മഴപോൽ: ഭാഗം 2

മഴപോൽ: ഭാഗം 2

എഴുത്തുകാരി: മഞ്ചാടി

ആ പെരുമഴയത്ത് ഒരു രൂപം കിടന്ന് തുള്ളി കളിക്കുന്നു… അതെ മനക്കലെ ഭ്രാന്തൻ….. ചാടി ഓടി കളിക്കുന്നുണ്ട് കൊച്ചു കുട്ടികളെ പോലെ…. അവളുടെ ഭാവി വരൻ… “””ഡാ ചെക്കാ…. നല്ല മിന്നലുണ്ട്…..മഴയത്ത് കിടന്ന് തുള്ളിക്കളിക്കാതെ കേറി പോര്….. “” മനക്കലെ തറവാടിന്റെ അകത്തളങ്ങളിൽ നിന്നാരോ വിളിച്ചു പറയുന്നുണ്ട്…. “””ദേ ആ ചെക്കന്റെ അടുത്തേക്ക് എങ്ങും പോവല്ലേ…. മാന്തി പൊളിക്കും… കഴിഞ്ഞ തവണ മഴയത്ത് കിടന്ന് തുള്ളിയപ്പോ ഞാൻ പിടിച്ചു കൊണ്ട് വന്നതിന്റെ പാടാ ഈ തോളിലിങ്ങനെ നീലിച്ചു കിടക്കുന്നത്….ഒറ്റ കടിയാ…. മഴ കണ്ടാ അത് നനഞ്ഞില്ലേൽ ചെക്കന് ഹാലിളകും…… അതിനി നട്ട പാതിരാ ആണേലും ശരി…

ആ പെരു മഴയത്തും ഒരിടി മുഴക്കം പോലെ ആ ശബ്ദം അമ്പിളിയുടെ കാതുകളിൽ വന്നു പതിച്ചു…..എന്തോ വല്ലാത്തൊരു ഭയം അവളെ വലിഞ്ഞു മുറുക്കി കൊണ്ടിരുന്നു …. വിറയ്ക്കുന്ന കൈകൾ കൊണ്ട് കുടക്കാൽ ഒന്ന് കൂടി മുറുകെ പിടിച്ചവൾ അവനെ തന്നെ നോക്കി നിന്നു… മുന്നിൽ നടന്നിരുന്ന മേഘ അമ്പിളിയെ കൂടെ കാണാഞ്ഞതിൽ തിരിഞ്ഞു നോക്കിയതും കണ്ടത് പേടിച്ചു വിറച്ചു നിൽക്കുന്ന ആ ദാവണിക്കാരി പെണ്ണിനെയാ…. “ന്റെ അമ്പിളി… നീ ഇത് എന്ത് നോക്കി നിക്കുവാടി…. ആഹാ കെട്ടാൻ പോകുന്ന ചെറുക്കനെ ഒളിച്ചിരുന്ന് നോക്കാണല്ലേ ഡീ കള്ളി….. തമാശ രൂപേണ അവളത് പറഞ്ഞെങ്കിലും അമ്പിളി വല്ലാതെ വിറക്കുന്നുണ്ടായിരുന്നു…

“”അയാൾ… കല്യാണം… കഴിഞ്ഞ…. ന്നേ ഉപദ്രവിക്കോ…. ന്നേ പിച്ചും മാന്തും ഒക്കെ ചെയ്താലോ…നിക്ക് പേടിയാ മേഘേ…. ന്നേ നോവിച്ചാലോ….. “”അമ്പിളി… നീ ഇങ്ങനെ പേടിക്കാതെ….ഒരു ഭാര്യയുടെ പരിചരണത്തിലൂടെ അയാളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാം എന്നാത്രെ… ഡോക്ടർ പറഞ്ഞത്….. അതാ മനക്കലെ തറവാട്ടുകാര് ഈ കല്യാണത്തിന് മുതിർന്നത്….. മനസ്സുരുകി പ്രാർത്ഥിച്ചോളൂ എല്ലാം ശരിയായിക്കോളും…. പെണ്ണെ മിന്നലെറിയുന്നുണ്ട്….. ഇനിയും വൈകിയാ അമ്മ തിരക്കും….. വേഗം നടക്ക്…. പേടിച്ചു വിറച്ചു നിന്നിരുന്നാ പെണ്ണിന്റെ കൈ പിടിച്ച് മേഘ മുന്നേ നടന്നു….ഇടയ്ക്കിടെ വീശുന്ന കാറ്റിൽ കയ്യിൽ പിടിച്ചിരുന്ന കുട ഇളകി മറിയുന്നുണ്ട്….. മനക്കലെ ഭ്രാന്തൻ മഴ തുള്ളികൾക്കൊപ്പം ചാടി കളിക്കുന്നത് കാണാൻ നടക്കുന്നതിനിടെ വെറുതെ അവളൊന്ന് തിരിഞ്ഞു നോക്കി…..

ആ ഭ്രാന്തനൊന്നുമറിയാതെ മഴ നനഞ്ഞ ആഹ്ലാദത്തിൽ കൂകി വിളിക്കുകയായിരുന്നപ്പോൾ….. കുറച്ച് കഴിഞ്ഞതും മഴയുടെ ശക്തി ചെറിയ തോതിലൊന്ന് കുറഞ്ഞു …ഇടവഴിലൂടെ മേഘക്കൊപ്പം നടക്കുമ്പോളവൾ പാതി നനഞ്ഞിരുന്നു……തോളിൽ കിടന്നിരുന്ന ദുപ്പട്ട വലിച്ചൂരി മേലാകെ പുതച്ചു…. പെട്ടന്നാണ് കുടു കുടു ശബ്ദത്തോടെ ഒരു ബൈക്ക് ആ പെണ്കൊടികൾക്ക് മുന്നിൽ വട്ടമിട്ടു നിന്നത്… നനഞ്ഞൊട്ടി ബൈക്കിലിരുന്ന് അവളെ തന്നെ ചൂഴ്ന്ന് നോക്കുന്ന ഭദ്രനെ കണ്ടതും അമ്പിളി പേടിയോടെ മേഘയുടെ കയ്യിൽ മുറുകെ പിടിച്ചു….. പട പട മിടിക്കുകയായിരുന്നു ആ പെണ്ണിന്റെ നെഞ്ചിൻകൂടപ്പോൾ…..

“”ആഹാ ആരിത് മാനക്കലെ ഇളയ മരുമോളോ….. കല്യാണം ഉറപ്പിച്ച പെണ്ണല്ലേ… എന്നിട്ടിങ്ങനെ ഓടി നടക്കാൻ പറ്റ്വോ…… ഒരു വഷളൻ ചിരിയോടെ ഭദ്രൻ ബൈക്കിൽ നിന്നും ഇറങ്ങി അവർക്ക് മുന്നിൽ തടസ്സമായി നിന്നു….. അമ്പിളി പെണ്ണ് ആലില പോലെ വിറക്കുകയായിരുന്നു….എങ്കിലും മേഘയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി…. “””ഭദ്രാ ….. നീ ഇപ്പൊ പോ…. നിന്നോട് വെറുതെ വായ ഇട്ടലക്കാൻ ഞങ്ങക്ക് നേരല്ല… വഴീന്ന് മാറി നിൽക്ക്….. “”ഹാ കിടന്ന് പിടക്കാതെടി കാ‍ന്താരി മുളകെ….. നിന്നെ അതിന് ആര് തടഞ്ഞു…. നീ പൊക്കോ… ഞാൻ വഴീന്നും മാറി തരാ…. എനിക്ക് സംസാരിക്കേണ്ടത് നിന്നോടല്ല…. ദേ ഇവളോടാ…. മേഘ അവനു നേരെ ചൂണ്ടിയിരുന്ന വിരൽ ഭദ്രൻ അവന്റെ കൈക്കുള്ളിലാക്കി അമ്പിളിയെ കാമ കണ്ണുകളോടെ കൊത്തി വലിക്കുകയായിരുന്നു…. ആ പെണ്ണിന് വല്ലാതെ വീർപ്പു മുട്ടും പോലെ….

“”” ചീ.. കയ്യീന്ന് വിടടാ…. ഞങ്ങള് ഒരുമിച്ചാ വന്നത്…. പോകുന്നതും ഒരുമിച്ചായിരിക്കും…. വെറുതെ പ്രശ്നമുണ്ടാക്കാതെ മുന്നീന്ന് മാറ് ഭദ്രാ…..മനക്കലെ മരുമോളാ അമ്പിളി… അതികം കളിക്കാൻ നിക്കണ്ട….. അറിയാല്ലോ മനക്കലെ തറവാട്ടുകാരെ….. “””ഹും മനക്കലെ പേര് പറഞ്ഞ് എന്നെ ഭീഷണി പെടുത്തിയാൽ ഞാനങ് ഒഴിഞ്ഞു പോവും എന്ന് കരുതണ്ട…. ഭദ്രൻ മോഹിച്ചതാ നിന്റെ ഈ മെയ്യ്‌… ഒരിക്കെ ഞാൻ വരും……ഓർത്തിരുന്നോ അമ്പിളി…… കത്തി ജ്വലിക്കുന്ന കണ്ണുകളോടെ അമ്പിളിയെ ഭയപ്പെടുത്തി ഭദ്രൻ വണ്ടിയും എടുത്ത് മടങ്ങി ….. അപ്പോഴും അമ്പിളി വല്ലാതെ വിറക്കുകയായിരുന്നു… “”അമ്പിളി നീ ഇങ്ങനെ ഒരു പാവം പെണ്ണായല്ലോ…. ചെകിട് അടിച്ച് പൊട്ടിക്കണം ആ ഭദ്രന്റെ….പര നാറി…. “””

****** രണ്ട് ദിവസം പെട്ടന്ന് കടന്നു പോയി…. ഇന്നാണ് മനക്കലെ ഭ്രാന്തന്റെയും അമ്പിളി പെണ്ണിന്റെയും വിവാഹ സുദിനം…. താലികെട്ടും സദ്യയും എല്ലാം ഒരുക്കിയിരിക്കുന്നത് മനക്കലെ തറവാട്ടിലാണ്….. ഇന്നലെ രാത്രി മേഘ കയ്യിലും കാലിലും വരച്ച മയ്ലാഞ്ചി അമ്പിളി പെണ്ണിന്റെ കയ്യിൽ ചുവന്നു കിടന്നു…. “””ഹയ്‌…..നോക്കിയേ അമ്പിളി മയ്ലാഞ്ചി ചുവന്നിരിക്കുന്നത്…. ഇത് പ്രണയത്തിന്റെ ചുവപ്പാ…. മേഘ എന്തൊക്കെയോ പറയുന്നുണ്ടെകിലും അമ്പിളിക്കുള്ളിൽ ഒരു കടല് തന്നെ ഇളകി മറിയുകയായിരുന്നു… അച്ഛനും അമ്മയും ഒരുമിച്ചുള്ള ഫോട്ടോ കയ്യിലെടുത്ത് കുറെ നേരം അതിൽ നോക്കിയിരുന്നു….

“””രണ്ടാളും ന്നേ അനുഗ്രഹിക്കണം…. ഇന്നാ ന്റെ കല്യാണം…. അറിയുന്നുണ്ടോ…. നിങ്ങള്… പോയപ്പോ ന്നേം കൂടെ കൊണ്ട് പൊയ്ക്കൂടായിരുന്നോ…. ഞാൻ ഇവിടെ ഒറ്റക്ക്…. നിക്ക് പേടി അച്ഛാ….. മനക്കലെ ഭ്രാന്തൻ.. ന്നേ നോവിച്ചാലോ….. പിച്ചും മാന്തും ഒക്കെ ചെയ്യുത്രെ…. ആ ഭ്രാന്തൻ….. നിക്ക് പേടിയാവുന്നു….. കണ്ണ് നിറച്ചതിൽ മുത്തമിട്ടു…. അപ്പുമോൻ മുണ്ടും ഷർട്ടും ഉടുത്ത് സുന്ദരനായി നിൽക്കുന്നുണ്ട്…. അപ്പച്ചിയുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം…..ഈ അനാഥ പെണ്ണിനെ ഇനി പോറ്റണ്ടല്ലോ…. എന്നോർത്തായിരിക്കും…. മനക്കലെ തറവാട്ടിലെ കുറച്ച് സ്ത്രീകൾ വന്നവളേ അണിയിച്ചൊരുക്കി….. ചുവന്ന പട്ടു ചേല ചുറ്റി…. കണ്ണുകളിൽ കരി മഷി നീട്ടി എഴുതി….. കാതിലും കയ്യിലും കഴുത്തിലും പൊന്നിട്ടു മൂടി….കാലിലെ ആ ഇരുണ്ട വെള്ളി കൊലുസ്സ് മാറ്റി പൊന്നിന്റെ മുത്തുള്ള പുതിയ കൊലുസ്സണിയിച്ചു…. മുടി പിന്നിക്കെട്ടി…..

നറു മണമുള്ള മുല്ലപ്പൂക്കൾ ചൂടി…. എല്ലാം കഴിഞ്ഞ് കണ്ണാടിയിൽ ആ പുതു പെണ്ണ് മുഖം നോക്കുമ്പോൾ ഒത്തിരി ചേലുള്ളൊരു പെണ്ണായിട്ടുണ്ട്… “”ഇതിപ്പോ കല്യാണ പെണ്ണിനെ കണ്ടാൽ കാവിലെ ഭഗവതി നേരിട്ട് ഇറങ്ങി വന്നത് പോലുണ്ട്…. നാണത്താൽ തുടി കൊട്ടേണ്ട ഹൃദയം ഭയത്താൽ മിടിച്ചു….ചുവന്നിരിക്കേണ്ട കവിളുകൾ വിളറി വെളുത്തിരുന്നു…. ആ പെണ്ണിൽ വല്ലാത്ത ഭയമായിരുന്നു….. മനക്കലെ ഭ്രാന്തൻ അവളെ നോവിക്കുമോ എന്നുള്ള ഭയം…. ജനാലയിലൂടെ വെറുതെ പുറത്തേക്കൊന്ന് നോക്കി… പൂട്ടി ഇട്ടിരുന്ന കാറിലിരുന്ന് നഖം വായിലിട്ട് കടിച്ചു കൊണ്ട് ചുറ്റും അമ്പരപ്പോടെ നോക്കുന്നുണ്ട്….. അവളുടെ കല്യാണ ചെക്കൻ…. നീണ്ട മുടിയും താടിയും വെട്ടി ഒതുക്കി വെച്ചിട്ടുണ്ട്… കാണാൻ അശ്വര്യം ഒത്തിരിയുള്ള മുഖമായിരുന്നു ആ ഭ്രാന്തന്റേത്…. “””മൂഹൂർത്തമായി….. പെണ്ണിനെ വിളിച്ചോളൂ…. ക്ഷേത്രത്തിലേക്ക് പോകാം……………. തുടരും………….. ✍മഞ്ചാടി

ഇഷ്ട്ടായോ….. ആദ്യത്തെ പാർട്ടിന് നിങ്ങള് തന്ന സപ്പോർട്ടിന് ഒരു പാട് നന്ദി…. തുടർന്നും പ്രതീക്ഷിക്കുന്നു…..

മഴപോല്‍ : ഭാഗം 1

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story