Mr. Rowdy : ഭാഗം 3

Mr. Rowdy : ഭാഗം 3

എഴുത്തുകാരി: കുറുമ്പി

നേരെ റൂം ലക്ഷ്യമാക്കി നടന്നു. റൂമിലേക്ക് കേറിയതും അവിടെ കണ്ട കയ്ച്ച കണ്ട് അർജുന് അടി മുടി തരിച് കേറി. “ഡീ…….”എന്നും പറഞ്ഞൊരു അലറലായിരുന്നു താ കിടക്കുന്നു ചക്ക വെട്ടിയപോലെ നമ്മുടെ നായിക കാട്ടിലിനടിയിൽ. “ന്റമ്മോ എന്റെ നടു “അമ്പിളി നടുവിന് കയ്യും കൊടുത്ത് എഴുനേറ്റു. “നീ എന്തിനാടി എന്റെ റൂമിൽ കേറിയത് “അർജു കലിപ്പിൽ ചോദിച്ചു. “അയ്യോ അമ്മേ…. സാധാരണ കല്യാണം കഴിച്ചാൽ ഭാര്യ ഭർത്താവിന്റെ റൂമിലാണ് കിടക്കുക ഇനി റൗഡിയുടെ റൂൾ എന്താണെന്ന് എനിക്കറിയില്ല “അമ്പിളി അർജുനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു.

“നീ തലക്കുത്തരം പറയാൻ തുടങ്ങിയോ ” അർജു അമ്പിളിക്കടുത്തേക്ക് പാഞ്ഞടുത്തു കൊണ്ട് ചോദിച്ചു. “അയ്യോ Mr. Rowdy ഇങ്ങനെ ചൂടാവല്ലേ ഞാൻ തലക്കുത്തരം അല്ല പറഞ്ഞത് താൻ ചോദിച്ചതിന് ആൻസൻ ആണ് പറഞ്ഞത് “അമ്പിളി അർജുനെ നോക്കാതെ പറഞ്ഞു. “നീ എന്താ എന്നെ വിളിച്ചേ ഇനി എന്നെ അങ്ങനെ വിളിച്ചാൽ നിന്റെ ആ നാവ് ഞാൻ പിഴുതെറിയും പിന്നെ ഞാൻ നിന്നെ കെട്ടിയത് വെറും സഹതാപത്തിന്റെ പുറത്ത അല്ലാതെ നിന്നോടുള്ള പ്രണയം കൊണ്ടല്ല അത് കൊണ്ട് തന്നെ എന്റെ മേൽ അധികാരം സ്ഥാപിക്കാനും വരണ്ട കേട്ടല്ലോ. എപ്പോൾ ഞാൻ നിന്നോട് ഡിവോഴ്‌സിന് ചോദിക്കുന്നോ അപ്പം നീ എനിക്ക് അത് തരണം പിന്നെ ഇന്നത്തേക്ക് ഞാൻ ശെമിച്ചു നാളെ മുതൽ എന്റെ റൂമിലോ പരിസരത്തോ നിന്നെ കണ്ടാൽ എന്റെ വിധം മാറും mind it ”

അത്രയും പറഞ്ഞു അർജു ദേഷ്യത്തോടെ തിരിഞ്ഞു നടന്നു. “പിന്നെ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എടുത്ത് തരാൻ ഞാൻ ഡിവോഴ്‌സിന്റെ കട നടത്തുന്നുണ്ടല്ലോ. ഞാൻ തരൂല തനിക്ക് ഡിവോഴ്സ്.ഇങ്ങേർ മനുഷ്യൻ തന്നാണോ അല്ലപിന്നെ ഇങ്ങനൊക്കെ പറഞ്ഞാൽ പേടിക്കാൻ ഞാൻ അർജുൻ ദേശായിയുടെ ഭാര്യ അമൃത അല്ല ഞാൻ അമ്പിളിയ. കണ്ട കണ്ണീർപരമ്പരയിലെ നായികയെ പോലെ കരയാൻ എനിക്ക് സമയം ഇല്ല വെണെങ്കിൽ നാളെ അമ്മേന്റെയും അച്ഛന്റെയും മുന്നിൽ ഒന്ന് കരയ ഇപ്പോൾ സ്ലിപ്പിംഗ് ടൈം ആണ് അതുകൊണ്ട് എന്റെ ബെഡ്ഡ് i am coming “അമ്പിളി കട്ടിലിലേക്ക് ഒരൊറ്റ മറയൽ ആയിരുന്നു. അർജുൻ തായേക്ക് എത്തിയതും അവനെ കാത്തതെന്ന പോലെ ശാമളയും വേണുവും ഉണ്ടായിരുന്നു.”മോനെ അമ്പിളി…..”വേണു എന്തോ പറയാൻ വന്നതും അർജു കയ്യ് വെച്ച് തടഞ്ഞു.

“ഡാഡിക്ക് വേണ്ടി മാത്രമ ഞാൻ അതിനെ കെട്ടിയെ അപ്പോൾ ഡാഡി ആയി തന്നെ അവളെ എന്നിൽ നിന്നും വേർപിരിച്ചുതരണം “അർജു ദേഷ്യത്തോടെ രണ്ടാളെയും നോക്കി പറഞ്ഞു. “എടാ അവളെ നിനക്ക് സ്നേഹിച്ചുടെ “ശാമള പറഞ്ഞതും അർജു കത്തുന്ന കണ്ണുകളോടെ അവരെ നോക്കി. “4 വർഷം മുൻപ് നടന്ന കാര്യങ്ങൾ ചിലപ്പോൾ നിങ്ങൾ മറന്നുകാണും പക്ഷേ എനിക്ക് മറക്കാൻ കഴിയില്ല അന്ന് നിങ്ങളടക്കം ആരും എന്നെ വിശ്വസിച്ചില്ല ഒരു ഭ്രാന്തനെ പോലെ ഞാൻ ഈ സമൂഹത്തിന് മുന്നിൽ നാണം കേട്ടു ഇന്നും ആരും ഒന്നും മറന്നിട്ടില്ല ഈ നാട്ടുകാർ ഇന്നും എന്നെ അതെ കണ്ണിലൂടെയാ കാണുന്നത്. അതിലേക്ക് എന്തിനാ ആ പാവത്തിന്റെ ജീവിതം കൂടി നശിപ്പിക്കുന്നെ.എന്റെ ഭാര്യ സ്ഥാനത്ത് അവൾ ഇനി എത്ര കാലം വാണലും എന്റെ മനസ്സിൽ ഒരിക്കലും അങ്ങനെ ഒരു സ്ഥാനം അവൾക്ക് ഞാൻ കൊടുക്കില്ല അവൾക്കെന്നല്ല ഒരു പെണ്ണിനും ” അർജു ദേഷ്യത്തോടെ അത്രയും പറഞ്ഞ് ഒരു കാറ്റുപോലെ പുറത്തേക്ക് പോയി.

“ഇവനെ എങ്ങനെയാ ഒന്ന് മാറ്റിയെടുക്കുക “വേണു അവൻ പോവുന്ന വഴിയെ നോക്കി പറഞ്ഞു. “അവൻ അത്രക്കും അനുഭവിച്ചിട്ടുണ്ട് വേണുവേട്ടാ നമുക്ക് അത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്നാലും ആ കുട്ടീടെ കാര്യം ഓർക്കുമ്പോഴാ എനിക്ക് “ശാമള മുകളിലേക്ക് നോക്കി പറഞ്ഞു. “എല്ലാം ശെരിയാകും ഇല്ലെങ്കിലും നീ പേടിക്കണ്ട അവളെ നമുക്ക് വളർത്താം നമ്മുടെ മോളായി “വേണു ശാമളയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. “വേറെയും ഉണ്ട് പ്രശ്നം എന്റെ അമ്മ പിന്നെ ആമിമോളും “ശാമള പേടിച്ചുകൊണ്ട് വേണുവിനെ നോക്കി. “നിന്റെ അമ്മ ആയത് കൊണ്ട് പറയുവല്ല ഇങ്ങനെ ഒരു പിശാഷിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ലപിന്നെ ആ ആമി അവളെപോലൊരു കുശുമ്പി ഈ ലോകത്ത് വേറെ ഇല്ല അവരുടെ കാര്യം നീ മിണ്ടരുത് ഏതായാലും അടുത്ത മാസം അവർ വരുമല്ലോ അമ്പിളിന്റെ കാര്യം അപ്പോൾ പറയാം “അങ്ങനെ വേണുവും ശാമളയും റൂമിലേക്ക് പോയി. _____

📲”ഹെലോ മദർ ഇത് ഞാനാ അംബിക ന്റെ മോ..ള് “അംബിക വിക്കിക്കൊണ്ട് ചോദിച്ചു. 📱”അവളെ കുറിച്ചോർത്തു സങ്കടപെടേണ്ട അംബികേ അവൾ വേണു സാറിന്റെ വിട്ടില ഉള്ളെ അവൾക്ക് ഏറ്റവും സേഫ് അവിടെ ആണ്.അവളെ അങ്ങനെ ഒന്നും ആ ദുഷ്ടനു കണ്ട് പിടിക്കാൻ പറ്റില്ല “സിസ്റ്റർ അംബികയെ സമാദനിപ്പിച്ചു. 📲”എനിക്ക് അത് മതി മദർ അവൾ സമാധാനത്തോടെ ജീവിച്ചാൽ മതി ഈ അമ്മ അനുഭവിച്ചതൊന്നും അവൾ അനുഭവിക്കാൻ പാടില്ല മദർ ഞാൻ വെക്കണേ അയാൾ എങ്ങാനും കണ്ടാൽ “പറഞ്ഞു തീരും മുൻപ് അംബിക ഫോൺ വെച്ചു. “പാവം അംബിക മകൾ തൊട്ടടുത്തുണ്ടായിട്ടും അതിനെ ഒന്ന് കാണാൻ പോലും ഭാഗ്യം ഇല്ല. എന്നെങ്കിലും ഒരിക്കൽ അമ്പിളിയെ നിനക്ക് കാണാൻ കഴിയും അംബികേ എനിക്ക് ഉറപ്പുണ്ട് “മദർ സ്വയം പറഞ്ഞു. _____

“അമ്പിളി അല്ല… അവ…. അവൾ മുദേവിയെ…. എൻ….. എന്ത് ധൈര്യം ഉണ്ട് അവൾക്ക്…. എന്റെ റൂമിൽ കേറി കിടക്കാൻ “ഒരു കുപ്പി മദ്യം വായിലേക്ക് കമയ്ത്തിക്കൊണ്ട് അർജുൻ പറഞ്ഞു. “എടാ.. റൗടി ബേബി പൊട്ടൻ കണാര നിന്റെ റൂമിൽ കേറാൻ ന്തിനാടാ….. ദൈ….. ധൈരം രണ്ട്…. കാ… കാല്… പോരെ “രണ്ട് കാലും പൊക്കി കാണിച്ചുകൊണ്ട് ഫിറ്റ്‌ ആയി വിജയ് പറഞ്ഞു. “നീ അവള്…. അവളുടെ ഭഗ…. ഭാഗത്തല്ലെടാ എന്റെ… കാശിന്റെ കള്ളും മോന്തി… എനിക്കിട്ട് പണിയുന്നോ… കോ.. കോപ്പേ “അർജു ആടിക്കൊണ്ട് പറഞ്ഞു. “I am വി സോറി അളിയാ സോറി നിന്റെ പോക്കറ്റിൽ നിന്നും ഇന്നലെ ഞാൻ ഒരു നുറ് രൂപ… എടുത്ത് പിന്നെ…..പിന്നെ…”ദേ കിടക്കുന്നു വിജയ് നിലത്ത്. “ഡാ നീ ഒക്കെ ഒന്നടിച്ചാൽ ഫിറ്റ്‌ ബട്ട്‌ i am നോട്ട് ഫിറ്റ്‌ i am ഷിറ്റ് “താ കിടക്കുന്നു നമ്മുടെ നായകനും.

“ഹോ ഇവമ്മാരെ കൊണ്ട് എഴുനേറ്റാൽ റൗഡി അടിച്ചാൽ തനി കൂതറ ഇന്ന് വാള് വെച്ചില്ല ഭാഗ്യം “കാർത്തി പറഞ്ഞു തീരും മുൻപ് നമ്മുടെ നായകൻ വാള് വെച്ചു. “ഹയ്യോ എന്റെ തലവിധി “കാർത്തി തലക്ക് കയ്യ് വെച്ച് പറഞ്ഞു. രാവിലെ സൂര്യ രശ്മി കണ്ണിൽ പതിച്ചപ്പോൾ ആണ് അർജു കണ്ണ് തുറന്നത്.തലക്ക് കയ്യ് കൊടുത്ത് കൊണ്ട് അവൻ എഴുനേറ്റു. “ഹോ ഇവന്മാർ എഴുന്നേറ്റില്ലേ “അർജു രണ്ടാളെയും ബാക്കിനിട്ട് 2 ചവിട്ട് കൊടുത്തു. “എഴുന്നേൽക്കെടാ ഞാൻ പോവാ “രണ്ടാളെയും നോക്കിയതിനുശേഷം അർജു ബുള്ളറ്റ് എടുത്ത് നേരെ വീട്ടിലേക്ക് വിട്ടു. “ഇവിടെ ആരും എണീറ്റില്ലേ “ഹാളിലേക്ക് കേറി ഒന്ന് നോക്കിയ ശേഷം അർജു നേരെ റൂമിലേക്ക് വിട്ടു.

“കിടക്കുന്ന കിടപ്പ് കണ്ടില്ലേ ശവം “അർജു അമ്പിളിയെ നോക്കി ഒന്ന് മുറുമുറുത്തു. “അങ്ങനെ എന്റെ റൂമിൽ നീ അങ്ങനെ സുഖിച്ചു കിടക്കേണ്ട “അർജു അമ്പിളിയുടെ ബാക്കിൽ ഒരൊറ്റ ചവിട്ട് താ കിടക്കുന്നു അമ്പിളി നിലത്ത്. “അയ്യോ ഭൂവികുലുക്കം “അമ്പിളി അലറി വിളിച്ചുകൊണ്ട് ചാടി എണിറ്റു. “ഹോ ഇത് ഭൂമികുലുക്കം അല്ലല്ലോ ഭൂലോക തോൽവി അല്ലേ “മുടും തുടച്ച് എഴുനേറ്റുക്കൊണ്ട് അമ്പിളി പറഞ്ഞു. “നീ എന്തേലും പറഞ്ഞോ “അർജു അവളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു. “ഹാ പറഞ്ഞു എനിക്കൊന്ന് ബാത്റൂമിൽ പോണമായിരുന്നു എന്തെ “അമ്പിളി ബാത്‌റൂമിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും അർജു അവളെ തടഞ്ഞു. അവൾ അവനെ തന്നെ നോക്കിനിന്നു. “ഇത് എന്റെ ബാത്റൂമ നീ ഇതിൽ നിന്നു കുളിക്കേണ്ട ഈ വീട്ടിൽ വേറെ ബാത്രൂം ഉണ്ട് അതിൽ പോക്കോ ”

അർജു അവളെ പുച്ഛിച്ചുകൊണ്ട് അത്രയും പറഞ്ഞുക്കൊണ്ട് ഷെൽഫിൽ നിന്നും ഡ്രസ്സ്‌ തിരയാൻ തുടങ്ങി. “ഞാൻ ഈ ബാത്‌റൂമിൽ നിന്ന് തന്നെ കുളിക്കും “അമ്പിളി അർജുനെ നോക്കി പറഞ്ഞു. “നീ ഞൊട്ടും ഒന്ന് പോയെടി….. ഇതിന്റെ അകത്തുള്ള എന്റെ ഡ്രസ്സ്‌ ഒക്കെ എവിടെ “അർജു അമ്പിളിക്ക് നേരെ തിരിഞ്ഞുക്കൊണ്ട് പറഞ്ഞു. “അതൊക്കെ ഞാൻ കത്തിച്ചു “അത്രയും പറഞ്ഞ് ഷെൽഫിൽ നിന്നും ഡ്രസ്സ്‌ എടുത്ത് അമ്പിളി ബാത്‌റൂമിലേക്ക് ഓടി. “ഡീീ…..”അർജു അലറി. “ഒന്ന് പോടോ “അത്രയും പറഞ്ഞ് അമ്പിളി ബാത്റൂമിന്റെ ഡോർ അടച്ചു. “ഹോ ഷിറ്റ് “ഷെൽഫിന്നിട്ട് ഒരു കുത്തും കൊടുത്ത് അർജു ബാൽകണിയിൽ പോയി ഇരുന്നു. ആ ഇളം കാറ്റിനെ തന്റെ നെഞ്ചിലേക്ക് ആവാഹിച്ചുകൊണ്ട് അവൻ ഇരുന്നു. മനസ്സ് ശാന്തമാവുന്ന പോലെ അവന് തോനി.

“ഹോ വെള്ളത്തിനു എന്തൊരു തണുപ്പാ ഇന്ന് കുളിക്കണോ “ബാത്‌റൂമിലെ പൈപിലെ വെള്ളം ഒന്ന് തൊട്ട് നോക്കി അമ്പിളി നിന്നു. “കുളിച്ചില്ലേൽ മോശം ആണ് അവർ എന്ത് വിചാരിക്കും പക്ഷേ കുളിക്കാനും തോന്നുന്നില്ല പുല്ല് ഈ കുളി ഒക്കെ കണ്ടുപിടിച്ചത് ആരാണാവോ “അമ്പിളി ഭയങ്കര ചിന്തയിൽ ആണ്. “അല്ലേലും കുളിച്ചിട്ടിപ്പോൾ ആരാ നന്നായെ കുറച്ച് വെള്ളം എടുത്ത് തലയിൽ ഉറ്റിക്കാം അത് മതി “അത്രയും പറഞ്ഞ് അമ്പിളി കുറച്ച് വെള്ളം തലയിൽ കൂടഞ്ഞു. “ശോ മറന്ന് പല്ല് തേച്ചില്ല “പേസ്റ്റ് കയ്യിൽ ആക്കി ഒന്ന് വായിലൂടെ ഇളക്കി വെള്ളം കൊണ്ട് വായും കഴുകി അമ്പിളി പുറത്തിറങ്ങി. “ഭാഗ്യം റൗഡി ഫോൺ വിളിക്ക ഇല്ലെങ്കിൽ എന്റെ പരിപ്പ് എടുത്താനെ “അമ്പിളി കുറച്ച് സിന്ദൂരം എടുത്ത് തൊട്ട ശേഷം ഒച്ച ഉണ്ടാക്കാതെ പുറത്തേക്കിറങ്ങി നേരെ കിച്ചണിലേക്ക് വിട്ടു.

“ഗുഡ്മോർണിംഗ് ഏട്ടത്തി “സ്ലാബിന്റെ മുകളിൽ കേറി ഇരുന്ന് അമ്പിളി മാളുനോട് പറഞ്ഞ്. “ഗുഡ്മോർണിംഗ് അമ്പു താ ചായ കുടിക്ക് “അമ്പിളിക്ക് ചായ കൊടുത്തുക്കൊണ്ട് മാളു പറഞ്ഞു. “ഹാ അമ്പുട്ടൻ എഴുന്നേറ്റോ നീ കുളിച്ചോ “അമ്പിളിയുടെ മുടി പിടിച്ചോണ്ട് ആദി ചോദിച്ചതും അമ്പിളി ഒന്ന് ഇളിച്ചു കാണിച്ചു. “കുളിച്ചൊന്ന് ചോതിച്ചാൽ കുളിച്ചു ഇല്ലെന്ന് ചോതിച്ചാൽ ഇല്ല “അമ്പിളി. “ഹോ അപ്പോൾ കാക്ക കുളി “ആദിയും മാളുവും ചിരിച്ചോണ്ട് പറഞ്ഞു. “ഹായ് ഗുഡ്മോർണിംഗ് ഗയ്സ് “അല്ലു അടുക്കളേൽ കേറിക്കൊണ്ട് പറഞ്ഞു. “ഹോ എണീറ്റോ പല്ല് തേച്ചോ ആവോ “അല്ലുനെ നോക്കിക്കൊണ്ട് അമ്പിളി ചോദിച്ചു. “നീ തേച്ചെങ്കിൽ ഞാനും തേച്ചു “അല്ലു അമ്പിളിയെ ആക്കിക്കൊണ്ട് പറഞ്ഞു. “ഡാ ഡാ നിന്റെ ഏട്ടത്തി ആണ് ഇത് മറക്കണ്ട “മാളു അല്ലുന്റെ കയ്യ്ക്ക് അടിച്ചുകൊണ്ട് പറഞ്ഞു.

“So വാട്ട്‌ ഇവൾക്കും എനിക്കും ഒരേ വയസ്സ് ആണ് അതുക്കൊണ്ട് ഞാൻ ഇവളെ അമ്പുന്നെ വിളിക്കു ഇല്ലേ അമ്പുട്ട “അമ്പിളിയെ നോക്കി അല്ലു പറഞ്ഞു. “ഹോ അങ്ങനെ “ആദി. “ഇതാ അമ്പിളി ചായ ഇത് നിന്റെ റൗഡിക്കു കൊടുക്ക് “അമ്പിളിടെ കയ്യിൽ ചായ കൊടുത്ത് കൊണ്ട് ശാമള പറഞ്ഞു. “അമ്മ ഇവിടുണ്ടായിരുന്നോ എന്നാൽ അമ്പിളി ചായ പോയി കൊടുത്തിട്ട് വാ “അല്ലു അമ്പിളിയെ നോക്കി പറഞ്ഞു.ശാമള അമ്പിളിയെ ഒന്ന് നോക്കി ഒരു ചായയും എടുത്ത് ഹാളിലേക്ക് പോയി. “ചായ കൊടുക്കാം അതിനുമുൻപ് ഒരു പണി ഉണ്ട് “അമ്പിളി ചായ ടേബിളിൽ വെച്ച് അപ്പുറത്ത് നിന്നു കുറച്ച് സോപ്പ് പോടി എടുത്തുക്കൊണ്ട് വന്ന് ആ ചായയിൽ ഇട്ടു. അല്ലുവും മാളുവും ആദിയും കണ്ണും മിയിച്ചു നോക്കി നിന്നു. “ഇന്ന് രാവിലെ തന്നെ എന്നെ കട്ടിലിൽ നിന്നും തള്ളിയിട്ടു അതിനുള്ള പണിഷ്മെന്റ് ആണ് “അമ്പിളി എല്ലാരേയും നോക്കി പറഞ്ഞു.

“എടി ഇതിനത്ര എഫക്ട് ഒന്നും ഇല്ല ഞാൻ ടീവിയിൽ കണ്ടിട്ട് കൗതുകത്തിനു ഒന്ന് കുടിച്ച് നോക്കിയിരുന്നു “അല്ലു പല്ലിൽ ഒന്ന് തൊണ്ടിക്കൊണ്ട് പറഞ്ഞു.ആദിയും മാളുവും റിലെ പോയി രണ്ടാളെയും നോക്കി. “ഏതായാലും ഇനമ്പെച്ചിക്ക് മരപ്പട്ടി കൂട്ട് “അമ്പിളിയെയും അല്ലുനെയും നോക്കി ഒന്ന് ദിർഘശ്വസം വിട്ടുക്കൊണ്ട് ആദി പറഞ്ഞു. “അല്ല വല്യേട്ട ഈ ഇനാംബെച്ചി കാണാൻ എങ്ങനെയാ “അമ്പിളി ചായ ഇളക്കിക്കൊണ്ട് ചോദിച്ചു. “അതറിയാൻ നീ കണ്ണാടിയിൽ നോക്കിയാൽ മതി “അല്ലു. “ഹോ അപ്പോൾ മരപ്പട്ടി നീ “അമ്പിളി ചിരിച്ചോണ്ട് പറഞ്ഞു. “ഈ… നിനക്ക് ഇനാംബെച്ചിന കാണണം അല്ലേ അതിനല്ലേ ഗൂഗിൾ ചേച്ചി. ഹലോ മൈക്ക് ടെസ്റ്റിംഗ് മൈക്ക് ടെസ്റ്റിംഗ് ഇനാംബെച്ചി hear “അല്ലു ഗൂഗിളിൽ സേർച്ച്‌ ചെയ്തു. “താ ഇതാണ് സംഭവം “അല്ലു അമ്പിളിനെ കാണിച്ചു. “ഹോ ഇതാണ് അല്ലേ ഞാൻ പോയി mr. റൗഡിക്ക് ചായ കൊടുത്തിട്ട് വരവേ “അമ്പിളി ചായയും എടുത്ത് ഹാളിലേക്ക് നടന്നു. “എന്റെ ഇശോയെ Mrs.റൗഡിയെ കാത്തോളണേ ഇങ്ങനെ പോയാൽ രണ്ടിൽ ഒന്നെ ബാക്കി കാണു “അല്ലു അമ്പിളി പോണ വഴിയെ നോക്കി പറഞ്ഞു…………തുടരും………

Mr. Rowdy : ഭാഗം 2

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story