പവിത്രയുടെ മാത്രം: ഭാഗം 20

പവിത്രയുടെ മാത്രം: ഭാഗം 20

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ആനന്ദിന്റെ വീടിനു മുൻപിൽ എത്തിയപ്പോഴാണ് വരേണ്ടിയിരുന്നില്ല എന്ന് പവിത്രയ്ക്ക് തോന്നിയത്…. സാർ എന്ത് വിചാരിക്കും…..? താനിവിടെ സാറിനെ തിരക്കി വന്നിരിക്കുന്നു…. മോശം ആണ്…. അവളുടെ കാലുകളുടെ ശക്തി കുറഞ്ഞു വന്നു….. വാതിൽ അടഞ്ഞു കിടക്കുകയാണ്…. ഒരു വേള തിരിച്ചുപോയാലോ എന്ന് അവൾ മനസ്സിൽ വിചാരിച്ചു…. ഇവിടെ വരെ വന്നിട്ട് ഒന്ന് കാണാതെ പോകുന്നത് ശരിയാണോ….? അവളുടെ മിഴികൾ അറിയാതെ തങ്ങളുടെ വീട്ടിലേക്ക് നീങ്ങി….? പെട്ടെന്ന് അവൾക്ക് ജനകീയ ഓർമ്മ വന്നു….

എന്തൊക്കെ പറഞ്ഞാലും എത്ര സന്തോഷത്തോടെ അമ്മയോടൊപ്പം താൻ കഴിഞ്ഞ വീട് ആയിരുന്നു അത്….. രാഘവന്റെ കാര്യം ഒഴിച്ചാൽ താനും അമ്മയും മാത്രമുള്ള സമയങ്ങളിൽ ആ വീട് തനിക്കു നൽകിയത് സന്തോഷങ്ങൾ ആയിരുന്നു ….. അവളുടെ ചിന്തകളെ കീറിമുറിച്ചുകൊണ്ട് കതകു തുറക്കപ്പെട്ടു…. ആനന്ദ് മുൻപിൽ നിൽക്കുന്ന പവിത്രയെ കണ്ട് ഒന്ന് അത്ഭുതപ്പെട്ടുപോയി….. ഒരു കറുത്ത കാവി മുണ്ടും ഷർട്ടും ആയിരുന്നു അവൻറെ വേഷം….. കണ്ണുകളിൽ ക്ഷീണം അലതല്ലി കിടക്കുന്നു….. പവിത്ര അവൻറെ മുഖത്തേക്ക് നോക്കി…. ആനന്ദ് അത്ഭുതപൂർവം പവിത്രയെ നോക്കി….. ” താൻ എന്താ ഇവിടെ….?

പോയില്ലേ ഇന്ന് കോളേജിൽ….? ” പോയിരുന്നു കുറച്ചുനേരം ഇരിക്കുവെയും ചെയ്തു….. അപ്പൊ അറിഞ്ഞു ലീവ് ആണ് എന്ന്…. അപ്പോൾ എന്ത് പറ്റി എന്ന് അറിയാൻ വേണ്ടി….. ആനന്ദ് ഗൗരവപൂർവ്വം നോക്കി….. ” ക്ലാസ്സ് കട്ട് ചെയ്തു പഠിക്കേണ്ട സമയത്ത് ഇങ്ങനെ കറങ്ങി നടക്കുന്നത് എന്തിനാണ്….? ആനന്ദിന്റെ വാക്കുകൾ ദുഃഖമാണ് അവളിൽ ഉണർത്തിയത്…. “ഞാൻ കരുതി സാറിന് വല്ല പനിയോ മറ്റോ ആയതുകൊണ്ട്…… ഇന്നലെ തലവേദനയാണെന്ന് പറഞ്ഞിരുന്നില്ലേ…. അവൾ വേദനയോടെ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…. സത്യത്തിൽ ഒരുപാട് സന്തോഷം ആനന്ദിന് തോന്നിയെങ്കിലും അതു പുറത്തു കാണിക്കാതെ അവൻ പറഞ്ഞു…. “എനിക്ക് പനി ആണെങ്കിൽ അത് പനിച്ച് അങ്ങ് മാറും…… എന്നെ ഒന്ന് വിളിച്ചു ചോദിച്ചാൽ പോരായിരുന്നോ….?

ക്ലാസ്സ് കട്ട് ചെയ്തു ഇവിടെ വരേണ്ട ആവശ്യം ഉണ്ടായിരുന്നോ…. “ഞാൻ കുറെ പ്രാവശ്യം വിളിച്ചു….. അപ്പോൾ എല്ലാം ഫോൺ ഓഫ് ആയിരുന്നു….. വിക്കിവിക്കി ആണ് അതിനു മറുപടി പറഞ്ഞത്…. ” ആ ഇന്നലെ വൈകിട്ട് ഇവിടെ കറണ്ട് ഇല്ലായിരുന്നു….. രാവിലെ ചാർജ് കുത്തിവെക്കാൻ മറന്നുപോയി….. എനിക്ക് പനി ഒന്നുമില്ല….. ചെറിയ തലവേദന…… നല്ല ക്ഷീണം ഉണ്ടായിരുന്നു….. അതുകൊണ്ട് ഇന്ന് അവധിയെടുത്തത്…. സമാധാനമായല്ലോ……? ക്ലാസിലേക്ക് പൊയ്ക്കോ….? അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് വേദന തോന്നി…. അറിയാതെ അവളുടെ മിഴിക്കോണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു…. അപ്പോൾ തന്നെ കാര്യം ആനന്ദിന് മനസ്സിലായി…

” ഞാൻ വന്നത് ഇഷ്ടമായില്ല അല്ലേ….? സോറി സാർ…. ഞാൻ സാറിനെ ബുദ്ധിമുട്ട് ഉണ്ടാകാൻ ചെയ്തല്ല …. വിളിച്ചിട്ട് കിട്ടാഞ്ഞപ്പോൾ…. പവിത്ര തിരികെ നടക്കാൻ തുടങ്ങി…. ആനന്ദ് അവളുടെ കയ്യിൽ പിടിച്ചു വലിച്ച് തന്നോട് ചേർത്തുകൊണ്ട് പറഞ്ഞു…. “ഇഷ്ട്ടം ആയില്ല എന്ന് ഞാൻ പറഞ്ഞൊ….? സ്നേഹപൂർവ്വം ആയിരുന്നു ആനന്ദ് ചോദിച്ചത്… അവൾ അറിയാതെ അവൻറെ മിഴികളിലേക്ക് നോക്കി… അവളോട് ഉള്ള പ്രണയം തിളങ്ങുന്നത് അവൾക്ക് കാണാമായിരുന്നു….. “എന്തിനാ ക്ലാസ്സ് കട്ട് ചെയ്തത് എന്നല്ലേ ചോദിച്ചത്…. ” അതിനർത്ഥം ഞാൻ വരേണ്ടിയിരുന്നില്ല എന്നല്ലേ…. ” താൻ എന്തിനാ എല്ലാത്തിനും ഇങ്ങനെയൊക്കെ ഉള്ള അർത്ഥം കണ്ടുപിടിക്കുന്നത്….. ഞാൻ അങ്ങനെയൊന്നും കരുതി പോലുമില്ല….. പഠിക്കേണ്ട സമയത്ത് വെറുതെ ഇവിടെ വന്നു സമയം കളയണ്ടയിരുന്നു എന്ന് ഉദ്ദേശിച്ചുള്ളു…. എനിക്ക് സന്തോഷം ആയഡോ താൻ വന്നത്….?

അവളുടെ മുഖത്ത് നോക്കി ആനന്ദ അങ്ങനെ പറഞ്ഞപ്പോൾ ആയിരം സൂര്യചന്ദ്രന്മാർ ഒരുമിച്ചു ഉദിച്ച സന്തോഷമായിരുന്നു അവളുടെ മുഖത്ത്…… അപ്പോഴും ആനന്ദിനെ കൈ അവളുടെ കയ്യിലായിരുന്നു…… ” ഏതായാലും വന്നതല്ലേ ഐശ്വര്യം ആയിട്ട് ഒരു കാപ്പി ഇട്ടു തന്നിട്ട് പോ…. ” ഞാൻ ഒന്നു കുളിച്ചിട്ട് വരാം…. അവൾ തലയാട്ടി അടുക്കളയിലേക്ക് നടന്നു…. അടുക്കളയിൽ ചെന്നപ്പോൾ അവൾ സത്യത്തിൽ അത്ഭുതപ്പെട്ടുപോയി…. എല്ലാ സാധനങ്ങളും അവിടെ ഉണ്ടായിരുന്നു….. ആനന്ദ് സ്വന്തമായാണ് പാചകം ചെയ്യുന്നത് എന്ന് അവൾക്ക് തോന്നി…. അവൾ പെട്ടെന്ന് വെള്ളം വച്ചു…. പെട്ടെന്നാണ് അവൾ ക്ക് ഓർമ്മ വന്നത്…. അവൾ അവിടെ മുഴുവൻ പരിശോധിച്ച് അല്പം ഗോതമ്പുപൊടി എടുത്തു…. ശേഷം കുറച്ച് തേങ്ങയും ചിരകാൻ തുടങ്ങി…. അവൾ മെല്ലെ തൊടിയിലേക്ക് ഇറങ്ങി….. അവിടെ നിന്നും ഒരു വാഴയില മുറിച്ചു അത് എടുത്തു കൊണ്ട് അടുക്കളയിലേക്ക് വന്നു….

ആനന്ദ് വിസ്തരിച്ചുള്ള കുളി ആണ് എന്ന് അവൾക്ക് മനസിലായി…. അവൾ കാപ്പി ഇട്ട് കഴിഞ്ഞിട്ടും കുളി കഴിഞ്ഞിരുന്നില്ല…. ആനന്ദിനെ തിരക്കി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അവൾ കാണുന്നത് ആനന്ദ് തുണിയൊക്കെ മുക്കി വയ്ക്കുന്ന തിരക്കിലാണ്…. അവൾ ആനന്ദിനെ അരികിലേക്ക് ചെന്നു…. “സാർ എന്ത് ചെയ്യുവാ… ” കഴുകാനുള്ള തുണി മുക്കി വച്ചിട്ട് പോയി കുളിക്കാം എന്നു കരുതി….. ” സാറ് കുളിക്കാൻ പോയി എന്നാണ് ഞാൻ വിചാരിച്ചത്…. സാർ കുളിച്ചോ…. ഇത് ഞാൻ മുക്കി വെച്ചോളാം…. “വേണ്ടടോ ഇത് കഴിഞ്ഞു….. ” സാരമില്ല ഞാൻ ചെയ്തോളാം…. പോയി കുളിച്ചോളൂ,…. മറുത്ത് എന്തെങ്കിലും പറഞ്ഞാൽ പവിത്രയ്ക്ക് വിഷമം ആകും എന്ന് കരുതി അവൻ മറുത്തൊന്നും പറഞ്ഞില്ല… അവൻ തോർത്തു എടുത്തു കുളിക്കാനായി പോയി….

കുളി കഴിഞ്ഞു ഇറങ്ങി വരുമ്പോൾ പവിത്ര എല്ലാം നനച്ചിടുന്ന കാഴ്ചയാണ് കണ്ടത്…. “മുഴുവൻ കഴുകിയോ….? വൈകുന്നേരം ഞാൻ കഴുകിയേനെ…. ” സാരമില്ല സാർ വൈകുന്നേരം അതൊക്കെ മടക്കി വച്ചാൽ പോരെ….? ആനന്ദ് അകത്തുക്കയറിയപ്പോൾ അവൾ മുറി മുഴുവൻ അടിച്ചുവാരി വൃത്തിയാക്കി വെച്ചിട്ടുണ്ട്…. വീടിന് ഒരു അടുക്കം ചിട്ടയും കൈവന്നത് പോലെ…. അവൻ അവളെ നോക്കി…. “കുറെ പണി ചെയ്തല്ലോ… അവൾ ചിരിച്ചു… ” അതൊക്കെപ്പോട്ടെ കാപ്പി ഇട്ടോ…? ” ഇട്ടു…. പക്ഷെ ഇപ്പോൾ തണുത്തിട്ടുണ്ടാവും ഞാൻ കൊണ്ടുവരാം…. അവൾ അകത്തേക്ക് പോയി…. അവനുള്ള കാപ്പിയും ഒരു പ്ലേറ്റിൽ ആവിപറക്കുന്ന ഇലയപ്പവും ആയി വന്നു…. അത്‌ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു…. ആഹാ ഇലയപ്പം ഉണ്ടാക്കിയോ…?

ഇതിനിടക്ക്…. ” ഉണ്ടാക്കി…. അഞ്ചുമിനിറ്റ് പോരെ… ” സത്യം പറഞ്ഞാൽ ഞാൻ രാവിലെ ഒന്നും കഴിച്ചിട്ട് ഉണ്ടായിരുന്നില്ല… ” അത് നന്നായി അതുകൊണ്ട് ഇത് നന്നായി കഴിക്കാലോ… ഇത് ഇഷ്ട്ടം ആണെന്ന് പണ്ട് പറഞ്ഞ ഓർമ മനസ്സിലുണ്ട്…. ” അത് താൻ മറന്നില്ലല്ലേ…. ” അങ്ങനെ മറക്കാൻ പറ്റുമോ സാറേ…. അന്ന് പറഞ്ഞില്ലേ അത്‌ എടുക്കാൻ മറന്നു ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ എന്നെ കാണില്ലായിരുന്നു എന്ന്… അങ്ങനെ ആയിരുന്നു എങ്കിൽ ഇങ്ങനെ സംസാരിക്കാൻ ഇപ്പൊ ഞാൻ ഉണ്ടായിരുന്നില്ലല്ലോ…. ” അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ല പവിത്ര… താൻ ഇനി അതൊന്നും ഓർത്ത് വിഷമിക്കേണ്ട കാര്യമില്ല… ” തനിക്ക് കാപ്പി എടുത്തില്ലേ….? ” ഇല്ല ഞാൻ സാറിന് മാത്രമേ എടുത്തുള്ളൂ…. ” അതു കൊള്ളാം തന്നെ നോക്കിയിരുത്തി ഞാൻ എങ്ങനെ കുടിക്കുന്നെ….

” സാരമില്ല ഞാൻ വേറെ ഇട്ടോളാം… ” അത് വേണ്ട നമുക്ക് ഷെയർ ചെയ്യാം… ഞാൻ തനിക്ക് ഷെയർ ചെയ്തില്ല എന്ന് തന്റെ വിഷമവും മാറും… അവൻ അങ്ങനെ പറഞ്ഞതും അവളുടെ കണ്ണുകൾ വിടർന്നു… ആനന്ദ് ഒരല്പം കുടിച്ചതിനുശേഷം അവൾക്ക് നേരെ നീട്ടി…. അവൾ വാങ്ങണോ എന്ന് അറിയാതെ നിന്നു…. “വാങ്ങഡോ ഭാര്യേ…. ഇത് തന്റെ അവകാശം ആണ്…. ആനന്ദ് അങ്ങനെ പറഞ്ഞപ്പോൾ പവിത്രയുടെ മുഖം തിളങ്ങുന്നത് അവൻ കണ്ടു….. അവന്റെ കയ്യിൽനിന്നും വിറയ്ക്കുന്ന കൈകളോടെ ഗ്ലാസ് വാങ്ങി ചുണ്ടോട് അടുപ്പിച്ചു….. അതിന് ഒരു പ്രതേക മധുരം ഉണ്ടെന്ന് ആ നിമിഷം അവൾക്ക് തോന്നി….. അവൻ പ്ലേറ്റിൽ നിന്നും ഒരു ഇലയപ്പം എടുത്ത് മുറിച്ച് പവിത്രയുടെ നേരെ നീട്ടി…. നടക്കുന്നത് സ്വപ്നം ആണോ മിഥ്യ ആണോ എന്ന് അറിയാതെ അവൾ നിന്നു…

അവൾ അത്ഭുതതോടെ ആനന്ദിന്റെ മുഖത്തേക്ക് നോക്കി…. ” എന്താണ് തനിക്ക് എന്നെ അത്രയ്ക്ക് പേടിയാണോ…. ഞാൻ അത്ര മുരടൻ ഒന്നും അല്ല…. ചിരിയോടെ അവൻ പറഞ്ഞു… അവൻ അങ്ങനെ ചോദിച്ചപ്പോൾ എന്ത് മറുപടി പറയണമെന്ന് പവിത്രക്ക് അറിയില്ലായിരുന്നു…. അവൻ അവൾക്ക് നേരെ നീട്ടിയ ആ കഷണം അവളുടെ വായുടെ നേരെ നീട്ടിപ്പിടിച്ചു….. അവളറിയാതെ അത് വാങ്ങി….. അവളുടെ കണ്ണിൽ നിന്ന് ഒരെ നിമിഷം കണ്ണുനീരും മുഖത്ത് ചിരിയും തെളിഞ്ഞു…. “എന്തിനാ കരയുന്നത്…. ആനന്ദ് അവളോട് ചോദിച്ചു…. ” സന്തോഷം കൊണ്ടാണ് …. അവൾ പറഞ്ഞു…. അവൻ ചിരിച്ചു…. അവൻ ഒരു കഷണം വായിലേക്ക് വച്ചതിനുശേഷം പറഞ്ഞു…. ” നല്ല രുചിയുണ്ട്…. തനിക്ക് നല്ല കൈപ്പുണ്യം ഉണ്ട്…. അവളെ തൻറെ അടുത്തേക്ക് കുറച്ചുകൂടി അടുപ്പിച്ച് ഇരുത്തി….

ശേഷം അവളുടെ കൈ എടുത്തു പിടിച്ചതിനു ശേഷം പറഞ്ഞു… “ഒരുപാട് ഇഷ്ടമാണ് എനിക്ക്…… മനസ്സിൽ ഞാൻ ഒരുപാട് ആഗ്രഹിച്ച മുഖവും രൂപവും സ്വഭാവവും ഒക്കെ ആണ് തനിക്ക്…… പിന്നെ എൻറെ ശിഷ്യയായ ഒരു പെൺകുട്ടിയെ എൻറെ പെങ്ങളുടെ താഴെ മാത്രം പ്രായം ഉള്ള ഒരു പെൺകുട്ടിയെ ഭാര്യ ആയി കാണാൻ ആദ്യമൊക്കെ എനിക്ക് കുറച്ചു ബുദ്ധിമുട്ടായിരുന്നു .. എങ്കിലും എൻറെ മനസ്സ് നിറച്ച രൂപമാണ്….. ഞാൻ ആഗ്രഹിച്ചു വിവാഹം കഴിച്ചത് തന്നെ ആണ്…. അതുകൊണ്ട് തന്റെ ഭാവിക്ക് ഒരു കുഴപ്പവും ഉണ്ടാകാൻ പാടില്ല….. അതുകൊണ്ടാണ് ഞാൻ പറയുന്നത് ഒരു ജോലി സമ്പാദിക്കണം….. പഠിക്കണം…. അതിനൊക്കെ തനിക്ക് കഴിവുണ്ട്…. ഞാൻ ഇപ്പോൾ ഒരുപാട് സ്നേഹിച്ചാൽ അതിൽ മാത്രമായി പോകും തന്റെ ശ്രദ്ധ….

അത് തന്റെ ഭാവിയെ തകർക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ…… ഒന്ന് മാത്രം ഓർത്താൽ മതി ഈ നെഞ്ചിനകത്ത് നീ മാത്രമേ ഉള്ളൂ….. നീ മാത്രം…… പ്രകടിപ്പിച്ചില്ലങ്കിലും അതെന്നും അങ്ങനെ തന്നെ ആയിരിക്കും…. ഈ താലിയോടെ 100% ഞാൻ ആത്മാർത്ഥത കാണിക്കും പോര…. ” മതി….. കണ്ണീരോടെയാണ് പവിത്ര മറുപടി പറഞ്ഞത്…. ” എനിക്ക് സന്തോഷമായി ഇത്രയുമൊക്കെ മതി… ഈ വാക്കുകൾ മതി…. ഞാൻ ഒരു ഭാരമായി പോകുമോ എന്നൊരു പേടി ഉണ്ടായിരുന്നു…. ” അങ്ങനെയൊന്നും ചിന്തിക്കുക പോലും ചെയ്യരുത്…. രജിസ്ട്രേഷൻ കഴിഞ്ഞാൽ ഉടനെ ഞാൻ തന്നെ വീട്ടിലേക്ക് കൊണ്ടുപോകാം….. പെട്ടെന്ന് ആനന്ദിനെ ഫോൺ ബെല്ലടിച്ചു….. അവൻ ഫോണെടുത്തു….. ഹരിയാണ് വിളിക്കുന്നത്…

“ഹലോ പറയടാ… ” ഞാൻ ഒരു കാര്യം പറയാൻ വേണ്ടി വിളിച്ചതാണ്….. “എന്താടാ….. “നീ അന്ന് വന്നപ്പോൾ രേണു പറഞ്ഞില്ലേ ഒരു കുട്ടിയുടെ കാര്യം.. അവളുടെ ഓഫീസിൽ വർക്ക്‌ ചെയുന്ന ഒരു കുട്ടി…. “മ്മ് പവിത്രയുടെ മുഖത്തേക്ക് നോക്കി അവൻ ചിരിയോടെ മൂളി….. “അവരോട് കാര്യം സൂചിപ്പിച്ചു…. അവർക്ക് താല്പര്യം ആണ്….. നിനക്ക് സൗകര്യമുള്ള ഒരു ദിവസം പറഞ്ഞാൽ നമുക്ക് പോയി കാണാം……. ആനന്ദ് അവളുടെ മുഖത്തേക്ക് നോക്കി…. അവൾ എന്താണ് എന്ന് ആംഗ്യം കാണിച്ചു… അവൻ ചിരിയോടെ കണ്ണടച്ച് കാണിച്ചു…. ” ഞാൻ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു അവൻ ഫോൺ വച്ചു…. ” എന്താണ്….? “ഹരിയാണ്… ഓർമയില്ലേ ഹരിയെ…. ഹരിയുടെ വൈഫിനെ ഓഫീസിൽ ഒരു പെൺകുട്ടിയെ എനിക്ക് വിവാഹം ആലോചിച്ചത് ആണ്…. എന്ന് കാണാൻ ചെല്ലാൻ പറ്റും എന്ന്…. എന്തു പറയണം…? കുസൃതിയോടെ ആനന്ദ് പവിത്രയുടെ മുഖത്തേക്ക് നോക്കി….

പവിത്ര മുഖം വീർപ്പിച്ച് അവനെ നോക്കി…. ആനന്ദ പൊട്ടിചിരിച്ചു…… “അപ്പോഴേക്കും മുഖം മാറിയല്ലോ…. തന്റെ ഒരു കാര്യം…. ഞാൻ വെറുതെ പറഞ്ഞതാ…. “അല്ലെങ്കിൽ തന്നെ ഞാൻ ആർക്കെങ്കിലും വിട്ട് കൊടുത്തെങ്കിൽ അല്ലേ വിവാഹം കഴിക്കൂ….. പവിത്ര നാണത്തോടെ പറഞ്ഞതും ആനന്ദ് അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചുനോക്കി…. “ആർക്കും വിട്ടു കൊടുക്കേണ്ട….. നീ സ്വന്തമാക്കി വെച്ചോ…… പ്രണയപൂർവം അവൻ പറഞ്ഞു… അവൾക്ക് നാണം വന്നു…. “എങ്കിൽ ഞാൻ ഇറങ്ങട്ടെ സാർ…. ” ഏതായാലും വന്നതല്ലേ ഞാനും കൂടെ വരാം….. ഒറ്റക്ക് പോകണ്ട…… ഞാൻ റെഡി ആയിട്ട് വരാം….. വേണെങ്കിൽ അപ്പോഴേക്ക് വീട്ടിൽ പോയിട്ട് വന്നോ…. “വേണ്ട സാർ ആ വീട് തുറക്കുമ്പോൾ എനിക്ക് വേദനിപ്പിക്കുന്ന ഓർമ്മകൾ മാത്രമേ ഉള്ളൂ….. അമ്മയെ ഓർമ്മ വരും…..

ഇപ്പോൾ ഞാൻ പിടിച്ചു നിൽക്കുന്ന ധൈര്യമെല്ലാം ചോർന്നു പോകുന്നത് പോലെ തോന്നും….. ഇവിടെ വന്നതിനുശേഷം പോലും അങ്ങോട്ട് നോക്കാതിരിക്കാൻ ഞാൻ ശ്രമിച്ചത്…… ” എങ്കിൽ പോണ്ട അവിടേയ്ക്ക്…. ഞാൻ പെട്ടെന്ന് വരാം…. ആനന്ദ് പെട്ടന്ന് തന്നെ റെഡിയായി വന്നു…. രണ്ടുപേരും പുറത്തേക്കിറങ്ങി വീട് പൂട്ടുമ്പോൾ ആയിരുന്നു ഹൗസ് ഓണർ അവിടേക്ക് വരുന്നത് കണ്ടത്…. അയാൾ പവിത്രയെ കണ്ടു ഒന്ന് അവിടെനിന്നു….. അതിനുശേഷം അടുത്തേക്ക് നടന്നു….. ഇടയ്ക്കിടെ അവളുടെ മുഖത്തേക്ക് നോക്കി… അയാൾ വാടക ചോദിച്ചു….. ആനന്ദ് പേഴ്സിൽ നിന്നും കാശ് കൊടുത്തു…. അയാൾ മാറിമാറി രണ്ടുപേരെയും നോക്കുന്നുണ്ടായിരുന്നു….. അയാൾ പോകുന്നതിനു മുൻപ് ആനന്ദിന്റെ അടുത്തേക്ക് നീങ്ങി നിന്ന് പറഞ്ഞു….. ” ഇതാ ജാനകിയുടെ മോളല്ലേ….. ഇവളെന്താ ഇവിടെ…..? അതും സാർ ഒറ്റയ്ക്കുള്ള സമയത്ത്….. അമ്മയുടെ ജോലി മോളും തുടങ്ങിയോ…..

അയാൾ അർത്ഥം വച്ചു ചിരിച്ചു…. ആനന്ദിനെ ദേഷ്യം ഇരച്ചു കയറി….. അവൻ സ്വയം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു…… ” ചേട്ടൻ വാടക വാങ്ങാൻ വന്നതല്ലേ….. അത് വാങ്ങിയിട്ട് പോയാൽ പോരെ….. “സാറിന് എന്തെങ്കിലും തിരക്കാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാനിപ്പോൾ വരില്ലായിരുന്നു സാറേ….. സൂക്ഷിച്ചും കണ്ടും ഒക്കെ വേണം കൊച്ചു പെണ്ണാണ്….. അയാൾ അർത്ഥം വെച്ച് പറഞ്ഞപ്പോൾ ആനന്ദിനെ ദേഷ്യം സഹിക്കാൻ പറ്റിയില്ല….. ആനന്ദ് ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി അയാളുടെ അടുത്തേക്ക് നീങ്ങി നിന്നു കൊണ്ട് പറഞ്ഞു….. “തന്നെ പോലെ ഉള്ള വൃത്തികെട്ട മനസ്സ് ഉള്ളവർക്ക് ഇങ്ങനെ ചിന്തിക്കാൻ കഴിയൂ….. ഒരു പെൺകുട്ടിയെ കാണുമ്പോൾ ഈ രീതിയിലല്ലാതെ മറിച്ചൊന്നു ചിന്തിക്കാൻ ശ്രമിച്ചുനോക്കണം…..പിന്നെ ഇനി ഇവിടെ എന്തെങ്കിലും മോശമായിട്ട് പറഞ്ഞാൽ താൻ ഇവിടെ നിന്നും വന്നത് പോലെ തിരിച്ചു പോകില്ല….. ഇവൾ എൻറെ ആരാണെന്ന് തനിക്ക് അറിയോ?

എൻറെ പെണ്ണ് ഞാൻ താലികെട്ടിയ എൻറെ പെണ്ണ്….. അതായത് എൻറെ ഭാര്യ….. ഇനി എന്തെങ്കിലും എൻറെ പെണ്ണിനെ പറ്റി മോശമായി പറഞ്ഞാൽ എൻറെ കയ്യുടെ ചൂടറിഞ്ഞു താൻ ഇവിടുന്ന് പോകുന്നത്….. ആനന്ദ് അങ്ങനെ പറഞ്ഞപ്പോൾ അയാൾ ശരിക്കും പേടിച്ചു പോയിരുന്നു….. അയാൾ ഒന്നും പറയാതെ പെട്ടെന്ന് തന്നെ അവിടെ നിന്നും പോയി….. ” എന്താ….. പവിത്ര പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…. “ഒന്നുമില്ല…..വാ അവർ പുറത്തേക്ക് നടന്നു…… ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടോ പിടിച്ച് ഒരു ഹോട്ടലിനു മുൻപിൽ കൊണ്ടുചെന്ന് ഇറക്കി…. എന്താണ് കഴിക്കാൻ വേണ്ടത്….. ആനന്ദ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു….. ” എന്താണെങ്കിലും കുഴപ്പമില്ല….. ” എങ്കിൽ ഒരു ബിരിയാണി പറയട്ടേ… ആനന്ദ് ചിരിയോടെ പറഞ്ഞു….. പവിത്ര തലയാട്ടി…..

രണ്ടുപേരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്….. ഇടക്ക് പവിത്ര അവനെ പാളി നോക്കി…… “തനിക്ക് എന്തേലും ചോദിക്കാൻ ഉണ്ടോ…. “അത്‌ പിന്നെ എന്തിനാ അയാളോട് ദേഷ്യപ്പെട്ടത്…… “അതും ഒരു ഭാർതാവിന്റെ കടമ ആണ് എന്ന് ഓർത്താൽ മതി…. ചിരിയോടെ ആനന്ദ് പറഞ്ഞപ്പോൾ നടക്കുന്നതൊക്കെ സത്യമാണോ സ്വപ്നം ആണോ എന്ന് തിരിച്ചറിയാൻ സാധിക്കുന്നണ്ടായിരുന്നില്ല പവിത്രക്ക്….. ” തനിക്ക് എന്തെങ്കിലും വാങ്ങാൻ ഉണ്ടോ….? ആനന്ദ ചോദിച്ചു…. ” എനിക്കൊന്നും വാങ്ങാൻ ഇല്ല…. അവള് അങ്ങനെ പറഞ്ഞെങ്കിലും ആനന്ദ് ഒരു ബേക്കറിയിൽ കയറി അവൾക്ക് അത്യാവശ്യം സ്നാക്സും ഫ്രൂട്ട്സും ഒക്കെ വാങ്ങി……. ” ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾക്ക് എന്തൊക്കെയാണ് വേണ്ടത് എനിക്ക് അറിയില്ല……..

കാരണം എൻറെ വീട്ടിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾ ഒന്നും ഇല്ല….. ഞാനും അങ്ങനെ ഹോസ്റ്റലിൽ ഒന്നും നിന്നിട്ടില്ല…… അതുകൊണ്ട് എനിക്ക് അറിയില്ല….. പിന്നെ എൻറെ കൂടെ പഠിച്ചവരൊക്കെ ഇങ്ങനെ കുറെ സാധനങ്ങൾ ഒക്കെ ഹോസ്റ്റലിൽ മേടിച്ചോണ്ട് പോകുന്ന കണ്ടിട്ടുണ്ട്…. ” ഇതൊന്നും വേണ്ടായിരുന്നു സാർ….. പവിത്ര പറഞ്ഞു…. “താനായി ഒന്നും പറയില്ല…. ഞാൻ അറിഞ്ഞു ചെയ്യണ്ടേ…. ഞാൻ വരണോ ഹോസ്റ്റലിലേക്ക്….? ” വേണ്ട ഞാൻ പൊയ്ക്കോളാം…. “നാളെ കോളേജിൽ കാണാം…. വൈകിട്ട് വിളിക്കാം…. ” ശരി സാർ…. ഒരു ഓട്ടോയിൽ അവളെ കയറ്റി വിട്ടതിന് ശേഷം ആനന്ദ് നേരെ ഹരിയുടെ ബാങ്കിലേക്ക് പോയി….. അവനെ കണ്ട എല്ലാം തുറന്നു പറയണം എന്ന് ആനന്ദ് തീരുമാനിച്ചിരുന്നു….

അന്ന് ഹോസ്റ്റലിൽ ചെന്നപ്പോൾ പവിത്ര വല്ലാത്ത സന്തോഷവതിയായിരുന്നു….. സന്തോഷം അവളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയായിരുന്നു….. ജനിച്ചതിനു ശേഷം ഇപ്പോഴാണ് ഇത്രയും സന്തോഷിക്കുന്നത് എന്ന് അവൾക്ക് തോന്നി…… പിറ്റേന്ന് കോളേജിൽ വന്നപ്പോൾ ഒന്നുമറിയാത്ത പോലെ തന്നെയായിരുന്നു ആനന്ദിനെ പെരുമാറ്റം….. അവൾക്ക് അത്ഭുതം തോന്നി…. ഇന്നലെ തന്നെ ചേർത്തുപിടിച്ച് സംസാരിച്ച ആളാണ്….. ഇന്ന് സാറിനെ പോലെ സംസാരിക്കുന്നത്…. പവിത്രക്ക് ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു….. നോട്ട്സ് എല്ലാവരുടെയും കറക്റ്റ് ചെയ്യുന്നതിനിടയിൽ ആനന്ദ് പവിത്രയുടെ അരികിൽ വന്നു അവളുടെ ബുക്ക് തുറന്ന് ബുക്കിൽ നോക്കി കൊണ്ട് അവൾക്ക് മാത്രം കേൾക്കുന്ന രീതിയിൽ ആനന്ദ സംസാരിച്ചു….

” ഞായറാഴ്ച രാവിലെ ഹോസ്റ്റലിന് മുൻപിൽ ഒരുങ്ങി നിൽക്കണം….. ഞാൻ വരും……. ഹരി ക്ഷണിച്ചിട്ടുണ്ട് അവരുടെ വീട്ടിലേക്ക് ചെല്ലാൻ….. ബുക്കിലേക്ക് നോക്കിയാണ് ആനന്ദ് പറഞ്ഞത്….. പവിത്ര അറിയാതെ അവന്റെ മുഖത്തേക്ക് നോക്കി…. ” നേരെ നോക്കി പഠിക്കടി….. ആനന്ദ് ചിരിയോടെ അവളോട് പറഞ്ഞു…. പവിത്ര ചിരിച്ചു…… ആനന്ദ് പറഞ്ഞതുപോലെ ഞായറാഴ്ച അവൾ രാവിലെ തന്നെ റെഡിയായി…. കൂട്ടത്തിൽ ഏറ്റവും നല്ല ഒരു ചുരിദാർ അണിഞ്ഞു എവിടെ പോവുകയാണ് എന്ന് പ്രിയയുടെ ചോദ്യത്തിന് വീട്ടിലേക്ക് പോയി വരാം എന്ന് മാത്രം മറുപടി പറഞ്ഞു അവൾ ഇറങ്ങി…… ഹോസ്റ്റലിൽ അടുത്തുള്ള ബസ് സ്റ്റോപ്പിൽ ആനന്ദിനെ കാത്തു നിന്നു….. ഒരു ഓട്ടോറിക്ഷയിൽ ആനന്ദം വന്നിരുന്നു….. അവളെയും കൂട്ടി ഹരിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു….

ഇടക്ക് അവൾ പാളിനോക്കി….. റെയിൽവേ പാളത്തിന് അരികിലെത്തിയപ്പോൾ ആനന്ദ് അവളെ ഒന്ന് നോക്കി അപ്പോൾ അവളും ആനന്ദിനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു….. ആനന്ദ് അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു….. തൻറെ ജീവിതം മാറിമറിഞ്ഞത് ഇവിടെവച്ചാണ്…. പവിത്ര ഓർത്തു…. ആനന്ദം പവിത്രയും വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ…. ഹരിയും പവിത്രയും അവരെ കാത്ത് ഇരിക്കുകയായിരുന്നു….. “രേണു നവദമ്പതിമാർ എത്തി…. ഹരി വിളിച്ചുപറഞ്ഞു…. ആനന്ദ് അവനെ നോക്കി ചിരിച്ചു…. രേണുക അകത്തുനിന്നും ചിരിയോടെ പുറത്തേക്കിറങ്ങി വന്നു…. പവിത്രയെ കണ്ടതും അവളുടെ കൈകളിൽ പിടിച്ച് അകത്തേക്ക് കൂട്ടികൊണ്ട് പോയി…. ” എങ്കിലും നിന്നെ ഞാൻ സമ്മതിച്ചു…. ഒരു മനുഷ്യരെ പോലും അറിയിക്കാതെ നീ രഹസ്യത്തിൽ കെട്ടി കളഞ്ഞില്ലേ….

” നിന്നോട് ഞാൻ പറഞ്ഞില്ലേ ആ സാഹചര്യമായിരുന്നു അപ്പോൾ മറ്റു വഴികൾ ഒന്നും ഉണ്ടായിരുന്നില്ല…. ” ഇനി വീട്ടിൽ പറയണ്ടേ…. ” പറയണം….. രജിസ്റ്റർ ചെയ്തതിനു ശേഷം പറയാമെന്ന് കരുതിയിരിക്കുന്നത്….. പൊന്നു മോനെ രജിസ്ട്രേഷന് മുൻപ് നീ അബദ്ധം ഒന്നും കാണിച്ചേക്കല്ലേ…. “പോടാ…. ആനന്ദ് ചിരിയോടെ ഹരിയുടെ മറുപടി പറഞ്ഞു….. “അല്ല ആ കുട്ടി നിൻറെ കൂടെ ആണോ…. “അവളെ ഞാൻ ഹോസ്റ്റലിൽ നിർത്തിയിരിക്കുകയാണ്…. “അത് നന്നായി… ” ഞങ്ങൾ നിങ്ങൾക്ക് ഒരു ചെറിയ ഔട്ടിംഗ് പ്ലാൻ ചെയ്തിട്ടുണ്ട്…. ആലപ്പുഴ ബീച്ച്ലേക്ക് ഇവിടുന്ന് കുറച്ചു ദൂരെയുള്ള നമുക്ക് വൈകുന്നേരം പോയിട്ട് തിരിച്ചുവരാം….. “6 മണിക്ക് മുൻപ് അവളെ ഹോസ്റ്റലിൽ എത്തിക്കണം…. ” അതിനുമുമ്പ് വരാം…. ” എങ്കിൽ പോകാം… അന്ന് എല്ലാവരും സന്തോഷത്തോടെ ഭക്ഷണം കഴിച്ചു…. സദ്യ തന്നെ ആയിരുന്നു രേണുക ഒരുക്കിയത്…. കുറെ നേരം ഹരി ആനന്ദിനെ കളിയാക്കുന്നുണ്ടായിരുന്നു

ആനന്ദ് ചിരിക്കുമ്പോൾ അവൻറെ മുഖത്ത് തെളിയുന്ന നുണക്കുഴികൾ അവൻറെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നത് ആയി പവിത്രക്ക് തോന്നി….. വൈകുന്നേരത്തോടെ നാലുപേരും ആലപ്പുഴയിലേക്ക് യാത്ര തിരിച്ചു….. യാത്രയിലുടനീളം അനന്ദു ഹരിയും സംസാരിച്ചുകൊണ്ടിരുന്നു….. പവിത്ര വളരെ സന്തോഷവതിയാണ് എന്ന ആനന്ദ് തോന്നിയിരുന്നു….. ബീച്ചിലേക്ക് ചെന്നതും എല്ലാവരും അവരവരുടെ ലോകത്തേക്ക് ഒതുങ്ങിക്കൂടി….. രേണുകയുടെ ഒപ്പം ആയിരുന്നു പവിത്ര…. തിരകളുടെ നേരെ നടക്കാനും ഒക്കെ തുടങ്ങി… ഇടക്ക് ഹരിയും രേണുകയും കൈകോർത്തുപിടിച്ച് നടക്കുന്നത് കണ്ടപ്പോൾ പവിത്ര അറിയാതെ ആനന്ദിന് മുഖത്തേക്ക് നോക്കി…. അത് കണ്ടപ്പോൾ ആനന്ദ ഓർത്തു… പവിത്ര വന്നപ്പോൾ മുതൽ രേണുകയുടെ ഒപ്പമാണ് എന്ന്….

അവിടെ വന്നതിനുശേഷം താൻ അവളെ ശ്രദ്ധിച്ചിട്ടില്ല…. വർത്തമാനം പറയുന്ന തിരക്കിൽ ആയിരുന്നു…. ഇപ്പോൾ ഒരു ഫോൺകോൾ വന്നപ്പോഴാണ് ഹരി അവിടേക്ക് പോയത്…. എന്തോ പറയാൻ എന്നും പറഞ്ഞ് രേണുകയും ഒപ്പം പോയി…. തങ്ങൾ സംസാരിക്കട്ടെ എന്ന് കരുതിയാണ് അവർ മാറിയത് എന്ന് ആനന്ദിന് മനസ്സിലായിരുന്നു….. ആനന്ദ് അവളുടെ തോളിൽ തട്ടി വിളിച്ചു… ” ഹലോ എന്തായി സ്വപ്നം കണ്ടിരിക്കുന്നത്…. ആനന്ദ് അവളോട് ചോദിച്ചു…. അവൾ ഒന്നുമില്ല എന്ന് തലയാട്ടി കാണിച്ചു അവളുടെ മുഖം നിറയെ സന്തോഷമായിരുന്നു…. ആനന്ദ് അവളുടെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്ത് പിടിച്ചു പെട്ടെന്ന് അങ്ങനെ ഒരു നീക്കം ആനന്ദിന്റെ ഭാഗത്തു നിന്ന് ഉണ്ടായപ്പോൾ പവിത്ര ഒന്ന് ഭയന്നിരുന്നു….. വിശ്വാസം വരാതെ പവിത്ര അവനെ തന്നെ നോക്കിക്കൊണ്ടിരുന്നു… ” എന്താണ് വിശ്വാസം വരുന്നില്ലേ…..? ഇവിടെ ഞാൻ നിന്റെ സാറു അല്ല നീ എൻറെ സ്റ്റുഡൻറ് അല്ല…. ഇപ്പോൾ ഇവിടെ ഞാൻ നിൻറെ ഭർത്താവ് നീ എൻറെ ഭാര്യ…

ആനന്ദ് അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു….. അവളുടെ കണ്ണുകൾ തിളങ്ങുന്നത് ആനന്ദ് കണ്ടിരുന്നു…. അവളെ ചേർത്തുപിടിച്ച് കുറച്ചുദൂരം അവിടേക്ക് നടന്നു…. ഏകദേശം സൂര്യൻ ആഴിയിലേക്ക് താഴ്ന്ന് തുടങ്ങുന്ന നിമിഷം ആയിരുന്നു അത്….. കൗതുകപൂർവം അത് നോക്കി നിൽക്കുന്ന പവിത്രയുടെ കാതിലായി ആനന്ദ് പറഞ്ഞു….. “കടലിൻറെ അടിത്തട്ടിലെ ആഴങ്ങളിലേക്ക് മറയുന്ന സൂര്യനെ പോലെ…. എൻറെ ഹൃദയത്തിൻറെ അടിത്തട്ടിൽ ആഴമില്ലാത്ത നിന്നോടുള്ള പ്രണയം ആണ്….. ആനന്ദിന്റെ മുഖത്തേക്ക് അത്ഭുദതോടെ ആണ് പവിത്ര നോക്കിയത്….. കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ച ശേഷം ആണ് നാല് പേരും തിരികെ വന്നത്…. സമയം ഒരുപാട് വൈകിയിരുന്നു അതിനാൽ ഹോസ്റ്റലിൽ ചിലപ്പോൾ പ്രശ്നമാകുമോ എന്ന പവിത്രയ്ക്ക് പേടി ഉണ്ടായിരുന്നു……

അതുകൊണ്ട് തന്നെ ആനന്ദ് അവളെ അന്ന് അവിടെ നിർത്തിയിട്ട് ആണ് തിരികെ വീട്ടിലേക്ക് പോയത്… രാവിലെ കോളേജിലേക്ക് വന്നാൽ മതിയെന്ന് അറിയിച്ചിരുന്നു….. ഹോസ്റ്റലിൽ വിളിച്ച് പവിത്ര പറഞ്ഞിരുന്നു നാളെ തിരികെ വരുമെന്ന്…. തിരികെ വീട്ടിൽ വന്ന് ആനന്ദിന്റെ മൊബൈലിലേക്ക് ഒരു ഫോൺ കോൾ വന്നിരുന്നു…. അവൻ അത് എടുത്തു….. “ഹലോ ആനന്ദ്…. പോലീസ് സ്റ്റേഷനിൽ നിന്നും എസ് ഐ ആണ്…. അന്ന് എസ്ഐ ചോദിച്ചിട്ട് നമ്പർ കൊടുത്തത് ആനന്ദ് ഓർത്തെടുത്തു….. ” മനസ്സിലായി സാർ… എന്താ കാര്യം…? ” മറ്റൊന്നുമല്ല അന്ന് ഇവിടെ വന്നപ്പോൾ സാർ പറഞ്ഞിരുന്നല്ലോ ആ കുട്ടിയുടെ ലോക്കൽ ഗാർഡിയൻ ആണെന്ന് അതുകൊണ്ട് വിളിച്ചു പറയാം എന്ന് വിചാരിച്ചതാ…. രാഘവൻ മരിച്ചു…. എസ്ഐയുടെ മറുപടി കേട്ടതും ആനന്ദ് ഞെട്ടിത്തരിച്ച് നിന്നു …………………………… (തുടരും)…. ഒത്തിരി സ്നേഹത്തോടെ ❤ ✍റിൻസി.

പവിത്രയുടെ മാത്രം: ഭാഗം 19

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story