രുദ്രവീണ: ഭാഗം 45

രുദ്രവീണ: ഭാഗം 45

എഴുത്തുകാരി: മിഴിമോഹന

തന്റെ രക്ഷകളിൽ മുറുകെ പിടിച്ചു കൊണ്ടു തന്റെ ഉപാസന മൂർത്തി ആയ ധ്വന്വന്തരി മൂർത്തിയുടെ മന്ത്രം ഉരുവിട്ടു കൊണ്ടു സഞ്ജയൻ ഉണ്ണിയുടെ മൂർദ്ധാവിൽ തന്റെ വലം കൈ ചേർത്തു … അയാൾ ഒരു പിടച്ചിലോടെ കൈ പിൻവലിച്ചു…. ഉണ്ണിയുടെ കണ്ണുകളിലേക്കു നോക്കി… അതിലെ കാപ്പിപ്പൊടി നിറത്തിൽ ഉള്ള കൃഷ്ണമണികൾ അയാൾ സൂക്ഷിച്ചു നോക്കി……സഞ്ജയന്റെ കണ്ണുകൾ വെട്ടി തിളങ്ങി…. അയാൾ ആ രക്ഷയിൽ ഒന്നുകൂടെ പിടി മുറുക്കി….. ഭഗവാനെ എല്ലാം നല്ല രീതിയിൽ മുൻപോട്ടു പോകണമെ……………

ഉണ്ണിയുടെ തലയിൽ ഒന്ന് തലോടി സഞ്ജയൻ… ജയദേവന്റെ പുനർജ്ജന്മം മണിവർണ്ണയുടെ ജീവൻ തന്നിൽ സുരക്ഷിതം ആക്കാൻ ശ്രമിക്കുമ്പോഴും അവൾക്കു വേണ്ടി അവളുടെ സിദ്ധാര്ഥന് വേണ്ടി സ്വയം മരണം ഏറ്റുവാങ്ങുമ്പോഴും ജലന്ദ്രന്റെ ശാപം അത് ഒരിക്കലും തന്റെ കളികൂട്ടുകാരിക്കും കൂട്ടുകാരനും തന്നിലൂടെ ആപത്തു വരരുതെന്ന് പ്രാർത്ഥിച്ച ജയദേവൻ …… സഞ്ജയൻ കണ്ണുകൾ അടച്ചു……… “”””””””ജലന്ധര നീ എന്നെ കൊന്നാലും എന്റെ സിദ്ധാർത്ഥനും മണിവർണ്ണയും അവർ ഒന്നിക്കും ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അവർക്ക് ജനിക്കുന്ന പുത്രൻ അവൻ അവന്റെ കർത്തവ്യം നിറവേറ്റും….അവനു ഞാൻ എന്റെ ജീവൻ കൊടുത്തും സഹായിക്കും അവനായി ഞാൻ പുനർജനിക്കും…

“”” “””””ഹാ…… മരണത്തിലും സുഹൃത്തിനോട് നീ കാണിക്കുന്ന ഈ സ്നേഹം….ഹ്ഹഹ്ഹ… ആ അഥർവ്വ വേദം നെഞ്ചിൽ ഏറ്റിയ ജലന്ധരൻ അട്ടഹസിച്ചു അടുത്ത ജന്മം നീ അവർക്ക് ശത്രുവായി ഭവിക്കും……അവരുടെ അനീതിക്ക് നീ പാത്രീഭവിക്കും അവരുടെ മരണത്തിനു കാരണഭൂവായി നീ തീരും…. ഇത് ജലന്ദരന്റെ ശാപം ആണ്…. ഒരു ഇടിമുഴക്കത്തോടെ ആ ശാപം പ്രകൃതിയെ ആകെ പിടിച്ചു കുലുക്കി… “””””””” “””ഇല്ല നിന്റെ ശാപം അത് സംഭവിക്കില്ല അടുത്ത ജന്മം എന്ന് അല്ല ഇനി ഏഴുജന്മം എടുത്താലും എന്റെ ജീവൻ ഞാൻ അവർക്കായി കൊടുക്കും “”””” പതിയെ കണ്ണുകൾ അടച്ചു മരണത്തെ പുല്കുമ്പോഴും ജയദേവന്റെ വാക്കുകൾ സൃഷ്ട്ടിയെ പുടിച്ചു കുലുക്കിയിരുന്നു….

അതേ അയാളുടെ പുനർജ്ജന്മം….സിദ്ധാർത്ഥന്റെ മകൻ അല്ല രുദ്രന്റെ മകന് വഴി കാട്ടി ആകാൻ വീണ്ടും അവരിലേക്കു എത്തിച്ചേർന്നിരിക്കുന്ന്നു ജലന്ദരന്റെ ശാപത്തെ മറി കടന്നു ഉണ്ണിയിലേക്കൊരു പരകായം…… (കഥ പുറകെ വരും ഉണ്ണി നല്ലവൻ ആണേ… ഒരു ശാപം ആണ് അവരുടെ ശത്രു ആയി തീര്ന്നത് ഇനി ആരും ഉണ്ണിയെ ശപിക്കരുതേ ഒന്നുടെ താങ്ങാൻ ഉള്ള ശക്തി അതിനു ഇല്ല നേരത്തേ പറഞ്ഞു രുദ്രന്റെ മകന് മാത്രമേ ആ മുത്തു കേദാർനാഥിൽ എത്തിക്കാൻ കഴിയു.. അത് കണ്ടെത്താൻ ഉണ്ണി അവരെ സഹായിക്കട്ടെ ഈ ജന്മം ചെയ്ത് കൂടിയ പാപത്തിന്റർ പ്രായശ്ചിത്തം….. മണിവർണ്ണയുടെ കഥ പറയുമ്പോൾ നിങ്ങൾക് എല്ലാം മനസ്സിൽ ആകും അത് വരെ ദയവായി കാത്തിരിക്കണം )

തന്റെ കർത്തവ്യം ഉണ്ണിയെ ജീവിതത്തിലേക്കു കൊണ്ടു വരിക ആണെന്ന സത്യം സഞ്ജയൻ തിരിച്ചു അറിഞ്ഞു… തനിക്കായി ഈ ജന്മം ആ മഹേശ്വരൻ കരുതി വച്ച കടമ… അത് ഭംഗി ആയി നിർവഹിക്കണം…..അയാളുടെ ചുണ്ടിൽ ഒരു ചിരി പടര്ന്നു….. അജിത് വരും വരെ ആരവിനെയും കളിപ്പിച്ചു അവർ സമയം ചിലവിട്ടു…… കുഞ്ഞാവയുടെ മുത്തശ്ശനും ഇളയമ്മയും ആയി മാറിയിരുന്നു സ്വാമിനാഥനും മീനുവും… അജിത്തേ എന്റെ വിവാഹം കഴിഞ്ഞാൽ ഉടനെ നമുക്ക് ഇവരുടെ കാര്യത്തിന് ഒരു നീക്കുപോക് ഉണ്ടാക്കണം… എന്തായാലും രുക്കുനു ഒരു വർഷം കഴിയാതെ വിവാഹം ഇല്ല പക്ഷേ ഇവരെ അങ്ങനെ വിട്ടാൽ പറ്റില്ല.. . രുദ്രൻ അത് പറയുമ്പോൾ ചന്തു മീനുവിനെ നോക്കി രണ്ടും കൂടെ കണ്ണുകൾ കൊണ്ടു കഥ പറയുന്നത് വീണ ആവണിയെ കാണിച്ചു…

ആവണി അവളുടെ കൈയിൽ പതുക്കെ അമർത്തി… അപ്പൊ അച്ഛൻ സമ്മതിക്കുമോ സർ… അജിത് സംശയം ഉന്നയിച്ചു… വാ അജിത് നമുക്ക് പുറത്തേക്കു ഇരിക്കാം… എന്തായാലും വിശദമായി സംസാരികം.. അവർ പുറത്തേക്കു പോയതും കുഞ്ഞിനെ കൊണ്ടു വീണയും ആവണിയും കളികൾ തുടങ്ങി…. പുറത്തു മൂന്നു കസേരയിൽ അവർ ഇരുന്നു…. അജിത് പറഞ്ഞത് ശരി ആണ് അച്ഛൻ സമ്മതിക്കില്ല പക്ഷേ എന്റെ വിവാഹം വരെ ഇത് മറച്ചു വയ്ക്കണം അതിനു ശേഷം എന്തെങ്കിലും വഴി കണ്ടെത്തണം… പിന്നെ എത്ര എന്ന് വച്ചാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത്… ഇപ്പോൾ നിങ്ങളുടെ ഫാമിലി ഒന്നായില്ലേ… സർ എന്താ ഇങ്ങനെ പറയുന്നത്… അവർ ഇവിടുന്നു പോകുന്നത് ഒര്കുമ്പോഴേ സോനാ കരയാൻ തുടങ്ങും ആരും ഇല്ലാത്ത സമയത്തു ഞങ്ങൾക് നിങ്ങളെ ഉണ്ടായുള്ളൂ……

ഡെലിവറി അടുത്തപ്പോൾ ഫാമിലി വന്നു ഞങ്ങളോടുള്ള സ്നേഹം കൊണ്ടു അല്ലല്ലോ ഞങ്ങളെ സ്നേഹിച്ചിരുന്നേൽ അവർ എന്നെ ഞങ്ങളെ സ്വീകരിച്ചേനെ…. അജിത് അത് പറയരുത്… മക്കളെ സ്നേഹിക്കുന്ന അച്ഛനും അമ്മക്കും അവരെ പറ്റി ചില സങ്കൽപ്പങ്ങൾ ഉണ്ട് അത് തകർന്നാൽ അവർ ഇങ്ങനെ പ്രതികരിക്കൂ… ആരവ് വലുതാകുമ്പോൾ അത് അജിത്തിന് മനസ്സിൽ ആകും… രുദ്രൻ കൂട്ടി ചേർത്തു…. അത് വിട് അജി എല്ലാവരും നിങ്ങളെ ആക്‌സപ്റ് ചെയ്തല്ലോ അത് മതി… പിന്നെ അജി എനിക്കു ഒരു കാര്യം പറയാൻ ഉണ്ട് ഒന്ന് വരു അജിത്തിനെ കൂട്ടി ചന്തു അല്പം അകലേക്ക് മറി… ഇവൻ ഇത് എന്ത് പറയാൻ ആണ് പോയത് രുദ്രൻ അവരെ നോക്കി.. അജിത് ഇടക്ക് തിരിഞ്ഞു നോക്കി ചിരിക്കുന്നുണ്ട്…

അല്പം കഴിഞ്ഞു തിരിച്ചു വന്ന അജിത് ഇപ്പം വരാം എന്ന് പറഞ്ഞു അകത്തേക്കു പോയി…. എന്താടാ ചന്തു നിനക്ക് ഞാൻ അറിയാത്ത രഹസ്യം… രുദ്രൻ പുരികം ഉയർത്തി… നീ അറിയാത്ത രഹസ്യം ഒന്നും അല്ല… സോനയെ കൊണ്ടു വാവയോട് കുറച്ചു സംസാരിക്കാൻ പറഞ്ഞതാണ് അവൾകു കുറച്ചു പക്വത വരട്ടെ… രുദ്രൻ മീശ കടിച്ചു കൊണ്ടു ഒന്ന് ചിരിച്ചു…. കുറച്ചു മുൻപ് മീനൂനെ മോൻ പക്വത പഠിപ്പിക്കാൻ പോയതാണോ രുദ്രൻ അവനെ കളിയാക്കി… അവള് സമ്മതിച്ചില്ലടാ.. ചന്തു നിരാശ കലർന്ന സ്വരത്തിൽ പറഞ്ഞു….. ആ സമയം ഉണ്ട് മോനെ എന്തിനും…. രുദ്രൻ ചിരിക്കാൻ തുടങ്ങി… ഒരുപാട് ഇളിക്കാതെ എന്റെ മോൻ….. ചന്തു ചുണ്ട് കോട്ടി…. എന്താ ഇവിടെ കാര്യം ആയ ചിരി… അജിത് തിരിച്ചു വന്നു…

സോനയെ ഏല്പിച്ചിട്ടുണ്ട് കാര്യങ്ങൾ ഒകെ അവൾ അത് ഭംഗി ആയി നിറവേറ്റികോളും അജിത് പറഞ്ഞു കൊണ്ടു രുദ്രനെ നോക്കി… ഒരു വിവാഹജീവിതത്തിലേക്ക് കടക്കും മുൻപ് ആണായാലും പെണ്ണായാലും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് ചില മതങ്ങൾ കൗണ്സിനലിംഗ് കൊടുക്കുന്നുണ്ട് അത് വളരെ നല്ല കാര്യം ആണ്…. ചന്തു അത് പറഞ്ഞു നിർത്തി… അവരുടെ സംസാരം നീണ്ടു പൊയ്ക്കൊണ്ടിരുന്നു….. ആരവിനെ എടുത്തു സോനയും ആവണിയും അവർക്ക് പിന്നിൽ ആയി വീണയും മീനുവും വന്നു രണ്ടു പേരുടെയും മുഖത്തു ചമ്മൽ ഉണ്ട്… നീ വാവക് മാത്രം അല്ല നൈസ് ആയിട്ടു മീനുവിനും കൗണ്സിലിംഗ് കൊടുത്തു അല്ലെ എന്റെ പിതാമഹഃ രുദ്രൻ ചന്തുവിന്റെ ചെവിയിൽ പറഞ്ഞു… ചെറുതായിട്ട്….

എനിക്കും ഇല്ലേ ആഗ്രഹങ്ങളും വികാരങ്ങളും….. ഉവ്വേ……… രുദ്രൻ അവനെ ഒന്ന് നോക്കി.. എന്നാൽ നമുക്ക് ഇറങ്ങാം ഇവരെ ഇനി രാത്രി ബുദ്ധിമുട്ടിക്കണ്ട ഇപ്പോൾ തിരിച്ചാൽ രാത്രി ആകുമ്പോ ഞങ്ങള്ക്ക് അങ്ങ് എത്താം ഡാ ചന്തു നീ പറയാൻ ഉള്ളതൊക്കെ പറഞ്ഞിട്ടു വാ അല്ലങ്കിൽ വല്യൊത്തു ചെന്നു കഴിഞ്ഞു മാനത്തോട്ടു നോക്കി ഇരിക്കും…. പോടാ അവിടുന്ന്….. എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ ആവണി പതിവിലും സന്തോഷവതി ആയിരുന്നു ആരവിന്റെ സാന്നിധ്യം അത്രത്തോളം അവളുടെ മനസിനെ സ്വാധീനിച്ചു ഒരു അമ്മ ആകാൻ ഉള്ള ഭാഗ്യം അത് ഈ ജന്മം തരണേ കാവിലമ്മേ അവൾ ഒരു നിമിഷം കണ്ണ് അടച്ചു…  ഇരികത്തൂർ മന…. അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉള്ള ഒരു മുറിയിൽ ഒരു തടി കട്ടിലിൽ ആണ് ഉണ്ണിയെ കിടത്തിയത്…

ഉണ്ണിക്കു ചുറ്റും പരിചാരകർ ഏതു ആവശ്യത്തിനും കൂടെ നിന്നു…. ഈ മന ഇത് മുൻപ് ഇപ്പോഴോ താൻ കണ്ടു മറന്നത് പോലെ …രുദ്രേട്ടൻ പറഞ്ഞത് പോലെ ഏതെങ്കിലും ആർട്ടിക്കിൾ ആയിരിക്കും ….. ഉണ്ണിയുടെ കണ്ണുകൾ പതുക്കെ അടഞ്ഞു…… “”””ഏട്ടാ……. കയ്യിൽ കുറെ താമര മൊട്ടുമായി വീണ അവന്റെ സ്വപ്നത്തിലേകു ഓടി വന്നു…. മുട്ടിനു താഴെ കാച്ചിയ എണ്ണയിൽ കുതിർന്ന മുടി അത് നടുക്ക് കൂടി പകുത്തു പുറകിൽ ചെറുതായ് പിന്നി വച്ചിരിക്കുന്നു…..പാടവരമ്പിലൂടെ ഓടി അടുത്തു വന്ന വീണ അണച്ചു കൊണ്ടു നിന്നു… “”” എന്തെ……. അവൻ പുരികം ഉയർത്തി…. ഇത്… ഇത്….. കൊടുക്കാമോ… ആർക്കു…? കള്ള ചിരിയോടെ ചോദിച്ചു ഏട്ടനു അറിയാത്തതു പോലെ ഞാൻ മിണ്ടുല… അവൾ ചിണുങ്ങി പുറംതിരിഞ്ഞു..

ഇങ്ങു തരു ഞാൻ കൊടുക്കാം… അവൻ അത് കൈയിൽ വാങ്ങിയതും അവൾ തിരിഞ്ഞോടി… ഏട്ടാ……….. “””””””””””എന്നുള്ള നിലവിളി കാതിൽ മുഴങ്ങി…… വീണേ…….. “””””””ഉണ്ണി അലറി കൊണ്ടു കണ്ണ് തുറന്നു അവൻ തല വശങ്ങളിലേക്ക് ചലിച്ചു കൊണ്ടു കരഞ്ഞു…. എന്താ ഉണ്ണി എന്ത് പറ്റി….. സഞ്ചയന്റെ ശബ്ദം കേട്ടു അവൻ തല തിരിച്ചു… അത്… വീണ എന്റെ കുഞ്ഞിന് എന്തോ അപകടം സംഭവിച്ചിട്ടുണ്ട്…. ഉണ്ണി സ്വപ്നം എന്തെങ്കിലും കണ്ടോ…. മ്മ്മ്…. കണ്ടു ആ സ്ഥലം അത് എവിടെ ആണെന്ന് അത് ഓർത്തെടുക്കാൻ പറ്റുന്നില്ല… താമരകൾ നിറഞ്ഞ കുളം…. വശങ്ങളിൽ നീണ്ട വയൽ…. എനിക്ക്… എനിക്ക്….

അവൻ ആ സ്വപ്നം സഞ്ചയനു വിശദീകരിച്ചു കൊടുത്തു…. ഉണ്ണി ചെറിയ ഒരു സ്വപ്നം കണ്ടത് ആണ്… പേടിക്കണ്ട കണ്ണ് അടച്ചു കിടന്നോളു… അവന്റെ തലയിൽ സഞ്ചയൻ തലോടി…. ഉണ്ണിയുടെ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ സഞ്ചയൻ ഒന്ന് ചിരിച്ചു… ഉണ്ണിയുടെ സ്വപ്നത്തിൽ വീണ അല്ല മണിവർണ്ണ ആണ് വന്നത്… പാവം ജയദേവൻ അല്ല ഉണ്ണി ……. വല്യൊത്തേക്കു അവർ വരുമ്പോൾ എല്ലാവരും അവരെയും കാത്തു ഹാളിൽ ഉണ്ട്…. എന്തായി മോനെ എന്റെ കുഞ്ഞ് അവനു നടക്കാൻ കഴിയുമോ അംബിക ഓടി വന്നു… ചെറിയാമ്മേ ഇരിക്കത്തൂർ മന അത് ഉണ്ണിയെ ഏറ്റെടുത്തു അതിനു അർത്ഥം നമുക്ക് നമ്മുടെ ഉണ്ണിയെ തിരിച്ചു കിട്ടും എന്നാണ്…… രുദ്രൻ അംബികയെ ചേർത്തു പിടിച്ചു…

അമ്മായി കഴിക്കാൻ എന്തെങ്കിലും എടുക് ഞാൻ ഒന്ന് കുളിച്ചു വരാം ചന്തു മുകളിലേക്കു ഓടി… ഇവന്റെ വിശപ്പിന്റെ മർമ്മം തന്നെ ആണോ അവർ അടിച്ചു പൊട്ടിച്ചത് രുദ്രൻ ചന്തു പോകുന്നത് നോക്കി നിന്നു… പോടാ കൊച്ചിനെ കളി ആക്കാതെ.. പോയി കുളിച്ചു വാ കഴിക്കാൻ എടുകാം അച്ഛൻ ഇപ്പോൾ വരും… ശോഭ അവന്റെ കൈയിൽ ഒന്ന് തല്ലി… അവർ കുളിച്ചു വരുമ്പോൾ വീണ രാവിലെ തൊട്ടുള്ള കാര്യങ്ങൾ രുക്കുവിനോട് വിശദീകരിക്കുവാന്…. ഏട്ടാ എനിക്കും പോകണം ഈരികത്തൂർ മനയിൽ… അതേ ഞങ്ങൾ ടൂർ പോയത് അല്ല.. മര്യാദക്കു വരാൻ പറഞ്ഞത് ആണോ അപ്പൊ വലിയ ജാഡ അല്ലാരുന്നോ എന്റെ മോൾക് രുദ്രൻ അവളുടെ തലയിൽ ഒന്ന് കൊട്ടി…അതിൽ ഞാൻ ഇപ്പോൾ ഖേദിക്കുന്നു…

നീ ഖേദിച്ചോ എനിക്കു വിശക്കുന്നു വാവേ ചോറ് എടുക്കു… മോനെ രുദ്ര ഇനിയും ഒരുമാസം കൂടെ ഉണ്ട് ആ അധികാരത്തിനു ഇപ്പോഴേ വേണോ… ശോഭ അകത്തു നിന്നിം പറഞ്ഞു കൊണ്ടു വന്നു… അതിപ്പോ ഒരു നാട്ടു നടപ്പ് ആകുമ്പോൾ… അവൻ ഒന്ന് ചമ്മി ശോഭയെ നോക്കി… നീ വിളമ്പി കൊട് വാവേ അവന്റെ നാട്ടു നടപ്പ് ഞാൻ ആയിട്ടു ഇനി തെറ്റിക്കേണ്ട…..ശോഭ പറയുന്നത് കേട്ടു എല്ലാവരും ചിരിച്ചു… എന്നെ നാണം കെടുത്തും അല്ലെ… വീണ അവന്റെ സമീപം ഇരുന്നു കൈയിൽ പിച്ചി… ആ… വേദനിച്ചുട്ടോ… നിനക്ക് വച്ചിട്ടുണ്ട് ഞാൻ… ഈ ….. . അവൾ ഒന്ന് ഇളിച്ചു കാണിച്ചു… കഴിച്ചു കഴിഞ്ഞു ബാൽക്കണിയിൽ വന്നോണം… ഞാൻ വരില്ല… അവൾ ചുണ്ട് കോട്ടി… നീ വരും… ഇല്ലേൽ എന്നോട് മിണ്ടണ്ട… രുദ്രൻ മുഖം തിരിച്ചു..

അത്താഴം കഴിഞ്ഞു ബാൽക്കണിയിൽ ചാരുപാടിയിൽ ആകാശത്തേക്കു നോക്കി കിടക്കുവാണ് രുദ്രൻ…. രുദ്രേട്ട…….. വീണ പതുക്കെ രുദ്രന്റെ ചെവിയിൽ ഒന്ന് ഊതി….നിമിഷ നേരം കൊണ്ടു രുദ്രൻ അവളുടെ കയ്യിൽ പിടിച്ചു നെഞ്ചിലേക്കു വലിച്ചു ഇട്ടു….. രുദ്രന്റെ നെഞ്ചിൽ കിടന്നു കൊണ്ടു അവന്റെ താടിയിൽ പതുക്കെ വലിച്ചു …വാവേ “””””അവളെ ഒന്ന് കൂടെ നെഞ്ചിലേക്കു ചേർത്തു മുടിയിഴകൾ പതിയെ തലോടി…… മ്മ്മ്…… അവൾ വിളികേട്ടു… പേടി ഒകെ മാറിയോ….. ന്റെ കുട്ടീടെ.. മ്മ്മ്………. സോനാ എന്താ പറഞ്ഞത്… അവൻ ഒരു കള്ളച്ചിരിയോടെ അവളുടെ ഇടുപ്പിൽ കൈ അമർത്തി… അയ്യേ….. രുദ്രേട്ടനു ഒരു നാണോം ഇല്ലേ….

അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി… ഞാൻ എന്തിനാ നാണിക്കുന്നെ… എനിക്കു എന്റെ പെണ്ണിനെ സ്വന്തം ആക്കണം.. ഇനി ഒരു ആപത്തിനും നിന്നെ വിട്ടു കൊടുക്കാൻ ഞാൻ തയാർ അല്ല… രുദ്രൻ അവളുടെ മുഖം ഉയർത്തി തന്റെ മുഖത്തോടു ചേർത്തു….. ആ കണ്ണുകളിലേക്കു നോക്കി …. വീണയുടെ മുഖത്തു നാണം വിരിഞ്ഞു അവൾ പതുക്കെ അവന്റെ കഴുത്തിലേക്ക് മുഖം അമർത്തി ഷർട്ടിന്റെ കോളർ അകത്തി കഴുത്തിൽ പല്ലുകൾ അമർത്തി…. സസ്…. “””പെണ്ണേ…. സോനയുടെ ഉപദേശം ഏറ്റു അല്ലെ.. അവന്റെ കൈ അവളുടെ ഇടുപ്പിൽ ആഞ്ഞു അമർന്നു കഴിഞ്ഞിരുന്നു …

അവളുടെ നെറുകയിൽ ചുണ്ട് അമർത്തി പതുക്കെ മുഖം കയ്യിൽ എടുത്തു… രുദ്രന്റെ കണ്ണുകളിലേ വശ്യത താങ്ങാൻ ആവാതെ അവൾ കണ്ണുകൾ ഇറുകെ അടച്ചു ചുണ്ടിൽ ഒരു കള്ള ചിരി പടർന്നു… അത് അവനിൽ കൂടുതൽ ആവേശം കൊള്ളിച്ചു…. അവളുടെ മുഖം കുറച്ചു കൂടെ അടുപ്പിച്ചു വിടർന്ന ചൊടികൾക് മുകളിൽ പറ്റിച്ചേർന്ന വിയർപ്പു തുള്ളികൾ അതിലേക്കു അവൻ നോക്കി കിടന്നു അത് നുകരനെന്നോണം അവന്റെ അധരങ്ങൾ ആ വിയർപ്പു തുള്ളികളിൽ പതിഞ്ഞു.. വീണ രണ്ടു കൈകൊണ്ട് അവനെ ചുറ്റി വരിഞ്ഞു അവളുടെ നഖം അവന്റെ കഴുത്തിൽ പോറൽ വീഴ്ത്തുന്നത് അവൻ അറിഞ്ഞു ആ ചെറു നോവ് അവൻ ആസ്വദിച്ചു കൊണ്ടു അവളുടെ ചൊടികളിലേക്കു ചുണ്ട് അമർത്തി…. തന്റെ ഉമിനീരിന്റെ ചൂട് അവളിലേക്ക് പകർന്നു കൊണ്ടിരുന്നു..

നാവിൽ രകതം കലർന്ന ചുവ വന്നപ്പോഴേക്കും രണ്ടു പേരും ശ്വാസം എടുക്കാൻ നന്നേ പാട് പെട്ടു.. ഒരു കിതപ്പോടെ അവൾ അവനിൽ നിന്നും തല ഉയർത്തി… നാണത്തോടെ അവനിൽ നിന്നും അടർന്നു മാറി ഓടിയവൾ തൂണിന്റെ മറവിൽ ഒളിച്ചു അപ്പോഴും അവളിലെ ശ്വാസഗതി ഉയർന്നു പൊങ്ങിയിരുന്നു . രുദ്രന് അത് കണ്ടു ചിരി വന്നു എങ്കിലും അവൻ അത് അടക്കി തന്റെ പെണ്ണിന്റെ നാണം അത് സ്വന്തം ആക്കാൻ അവൻ അതിയായി ആഗ്രഹിച്ചിരുന്നു അവൻ പതുക്കെ എഴുനേറ്റു അവളുടെ പുറകിൽ ആയി വന്നു അവന്റെ നിശ്വാസം കഴുത്തിൽ തട്ടിയപ്പോൾ അവൾ ഒന്ന് പിടച്ചു.. അത് മനസ്സിൽ ആക്കിയ രുദ്രൻ നിറഞ്ഞ കാർകൂന്തൽ ഉള്ളം കയ്യാൽ മുന്പിലേക്കു ഇട്ടു

അവളുടെ പുറം കഴുത്തിൽ തെളിഞ്ഞു നിന്ന കറുത്ത മുത്തുമണിയിലേക്കു ചുണ്ടുകൾ അമർത്തി അതിൽ പറ്റിചേർന്ന വിയർപ്പു തുള്ളികൾ ചുണ്ട് കൊണ്ടു ഒപ്പി എടുത്തു ചുണ്ടുകളിൽ പടർന്ന ഉപ്പുരസം അവൻ നാക്കുകൊണ്ട് പതുക്കെ നനച്ചെടുത്തു.. അവളുടെ വിയർപ്പിന്റെ ഗന്ധം നുകർന്നു കൊണ്ടു അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി അവൾ ഒന്ന് പിടച്ചു കൊണ്ടു ധാവണി തുമ്പിൽ പിടി മുറുക്കി ആ കണ്ണുകൾ താമരമൊട്ടുപോലെ കൂമ്പി അടഞ്ഞു .രുദ്രൻ ധാവണി തുമ്പ് വകഞ്ഞു അവളുടെ വെണ്ണീറ് പോലത്തെ വയറിലൂടെ ഇടം കൈ ചേർത്തു തന്നിലേക്കു അവളെ അടുപ്പിച്ചു….. ഏറെ നാളുകൾക്കു ശേഷം അവർ എല്ലാ ദുഃഖങ്ങളും മറന്നു അവരുടെ പ്രണയ ലോകത്തേക്ക് ചേക്കേറി… ഇന്ദുചൂഡനും സത്യഭാമയും, സിദ്ധാർത്ഥനും, മണിവർണ്ണയും , ഇനി ഇവരിലൂടെ പ്രണയിക്കും….അവരുടെ ആത്മസാഷാത്കാരം ഇവരിലൂടെ നേടും………………………………….. (തുടരും) ……………….

രുദ്രവീണ: ഭാഗം 44

എല്ലാ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story