എന്റേത് മാത്രം: ഭാഗം 1

എന്റേത് മാത്രം: ഭാഗം 1

എഴുത്തുകാരി: Crazy Girl

“എനിക്ക് സമ്മതാണ് ഉപ്പ ” വാതിക്കൽ നിന്നു ആയിഷ ഉമ്മറത്തു ഇരിക്കുന്ന ഉപ്പാനോടും അടുത്ത് ഇരിക്കുന്ന ബ്രോക്കർ ഉമ്മറൂട്ടിയോടും ആയി പറഞ്ഞു… “മോളേ… അത് രണ്ടാങ്കെട്ടുകാരന്റെ കൂടെ “ഉപ്പാടെ ശബ്ദം ഇടറി “കൊഴപ്പില്ല ഉപ്പ ആ ഇക്കാക് ഒരു മോളുണ്ട് എന്നല്ലേ ഉള്ളൂ…. ഉമ്മയില്ലാത്ത എനിക്ക് ഉമ്മാന്റെ കുറവ് അറിയാം… ആ മോൾക് ഒരു ഉമ്മയായി പോകാൻ എനിക്ക് സന്തോഷമേ ഉള്ളൂ “പുഞ്ചിരി വരുത്തി അവള് പറഞ്ഞുകൊണ്ട് ഉള്ളിലേക്ക് കയറി… “അപ്പൊ ഇത് ഉറപ്പിക്കാലെ “പുറത്ത് ഉമ്മ‌റൂട്ടിക്കാന്റെ ശബ്ദം കേട്ടുകൊണ്ടാണ് മുറിയിലേക്ക് കയറിയത്… “ഇത്താ “പുറകെ ഇത്താന്നു വിളിച്ചു കണ്ണു നിറച്ചു കൊണ്ട് മറിയ വന്നപ്പോ മനസ്സിലായി അവള് എല്ലാം കേട്ടു എന്ന്… “വേണ്ടാ ഇത്താ… ഈ കല്യാണം വേണ്ടാ… ഞാനും എന്റെ പഠിത്തം നിർത്തി ചെറിയ പണിക്ക് വല്ലതും പോകാം…

എന്നിട്ട് എന്റെ ഇത്താനെ നല്ലൊരുത്തനെ കൊണ്ട് കെട്ടിക്കാം “എന്റെ അടുത്ത് വന്നിരുന്നു കണ്ണ് നിറച്ചു പറയുന്ന അവള്ടെ ചെവിക്ക് പിടിച്ചു “എന്താ നീ പറഞ്ഞെ പഠിത്തം നിർത്താനോ… എനിയും ഇങ്ങനെ വല്ലതും പറഞ്ഞ നല്ല അടി വെച്ച് തരും… പ്ലസ് ടു കഷ്ടപ്പെട്ട് നിന്നെ പഠിപ്പിച്ചു നല്ല മാർക്ക്‌ വാങ്ങിപ്പിച്ചത് പഠിത്തം നിർത്തി പണിക്ക് അയക്കാൻ അല്ലാ “ആയിഷ അവളെ നോക്കി കണ്ണുരുട്ടി.. മറിയം ആയിഷന്റെ നെഞ്ചിൽ വീണു…. “എനിക്ക് വയ്യ ഇത്താ.. ഉപ്പാടേം ഇത്താടേം സങ്കടം കാണാൻ… എന്തിനാ പടച്ചോൻ ഇങ്ങനെ പരീക്ഷിക്കുന്നെ “അവളുടെ കണ്ണുനീർ അയിഷാടെ നെഞ്ച് നനയിച്ചു.. “എന്റെ മോള് അതൊന്നും ഓർക്കണ്ടാ… ഇത്താക്ക് അറിയാം എന്താ വേണ്ടതെന്നു “മറിയത്തിന്റെ മുടിയിൽ തലോടി എന്തോ മനസ്സിൽ ഉറപ്പിച്ച ആയിഷ ഇരുന്നു…

നൗഫലിനും സമീറക്കും മൂന്ന് മക്കള് ആണ് സലീന നൗഫൽ, ആയിഷ ഫാത്തിമ, ഫാത്തിമത്തുൽ മറിയം മറിയത്തിന്റെ ജനനത്തോട് മരിച്ചതാണ് സമീറ… അന്ന് സലീന 8തിലും ആയിഷ നാലിലും ആയിരുന്നു….. നൗഫൽ ഒരു ടാക്സി ഡ്രൈവർ ആണേലും അയാൾ മക്കളെ ഒരു. കുറവും വരുത്താതെ ആയിരുന്നു നോക്കിയത്… എന്നാൽ ഉമ്മയില്ലാത്ത കുറവ് അവർക്കുണ്ടേലും ഉപ്പാനെ വിഷമിപ്പിക്കാതിരിക്കാൻ എല്ലാം അവർ അറിഞ്ഞു ചെയ്തിരുന്നു… അയാൾ തന്റെ മക്കൾക്ക് ആവോളം വിദ്യാഭ്യാസം നൽകണമെന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു…. അതുകൊണ്ട് തന്നെ മൂവരും പഠിത്തത്തിൽ മുൻപന്തിയിൽ തന്നെ ആയിരുന്നു… അങ്ങനെ ഡിഗ്രി മൂന്നവർഷം സലീനക്ക് നല്ലൊരു ആലോചന വന്നത്… പിന്നീട് ഉപ്പാക്കും മക്കൾക്കും സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു…

ഒരു കുറവും വരുത്താതെ മൂത്തമകളെ കെട്ടിച്ചയക്കാൻ അയാൾ രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെട്ട് അധ്വാനിച്ചു…എന്നാൽ സലീനയിൽ ഒരു ഉത്സാഹ കുറവ് അയ്ഷക്ക് മനസ്സിലായിരുന്നു അത് അവള് ഉപ്പാനെ അറിയിച്ചപ്പോൾ നമ്മളെ വിട്ടു പിരിയുന്നതിന്റെ ആണെന്ന് പറഞ്ഞു സമാധാനിപ്പിച്ചു…. എന്നാൽ കല്യാണ ദിവസം ഉപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വർണവും എടുത്തു അവള് ആരുടെയോ കൂടെ പോയപ്പോൾ ആണ് ഞങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതത്തിനു തിരശീല വീണത്…. ഉമ്മയില്ലാത്തതിന്റെ കുറവാ എന്നും… പണമുണ്ടാകുന്ന തിരക്കിൽ മക്കളെ നോക്കിയില്ലെന്നുമുള്ള പദം പറച്ചിൽ പൊങ്ങി വന്നപ്പോൾ തകർന്നത് ഉപ്പയായിരുന്നു… പിന്നീട് അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റിലെ സ്ഥിരം സന്ദർഷകരായി മാറി ഞങ്ങൾ…

എന്നിട്ടും എന്റെ ഉപ്പ തോറ്റില്ല… പ്ലസ്ടു നല്ല മാർക്കോടെ പാസ്സ് ആയി… ഉപ്പാനെ എനിയും കഷ്ടപ്പെടുത്താണ്ടാ എന്ന് കരുതി ടീച്ചിങ് കോഴ്സ് പഠിച്ചു…പ്രൈവറ്റ് സ്കൂളിൽ ജൂനിയർ കുട്ടികൾക്കു ക്ലാസ്സ്‌ എടുത്ത് ചെറിയ തോതിൽ ഞാനും സമ്പാദിക്കാൻ തുടങ്ങി… അനിയത്തിയെ എങ്കിലും അവൾക് ആഗ്രഹംമുള്ള പോലെ പഠിപ്പിക്കണം എന്നാ വാശി നിറഞ്ഞു… അതുകൊണ്ട് അവളെ പഠിപ്പിക്കുന്നതിലായിരുന്നു ആവേശം… അങ്ങനെയിരിക്കെ എനിക്കും വന്നു ആലോചന… ഉപ്പാ എന്നേ ഒന്ന് നോക്കിയെ ഉള്ളൂ ആ നോട്ടത്തിനു അർത്ഥം എനിക്ക് മനസ്സിലായിരുന്നു…ഉപ്പാടെ കയ്യില് പിടിച്ചു ഞാൻ പറഞ്ഞു.. “എന്നേ വളർത്തിയത് എന്റെ ഉപ്പ ആണ് എന്റെ ഉപ്പാക്ക് സമ്മതമാണേൽ എനിക്കുറപ്പാ ഇതിലും നല്ലത് എനിക്ക് വേറെ വരില്ല എന്ന് “ആ ഒരു ഉറപ്പിന്മേൽ ഞാൻ കണ്ടു ഉപ്പാന്റെ സന്തോഷം തിരികെ വന്നത്…

പിന്നീട് എനിക്ക് വേണ്ടിയുള്ള കഷ്ടപ്പാട് ആയിരുന്നു… എന്നാലും ഇടക്ക് മനസ്സിൽ എന്തോ ആപത്ത് വരാൻ പോകുന്ന പോലെ തോന്നുമെങ്കിലും.. ഒന്നുമില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു… കല്യാണമടുത്തു വന്നപ്പോൾ ഉപ്പാടെ ജോലിയും കൂടി…. വീണ്ടും കാലനെന്ന രൂപത്തിൽ ഉപ്പാക്ക് സ്ട്രോക്ക് വന്നു ഹോസ്പിറ്റലിൽ ആവുകയും തനിക് കരുതി വെച്ച സ്വർണം വിറ്റു ഹോസ്പിറ്റലിൽ ഫീസ് അടച്ച്… ഇതറിഞ്ഞ ചെക്കനും വീട്ടുകാർക്കും തോന്നി കാണും എന്നേ കെട്ടിയാൽ ഭാരമാകുമെന്ന്….എന്നാൽ പിന്നീട് വരുന്ന ആലോചനകൾക്ക് എല്ലാം മുടക്കം ആയിരുന്നു.. ഏട്ടത്തി ഒളിച്ചോടി പോയതാ എന്നാ ചീത്തപ്പേരും ഞങ്ങളിൽ നിറഞ്ഞു എന്നാൽ ചിലർ ഞങ്ങളുടെ അവസ്ഥ മുതലെടുക്കുകയാണെന്ന് തോന്നി പോയി പലർക്കും സ്ത്രീതനം വേണം.. വേറെ ചിലർക്ക് ഏട്ടത്തിയോടപ്പം അനിയത്തിയേയും വേണം… എന്നാൽ എന്റെ അനിയത്തിയെ എനിക്ക് വേണ്ടി കരുവാക്കാൻ ഞാൻ തയ്യാർ അല്ലായിരുന്നു…

ഒപ്പം സ്ത്രീധനം കൊടുക്കാനും..അതുകൊണ്ട് പിന്നീട് ഒരു ഒരുങ്ങി നിക്കലിനു ഞാൻ ഇല്ലാന്ന് തറച്ചു പറഞ്ഞു.. വീണ്ടും നാളുകൾക്കു ശേഷമാണ് പുതിയ ഒരു ആലോചന ആയി വന്നത്… ഉപ്പ പക്ഷെ എന്നേ അറിയിച്ചില്ല എന്ന് മാത്രമല്ല ആലോചന കൊണ്ട് വന്ന ഉമ്മ‌റൂട്ടിക്കനോട് ദൂരെ നിന്നു മാറി സംസാരിക്കുന്നതും കാണാം.. പിന്നീട് ആണ് അറിഞ്ഞത് ഇയാൾ കൊണ്ട് വന്നത് ഒരു രണ്ടാംകെട്ടു കാരനെ ആണെന്നും അയാൾക് ഒരു മോളുണ്ടെന്നും… എന്നാൽ ഉപ്പാക് ഇതിനു താല്പര്യമില്ല.. എന്നാൽ ഉമ്മറുട്ടിക്ക ഉപ്പാനെ നിർബന്തിക്കുന്നുമുണ്ട്…അയാൾക്ക് പെണ്ണ് മാത്രം മതി വേറൊന്നും വേണ്ടാ എന്ന് അറിഞ്ഞതും എനിക്ക് വേറൊന്നു ചിന്തിക്കാൻ തോന്നിയില്ല… അതുകൊണ്ടാ സമ്മതമെന്നു പറഞ്ഞത്… എല്ലാം അവളുടെ മനസ്സിൽ നിറഞ്ഞു വന്നു… അവള് ദീർഘശ്വാസം വിട്ടു പണിയിൽ മുഴുകി…

സമ്മതംമെന്നു അറിയിച്ചതറിഞ്ഞു അവർ ഇന്ന് പെണ്ണ് കാണാൻ വരുമെന്ന് അറിയിച്ചിരുന്നു….. അലങ്കാരമില്ലാതെ പേരിനൊന്നു ചമയിച്ചു തന്റെ അനുജത്തി അവളുടെ മുഖത്ത് നേർതെളിച്ചം കണ്ടു ഞാൻ ഒന്ന് കണ്ണടച്ച് സമാധാനിപ്പിച്ചു… താല്പര്യമില്ലെങ്കിലും ഉപ്പയും അവരെ സ്വീകരിക്കാൻ ഓടി നടന്നു…എന്തുകൊണ്ടോ ന്റെ മനസ്സും പിടഞ്ഞുകൊണ്ടിരുന്നു… ഒരു വെപ്രാളം പോലെ… അവർ വന്നു ചായ കൊടുക്കാൻ ഉമ്മറത്തു ചെന്നപ്പോൾ കണ്ണുകൾ പാഞ്ഞത് വെള്ളികൊലുസ്സണിഞ്ഞു നിലത്ത് നിൽക്കുന്ന കുഞ്ഞി കാലുകൾ ആയിരുന്നു…. നിലത്തു നിന്നു തലയുയർത്തി ആ മോളേ നോക്കിയപ്പോൾ മനസ്സ് ഒന്ന് ശാന്തമായ പോലെ …. തള്ളവിരൽ വായിലിട്ടു നുണയുന്ന അവളെ എടുക്കാൻ കൈകൾ വെമ്പി….

അവളെ പിടിച്ചിരിക്കുന്ന ഉടമയ്ക്ക് നേരെ ചായ കൊടുത്തു അവരുടെ കൂടെ വന്ന ആൾകാർക്കും ചായ കൊടുത്തു തിരികെ ഉപ്പാന്റെ പുറകിൽ വാതിക്കൽ വന്നു നികുമ്പോൾ കുഞ്ഞി പെണ്ണിനെലേക്ക് തന്നെ ആണ് കണ്ണു പാഞ്ഞാത്… അവളും അത്ഭുതത്തോടെ എന്നേ നോക്കിയതും അവള്കായി ഒരു പുഞ്ചിരി നൽകി എന്നാൽ അവള് അയാളുടെ മേലേക്ക് മുഖം തിരിച്ചപ്പോൾ തന്റെ ഹൃദയം ഒന്ന് വിങ്ങിയോ?… സംസാരിക്കാൻ വേണ്ടി പുറത്തേക്ക് നടക്കുമ്പോൾ അയാൾ അവളെയും എടുത്തിരുന്നു കയ്യില്… അയാളുടെ പുറകെ നടക്കുമ്പോൾ കുഞ്ഞിപ്പെണ്ണിന്റെ നോട്ടം എന്നിലേക്ക് തന്നെ ആയിരുന്നു… “ഒരിക്കലും ഞാൻ നിർബന്തിക്കില്ല എന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ..

സ്വന്മനസ്സാലെ എന്റെ മോൾടെ ഉമ്മയാകാൻ പറ്റുമെങ്കിൽ മാത്രം തനിക് എന്റെ ജീവിതത്തിലേക്ക് വരാം “ആദിൽ തന്നെ നോക്കി പറഞ്ഞു നിർത്തുമ്പോൾ എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നു… ഞാൻ പോലും അറിയാതെ എന്റെ കൈകൾ ആ മോളേ എടുക്കാൻ നീട്ടി… പക്ഷെ അവള് അയാളുടെ കഴുത്തിലേക്ക് പിടിച്ചു മുഖം കഴുത്തിലമർത്തി… “മിന്നു ആരുടെ അടുത്തും അങ്ങനെ പോകാറില്ല “നിരാശയോടെ കയ്യ് പിൻവലിക്കുമ്പോൾ അയാൾ പറയുന്നുണ്ടായിരുന്നു…. ** പിന്നീട് എല്ലാം പെട്ടെന്നായിരുന്നു… അദ്ദേഹത്തിന്റെ രണ്ടാം വിവാഹം ആയത്കൊണ്ട് തന്നെ ചെറിയ തോതിൽ ആയിരുന്നു കല്യാണം….ചെറിയ ചമയങ്ങളുമായി എന്റെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്ത് കൊണ്ടോ ഉപ്പയുടെ തല താണീറ്റായിരുന്നു….

“എന്തുകൊണ്ടും എനിക്ക് യോജിച്ചത് തന്നെയാ എന്റെ ഉപ്പ തന്നത്… എന്റെ ഉപ്പയുടെ തല എന്നും ഉയർത്തി തന്നെ നിൽക്കണം “എന്ന് പറഞ്ഞപ്പോൾ സ്നേഹത്തോടെ നെറ്റിയിൽ ചുണ്ടമർത്തി എന്റെ ഉപ്പ… “നീ പഠിക്കണം എത്ര കഷ്ടപ്പെട്ടിട്ടാണേലും പഠിക്കണം… അത് മാത്രം മതി നിന്റെ മനസ്സിൽ… എന്താ വേണ്ടത് എന്ന് വെച്ചാൽ എന്നോട് പറയാം… ഉപ്പാനെ കഷ്ടപ്പെടുത്തില്ല എന്നറിയാം.. എന്നാലും ഉപ്പാടെ കൂടെ എപ്പോഴും വേണം ട്ടോ “നിറഞ്ഞ വന്ന കണ്ണീരോടെ അവള് തലയാട്ടി.. അവളെ ചേർ്ത്ത് പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു കാറിൽ കയറി ഒന്ന് തിരിഞ്ഞു പോലും നോക്കാതെ… എനിയും നിന്നാൽ എന്റെ കണ്ണുകൾ എന്നേ ചതിക്കും എന്നുറപ്പായിരുന്നു… വീടെത്തുവരെ മൗനമായിരുന്നു….

നിറഞ്ഞു വന്ന കണ്ണുനീർ തുടക്കുമ്പോളും ഉപ്പാടെ നെഞ്ചിൽ പറ്റികിടന്നു തന്നെ ഉറ്റുന്നോക്കുവായിരുന്നു അവള്…ഒരുനിമിഷം അവള് ഒന്ന് എന്റെ അടുത്ത് വന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി… പക്ഷെ ഞാൻ നോക്കുന്നത് കണ്ടപ്പോ അവള് തല ചെരിച്ചു… വീടെത്തിയതും ഉമ്മ എന്നേം കൊണ്ട് അകത്തേക്ക് നടന്നു… പിന്നീട് അയൽവാസികളുടെയും കുടുംബക്കാരുടെയും അടുക്കൽ ആയിരുന്നു… ഇതിനിടക്ക് ആദിലിനെയും മിന്നുമോളേം കണ്ടില്ല…. ഇടക്ക് കണ്ണുകൾ തിരയുന്നുണ്ടേലും അവരെ മാത്രം കണ്ടില്ല… രാത്രിയിൽ ഫുഡ്‌ കഴിച്ചു കിടക്കാൻ നേരം ആണ് ഉമ്മയുടെയും ആദിലിന്റെയും സംസാരം കേട്ടത്… സംസാര വിഷയം മിന്നു മോളാണ്.. അവള് ആദിലിന്റെ അടുത്ത് മാത്രമേ കിടക്കൂ അതുകൊണ്ട് അവള് ഉറങ്ങി കഴിഞ്ഞിട്ട് എടുത്ത് മാറ്റാൻ ആണ് ഉമ്മ വന്നത് എന്നാൽ ആദിലിനു അതിനു താല്പര്യമില്ലായിരുന്നിട്ടും ഉമ്മാടെ ആഗ്രഹം കൊണ്ട് അവളെ ഉമ്മാക്ക് കൊടുത്തു…

ഇതൊന്നും കാണാത്ത ഭാവത്തിൽ കയ്യില് ഏൽപ്പിച്ച പാൽ ഗ്ലാസുമായി മുറിയിലേക്ക് കയറുമ്പോൾ മനസ്സിലാമനസ്സോടെ മുറിയിൽ ഇരിക്കുന്ന ആദിലിനെ കണ്ടു ഞാൻ തിരിച്ചു പുറത്തേക്ക് നടന്നു… “ഉമ്മാ..” ഉമ്മാടെ മുറിയിൽ കയറി വിളിക്കുമ്പോൾ ഉപ്പയും ഉമ്മയും ഞെട്ടി നോക്കുന്നുണ്ടായിരുന്നു… “എന്താ മോളേ.. എന്തേലും വേണോ “ആവലാതിയോടെ ഉമ്മ ചോദിക്കുമ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു.. “മിന്നു മോള് ഞങ്ങൾടെ കൂടെ കിടന്നോട്ടെ “കട്ടിലിൽ നിഷ്കളങ്കമായി ഉറങ്ങുന്ന മിന്നുവിനെ നോക്കി പറയുമ്പോൾ ഉമ്മ എതിർക്കാൻ നോക്കിയിരുന്നു എന്നാലും അവളെ എടുത്തു മുറിയിലേക്ക് നടക്കുമ്പോൾ അറിയുന്നുണ്ടായിരുന്നു ആ ഉമ്മാടെയും ഉപ്പയുടെയും ഉള്ളിലെ തീ അണയുന്നത്… തോളിൽ സുഗമായി ഉറങ്ങുന്ന മോളേം പിടിച്ചു മുറിയിൽ കയറുമ്പോൾ അവളെ ആദ്യമായി എടുത്തതിന്റെ ഒരു സന്തോഷം ഉണ്ടായിരുന്നു എനിക്ക്…

മോളേം എടുത്ത് വരുന്ന എന്നേ കണ്ടപ്പോൾ ആദിലിന്റെ മുഖം ഒന്ന് പ്രകാശിച്ചിരുന്നു… എന്തുകൊണ്ടോ തന്റെ ഉള്ളും അത് കണ്ടു സന്തോഷിച്ചു…തന്നെ നന്ദിയോടെ നോക്കുന്ന ആദിലിനെ ഒന്ന് നോക്കി.. മിന്നു മോളേ നടുക്ക് കിടത്തി താനും അറ്റത്തു കിടന്നു…. ക്ഷീണം കാരണമാണോ അറിയില്ല കണ്ണുകൾ പെട്ടെന്ന് അടഞ്ഞു പോയി… പിറ്റേന്ന് രാവിലെ എണീക്കുമ്പോൾ ആദിലിന്റെ കൈകൾ മിന്നു മോളേ ചുറ്റിവരിഞ്ഞിരുന്നു അവളുടെ കുഞ്ഞികൈകളും അയാളെ കെട്ടിപിടിക്കുന്നുണ്ട്… ആ രംഗം മനസ്സിനെ കുളിരണിയിക്കുന്നതായിരുന്നു… അവരുടെ ഉറക്ക് കളയാതെ പതിയെ ബെഡിൽ നിന്നു എണീറ്റു… ഉമ്മ പറഞ്ഞ പ്രകാരം ചായയും ഹോർലിക്സും ആയി മുറിയിലേക്ക് ചെല്ലുമ്പോൾ ഉപ്പയും മോളും പല്ലു തേച് ഇറങ്ങിയിരുന്നു…

രണ്ടുപേരേം നോക്കി ഒരു ചിരി നൽകി.. എന്നെക്കണ്ടപ്പോൾ അവള് ആദിലിനെ വട്ടം പിടിച്ചു…അതെന്തോ എന്റെ മനസ്സ് പിടിച്ചുലച്ചു… ഇപ്പോളും അവൾക്കെന്നെ പേടിയാണോ… “കുറച്ചു കഴിഞ്ഞാൽ അവള് അടുക്കും താൻ ടെൻഷൻ ആകണ്ടാ “എന്റെ മുഖം വായിച്ചെടുത്തപോലെ ആദിൽ അത് പറഞ്ഞപ്പോൾ ഞാൻ തലയാട്ടികൊണ്ടു ചായ അങ്ങേർക്ക് കൊടുത്തു… ഹോർലിക്സ് അവൾക് നേരെ നീട്ടിയപ്പോൾ അവള് എന്നും പോലെ തല ചെരിച്ചു… ഒരു ചിരിയോടെ ഹോർലിക്സും ആദിൽ തന്നെ കയ്യില് വാങ്ങി അവള്ക്ക് കൊടുത്തു…. അവർക്ക് ചായ കൊടുത്ത് ഞാൻ മുറിയിൽ നിന്ന് ഇറങ്ങി… അന്ന് മുഴുവൻ ഉമ്മയുടെ കൂടെ തന്നെ ആയിരുന്നു ഞാൻ….

ഇടക്ക് ഉമ്മാമ എന്ന് വിളിച്ചു വരുന്ന വെള്ളികൊലുസുക്കാരി തന്നെ കാണുമ്പോൾ മാത്രം മിണ്ടാപൂച്ചയാകും… “മിന്നു… ഇതാരാ “ഉമ്മ തന്നെ കാട്ടി അവളോട് ചോദിക്കുമ്പോൾ അവള് ആരാണെന്ന രീതിയിൽ തന്നെ നോക്കും… “മോൾടെ ഉമ്മയാട്ടോ “ഒന്നും മിണ്ടാതെ നിൽക്കുന്ന അവളോട് ഉമ്മ പറയുമ്പോൾ അവള്ടെ ഭാവമെന്ത് എന്ന് കാണാൻ ഞൻ ഉറ്റുനോക്കി… “നിക്ക് ഉമ്മി ല്ല “അവള് വായിൽ വിരലിട്ട് രണ്ടുപേരേം നോക്കി പറഞ്ഞു… “ആരു പറഞ്ഞു മിന്നു മോൾക് ഉമ്മി ഇല്ലാന്ന്… അപ്പൊ ഇതാരാ മിന്നുമോൾടെ ഉമ്മി അല്ലെ “ഉമ്മ വീണ്ടും അവളോടായി പറയുമ്പോൽ അവള് അല്ലന്ന് തലയാട്ടി… “പിന്നെ ആര ഇത് ” “പൂയ്യപ്പെണ്ണ് (പുതിയ പെണ്ണ്.. അല്ലെങ്കിൽ പുതിയ മണവാട്ടി )”അവള് പറയുന്നത് കേട്ട് ഒരുമാത്ര ഞാനും ഉമ്മയും ചിരിച്ചു പോയി… ഞങ്ങൾ ചിരിക്കുന്നത് കണ്ടു അവളും വാ പൊത്തി കള്ളച്ചിരി ചിരിച്ചു…

മിന്നുമോള്ടെയും അയിഷാടെയും ഉമ്മാടെയും ചിരി കണ്ടു കൊണ്ടാണ് ആദിൽ കോണിയിറങ്ങിയത്… “എന്താ ഉമ്മാമേം മോളും കൂടി ചിരിക്കൂന്നേ “ആദിലിന്റെ ശബ്ദം കേട്ടതും ആയിഷ ചാടിഎണീറ്റു… “എന്തുപറ്റി… ഇരിക്ക് മോളേ “ഉമ്മ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ആദിലിനെ നോക്കി അവന് അവളെ ഒന്ന് നോക്കികൊണ്ട്‌ പുറത്ത് ഉപ്പാടെ അടുത്ത് ഇരിക്കാൻ പോയി….എന്ത് കൊണ്ടോ എനിക്കത് ആശ്വാസമായിരുന്നു…. അന്ന് രാത്രി മൊബൈൽ കളിക്കുന്ന ആദിലിനെയും മോളേം കണ്ടാണ് മുറിയിൽ കേറിയത് .. ഒരു നിമിഷം ആദിലിന്റെ കണ്ണുകൾ വാതിക്കൽ നിക്കുന്ന അയിഷയിലേക്ക് പാഞ്ഞു… അവളും ഒന്ന് ഞെട്ടി… “ഇന്നലെ ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങിയിരുന്നു എന്നാൽ ഇന്ന്… മോള് ഉള്ളത് കൊണ്ട് കുഴപ്പമില്ല… എന്നാലും എത്ര കാലം മിണ്ടാതെ നോക്കാതെയും നടക്കും “അവള്ടെ നെറ്റിയിലൂടെ വിയർപ്പൊഴുകി… ആദിൽ ചിരിയോടെ ബെഡിൽ ഇരുന്നു…

അത് കണ്ടപ്പോൾ ആണ് മിന്നു മോളും തന്നെ നോക്കിയത്… എന്നാൽ വീണ്ടും അവള് മൊബൈലിലേക്ക് കണ്ണ് പായിച്ചു…. പെട്ടെന്നാണ് അവന് ബെഡിൽ നിന്നു എണീറ്റത്… പെട്ടെന്ന് എന്റെ നെഞ്ചോന്ന് പിടച്ചു.. വാതിക്കൽ നിന്നു മുന്നോട്ട് നടക്കണോ പിന്നോട്ട് നടക്കണോ എന്നറിയാതെ നിന്ന് വിയർത്തു… ആദിൽ തന്റെ അടുത്തേക്കാണെന്ന് അറിഞ്ഞതും കണ്ണുകൾ താഴോട്ടേക്ക് നോക്കി നിന്നു…. “പരീക്ഷിക്കല്ലേ പടച്ചോനെ… അറിയില്ല എന്തിനാ ഇത്ര വെപ്രാളം എന്ന്… എന്നയാലും ഒരു കല്യാണം കഴിയേണ്ടവളാ ഞാൻ… പക്ഷെ എന്തുകൊണ്ടാ തനിക് വല്ലാത്തൊരു വീർപ്പുമുട്ടൽ “മനസ്സിൽ പലതും ഓർത്തു… പെട്ടെന്നാണ് തന്റെ കൈകളിൽ പിടിത്തം വീണത്… കാൽവിരൽ മുതൽ തന്റെ ശരീരം മുഴുവനുമായി വിറയൽ അനുഭവപെട്ടു… താൻ തണുത്ത് മരവിക്കുകയായിരുന്നു…

നെറ്റിയിലൂടെ വിയർപ്പൊഴുകലും… ഇതെന്ത് വികാരണമാണെന്ന് പോലും തിരിയുന്നില്ലല്ലോ… “തന്റെ കൈയെന്താ തണുക്കുന്നെ “ആദിലിന്റെ ശബ്ദം ആണ് ബോധത്തിൽ കൊണ്ട് വന്നത്… “അത്… അത് പിന്നെ ” തനിക് കയ്യ് വലിക്കണം എന്നുണ്ട് പക്ഷെ ചലനശേഷി നഷ്ടപെട്ട പോലെ ഞാൻ അവനെ ദയനീയമായി നോക്കി… അവന് എന്റെ കയ്യില് വലിച്ചു വാതിക്കൽ നിന്നു മുറിയിലേക്ക് കയറ്റി തന്റെ കൈകൾ വിട്ടു… ഡോറിന്റെ അടുത്തേക്ക് ചെന്ന് കുറ്റിയിട്ടു.. “ഡോർ തുറന്നിട്ടാൽ ac ഓൺ ചെയ്യാൻ കഴിയില്ല… ആയിഷ കിടന്നോളു…” ആദിൽ പറഞ്ഞു കഴിഞ്ഞതും കാറ്റ് പോലെ ഞൻ ബെഡിന്റെ ഒരു മൂലയിൽ ചുരുണ്ടി കൂടി കിടന്നു… അതുവരെ പുറത്തേക്ക് വരാതിരുന്നത് ശ്വാസം ഞാൻ ഒരു കിതപ്പോടെ വിട്ടുകൊണ്ടിരുന്നു… പക്ഷെ ഇതൊക്കെ നിരീക്ഷിച്ചിരിക്കുന്ന ആദിലിന്റെ ചുണ്ടിൽ പുഞ്ചിരി ഒളിപ്പിച്ചിരുന്നു…….തുടരും…. ഇതിന്റെ ബാക്കി ഭാഗങ്ങൾ എന്നും രാവിലെ 10 മണിക്ക് പോസ്റ്റു ചെയ്യും…

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story