Mr. Rowdy : ഭാഗം 8

Mr. Rowdy : ഭാഗം 8

എഴുത്തുകാരി: കുറുമ്പി

അർജു മുഷിപ്പിൽ എങ്ങോട്ടോ നോക്കി നിന്നു. അവൻ അമ്പിളിയെ ഒന്ന് നോക്കി പുച്ഛിച്ചു മുന്നിലേക്ക് നോക്കി. ദൂരെ നിന്നും നടന്നു വരുന്ന ആൾക്കാരെ കണ്ടതും അർജുന് ഒരു നിമിഷം ഹാർട് നിക്കുന്നതായി തോനി. അവൻ വിളറി വിയർത്തു. കണ്ണുകളിൽ ഭയം നിയലിച്ചു. ഒരു വയസ്സായ അമ്മയും അച്ഛനും അവന്റെ മുന്നിൽ വന്ന് നിന്നു. “സുഖല്ലേ മോനെ..”അവർ ഒരു പുച്ഛം കലർത്തി ചോദിച്ചു. അർജു അവരെ തന്നെ നോക്കി നിന്നു. അമ്പിളി ഒന്നും തിരിയാതെ അവരെ തന്നെ നോക്കി നിന്നു. “ഇതാണല്ലേ നിന്റെ പുതിയ ഇര “ആ അമ്മ അമ്പിളിയെ ഒന്ന് നോക്കി അർജുവിനെ കത്തുന്ന കണ്ണുകളോടെ നോക്കി.

അർജുവിന്റെ നെഞ്ച് പടപടന്ന് ഇടിക്കുന്നത് അമ്പിളിക്ക് കേൾക്കാമായിരുന്നു. ചെന്നിയിൽ നിന്നും വിയർപ്പ് കണങ്ങൾ പൊടിഞ്ഞു കൊണ്ടിരുന്നു.ഓരോ കാര്യങ്ങളും അവന്റെ മനസ്സിലൂടെ കടന്ന് പോയി.അത് അവനെ ആസ്വസ്ഥമാക്കി. “അജു….”അവളുടെ വിളി അവന്റെ ചെവിയിൽ പ്രതിധനിച്ചു അവൻ രണ്ട് ചെവിയും പൊത്തി. “എത്ര പൊത്തിട്ടും കാര്യം ഇല്ല അർജു “അയാൾ അവനെ നോക്കി പറഞ്ഞതും അർജുന്റെ കണ്ണുകൾ എന്തിനോ ഇറനണിഞ്ഞു. “ഈ കണ്ണിർ ഒന്നിനും പരിഹാരമല്ല നീ ഒരിക്കലും ഗുണം പിടിക്കില്ല അർജു ഇതൊരമ്മയുടെ നെഞ്ച് നിറിയുള്ള ശാപമാ”സാരി തലപ്പ് കൊണ്ട് അവർ കണ്ണീർ തുടച്ചു അത് അർജുന്റെ നെഞ്ചിനെ കിറി മുറിക്കാൻ പാകത്തിലുള്ളതായിരുന്നു അവൻ കണ്ണുകൾ ഇറുകെ അടച്ചു

ആ അടഞ്ഞ അധ്യായം വീണ്ടും തുറക്കുന്നപോലെ അവന് തോനി. അപ്പോയെക്കും വേണു അങ്ങോട്ടേക്ക് വന്നു. “എന്തിനാ നിങ്ങൾ ഇങ്ങോട്ട് വന്നെ “ഒരുതരം ദയനീയ ഭാവത്തോടെ വേണു ചോദിച്ചു. “ഒന്ന് കണ്ടിട്ട് പോവാന്ന് തോനി ഇവന്റെ അടുത്ത ഇരയെ “അമ്പിളിയെ ഒന്ന് നോക്കി അയാൾ പറഞ്ഞു. “നീ വാ ഈ പുഴുത്ത വർഗ്ഗങ്ങളോടി നിന്നാൽ നമ്മളും പുഴുക്കും “അത്രയും പറഞ്ഞു അവർ തിരിഞ്ഞു നടന്നു. “മോനെ “വേണു അർജുന്റെ തോളിൽ കയ്യ് വെച്ചതും അവനാ കയ്യ് ദേഷ്യത്തിൽ തട്ടി മാറ്റി. കത്തുന്ന കണ്ണുകളോടെ അമ്പിളിയെ നോക്കി അവൻ പുറത്തേക്ക് നടന്നു. “അച്ഛാ “അമ്പിളി ഒന്നും മനസിലാവാതെ വേണുനെ നോക്കി.

“എല്ലാം ഈ അച്ഛൻ പറയാ അമ്പിളി ഇന്ന് ഒരു ദിവസം കൂടി കാക്ക് “അത്രയും പറഞ്ഞു വേണു അർജുന്റെ പുറകേ പോയി. “എന്താടി എന്താ പ്രശ്നം “അല്ലു “എനിക്കറിയില്ലടാ എന്തോ ഉണ്ട് “അമ്പിളി നഖം കടിച്ചോണ്ട് പറഞ്ഞു. “ഇവിടെ എന്തൊക്കെയോ ചിഞ്ഞു നാറുന്നുണ്ട് “അല്ലു റൂഫിൽ നോക്കി പറഞ്ഞു. “എനിക്ക് മണക്കുന്നില്ലടാ ജലദോഷം “അമ്പിളി മൂക്ക് ഒന്ന് റെഡി ആക്കിക്കൊണ്ട് പറഞ്ഞു. “ഹോ സോറി ചിഞ്ചുനാറുന്നതല്ല നല്ല ഫുഡ്‌ മണക്കുന്നതാ “അല്ലു ആ മണത്തെ ആവാഹിച്ചുകൊണ്ട് പറഞ്ഞു. “ഡാ ചെക്കാ നീ ഇവിടെ നിക്കണോ അവിടെ എല്ലാരും ജോലി ചെയ്യുന്നത് കണ്ടില്ലേ “ഒരാൾ അല്ലുന്റെ കയ്യ് പിടിച്ചോണ്ട് പറഞ്ഞു.

“ഹേയ് മിസ്റ്റർ സൂക്ഷിച്ചു സംസാരിക്കണം “അല്ലു അയാളുടെ പിടി അഴിച്ചോണ്ട് പറഞ്ഞു. “എന്റെ കാശും വാങ്ങി നീ എന്നോട് തർക്കിക്കാനായോ “അയ്യാൾ അല്ലുനെ തുറിച്ചുനോക്കിക്കൊണ്ട് പറഞ്ഞു. അമ്പിളി ആണേൽ ചിരി കടിച്ചു പിടിച്ചു നിക്ക. “തന്റെ കാശൊ ഇത് എന്റെ ഡാഡിടെ കാശ “അല്ലു പറഞ്ഞതും അയാൾ അല്ലുന്റെ കോളറക്ക് പിടിച്ചു. “ഇവിടുത്തെ സാറിനെ പറയുന്നോ “അയാൾ ദേഷ്യത്തോടെ പറഞ്ഞതും ആദി അങ്ങോട്ടേക്ക് വന്നു. “അയ്യോ ചേട്ടാ ഇത് എന്റെ അനിയനാ “അയാളുടെ കയ്യ് വീടിപ്പിച്ചുകൊണ്ട് ആദി പറഞ്ഞു. “അയ്യോ സോറി കുഞ്ഞേ ഈ വേഷം കണ്ടപ്പോൾ ഞാൻ വിചാരിച്ചു “അയാൾ അല്ലുനെ സൗമ്യതയോടെ നോക്കി പറഞ്ഞു. “ഏയ്യ് സാരോല്ല ചേട്ടാ “ആദി അയാളെ നോക്കി പറഞ്ഞു. അയാൾ അല്ലുനെ നോക്കി ഒന്ന് ചിരിച്ചു.

“നല്ല ആത്മാർത്ഥത ഉള്ള പണിക്കാരൻ “അല്ലു അയാൾ പോവുന്നതും നോക്കി പറഞ്ഞതും അമ്പിളിയും ആദിയും ചിരിക്കാൻ തുടങ്ങി. “വല്ല കാര്യവും ഉണ്ടായിനോ ചേഞ്ച്‌ വേണം പോലും ചേഞ്ച്‌ “അമ്പിളി അല്ലുനെ ആക്കിക്കൊണ്ട് പറഞ്ഞു. “ഹാ ആ നില ചുരിതാർ ഇട്ട പെണ്ണ് കൊള്ളാലോ ഒന്ന് വളയൊന്ന് നോക്ക “അല്ലു അവളുടെ പിന്നാലെ പോയി. “ഇവനെക്കൊണ്ട്… അല്ല അമ്പു അർജു എവിടെ “ആദി അമ്പിളിയിൽ ലുക്ക്‌ വിട്ട് ചോദിച്ചു. “അറിയില്ല ഏട്ടാ ഒരു വയസ്സായ അമ്മയും അച്ഛനും വന്നു അവർ അർജുവേട്ടനെ കുറെ ശപിച്ച പോയെ “അമ്പിളി പറഞ്ഞതും ആദിടെ നെഞ്ചോന്ന് കാളി. “ഞാൻ ഇപ്പോൾ വരാം മോളെ “ആദി അമ്പിളിയെ നോക്കി പുറത്തേക്ക് പോയി. ______

“മോനെ ഞാൻ ഒന്ന് പറയുന്നത് കേൾക്കു “വേണു അർജുനെ പിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു. “ഇല്ല ഡാഡി പറ്റുന്നില്ല ആ കറുത്ത ദിനങ്ങൾ എന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല ഞാൻ അല്ല അവളെ കൊന്നത് “അർജു വേണുനെ മുറുകെ പിടിച്ചു പറഞ്ഞു. “കൂൾ ഡൗൺ അർജു അത് ഓർമിക്കരുത് എന്ന് ഞാൻ പറയില്ല നീ അതിനോട് പൊരുത്തപ്പെട്ടെ പറ്റു. നിന്റെ കൂടെ ഈ ഡാഡി ഇല്ലേ ന്റെ മോൻ എന്തിനാ പേടിക്കുന്നെ “വേണു അർജുന്റെ മുതുകിൽ തലോടിക്കൊണ്ട് പറഞ്ഞു. ആദി നോക്കി കാണുകയായിരുന്നു എത്ര ഒക്കെ rowdy ആണെന്ന് പറഞ്ഞാലും അച്ഛന്റെ മുന്നിൽ അവനൊരു കുട്ടിയ. പയെയാ ഓർമ്മകൾ ആദിയെ തലോടി കടന്നു പോയി.

അർജുന്റെ കളിയും ചിരിയും എല്ലാം അവനോർത്തു. ഏട്ടാ എന്നുള്ള അർജുന്റെ വിളി കാതിൽ മുഴങ്ങി. അവൻ തന്നെ അങ്ങനെ വിളിച്ചിട്ട് കുറെ വർഷങ്ങളായി എന്ന തിരിച്ചറിവ് ആദിയെ കുത്തി നോവിച്ചു. “ഡാഡി പറ്റുന്നില്ല എനിക്ക് എന്നെ തന്നെ നഷ്ടപെടുന്നപോലെ തോന്ന മരിച്ചു പോവുന്ന പോലെ “അർജു കണ്ണുകൾ ഇറുക്കി അടച്ച് വേണുനെ ചേർത്ത് പിടിച്ചു. “അന്നുനെ കുറിച്ച് ഒന്ന് ഓർക്ക അർജു നിന്റെ ടെൻഷൻ താനേ പോവും “വേണു സൗമ്യതയോടെ പറഞ്ഞതും അർജു മനസ്സിലേക്ക് അന്നുവിനെ കൊണ്ട് വന്നു. അവളുടെ ആ കുഞ്ഞു മുഖം അവന്റെ മനസ്സിൽ നിറഞ്ഞു. അവളുടെ കൊലുസിന്റെ ശബ്‌ദം ചെവിയിൽ മുഴങ്ങി കേട്ടു.

അവളുടെ കുഞ്ഞു കയ്യുടെ സ്പർശനം അവന്റെ കയ്കളിൽ വീണ്ടും തളിർത്തു. പൊടുന്നനെ ആ സ്ഥാനത്തേക്ക് അമ്പിളിടെ രൂപം തെളിഞ്ഞു വന്നതും അർജു ഒരുക്കൊടെ കണ്ണ് തുറന്ന് വേണുവിനെ അവനിൽ നിന്നും അടർത്തി. “എന്ത് പറ്റി അർജു “അവന്റെ കവിളിൽ സ്പർശിച്ചുകൊണ്ട് വേണു ചോദിച്ചു. “ഏയ്യ് ഒന്നുല്ല ഡാഡി “അർജു ഓഡിറ്റോറിയത്തിന്റെ ഉള്ളിലേക്ക് നടന്നു. ആദിയെ കണ്ടതും ഒന്ന് ചിരിച്ച് അവൻ മുന്നോട്ട് നടന്നു. “അവൻ എങ്ങനാ ഡാഡി പിടിച്ചു നിൽക്കുന്നെ “വേണുനെ നോക്കി ആദി ചോദിച്ചു. “അതിനൊരു ഉത്തരമേ ഉള്ളു ആദി അന്നു അതാണ് അവന്റെ ലോകം ഒരുപക്ഷെ അവൾ അവന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ ഏത് പ്രശ്നവും അവൻ പുഷ്പം പോലെ അഭിമുകികരിക്കുമായിരുന്നു പക്ഷേ അവൾ എവിടെ ആണെന്ന് പോലും അറിയില്ല ”

വേണു അൽപ്പം നിരാശയോടെ പറഞ്ഞു. “ഡാഡി എനിക്ക് മനസിലാവുന്നില്ല എങ്ങനെയാ എത്രയോ വേർഷങ്ങൾ മുൻപ് ഉള്ള ആളെ കുറിച്ചോർക്കുമ്പോൾ അവന് സമാദാനം ലഭിക്കുന്നെ “ആദി ഒന്ന് ചിന്ദിച്ചുകൊണ്ട് ചോദിച്ചു. “അന്നു എന്ന വേര് അർജുനിൽ അത്രക്കും ആഴത്തിൽ പതിഞ്ഞിട്ടുണ്ട് ആദി. നിനക്ക് ഓർമയില്ലേ പൊടുന്നനെ ഒരു ദിവസം അവൾ ഇവിടുന്ന് പോയപ്പോൾ അവൻ മെൻഡലി ഒരുപാട് വീക്ക് ആയിരുന്നു. ഒരുപക്ഷെ അന്ന് അങ്ങനൊന്നും ഉണ്ടായില്ലെങ്കിൽ നമുക്ക് അർജുനെ ഒരിക്കലും രക്ഷിക്കാൻ പറ്റില്ലായിരുന്നു. എല്ലാം വിധിയുടെ കളിയാ. ഒരുപക്ഷെ ചിലപ്പോൾ അന്നുവും അവനെ തേടി എത്തും “വേണു അത്രയും പറഞ്ഞ് മുന്നിൽ നടന്നു.ആദി ഒന്നും തിരിയാതെ നിന്നു. “എന്തൊക്കെയാ പറഞ്ഞത് ഇനി ചിലപ്പോൾ പറയും അമ്പിളിയ അന്നുന്നു ഇവർക്ക് ഒക്കെ ഇതെന്താ “എന്തൊക്കെയോ പിറുപിറുത്തു ആദിയും അവരുടെ ബാക്കിൽ പോയി. ______

“ഹോ ഇതൊക്കെ ഒന്ന് ഊരിചാടാൻ തോനുന്നു “അമ്പിളി സ്വയം പറഞ്ഞു. “എടി നോക്കിയേ ആ വെള്ള ചുരിതാറിട്ട കുട്ടി കൊള്ളാം ലെ “അമ്പിളിയെ തോണ്ടി അല്ലു പറഞ്ഞു. “വെള്ള അല്ലേടാ മഞ്ഞ എന്റെ വായിന്നു വല്ലോം നീ കേൾക്കും “അമ്പിളി അല്ലുനെ നോക്കി പറഞ്ഞു. “ശെടാ ഇത് നല്ല കൂത്ത ഞാൻ നിന്നോട് വെള്ളേനെ നോക്കാനല്ലേ പറഞ്ഞുള്ളു മഞ്ഞ കുറച്ച് നാട്ടും പുറം ആണ് എനിക്ക് ഒരു മോഡേൺ കുട്ടിനെയാ വേണ്ടത് “അല്ലു “എന്നിട്ട് നീ ചുരിദാർ ഇട്ട കുട്ടികളെ ആണല്ലോ നോക്കുന്നെ നിനക്ക് ജിൻസ് ഇട്ട കുട്ടികളെ നോക്കരുതോ “അല്ലുന് നേരെ ലുക്ക്‌ വിട്ട് അമ്പിളി ചോദിച്ചു. “എടി ഇവിടുള്ള ജിൻസ് ഒന്നിനും കൊള്ളൂല ഒന്നിന്റെ കയ്യിലും നയാ പൈസ ഇല്ല

കണ്ടില്ലേ പട്ടി കടിച്ചു കിറിയ പാൻഡും ഇട്ട് ഒരുമാതിരി അങ്ങും ഇങ്ങും എത്താത്ത ടോപ്പും ഇട്ട് ചേ…”അല്ലു അവരെ പുച്ഛിച്ചോണ്ട് പറഞ്ഞു. “പിന്നെ നീ എന്താ മോനെ മോഡേൺ എന്ന് ഉദേശിച്ചത്‌ “അമ്പിളി “അങ്ങനെ ഒന്നും ഇല്ല മനസ്സിന് ഇഷ്ടപ്പെടണം എന്നെ ഉള്ളു “അല്ലു എല്ലാരേയും വിക്ഷിച്ചുകൊണ്ട് പറഞ്ഞു. “അങ്ങനെ പറഞ്ഞാൽ പോരെ….. എടാ അല്ലു എനിക്ക് വിശക്കുന്നെടാ “അമ്പിളി അല്ലുനെ നോക്കി പറഞ്ഞു. “നീ വെയിറ്റ് ചെയ്തേ പറ്റുടി കരണം നീ കല്യാണ പെണ്ണാണ് so നീ ലാസ്റ്റ് ആണ് ഫുഡ്‌ കഴിക്ക ok “അല്ലു അമ്പിളിയെ നോക്കി ഒന്ന് ചിരിച്ചോണ്ട് പറഞ്ഞതും അവൾ അവനെ കലിപ്പിച്ചോന്ന് നോക്കി. അർജു അമ്പിളിക്കടുത്തായി വന്ന് നിന്നതും അവൻ ഒളികണ്ണാലെ അവനെ ഒന്ന് നോക്കി. “ഹോ പയെയ ഗൗരവം തന്നെ “അങ്ങനെ കുറെ ആളുകൾ വരുകയും പോവുകയും ചെയ്തു.

ലാസ്റ്റ് എല്ലാ പരിപാടിയും കഴിഞ് അമ്പിളിയും അല്ലുവും തന്നെ ആദ്യം ഫുഡ്‌ കഴിക്കാൻ ഇരുന്നു. വേണു ഇടയ്ക്കിടെ അർജുനെ നോക്കും അവൻ തീർത്തും അപ്സെറ് ആയിരുന്നു. ഒളിഞ്ഞും തെളിഞ്ഞുമുള്ള ഓരോരുത്തരുടെ കുത്തുവാക്കുകൾ അവന്റെ മനസിലൂടെ കടന്ന് പോയി അത് അവനെ കൂടുതൽ ദേഷ്യത്തിൽ ആക്കി. കഴിച്ചോണ്ടിരുന്ന ചോർ അവൻ ഞെരിച്ചു. എന്നിട്ട് ആരെയും നോക്കാതെ എണിറ്റു. “അർജു നീ ഒന്നും കഴിച്ചില്ലല്ലോ “ശാമള അർജുന്റെ മുഖത്തേക്ക് ലുക്ക്‌ വിട്ടു. “ബാക്കിയുള്ളവരുടെ മനസ്സും വയറും നിറഞ്ഞല്ലോ “വേണുനെ ഒന്ന് നോക്കി അവൻ പുറത്തേക്കിറങ്ങി പോയി. “അവന് എന്താ പറ്റിയെ “ശാമള കഴിപ്പ് നിർത്തി വേണുന് നേരെ തിരിഞ്ഞോണ്ട് ചോദിച്ചു. “ഇന്ന് അവർ വന്നിരുന്നു

അഞ്ചുന്റെ അച്ഛനും അമ്മയും “വേണു പറഞ്ഞതും ശാമള വേണുനെ സംശയത്തോടെ നോക്കി. “ബാലനും ഭാര്യയും ആണോ “ഞെട്ടലിൽ ശാമള ചോദിച്ചു. “മ്മ് അവരുടെ വരവ് പന്തിയല്ല അർജുനെ എന്തൊക്കെയോ പറഞ്ഞിട്ട പോയെ. എല്ലാ കാര്യങ്ങളും ഇന്ന് തന്നെ അമ്പിളി അറിയണം ഒന്നും മറച്ചു വെച്ചിട്ട് കാര്യം ഇല്ല നമ്മളിൽ നിന്ന് അറിയുന്നതും മറ്റുള്ളവർ പറഞ്ഞ് അറിയുന്നതും രണ്ടും രണ്ട എല്ലാം കേട്ടിട്ട് അവൾ തീരുമാനിക്കട്ടെ ആ വീട്ടിൽ തുടരണോന്ന് “വേണു എന്തോ ഉറപ്പിച്ചപോലെ എഴുനേറ്റു. കാറിൽ വഴിയിലുടനിളം അമ്പിളിയും അല്ലുവും ഓരോന്നും പറഞ്ഞു. പക്ഷേ വേണുന്റെയും ശാമളയുടെയും ഉള്ളം പേടിക്കൊണ്ട് നിറഞ്ഞു.

എല്ലാം കേട്ട് കഴിഞ് അമ്പിളിയുടെ തിരുമാനം എന്താവുന്നുള്ള ഭയം അവരിൽ കുമിഞ്ഞു കൂടി. “അമ്പിളി ഒന്ന് നിക്ക് ഞങ്ങൾക്ക് കുറച്ച് കാര്യം മോളോട് പറയണം വാ ഇവിടിരി “റൂമിലേക്ക് കേറാൻ നോക്കുന്ന അമ്പിളിയെ വേണു സോഫയിൽ പിടിച്ചിരുത്തി. എല്ലാവരുടെയും മുഖം പേടിയാൽ മുടപ്പെട്ടു. അല്ലുവിനും നല്ല ഭയം ഉണ്ടായിരുന്നു അമ്പിളിയുടെ മറുപടി എന്താവും എന്നുള്ളതിൽ. “നിങ്ങൾ എല്ലാരും എന്താ ഇങ്ങനെ നിക്കുന്നെ കാര്യം പറ അച്ഛാ അമ്മേ “അമ്പിളി രണ്ടാളെയും നോക്കി പറഞ്ഞു. “അത് മോളെ അർജു അവൻ ഒരു…. ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിനു ഒരു വർഷം ജയിലിൽ കിടന്നിട്ടുണ്ട് “വേണു ഒരുതരം പേടിയോടെ പറഞ്ഞു.

വേണു പറഞ്ഞ കാര്യം കേട്ട് അമ്പിളി ഒരു നിമിഷം നിഛലയായി. അവനെ കുറിച്ച് ഓർക്കും തോറും അവളിൽ ഒരു പുച്ഛം നിറഞ്ഞു വന്നു. എന്താ ചെയ്യേണ്ടേ എന്ന അറിയാത്ത അവസ്ഥയിൽ ആയിരുന്നു അമ്പിളി. “മോളെ “ശാമള വിളിച്ചതും അമ്പിളി ആ ഞെട്ടലിൽ നിന്നും മാറിയിരുന്നില്ല. “ഇപ്പോൾ മോൾടെ അവസ്ഥ എന്താണെന്ന് എനിക്ക് മനസിലാവും ഞാൻ പറയുന്നത് മോള് മുഴുവൻ കേൾക്കു എന്നിട്ട് മോൾക്ക് എന്ത് തിരുമാനം വേണെങ്കിലും എടുക്ക ഈ അച്ഛനും അമ്മയും ഉണ്ടാവും കൂട്ടിനു “വേണു ആ പയെയാ കാല ഓർമ്മകൾ അമ്പിളിയിലേക്ക് പകർന്നു…………തുടരും………

Mr. Rowdy : ഭാഗം 7

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story