നയനം: ഭാഗം 23

നയനം: ഭാഗം 23

A Story by സുധീ മുട്ടം

“സോറി സർ” പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മിഴികളൊന്നു തുളുമ്പിപ്പോയി.പെട്ടെന്ന് കൈകളാൽ ഒഴുകിയിറങ്ങിയ നീർമണിത്തുള്ളികൾ തുടച്ചു കളഞ്ഞു…. “ഇരിക്കൂ” മുന്നിലുള്ള ചെയർ ചൂണ്ടിക്കാട്ടി വിശാഖ് ഇരിക്കാൻ പറഞ്ഞു.. ഞാനും മൃദുവും കൂടി കസേരയിൽ ഇരുന്നു… “വന്ന കാര്യം പറയൂ” സബ് ഇൻസ്പെക്ടർ ആവശ്യപ്പെട്ടതോടെ നടന്നതെല്ലാം ഞാൻ വിശദമായി പറഞ്ഞു… “വീഡിയോ എവിടെ” ഇൻസ്പെക്ടറുടെ ചോദ്യം കേട്ടു മൊബൈലിലെ ദൃശ്യങ്ങൾ ഞാൻ ഓണാക്കി.വീഡിയോ തീർന്നതോടെ ഞാൻ മൊബൈൽ വിശാഖിനെ ഏൽപ്പിച്ചു… “ശരി നിങ്ങളുടെ ജീവനു ഭീക്ഷണിയുണ്ടെന്ന് കാണിച്ചു വിശദമായൊരു പരാതി തയ്യാറാക്കി തരൂ”

“ശരി സർ” ഇൻസ്പെക്ടറുടെ ക്യാബിനു മുമ്പിക് നിന്ന് ഞങ്ങൾ പുറത്തേക്കിറങ്ങി.ഇടക്ക് ഞാനൊന്ന് തല തിരിച്ച് നോക്കിയെങ്കിലും അയാൾ മറ്റെന്തിലോ ശ്രദ്ധ നൽകി ഇരിക്കുകയായിരുന്നു… ഹാരിപ്പാട് എത്തിയട്ട് രണ്ട് വർഷങ്ങൾ പിന്നിട്ടിരുന്നു.വിശാഖിനെ കണ്ടിട്ടും വർഷങ്ങളായി.അയാളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും അറിയാൻ കഴിയാത്തതിനാൽ ജോലി ലഭിച്ചതും അറിഞ്ഞിരുന്നില്ല… ഗായത്രിയോട് മനപ്പൂർവമാണ് ഒന്നും ചോദിക്കാതിരുന്നത്..എന്തിന് വെറുതെ തീ തിന്നണമെന്ന് കരുതി… ഞങ്ങൾ കടയിൽ നിന്ന് ഒരുവെളള പേപ്പർ വാങ്ങിക്കൊണ്ട് വന്ന് വിശദമായി പരാതി തയ്യാറാക്കി ഇൻസ്പെക്ടർ വിശാഖിനെ ഏൽപ്പിച്ചു…

വിശേഷങ്ങളറിയാൻ മനസ് കൊതിച്ചെങ്കിലും പരിചയമില്ലാത്ത അയാളുടെ നോട്ടത്തിനു മുമ്പിൽ ചോദിക്കണ്ടെന്ന് ഞാൻ തീരുമാനിച്ചു… “വെറുതെ നാണം കെടാൻ വയ്യ” “എന്താ ചേച്ചി ഗ്ലൂമിയായിരിക്കുന്നത്” സ്കൂട്ടറിലേക്ക് കയാറാൻ നേരം മൃദുവിന്റെ വകയൊരു ചോദ്യം.. “ഒന്നൂല്ല..നിനക്ക് വെറുതെ തോന്നിയതാണ്” മൃദുവിനെ സമാധാനിപ്പിച്ചെങ്കിലും വീടടക്കുന്തോറും ആധിയേറി വന്നു… “ഒരുവശത്ത് വിശാഖിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ നടുക്കം മറുവശത്ത് ആദിയും ഋഷിയും ഗായത്രിയും തന്നെ പ്രതീക്ഷിച്ചു വെയ്റ്റിങ്ങിലാണെന്ന ചിന്തയും… അകലെ നിന്നെ കണ്ടിരുന്നു മുറ്റത്ത് കാർ കിടക്കുന്നത്. അത് ആദിയും മറ്റും വന്ന കാറാണെന്ന് മനസ്സിലായി.. ” ചേച്ചി അവരെന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ?”

സ്കൂട്ടർ സൈഡ് സ്റ്റാൻഡിൽ വെച്ച് മൃദു എനിക്ക് അഭിമുഖമായി തിരിഞ്ഞു… “നമ്മൾ തെറ്റൊന്നും ചെയ്തട്ടില്ലല്ലോ മൃദൂ പിന്നെന്തിനാ ഭയക്കണത്” ഞാൻ മൃദുവിനു ധൈര്യം നൽകി അവളുമായി അകത്തേക്ക് കയറി. അവിടെ ഹാളിൽ അക്ഷമരായി ഇരിക്കുന്ന ആദിയെയും ഋഷിയെയും ഗായത്രിയെയും ഞാൻ കണ്ടു.എന്നെ കണ്ടതോടെ ആദി ചാടിയെഴുന്നേറ്റെങ്കിലും ഋഷി അയാളെ തടഞ്ഞു… “ഏട്ടൻ സംസാരിച്ചാൽ ശരിയാകില്ല.ഞാൻ ഡീൽ ചെയ്തോളാം” ആദികേശിനെ അനുനയിപ്പിച്ചിട്ട് ഋഷി എനിക്ക് അരുകിലേക്ക് എത്തി…. ആദിക്ക് എന്നെ കൊല്ലാനുളള ദേഷ്യമുണ്ടെന്ന് ആ മുഖത്തെ ഭാവത്തിൽ നിന്ന് എനിക്ക് മനസിലായി… “അമ്മേ എവിടാ” ഞാൻ ഉറക്കെ വിളിച്ചു… “നിങ്ങൾ സംസാരിക്ക്..അമ്മ ചായയെടുക്കാം” അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം ഹാളിലേക്ക് ഒഴുകിയെത്തി…

“നയനയിരിക്ക്” ഋഷി ആവശ്യപ്പെട്ടതോടെ മൃദുവിനെ എനിക്ക് അരികിൽ ഇരുത്തി… “നയനേ ആമുഖങ്ങളില്ലാതെ കാര്യം പറയാം.. ഏട്ടനു ഒരു അബദ്ധം പറ്റി.നീയായിട്ടിനി നാറ്റിക്കാൻ നിൽക്കരുത്.. ആ വീഡിയോ റിക്കാർഡ് ചെയ്ത ഫോൺ തിരികെ തരണം” ഞാൻ പുഞ്ചിരിച്ചു ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.ഞങ്ങൾക്കിടയിൽ മൗനത്തിന്റെ ആവരണം വന്നണിഞ്ഞു.ഒടുവിൽ ഋഷി തന്നെയാണ് മൗനം ഭഞ്ജിച്ചതും… “നയന തീരുമാനം ഒന്നും പറഞ്ഞില്ല” ഋഷിയെന്നെ ഓർമ്മപ്പെടുത്തി…. “ഋഷിക്ക് ഇവളെ മനസ്സിലായോ?” മൃദുവിനെ ഞാൻ തൊട്ടു കാണിച്ചു കൊടുത്തു. ഋഷിയുടെയും ആദിയുടെയും മുഖം ഇരുണ്ടു… “അതൊന്നും അല്ല നയന ഇവിടത്തെ വിഷയം.. വീഡിയോ അതാണ് പ്രശ്നം” “നിങ്ങൾക്ക് വീഡിയോയാണു വിഷയമെങ്കിൽ എനിക്ക് മൃദുവിന്റെ ജീവിതമാണ് പ്രധാനം”

ഞാൻ അതേ നാണയത്തിൽ മറുപടി കൊടുത്തു… “നയന ഞങ്ങളുടെ വീട്ടിൽ വന്നു കയറേണ്ട പെണ്ണാണ്” “അത് ഞാനും കൂടി തീരുമാനിക്കണ്ടേ ഋഷി” ഗായത്രിയടക്കം എല്ലാവരുമൊന്ന് ഞെട്ടി.അവരുടെ കണ്ണുകളിൽ അവശ്വസനീയത നിഴലിച്ചു… “ഇവളോട് മര്യാദയുടെ ഭാഷ പറഞ്ഞാൽ പറ്റില്ല.എനിക്ക് അറിയാം എന്ത് ചെയ്യണമെന്ന്” കോപത്തോടെ എനിക്ക് അരികിലേക്ക് ആദികേശ് ചാടി വന്നു.ഋഷി അയാളെ തടഞ്ഞു നിർത്തിയെങ്കിലും ഞാൻ തെല്ലും കൂസലില്ലാതെ എഴുന്നേറ്റു.. “നീയെന്നെ എന്തും ചെയ്യും ആദീ…ശലഭയെ കൊല്ലാൻ ശ്രമിച്ചതുപോലെ എന്നെയും ഇല്ലാതാക്കുമോ?.നിനക്ക് എങ്ങനെ കഴിയുന്നെടാ സ്നേഹിക്കുന്നവരെ ചതിക്കാൻ..മൃദു നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചതല്ലേ.

.എന്നിട്ടും നീയവളെ നൈസായിട്ടങ്ങ് തേച്ചു ഇല്ലേ..എല്ലാത്തിനും നിന്നെ സപ്പോർട്ട് ചെയ്ത ശലഭയെ ഇല്ലാതാക്കാനും നോക്കിയല്ലേ..നീയൊരു മനുഷ്യൻ തന്നെയാണോടാ…” എന്റെ കോപം ആളിക്കത്തി.കുറെ നാളായിട്ട് കരുതുന്നതാണു ആദിയെ രണ്ടെണ്ണം പറയാനായിട്ട്… “കോളേജിൽ വെച്ചു നീ സ്നേഹിച്ച പെൺകുട്ടിയെ നീ തേച്ചൊട്ടിച്ചില്ലെന്ന് എങ്ങനെ വിശ്വസിക്കും.എല്ലാം കഴിഞ്ഞു വലയും നെയ്ത് ഒടുവിൽ എന്നെയും പാട്ടിലാക്കാൻ ശ്രമിച്ചു…” “സീ മിസ്റ്റർ ഋഷികേശ്.. തനിക്കൊരു വിലയുണ്ട്..ഏട്ടനായിട്ട് വേണ്ടി അത് കളഞ്ഞു കുളിക്കരുത്” ആദികേശിനെ പിടിച്ചിരുന്ന ഋഷിയുടെ മുഖമൊന്ന് താണു.ഋഷിയുടെ കൈ അയഞ്ഞതോടെ ആദി ഓടിവന്ന് എന്റെ മുടിക്കുത്തിൽ കുത്തിപ്പിടിച്ചു …

“അതേടീ ആത്മാർത്ഥമായി സ്നേഹിച്ചവൾ എന്നെ തേച്ചൊട്ടിച്ചപ്പോൾ തുടങ്ങിയതാണു എനിക്ക് പെണ്ണെന്ന വർഗ്ഗത്തിനോടുളള പുച്ഛം.അതിനായിട്ടാണു വല വിരിച്ചു നൈസായി ഇവളുമാരെയൊക്കെ ഒട്ടിച്ചത്.ജീവനുതുല്യം സ്നേഹിക്കുന്നവരെ കൂളായി കയ്യൊഴിയുമ്പോൾ നീയൊക്കെ കരഞ്ഞു കാട്ടുന്ന കണ്ണീരിനൊക്കെയല്ലേ സമൂഹത്തിൽ വിലയുളളൂ..ആണിന്റെ സങ്കടത്തിനും ദുഖത്തിനുമൊക്കെ എവിടെയാടീ സ്ഥാനം” ഞാൻ ആദികേശിന്റെ മാനസികാവസ്ഥ ഉൾക്കൊളളാൻ ശ്രമിച്ചു നോക്കി..പക്ഷേ അവനെ വിശ്വസിക്കാൻ മനസ്സിനു കഴിഞ്ഞില്ല… എന്നെ പിടിച്ചു ഉലക്കുന്നത് കണ്ടിട്ട് ഗായത്രിയും അമ്മയും കൂടി ഓടിവന്നു ആദിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.. അയാളുടെ കരുത്തുനു മുമ്പിൽ അവർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല…

ഋഷി ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന രീതിയിൽ നിൽക്കുകയാണ്.ആദിയുടെ കൈകൾ എന്റെ കഴുത്തിൽ ബലമായി അമർന്നു.എനിക്ക് ശ്വാസം മുട്ടി തുടങ്ങി.. ഇടയിൽ കയറിയ മൃദുവിനെയും അവൻ തൊഴിച്ചകറ്റി… പെട്ടന്നാണ് വെളിയിൽ മുറ്റത്ത് ജീപ്പ് ഇരമ്പി നിൽക്കുന്ന ശബ്ദം എല്ലാവരും കേട്ടത്.ആദിയുടെ കൈകൾ അയഞ്ഞതും ഞാനാ കൈകൾ തട്ടിമാറ്റി ശ്വാസം വലിച്ചു വിട്ടു…. വന്നത് ആരെന്ന് അറിയാനായി ഋഷി വാതിക്കൽ ചെന്ന് എത്തി നോക്കിയതും ആരുടെയോ അടിയേറ്റ് പിന്നിലേക്ക് തെറിച്ചു വീഴുന്നതും കണ്ടു… അമ്പരപ്പോടെ അവിടേക്ക് നോക്കിയ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല… “വിശാഖ്..സബ് ഇൻസ്പെക്ടർ വിശാഖ് അക്ഷോഭ്യനായി നിൽക്കുന്നു… ഇൻസ്പെക്ടറുടെ പുറകെ പോലീസുകാരും ശലഭയും കൂടി അകത്തേക്ക് വന്നതും ആദികേശ് രക്ഷപ്പെടാനൊരു ശ്രമം നടത്തി നോക്കി..

” നീയെവിടെ പോകുവാടാ നായിന്റെ മോനേ” ആദിയുടെ കോളറിനു പിന്നിലൂടെ വലിച്ചു തന്റെ മുന്നിലേക്ക് നീക്കി നിർത്തി കവിളടക്കം വിശാഖൊന്ന് പൊട്ടിച്ചു.രണ്ടാമതും ഒരെണ്ണം കൂടി കിട്ടിയതോടെ അവൻ എല്ലാം മതിയാക്കി മര്യാദരാമനായി നിന്നു… “ഗായത്രി ചേച്ചി താങ്ക്സ് ട്ടാ” വിശാഖ് ഗായത്രിക്ക് നന്ദി പറഞ്ഞത് എന്നെ അമ്പരപ്പിച്ചു.. അപ്പോൾ ഗായൂ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു… “എല്ലാത്തിനെയും പൊക്കിയെടുത്ത് ജീപ്പിൽ കൊണ്ടു ഇരുത്ത്” വിശാഖ് ഓർഡർ കൊടുത്തതോടെ ഋഷിയെയും ആദിയെയും വിലങ്ങണിയിച്ച് പോലീസുകാർ പുറത്തേക്ക് കൊണ്ടുപോയി… “നയനേ നീയെന്താടീ എന്നെക്കുറിച്ച് കരുതിയത്.ഞാൻ നിന്നെ ചതിച്ചെന്നോ..നീയും മൃദുവും കൂടി രാവിലെ വീട്ടിൽ വരുമ്പോൾ ഋഷി വീട്ടിൽ ഉണ്ടായിരുന്നു. ആദി സംഭവങ്ങൾ വിളിച്ചു പറഞ്ഞത് ഋഷിയെന്നോട് സൂചിപ്പിച്ചിരുന്നു.

അവർക്കൊപ്പം നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ നിനക്ക് മുമ്പിൽ അഭിനയിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലായിരുന്നു.നീയും ഋഷിയും കൂടി കണ്ടുമുട്ടരുതെന്ന് ഞാൻ ആഗ്രഹിച്ചു.” ഗായത്രിയുടെ ഇടറിയ ശബ്ദം പുറത്തേക്കൊഴുകി… “നീ സ്റ്റേഷനിലെത്തും മുമ്പേ ഞാൻ വിശാഖിനെയെല്ലാം അറിയിച്ചിരുന്നു.അപ്പോൾ വിശാഖാണു പറഞ്ഞത് നിന്റെ വീട്ടിലേക്ക് വരാൻ. ഞാൻ വരുമ്പോൾ ഋഷിയും ആദിയും ഇവിടെ ഉണ്ട്. ഇടക്ക് ഞാൻ പുറത്തേക്ക് ഇറങ്ങിയത് രംഗം വഷളാകുന്നത് വിശാഖിനെ വിളിച്ചു പറയാൻ ആയിരുന്നു” സംസാരത്തിനിടയിൽ ഗായത്രി വെളിയിലേക്ക് ഇറങ്ങിയത് എന്തിനെന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല… ഗായുവിനെ തെറ്റിദ്ധരിച്ചതിൽ എനിക്ക് സങ്കടം തോന്നി… “സോറി ഗായൂ…” ഞാൻ ഗായത്രിയെ അപേക്ഷയോടെ നോക്കി….

“സാരമില്ലെടീ..നിന്റെ ഭാഗത്ത് ഞാനാണെങ്കിലും ഇങ്ങനെ ചെയ്യൂ…” ഗായത്രിക്ക് എന്നോട് ദേഷ്യമില്ലെന്ന് മനസിലായതോടെ എനിക്ക് സന്തോഷം തോന്നി…. വിശാഖിനെ ഞാൻ നന്നായി ശ്രദ്ധിച്ചു..ആൾ ഇൻസ്പെക്ടർ ആയതോടെ കുറച്ചു ഗൗരവക്കാരനായതൊഴിച്ചാൽ വലിയ മാറ്റമൊന്നും ഇല്ല… “വളരെ നന്ദി സർ” ഞാൻ വിശാഖിനു മുമ്പിൽ കൈകൾ കൂപ്പി… “നന്ദിയൊക്കെ താൻ വെച്ചോടോ” ഈ പ്രാവശ്യം സൗമ്യതയോടെയുളള വിശാഖിന്റെ സംസാരം എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല… എനിക്കാ ആ നിമിഷം വിശാഖിന്റെ വിശേഷങ്ങൾ അറിയാൻ ആഗ്രഹം തോന്നി… “സർ..ഭാര്യയും കുഞ്ഞും സുഖമായിരിക്കുന്നോ..?” എന്റെ ചോദ്യം കേട്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും പുഞ്ചിരിയോടെ ഇൻസ്പെക്ടർ മറുപടി നൽകി…

” സുഖമായി ഇരിക്കുന്നു” സങ്കടത്തോടെയെങ്കിലും ഞാനും ചിരിച്ചു… ‘എടീ നിനക്കെന്താ വിശാഖ് ഇതുവരെ വിവാഹം കഴിച്ചിട്ടില്ല” ഗായത്രി പറഞ്ഞതു കേട്ട് ഞാൻ ഞെട്ടിപ്പോയി… “ങേ കല്യാണം കഴിച്ചില്ലേ..എന്നിട്ട് നീയന്ന് പറഞ്ഞെതെന്താ പെണ്ണിന്റെ വീട്ടിൽ നിന്ന് ആളു വന്നന്നല്ലേ” “എന്റെ നയനേ അത് വിശാഖ് പെണ്ണുകണ്ട വീട്ടിൽ നിന്ന് അവരുടെ വീട്ടുകാർ വന്നെന്നാണു പറഞ്ഞത്.അല്ലാതെ വിവാഹം കഴിച്ചെന്നല്ല..അവർക്ക് ചെറുക്കന്റെ വീടും പരിസരവും ഇഷ്ടപ്പെട്ടില്ല.അതങ്ങ് മുടങ്ങി.പിന്നെ മൂപ്പര് പെണ്ണുകാണാൻ പോയിട്ടേയില്ല” എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി… അത് പ്രകടിപ്പിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല… “അതേ ജാതകദോഷമൊന്നും പ്രശ്നമല്ലെങ്കിൽ ഇയാളെ ജീവനു തുല്യം സ്നേഹിക്കുന്നൊരു പെണ്ണുണ്ട്”

അങ്ങനെ പറയാൻ കൊതിച്ചെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല…എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… “അതേ ..വിശാഖ് എനിക്ക് അരികിലേക്ക് നീങ്ങിനിന്നു… ” ഇനിയെങ്കിലും ഒന്ന് തുറന്നു പറഞ്ഞു കൂടെ ..ഇത്രയും നാൾ വെയ്റ്റ് ചെയ്തു മടുത്തു..സത്യത്തിൽ തനിക്കായിട്ടാ ലാസ്റ്റ് വന്ന ആലോചനയും മുടക്കിയത്.എന്നിട്ട് വർഷം രണ്ടു കഴിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയട്ട്.. വിശാഖ് രഹസ്യമായി എന്റെ കാതിൽ അടക്കം പറഞ്ഞതും ഞാൻ മറ്റൊന്നും ചിന്തിച്ചില്ല…തേങ്ങിക്കരച്ചിലോടെ ആ നെഞ്ചിലേക്ക് വീണു… ‘”ഒരുവാക്ക് പറഞ്ഞാൽ മതിയാരുന്നില്ലേ..എന്റെ ഇഷ്ടങ്ങൾ ഞാൻ പുറമേ പ്രകടിപ്പിച്ചപ്പോഴും അകറ്റി നിർത്തിയില്ലേ…” “അതൊരു ഗമ കാണിച്ചതല്ലേ..അതിങ്ങനെയൊക്കെ പുലിവാൽ പിടിക്കുമെന്ന് ഞാൻ കരുതിയൊ…”

എന്റെ തോളിൽ തട്ടി വിശ്വാഖ് ആശ്വസിപ്പിച്ചു.. എനിക്ക് വിശാഖിൽ നിന്ന് അടർന്ന് മാറാൻ തോന്നിയില്ല… “ശ്ശെടാ ഇതിനു ഇങ്ങനെയൊരു ക്ലൈമാക്സ് ഉണ്ടായിരുന്നോ..ഞാനറിഞ്ഞിരുന്നെങ്കിൽ എന്നേയിത് നടത്തി തരുമായിരുന്നില്ലേ” ഗായത്രിയുടെ ചിരിയൊച്ച അവിടെ മുഴങ്ങിയതും ഞാൻ വിശാഖിൽ നിന്ന് ഒഴിഞ്ഞു മാറി… “എന്നാലെ മോൻ വീട്ടിൽ ചെന്ന് അച്ഛനെയും കൂട്ടി വാ…നയനേ നിനക്ക് തരുന്നതിൽ എനിക്ക് സന്തോഷമേയുളളൂ…. അമ്മ ഞങ്ങളെ രണ്ടു പേരെയും ചേർത്തു പിടിച്ചു നിറുകയിൽ ചുംബിക്കുമ്പോൾ മൃദുവിന്റെയും ഗായത്രിയുടെയും കണ്ണുകളിൽ സന്തോഷപ്പൂത്തിരി വിടരുകയായിരുന്നു…. ഞാനേതോ സ്വപ്നലോകത്തിലാണെന്ന് എനിക്ക് തോന്നി പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷം അനുഭവപ്പെട്ടു…അപ്പൂപ്പൻ താടിപോലെ അന്തരീക്ഷത്തിലങ്ങനെ ഒഴുകി നടക്കുകയാണ്…. വിശാഖ് യാത്ര പറഞ്ഞു ഇറങ്ങിയതൊന്നും ഞാനറിഞ്ഞില്ല…..”ഡീ നീയെവിടാ സ്വപ്നലോകത്തിലെ ബാലഭാസ്ക്കറാണോടീ”

ഗായത്രി കുലുക്കി വിളിച്ചപ്പോഴാണു എനിക്ക് സ്ഥലകാലബോധം വന്നത്.ഞാൻ കണ്ണുമിഴിച്ച് ഒന്നു കൂടി നോക്കി… അമ്മയും മൃദുവും ഗായത്രിയും എന്നെ നോക്കി ചിരിക്കുന്നുണ്ട്.പക്ഷേ എന്റെ കണ്ണുകൾ തേടിയയാളെ അവിടെങ്ങും കണ്ടില്ല…. മുറ്റത്ത് ജീപ്പ് സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടതോടെ പാദങ്ങൾ മുമ്പോട്ട് ചലിച്ചു.അല്ല ഞാൻ ഓടുകയായിരുന്നു.ഓടി ജീപ്പിന്റെ ഇടത് ഭാഗത്തെത്തി.വിശാഖ് ഇരിക്കുന്നയിടത്തേക്ക് നോക്കി… ആളെ ആദ്യമായി കാണുന്നതുപോലെ ഞാൻ ലജ്ജയാൽ പൂത്തു തളിർത്തു…വിശാഖിന്റെ നോട്ടം എതിരിടാനാകാതെ നാണത്താലെന്റെ കാല്പാദങ്ങൾ മണ്ണിൽ ചിത്രങ്ങൾ വരച്ചു…. “ഡോ ചിത്രങ്ങൾ വരച്ചതു മതി..ഞാൻ പിന്നെ വിളിക്കാം. അന്നേരം ആ ഫോണൊന്ന് എടുത്താൽ മതി” വിശാഖിനു ഞാൻ മറുപടി കൊടുത്തില്ലെങ്കിലും ഓക്കെയെന്ന് തലയാട്ടി കാണിച്ചു..ജീപ്പ് മെല്ലെ അകന്നു തുടങ്ങി… പിൻസീറ്റിലിരിക്കുന്ന ഋഷിയിലും ആദിയിലും ശലഭയിലും എന്റെ കണ്ണുകളെത്തി.ഋഷിയും ആദിയും എന്നെ നോക്കി പല്ലു ഞെരിക്കുന്നത് ഞാൻ കണ്ടു…

ഋഷിക്കാണു എന്നോടിപ്പോൾ പക കൂടിയതു പോലെയെന്നൊരു തോന്നൽ എനിക്ക് അനുഭവപ്പെട്ടു… എനിക്ക് ഭയമൊന്നും തോന്നിയില്ല..ആണൊരുത്തൻ കൂടെയുളളപ്പോൾ ഞാനെന്തിനു ഭയക്കണം… ഞാൻ ചെന്ന് ഹാളിലേക്ക് കയറിയതും ഗായത്രിയെന്നെ കയ്യോടെ പിടികൂടി… “ഞാൻ നിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നിട്ടു കൂടി എനിക്കൊരു സൂചനപോലും തന്നില്ലല്ലോ ഭയങ്കരി.ഇതായിരുന്നു നിന്റെ മനസ്സിലെങ്കിൽ ഒരുവാക്ക് പറയാരുന്നില്ലേ..” ഗായത്രി പരാതിപ്പെട്ടു… “ഡീ ഗായൂ ഞാൻ വീട്ടിൽ വന്ന സമയത്ത് നീയങ്ങനെയൊക്കെ പറഞ്ഞതുകേട്ട് ഞാൻ തെറ്റിദ്ധരിച്ചു പോയി..ക്ഷമിക്കെടീ ഞാൻ പാവമല്ലേ” “ഉവ്വ്..പാവമായിട്ടല്ലേ പൂച്ച പാല് കട്ടുകുടിക്കുന്നത് എല്ലാവരും അറിഞ്ഞത്” ഗായൂ കിട്ടിയ അവസരം മുഴുവനും എനിക്കിട്ട് ശരിക്കും താങ്ങി..പിന്നെയും കുറച്ചു നേരം കൂടി തങ്ങിയട്ടാണു ഗായത്രി മടങ്ങിയത്…………….,……………  (തുടരും) A story by സുധീ മുട്ടം

നയനം: ഭാഗം 22

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story