സിദ്ധവേണി: ഭാഗം 49

സിദ്ധവേണി: ഭാഗം 49

എഴുത്തുകാരി: ധ്വനി

നിനക്ക് ഞാൻ ശല്യം ആണെന്നല്ലേ നീ പറഞ്ഞത് … പിന്നെന്തിനാ ഈ നാടകം നിന്റെ ലൈഫിൽ ഒരു ശല്യം ആയി നിൽക്കാൻ എനിക്ക് താല്പര്യമില്ല mutual divorce നെ പറ്റി ചിന്തിക്കാം ഞാൻ ആയിട്ട് തന്നെ ഈ ബന്ധത്തിൽ നിന്ന് നിന്നെ മോചിപ്പിക്കാം ” അവനോട് ശല്യം ചെയ്യരുതെന്ന് പറഞ്ഞപ്പോൾ അവൻ അതിൽ എത്രത്തോളം വേദനിച്ചിരുന്നു എന്ന് വേണിക്ക് ഇതിനോടകം മനസ്സിലായിരുന്നു ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞുപോയ വാക്കുകൾ ഓർത്ത് അവൾ നീറിക്കൊണ്ടേയിരുന്നു പക്ഷെ അവനിപ്പോൾ പറഞ്ഞത് അവളെ പൂർണമായും തളർത്തു കളഞ്ഞു ഒപ്പം അവനോട് ചെറുതായൊരു ദേഷ്യവും വേണിക്ക് തോന്നി

എന്തോ തീരുമാനിച്ചുറപ്പിച്ചെന്ന പോലെ ഒഴുകി വന്ന കണ്ണുനീരിനെ അവൾ വാശിയോടെ തുടച്ചുനീക്കി അന്ന് ദേഷ്യത്തിന്റെ പുറത്ത് ഞാൻ അറിയാതെ പറഞ്ഞു പോയതിനാണോ ഇങ്ങനെയൊക്കെ പറയുന്നത് അന്നത്തെ എന്റെ സാഹചര്യത്തിൽ ആരാണെങ്കിലും ഇങ്ങനെയേ പറയൂ അന്ന് അശ്വതി മിസ്സ്‌ പറഞ്ഞതൊക്കെ കേട്ടപ്പോൾ ആ നിമിഷം ഞാൻ അനുഭവിച്ചത് എന്നിട്ടും വീട്ടിൽ വന്നു ഓരോന്നൊക്കെ ആലോചിച്ചപ്പോൾ എനിക്ക് സ്വയം ബോധ്യപ്പെട്ടതാ സിദ്ധു ഏട്ടൻ അങ്ങനെ ആവാൻ കഴിയില്ലെന്ന് അന്ന് അതു പറഞ്ഞത് കൂടി കേട്ടപ്പോൾ എനിക്ക് ബോധ്യമായി അപ്പോൾ മുതൽ അറിയാതൊന്ന് സംശയിച്ചു പോയതിനു ഞാൻ ഉള്ളുകൊണ്ട് നീറികൊണ്ട് ഇരിക്കുവാരുന്നു ഒരുനൂറുവട്ടം മനസുകൊണ്ട് ഞാൻ അതിന് മാപ്പ് പറഞ്ഞു കഴിഞ്ഞു

അന്ന് ദേഷ്യത്തിൽ ഓരോന്ന് പറഞ്ഞപ്പോൾ സിദ്ധു ഏട്ടന്റെ കണ്ണു നിറഞ്ഞത് മനഃപൂർവം ഞാൻ കണ്ടില്ലെന്ന് നടിച്ചു പക്ഷെ അന്ന് ആക്‌സിഡന്റ് പറ്റിയെന്ന് അറിഞ്ഞപ്പോൾ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ചെറിയ പരിഭവവും ദേഷ്യവും ഒരല്പം പോലും എന്നിൽ അവശേഷിച്ചിരുന്നില്ല ആ ഹോസ്പിറ്റൽ എത്തുന്ന സമയം കൊണ്ട് തന്നെ ഞാൻ തിരിച്ചറിഞ്ഞു സിദ്ധു ഏട്ടനെ ഞാൻ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് ഏട്ടനില്ലാത്ത ഒരു ജീവിതത്തെ പറ്റി എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല എന്നിട്ട് ഇപ്പോൾ പറഞ്ഞത് കേട്ടില്ലേ ഡിവോഴ്സ് തരാമെന്ന്.. സ്നേഹിക്കുന്നതായി ഞാൻ അഭിനയിക്കുന്നത് ആണെന്ന് റൂമിലെത്തി ഓരോന്നൊക്കെ സ്വയം പറഞ്ഞു വേണി കുറെ നേരം കരഞ്ഞു പിന്നീട് ഫോൺ എടുത്ത് അതുവിനെ വിളിച്ചു 🌺🌺🌺🌺🌺

ഫോണിൽ 📱 “ടി വേണി അത് വേണോ കഴിഞ്ഞ തവണ തന്നെ… ” “ഇല്ലേടി വേണം.. ഇനി മുന്നും പിന്നും നോക്കാൻ ഇല്ലാ ” “ഒന്നൂടെ ആലോചിച്ചിട്ട് പോരെ ” “ഇനി ആലോചിക്കാൻ ഒന്നുമില്ല ഇത് എന്റെ പതിനെട്ടാമത്തെ അടവാണ് ഇതും കൂടി അവസാനിച്ചാൽ.. ” “ഇതും കൂടി അവസാനിച്ചാൽ ” “ഇതും കൂടി അവസാനിച്ചാൽ എന്താ പത്തൊമ്പതാമത്തെ അടവ് എടുക്കും ” “ഓഹ് അങ്ങനെ എന്നാലും ആ മനുഷ്യനെ വെറുതെ വിടില്ലല്ലേ ” “ഒന്ന് പോയെടി അങ്ങനെ വിടാൻ ആണേൽ അതെനിക്കെപ്പോഴെ ആകാമായിരുന്നു.. ചില സമയത്തെ സ്വഭാവം കാണുമ്പോൾ അങ്ങേരെ തല്ലിക്കൊല്ലാൻ തോന്നും ” “എന്നിട്ടെന്തേ കൊല്ലാത്തെ ” “അതിന് മുന്നേ അങ്ങേര് എന്നേ കൊല്ലില്ലെ ” “ഹോ നാളെ എന്തായാലും ഞാൻ സാധനം ഒപ്പിച്ചു തരാം ”

“Ok” Mr.കടുവ the mission restarted again… just wait and watch i will show u who I’m 🤏🏻😎 🌺🌺🌺🌺🌺 പിറ്റേന്ന് നേരത്തെ തന്നെ വേണി എഴുന്നേറ്റു വേറെ ആരും എഴുന്നേറ്റിട്ടില്ലായിരുന്നു അടുക്കളയിൽ ചെന്ന് ചായ ഉണ്ടാക്കികൊണ്ടിരുന്നപ്പോൾ ശ്രീദേവി അങ്ങോട്ടേക്ക് വന്നു “മോൾ എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത്.. ” അതിന് ഉറങ്ങിയിട്ട് വേണ്ടേ എഴുനേൽക്കാൻ – ആത്മ “അമ്മേ കല്യാണം കഴിഞ്ഞിട്ട് ഇത്ര ദിവസം ആയിട്ടും ശീതളിനെ നമ്മൾ എന്താ വിരുന്ന് വിളിക്കാത്തത് ” “വിളിക്കാൻ ഇരുന്നപ്പോഴല്ലേ മോളെ സിദ്ധുവിന് ആക്‌സിഡന്റ് ആയത് ” “എന്നാലും ഇത്ര ദിവസമായില്ലേ കിച്ചേട്ടന്റെ ബന്ധു വീട്ടിൽ പോയിട്ട് അവർ ഇന്നലെ എത്തി നമുക്കവരെ ഇങ്ങോട്ടേക്കു വിളിച്ചാലോ ” “മ്മ് എങ്കിൽ ഇന്ന് തന്നെ വിളിക്കാം ” “അമ്മേ പിന്നെ അച്ഛൻ ഇന്നലെ തറവാട്ടിൽ പോകുന്ന കാര്യം പറഞ്ഞിരുന്നു

വാസുദേവൻ അങ്കിൾ അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞിരുന്നില്ലേ ” “അഹ് മോളെ പക്ഷെ ഇന്ന് പോയാൽ എങ്ങനെയാ സിദ്ധുവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടത് ഇന്ന് അല്ലെ ” “അത് സാരമില്ല അമ്മേ ആദിയേട്ടനെ വിളിചോളം ഞാൻ ” “എങ്കിൽ ഞാൻ അച്ഛനോട് പറയാം ” “അങ്ങനെ ആദ്യത്തെ പ്ലാൻ success ” 📱…… “അതു ആദിയേട്ടനോട് കുറച്ച് കഴിയുമ്പോഴത്തേക്ക് വരാൻ പറയണം എല്ലാം സെറ്റ് അല്ലേ ” “ആടി ok ” 10 മണിയോടുകൂടി അച്ഛനും അമ്മയും കൂടി ശീതുവിന്റെ അടുത്തേക്ക് പോയി ഇന്ന് തറവാട്ടിൽ കിടന്നിട്ട് നാളെ വന്നാൽ മതിയെന്ന് ഞാൻ പറഞ്ഞിരുന്നു സിദ്ധു ഏട്ടൻ വയ്യാത്തതുകൊണ്ട് ഇന്ന് തന്നെ വരാമെന്ന് അമ്മ പറഞ്ഞപ്പോഴും വേണ്ടെന്ന് ഞാൻ പറഞ്ഞു ഇന്ന് ഞാനും കടുവയും മാത്രമേ ഇവിടെ ഉണ്ടാവാൻ പാടുള്ളു

പോവാൻ കൂട്ടാക്കാതെ നിന്ന അച്ചുവിനെ വളരെ കഷ്ടപ്പെട്ട് നിർബന്ധിച്ചാണ് പറഞ്ഞു വിട്ടത് അച്ഛനും അമ്മയും പോയതും ഞാൻ കടുവയുടെ അടുത്തേക്ക് ചെന്നു എന്നേ കണ്ടതും കോമിക് ബുക്ക്‌ വായിച്ചു കൊണ്ടിരുന്ന മനുഷ്യൻ ഇപ്പോൾ മുഖവും കേറ്റിപിടിച്ചു ഇരിപ്പുണ്ട് Food കൊടുക്കാൻ ഞാൻ ചെന്നപ്പോഴും എന്റെ കയ്യിൽ നിന്ന് പ്ലേറ്റ് വാങ്ങാൻ തുടങ്ങിയിട്ടും ഞാൻ സമ്മതിച്ചില്ല ആദിയേട്ടൻ വന്നപ്പോഴേക്കും ഡ്രസ്സ്‌ change ചെയ്തു റെഡി ആയിരുന്നു ഹോസ്പിറ്റലിൽ പോയി തലയിലെ കെട്ട് അഴിച്ചു അവിടെ ഒരു bantage ഒട്ടിച്ചു മുറിവുകൾ എല്ലാം ക്ലീൻ ചെയ്തു കാലിലെ സ്റ്റിച് remove ചെയ്തു തിരിച്ചുവന്നു ആദിയേട്ടനും സിദ്ധു ഏട്ടനും കൂടി പുറത്ത് സംസാരിച്ചിരുന്ന സമയത്ത് ഞാൻ ആദിയേട്ടന്റെ കാറിന്റെ ഡിക്കിയിൽ നിന്നും അദു എനിക്ക് വേണ്ടി വെച്ചിരുന്ന പാക്കറ്റ് ആരും കാണാതെ കൊണ്ടുപോയി എന്റെ റൂമിന്റെ കട്ടിലിനടിയിൽ വെച്ചു

കുറച്ച് നേരം കൂടി സംസാരിച്ചിട്ട് ആദിയേട്ടൻ പോയി അപ്പോഴേക്കും അതുവിന്റെ കാൾ എന്നേ തേടി വന്നിരുന്നു 📱…. “ടി ഏട്ടൻ വന്നല്ലോ സാധനം നീ എടുത്തോ ” “എനിക്ക് തോന്നി അതാവും നീ വിളിച്ചതെന്ന്.. ഞാൻ എടുത്തു സേഫ് ആയിട്ട് വെച്ചിട്ടുണ്ട് ” “ആരും കണ്ടില്ലലോ അല്ലെ ” “ഇല്ലേടി നീ പേടിക്കാതെ ” “പേടിയുണ്ട് മോളെ കഴിഞ്ഞ തവണ തന്നെ ഏട്ടൻ എനിക്ക് last വാണിംഗ് തന്നതാ ഇനി ഒന്ന് കൂടി ആവർത്തിച്ചാൽ എന്റെ കഴുത്തിനു മീതെ തല കാണില്ല ” “ഓഹ് നിന്റെ തലയെ ഞാൻ കാണുന്നത് ഒരു കളിമൺ ശേഖരിച്ച പാത്രം ആയിട്ടാണ് അത് പോയാൽ അങ്ങ് പോട്ടെടി ” “ഒന്ന് പോടീ പുല്ലേ.. ആരേലും അറിഞ്ഞാൽ എല്ലാരും കൂടി എന്നേ വളഞ്ഞിട്ട് ആക്രമിക്കും അവരെങ്ങാനും എന്നേ തല്ലി കൊന്നാൽ എന്ത് ചെയ്യും?? ”

“എന്റെ അതു നീ terror ആവാതെ ആരും അറിയില്ല ” “മ്മ് ok അപ്പോൾ പ്ലാൻ എല്ലാം എക്സിക്യൂട്ട് ചെയ്തിട്ട് എന്നേ വിളിക്ക് കേട്ടോ .. പിന്നെ കണ്ട്രോൾ വേണം കേട്ടോ അബദ്ധം ആവല്ലേ” “ഇല്ലേടി ” “ഞാൻ ഒന്നുകൂടി ചോദിക്കുവാ വേണോ ” “വേണം അങ്ങേരുടെ മുഖത്ത് നോക്കി എല്ലാം പറയണമെങ്കിൽ ഇത് വേണം ” കയ്യിലിരുന്ന സാധനത്തിൽ ചുംബിച്ചുകൊണ്ട് വേണി പറഞ്ഞു അങ്ങേരുടെ മുന്നിൽ ചെല്ലുമ്പോൾ എന്തുകൊണ്ടൊക്കെയോ എനിക്കൊന്നും പറയാൻ പറ്റുന്നില്ല മുഖത്ത് നോക്കുമ്പോഴേ എന്റെ ചങ്ക് ഇടിക്കും കൈവിറക്കും കണ്ണുനിറയും ശബ്ദം പോലും പുറത്തേക്ക് വരില്ലാ ഉണ്ടചോറിനു നന്ദി ഇല്ലാത്ത തെണ്ടികൾ അങ്ങേര് വരുമ്പോഴേക്കും തുടങ്ങും കൊട്ടും പാട്ടും ബഹളവും ഒന്നുമില്ലേലും നിങ്ങൾ എന്റെ ശരീരത്തിന്റെ ഭാഗമല്ലേ ആ നന്ദി എന്നോട് കാണിച്ചൂടെ ഇന്ന് പറയാൻ ഉള്ളതെല്ലാം മുഖത്ത് നോക്കി ഞാൻ പറയും 🌺🌺🌺🌺🌺

“വാസുദേവാ നിങ്ങൾ ഇപ്പോൾ ഇവിടെ നിന്ന് പോവേണ്ട കാര്യമൊന്നുമില്ല.. അല്ലെങ്കിലും പോയിട്ട് എന്തിനാ തലക്ക് മീതെ കടം മാത്രമല്ലെ ഇനി അവിടെ അവശേഷിക്കുന്നുള്ളൂ ” “അതുകൊണ്ടല്ല അളിയാ പോണം.. ഇത്രയും ഒക്കെ ചെയ്തു കൂട്ടിയിട്ടും അളിയൻ ഞങ്ങൾക്ക് കിടക്കാൻ ഇവിടേം തന്നില്ലേ ഇനിയും ഇവിടെ അതെനിക്ക് ബുദ്ധിമുട്ടാണ് ” “ദുരഭിമാനം… അത് എന്റെ മുന്നിൽ വേണോടോ എന്റെ പെങ്ങളെ താൻ വിവാഹം ചെയ്യുന്നതിന് മുന്നേ തുടങ്ങിയതല്ലേ നമ്മൾ തമ്മിലുള്ള സൗഹൃദം ” “ഏട്ടാ.. പോണമെന്നുള്ളത് എന്റെ തീരുമാനം ആണ് വസുഏട്ടനെ അതിൽ കുറ്റപ്പെടുത്തണ്ട ” “ഹ്മ്മ് ഇനി അങ്ങോട്ടേക്ക് പോയിട്ടെന്തിനാ വിലപ്പെട്ട എന്താ അവിടെ ഇനി ബാക്കി ” “ഒന്നും ബാക്കിയില്ല പക്ഷെ വിശ്വസിച്ചു പണം തന്നവർ ഒരുപാടുണ്ട് അവിടുത്തെ വീട് വിറ്റിട്ടാണെങ്കിലും കുറച്ച് പേരുടെയെങ്കിലും കടം കൊടുത്തു തീർക്കണം ”

“ബാക്കിയോ…ബാക്കിക്ക് എന്ത് ചെയ്യാനാ ഉദ്ദേശം… 20 വർഷം കൊണ്ട് ഒന്നും രണ്ടും രൂപയുടെ ബാധ്യത അല്ലാലോ വരുത്തി വെച്ചിരിക്കുന്നത് ” “ബാക്കിക്ക് എന്റെ ജീവൻ മതിയെങ്കിൽ അത് കൊടുക്കാനും ഞാൻ തയ്യാറാണ് ” അത് പറഞ്ഞപ്പോഴേക്കും അവർ കരഞ്ഞു പോയിരുന്നു പെട്ടെന്ന് അവരിലുള്ള മാറ്റം വിശ്വസിക്കാനാവാതെ അവർ വാസുദേവനെ നോക്കി അയാളിൽ നിന്നും കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങൾ അറിഞ്ഞപ്പോൾ സ്വന്തം മോളുടെ ജീവിതം തകർക്കാൻ വീണ്ടും ശ്രമിച്ച അവരോട് ആദ്യം ദേഷ്യം തോന്നിയെങ്കിലും പിന്നീട് ചെയ്തു പോയതിനെല്ലാം അവർ മനഃസ്ഥപിക്കുന്നുണ്ടെന്നും  മാപ്പ് ചോദിക്കാൻ പലപ്പോഴും ശീതുവിനെ വിളിച്ചെങ്കിലും അവളുടെ ഭാഗത്ത് നിന്നുള്ള അവഗണന അവരെ പൂർണമായും തളർത്തിയിരിക്കുക ആണെന്നും അറിഞ്ഞപ്പോൾ

ആ ദേഷ്യം അയാൾ പ്രകടിപ്പിച്ചില്ല കാലു പിടിച്ചു മാപ്പ് ചോദിച്ചു പൊട്ടി കരയുന്ന പെങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ ആ സഹോദരനും കഴിഞ്ഞില്ല പരിഭവങ്ങൾ എല്ലാം പറഞ്ഞു തീർത്തു വീണ്ടും അന്നത്തെ ദിവസം അവർ അവിടെ ഒത്തുകൂടി (അങ്ങനെ ചെറ്റ സോറി ഇനിയാരും അങ്ങനെ വിളിക്കല്ലേ ചിറ്റ നന്നായി ) 🌺🌺🌺🌺🌺 രാത്രി ആയിട്ടും വേണിയെ താഴെ എങ്ങും കാണാതെ സിദ്ധുവിന് ആകെ ടെൻഷൻ ആയി ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞിട്ടുപോലും രാവിലെ മുതൽ പെണ്ണ് തന്റെ പുറകെ തന്നെ ഉണ്ടായിരുന്നു സ്റ്റിച്ച് എല്ലാം remove ചെയ്ത് ഞാനിപ്പോൾ ok ആയതുകൊണ്ടാണോ ഇനി എന്റെ കാര്യം ഒന്നും അന്വേഷിക്കാത്തത് ഓരോ മുറിയിലും അടുക്കളയിലും വീടിനു പുറത്തുമെല്ലാം വേണിയെ നോക്കിയിട്ടും അവിടെ എങ്ങും സിദ്ധുവിന് അവളെ കണ്ടെത്താനായില്ല

ഒടുവിൽ അവരുടെ റൂമിലേക്ക് ചെന്നു അപ്പോൾ ദാ അവിടെ മുഴുവനും ഇരുട്ട് ഇരുട്ടെന്ന് പറഞ്ഞാൽ കൂരാകൂരിരുട്ട് സിദ്ധു അവിടെ ചെന്ന് ലൈറ്റ് ഇട്ടതും സോഫയിൽ ഇരിക്കുന്ന രൂപത്തെ കണ്ട് അവൻ ഞെട്ടിപ്പോയി കണ്ണുകൾ ചിമ്മി തുറന്ന് തലയൊന്ന് കുടഞ്ഞു അവൻ വീണ്ടും നോക്കി ഒരു വൈറ്റ് കളർ സ്ലീവെലെസ്സ് ബനിയനും അതിന് മുകളിൽ ഇടേണ്ട overcoat അരയിലും ചുറ്റി കെട്ടി മുട്ടിനു മുകളിൽ നിൽക്കുന്ന ഒരു short skirt ഉം മുടിയൊക്കെ അഴിച്ചു ഇട്ട് ടേബിളിനു മുകളിൽ കാലും വെച്ച് സിദ്ധുവിന്റെ ഒരു കൂളിംഗ് ഗ്ലാസ്‌ ഉം വെച്ച് കയ്യിലൊരു ബിയർ ബോട്ടിലും പിടിച്ചു സിദ്ധുവിനെ കാത്ത് ഇരിക്കുകയായിരുന്നു വേണി ഈശ്വരാ ഇത് ലെവൾ അല്ലെ ഇവൾക്ക് ഈ സാധനം എവിടുന്ന് കിട്ടിയോ ന്തോ ഒന്ന് ഇവൾ കുടിച്ചു വെളിവ് പോയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല ഇത്തവണ ഇനി എന്തൊക്കെ നടക്കുമോ ആവോ -ആത്മ

(ഞാൻ പ്രേത്യേകം പറയണ്ടല്ലോ കള്ളുകുടിക്കുന്നവർ സംസാരിക്കുന്ന പോലെ ഇനി അങ്ങോട്ട് വായിക്കണം നിങ്ങൾക്ക് എക്സ്പീരിയൻസ് ഉണ്ടല്ലോ അങ്ങനെ വായിച്ചു… ഇനിയങ്ങോട്ട് ഉള്ളത് ഒന്നും എനിക്ക് തെറ്റിയതല്ല മനപൂർവം അങ്ങനെ എഴുതിയത് ആണുട്ടോ ) “ആഹ് വരണം mr.സിദ്ധാർഥ് വർമ്മ ഞാൻ കാത്തിരിക്കുവാരുന്നു എന്റെ ഭരതു ഛെ ഭത്രര് കുന്തം ഇതാണ് ഈ വെള്ളമടിച്ചാൽ ഉള്ള് കൊഴപ്പം എന്റെ ഭർതൃദേവൻ….. വരാൻ …. ഞാൻ ഇവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്ന് അറിയോ ന്തേ ലേറ്റ് ആയെ ആണവകരാറിന്റെ ചർച്ചയിൽ ആയിരുന്നോ😉😉 ” സിദ്ധു അവളുടെ ഇരിപ്പും നോട്ടവും കുഴഞ്ഞുള്ള സംസാരവും കണ്ട് അന്താളിച്ചു നിക്കുകയായിരുന്നു “ആഹ് അവിടെ തന്നേ നിക്കല്ലേ ഇവിടെ വന്നു ആസനസ്ഥനാവൂ പതിദേവ് come on ബാ മോനെ ബാ ആങ്ങ്യക്കായി ഞാൻ എന്റെ സിംഹാസനവും അന്തപുരവും വിട്ട് തരാം ”

സോഫയിൽ ചൂണ്ടി അവൾ സിദ്ധുവിനോടായി പറഞ്ഞു എന്നിട്ടും അവൻ വരാതായപ്പോൾ അവൾ അടിവെച്ചു അടിവെച്ചു അവന്റെ അടുത്തേക്ക് നടന്നു പലപ്പോഴും വീഴാൻ പോയപ്പോഴും ഒരുവിധം പിടിച്ചു പിടിച്ചു അവൾ അവന്റെ അരികിലേക്ക് എത്തി അവന്റെ അടുത്തെത്തി വീഴാൻ തുടങ്ങിയപ്പോഴേക്കും അവനവളുടെ ഇടുപ്പിൽ പിടിച്ചു നേരെ നിർത്തി “ഹേയ് നോ ഡോണ്ട് ഡൂ ഡോണ്ട് ഡൂ ഡോണ്ട് ടച്ച്‌ മി … തനിക്കെന്നെ ഇഷ്ടല്ലലോ പിന്നെന്തിനാ എന്നേ ടച്ചുന്നെ ” പറയുന്നതിനിടയിൽ തന്നെ ബോട്ടിൽ ചുണ്ടോടുചേർത്തു അവൾ സിബ് ചെയ്തു കൊണ്ടേയിരുന്നു അത് സിദ്ധു വാങ്ങാൻ തുടങ്ങിയെങ്കിലും അവൾ കൊടുത്തില്ല

“നോ നോ ഇതെന്റെ ബോട്ടിൽ ആണ് തനിക്ക് വേണമെങ്കിൽ ദേ അവിടെ ചിൽഡ് ബിയർ ഉണ്ട് പോയി കുച്ചോ ഇത് നാൻ തരുല്ല ഇത് അതുവിന്റെ ഡാഡിയുടെ സ്പെഷ്യൽ ആണ് ബിയറിൽ വോട്ക മിക്സ്‌ ചെയ്തതാ ചൂപ്പർ ആണ് ” അവൾ അത് പറഞ്ഞതും ബോട്ടിൽ ഇവിടെ എത്തിയതെങ്ങനെ എന്ന് അവന് മനസിലായി “ഹാ ഓർമയില്ലേ അന്ന് അപ്പൂസിന്റെ കല്യാണത്തിന് നമ്മൾ ഒരുമിച്ച് കുച്ചില്ലേ അന്ന് എന്നേ നിങ്ങൾ ഉമ്മിച്ചതോർമ്മയില്ലേ അന്ന് എന്നോട് i ലുബ് യൂ പറഞ്ഞ അന്ന് കുച്ചില്ലേ ” വെളിവ് ഇല്ലാതെ വേണി പറയുന്നത് കേട്ടപ്പോഴാണ് അന്ന് അവളോട് ഇഷ്ടമാണെന്ന് പറഞ്ഞ കാര്യം സിദ്ധു അറിഞ്ഞത് ഈശ്വരാ ഞാൻ അന്ന് അങ്ങനെ ഒക്കെ പറഞ്ഞിരുന്നോ – ആത്മ “ഓയ് ഓയ് ഇവിടെ ഇവിടെ ” സിദ്ധുവിന് നേരെ വിരൽ ഞൊടിച്ചു വേണി വിളിച്ചു

“തനിക്ക് ഓർമ ഇല്ലാ ഓർമ കാണില്ല ഷാൾ ഐ remind you സോമേതിങ് ഹോ മൊത്തം കയ്യിന്ന് പോയി സുരേഷ് ഗോപിയെ ഒക്കെ സമ്മതിക്കണം അല്ലേലും തനിക്ക് അതൊന്നും ഓർമ കാണില്ല തനിക്ക് ഉമ്മിക്കാൻ ഞാൻ വേണം ഐ ലുബ് യൂ പറയാൻ ഞാൻ വേണം തല്ലുകൂടാൻ ഞാൻ വേണം എന്നിട്ട് എന്നേ ഡിവോഷ് ചെയ്യാൻ പോകുന്നു ഇതെവിടുത്തെ നിയമം ആ this is not fair ” വീണ്ടും വേണി ബിയർ ബോട്ടിൽ ചുണ്ടോടപ്പിച്ചു സിദ്ധു അത് പിടിച്ചു മാറ്റാൻ തുടങ്ങിയെങ്കിലും അവൾ അത് കൊടുത്തില്ല “കല്യാണം കഴിഞ്ഞ് തനിക്ക് എന്നോടുള്ള സ്നേഹം കണ്ടപ്പോൾ ഞാൻ ഓർത്തു തനിക്കെന്നോട് പ്രേമം മുത്തെന്ന് ഞാൻ മണ്ടി അല്ലേലും പ്രതികാരത്തിനാ താൻ എന്നേ കെട്ടിയതെന്ന് അറിഞ്ഞിട്ടും ഞാൻ അങ്ങനെ കരുതുവോ ”

അപ്പോഴാണ് അന്ന് റിസപ്ഷൻ അച്ചു അവളോട് ഇത് പറയുന്നത് കേട്ട കാര്യം സിദ്ധു ഓർത്തെടുത്ത് അത് മനസിൽ വെച്ചാണ് പെണ്ണ് പറയുന്നതെന്ന് അവൻ ബോധ്യമായി (അന്ന് അത് കേട്ടത് സിദ്ധു ആയിരുന്നു ട്ടോ ) “അത് കഴിഞ്ഞ് എന്നോട് സ്നേഹം കാണിച്ചപ്പോൾ ഞാൻ കരുതി എന്നേ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നു പിന്നെയും ഞാൻ മണ്ടി 😒 എല്ലാം കയിഞ്ഞു അന്ന് അശ്വതി മിസ്സ്‌ പറഞ്ഞത് കേട്ടപ്പോൾ താൻ എന്നേ ചതിച്ചെന്ന് ഓർത്ത് ഞാൻ എന്റെ ചങ്ക് പൊട്ടിപ്പോയി അതിന്റെ പേരിലാ അന്ന് തന്നോട് ഞാൻ ദേഷ്യപ്പെട്ടത് എന്നിട്ട് കുഞ്ഞു പിള്ളേരെ പോലെ പിച്ചിയതിനും മാന്തിയതിനും ഒക്കെ പിണങ്ങി നടക്കുന്ന പോലെ എന്നോട് മിണ്ടാണ്ട് നടന്നില്ലേ പക്ഷെ വീട്ടിൽ വന്നു കുറച്ച് കഴിഞ്ഞ് ആലോചിച്ചപോഴെ എനിക്ക് മനസിലായി

താൻ എന്നോട് അങ്ങനെ ചെയ്യൂല്ലന്ന് എന്താ എന്റെ വിശ്വാസം വെറും വിശ്വാസം തന്നോടുള്ള എന്റെ സ്നേഹം അന്ന് ആക്‌സിഡന്റ്റ് പറ്റിയെന്ന് അറിഞ്ഞപ്പോൾ ഞാൻ ഓർത്തു തനിക്കു മുന്നേ ഞാൻ തട്ടിപ്പോയെന്ന് …. തന്നെ കണ്ടപ്പോഴാ എനിക്ക് ജീവൻ ഉണ്ടെന്ന് എനിക്ക് മനസിലായത് അതുവരെ എന്റെ ഹാർട്ട്‌ ☹☹ എന്നിട്ടും താൻ എന്നേ ഇത്രയും ദിവസം ഒഴുവാക്കി എനിക്ക് ബേഷമം ഉണ്ട് ഭയങ്കര ബേഷമം 😭😭😭😭” ഓരോന്ന് പറഞ്ഞു വേണി വീണ്ടും കുടിച്ചുകൊണ്ടിരുന്നു അന്ന് അവൾ ബോധം കെട്ട് വീണതിന്റെയും ദേഷ്യപ്പെട്ടതിന്റെയും കാരണം സിദ്ധുവിന് മനസിലായി “എനിക്ക് തന്നോട് ഇഷ്ടമുള്ളത് കൊണ്ടല്ലേ താൻ എന്നേ ഇങ്ങനെ നോവിക്കുന്നത്

എന്നേ വേണ്ടല്ലോ അതോണ്ടല്ലേ ഡിവോഷ് nte കാര്യം പറഞ്ഞെ എന്നേ വേണ്ടെങ്കിൽ പിന്നെന്തിനാ ഇത് മാത്രം എനിക്ക് ഈ താലി കൂടി പൊട്ടിച്ചെടുക്കണം മിഷ്ടർ അല്ലേൽ വേണ്ടാ ഞാൻ പൊട്ടിക്കാം അതോടെ തീരുവാണേൽ തീരട്ടെ ” ഇതും പറഞ്ഞു താലിയിൽ പിടിമുറുക്കിയ വേണിയെ കണ്ട് ഒരുനിമിഷം സിദ്ധുവിന്റെ നെഞ്ച് വിങ്ങി അവളുടെ കണ്ണുനീർ അവനെ കൊല്ലാതെ കൊല്ലുന്ന പോലെ തോന്നി അവൾ പൊട്ടിക്കാൻ തുടങ്ങിയ താലി മാല അവളുടെ കയ്യിൽ നിന്നും വേർപെടുത്തി സ്വന്തം കൈകുമ്പിളിലാക്കി അവൻ തന്റെ പേരുകൊത്തിയ താലിയിലേക്ക് ചുണ്ടുചേർത്തു അതോടൊപ്പം വേണിയെ ഉറ്റുനോക്കി ഇതുകണ്ട് അത്ഭുതം നിറഞ്ഞ കണ്ണുകളും കുഞ്ഞു കുട്ടികളുടെ കള്ള ചിരിയും മുഖത്തൊളിപ്പിച്ചു അവൾ അവനെയും ഉറ്റുനോക്കി……….. തുടരും………..

സിദ്ധവേണി: ഭാഗം 48

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story