രുദ്രവീണ: ഭാഗം 49

രുദ്രവീണ: ഭാഗം 49

എഴുത്തുകാരി: മിഴിമോഹന

ചന്തുവിന്റെ മുഖത്തെ ആത്മവിശാസം കണ്ടു പിഷാരടിയുടെ മനസ് കുളിർന്നു… ഇതിലും വലിയ ഗുരു ദക്ഷിണ അയാൾക്കു കിട്ടാൻ ഇല്ല… തന്റെ കുഞ്ഞുങ്ങൾ ഇതിൽ വിജയിക്കും… ആയാൾ അഭിമാനത്തോടെ ചന്തുവിനെ നോക്കി…. പിഷാരടി സർ ഇറങ്ങുമ്പോൾ ചന്തുവിനെ പല ആശങ്കകൾ അലട്ടിയിരുന്നു….. ശശാങ്കൻ ഉൾപ്പടെ ഡേവിഡ് ചെറിയാൻ ഉപ്പുകണ്ടം മുതൽ ഡാൻ ഡേവിഡ് ചെറിയാൻ ഉപ്പുകണ്ടം വരെ മനസിലേക്കു കയറി വന്നു….. ഒരു രാത്രി കൊണ്ടോ ഒന്നും അവരിക്ക്‌ എത്തിച്ചേരാൻ കഴിയാത്ത വമ്പൻ ടീം ആണ് അവർ… ഒരു ഗാങ് തന്നെ…. രുദ്രന്റെ നമ്പർ ഫോണിൽ തെളിഞ്ഞു…. ചന്തു ഒരു ചിരിയോടെ അത് അറ്റൻഡ് ചെയ്തു….. “”ശശാങ്കൻ ഹാജർ വച്ചോ…… അയാളുടെ വരവ് പ്രതീക്ഷിച്ച രുദ്രൻ അത് ചോദിച്ചത്… പിന്നെ ഇല്ലേ ജോയിൻ ചെയ്തു അരമണിക്കൂർ ഉള്ളിൽ വന്നു ഹാജർ വച്ചു……. അവൻ നടന്നത് മുഴുവൻ രുദ്രനോട് പറഞ്ഞ്ജ് മ്മ്മ്… സൂക്ഷിക്കണം…. രുദ്രൻ ഒരു മുന്നറിയിപ്പോടെ പറഞ്ഞു “”” രുദ്രൻ പറഞ്ഞത് സത്യം ആണ് എല്ലാം സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ….. ചന്തു ഓരോ ഫയലുകളും സൂക്ഷ്മതയോടെ പരിശോദിച്ചു…..  ആവണിയും രുക്കുവും കോളേജിലേക്ക് വരുമ്പോൾ ഡാൻഡേവിഡ്‌ ഉപ്പുകണ്ടതിന്റെ ബൈക്ക് ദൂരെ നിന്നും കണ്ടു രുക്കു പേടിച്ചു ആവണിയുടെ കയ്യിൽ പിടി മുറുക്കി….. ആവണി ചേച്ചി എനിക്കു കോളേജിലേക്ക് വാരാൻ ഇപ്പോൾ പേടിയാ കുറച്ചു ദിവസം ഡാൻ വരാഞ്ഞത് ഭാഗ്യം ആണ് ഭയന്നാണ് ഞാൻ നിന്നത് കോളേജിൽ പോയില്ലെങ്കിൽ രുദ്രേട്ടന്റെ നൂറു ചോദ്യങ്ങൾക് ഉത്തരം കണ്ടെത്തണം…..

അവന്റെ ബൈക്ക് അവിടെ ഇരുപ്പുണ്ട് നമുക്ക് വേറെ വഴി പോയാലോ നീ പേടിക്കാതെ അവൻ ഒന്നും ചായില… നീ ധൈര്യം ആയി ഇരിക്ക്… ആവണി അവൾക്കു ആത്മവിശ്വാസം കൊടുത്തു… ചേച്ചി ഞാൻ ഏട്ടനോട് തുറന്നു പറഞ്ഞാലോ…. എനിക്ക്‌ ഇങ്ങനെ പേടിച്ചു നടക്കാൻ വയ്യ… രുക്കു നമ്മൾ ഈ കാര്യം രുദ്രേട്ടനോട് ഇപ്പോൾ പറയാതെ ഇരിക്കുന്നത് ആണ് നല്ലത് ഇത് അറിഞ്ഞാൽ എടുത്തു ചാടി എന്താ ചെയുക എന്ന് പറയാൻ പറ്റില്ല….. പിന്നെ അത് വലിയ ഒരു അപകടത്തിൽ ആയിരിക്കും എത്തി ചേരുക…. രുഗ്മ പ്രസാദ് ‘”””””രുദ്രപ്രസാദ്‌ IPS ന്റെ ഒരേ ഒരു സഹോദരി… കൈയിൽ ഇരുന്ന സിഗരറ്റിൽ നിന്നും ഒരു പുക വലിച്ചു എടുത്തു കൊണ്ടു ഡാൻ അവളുടെ മുഖത്തേക്കു അത് വലിച്ചു വിട്ടു…..വഷളൻ ചിരിയോടെ അവളെ അടിമുടി നോക്കി… നീ നല്ല ***ആണല്ലോ… എടാ… ആവണി കാലിൽ കിടന്ന ചെരുപ്പ് അവനു നേരെ ഊരി…

ഹാ.. അടങ്ങടി കെട്ടിയോൻ ചലനം ഇല്ലാതെ കിടക്കുന്നത് കൊണ്ടു കാര്യങ്ങൾക്കൊക്കെ മുട്ട് കാണും അല്ലെ… നിങ്ങൾ രണ്ടും എന്റെ കൂടെ വാ നമുക്ക് ഒരുമിച്ചു ആസ്വദികം….അവൻ ഒരു വഷളൻ ചിരിയോടെ അത് പറഞ്ഞു…. ബുദ്ധിമുട്ടില്ലെങ്കിൽ ഡോണ ഡേവിഡ് ഉപ്പുകണ്ടെത്തിൽനെ കൂടെ കൂട്ടത്തിൽ കൂട്ടുന്നത് നല്ലത് ആയിരിക്കും… കരഞ്ഞു കണ്ണുനീർ പൊഴിച്ച് നിന്ന രുക്കു തല ഉയർത്തി അവളുടെ കണ്ണുകൾ വിടർന്നു… കണ്ണേട്ടൻ…. “””””” നീ ഏതാടാ…. * മോനെ… ഡാൻ കണ്ണന്റെ നേരെ തിരിഞ്ഞു… നിന്റെ പെങ്ങളോട് ചോദിച്ചു നോക്ക് അവൾ എന്റെ അടുത്ത എൻട്രൻസ് കോച്ചിംഗ്നു വന്നത്… കണ്ണൻ ഡാൻ ന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു…….. എടൊ…. താൻ….. എന്റെ കോളേജിൽ ഒരു വരുത്തൻ വന്നു ആളാകാൻ നോക്കുന്നോ…. ഞാൻ അതിനു വരുത്താൻ അല്ലല്ലോ മോനെ… കണ്ണൻ പോക്കറ്റിൽ നിന്നും id കാർഡ് എടുത്തു അവനു നേരെ നീട്ടി… പ്രൊഫസർ മഹേഷ്‌ നാരായണൻ (കണ്ണന്റെ യഥാർത്ഥ പേര് )… ഇന്ന് മുതൽ കെമിസ്ട്രി ഡിപ്പാർട്മെന്റിൽ ഞാൻ ഉണ്ടാകും… പിന്നെ ഇവൾ രുഗ്മ രുദ്രൻ IPS ന്റെ സഹോദരി മാത്രം അല്ല ഞാൻ വിവാഹം ചെയ്യാൻ പോകുന്ന എന്റെ പെണ്ണ് കൂടെ ആണ്… ഇവർ രണ്ട് പേരുടെ ദേഹത്ത് നിന്റെ നിഴൽ പോലും വീണെന്ന് ഞാൻ അറിഞ്ഞാൽ ആ കൈ ഞാൻ വെട്ടും… കണ്ണൻ അവന്റെ നേരെ ചൂണ്ട് വിരൽ ചലിപ്പിച്ചു കൊണ്ടു പറഞ്ഞു…. നിങ്ങൾ ക്ലാസിൽ പോകാൻ നോക്ക്‌… വാ പൊളിച്ചു നോക്കി നിന്ന രുക്കുവിന്റെയും ആവണിയുടെയും നേരെ അവൻ നോക്കി…. അവനു ചിരി വന്നു… വാ അടച്ചു ക്ലാസിൽ പോടീ….

ആവണി രുക്കുവിന്റെ കൈ പിടിച്ചു മുൻപോട്ടു നടന്നു… ചേച്ചി.. കണ്ണേട്ടൻ എനിക്കു ഒന്നും മനസ്സിൽ ആകുന്നില്ല രാവിലെ കൂടെ വിളിച്ചപ്പോൾ ഒരു സൂചന പോലും തന്നില്ല.. എനിക്കു… എനിക്കു എന്തോ സന്തോഷം കൊണ്ടാണോ എന്നു അറിയില്ല ആകെ ഒരു വെപ്രാളം… രുക്കു ആവണിയുടെ കൈയിൽ മുറുകെ പിടിച്ചു… ഒരു ഡിപ്പാർട്മെന്റ് ആയതു കൊണ്ടു ഇനി ഇപ്പോൾ പ്രണയം പൂത്തുലയും…. നിന്റെ ദേഹത്തെ മുദ്രകൾ ഞാൻ ഇനി തപ്പി പിടിക്കേണ്ടി വരുവോ… ആവണി കളിയായി അവളുടെ മൂക്കിൽ പിടിച്ചു….. പോ ചേച്ചി….. എന്റെ കണ്ണേട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല…. അവൾ മുഖം പൊത്തി… രാവിലത്തെ ഫസ്റ്റ് ഹവർ കണ്ണന്റെ ക്ലാസ് ആയിരുന്നു രുക്കുവിന്… അനാലിറ്റിക്കൽ കെമിസ്ട്രി……. ഉഫ്…. “”പുതിയ സർ എന്ത് കിടുവാണു… പെണ്കുകട്ടികളുടെ കണ്ണുകൾ കണ്ണനിൽ ചെന്നു നിന്നു…. പലരും അവരുടെ സ്വന്തം ആക്കിയിരുന്നു പുതിയ അവനെ … അവരുടെ നോട്ടങ്ങൾ കണ്ണൻ ഒരു കുസൃതിയോടെ ആസ്വദിച്ചു… ഇടക്ക് രുക്കുവിന്റെ മുഖത്തു നോക്കിയപ്പോൾ അവൾ മുഖം കൂർപ്പിച്ചു അവനെ തന്നെ നോക്കി ഇരുപ്പുണ്ട്…. അവൻ ആരും കാണാതെ കണ്ണ് ചിമ്മി കാണിച്ചു….. അവൾ ഒന്ന് ഞെട്ടി ചുറ്റും നോക്കി… കണ്ണൻ ക്ലാസ് കഴിഞ്ഞു ഇറങ്ങിയതും രുക്കു ആരും കാണാതെ സ്റ്റാഫ് റൂമിൽ മുൻപിൽ ഒന്ന് കറങ്ങി.. സരയു മിസ് ഇറങ്ങിയതും കണ്ണൻ മാത്രം തനിച്ചു ആയി അവിടെ.. അവൻ ബുക്സ് വായിക്കുവാണ് . ശ്…. അവൾ ടേബിളിൽ വന്നു തട്ടി… കണ്ണൻ തല പൊക്കി നോക്കി.. മ്മ്മ്… എന്തെ..? എന്നോട് എന്താ പറയാഞ്ഞത്… അവൾ പരിഭവിച്ചു കൊണ്ടു ഡെസ്കിൽ നഖം കൊണ്ടു ചുരണ്ടി… എല്ലാം വൈകിട്ടു പറയാം പെണ്ണേ കോളേജ് വിട്ടു കഴിഞ്ഞു കോഫി ഹൌസിൽ വന്നാൽ മതി ആവണിയെ കൂട്ടിക്കോ…ഇപ്പോൾ ക്ലാസിൽ പോ ആരേലും കാണും…

മ്മ്….. അവൾ തലയാട്ടി.. രുഗ്മ എന്താ ഇവിടെ… വിവേക് സർ അവളെ അവിടെ കണ്ടതും ചോദിച്ചു കൊണ്ടു അകത്തേക്കു വന്നു… അത്… ഞാൻ മഹേഷ്‌ സർ നോട്‌ ഒരു ഡൌട്ട്… അവൾ നിന്നു വിക്കി.. ചോദിച്ചെങ്കിൽ പൊയ്ക്കൂടേ… വിവേക് അല്പം ദേഷ്യത്തോടെ പറഞ്ഞു….. പോവാ… അവൾ ഒന്ന് മുഖം കൂർപ്പിച്ചു കൊണ്ടു ഇറങ്ങി… കണ്ണൻ അവളുടെ വാക്കുകൾ ഓർത്തു.. “””‘””””അതേ കോളേജിൽ ഒരു സുന്ദരൻ മാഷ് ഉണ്ട് വിവേക് പുള്ളിക്ക് എന്നെ ഒരു നോട്ടം ഉണ്ട് ഇങ്ങേരു എന്നെ കാണാൻ വരാതെ ഗുജറാത്തിൽ കുറ്റി അടിക്കാൻ ആണ് ഉദ്ദേശ്യം എങ്കിൽ ഞാൻ അയാളെ കെട്ടി ഇവിടെ അങ്ങ് ജീവിക്കും “”””””””‘”””””” അപ്പോൾ ഇതാണ് രുക്കു പറഞ്ഞ വിവേക് സർ… മ്മ്മ്…. കണ്ണൻ ഒന്ന് ഇരുത്തി മൂളി….. അതേ മഹേഷ്‌ സാറേ എന്ത് ഡൌട്ട് ചോദിക്കാൻ ആണ് ആ കുട്ടി വന്നത്…. ഏയ് ഒന്നുല്ല സാറേ ഇന്ന് ക്ലാസ് കഴിഞ്ഞപ്പോൾ ഒരു ചെറിയ ഡൌട്ട് അത്രേ ഉള്ളു….

സാറേ ഒന്നും തോന്നരുത് ഞാൻ നോക്കി വച്ചിരിക്കുന്ന കൊച്ചണ് അത് സർ വെറുതെ മെനക്കെടണ്ട… വിവേക് ഒന്ന് കനപ്പിച്ചു.. അവളുടെ സഹോദരൻ രുദ്രൻ IPS ന്റെ കൈയുടെ ചൂട് അറിഞ്ഞിട്ടുണ്ടോ വിവേക് സർ… ഇല്ലങ്കിൽ അത് അറിഞ്ഞു കഴിയുമ്പോ ഈ അഭിപ്രായം തിരുത്തിക്കൊള്ളും കണ്ണൻ ചെറു ചിരിയോടെ അതും പറഞ്ഞു അടുത്ത ക്ലാസിലേക്കു പോയി…. വിവേക് വായും പൊളിച്ചു കൊണ്ടു കവിളിൽ ഒന്ന് തലോടി…. ഓ… ആ പിള്ളാര്‌ പറഞ്ഞു കേട്ടിട്ടുണ്ട് അയാളുടെ അടി…. ഹോ… വൈകിട്ടു കോഫി ഹൌസിൽ ആവണിയും രുക്കുവും കണ്ണനെ വെയിറ്റ് ചെയ്തു ഇരികുവാണ്…. രണ്ട് പേരുടെയും മനസ് നിറയെ സംശയങ്ങൾ ആണ്….. എടി…. രുക്കമ്മ… “””””കണ്ണൻ ചിരിച്ചു കൊണ്ടു അവരുടെ അടുത്തേക് വന്നു ഒരു കസേര വലിച്ചു രുക്കുവിന് സമീപത്തായി ഇരുന്നു… കണ്ണേട്ടാ സത്യം പറ എങ്ങനാ ഈ ജോലി കിട്ടിയത് എന്നെ ഇങ്ങനെ ടെൻഷൻ ആക്കാതെ…. നിന്റെ പുന്നാര ആങ്ങളമാർ വാങ്ങി തന്നതാണ്… ങ്‌ഹേ….. രുദ്രേട്ടനും ചന്തുവേട്ടനുമോ….. രുക്കു അത്ഭുതത്തോടെ നോക്കി അതേ…. പെണ്ണേ കുറച്ചു കാശ് കൊടുക്കണം ആയിരുന്നു മാനേജ്മെന്റ്ന്… അത് ലോൺ ആയി നിന്റെ ഏട്ടന്മാർ ശരി ആക്കി തന്നു…. ക്വാളിഫിക്കേഷൻ മാത്രം പോരല്ലോ ഇവിടെ കേറാൻ…… മ്മ്മ്മ്… അത് ഒകെ ശരി പെൺപിള്ളേരെ വല്ലോം വായി നോക്കാൻ നിന്നാൽ എന്റെ ശരിക്കുള്ള സ്വഭാവം അറിയും നിങ്ങൾ… ഞാൻ രുദ്രന്റെ പെങ്ങൾ ആണ് ആ ചൂര് കുറച്ചെങ്കിലും എനിക്കു ഉണ്ട് ഓർത്താൽ നന്ന്…. രുക്കു അല്പം ഗർവോടെ പറഞ്ഞു… ഓ…. ആയിക്കോട്ടെ തമ്പുരാട്ടി…. കണ്ണേട്ട… ഏട്ടൻ വന്നത് നന്നായി ഞങ്ങക്ക് ഇപ്പോൾ ഒരു ധൈര്യം ഉണ്ട്.. രാവിലെ ശരിക്കും പേടിച്ചു പോയി… അവണി മുൻപിൽ ഇരുന്ന കോഫി അല്പം കുടിച്ചു….

സമ്മതിച്ചിരിക്കുന്നു ആവണിമോളെ നിന്റ ധൈര്യം ഇവളെ രുദ്രന്റെ പെങ്ങൾ ആണെന്ന് പറയാൻ പോലും ഉള്ള അർഹത ഇല്ല അവിടെ നിന്നു മോങ്ങുന്നു……. അവൾക്കു പേടിയാണ് ഏട്ടാ….. അതാ… അറിയാം… അത് കൊണ്ടു കൂടെ ആണ് അവളുടെ ഏട്ടൻ എനിക്കു ഈ ജോലി വാങ്ങാൻ സഹായിച്ചത് എന്റെ പെങ്ങളെ എന്നും സംരക്ഷിക്കണം എന്നാ ഉറപ്പോടെ…. കണ്ണൻ രുക്കുവിനെ ചേർത്തു പിടിച്ചു… നിന്റെ ഭാഗ്യം ആണെടി ആ ഏട്ടൻ… ആ സ്നേഹം എനിക്കും കുറച്ചു വേണം… കണ്ണേട്ടാ രുദ്രേട്ടന്റെ സ്നേഹം കുറച്ചു ഞാനും എടുത്തിട്ടുണ്ടേ ബാക്കി തരാം ആവണി ചിരിച്ചു കൊണ്ടു പറഞ്ഞു… ഇതെന്താ എന്റെ ഏട്ടൻ വല്ല മുട്ടായി കഷ്ണം ആണോ പകുത്തെടുക്കാൻ രുക്കു കുശുമ്പോടെ പറഞ്ഞു….. അല്ല… ഒരു മുട്ടായി കഷ്ണത്തെക്കാളും മധുരം ഉള്ള മനസിന്‌ ഉടമ… കണ്ണന്റെ മുഖത്തു രുദ്രനോടുള്ള ബഹുമാനം നിറഞ്ഞു നിന്നു… ആവണിയും രുക്കുവും വല്യൊത്തു വരുമ്പോൾ രുദ്രന്റെ കാർ പുറത്തുണ്ട്…. അവൾ രുദ്രനെ മുറിയിൽ പോയി നോക്കി അവിടെ എങ്ങും അവൻ ഇല്ലായിരുന്നു… അമ്മേ… “”””””അമ്മേ “””അവൾ വിളിച്ചു കൂവി എന്താ എന്റെ രുക്കു വിളിച്ചു കൂവുന്നത്….. ശോഭ സാരി തലപ്പിൽ കൈ തുടച്ചുകൊണ്ട് ഇറങ്ങി വന്നു… രുദ്രേട്ടൻ എവിടെ അമ്മേ മുറിയിൽ ഇല്ലല്ലോ… അവനും വാവേ കൂടെ കുളത്തിന്റെ പടവിൽ ഉണ്ട് നാളെ കല്യാണത്തിന് ഡ്രസ് എടുക്കാൻ പോകുവല്ലേ അതിന്റെ കാര്യം എന്തോ ആലോചിക്കാൻ ഉണ്ടെന്നു…. ആവണി രുക്കുവും പരസ്പരം ചിരിച്ചു…. പിന്നെ രുദ്രേട്ടൻ ഗ്യാപ് കിട്ടിയപ്പോൾ അവളെ കൊണ്ടു മുങ്ങിയത് ആണ് അമ്മ പാവം പൊട്ടി അത് വിശ്വസിച്ചു… രുക്കു പതുക്കെ ആവണിയുടെ കാതിൽ പറഞ്ഞു…… ഞാൻ എന്നാൽ രുദ്രേട്ടനെ കണ്ടിട്ടു ഓടി വരാമേ രുക്കു കുളത്തിന്റെ കരയിലേക്കു ഓടി…. രുദ്രേട്ട…… “””അവൾ ഉറക്കെ വിളിച്ചു കൊണ്ടു ആണ് ചെന്നത് അല്ലങ്കിൽ അവരുടെ പ്രൈവസി താൻ ആയിട്ടു കൈ കടത്തി എന്ന് വിചാരിച്ചാലോ… എന്താടി….

“””പടവിൽ നിന്നും രുദ്രന്റെ ശബ്ദം… രുദ്രേട്ട….. കണ്ണേട്ടൻ… കണ്ണേട്ടൻ… അവൾ കിതച്ചു കൊണ്ടു താഴേക്കു ഇറങ്ങി… കണ്ണൻ ജോയിൻ ചെയ്തു അല്ലെ…. മ്മ്മ്…..അതേ…… അവൾ തലയാട്ടി… അവൻ അവിടെ ഉള്ളത് എന്റെ കുട്ടിക്ക് എപ്പോഴും ഒരു സുരക്ഷിതത്വം ആയിരിക്കും നിനക്ക് സന്തോഷം ആയില്ലേ…. അവൾ കരഞ്ഞു കൊണ്ടു രുദ്രന്റെ നെഞ്ചിലേക്ക് കിടന്നു…… കരയാതെ മോളെ…. അവൻ അവരെ കൊണ്ടു വല്യൊത്തേക്കു നടന്നു… രുക്കുവിന്റെ ജീവിതം അത് സുരക്ഷിതം ആകണം… അവൾ ഒരിക്കലും വേദനിക്കാൻ പാടില്ല…… വല്യൊത്തു വിവാഹപ്പന്തൽ ഉയർന്നു കഴിഞ്ഞിരുന്നു… എല്ലാവരും അവരവർക് ബോധിച്ച വേഷവിധാനങ്ങൾ തിരഞ്ഞെടുത്തു… നാളെ ആണ് രുദ്രപ്രസാദിന്റെ നല്ല പാതി ആയി വീണ ആ ജീവിതത്തിലേക്ക് കാല് എടുത്തു വയ്ക്കുന്ന ദിവസം…. വീട്ടിലേക്കു വിളിക്കപെട്ടിട്ടിട്ടുള്ള അതിഥികൾ ഓരോന്നായി വന്നു കൊണ്ടു ഇരിക്കുന്നുണ്ട്… വീണയും രുദ്രനും കൂടെ വൈകുന്നേരം കാവിലമ്മയെ തൊഴാൻ പോയി…. പച്ച കരയുള്ള കസവു സാരിയിൽ അവൾ അതീവ സുന്ദരി ആയിരുന്നു…. കാവിലമ്മയെ തൊഴുതു അവൾ പ്രസാദം അവന്റെ നെറ്റിയിൽ ചാർത്തി… പുറത്തിറങ്ങുമ്പോൾ ചന്തുവും ദുർഗപ്രസാദും അവിടെ ഉണ്ട് ചെറിയ ഒരു പന്തൽ ദേവിക്കു മുൻപിൽ ഇടുന്നുണ്ട് അതിനു വേണ്ട നിര്ദശങ്ങൾ കൊടുക്കുവാണ് രണ്ടു പേരും… രുദ്ര നാളെ മീനാക്ഷിയും സ്വാമി കൊച്ചച്ചനും അജിത്തിന്റെ കൂടെ വരും.. ഞാൻ അവളെ നാളെ തന്നെ അങ്ങ് കെട്ടട്ടെ… ചന്തു ദുർഗ കേൾക്കാതെ പറഞ്ഞു.. കുരുപ്പേ നാളെ ഇത് എങ്ങനേലും ഒന്ന് കഴിഞ്ഞോട്ടെ…. ഒരു സമാധാനം താടെ.. വേണ്ടങ്കിൽ വേണ്ട.. എന്നെ ഇങ്ങനെ മൂത്തു നരക്കാൻ ആണ് വിടുന്നതെങ്കിൽ ആദ്യരാത്രി നായകാരണ പൊടി ഇടും ഞാൻ നോക്കിക്കോ .. ചുമ്മ ഇരിക്കടെ… കുറച്ചു ദിവസത്തെ മെനക്കേട് കൊണ്ട ആ പെണ്ണിനെ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിൽ ആക്കി കൊടുത്തത് തന്നെ…

അവളുടെ സംശയം ഇത് വരെ തീർന്നിട്ടില്ല.. നീ വലിയ ട്യൂഷൻ അരുന്നല്ലോ കുളക്കടവിലും ബാൽക്കണിയിലും ഒകെ എന്നിട്ടു അവളുടെ സംശയം തീർന്നിലെ… എവിടെ.. ഒരു കൊച്ച് കൈ വന്നാലും അവളുടെ സംശയം തീരില്ല…. രുദ്രൻ കള്ള ചിരിയോടെ പറഞ്ഞു…. എന്നാലേ നീ വിട്ടോ അവളെ കൊണ്ടു… എനിക്ക് കുറച്ചു പണി കൂടെ ഉണ്ട് ഇവിടെ ഞാനും അമ്മാവനും കൂടെ അത് കഴിഞ്ഞു വരാം… വാവേ നീ നേരെത്തെ ഉറങ്ങണം കേട്ടോ… അതെന്താടാ നീ അങ്ങനെ””പറഞ്ഞെ.. രുദ്രൻ പുരികം ഉയർത്തി.. നാളെ മുതൽ നീ അവളെ ഉറക്കില്ലല്ലോ അത് കൊണ്ടു പറഞ്ഞത് ആണ്… അവൻ പതുക്കെ പറഞ്ഞു പോടാ കള്ള തിരുമാലി… രുദ്രൻ ചന്തുവിന്റെ കൈ പിടിച്ചു തിരിച്ചു .. ആാാാ…. വിടെടാ കാട്ടു പോത്തേ… എന്താ അവിടെ ദുർഗാപ്രസാദിന്റെ ശബ്ദം കേട്ടതും രുദ്രൻ അവന്റെ പിടി വിട്ടു.. . ഒന്നുല്ല അച്ഛാ… “” നീ അവളെ കൊണ്ടു ഇരുട്ടു കൂടും മുൻപ് വീട്ടിൽ കേറാൻ നോക്കിക്കേ നാളെ താലി കെട്ടേണ്ട പിള്ളാര…. വാടി നമുക്കു പോകാം… രുദ്രൻ പതുക്കെ അവളുടെ തോളിലേക്ക് കൈ ചേർത്തു… വാവേ നാളെ നീ എന്റേത് മാത്രം ആയി തീരും അല്ലെ എനിക്കു ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല… എന്നിലേക്കു വന്ന ആ അഞ്ചു വയസുകാരി നാളെ എന്റെ നല്ല പാതി ആകും.. രുദ്രൻ അവളുടെ കവിളിൽ ചുണ്ട് അമർത്തി…. അയ്യടാ മോനെ ഇനി നാളെ കല്യാണം കഴിഞ്ഞിട്ടേ എന്നെ തൊടാൻ ഞാൻ സമ്മതിക്കു അല്ലങ്കിൽ തനെ ആ ഉളി പല്ല് കൊത്തി ഇറക്കിയിരിക്കുവാ എന്റെ ദേഹം മുഴുവൻ…. വീണ ഓടി വല്യൊത്തേക്കു കയറി……. രുദ്രൻ ചിരിച്ചു കൊണ്ടു പുറത്തു വന്ന അതിഥികളെ സ്വീകരിച്ചു….അല്പം സമയം കഴിഞു രുദ്രന്റെ ഫോണിലേക്കു ഒരു കോൾ വന്നു….

MLA ശശാങ്കൻ… “”””” അവൻ ഫോൺ അറ്റൻഡ് ചെയ്തു…. ഹലോ കമ്മീഷണർ വാട്സ്ആപ്ൽ ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട് സൗകര്യം പോലെ ഒന്ന് നോക്കിയാൽ കൊള്ളാം…..അയാൾ ചിരിച്ചു കൊണ്ടു ഫോൺ കട്ട്‌ ചെയ്തു…. രുദ്രൻ സംശയത്തോടെ വീഡിയോ ഓൺ ആക്കി…. മീനു…. “””””മീനാക്ഷി… അവളെ ആരൊക്കെയോ ചേർന്നു കെട്ടി ഇട്ടിരിക്കുന്നു……. അവൻ അജിത്തിന്റെ ഫോണിലേക്കു സോനയുടെ ഫോണിലേകു മാറി മാറി വിളിച്ചു…. രണ്ടും ഔട്ട്‌ ഓഫ് ഓർഡർ…. അവൻ ലാൻഡ് ഫോണിലേക്കു വിളിച്ചു… ബെൽ അടിക്കുന്നുണ്ട്…. കമ്മോൺ… കമ്മോൺ…..ഫോൺ എടുക്കു… അവന്റെ കൈകൾ വിറ കൊണ്ടു… ഹലോ…… “”””സോനയുടെ പതുങ്ങിയ ശബ്ദം… ഹലോ… സോനാ മോളെ മീനാക്ഷി… രുദ്രേട്ട…. “””ഒരു കരച്ചിൽ ആയിരുന്നു മറു തലക്കൽ നിന്നും……… അവർ എന്റെ കുഞ്ഞിനെ… മീനാക്ഷിയെ… എന്റെ കുഞ്ഞ്…… കുഞ്ഞ്… അവളുടെ ശബ്ദം നേർത്തു വന്നു… അവസാനം മറുതലക്കൽ അനക്കം ഒന്നും കേൾക്കാതെ ആയി…… സോനാ……. സോനാ….. അവൻ വിളിച്ചു കൊണ്ടു ഇരുന്നു………………….. (തുടരും) ……

Share this story