കൃഷ്ണ: ഭാഗം 4

കൃഷ്ണ: ഭാഗം 4

എഴുത്തുകാരി: Crazy Girl

എന്തോ പൊട്ടിച്ചിതറുന്ന ശബ്ദം കേട്ടാണ് എണീച് നോക്കിയത്… അപ്പോഴാണ് മുന്നിൽ കലി തുള്ളി നില്ക്കണ ഋഷിയെട്ടനെ കണ്ടത്… വിറച്ചു കൊണ്ട് വേഗം എണീച്ചു… പെട്ടെന്ന് കയ്യ് വീശി മുഖത്ത് അടിക്കാൻ ഓങ്ങിയതും ഞാൻ പേടിച് തല ചെരിച്ചു… അടികുന്നില്ല എന്ന് തോന്നിയപ്പോൾ ഞാൻ മെല്ലെ തല ചെരിച്ചു നോക്കി.. നീട്ടിയ കയ്യ് തിരികെ എടുത്തു കൊണ്ട് പറഞ്ഞു.. “എന്താടി ഇവിടെ… “എന്നും പറഞ്ഞു കയ്യ് ചൂണ്ടി . ചൂണ്ടിയ ഭാഗത്തേക്ക്‌ ഞാൻ നോക്കിയപ്പോൾ ഇന്നലെ കോഫീ കൊണ്ട് വന്നപ്പോളേക്കും ഋഷിയെട്ടൻ ഉറങ്ങിയിരുന്നു അപ്പൊ അവിടുത്തെ ടേബിളിൽ വെച്ചാണ് കിടന്നത് അവിടെ മൊത്തം ഉറുമ്പ് കൊണ്ട് നിറഞ്ഞിരിക്കുന്നു…

ആ ദേഷ്യത്തിൽ കപ്പ്‌ എടുത്തു എറിഞ്ഞതാണ്… “ഇന്നലേ കോഫി വേണമെന്ന് പറഞ്ഞപ്പോ.. കൊണ്ട് വന്നെപോളേക്കും ഇയാൾ ഉറങ്ങിയിരുന്നു “എങ്ങനെയൊക്കെ പറഞ്ഞൊപ്പിച്ചു… “ഓഹോ ഉറങ്ങിയെന്നു വെച്ച് നീ അത് ഇവിടെ വെച്ചിട്ടാണോ പോകേണ്ടത് അത് എടുത്തു താഴെ കൊണ്ടു പോയി കഴുകി വെച്ച് വന്ന് കിടക്കണമായിരുന്നു… ഓ അതെങ്ങനാ വേഗം വന്ന് കിടന്നുറങ്ങാൻ നോക്കുവല്ലേ തമ്പുരാട്ടി “എനിക്ക് നേരെ പലതും പറഞ്ഞപ്പോളും ഞാൻ ഒന്നും മിണ്ടീല തലയും കുനിച്ചു നിന്നു… “പോയി വൃത്തിയാക്കടി”എന്ന് അലറിക്കൊണ്ട് അദ്ദേഹം പോയി.. ഞാൻ പല്ലു പോലും തേക്കാതെ താഴെ പോയി തുണി എടുത്തു എല്ലെടെയും തുടച് വൃത്തിയാക്കി… ബാത്‌റൂമിൽ കയറി ഫ്രഷ് ആയി…

********** പിന്നീടുള്ള ദിവസങ്ങളിൽ ഇത് തന്നെയായിരുന്നു… അയാൾക്ക് വൃത്തി നിര്ബന്ധമാണ് അതുകൊണ്ട് തന്നെ ഞാൻ റൂമിൽ ഒരു പൊടി പോലും കാണാൻ വരുത്തിയില്ല… പക്ഷെ എന്നാലും ഓരോ ദിവസം എന്നെ ഓരോ കാര്യം പറഞ്ഞു നോവിക്കാൻ അയാൾ മറന്നില്ല… ആദ്യമൊക്കെ കണ്ണ് നിറയുമെങ്കിലും ഇപ്പോ അത് ശീലമായി… രാധികേച്ചിയും ശരണേട്ടനും കുറച്ചു ദിവസം നിന്ന് ശരണേട്ടന്റെ വീട്ടിലേക്ക് പോയിരുന്നു… അച്ഛനും രാജേട്ടനും ഋഷിയെട്ടനും പണിക്ക് പോയാൽ എനിക്ക് കൂട്ടിനു മറിയാമ്മ ആയിരുന്നു… അമ്മ വല്ലതും ചീത്ത പറയാൻ അല്ലാതെ എന്റെ മുന്നിൽ വരാറില്ല… ഏട്ടത്തിയമ്മ ആണേൽ ഈ വീട്ടിലെ അല്ല എന്നത് പോലെ ആണ് ഇവിടെ എന്ത് നടന്നാലും ഒരു കൊഴപ്പം… എന്നാലും ഇടക്കെപ്പോഴോ എനിക്ക് ഒരു ചിരി സമ്മാനിച്ചിരുന്നു… എന്നാലും അധികം ഞാൻ കാണാറില്ല…

ഒരുദിവസം രാവിലെ എണീച് കുളിച് കിച്ചണിലേക്ക് നടന്നു വരേണ്ട സമയമായിട്ടും മറിയാമ്മ വന്നില്ല… എല്ലാർക്കുമുള്ള ഭക്ഷണം ഒറ്റക്ക് ആകേണ്ടി വന്നു.. വെപ്രാളത്തിൽ പെട്ടെന്നു ഫുഡ്‌ ആക്കി ടേബിളിൽ വെച്ചു എന്നും പോലെ കിച്ചണിൽ ബാക്കി പണിയെടുത്തു… എല്ലാരും കഴിച്ചു കഴിഞ്ഞപ്പോൾ പാത്രമെല്ലാം എടുത്ത് കഴുകി ബാക്കി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ആണ് അതിൽ ഭക്ഷണമില്ലായിരുന്നു… ഇന്ന് ഒറ്റക്ക് ആയത് കൊണ്ട് കൊർച് കുറഞ്ഞു പോയി… വിശപ്പുണ്ടേലും സഹിച്ചു പിടിച്ചു എല്ലാ പണിയും എടുത്ത് കിച്ചണിൽ ഒന്ന് ഇരുന്നപ്പോളേക്കും അമ്മ വന്ന് അവിടെ നിന്നു… അമ്മയെ കണ്ടപ്പോൾ ചാടിയെണീറ്റു കൊണ്ട് നോക്കി.. “നിന്റെ പണിയെല്ലാം കഴിഞ്ഞോ ” “ഹ്മ്മ് ” “എന്ന നീ ഇവിടേം മൊത്തം ഒന്ന് തുടക്കണം..

വീട് ആകെ പൊടിപിടിച്ചിരിക്കാണ്… ഋഷിക്ക് വീട് എപ്പോഴും ക്ലീൻ ആകണം എന്നറിയാലോ പെട്ടെന്ന് ക്ലീൻ ആക്കു അവന് വരുന്നതിന് മുൻപേ” അതും പറഞ്ഞ് അവർ പോയി… ഒന്ന് ഇരിക്കണമെന്ന് വിചാരിച്ചപ്പോൾ അതിനും പറ്റിയില്ല…പെട്ടെന്ന് ഉച്ചക്കുള്ള ഫുഡ്‌ ആക്കി വെച്ചു തുടക്കാൻ ഇറങ്ങിയപ്പോളേക്കും 2 മണി ആയിരുന്നു… മേലേ നിലയിൽ തുടച്ചുകൊണ്ടിരിക്കുമ്പോ തന്നേ ഭക്ഷണം എടുക്കാൻ വന്ന് പറഞ്ഞു ഉച്ചഭക്ഷണവും കൊടുത്ത്. വീണ്ടു തുടക്കാൻ തുടങ്ങി താഴെ നിലയിൽ തുടച് ഏതാണ്ട് കഴിയാൻ ഇരിക്കുമ്പോൾ ആണ് ഋഷിയെട്ടൻ അമ്മേ എന്നും പറഞ്ഞു വേഗത്തിൽ നടന്നു വന്നത്… വെള്ളം ഉണങ്ങാത്തത് കൊണ്ട് തന്നെ ഋഷിയെട്ടൻ കാല് വഴുതി നിലത്തു വീണു… ഋഷി….

എന്നും വിളിച്ചു അമ്മ ഓടി മകന്റെ അടുത്ത് ചെന്ന് ഞാൻ പെട്ടെന്ന് ഓടി എഴുന്നേൽക്കാൻ പിടിക്കാൻ കയ്യ് നീട്ടിയതും അമ്മ കവിളിൽ ആഞ്ഞടിച്ചു കൊണ്ട് തള്ളി… എന്റെ മകനെ വീഴ്ത്തിയതും പോരാ അവള് താങ്ങാൻ വന്നേക്കുന്നു…. നാശം പിടിച്ചത് എവിടെ വന്നാലും എന്റെ മോന് വേദനയാണല്ലോ… എന്നും പറഞ്ഞ് ഋഷിയെട്ടനെ പിടിച്ചു എഴുന്നേൽപ്പിച്ചു… പ്രധീക്ഷിക്കാത്ത അടിയിൽ കണ്ണൊന്നു നിറഞ്ഞു ഇതുവരെ വാക്ക് കൊണ്ട് നോവിച്ചിട്ടേ ഉള്ളൂ… പെട്ടെന്നു കണ്ണ് അടഞ്ഞു പോകും പോലെ… ആകെ മൊത്തം ഇരുട്ട്.. നിലത്തു തല യടിക്കുന്നത് അറിഞ്ഞുകൊണ്ട് എന്റെ ബോധം മറഞ്ഞു… ********** ബാംഗ്ലൂരിൽ പോകണം കമ്പനിയിൽ ഒരു പ്രൊജക്റ്റ്‌ തയ്യാറാക്കണം അതുകൊണ്ട് ടിക്കറ്റ് എടുത്ത് അച്ഛനോട് പറഞ്ഞു അമ്മയോട് പറയാൻ ആയി വന്നതായിരുന്നു കാലൊന്ന് സ്ലിപ് ആയി പക്ഷെ അധികം വേദനിച്ചോന്നുമില്ല പിടിക്കാനായി വന്ന കൃഷ്ണയെ അമ്മ അടിച്ചത് കണ്ടിട്ടും ഒന്നും മിണ്ടീല…

കയ്യൊന്ന് കൊടഞ്ഞ് എഴുന്നേറ്റതും പെട്ടെന്നാണ് തലയടിച്ചു വീഴുന്ന അവളെ കണ്ടത്… അത് കണ്ടതും അമ്മയും ഞാനുമൊന്ന് ഞെട്ടി… പെട്ടെന്ന് അവളേ കോരി എടുത്ത് താഴെയുള്ള മുറിയിൽ ഒരു മുറിയിൽ കിടത്തി വെള്ളമെടുത്തു മുഖത്ത് കൊടഞ്ഞു… പ്രയാസപ്പെട്ട് കണ്ണു തുറന്ന് വീണ്ടും അവളുടെ ബോധമറഞ്ഞു …. ഫാമിലി ഡോക്ടറയെയും കൊണ്ട് അച്ഛന് വന്നു… ഡോക്ടർ മുറിയിൽ കയറി ഡോർ അയച്ചു കുറച്ചു നേരം ചെക്കപ്പ് ചെയ്തു… എല്ലാരു പുറത്ത് തന്നെ കാവൽ നിന്നു..ഡോക്ടർ പുറത്തേക്കിറങ്ങിയപ്പോ അച്ഛന് പെട്ടെന്ന് ഡോക്ടറുടെ അടുത്തേക്ക് നീങ്ങി… “എങ്ങനെയുണ്ട്… കൊഴപ്പമൊന്നുമില്ലല്ലോ.. “അച്ഛന് വെപ്രാളത്തോടെ ചോദിച്ചു ” ആ കുട്ടി ഇവിടുത്തെ ആരണ്?”സംശയഭാവത്തോടെ ചോദിച്ചു.. “അവള് ഋഷിയുടെ വൈഫ്‌ ആണ്…”

അച്ഛനാണ് പറഞ്ഞത് അപ്പോൾ അമ്മേടെ മുഖത്ത് വല്ല്യ തെളിച്ചമൊന്നും ഇല്ലായിരുന്നു പെട്ടെന്ന് ഡോക്ടർ എന്റെ നേരെ തിരിഞ്ഞു “ഋഷി ഭാര്യക്ക് ഫുടൊന്നും കൊടുക്കാറില്ല ” പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോൾ അന്ന് ഞാൻ അവളോട് പറഞ്ഞതാണ് ഓർമ വന്നത്… “എന്താ താൻ ഒന്നും പറയാതെ “ഡോക്ടർ വീണ്ടു എനിക്ക് നേരെ നീണ്ടു “ഉണ്ട് അവള് ഫുഡ്‌ കഴിക്കാറുണ്ടല്ലോ “അമ്മയാണ് മറുപടി പറഞ്ഞത്.. “എന്നാൽ അവള്ടെ ശരീരത്തിൽ അങ്ങനെ അല്ലല്ലോ കാണുന്നെ… അവളാകെ ക്ഷീണിതയാണ്… ഒന്നുല്ലേലും ഇത്രേം വല്യ വീട്ടിലെ മരുമകൾ അല്ലെ കൊർച് പോഷകാഹാരം കൊടുത്തൂടെ…ആ കുട്ടി എങ്ങനാ പിടിച്ചു നില്കുന്നു എന്നറിയില്ല….അത് ആകെ വയ്യാതായിട്ടാണ് ഉള്ളത്….ഭാവിയിൽ ഒരു കുട്ടി ഉണ്ടാകുമ്പോ അവള്ടെ തളർച്ച കുട്ടിയേയും ബാധിക്കും.. “എന്നോട് തിരിഞ്ഞ് ഡോക്ടർ പറയുമ്പോളും ഞാൻ തലകുനിച്ചു നിന്നെ ഉള്ളൂ…

“ഡോക്ടർ ഇപ്പോ എന്താ വേണ്ടത്? “അച്ഛനാണ് ആ ചോദിച്ചത്.. “ഞാൻ കുറച്ചു മരുന്ന് തരം രക്തം വെക്കാനും അത്യാവശ്യം വിറ്റാമിനും ഉള്ളത് ആണ്… പിന്നെ അവള് കുറച്ചു റസ്റ്റ്‌ എടുക്കട്ടേ ഇപ്പൊ മയങ്ങാൻ ഉള്ള ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട് ഉണർന്നാൽ വല്ലതും കഴിക്കാൻ കൊടുക്കുക എന്നിട്ട് ഈ മരുന്ന് പറഞ്ഞ പോലെ കൊടുത്താൽ മതി “ഡോക്ടർ അതും പറഞ്ഞു ഒരു ലിസ്റ്റ് എഴുതി കൊടുത്തിട്ടു പോയി… അമ്മ നേരെ മുറിയിലേക്ക് നടക്കാൻ തുടങ്ങിയത്… “ശ്രീ ദേവി “അച്ഛന് ഒന്ന് ഞെട്ടിച്ചു കൊണ്ട് വിളിച്ചു… ശ്രീദേവി അച്ഛന് ദേഷ്യം വരുമ്പോൾ ആണ് അമ്മയെ അങ്ങനെ വിളിക്കാറ് അല്ലേൽ ദേവി എന്നാണ്… അമ്മ തിരിഞ്ഞ് നിന്നു “നീ കിച്ചുവിന് ഭക്ഷണം കൊടുത്തോ ”

അച്ഛന് വീണ്ടു അമ്മക്ക് നേരെ തിരിഞ്ഞ് ഞാൻ അതൊന്നും ശ്രേദ്ധിച്ചില്ലേലും ചെവി അവർക്ക് നേരെ ആയിരുന്നു… “അതിനു എപ്പോഴാ നമ്മോ കൊടുത്തിട്ടുള്ളെ അവള് എടുത്ത് കഴിക്കാറല്ലേ “അമ്മ വെല്ല്യ കാര്യമാക്കാതെ ആണ് പറഞ്ഞത്.. “ഓഹോ അപ്പോ അവളൊന്നും കഴിച്ചില്ലാന്ന് ഉറപ്പിക്കാം… നിന്റെ മനസ്സ് എന്ത് വിഷമാണെടി എങ്ങനാ തോന്നുന്നു നിനക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ “അച്ഛന് വെറുപ്പോടെ അമ്മയോട് പറഞ്ഞു “ഓഹോ ഇപ്പൊ ഞാൻ ചെയ്തതാണ് തെറ്റ്…. ഞാൻ ഇതൊക്കെ ചെയ്യുന്നത് എന്റെ മകന് വേണ്ടിയാ അവന്റെ തലയിൽ നിന്ന് അവളായിട്ട് തന്നെ ഒഴിഞ്ഞു പോട്ടെ എന്ന് വിചാരിച്ചിട്ട് പക്ഷെ എവിടെ എത്ര കിട്ടീട്ടും അട്ട പറ്റിയ പോലെ അവള് ഇവിടെ കടിച് തൂങ്ങി നിൽകുവാ “അമ്മയും പുച്ഛത്തോടെ പറഞ്ഞു ആദ്യമായിട്ടാണ് അമ്മയെ ഇങ്ങനെ കാണുന്നത്

” നീ നീ ഒരു മനുഷ്യ സ്ത്രീയണോടി…. നീ പറഞ്ഞല്ലോ നമ്മടെ മോന് വേണ്ടിയാണെന്ന്… അവള് ഇല്ലായിരുന്നെങ്കിൽ നമ്മൾ ആ മണ്ഡപത്തിൽ അത്രേം ആളുടെ മുന്നിൽ നിന്ന് തലകുനിച്ചു ഇറങ്ങേണ്ടി വന്നേനെ..അവിടെ ആ പെണ്ണ് ഉണ്ടായത് കൊണ്ടാ ഇവന്റെ അഭിമാനം നമ്മടെ കുടുംബത്തിന്റെ അന്തസ്സ് ഒന്നും തകരാഞ്ഞത്… ആ കൃഷ്ണ വന്നപ്പോൾ തൊട്ട് ഞാൻ കാണുന്നതാ നിന്റെ ഈ മാറ്റം… ഒരുപാട് മാറിപ്പോയി നീ മകനോടുള്ള സ്നേഹം ഒരു പെണ്ണിനെ ദ്രോഹിച്ചോണ്ട് അല്ലാ കാട്ടേണ്ടത്…പിന്നെ ഋഷി എനിക്ക് അറിയാം നീയും അവളെ അത്യാവശ്യം നോവിക്കുന്നുണ്ട് എന്ന്…അവള് പറഞ്ഞിട്ടൊന്നും അല്ല… ആ കുട്ടീടെ സങ്കടനിറഞ്ഞ കണ്ണുകൾ പറയുന്നുണ്ട്… ആരുമില്ലാത്ത അവളെ ഒക്കെ ദ്രോഹിച്ച ദൈവം പോലും പൊറുക്കില്ല…

ഒരു 6 മാസം അതിനുള്ളിൽ അവളെ ഈ നരകത്തിൽ നിന്ന് കരകയറ്റാൻ ശ്രെമിക്കാം അത് വരെ അവളെ ദയവ് ചെയ്ത് ദ്രോഹിക്കരുത്.. “അച്ഛന് ഒരു അപേക്ഷ പോലെയാണ് പറഞ്ഞത് പണ്ടേ അച്ചന് ഇങ്ങനെ ആണ് പാവങ്ങളെ തലേൽ കയറ്റി ആണ് നടകുന്നത് പക്ഷെ അവളെ പറ്റി ഇത്രേം അച്ഛന് പറയുമ്പോ അതിനുമാത്രോ എന്താ അവള്കുള്ളത് എന്നായിരുന്നു… അച്ചന് പുറത്തേക്കും അമ്മ റൂമിലേക്കും പോയി.. ഞാനും മേലേ ചെന്ന് ഫ്രഷ് ആയി വെറുതെ അവള്ടെ മുറിയിൽ കയറി…അവളുടെ ബെഡിനടുത്തുള്ള ചെയറിൽ ഇരുന്ന് അവളെ നോക്കി… നല്ല ഓമനത്തം നിറഞ്ഞ മുഖമാണ് പക്ഷെ വിഷാദം തളംകെട്ടി നിൽക്കുന്ന പോലെ… അവള്ടെ കയ്യില് പൊള്ളിയ പാടൊക്കെ ഉണ്ട്… അതിലൊന്നും വിരലോടിച്ചു…

കാറ്റിൽ പാറി കളിക്കുന്ന മുടിയഴക്ക് ചെവിയിൽ ഒതുക്കി വെച്ച് നടക്കാൻ തുടങ്ങിയതും അവള്ടെ കാലുകളിൽ കണ്ണ് പതിഞ്ഞത്.. ഒരു കുഞ്ഞി കൊലുസ്സ് ഉണ്ട് അതിന്റെ കളർ ഒക്കെ മാറി കണ്ടാൽ തിരിയും അത് ഒരുപ്പാട് പഴേത് ആണെന്ന് … പക്ഷെ അവള്ടെ കാല്പാതിൽ ചില്ലു കേറിയ മുറിവ്… അത് ഉണങ്ങിയിട്ട് പോലുമില്ല… പെട്ടെന്നാണ് അന്ന് നിലതെറിഞ്ഞ കപ്പ്‌ ഓർമ വന്നത് എനി അതായിരിക്കുമോ എന്നാലും എങ്ങനാ ഇവള് സഹിക്കുന്നെ… മുറിഞ്ഞ ഭാഗത്തു തൊട്ടതും അവള് വേദന കൊണ്ട്” സ്ഹ്ഹ് “എരിവ് വലിച്ചുകൊണ്ട് പാട് പെട്ടു കണ്ണു തുറന്നു… ********** ചെറുതായി കാൽപാട് വേദനിച്ചപ്പോളാണ് ഒന്ന് ഞെട്ടിയത്… കണ്ണു തുറക്കാൻ പറ്റുന്നില്ല….തല പൊട്ടിപോളക്കുമ്പോലെ…. കണ്ണ് പതിയെ തുറന്നപ്പോൾ കണ്ടു കാലിന്റെ ഭാഗത്തായി നിൽക്കുന്ന ഋഷിയെട്ടനെ പെട്ടെന്ന് കാലൊന്ന് വലിച്ചു…

പെട്ടെന്ന് അയാൾ എന്തോ പറയാൻ വന്നതും അച്ഛന് മുറിയിൽ കയറി… “ആ മോള് എണീറ്റോ ” “ഹ്മ്മ് ” ചെറുതായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു… അപ്പോളേക്കും അച്ഛന് എന്റെ അടുത്ത് വന്നിരുന്നു മുടിയിൽ തലോടി കൊണ്ട് “നീ ഇന്ന് വല്ലതും കഴിച്ചോ “അച്ഛന് ചോദിച്ചപ്പോ എന്ത് പറയണമെന്നറിയില്ലായിരുന്നു എന്നാലും ഞാൻ തലയാട്ടി.. പക്ഷെ അച്ഛന് കള്ളം മനസ്സിലാക്കിയ പോലെ സംശയഭാവത്തോടെ നോക്കിയപ്പോ ഒന്നും പറയാതെ തലയും കുനിച്ചിരുന്നു… “ഹ്മ്മ് എനി നീ ഇവിടുന്ന് എന്റെ കൂടെ കഴിക്കാൻ ഇരുന്നോളണം ഫുഡ്‌ കഴിക്കാൻ ആകുമ്പോ നിന്റെ ഒലോച്ചോട്ടം എനി വേണ്ടാ..കേട്ടല്ലോ “ലേശം ദേഷ്യഭാവത്തോടെ അച്ഛന് പറഞ്ഞത്…ഞാൻ നോക്കി നിന്നെ ഉള്ളൂ “ഇതാ ഇതൊക്കെ മരുന്നാണ്… എല്ലാം കറക്റ്റ് സമയം എടുത്ത് കഴിക്കുക…

അല്ല എനി മരുന്ന് കുടിക്കാനുള്ള സമയമാകുമ്പോ ഞാനും ഇതു എടുത്തു തരാൻ വരേണ്ടി വരുമോ “അച്ഛന് കുസൃതി ചിരിയാലെ പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു… ഒരുപ്പാട് ഭാഗ്യവതിയാണ് ഞാൻ ഇത് പോലെ ഒരു അച്ഛനെ കിട്ടിയല്ലോ എന്ന് മനസ്സിൽ ഓർത്തു… പെട്ടന്ന് അച്ഛന് റിഷിയേട്ടന് നേരെ തിരിഞ്ഞു അപ്പോഴാണ് ഋഷിയെട്ടൻ അവിടെയുള്ളത് ഓർമ്മ വന്നത്… ********** “ഋഷി നീ ഒന്ന് വാ എനിക്ക് കുറച്ചു പറയാനുണ്ട് “എന്നും പറഞ്ഞു അച്ഛന് പുറത്തേക്ക് നടന്നു “എന്താ അച്ഛാ ” ” നീ എപ്പോഴാ ബാംഗ്ലൂരിലേക്ക് പോകുന്നെ ” ” മറ്റന്നാളെ പോണം… എന്താ അച്ഛനും വരുന്നുണ്ടോ? ” ” ഇല്ലാ പക്ഷെ നീ പോകുമ്പോ കിച്ചുവിനെയും കൂട്ടണം ” അച്ഛന് മുഖത്തടിച്ച പോലെ പറഞ്ഞപ്പോ ഞാനൊന്ന് ഞെട്ടി “എന്താ അവളെയെന്തിനാ ഞാൻ കൂട്ടണേ? ”

” നീ കല്യാണം കഴിച്ചാൽ ഭാര്യയേം കൂട്ടി പോകണം എന്ന് നമ്മള് അന്ന് തീരുമാനിച്ചല്ലേ ” ” അത് ഇവളെയല്ലല്ലോ ” ” ഇപ്പൊ ഇവളാണ് നിന്റെ ഭാര്യ നീ ഇവളേം കൂട്ടി പോയ മതി കേട്ടല്ലോ” അച്ഛന് തറപ്പിച്ചു പറഞ്ഞപ്പോൾ മനസ്സില്ലമനസ്സോടെ എനിക്ക് സമ്മതിക്കേണ്ടി വന്നു….. “ഋഷി നിനക്ക് ചെലപ്പോ അച്ഛനോട് ദേഷ്യം തോന്നാം പക്ഷെ ഈ അച്ഛന് എന്റെ മോന്റെ ജീവിതം തകർക്കില്ല നിനക്ക് നല്ലതിന് വേണ്ടിയെ ഈ അച്ചന് ഇങ്ങനെ പറയൂ എന്നറിയാലോ “അച്ഛന് മുടിയിൽ തലോടി പറഞ്ഞു… ” എന്താച്ചാ അച്ഛനും അമ്മയും ഈ എനിക്ക് വേണ്ടി ഒരുപ്പാട് കഷ്ടപെടുന്നുണ്ട് നിങ്ങൾക്ക് വേണ്ടി എന്തും ഞാൻ ചെയ്യും ” അച്ഛനൊരു പുഞ്ചിരി സമ്മാനിച്ചു നടന്നു… തിരിഞ്ഞു മേലേ മുറിയിൽ പോകാൻ നിന്നതും…ദേ ലെവള് വയ്യാത്ത ശരീരവും കൊണ്ട് അച്ചന് വാങ്ങി കൊടുത്ത മരുന്നും എടുത്ത് പിച്ചവെച്ചു മേലേക്ക് നടക്കുന്നു…………തുടരും……..

കൃഷ്ണ: ഭാഗം 3

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story