കൃഷ്ണ: ഭാഗം 5

കൃഷ്ണ: ഭാഗം 5

എഴുത്തുകാരി: Crazy Girl

“ഡീീ ” “എന്റമ്മേ”…. “ഇല്ലാ വീണില്ല ഈശ്വരാ നീ കാത്തു ” “ഈശ്വരനല്ലാടി ഞാൻ ഞാനാണ് കാത്തത് 😬😬😬” ദീർഘശ്വാസം വിടാൻ പോയപ്പോ ആണ് ആ ശബ്ദം കേട്ടത്… ഇപ്പൊ ദീർഘശ്വാസം പോയിട്ട് ശ്വാസം കിട്ടാത്ത അവസ്ഥായാണ് അതെ ഞാൻ അയാളുടെ കയ്യ് കുള്ളിലാ… പെട്ടെന്ന് കുതറിമാറാൻ നിന്ന എന്നേ രണ്ട് കയ്യ്കൊണ്ടും കോരി എടുത്തു…. ശരീരമാകേ വിറച്ചു… അയാളുടെ നെഞ്ചിലെ ചൂട് എന്റെ ശരീരമാകേ വിറകൊള്ളിച്ചു… “എന്നെ വിട്ടേക്ക് “കുതറിമാറാൻ നിന്ന എന്നെ വീണ്ടും അയാൾ ഇറുക്കിപിടിച്ചു….

“നീ എത്ര കിലോ ഉണ്ട്? “സ്റ്റെയർ പടികൾ കേറുമ്പോൾ ആണ് അയാൾ എന്തോ പറഞ്ഞത് “ഏഹ് ” ഇയാളെന്തുവാ ഈ ചോയിക്കണേ ഞാൻ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി… “എന്തെ നോക്കുന്നെ…നിന്റെ ഉണ്ടക്കണ്ണു ഞാൻ പൊട്ടിക്കും… ഞാൻ ചോദിച്ചത് കേട്ടില്ലേ whats ur weight എന്ന്? “ഇപ്പൊ അയാൾ ഞെട്ടിച്ചു കൊണ്ടാണ് ചോദിച്ചത് “അ… ആ.. അറിയില്ല ” പെട്ടെന്ന് അയാൾ stuck ആയി നിന്നു എന്നിട്ട് എനിക് നേരെ നോക്കി കൊണ്ട് പറഞ്ഞു….. “40 അതിൽ കൂടുതൽ പോവില്ല..നിന്നെ വല്ല കാറ്റത്തും കൊണ്ട് നിർത്തിയാൽ നല്ല രസായിരിക്കും അങ്ങ് പാറി പൊയ്ക്കോളും “ഒരുതരം കളിയാക്കലോടെ അയാൾ എന്നോട് അങ്ങനെ പറഞ്ഞപ്പോ ഒരു കുത്ത് വെച്ച് കൊടുക്കാൻ തോന്നി

പക്ഷെ അങ്ങേരെടെ മുഖത്തേക്ക് നോക്കിയപ്പോ അടങ്ങി ഒതുങ്ങി ഇരുന്നു… മുറിയിലെത്തി എന്നെ കട്ടിലിൽ ഇരുത്തി…. എന്നിട്ട് കയ്യൊന്ന് കൊടഞ്ഞതിനു ശേഷം എനിക്ക് നേരെ നീണ്ടു… “നീ അധികം ആലോജിക്കോന്നും വേണ്ടാ… നിന്നോടുള്ള സ്നേഹം കൊണ്ടല്ല ചുമന്നു ഇവിടെ കൊണ്ടിരുത്തിയത്…. അച്ഛന് അച്ഛന്റെ വാക്കിനോട് വിലയുള്ളത് കൊണ്ട് മാത്രമാ… പക്ഷെ നിനക് ഇപ്പൊ തരുന്ന ഈ ഒരു സമാധാനം നീ എന്റെ കൂടെ ബാംഗ്ലൂരിൽ വരുമ്പോ ഞാൻ പത്തിരട്ടിയായി തിരിച്ചു പണി തരും.. .. നീ ഓർത്തു വെച്ചോ “ഒരു ഭീഷണിയായിരുന്നു അത്.. “ബാംഗ്ലൂരിലോ.. ഞാൻ ഇല്ലാ എങ്ങോട്ടും “പെട്ടെന്നായിരുന്നു എന്റെ മറുപടി…… “അയ്യോ തമ്പുരാട്ടി വരണം അല്ലേൽ ഈ രാജാവിന് സങ്കടമാവില്ലേ

😬😬😬…ഡീ പുല്ലേ നിന്നോട് ഞാൻ ചോയിച്ചില്ല വരുമോ എന്ന്.. നീ വരണം എന്നാണ് പറഞ്ഞത്.. പിന്നെ അവിടെ വന്നാൽ നിനക്ക് ഞാൻ നരകം കാണിച് തരും അത് വേണ്ടെങ്കിൽ നീയായിട്ട് ഇവിടുന്ന് ഇറങ്ങി പോണം അല്ലെങ്കിൽ 6മാസം വരെ എന്റെ തടവറയിൽ അത് കഴിഞ്ഞ് ഞാൻ തന്നെ ആട്ടി പുറത്താക്കും ഏത് വേണമെന്ന് നിനക്ക് തീരുമാനിക്കാം… എന്തായാലും ഒരു വേലക്കാരിയെ ഞാൻ ചുമക്കില്ല “ഒരു മനസ്സാക്ഷിയും ഇല്ലാതെ ആണ് അയാൾ പറഞ്ഞു നിർത്തിയത്…എന്റെ മനസ്സിനെ അത് കുത്തി നോവിച്ചെങ്കിലും ഞാൻ തലകുനിച്ചിരുന്നു… എന്നിട്ട് മെല്ലെ എണീറ്റ് ഒരു ബെഡ്ഷീറ്റ് എടുത്ത് നിലത്തിരുന്നു….ഇതൊക്കെ നോക്കി നിന്നെന്നല്ലാതെ അയാൾ എന്നോട് ഒന്നും പറഞ്ഞില്ല വയ്യാത്തതല്ലേ അവിടെ ബെഡിൽ ഇരുന്നോ എന്നെങ്കിലും പറയും

എന്ന് പ്രദീക്ഷിച്ചു പക്ഷെ അത് പോലും 😣😣…പെട്ടെന്നാണ് അയാൾ അച്ഛന് കൊണ്ട് വന്ന മരുന്ന് സഞ്ചി എനിക്ക് നേരെ എറിഞ്ഞത്.. ഞാൻ അത് എടുത്ത് ഒരു മൂലയിൽ വെച്ചു… “എത്ര പണിയാണേലും അത് എടുത്തു കഴിക്കണം അച്ഛന് വന്നു നോക്കുമ്പോ നീ കഴിക്കാത്തത് കണ്ടാൽ… 5, 6 ദിവസത്തേക്കുള്ള മരുന്ന് നിന്നെ കൊണ്ട് ഒറ്റയിരിപ്പിനു കുടിപ്പിക്കും ഞാൻ..കേട്ടോടി 😠”അയാൾ കിടന്ന് വിറപ്പിച്ചു.. ഞാൻ പേടിച്ചു കൊണ്ട് തലയാട്ടി അവിടെ കിടന്നു…മനസ്സിൽ മൊത്തം അയാൾ പറഞ്ഞതായിരുന്നു ബാംഗ്ലൂരിൽ പോകാൻ… ഇത് വരെ ഈ ടൌൺ വിട്ട് ഞാൻ എങ്ങോട്ടും പോയിട്ടില്ല… എന്റെ ആഗ്രഹം ആയിരുന്നു ഈ ലോകം കാണണം എന്നുള്ളത്… പക്ഷെ ഇയാളുടെ കൂടെ പോയാൽ ഈ ലോഖത്തീന്ന് തന്നെ എന്നെ പറഞ്ഞയക്കും…

പക്ഷെ പോയില്ലെങ്കിൽ എനിക്ക് ഈ വീട് വിട്ട് ഇറങ്ങേണ്ടി വരും… അതും എങ്ങോട്ട് വല്യച്ഛന്റെ അടുത്ത് പോയാൽ പിന്നെ അവിടുന്നൊരു മോചനം ഇണ്ടാവില്ല… പട്ടിക്ക് വില പോലും എനിക്കുണ്ടാവില്ല…. ശ്രവണേട്ടന്റെ കയ്യില് നിന്ന് എന്റെ ശരീരത്തെ രക്ഷിക്കാൻ ആയെന്ന് വരില്ല… അതിലും ബേദമാണ് അയാളുടെ കയ്യില് മരിക്കുന്നത് ഓരോന്ന് ഓർത്തു ഞാൻ പതിയെ മയങ്ങി.. വൈകുന്നേരം ഞെട്ടി എണീറ്റു….ഇപ്പൊ കുറച്ചു സമാധാനമുണ്ട് അത് പോലെ നല്ല വിശപ്പും… പക്ഷെ അടുക്കളയിൽ ഒന്നും ഇല്ലായിരുന്നു വൈകുന്നേരം ചായയും കടിയും ആക്കി..ടേബിളിൽ കൊണ്ട് വെച്ചു വിശപ്പടക്കാൻ ഒന്നെടുക്കണം എന്നുണ്ടായിരുന്നു.. പക്ഷെ അന്ന് ഋഷിയെട്ടൻ പറഞ്ഞത് ആണ് മനസ്സിൽ.. അത് കൊണ്ട് തന്നെ എന്തേലും എടുത്ത് കഴിക്കാൻ പോലും എനിക്ക് പേടിയാണ്……..

എല്ലാം ടേബിളിൽ വെച്ച് തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും അച്ഛന് പിടിച്ചു ടേബിളിൽ ഇരുത്തി ചായയും പരിപ്പുവടയും എനിക്ക് കയ്യില് വെച്ച് തന്നു… പക്ഷെ ഞാൻ നോക്കിയത് ഋഷിയെട്ടനെ ആയിരുന്നു….ഞാൻ നോക്കുന്നത് കണ്ട് എന്നെ നോക്കി പേടിപ്പിച്ചു എന്നിട്ട് കണ്ണ് കൊണ്ട് കഴിക്കെടി എന്നായിരുന്നു… പിന്നെ ഒന്നും നോക്കീലാ വേഗം ഒന്നെടുത്തു വായിൽ ഇട്ടു… “ഋഷി ബാഗ് ഒക്കെ പാക്ക് ചെയ്തോ “അച്ഛനായിരുന്നു “ഇല്ലച്ഛാ ചെയ്യണം ” “നീ കൃഷ്ണയെയും കൂട്ടി അവളുടെ വീട്ടിൽ പോകണം..സാദാരണ കല്യാണം കഴിഞ്ഞാൽ പെണ്ണിന്റെ വീട്ടിൽ നിന്ന് അവള്ടെ സാധനമൊക്കെ കൊണ്ട് വരുന്ന ചടങ്ങുണ്ട്… പക്ഷെ ഇവള്ടെ കാര്യത്തിൽ അതൊന്നും നടന്നില്ലല്ലോ… അതുകൊണ്ട് കിച്ചുവിന്റെ അത്യാവശ്യം സാധനങ്ങൾ ഒക്കെ എടുത്തിട്ട് വാ.”

അച്ഛന് പറഞ്ഞു നിർത്തിയതും അച്ഛനെ സ്നേഹത്തോടെ ഞാൻ നോക്കി എനിക്ക് എന്റെ കുറച്ചു സാദനം എടുക്കാനുണ്ടായിരുന്നു പക്ഷെ അതൊന്നും ഞാൻ ആരോടും പറഞ്ഞില്ല…അച്ഛന് എന്റെ മനസ്സ് കണ്ടത് പോലെ ” “എന്താ അവൾക് എടുക്കാനുള്ളേ കൊറേ പഴയ തുണിക്കഷ്ണങ്ങൾ ആയിരിക്കും… അതിന്റെ ആവശ്യമൊന്നുമില്ല അവൾക് വേണ്ടത് ഈ വീട്ടിൽ ഉണ്ട് അതിട്ടു നടന്ന മതി “അമ്മയാണ് ആ പറഞ്ഞത് അത് കേട്ടപ്പോ എനിക്ക് സംങ്കടമായി പക്ഷെ പുറത്ത് കാണിച്ചില്ല “ഋഷി നീ പറഞ്ഞത് കേട്ടല്ലോ അവള്ടെ വീട്ടിലേക്ക് പോണം അവള്ടെ എല്ലാതും നീ എടുക്കണം… ബാംഗ്ലൂരിൽ പോകുമ്പോ പിന്നെ അവള്ടെ സാദനങ്ങൾ ഒന്നും ഇവിടെ ആകരുത് ” “ബാംഗ്ലൂരിലോ ഇവളെയെന്തിന് ബാംഗ്ലൂരിൽ പോകുന്നെ “അമ്മ ഞെട്ടി കൊണ്ടാണ് ചോദിച്ചത്..

“പിന്ന ഋഷിയുടെ കൂടെ അവന്റെ ഭാര്യ അല്ലാതെ മറിയയേ അയക്കാൻ കഴിയുമോ “അച്ഛന് ലേശം ഗൗരവത്തോടെയാണ് പറഞ്ഞത് പിന്ന അമ്മ ഒന്നും മിണ്ടീലാ… ഋഷിയെട്ടനും അച്ഛനോട് സമ്മതമെന്ന അറിയിച്ചു മുറിയിലേക്ക് നടന്നു അച്ഛനും എഴുനേറ്റു… “അച്ഛാ ” “എന്താ കിച്ചു ” “അല്ല അച്ഛാ ഞാൻ ഇവിടെ നിൽക്കാം അല്ലെങ്കിലോ എല്ലാർക്കും ബുദ്ധിമുട്ടാണ് എനിയും വയ്യ “നിറഞ്ഞ് വന്ന കണ്ണീരോടെ ആണ് പറഞ്ഞത് “നീ ഒന്നും പറയണ്ട നിന്റെ അച്ഛന് തീരുമാനിക്കും അത് എന്റെ മകൾ കേൾക്കുകയും ചെയ്യും കേട്ടല്ലോ “ശാസനയോടെ ആണ് അച്ഛന് പറഞ്ഞത്… “എന്തിനാ അച്ഛാ ഞാൻ ബാംഗ്ലൂരിൽ പോകുന്നെ 6മാസം അത് കഴിഞ്ഞാൽ ഞാൻ എങ്ങോട്ട് പോകും ഇവിടെ ആകുമ്പോ ഞാൻ എവിടേലും എങ്ങനേലും നിൽക്കാം

“പെട്ടെന്ന് അച്ഛനൊന്നു ഞെട്ടി പതിയെ എന്റെ അടുത്ത് വന്ന് മുടിയിൽ തലോടിക്കൊണ്ട് പറയാൻ തുടങ്ങി “6മാസം കഴിഞ്ഞാൽ ഋഷിയായിട്ട് നിന്നേ ഒഴിവാക്കിയാൽ ഈ അച്ഛനുണ്ടാകും നിന്റെ കൂടെ.. നിന്നെ ഞാൻ വളർത്തും എന്റെ മകളായിട്ട് “എന്നും പറഞ്ഞു അച്ഛന് നടന്നകന്നു… ആ മനുഷ്യനോട് എനിക്ക് ആരാധനയും ബഹുമാനവും കൂടി കൊണ്ടേയിരുന്നു… ദൈവം കൊണ്ടെത്തിച്ചതാ ഈ അച്ഛനെ അല്ലാ എന്റെ ദൈവം തന്നെയാ അച്ചന് പിന്നീട് എല്ലാ പെട്ടെന്നായിരുന്നു ഋഷിയെട്ടൻ ബാഗ് എല്ലാം പാക്ക് ചെയ്തു പിറ്റേദിവസം എന്നെയും കൂട്ടി വീട്ടിലേക്ക് ചെന്ന്… വീട്ടിലെത്തുന്നത് വരെ എന്നോട് ഒന്നും പറഞ്ഞില്ലായിരുന്നു…

പക്ഷെ കാറിന്റെ സ്പീഡ് കൊണ്ട് എന്നേ ഭയപ്പെടുത്താൻ മറന്നില്ല…. ദൈവത്തിന്റെ കൃപ കൊണ്ട് ഞാൻ എങ്ങനെയോ വീട്ടിൽ എത്തി… എന്നെ കണ്ടപ്പോൾ തന്നെ വല്യച്ചനും വല്യമ്മയും ഞെട്ടി പിന്നെ ദേഷ്യം കൊണ്ട് മുഖം വരിഞ്ഞു മുറുകി എന്റെ അടുത്തേക്ക് പാഞ്ഞു വന്നു വല്യമ്മ പക്ഷെ എന്റെ കൂടെയുള്ള ആളെ കണ്ടപ്പോ വല്യമ്മ ഒന്നുമിണ്ടീല…. “പോയി എന്താ വെച്ചാൽ എടുക്ക് ഞാൻ ഇവിടെ നിൽക്കാം “ഋഷിയെട്ടൻ പറഞ്ഞു പുറത്ത് തന്നെ നിന്നു ഞാൻ വേഗം വീട്ടിലേക്ക് കേറി അടുക്കളയുടെ സൈഡിലുള്ള ആ ചെറിയ മുറിയിൽ കേറി എന്റെ കുഞ്ഞി കണ്ണനെയും ഒരു എന്റെ കുറച്ചു പുസ്തകങ്ങളും എടുത്ത് വെക്കാൻ തുടങ്ങി… പിറകിൽ നിന്ന് കാൽപ്പെരുമാറ്റം കേട്ടാണ് തിരിഞ്ഞ് നോക്കിയത്..

അയാളെ കണ്ടതും ഒരു സ്റ്റെപ് പുറകോട്ട് നീങ്ങി.. “അമ്പോ നീ അങ്ങ് സുന്ദരി ആയല്ലൊടി “ശ്രവണേട്ടൻ അയാളുടെ കാമകണ്ണുകൾ കൊണ്ട് എന്നെ ഒന്ന് ഉഴിഞ്ഞു നോക്കിയപ്പോൾ വെറുത്തു പോയി…ഞാൻ വീണ്ടും എല്ലാം എടുത്ത് വെക്കാൻ തിരിഞ്ഞപ്പോൾ അയാൾ എന്റെ കയ്യില് കേറി പിടിച്ചു എന്നെ തിരിച്ചു നിർത്തി… അയാളുടെ പ്രവർത്തി എന്നെ ആകെ ഭയം കൊള്ളിച്ചു…. “വിട്… വിട്.. എന്നെ വിടാൻ “ഞൻ എത്ര പറഞ്ഞിട്ടും ശ്രവണേട്ടൻ കയ്യ് വിട്ടില്ല… “എനിക്കെന്തൊകെ ആഗ്രഹമായിരുന്നു എന്നറിയോ നിനക്ക്… സത്യയുടെ കല്യാണം കഴിഞ്ഞാൽ നിന്നെ അങ്ങ് ആവോളം ആസ്വദിക്കാം എന്നൊക്കെ ഉണ്ടായിരുന്നു അത് കൊണ്ടാ ഒരുപാട് ഷെമിച്ചു നിന്ന് ഞാൻ നിന്നെ ഒന്ന് തൊടാൻ പോലും ശ്രെമിക്കാഞ്ഞേ… പക്ഷെ ആ നശിച്ചവൾ എല്ലാം തകർത്തു..

. കുഞ്ഞു നാളിലെ എന്റെ സ്വപ്നവും ആഗ്രഹവുമായിരുന്നു നീ… ഒരുദിവസമെങ്കിൽ ഈൗ എന്റെ കൂടെ കിടക്കാൻ പക്ഷെ എല്ലാം തകർന്നു എന്നാണ് വിചാരിച്ചത്… “അയാൾ ഓരോന്ന് പറയുമ്പോളും അതൊന്നു കേൾക്കാതെ അയാളുടെ കയ്യില് നിന്ന് വീടുവെക്കാൻ നോക്കുകയായിരുന്നു… “എന്നെ വിട് ഞാൻ ഞാൻ ഋഷിയെട്ടനോട് പറയും “വിടുന്നില്ല കണ്ടപ്പോൾ എന്റെ വായിൽ നിന്ന് വീണാതാണ്… “എന്തോ നീ ആരോട് പറയുമെന്ന് ഓ നിന്റെ ഭർത്താവിനോട് അല്ലെ ന്ന പറയ്യ് പോയി പറയെടി “പെട്ടെന്ന് ഒരു പേടിയുമില്ലാതെ ശ്രവണേട്ടൻ പുച്ഛിച്ചു കൊണ്ട് പറഞ്ഞപ്പോൾ അയാളെ ഞാൻ നോക്കി നിന്നു…. “6മാസം കഴിഞ്ഞാൽ നിന്നെ ഒഴിവാക്കാൻ നിക്കുന്ന അവർക്ക് നിനക്ക് എന്ത്‌ സംഭവിച്ചാലും എന്താടി 😏ഇപ്പൊ ഞാൻ നിന്നെ എന്ത് ചെയ്താലും ഒരുത്തനും ചോദിക്കാൻ വരില്ല…

കാരണം ഒരു വേലക്കാരിയെ സംരക്ഷിച്ചിട്ട് അവനൊന്നും കിട്ടാൻ പോണില്ല… നിന്നെ കെട്ടി കൊണ്ട് പോയ അന്ന് തന്നെ ഋഷിയും അവന്റെ അമ്മയും വിളിച്ചു പറഞ്ഞായിരുന്നു 6 മാസം കഴിഞ്ഞാൽ നിന്നെ തിരിച്ചയക്കും എന്ന്… ആ ഒരു ദിവസത്തിന് ആണ് എനി എന്റെ കാത്ത് നിൽപ്പ്…നീ ഇങ്ങോട്ട് വരുന്ന ദിവസത്തേക്ക് “അയാൾ ഓരോന്ന് പറയുമ്പോളും എന്നിലേക്ക് മുഖമടുപ്പിക്കുന്നത് ഞാൻ അറിഞ്ഞു… പെട്ടെന്നാണ് പുറകിൽ നിന്ന് ഒരാളുടെ നിഴൽ മായുന്നത് കണ്ടത്… പെട്ടെന്ന് ഞൻ ശ്രവണേട്ടനെ പിടിച്ചു തള്ളി എന്റെ സാധനവും എടുത്തു ഇറങ്ങി…. അപ്പോഴേക്കും ഋഷിയെട്ടൻ കാറിൽ കയറി ഇരുന്നായിരുന്നു ഞാൻ വേഗം ചെന്ന് കാറിൽ ഇരുന്ന് ആരോടും ഒന്നും പറയാതെ…

കാറിൽ ഇരുന്നപ്പോളും എന്റെ ശ്വാസം കിതച്ചു കൊണ്ടിരുന്നു…കണ്ണു നിറയുന്നത് അറിഞ്ഞു കണ്ട് ഞാൻ കണ്ണടച്ചു സീറ്റിൽ ചാരി ഇരുന്നു…. പെട്ടെന്നാണ് എന്റെ തല ചെന്ന് മുന്നിലിടിച്ചത്…. “അമ്മേ ” തല തടവിക്കൊണ്ട് ഞാൻ ഋഷിയെട്ടനിലേക്ക് നോക്കി “ഇറങ്ങ് “ഋഷിയെട്ടന് മുന്നോട്ട് നോക്കികൊണ്ട് പറഞ്ഞു… പക്ഷെ ഞാൻ അങ്ങേരെ തന്നെ നോക്കി നിന്നു “ഇറങ്ങേടി ” അതൊരു അലർച്ചയായിരുന്നു ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു അത് എന്റെ നാട്ടിലെ ടൌൺ തന്നെ ആയിരുന്നു ഇവിടെയിറങ്ങിയാൽ ഞാൻ എങ്ങനാ ഒറ്റക്ക് ഋഷിയെട്ടന്റെ വീട്ടിൽ പോകും അത് 5 പൈസ ഇല്ലാ കയ്യില് ഞാൻ ദയനീയമായി മൂപ്പരെ നോക്കിയപ്പോൾ കത്തുന്ന കണ്ണാലെ എന്നെ ഉരുക്കും പോലെ അയാൾ നോക്കി…

അയാളുടെ നോട്ടം താങ്ങാൻ ആവാതെ ഞാൻ കാറിൽ നിന്ന് ഇറങ്ങി… 500 രൂപ എറിഞ്ഞു തന്ന് അയാൾ കാറും കൊണ്ട് പോയി… ഒരിറ്റു കണ്ണീർ പൊടിഞ്ഞു കൊണ്ട് ഞാൻ നിലത്തു വീണ 500 രൂപ നോട്ട് എടുത്ത് നടന്നു… ബസ്സിൽ പോകാൻ എനിക്ക് ഏത് ബസ്സ് കയറണം എന്നറിയില്ലായിരുന്നു അത്കൊണ്ട് ഒരു ഓട്ടോ പിടിച്ചു വീട്ടിലെത്തി… ************** അല്ലെങ്കിലും അവളിൽ നിന്ന് ഇത്രയൊക്കെ പ്രദീക്ഷയുള്ളുവ ഒരു വേലക്കാരി എങ്ങനെയൊക്കെ തരം താഴ്ന്നവളാണെന്ന് അറിയാം പക്ഷെ പേരിനെങ്കിലും ഒരു ഭർത്താവാണ് ഞാൻ ആ എന്നെ പുറത്ത് നിർത്തി ലവനോട് ഒട്ടി ചേർന്ന് ഉമ്മ വെച്ച് നിൽകുവാ നാശം…

അവള് വരുന്നത് കാണാത്തത് കൊണ്ടല്ലേ ഞാൻ ആ വീട്ടിൽ കേറിയത്… അവളുടെ മുറി എത്തിയതും ശ്രാവൺ അവന്റെ പുറകെ വശമാണ് കണ്ടത് പക്ഷെ അവന് ഇറുക്കി പിടിച്ചിരിക്കുന്ന ആ വേലക്കാരി പെണ്ണിനേയും കണ്ടു ആ നില്പിൽ മനസിലാക്കാം രണ്ടും കൂടെ എന്ത് ചെയ്യുവാണെന്ന്… വെറുതെയല്ല അച്ഛന് വീട്ടിൽ പോയി സാധനങ്ങൾ എടുക്കണം എന്ന് പറഞ്ഞപ്പോ ആ നാശത്തിന്റെ മുഖമൊന്നു തെളിഞ്ഞത് ഇവനെ കാണാനായിരിക്കും… എന്ന ഇവൾക്ക് ഇറങ്ങി പൊയ്ക്കൂടേ അവന്റെ കൂടെ… ഓ അതെങ്ങനെ എന്റെ വീട്ടിലാണല്ലോ നിൽക്കാന് ഭാഗ്യം നല്ല മുറി നല്ല ഫുഡ്‌.. ഇതൊന്നും അവിടെ കിട്ടില്ലല്ലോ 😏……

നിന്നെ ഞാൻ ശെരിയാകുമെടി… നീ ഇവിടുത്തെ പാവം ഋഷിയെ മാത്രമേ കണ്ടിട്ടുള്ളു അങ്ങ് ബാംഗ്ലൂരിൽ ഞാൻ ആരാണ് എങ്ങനെയാണ് എന്നൊന്നും നിനക്കറിയില്ല… നിന്നെ അറിയിക്കും ഞാൻ ആരാണെന്ന് 😏അവന്റെ ചുണ്ടിൽ ഗൂഢമായ ചിരി പടർന്നു… ************* പിറ്റേന്ന് രാവിലെ പുറപ്പെടേണ്ട തയ്യാറിലായിരുന്നു…. റിഷിയേട്ടന് ഇതൊക്കെ എപ്പോഴുമുള്ള പോക്കും വരലുമായുണ്ട് വല്ല്യ പേടിയൊന്നും കണ്ടില്ല… പക്ഷെ എനിക്ക് മനസ്സ് മൊത്തം ടെൻഷനും ആതിയുമായിരുന്നു…പോകാൻ ഇടാൻ വേണ്ടി അച്ഛന് വാങ്ങിച്ചു തന്നത് ഒരു ചുരിദാർ ആയിരുന്നു… അതും ഇട്ടു ഞാനും ഋഷിയെട്ടനും ഇറങ്ങി അച്ഛന് തലയിൽ തൊട്ടു അനുഗ്രഹിച്ചു അമ്മയെ ഒന്ന് നോക്കിയപ്പോൾ തലചെരിച്ചു…

മറിയചേച്ചിയെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു.. ഏട്ടത്തിയമ്മയോടെ പോട്ടെ എന്നും പറഞ്ഞു ഇറങ്ങി…എയർപോർട്ട് എത്തി ഋഷിയെട്ടന്റെ പുറകെ നടന്നു… ആദ്യമായിട്ടാണ് കാലിക്കറ്റ്‌ എയർപോർട്ട് കാണുന്നത് ഒരുപാട് ആൾക്കാരുണ്ട് ഞാൻ എല്ലായിടവും കണ്ണോടിച്ചു ഋഷിയെട്ടന്റെ പുറകെ നടന്നു… ************** ബാംഗ്ലൂരിൽ എത്തി എല്ലാ ചെക്കിങ്ങും കഴിഞ്ഞു ഫ്ലൈറ്റിൽ ഞങ്ങള്ക്ക് രണ്ട് പേർക്കും വേറെ വേറെ സീറ്റ്‌ ആണ് കിട്ടിയത് അത് എനിക്ക് ഒരുപാട് ആശ്വാസം നൽകി… അങ്ങനെ നമ്മള് എയർപോർട്ടിൽ നിന്നിറങ്ങി വീണ്ടും ഋഷിയെട്ടനെ തുടർന്ന് നടന്നു ഞാൻ… ഒരു വലിയ ആൾക്കൂട്ടത്തിനടുത്ത് എത്തി…

ഓരോ ആൾക്കാരും വളരെ വിചിത്രമായിരുന്നു ചിലരെ കാണുമ്പോൾ ഒരു പേടി പോലെ…. പെട്ടെന്നാണ് ഋഷിയെട്ടനെ കാണാതായത്… ചുറ്റും നോക്കി… ഇല്ലാ എവിടെയും ഇല്ലാ…. കണ്ണ് നിറഞ്ഞു… ഇത്രയും ആൾക്കൂട്ടത്തിനടിയിൽ എവിടെ ചെന്ന് നോക്കാൻ…. എന്ന ഭയം ഇരുണ്ടുകൂടി ഓരോരുത്തർ എന്നെ നോക്കി പോകുമ്പോ പേടി കൊണ്ട് തളർന്നു വീഴുമോ എന്ന് പോലും പേടിച്ചു…. എന്റെ കുറച്ചു അടുത്തായി രണ്ട്മൂന്ന് സ്ത്രീകൾ സാരിയിട്ടു നില്കുന്നത് കണ്ടു തിരിഞ്ഞ് നിന്നിട്ടാണ് ഉള്ളത്… കുറച്ചു ദൈര്യം കൈവരിഞ്ഞു അവരുടെ അടുതെക്ക് നീങ്ങി…അതിൽ ഒരാളെ വിളിച്ചതും അവർ തിരിഞ്ഞ് നോക്കി…

നോക്കിയത് ഒരടി പിന്നോട്ട് ഞാൻ നീങ്ങി… “എന്നടി… ഉങ്ക പേര് യെന്ന??? റൊമ്പ സുന്ദരിയായി ഇറുക്ക് “..അവർ അടുത്ത് വന്ന് എന്റെ മുടിയിലും ശരീരത്തും തൊട്ട് ഓരോന്ന് പറയാൻ തുടങ്ങി അപ്പോഴാണ് മനസ്സിലായത് വേശ്യകൾ ആണ് അവർ… അവർ ചുറ്റും എന്നെ വളഞ്ഞു… പേടി കൊണ്ട് കരയാൻ തുടങ്ങി… ഋഷിയെട്ടൻ മനപ്പൂർവം ഇവിടെ ഇട്ടിട്ടു പോയതാണ്… എനി എന്നെ ചുമക്കേണ്ട കാര്യമില്ലല്ലോ.. അച്ഛനറിയില്ല ഇവിടെ എന്ത് സംഭവിച്ചാലും… എന്നാലും ദേവിയെ എന്നോട് ഇത് വേണ്ടായിരുന്നു… അതിൽ ഒരു സ്ത്രീ ഒരു കയ്യില് പിടിച്ചു മറ്റൊരു സ്ത്രീ എന്റെ മറ്റേ കയ്യിലും പിടിച്ചു നടക്കാൻ തുടങ്ങി ഞാൻ വീടുവെക്കാൻ ഒരുപാട് പറഞ്ഞു അവസാനം കരയാൻ തുടങ്ങി പക്ഷെ ആരും ഞങ്ങളെ നോക്കുന്നു എന്നല്ലാതെ ഒന്നും ചെയ്യുന്നില്ല പെട്ടെന്നാണ് എന്റെ ഷാൾ കുടുങ്ങി അവിടെ നിന്നത്…………….തുടരും……..

കൃഷ്ണ: ഭാഗം 4

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story