കൃഷ്ണ: ഭാഗം 8

കൃഷ്ണ: ഭാഗം 8

എഴുത്തുകാരി: Crazy Girl

” ച്ചി നിർത്തഡോ താൻ എനി ഒരു വാക്ക് മിണ്ടരുത് “എനിക്ക് പൊട്ടിത്തെറിക്കേണ്ടി വന്നു പക്ഷെ അവനൊന്നു ഞെട്ടി വീണ്ടും തീപാറുന്ന കണ്ണോടെ നോക്കി… ” നീ ആരെയാടി പേടിപ്പിക്കുന്നെ….ഹാ നിന്റെ നാക്കിന് എന്താടി നീളം കൂടിയോ… സൗണ്ട് താഴ്ത്തി സംസാരിക്കടി ” ” ഇല്ലടാ… കഴിയില്ല… ഇത്രേം ദിവസം തന്റെ സൗണ്ട് മാത്രം അല്ലെ കേൾക്കാറുള്ളു എനി ഞാനും പറയട്ടെ” ” ശ്ശ് ഒച്ചവെക്കരുത്.. നീ വെറും വേലക്കാരിയാ … വെറും വേലക്കാരി “ഒരു തരം പുച്ഛത്തോടെ അവന് പറഞ്ഞു നിർത്തി “അതേടോ കൃഷ്ണ വെറും വേലക്കാരിയാ… ഏതോ ആള് റോഡിൽ നിന്ന് കിട്ടിയപ്പോൾ എടുത്ത് വേലക്കാരിയാക്കവൾ….

എന്ത് പറഞ്ഞാലും കരയാൻ മാത്രം അറിയും പൊട്ടിപ്പെണ്ണ്…. അവൾക് ഒന്ന് എതിർത്തു പറയാൻ പോലും അറിയില്ലായിരുന്നു അല്ലാ ആരും പറഞ്ഞു കൊടുത്തില്ലായിരുന്നു… ഒരു പാവ പോലെ ആരുടെയോ താളത്തിനു തുള്ളിയ പൊട്ടി… തന്റെ താലി കഴുത്തിൽ വീണപ്പോഴും അധികം പ്രദീക്ഷ ഇല്ലായിരുന്നു… അടുക്കളയിലെ വേലക്കാരി തന്നെ ആകേണ്ടി വരും എന്നും അറിയായിരുന്നു… അതുകൊണ്ടാ തന്ടെയും അമ്മേടേയും ദ്രോഹങ്ങൾ സഹിച് നിന്നത്… പക്ഷെ ഈ കൃഷ്ണയെ സ്നേഹിക്കാൻ ഈ ലോകത്തും ആളുണ്ടെന്ന് തോന്നിയത് അച്ഛനെ കണ്ടപ്പൊഴാ… അതുകൊണ്ട് തന്നെ ആ അടുക്കളയിൽ ജീവിച്ചു പോയപ്പോൾ സമാധാനമുണ്ടായിരുന്നു….

പക്ഷെ തന്റെ കൂടെ ഈ നഖരത്തിൽ വന്നപ്പോൾ തുടങ്ങിയ… വേദന ആണ് ഈ കൃഷ്ണക്ക്… എല്ലാം സഹിച്ചു… പക്ഷെ വീണ്ടും വീണ്ടും താൻ കൃഷ്ണയെ നോവിക്കുകയാ ചെയ്തത്… “പറഞ്ഞു നിർത്തുമ്പോഴും എന്റെ കണ്ണിൽ നിന്ന് തുരുതുരാ വെള്ളം വരുന്നുണ്ടായിരുന്നു…. “ഹ്മ്മ് ഒരു പൊട്ടിപെണ്ണ്… നിന്റെ നാക്കിന് ഇത്രേം നീളം ഉണ്ടാവും എന്നറിയിലായിരുന്നു…. നീയെന്താടി എന്നെ പേടിപ്പിക്കുകയാണോ എന്റെ ഭാര്യമാർ ചമയുകയാണോ പറയെടി ” ” ഹും തന്റെ ഭാര്യ ചമയുന്നതിലും ഭേദം ഞാൻ ട്രെയിൻ തല വെക്കുന്നതാ…. എടൊ തന്നെ ഞാൻ എന്റെ ഭർത്താവായി കണ്ടിട്ട് പോലും ഇല്ലാ…

താൻ 6 മാസം സമയം തന്നപ്പോൾ നിൽക്കാൻ ഒരുപിടി സ്ഥലം അത് മാത്രമേ ഞാൻ നോക്കിയുള്ളൂ… പക്ഷെ ഇവിടെ വന്നപ്പോൾ താൻ കള്ള് കുടിയനാണെന്ന് എനിക്ക് അറിയില്ലായിരുന്നു…. അതിന്റെ കൂടെ ഏതോ പെണ്ണിന്റെ കൂടെ ബോധമില്ലാതെ വന്നപ്പോളും ഞാൻ നിങ്ങളെ ഒന്നും പറഞ്ഞില്ലായിരുന്നു… നിങ്ങൾക്കറിയോ നിങ്ങള്ടെ ഈ ബലിഷ്ഠമായ കയ്കൾ എന്റെ ഈ ദേഹത്തു തൊട്ടപ്പോൾ ചുട്ടുപൊള്ളുന്ന വേദന ആയിരുന്നു… പക്ഷെ അതിനും ഞാൻ ഒന്നും പറഞ്ഞില്ല… തന്റെ ആ റൂമാറ്റ് രാഹുലിന്റെ സ്വഭാവത്തെ പറ്റി പറഞ്ഞപ്പോൾ താൻ എന്നെ മോശം പെണ്ണാക്കി… തന്റെ കാലുപിടിച്ചു കരഞ്ഞില്ലേടോ രക്ഷിക്കാൻ എന്നിട്ടും താൻ എന്നെ ഇവിടെ ആക്കി പോവുകയല്ലേ ചെയ്തത്….

എനിക്ക് സ്വന്തമെന്ന് പറയാൻ ആകെ ഈ ശരീരമേ ഉള്ളൂ അതും കൂടി നിങ്ങള്ടെ ഇഷ്ടത്തിന് ഏറ്റടുത്താൽ ഒന്നുമില്ലാത്തവൾ ആയി പോകും ഈ കൃഷ്ണ… പക്ഷെ അതിനു ഞാൻ സമ്മതിക്കില്ല ” ” ഓഹ് നീ അധികം പുണ്യാളത്തി ഒന്നും ആകണ്ട നിന്റെ കളിയെല്ലാം എനിക്കറിയാം.. വേലക്ക് നിൽക്കുന്ന വീട്ടിൽ പയ്യനെ തന്നെ വളച്ചെടുത്തവൾ അല്ലെ നീ… അന്ന് നിന്റെ വീട്ടിൽ വന്നപ്പോൾ കണ്ടതാ… അവനുമായി ചേർന്ന് നിന്ന്… ച്ചേ…. അതൊന്നും എനിക്ക് ആരോടും പറയാൻ അറിയാഞ്ഞിട്ടല്ല…. പറയില്ല കാരണം നിന്നെ എനിക്ക് തന്നെ ഇട്ടു നരകിപ്പിക്കണം ” “എന്താ ശ്രവണേട്ടനോ… അയാളെ കുറിച്ചാണോ താൻ പറയുന്നേ…

എടൊ താൻ ഒരു വിഡ്ഢിയാണോ… എനിക്ക് അയാളോട് പ്രണയമാണേൽ തന്റെ ദ്രോഹവും സഹിച് ഇങ്ങനെ ഇവിടെ കടിച്ചു തൂങ്ങി നിൽക്കേണ്ട ആവിശ്യം എനിക്കില്ല എപ്പോഴേ അങ്ങോട്ട് ഇറങ്ങി പോയേനെ… പക്ഷെ തന്നെക്കാൾ വല്ല്യ മനുഷ്യമൃഗമാണ് അയാൾ ഈ ശരീരത്തെ കൊത്തിത്തിന്നാൻ മാത്രം കാതിരിരിക്കുന്ന മൃഖം… അതിനുമാത്രം എന്താണ് ഈ ശരീരത്തിൽ എന്ന് എനിക്കറിയില്ല…. പക്ഷെ എനി ഒരുത്തനും ഈ ശരീരത്തിൽ കയ്യ് വെക്കില്ല കാരണം ആ പഴേ കൃഷ്ണ കുറച് മുൻപ് മരിച്ചു പോയി… “ഞാൻ ഒന്ന് പറഞ്ഞു നിർത്തി പുറത്തേക്ക് നടന്നു വീണ്ടും അയാളെയൊന്നു തിരിഞ്ഞ്..

ആകെ മുഖം ദേഷ്യത്തിൽ വരിഞ്ഞു മുറുകി നിൽക്കുന്ന അയാളെ നോക്കി ഞാൻ വീണ്ടും പറയാൻ തുടങ്ങി.. “താൻ കാത്തിരുന്നോ നമ്മള് തമ്മിലുള്ള അംഗം ഇനിയാണ് തുടങ്ങാൻ പോകുന്നത് താൻ അറിയുന്നതേ ഉള്ളൂ ഈൗ കൃഷ്ണ ആരാണെന്ന്… കേട്ടോടൊ “.. “ഡീ ” ” ഒന്ന് പോടോ ” ഒന്ന് മന്ദഹസിച്ച ഞാൻ എന്റെ സാധനങ്ങളെല്ലാം എടുത്ത് രാഹുലിന്റെ മുറിയിലേക്ക് മാറി…അർജു വന്നപ്പോ രാഹുലിന്റെ പെട്ടിയും എല്ലാം എടുത്ത് കൊണ്ട് പോയിരുന്നു എനി ആ ശല്യം ഉണ്ടാവില്ല… എന്തായാലും ഋഷിയെട്ടൻ അടങ്ങി ഇരിക്കാൻ പോകുന്നില്ല… എന്റെ ഈ മാറ്റം അങ്ങേരെ ഒരുപാട് ദേഷ്യപെടുത്തിയിട്ടുണ്ട്….പറ്റില്ല എനി ഒരിക്കലും ആ പഴേ കൃഷ്ണ ആകില്ല… മനസ്സിൽ ഓരോന്ന് ഉറപ്പിച്ചു ഞാൻ കിടന്നു….

************ (ദേവൻ നായർ =ഋഷിയുടെ അച്ഛന് ) “ok അർജു ഞാൻ പോകുവാ.. നീ എപ്പോഴും ഋഷിയുടെയും കിച്ചുവിന്റെയും കൂടെ ഉണ്ടാവണം… നീ ഉള്ള വിശ്വാസത്തിലാ ഞാൻ ദൈര്യത്തോടെ പോകുന്നെ… നിനക്കറിയാലോ അവന് ആള് ചൂടനാ എന്താ ചെയ്യാ പറയാൻ പറ്റില്ല ” “ഇല്ലാ അങ്കിൾ.. അങ്കിൾ ഒന്ന് കൊണ്ടും പേടിക്കണ്ടാ… കൃഷ്ണ അവള് ശെരിയാക്കും അവനെ.. എനിക്കുറപ്പാ… ഞാൻ ഉണ്ടാകും അവരുടെ കൂടെ “… അർജു ഒന്ന് ചിരിച് എയർപോർട്ടിൽ നിന്ന് ഇറങ്ങി… ലഗ്ഗജ് എല്ലാം ചെക്ക് ചെയ്തു എല്ലാ പാസ്സ്പോർട്ടും എല്ലാം ചെക്ക് ചെയ്തു അവിടെയിരുന്നു… അപ്പോഴായിരുന്നു ഋഷിയുടെ കാൾ വന്നത്… ” ഹലോ.. ” ” ആ അച്ഛാ..അച്ഛന് എവിടെയാ ഉള്ളെ? ”

” ഞാൻ എയർപോർട്ട് എത്തി ഇപ്പൊ 10 മണിക്ക് ഫ്ലൈറ്റ് ഉണ്ട് ” ” സോറി അച്ഛാ ഞാൻ കൊണ്ടുവിടണം എന്ന് വിചാരിച്ചതാ പക്ഷെ “അവനൊന്നു പറഞ്ഞു നിർത്തി.. ” സാരില്ല.. ഞാൻ നല്ലെര്ക് തന്നെ എത്തിയിരുന്നു… നിനക്ക് എന്തേലും പറയാൻ ഉണ്ടോ? ” ” അച്ഛാ അത് പിന്നെ….ആ കൃഷ്ണയില്ലേ അവള് നമ്മള് വിചാരിച്ച പോലെ അത്ര പാവം ഒന്നുമല്ല… അവളിന്നെന്നെ വല്ലാതെ വഴക്ക് പറഞ്ഞു അവള് ആരാണ് എന്നെ പറയാൻ… അവൾക് എത്ര ദൈര്യമുണ്ട് എന്റെ മേലേ ഒച്ചയെടുക്കാൻ… അവള് ആകെ മാറി അച്ഛാ ” മകന്റെ പരാതി കേട്ട് അയാളൊന്ന് ചിരിച്ചു… കിച്ചു പണി തുടങ്ങി അയാൾ മനസ്സിൽ വിചാരിച്ചു….

” സാരില്ല മോനെ 6 മാസം അതിനുള്ളിൽ നമ്മക്ക് ഡിവോഴ്സ് വാങ്ങാം… അത് വരെ നീ സഹിക്ക അല്ലാതെ വേറെ മർഖമില്ല…. 6 മാസം കഴിഞ്ഞാൽ നമ്മക്ക് അവളെ ഒഴിവാക്കാന്ന് പോരെ ” അയാൾ ഋഷിക്ക് ചേർന്ന് അവനെ സമാധിനിപ്പിച്ചപ്പോൾ അവനൊന്നും സന്തോഷിച്ചു… അത് കണ്ട് അയാൾക്കും ചിരി വരുന്നുണ്ടായിരുന്നു…. ” ശെരിയച്ചാ ഞാൻ എന്നാൽ വിളിക്കം ” ” ആ ഋഷി ok എന്നാൽ ” കാൾ വെച്ചപ്പോൾ അയാളൊന്ന് മകന്റെ പരാതി കേട്ട് ചിരിയടക്കി പിടിച്ചു.. ഋഷി നീ എല്ലാം കൊണ്ടും നല്ലൊരു പയ്യൻ ആണ്.. അങ്ങനെയാണ് ഞങ്ങൾ നിന്നെ വളർത്തിയത് ഒരു കുറവും അറിയിക്കാതെ… പക്ഷെ ഈ അച്ഛന് പാവപ്പെട്ടവരുടെ കഷ്‌പാടിനെ കുറിച്ചൊന്നും നിനക്ക് പറഞ്ഞു തന്നില്ല..

വല്ല്യ വല്ല്യ സ്കൂളുകളിൽ പഠിച്ചത് കൊണ്ട് തന്നെ നിനക്ക് പാവപ്പെട്ടവർ എന്നും ഒരു കളിതമാശ ആയിരുന്നു… ഈ അച്ഛന് അതിലാണ് പരാജയപ്പെട്ടത്.. പക്ഷെ ഋഷി കൃഷ്ണ അവള് നിനക് അറിയാത്ത പാഠങ്ങൾ പഠിപ്പിക്കും.. അതിനാണ് അവളിൽ ഈ മാറ്റം… നിന്നെ നന്നാക്കി എടുക്കാൻ എനി അവൾക്കേ കഴിയൂ… അല്ല കഴിയും… അയാൾ ഒന്ന് പുഞ്ചിരിച്ചു… മനസും ശാന്തവുമായി… ************ (ഋഷി ) എന്നാലും അവൾക്കെന്ത് പറ്റിയെ പെട്ടെന്നൊരാൾക്ക് ഇങ്ങനെ മാറാൻ പറ്റുമോ എനി ബാധ വല്ലതും കേറിയതാണോ… ഏയ്… അല്ലേൽ തലയടിച്ചല്ലേ വീണേ തലക്കെന്തെല് പറ്റിയതായിരിക്കും… തിരിഞ്ഞും മറിഞ്ഞും കിടന്നിട് ഉറക്കം കിട്ടീല കൃഷ്ണയുടെ മാറ്റം അത് എന്റെ ഉറക്കം വരെ കളഞ്ഞു…

ഭാഗ്യം മുറി മാറിയത് അല്ലേൽ അവൾക് ദേഷ്യം വന്നാൽ ഞാൻ ഉറങ്ങികിടക്കുമ്പോ ചിരവ എടുത്ത് അടിച്ചാലോ…. ഹ്മ്മ് നാളെ ഞാൻ കാണിച്ചെടുക്കും ഞാൻ ആരാണെന്ന് അവൾക്കറിയില്ല എന്നെ….. പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ തന്നെ കണി കണ്ടത് ആ മൂദേവിയെ ആണ്.. കുളിച്ചൊരുങ്ങി മുടിയും അഴിച്ചിട്ടു വരുവായിരുന്നു എന്നെ കണ്ടപ്പോ മുപ്പത്തിരണ്ട് പല്ലും കാണിച് ഇളിച്ചു… ഞാൻ ഒന്ന് നോക്കിപ്പേടിപ്പിച്ചു ബാത്‌റൂമിൽ കയറി…. ബാത്‌റൂമിൽ നിന്ന് ഇറങ്ങി ഡ്രെസ്സും മാറ്റി കമ്പനിയിൽ പോകാൻ ഒരുങ്ങി.. ടേബിളിൽ ഫുഡ്‌ കഴിക്കാൻ ഇരിക്കുമ്പോൾ ആണ് ടേബിളിൽ ഒരു ഫയൽ കണ്ടത്… ഞാൻ ഇവിടെ ഫയൽ ഒന്നും വെച്ചില്ലല്ലോ എന്നോർത്തു അതെടുത്തു തുറന്നു..

“കൃഷ്ണ സതീശൻ ” എന്ന പേര് മുന്നിൽ തെളിഞ്ഞു അതവളുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ആയിരുന്നു… അവൾക് ഡിസ്റ്റിംക്ഷൻ ഉണ്ട്… അതുപോലെ 10ത്തിലും പ്ലസ്ടു ലും ഫുൾ A+…ഒരു വേലക്കാരിയായ ഇവൾക്ക് ഇത്രയും മാർക്കോ… അത്ഭുദമായിരുന്നു… പെട്ടെന്നാണ് പുറകിൽ ചുമക്കുന്ന ശബ്ദം കേട്ടത്…. തിരിഞ്ഞ് നോക്കിയപ്പോ ദാ എവിടെയോ പോകാൻ ഒരുങ്ങി ഇരിക്കുന്നു… “ഒരാളോട് ചോദിക്കാതെ അവരുടെ സാദനം എടുക്കരുത് എന്നറിയില്ലേ? ” അവള് കയ്യും കെട്ടി നിന്ന് ചോദിച്ചു “ഞാൻ ചിലപ്പോ എടുക്കും ചിലപ്പോ ഇത് പോലെ നിലത്തിട്ട് ചവിട്ടും “എന്നും പറഞ്ഞു ഫയൽ നിലത്തിട്ട് അതിനുമേൽ ചവിട്ടി..

” കാലെടുക്കടോ “അവള് ഒന്ന് പറഞ്ഞു ഞാൻ കേൾക്കാത്ത പോലെ നിന്നു ” പ്പാ കാലെടുക്കടാ ” അവൾ അലറിയപ്പോ ഞാൻ അറിയാതെ കാലും എടുത്ത്… അത് നിലത്തിന്ന് എടുത്തു അവൾക് തന്നെ നീട്ടി പോയി… “ഗുഡ് ബോയ് “അവള് വീണ്ടും ഇളിച്ചു പറഞ്ഞപ്പോ ആണ് ബോധത്തിൽ വന്നത്… ചെറുതായി ഒന്ന് ചമ്മിയെങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല… ” എന്ന ഫുഡ്‌ കഴിക്ക് ” അവളായിരുന്നു പറഞ്ഞെ.. ” ഹും എനിക്കൊന്നും വേണ്ട നിന്റെ ഫുഡ്‌ ” എന്നും പറഞ്ഞു ഞാൻ ഷൂ ഇട്ടു ഇറങ്ങി… അവളും എനിക്ക് പുറകെ വന്നു… ഡോറും ലോക്ക് ആക്കി ഞാൻ അവളെ നോക്കി പക്ഷെ അവള് കാണാത്ത പോലെ നിന്നു…

ഞാൻ ലിഫ്റ്റിന് കാത്ത് നില്കുമ്പോളും അവള് എനിക്ക് പുറകെ ഉണ്ടായിരുന്നു… ലിഫ്റ്റിൽ കയറി ഞാൻ അവളെ നോക്കി പേടിപ്പിക്കുമ്പോളും ഒരു കൂസലും ഇല്ലാതെ മൂദേവി ഇളിച്ചു കൊണ്ടേ ഇരുന്നു… ലിഫ്റ്റിൽ നിന്നിറങ്ങി അവളെനിക് പുറകെ നടക്കാൻ തുടങ്ങി… അവസാനം കാറിന്റെ ഭാഗത്തു എത്തിയപ്പോ ഞാൻ അവൾക് നേരെ തിരിഞ്ഞു… ” അല്ല നീ എങ്ങോട്ടടി കെട്ടിയൊരുങ്ങി… എന്റെ കൂടെ ഒന്നും വരണ്ടാ… അവള് ഒരുങ്ങിക്കെട്ടി വന്നേക്കുന്നു ആളെ മായ്ക്കാൻ… റൂമിൽ കേറി പോടീ ” ” ഒന്ന് പോടോ ആരു തന്റെ കൂടെ വന്നേക്കുന്നു… ഞാൻ ഇയാളുടെ പുറകെ വന്നതല്ല.. ഞാൻ താ അവരെ കാത്ത് നിന്നതാ ” എന്ന് പറഞ്ഞു ചൂണ്ടി… ഞാൻ ആ ഭാഗത്തേക്ക് നോക്കിയതും ഒരു കാർ ഞങ്ങൾടെ അടുത്തേക്ക് വന്നു…………………..തുടരും………..

കൃഷ്ണ: ഭാഗം 7

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story