഉച്ചക്ക് എല്ലാവരും ചേർന്നു ആഘോഷപർവം ആ പിറന്നാൾ ആഘോസിച്ചു….. വൈകിട്ടു മഞ്ഞൾ നീരാട്ടിനു എല്ലാവരും പോകാൻ ഒരുങ്ങി.. ഉണ്ണി മാത്രം കട്ടിലിൽ ചാരി മുഖത്തു കൈ വച്ചു കിടക്കുവാന്…. ഉണ്ണിയേട്ടാ… ആവണി അവനും അടുത്തേക് വന്നു..

വീണ നിധികുംഭം എടുക്കുവാണ് തിരുമേനിയുടെ കാർമികത്വത്തിൽ അത് അറയിലേക്കു കൊണ്ടു പോകാൻ എല്ലാം ഒരുക്കി…. . ഉണ്ണിയേട്ടൻ എന്ത് ഒന്നും മിണ്ടാത്തത് അവൾ അവന്റെ കൈ എടുത്തു മാറ്റി….. ഉണ്ണിയേട്ടൻ കരയുവാണോ…. മ്മ്… ആവണി ഞാൻ കഴിഞ്ഞ വർഷം ഇതേ ദിവസം അഹങ്കാരി ആയ ഉണ്ണിയുടെ മരണം നടന്ന ദിവസം കൂടെ ആണ്….. അല്ലെ…. അത് ഒന്നും ഓർക്കേണ്ട ഉണ്ണിയേട്ടന് അത് കൊണ്ടു പോകുന്നത് കാണാൻ ആഗ്രഹം ഉണ്ടോ … മ്മ്മ്…… ആഗ്രഹം ഉണ്ട്….. ആവണി പോയി രുദ്രനോട് കാര്യം പറഞ്ഞു… അതിനെന്താ മോളെ… എന്തായാലൂം രാത്രി വരെ കാവിൽ പൂജ ആണ് നിനക്ക് അറിയാവുന്നതു അല്ലെ നിങ്ങളെ രണ്ടു പേരെയും എന്തായാലൂം തനിച്ചു ഇവിടെ നിർത്താൻ പറ്റില്ല… രുദ്രേട്ട…. ഉണ്ണിയേട്ടൻ….

അവനെ ഞാൻ എടുത്തോളാം ചന്തു വീൽചെയർ കൊണ്ടു വന്നോളും… അത് കണ്ടു തൊഴുന്നതു അവന്റെ മനസിന്‌ ഒരു ആശ്വാസം ആയിരിക്കും… പുതുമന തിരുമേനിയുടെ അകമ്പടിയോടെ വീണ ആ വാളും ചിലമ്പും കൈയിൽ എടുത്തു… അതുമായി അവർ കാവിലേക്കു നടന്നു…. രുദ്രൻ ഉണ്ണിയെ തന്റെ കൈകളിൽ താങ്ങി എടുത്തു കൊണ്ടു അവർക്കൊപ്പം നടന്നു… കാവിലെ ശുദ്ധികലശവും പൂജയും അതിന്റെ പരിസമാപ്തിയിലേക്കു കടന്നു… ഇനി വീണയും രുദ്രനും കൂടി അറയിലേക്കു വാളും ചിലമ്പുമായി കടന്നോളു… ഒരു കുംഭത്തിൽ നിറച്ച പ്രസാദം പുതുമന ദുർഗ യുടെ കൈകളിൽ ഏല്പിക്കാൻ തുനിഞ്ഞു… വേണ്ട… ഇനി എന്റെ കുട്ടികൾ ആണ് ഇതിനു അർഹർ.. മോനെ ചന്തു നീ അത് വാങ്ങു അറയിലേക്കു അവർക്കൊപ്പം കൂടെ പോകു… ചന്തു അത് വാങ്ങി അവരെ അനുഗമിച്ചു…. ദുർഗ ചടങ്ങുകൾ ഒക്കെ ശുഭം ആയി സ്ത്രീജനങ്ങൾക് വല്യൊത്തേക്കു പോകാം…

ദുർഗ അവരെ കൊണ്ടു വിട്ടേച്ചു പോരു അവർ അറ പൂട്ടി വരാൻ സമയം എടുക്കും… എങ്കിൽ നിങ്ങൾ എല്ലാവരും വരു….. ചിറ്റപ്പ ഞാൻ രുദ്രേട്ടൻ വന്നിട്ടു ഉണ്ണിയേട്ടനെ കൊണ്ടു വന്നോളാം…. ആവണി അത് പറഞ്ഞപ്പോൾ ദുർഗക് മറുത്തു പറയാൻ തോന്നിയില്ല… അവർ പോയി കുറച്ചു സമയം കഴിഞ്ഞപ്പോൾ മറ്റൊരു കാൽപ്പെരുമാറ്റം……. ദേവിയുടെ കൽവിളക്കിലേ തിരികൾ ഓരോന്നായി അണഞ്ഞു….. ദുർനിമിത്തം പുതുമന മുൻപിൽ കണ്ടു….. ആ കാൽപ്പെരുമാറ്റം അടുത്തു വന്നു…..ഇരുട്ടിന്റെ മറവിൽ അയാളുടെ മുഖം തെളിഞ്ഞു…. ആ രൂപം കണ്ടത് ഉണ്ണി ഒന്നു ഞെട്ടി….. ഗിരീഷ്….. “”””കൂടെ താൻ ഉറ്റവർ എന്ന് കരുതി കൂടെ കൂട്ടിയിരുന്ന സുഹൃത്തുക്കളും… അരുത്…. തെറ്റുകൾ ആവർത്തിക്കരുത് അവൻ അയാൾക്കു നേരെ കൈ കൂപ്പി…. നിമിഷനേരം കൊണ്ടു അയാൾ വീൽച്ചെയറിലേക്കു ആഞ്ഞു തൊഴിച്ചു….

ഉണ്ണി താഴേക്കു നിലം പതിച്ചു… താഴെ കിടന്നു ഒച്ചിനെ പോലെ ഇഴഞ്ഞു കൊണ്ടു അവൻ അയാളുടെ നേരെ കൈകൂപ്പി… ഗിരീഷ് അരുത്….. ഹഹഹ…. നീ എന്താ ഉണ്ണി വിചാരിച്ചത് അന്ന് ആൽബർട്ട് ന്റെ കൂടെ ഞങ്ങൾ ആ നിധി കൈക്കൽ ആക്കി മുങ്ങാൻ ആയിരുന്നു പ്ലാൻ..അവിടെ ഞങ്ങളെ അവൻ ആ രുദ്രൻ തോൽപിച്ചു അവന്റെ നിർദേശങ്ങൾ അനുസരിച്ചു ആ അറക്കുള്ളിലെ നാഗം നിർദാക്ഷണ്യം അവനെ ഇല്ലാതാക്കി.. അന്ന് ഞങ്ങൾ മനസ്സിൽ ആക്കി നീ പറഞ്ഞത് പോലെ ആ പെണ്ണിന് മാത്രമേ അത് എടുക്കാൻ കഴിയു എന്ന്.. അന്ന് മുതൽ ഞങ്ങൾ ഒരു ദിവസത്തിനായി കാത്തിരിക്കുവാരുന്നു…പിന്നെ ആ കൂട്ടത്തിൽ ഞാൻ ഒരുപാട് കൊതിച്ച അമൂല്യ രത്നം ഉണ്ട് നീ പറഞ്ഞു പറഞ്ഞു മനസിൽ കയറിക്കൂടിയവൾ ആദ്യ കാഴ്ചയിൽ തന്നെ അവൾ അവൾ എന്റേത് മാത്രം ആണെന്ന് എനിക്ക് തോന്നി.. സോറി ഉണ്ണി ഗിരീഷ് പോകുമ്പോൾ അവളെയും ഞാൻ കൂടെ കൊണ്ടു പോകും…

ഗിരീഷേ നിന്റെ ആഗ്രഹം നടക്കില്ല… അത് രുദ്രന്റെ പാതി ആണ് എന്നോട് ഈ രുദ്രേട്ടൻ ഈ വിധത്തിൽ ക്ഷമിച്ചു നീ രുദ്രേട്ടനിൽ നിന്നും അത് പ്രതീക്ഷിക്കണ്ട സംഹരിക്കും നിന്നെ…. അയാൾ അവന്റെ നേരെ തോക്കു ചൂണ്ടി കഴിഞ്ഞിരുന്നു…… ഉണ്ണിയേട്ടാ…. ഒന്നും ചെയ്യരുതേ….. ആവണി ഉണ്ണിയുടെ മേലെ വീണു…… അരുതേ…ഒന്ന് ചെയ്യരുതേ…… രുദ്രേട്ട…… “””””അവൾ അലറി കരഞ്ഞു കൊണ്ടിരുന്നു… ഇത്‌ കണ്ടു നിന്ന പുതുമന തിരുമേനിയുടെ ഉള്ളിൽ മിന്നൽ പാഞ്ഞു…. രാജശേഖര റെഡിയുടെ പുനർജന്മം അത് വരും ഓരോ കാലഘട്ടത്തിൽ സത്യമഭാമയെ സ്വന്തം ആക്കാൻ… അതേ ആ വിപത്തു അത് ഇപ്പോൾ കണ്മുൻപിൽ വന്നു കഴിഞ്ഞു…… “””രുദ്ര “””മഹാദേവ “”നീയേ തുണ… അയാളുടെ കണ്ണുകൾ കൂമ്പി പഞ്ചാക്ഷരി ഉരുവിട്ട് ആൽത്തറയിലേക്കു അയാൾ ഇരുന്നു…. ഓം നമഃ ശിവായ “””””””…………… ………… (തുടരും )……………….

രുദ്രവീണ: ഭാഗം 39

എല്ലാ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story