രുദ്രവീണ: ഭാഗം 50

രുദ്രവീണ: ഭാഗം 50

എഴുത്തുകാരി: മിഴിമോഹന

രുദ്രൻ അജിത്തിന്റെ ഫോണിലേക്കു വിളിച്ചു കൊണ്ടിരുന്നു…. നമ്പർ ബിസി… ഛെ… “””അവൻ കൈ കുടഞ്ഞു… ചന്തുവിന്റെ ഫോണിലേക്കു വിളിച്ചു… അതേ അവസ്ഥ നമ്പർ ബിസി……. പിന്നെയും ചന്തുവിനെ വിളിച്ചു കൊണ്ടിരുന്നു…. അവസാനം ചന്തു ഫോൺ എടുത്തു… എടാ പൊട്ടാ നീ ആരെ വിളിച്ചു കൊണ്ടിരിക്കുവാ…നിന്റെ പെണ്ണിനെ ആ നാറി പൊക്കി…. ഫോൺ അറ്റൻഡ് ആയതും രുദ്രൻ പറഞ്ഞു……. അവള് പോയ പോലെ തിരിച്ചു പോന്നോളും പക്ഷേ ആ നാറി ആ കുഞ്ഞിനേം പൊക്കി അല്ലെഡാ രുദ്ര.. മ്മ്….. അതേ… ബാസ്റ്ഡ്… രുദ്രൻ പല്ല് ഞെരിച്ചു..നീ അജിത്തിനെ വിളിച്ചോ..

നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട് അജിത് എന്നെ വിളിച്ചു വന്നവന്മാരെ സോനാ കാര്യം ആയി കേറി മേഞ്ഞു ആരവിനെ തൊട്ടപ്പോൾ പാവത്തിന്റെ നിയന്ത്രണം പോയി… അജിത് അവന്മാർക് പിന്നിൽ ഉണ്ട് നീ ശശാങ്കനെ പെട്ടന്നു വിളിക്കു.. ശശാങ്കന്റെ “””ഇച്ചിരി വലിയ കുഞ്ഞ് വാവേടെ “”””വീഡിയോ ഇട്ട് കൊടുക്ക്… ചന്തു ഒന്ന് ചിരിച്ചു…. രുദ്രന്റെ മുഖത്തും അതേ ചിരി പടര്ന്നു…. ദാ ശശാങ്കൻ വിളിക്കുന്നു.. രുദ്രൻ ചന്തുവിന്റെ ഫോൺ കട്ട്‌ ചെയ്തു… ശശാങ്കൻ….. “”””മ്മ്ഹ്…. മോനെ നിന്നെക്കാൾ ഒരു മുഴം മുൻപ് എറിഞ്ഞിട്ടാണ് രുദ്രൻ ഇവിടെ നില്കുന്നത്…. രുദ്രൻ മനസ്സിൽ പുച്ഛിച്ചു.. ഹലോ… “””രുദ്രൻ കോൾ അറ്റൻഡ് ചെയ്തു.. അപ്പോ മോനെ കമ്മീഷണറെ വീഡിയോ കണ്ടെന്നു മനസ്സിൽ ആക്കുന്നു… അപ്പോൾ എങ്ങനെ അവളുടെ ജീവൻ ഇല്ലാത്ത ശവം നിന്റെ മുൻപിൽ ഞാൻ എത്തിക്കണോ അതോ.. നീ എന്റെ മുൻപിൽ ഈ രാത്രി എത്തുന്നൊ….

നീ ഇവിടെ വരും എന്ന് എനിക്കു അറിയാം കാരണം നിന്റെ ജീവന്റെ ജീവൻ ആയ കളക്ടർ സർ ന്റെ പെണ്ണ് അല്ലെ കൂടെ… പിന്നെ ചില സാഹചര്യങ്ങൾ കൊണ്ടു ആ കുഞ്ഞിനെ ഞാൻ പൊക്കി.. വേണ്ടി വന്നാൽ അതിനയെയും…… അയാൾ പല്ല് ഞെരിച്ചു കൊണ്ടു നിർത്തി…. പ്ഫ… **മോനെ കഴിഞ്ഞോ നിന്റെ പ്രസംഗം.. നീ ഒരു ചുക്കും ചെയ്യില്ല… അവരുടെ ദേഹത്ത് നിന്റെ കൈ തൊട്ടാൽ പിന്നെ വയസാം കാലത്തു മണ്ണാറശ്ശാലയിൽ പോയി ഉരുളി കമഴ്ത്തി ഉണ്ടായ പുന്നാര മോന്റെ ശവം നിന്റെ വീടിന്റെ മുൻപിൽ രുദ്രൻ കെട്ടി തൂകും…. എടാ… “””എന്റെ മോൻ… ശശാങ്കന്റെ ശബ്ദം ഉയർന്നു… എന്താ നിനക്ക് നൊന്തോ””…… അതേടാ വൈകിട്ട് ജിമ്മിൽ കൊഴുപ്പ് ഉരുക്കി കളയാൻ പോയ തന്റെ മോൻ ഇത് വരെ വീട്ടിൽ എത്തിയോ എന്ന് തന്റെ ഭാര്യയോട് വിളിച്ചു ചോദിക്… എന്നിട്ട് നീ എന്നെ വിളിക്കു ഞാൻ കാത്തിരികാം….

മോനെ രുദ്ര ചതിക്കല്ലേ… അവനെ ഒന്നും ചെയ്യരുതേ എന്റെ ഭാര്യ ഒരു ബിപി പേഷ്യന്റ് ആണ് ഞാൻ ഒരു ഹൃദ്രോഗിയും…. മോനെ അവനെ… ഒന്നും ചെയ്യില്ല… പുറത്തു എന്റെ ആൾക്കാർ ഉണ്ട് മീനാക്ഷിയെ കുഞ്ഞിനെ അവരുടെ കൂടെ പറഞ്ഞു വിട്….. ഇപ്പോ… ഇപ്പോ തന്നെ വിടാം… മ്മ്മ്…. ‘”””അവരുടെ കയ്യിൽ അവൾ സുരക്ഷിതം ആയി എത്തി കഴിഞ്ഞു ഞാൻ തീരുമാനിക്കും എന്ത് വേണം എന്ന്…. “”എടാ ആ പെണ്ണിനെ കൊച്ചിനെ പറഞ്ഞു വിട് ആരുടെ കൂടെ ആണന്നു വച്ചാൽ….. “””” ശശാങ്കന്റെ ശബ്ദം കേട്ട് കൊണ്ടു രുദ്രൻ ഗൂഢമായി ഒന്ന് ചിരിച്ചു കൊണ്ടു കാൾ കട്ട്‌ ചെയ്തു… അജിത്തിന് മെസേജ് ചെയ്തു കൊണ്ടു രുദ്രൻ കുറച്ചു കൂടെ പുറകോട്ടു ചിന്തിച്ചു…..  വൈകിട്ടു കോഫീഷോപ്പിൽ…. രുദ്ര…. ശശാങ്കന്റെ ആ സംസാരത്തിൽ ഒരു ഭീഷണി ഒളിഞ്ഞിരുപ്പുണ്ട് നാളെ കല്യാണത്തിന് അവൻ ഉറപ്പായും പിന്നിൽ നിന്നും നാറിയ കളി കളിക്കും.. പിള്ളേരെ സേഫ് ആക്കണം… ചന്തുവും രുദ്രനും അജിത്തും കണ്ണനും കൂടെ കോഫി ഷോപ്പിൽ ഇരുന്നു സംസാരിക്കുവാന്…

വല്യൊത്തു ഒരു പ്രൊട്ടക്ഷൻ നല്ലത് അല്ലെ രുദ്രേട്ട കണ്ണൻ സംശയത്തിടെ രുദ്രനെ നോക്കി മ്മ്മ്…വേണം.. . രുദ്രൻ കപ്പ്‌ ചുണ്ടോടു ചേർത്തു.. കോഫി ഷോപ്പിൽ നിന്നും പുറത്തിറങ്ങി അവർ ഒരുമിച്ചു കാറിൽ മുൻപോട്ടു എടുത്തതും രുദ്രൻ എന്തോ കണ്ടത് പോലെ വണ്ടി ഒതുക്കി… രുദ്രൻ ചൂണ്ടി കാണിച്ച ഇടത്തേക്കു എല്ലാവരും നോക്കി… ശശാങ്കന്റെ കാറിൽ ധര്മേന്ദ്രൻ അവർ മറ്റു എവിടെയും ശ്രദ്ധിക്കാതെ എന്തോ കാര്യം ആയ ചർച്ചയിൽ ആണ്….. ഒതിക്കിയിട്ട വണ്ടിയിൽ ഇരുന്നു അവർ അത് ശ്രദ്ധിച്ചു… അജിത്തേ പണി അങ്ങോട്ട് ആണല്ലോ……..രുദ്രൻ സ്റ്റിയറിങ്ങിൽ താളം പിടിച്ചു… അങ്ങോട്ടു കടക്കില്ല സർ സോനാ കരാട്ടെ പോരാഞ്ഞു മർഷലാസും പ്രാക്ടീസ് ചെയ്യുന്നുണ്ട്..അവൾ കൈ വച്ചാൽ പിന്നെ ഒരുമാസം കഴിഞ്ഞേ മൂത്രം പോകു അവന്മാരുടെ…. ഹ്ഹ്ഹ്….

അത് കൊള്ളാം പക്ഷേ നമ്മൾ കരുതി ഇരിക്കണം അവനു ഒരു മുഴം മുൻപേ നമ്മൾ എറിയുന്നു….. രുദ്രൻ മീശ കടിച്ചു…. എങ്ങനെ…? മൂന്നുപേരും ഒരുപോലെ നോക്കി… ശശാങ്കന്റെ മോൻ ആവണിയുടെ ക്ലാസിൽ ആണ് അജിത് അവനെ കണ്ടു കാണും നല്ല തടി ഉള്ള ഒരു ചെക്കൻ കണ്ടിട്ടു പാവം ആണന്നു തോന്നുന്നു… ഉണ്ട് സർ… നമ്മുടെ സിറ്റി ബാങ്കിനോട് ചേർന്നുള്ള ജിമ്മിൽ എന്നും വൈകിട്ട് വരാറുണ്ട് ഏതാണ്ട് ഈ സമയം . ഇപ്പോൾ അവൻ അവിടെ കാണും…. ആ ജിം സണ്ണിയുടെ അല്ലെ… ചന്തു നിനക്ക് ഓർമ്മ ഉണ്ടോ നമ്മുടെ കൂടെ പഠിച്ച സണ്ണി മാത്യു അവന്റെ ജിമ്മാണ്…. ആ ഓർമ്മ ഉണ്ട്……എന്താ രുദ്ര നിന്റെ പ്ലാൻ അത് പറയാം വാ നമുക്ക് അങ്ങോട്ടു പോകാം… രുദ്ര…. ചന്ദ്രപ്പ…. സണ്ണി… അവരെ കണ്ടതും സന്തോഷത്തോടെ ഓടി വന്നു… അയ്യോ… സോറി ഞാൻ ഓർത്തിലാ… ഞാൻ പഴയ ബന്ധം വച്ചു നിങ്ങൾ ഇപ്പോൾ… സോറി സർ…

എന്റെ സണ്ണി ഞങ്ങൾ പഴയ രുദ്രനും ചന്തു തന്നെ ആണ് നീ ചുമ്മാ സെന്റി അടിക്കാതെ…. പിന്നെ ഞങ്ങള്ക് നിന്റെ ഒരു സഹായം വേണം.. സഹായമോ….. സണ്ണി സംശയത്തോടെ നോക്കി.. സണ്ണി ആ ശശാങ്കന്റെ മോൻ ഇവിടെ ഉണ്ടോ… അജിത് ചോദിച്ചു കൊണ്ടു അകത്തേക്കു എത്തി നോക്കി…. ഉണ്ട് warm up ചെയ്യുന്നു സണ്ണി ചിരിച്ചു കൊണ്ടു ചൂണ്ടി കാണിച്ചിടത്തേക്കു അവർ നോക്കി… എല്ലാവരും വാ പൊളിച്ചു നിന്നു ഒരു കുട്ടിയാന വാ തുറന്നിരുന്നു ഉറങ്ങുന്നു… ഇപ്പോൾ അല്ലെ മനസ്സിൽ ആയതു ഇവൻ കുറെ ആയല്ലോ ഇവിടെ കേറി കൂടിട്ടു എന്നിട്ടു ഒരിഞ്ചു കുറയാത്തതിന്റെ രഹസ്യം.. അജിത് ചിരിച്ചു ആ ചെറുക്കനെ ഒന്നും പറയാൻ പറ്റല്ല അപ്പോ കിടന്നു മോങ്ങും… വെറുതെ എന്റെ സമയം കൂടെ മെനെക്കെടുത്താൻ വന്നിരിക്കുവാ പത്തിരുപത്തിഒന്ന് വയസ് ഉണ്ട് പന്ത്രണ്ട് വയസ്സിന്റെ ബുദ്ധി പോലും ഇല്ല…… അങ്ങനെ ഉള്ളവനെ തന്നെ ആണ് നമുക്ക് വേണ്ടതും… രുദ്രൻ ചിരിച്ചു കൊണ്ടു സണ്ണിയുടെ തോളിൽ കൈ ഇട്ട് കാര്യങ്ങൾ പറഞ്ഞു…

ഇവനെ എങ്ങനാ രുദ്രേട്ട ഇവിടുന്നു മുക്കുന്നത് ചെറുക്കൻ കാറി കൂവി കുളം ആക്കുമല്ലോ കണ്ണൻ ആശങ്ക പ്രകടിപ്പിച്ചു… അത് സിമ്പിൾ ആണ് നിങ്ങളുടെ കാറിൽ അവനെ കേറ്റി തന്ന പോരെ…..അവനു വല്ല ബർഗറോ പിസ്സയോ വാങ്ങി കൊടുക്കാം എന്ന് പറഞ്ഞാൽ മതി…. ശശാങ്കന് ഉണ്ടായ പൊട്ടനാ അത്.. എടാ.. മോനെ… എഴുന്നേറ്റെ ഇന്നത്തെ ഉറക്കം മതി … സണ്ണി അവനെ തട്ടി വിളിച്ചു…. വിശക്കുന്നു ചേട്ടാ എണീറ്റതും അവന്റെ വായിൽ നിന്നു വന്നത് കേട്ടു രുദ്രൻ ചിരി അടക്കി പിടിച്ചു… കശ്യപേ ഇത് എന്റെ ഫ്രണ്ട്‌സ് ആണ്… Hi…. “””അവൻ എല്ലാവരുടെയും മുഖത്തേക്കു നിഷ്കളങ്കമായ നോട്ടം നോക്കി… ഇവരുടെ കൂടെ ഒന്ന് പോകാമോ ജിമ്മിലേക്കുള്ള കുറച്ചു സാധനങ്ങൾ എടുക്കാൻ ഉണ്ട്… എനിക്കു സമയം ഇല്ലല്ലോ നീ ആകുമ്പോ എന്തായാലും ഇവിടെ കിടന്നു ഉറക്കം ആണ്……. പോകാം ചേട്ടാ….. അവിടെ നിന്നും രക്ഷപെട്ട സന്തോഷത്തിൽ അവൻ ചാടി എഴുനേറ്റു…

അവനെ കാറിൽ ഇരുത്തിയിട്ടു രുദ്രൻ സണ്ണിയോട് തിരിഞ്ഞു… എടെ നിനക്കൊരു മനസാക്ഷി ഇല്ലേ ആ ചെറുക്കനെ അവിടെ കൊണ്ടു വന്നു ഇരുത്തി ഉറക്കാൻ…. ഞാൻ ആവുന്ന പണി പയറ്റി ഇനി നീ ഒന്ന് ഉപദേശിക് നന്നാവുന്നെങ്കിൽ നന്നാവട്ടെ…സണ്ണി ചിരിച്ചു… വല്യൊതെ പുറത്തേ മുറിയിൽ കശ്യപിനെ ആവണിയുടെ സഹായത്തോടെ രുദ്രൻ പൂട്ടി ഇട്ട് കഴിഞ്ഞിരുന്നു…. ശശാങ്കന് ഒരു മുഴം മുൻപ്…. കശ്യപ് ശശാങ്കൻ രുദ്രന്റെ കൈയിൽ…..  രുദ്രൻ ഫോൺ നോക്കി അജിത്തിന്റെ മെസേജ്…. Everything ok….. 👍 രുദ്രേട്ട…… “””അവൻ തിരിഞ്ഞു നോക്കി ആവണി രുദ്രേട്ട കശ്യപ് വിശക്കുന്നു എന്ന് പറഞ്ഞു കരയുന്നു… നീ എന്തിനാ ആ മുറി തുറക്കാൻ പോയത്…ചന്തു അത് കേട്ടുകൊണ്ട് വന്നു.. ചന്തുവേട്ടാ കോളേജിലും അവൻ വിശന്നിരിക്കില്ല ഞങ്ങളുടെ ഫുഡ് കൂടെ അവനാ കഴിക്കുന്നത്‌… വെറുതെ അല്ല ആ ചെറുക്കൻ ഇങ്ങനെ ആയതു ഒരു മസാലദോശ എടുത്തോണ്ട് കൊടുക്ക്‌….

അല്ലെ വേണ്ട ഞങ്ങളും വരാം… രുദ്രനും ചന്തുവും അവൾക്കൊപ്പം ആ മുറിക്കുള്ളിലേക്ക് കയറി… കശ്യപ് ഫുഡ് ….. അവൾ അവനും നേരെ അത് നീട്ടി… അവൻ അതിൽ ഒന്ന് നോക്കി.. ഒരെണ്ണം ഉള്ളോ ആവണി… അവൻ ചുണ്ട് കൂർപ്പിച്ചു.. അത്….. ഞാൻ…. ആവണി ചമ്മിയ മുഖത്തോടെ രുദ്രനെ നോക്കി.. പോയി എടുത്തോണ്ട് കൊടുക്ക്…. രുദ്രൻ കണ്ണ് കാണിച്ചു…. എനിക്കൊരു അഞ്ചെണ്ണം വേണേ….. കശ്യപ് വിളിച്ചു കൂവി… ഇവൻ ഉരുളി അല്ല അണ്ടാവ് കമഴ്ത്തി ഉണ്ടായത് ആയിരിക്കും… എന്തുവാടെ ഇത് അവനവന്റെ വയർ അറിഞ്ഞു വേണം കഴിക്കാൻ… ചന്തു പറയുന്നത് കേട്ടു രുദ്രൻ അവനെ വിലക്കി… അവൻ കഴിക്കാട്ടെ ഡാ… നാളെ ഇവിടെ ഒരു ഫങ്ക്ഷന് ഉണ്ട് അത് കഴിഞ്ഞു നിന്നെ വിടാം…. കേട്ടോ നിന്നെ ഞങ്ങൾ ഒന്നും ചെയ്യില്ല നീ സേഫ് ആയിരിക്കും…. രുദ്രേട്ട…. “”””

കശ്യപിന്റെ ശബ്ദം നേർത്തു…. ഉള്ളിൽ തട്ടുന്ന ആ വിളിയിൽ രുദ്രൻ അവനെ സംശയത്തോടെ നോക്കി… ഞാൻ എല്ലാം അറിഞ്ഞാണ് രുദ്രേട്ടന്റെ കൂടെ കാറിൽ കയറിയത്….. രുദ്രനും ചന്തുവും പരസ്പരം സംശയത്തോടെ നോക്കി…. രുദ്രേട്ടനെ കൊല്ലാൻ ആയിരുന്നു അച്ഛാന്റെ പ്ലാൻ അവർ ചർച്ച ചെയ്യുന്നത് ഞാൻ കേട്ടതാ… ഏട്ടന്റെ വിവാഹം ആണെന്നും ഏട്ടനെ ഇന്ന് വൈകിട്ടു ഇല്ലാതാകണം എന്നൊക്കെ പറയുന്നത് കേട്ടു.. അവരുടെ പ്ലാൻ മുഴുവൻ ഞാൻ കേട്ടു.. ഒരുപാട് പേരെ കൊന്നുതള്ളിയ ദുഷ്ടനാ അയാൾ.. ഒരു ഫയലിൽ ഏട്ടന്റെ കുറെ ഫോട്ടോ അവന്മാർക് കൈമാറി… ആ ഫോട്ടോസ് ഞാൻ കണ്ടതാ… എനിക്കു അത് കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു ഏട്ടന്റെ ചിരിയും ഈ മീശയും നുണക്കുഴി ഒകെ ഒരു ഹീറോയെ പോലെ ആണ്… ഞാൻ ആ മുഖം മറന്നില്ല.. അത് കൊണ്ടു ഏട്ടനെ കണ്ടപ്പോഴേ എനിക്കു മനസ്സിൽ ആയി… പിന്നെ നീ എന്താ ഇത് ആരേം അറിയിക്കാഞ്ഞത്…

പേടിച്ചിട്ടാ ഏട്ടാ…. ഭയന്നു വിറച്ചു ജീവിക്കുവാ ഞാനും അമ്മയും… ഏട്ടൻ വന്നപ്പോഴേ എനിക്കു മനസ്സിൽ ആയി എന്നെ മുൻനിർത്തി ഏട്ടൻ അച്ഛന് പണി കൊടുക്കാൻ ആണെന്…. അതാ ഞാൻ മറുത്തു ഒന്നും പറയാതെ കൂടെ വന്നത്.. നിനക്ക് എന്റെ കൂടെ വരാൻ പേടി ഇല്ലായിരുന്നോ.. രുദ്രൻ അവനെ നോക്കി.. ഇല്ല…ഏട്ടൻ എന്നെ ഒന്നും ചെയ്യില്ല എന്ന് എനിക്കു ഉറപ്പുണ്ടയിരുന്നു ഹ്ഹ്ഹ്….. രുദ്രൻ ഒന്നി ചിരിച്ചു… ഏട്ടന്റെ കല്യാണം കഴിഞ്ഞു എന്നെ വിട്ടാൽ മതി അത് വരെ ഞാൻ ഇവിടെ നിന്നോളം.. അല്ലങ്കിൽ അച്ഛൻ പിന്നേം ഏട്ടനെ ഉപദ്രവിക്കാൻ ശ്രമിക്കും അച്ഛന്റെ ആകെ ഉള്ള ദൗർബല്യം അത് ഞാൻ ആണ്… ആാാ സമയം ശശാങ്കന്റെ ഫോൺ രുദ്രന് വന്നു.. നിന്റെ അച്ഛൻ ആണ്… അവൻ ആ കോൾ കശ്യപിനെ കാണിച്ചു കൊണ്ടു അറ്റൻഡ് ചെയ്തു.. “”മോനെ രുദ്ര അവരെ ഞാൻ വിട്ടയച്ചു……. എന്റെ മോൻ “””

തന്റെ മോനെ നാളെ എന്റെ വിവാഹം കഴിഞ്ഞു സേഫ് ആയിട്ടു തന്റെ കൈയിൽ തരും അത് വരെ അവൻ രുദ്രന്റെ കസ്റ്റഡി ആയിരിക്കും ഇടക്ക് ചെറ്റത്തരം വല്ലോം കാണിക്കാൻ ആണ് പുറപ്പാട് എങ്കിൽ ഞാൻ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ മോനെ പിന്നെ ജീവനോടെ കാണില്ല “””””അത് പറഞ്ഞു അവൻ കശ്യപിനെ നോക്കി ആശാൻ ചിരിച്ചു കൊണ്ടു മസാല ദോശ കഴിക്കുവാണ്.. രുദ്ര… “””പിന്നെയും ശശാങ്കന്റെ ഭവ്യതയോടെ ഉള്ള ശബ്ദം.. വച്ചിട്ടു പോടോ….. “”””രുദ്രൻ കോൾ കട്ട്‌ ചെയ്തു.. കലക്കി രുദ്രേട്ട അത് മതി…ഇനി അച്ഛൻ അനങ്ങില്ല.. രുദ്രൻ അവന്റെ തലയിൽ തലോടി… ഫുഡ് കഴിച്ചിട്ടു മോൻ കിടന്നോ… പുറത്തിറങ്ങി രുദ്രൻ ചന്തുവിനെ ഒന്ന് നോക്കി… നമുക്ക് വീണു കിട്ടിയ മുത്ത് ആണ് അവൻ വിട്ടു കളയണ്ട ശശാങ്കനെ പൂട്ടാൻ ഉള്ള താക്കോൽ… രുദ്രൻ ഗൂഢമായി ചരിച്ചു….

ആവണിയും രുക്കുവും കൂടെ വീണയുടെ കയ്യിൽ മൈലാഞ്ചി ഇട്ടു കൊണ്ടു ഇടക്ക് ഓരോന്ന് അവളുടെ കാതിൽ പറഞ്ഞു കൊണ്ടു ചിരിക്കുമ്പോൾ… നുണക്കുഴി തെളിഞ്ഞ നാണത്താൽ ഉള്ള അവളുടെ മുഖം വികസിക്കും.. രുദ്രൻ ഒരു വശത്തു കൈകെട്ടി അത് നോക്കി നിൽക്കുവാണ്… ചന്തു രുദ്രന്റെ തോളിലുടെ കൈ ഇട്ടു….. അതേ നാളെ അവൾ നിന്റെ മാത്രം പെണ്ണ് ആയി മാറും വീണരുദ്രൻ.. “”രുദ്രവീണ “””പിന്നെ എന്തിനാ മോനെ ഇപ്പോഴേ നോക്കി വെള്ളം ഇറക്കുന്നേ… പോടാ അവിടുന്ന്… ഒരു തടസവും കൂടാതെ ഇനി എല്ലാം ഭംഗി ആയി നടന്നാൽ മതിആയിരുന്നു… ഇനി ഒരു തടസവും ഉണ്ടാവില്ല… ദാ അവളുടെ മുഖത്തെ സന്തോഷം കണ്ടോ നീ നിന്നിൽ അലിയാൻ മാത്രം ജനിച്ചവൾ ആണ് അവൾ…. അന്ന് വീണക് ഉറക്കം വന്നില്ല… കൈയിലെ മൈലാഞ്ചിയിലേക്കു അവൾ നോക്കി രുക്കു മനോഹരം ആയി വരച്ച !””രുദ്രൻ “”

എന്നാ പേര് കൈവെള്ളയിൽ ചുമന്നു കിടക്കുന്നു.. അവൾ അതിലേക് തന്റെ അധരങ്ങൾ ചേർത്തു അടിവയറ്റിൽ മഞ്ഞുരുകും പോലെ ഒരു അനുഭൂതി അവളെ വന്നു മൂടി…. രുദ്രനും മറിച്ചു അല്ലായിരുന്നു അവസ്ഥ… ബാൽക്കണിയിലെ ചാരു പടിയിൽ തല വച്ചു ആകാശത്തേക്കു അവൻ നോക്കി കിടന്നു.. നാളെ എന്റെ ഇടം കയ്യിൽ എന്റെ പെണ്ണിന്റെ വലം കൈ ചേരും…. രാവിലെ തന്നെ എല്ലാവരും കാവിൽ അമ്പലത്തിൽ എത്തിച്ചേർന്നിരുന്നു… അജിതിന്റെയും സോനയുടെയും കൂടെ മീനാക്ഷിയും സ്വാമി കൊച്ചച്ഛനും എത്തിച്ചേർന്നു…. ദുർഗാപ്രസാദ്‌ അയാളെ ഒന്ന് പുണർന്നു… ക്ഷമ ചോദിക്കാൻ അർഹത ഇല്ല സ്വാമിനാഥാ എനിക്കു.. വല്യൊതെ കുടുംബത്തിന് വേണ്ടി ഈ കാലിൽ ഞാൻ വീഴാം….. ദുർഗ.. എന്താ ഇത്.. ദൈവം നിശ്ചയിച്ചിട്ടുണ്ട് ഓരോന്നും അത് പോലെ സംഭവിക്കു എന്റെ കുഞ്ഞുങ്ങളുടെ മംഗല്യം അത് നന്നായി നടക്കണം അത് കാണാൻ മാത്രം ആണ് വയ്യങ്കിലും ഞാൻ വന്നത്…. ദുർഗ അയാളെ ഒരു കസേരയിലേക്കു പിടിച്ചു ഇരുത്തി….. മീനു…. “”

ചന്തു ആരും കാണാതെ അവളുടെ അടുത്തേക് ചെന്നു പെണ്ണാകെ ആകെ ഭയന്നു നിൽക്കുവാണ്…… സുന്ദരി ആയിട്ടോ ഈ സാരിയിൽ…. “”” ചന്തുവേട്ടാ അമ്മായി വരുന്നു… ചന്തു പതുക്കെ മുങ്ങി… തങ്കം അവളുടെ അടുത്തേക് വന്നു… അവളെ കെട്ടിപിടിച്ചു അവർ കുറെ കരഞ്ഞു…. സ്വാമിനാഥനെ കണ്ടതും അവർ സാരി തലപ്പ് കൊണ്ടു കണ്ണുനീർ തുടച്ചു…അയാളുടെയും കണ്ണ് നിറഞ്ഞിരുന്നു… പരസ്പരം ഒഴുകുന്ന കണ്ണുനീരിലൂടെ അവർ പറയാതെ പലതും പറഞ്ഞു…. മുഹൂർത്തം ആയി പെണ്ണിനേയും ചെറുക്കനെയും വിളിക്കു… പുതുമന തിരുമേനി ദുർഗ്ഗയോട് പറഞ്ഞു… കസവു മുണ്ടും ചന്ദന കളർ കുർത്തയും അണിഞ്ഞു രുദ്രൻ… അവന്റെ ഇഷ്ട നിറം ആയ റെഡിച്ചിലി സാരിയിൽ അമിതം അല്ലാത്ത രീതിയിൽ ആഭരണങ്ങൾ ധരിച്ചു വീണയും കാവിലമ്മയെ തൊഴുതു ആ മണ്ഡപത്തിലേക്കു ചന്ദുവിന്റെ കൈ പിടിച്ചു കയറി………..

രുദ്രൻ അവളെ ഒളി കണ്ണിട്ടു നോക്കി…. ശരിക്കും ശ്രീപാർവ്വതി പോലെ അവൾ ശോഭിച്ചിരുന്നു അവളുടെ നെഞ്ചിടിപ്പ് അവനു കേൾകാം പാകത്തിന് ആയിരുന്നു…….. എങ്കിലും ആ നുണകുഴിയിൽ തെളിഞ്ഞു നിന്ന ചെറുനാണത്തിന്റെ ഒളി രുദ്രന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സമ്മാനിച്ചു…… ദുർഗ താലി രുദ്രന് എടുത്തു കൊടുത്തു കൊള്ളൂ… പുതുമനയുടെ വാക്ക് കേട്ടതും കാവിലമ്മയുടെ മുൻപിൽ പൂജിച്ച ആ താലിച്ചരട് ദുർഗ രുദ്രന്റെ കൈയിൽ കൊടുത്തു….. രുദ്രൻ ചരടിന്റെ രണ്ടു വശത്തു പിടിച്ചു ആ താലിയിലേക്കു നോക്കി… എന്റെ പെണ്ണിന്റ അവകാശം…. “”””” മേളം മുഴങ്ങട്ടെ…… “”””പുതുമന മേളകർക്കു നിർദ്ദേശം കൊടുത്തു…. നെഞ്ചിടുപ്പോടെ വീണ ആ താലി നെഞ്ചിൽ ഏറ്റുമ്പോൾ അവളുടെ കണ്ണുകൾ അടഞ്ഞു ദീർഘ മംഗല്യത്തിനായി അവൾ ആ കാവിലമ്മയെ പ്രാർത്ഥിച്ചു….

അവളുടെ നെറുകയിൽ തണുപ് വീണപ്പോൾ അവൾ കണ്ണ് തുറന്നു തല ഉയർത്തി രുദ്രനെ നോക്കി… അവളുടെ സീമന്ത രേഖയിൽ അവൻ ചാർത്തിയ കുംങ്കുമം അസ്തമയ സൂര്യനെക്കൾ ഭംഗിയിൽ തുടുത്തു നിന്നിരുന്നു… രുദ്രൻ ശരിക്കും ഒന്ന് ഞെട്ടി… അവൻ കാണുന്ന സ്വപ്നം ഇന്ന് കണ്മുൻപിൽ യാഥാർഥ്യം ആയിരിക്കുന്നു… താൻ അണിയിച്ച താലിയും താൻ ചാർത്തിയ സീമന്ത രേഖയിലെ സിന്ദൂരം ആയി തനിക് അരികിൽ ഇരിക്കുന്ന വീണ…. ഒരുപാട് നാൾ ആയി തന്റെ ഉറക്കം കെടുത്തുന്ന സ്വപ്നം അത് ഇന്ന് സത്യം ആയിരിക്കുന്നു…. ചന്തു വീണയുടെ കൈ പിടിച്ചു രുദ്രന് കൊടുക്കു… പുതുമന പറഞ്ഞതും ചന്തു ദുർഗയെ നോക്കി.. അവകാശം എനിക്കു അല്ല മോനെ ആ ഇരിക്കുന്ന ആൾക്കാണ് അയാൾ സ്വാമിനാഥനെ ചൂണ്ടി കാണിച്ചു…

ചന്തു പതുക്കെ സ്വാമി നാഥനെ എഴുന്നേൽപ്പിച്ചു അജിത്തിന്റെ സഹായത്തോടെ… കണ്ണും മനസും നിറഞ്ഞു അയാൾ വീണയെ രുദ്രന്റെ കയ്യോടു ചേർത്തു…… കാവിലമ്മയെ തൊഴുതു വരുമ്പോൾ രുദ്രന്റെ ഇടം കൈ അവളുടെ വലം കൈയെ മുറുകെ പിടിച്ചിരുന്നു…. അവൻ ഒന്നുകൂടെ നോക്കി അവളുടെ നെഞ്ചോരം പറ്റി ചേർന്നു കിടക്കുന്ന താൻ ചാർത്തിയ താലിയിലേക്കും സീമന്തരേഖയിലെ സിന്ദൂരത്തിലേക്കും… രുദ്രന്റെ പെണ്ണ്…. അവൻ മനസ്സിൽ പറഞ്ഞു… എല്ലാവരും ഫോട്ടോയ്ക്കു മല്സരിച്ചു പോസ്സ് ചെയ്യുവാണ്… ആവണിയും രുക്കുവും താരയും അപ്പുവും… അങ്ങനെ നീണ്ട നിര തന്നെ ഉണ്ട്… ആൾകൂട്ടത്തിൽ തനിയെ ഇരിക്കുന്ന അയാളിലേക്കു രുദ്രന്റെ കണ്ണ് പോയി…. സഞ്ജയൻ “””””””അവന്റെ നാവിൽ നിന്നും ആ പേര് വീണതും വീണയും അങ്ങോട്ടു നോക്കി… ഒരു പുഞ്ചിരിയോടെ സഞ്ചയൻ അവർക്കു അരികിലേക്കു നടന്നു അടുത്തു…………………….. (തുടരും) ……………….

രുദ്രവീണ: ഭാഗം 49

Share this story