അൻപ്: ഭാഗം 38

അൻപ്: ഭാഗം 38

എഴുത്തുകാരി: അനു അരുന്ധതി

ചേച്ചി..ചന്തു ചേട്ടൻ വിളിക്കുന്നു അവിടേക്ക് ചെല്ലാൻ പറഞ്ഞു.. ദാ വരുന്നു ഗീതു… കനി വേഗം ഗീതുവിനേയും കൂട്ടി ചന്തുവും ആദിയും നിൽക്കുന്ന ഇടത്തേക്ക് ചെന്നു… കനി വാ..എന്താ പുറത്തു നിൽക്കുന്നതു ഞാൻ ചുമ്മാ… ദേ ആദി ഇവിടെ കനിയെ കാണാതെ ടെൻഷൻ ആയി നിൽക്കുന്നു.. ചന്തു അങ്ങനെ പറഞ്ഞപ്പോൾ കനി ആദിയെ ഒന്നു നോക്കി.. ആദി ആണെങ്കിൽ പറയുന്നത് ഒന്നും കേൾക്കാതെ ജിനിയും അഭിയും സംസാരിച്ചു നിൽക്കുന്നതു നോക്കി നിൽക്കുന്നതു കണ്ടു…അയ്യേ ഈ മനുഷ്യന് നാണം ഇല്ലേ.. അവിടേക്ക് നോക്കി നിൽക്കുന്നു..കനി ചന്തുവിനെ കണ്ണുകൾ കൊണ്ടു ആംഗ്യം കാണിച്ചു… ചന്തു വേഗം ആദിയെ തട്ടി വിളിച്ചു..

ടാ..ആദി.. ആ… ചന്തു എന്താ പറഞ്ഞതു.. നീ ആരെ ആടാ ആദി വായും പൊളിച്ചു നോക്കി നിൽക്കുന്നതു..കനിയേയും കൂട്ടി ഒന്നു തൊഴുതുവാ.. ആ.. വാടി.. അതും പറഞ്ഞു ആദി കനിയുടെ കയ്യും പിടിച്ചു അമ്പലത്തിലേക്ക് നടന്നു…നടപ്പ് കണ്ടാൽ അറിയാം ആർക്കോ വേണ്ടി അമ്പലത്തിൽ വന്നത് ആണെന്ന്… ജിനിയേയും അഭിയേയും നോക്കാൻ ആണെങ്കിൽ പിന്നെ എന്തിനാണ് എന്റെ കയ്യിൽ പിടിച്ചു നടക്കുന്നത്.. കനി പെട്ടെന്ന് ദേഷ്യത്തിൽ തന്റെ കൈ ആദിയുടെ കയ്യിൽ നിന്നും വലിച്ചു എടുത്തു..കനി കൈ വലിച്ചു എടുത്തപ്പോൾ ആദി കത്തുന്ന ഒരു നോട്ടം അവളെ നോക്കി..കനി ആകെ വിറച്ചു പോയി.. കൈ റൊമ്പ വലിക്കതു അതിനാലെ.. അതാ..ആദിഏട്ടാ ഉം… നീ എന്തു നോക്കി ആണ് നടക്കുന്നത്..

അതാ എനിക് നിന്നെ വലിച്ചു കൊണ്ടു നടക്കേണ്ടി വന്നത്.. ഞാൻ അല്ലല്ലോ… ആദി ഏട്ടൻ അല്ലേ എന്നെ.. ഗീതുവും ആയി പുറത്തു സംസാരിച്ചു നിൽക്കുമ്പോൾ ആണ് ആദിയും കനിയും പുറത്തും നിന്നും തർക്കിക്കുന്നത് ചന്തു കാണുന്നത്.ചന്തു വേഗം അവിടേക്ക് ചെന്നു.. ബെസ്റ്റ് രണ്ടും കൂടി അടി ആയോ.. ടാ ആദി. ചന്തു നിയ് മിണ്ടരുത്.. ഇവളോട് ചോദിക്കട്ടെ.. ഞാൻ നിന്നെ എന്തു ചെയ്തു.. കനി നോക്കിയപ്പോൾ ആദിയുടെ മുഖം മുറുകി വരുന്നത് കണ്ടു.. ഒന്നും ചെയ്തതില്ല ചുമ്മാ പറഞ്ഞതാ.. മേതുവ പേസ് ആദി ഏട്ടാ ഇതു കോവിൽ അല്ലേ.ഞാൻ നടന്നോളാം ആദി ഏട്ടൻ നടന്നോ.. ഉം… ചന്തു അണ്ണൻ വരുന്നില്ലേ.. ഇല്ല നിങ്ങൾ പോയിട്ടു വാ.. ഞാൻ ഇവിടെ കുറച്ചു ഫ്രഷ് വായുവും ശ്വസിച്ചു പുറത്തു ആൽമരത്തിന്റെ അടുത്തു കാണും.

അവിടെ അല്ലേ വണ്ടി പാർക്ക് ചെയ്തു വച്ചിരിക്കുന്നതു.പിന്നേ ഗീതു കനിക്കു ഒരു കൂട്ടായി ഉണ്ടല്ലോ പിന്നെ എന്താ.. ഉം… ദേ ഇവിടെ തന്നെ നിക്കാതെ കനി ..ആദി ദേ അവിടെ എത്തി വേഗം ചെല്ലു.. ഉം… കനി നോക്കിയപ്പോൾ ആദി മുൻപിൽ നടന്നു പോകുന്നതു കണ്ടു.. കനി ചന്തുവിനെ നോക്കി തല ആട്ടി …പിന്നെ ആദിയുടെ അടുത്തേക്ക് വേഗത്തിൽ നടന്നു… കോവിലിനുള്ളിൽ കേറി എല്ലാരും തൊഴുതു ..പ്രസാദം ഒ‌ക്കെ ആദി ആണ് കഴിച്ചത്.. അന്നത്തെ പൂജ അഭിക്കും ജിനിക്കും വേണ്ടി ആണ് പോലും.. അതു കേട്ടപ്പോൾ കനിക്ക് ചെറിയ ഒരു കുശുമ്പ് തോന്നി എന്നാലും ആദിയെ പേടിച്ചു ഒന്നും മിണ്ടിയില്ല…ജിനിയെ നോക്കുമ്പോൾ തന്നോട് ഒരു പരിചയവും കാണിക്കാതെ നടക്കുന്നതു കണ്ടു..ഹും അന്ന് ഫ്ലാറ്റിൽ വന്നു എന്തൊക്ക പറഞ്ഞു പോയവൾ ആണ് ഇപ്പൊ നടക്കുന്നത് കണ്ടാൽ ഞാൻ എന്തോ പറഞ്ഞപോലെ ഉണ്ട്…

ചന്തു അണ്ണൻ പറഞ്ഞപോലെ ഞാൻ ആണ് അവിടുത്തെ ആദ്യത്തെ മരുമകൾ..എന്നോട് കളിക്കാൻ വന്നാൽ കൊടുക്കും ഞാൻ…പക്ഷേ ആദി ഏട്ടൻ എന്നെ തല്ലി കൊല്ലാൻ ചാൻസ് ഉണ്ട്..ഇപ്പോ തന്നെ എന്തോ കലിപ്പിൽ ആണ് നടക്കുന്നത്.. അതു കൊണ്ടു നോക്കിയും കണ്ടും മതി … എല്ലാം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ കുറച്ചു സമയം എടുത്തു..പോരുന്ന നേരം ചന്തു ഒരിടത്തു വണ്ടി നിർത്തി ഇറങ്ങി… തിരിച്ചു വരുമ്പോൾ കയ്യിൽ എന്തോ പൊതി ഉണ്ടായിരുന്നു ആദി നോക്കിയപ്പോൾ അതു കനിക്കു കൊടുക്കുന്നതു കണ്ടു ..ചന്തു വണ്ടിയിൽ കയറിയതും ആദി വണ്ടി എടുത്തു.. എന്താ ടാ ചന്തു.. അതോ.. അതൊരു മരുന്നാണ് .. എന്തു മരുന്നു … അതു ഈ ഉറക്കം കിട്ടാൻ ഉള്ള മരുന്നു. ഉറക്കമോ.. ആ.. അതെന്താ നിനക്ക് ഉറക്കം ഇല്ലേ..

എന്താണ് എന്ന് അറിയില്ല ആദി ഈയിടെ ആയി ഉറക്കം കുറവാണ്.. കനി സൂക്ഷിച്ചു പിടിക്കണം കേട്ടോ.. ആ അണ്ണാ.. അല്ല ആദി അഭിയും ജിനിയും പോന്ന വണ്ടി എവിടെ.. നമ്മുടെ മുൻപിൽ തന്നെ ഉണ്ടായല്ലോ.. ഉം.പോയി എന്ന് തോന്നുന്നു… അവർ വീട്ടിൽ എത്തിക്കാണും ചന്തു.. ഉം…അല്ല ഗീതു എന്താ ഒന്നും മിണ്ടാത്തത്.. ഒന്നും ഇല്ല ചന്തു ചേട്ടാ.. ആദി നോക്കിയപ്പോൾ ചന്തു മുൻപിൽ ഇരുന്നു പുറകിലേക്ക് നോക്കി കനിയോടും ഗീതുവിനോടും സംസാരിക്കുന്നത്‌ കണ്ടു..ഇടക്ക് കനിയെ ആദി ഒന്നു പാളി നിക്കിയപ്പോൾ എന്തോ ആലോചിച്ചു ഇരുന്നു വിരലിന്റെ ഞെട്ടു ഓടിക്കുന്ന കണ്ടു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

വീട്ടിൽ എത്തിയപ്പോൾ കനി അമ്മയുടെ മുറിയിലേക്ക് ആണ് ആദ്യം പോയത് അവിടെ ചെല്ലുമ്പോൾ ജിനി അമ്മക്ക് മരുന്നു എടുത്തു കൊടുക്കുന്നതു കണ്ടു…ഹോ ഇതിനു ആണോ നേരത്തെ വന്നത്…ഹും ഇന്നലെ വന്നവൾ അമ്മയോട് കാണിക്കുന്ന സ്നേഹം കുറച്ചു കൂടുതൽ അല്ലേ.. ഇപ്പോൾ സമയം കിട്ടുമ്പോൾ എല്ലാം ജിനി അമ്മയുടെ കൂടെ ആനല്ലോ എന്നു കനി ഓർത്തു.. കനി അകത്തേക്ക്‌ കയറിയപ്പോൾ ആണ് അമ്മ അവളെ കണ്ടത്.. അല്ല.. കാന്താരി നിയ് എവിടെ ആയിരുന്നു.. ഞാൻ എത്ര നേരം ആയി നോക്കുന്നു.. അതു വരാൻ വൈകി അമ്മേ.. ദാ പ്രസാദം.. തൊട്ട് താ.. കനി കുറച്ചു ചന്ദനം എടുത്തു അമ്മയുടെ നെറ്റിറ്റിൽ ഇട്ടു കൊടുത്തു… കണ്ണൻ എവിടെ മോളെ. മുകളിൽ ഉണ്ട്.. വന്നിട്ടു എന്നെ ഒന്ന് കാണാൻ കൂടി ഇത്രെടം വരെ വന്നില്ല..

എന്തു പറ്റി അവനു.. ഞാൻ പറയാം അമ്മേ.. കനി അമ്മയുടെ അടുത്തു ഇരിക്കാൻ വേണ്ടി ഒരു ചെയർ വലിച്ചു ഇടാൻ നോക്കിയപ്പോൾ ആണ് ജിനി വേഗം അതിൽ പിടുത്തം ഇട്ടത്…എന്നിട്ടു കനി ഇരിക്കുന്നതിനും മുൻപേ അതിൽ കയറി ഇരുന്നു.. അമ്മേ എന്നോട് അമ്മക്ക് പിണക്കം വല്ലതും ഉണ്ടോ .. എന്തിനാ മോളെ.. അല്ല ഞാൻ അഭിയും ആയിട്ടുള്ള ഈ വിവാഹം ..എനിക്കു അറിയാം പെട്ടെന്ന് ആര്ക്കും എന്നെ അംഗീകാരിക്കാൻ പറ്റില്ലെന്ന്..എന്നാലും എന്നോട് ഒന്നും തോന്നരുത് അമ്മേ.. അയ്യോ ജിനി മോളെ എനിക്കു എന്തു തോന്നാൻ ആണ്.. പിന്നെ എന്റെ മക്കളുടെ ഇഷ്ടം തന്നെയാണ് എന്റെയും ഇഷ്ടം… താങ്ക്യൂ അമ്മേ.. പിന്നെ വിവാഹം ഇതുപോലെ നടന്നു എന്നു കരുതി എന്റെ പപ്പ എന്നെ വെറും കയ്യോടെ അല്ല ഇവിടേക്ക് അയച്ചത്… സ്ത്രീധനം ആയി അഭിക്കു എതൊക്കെയോ കൊടുക്കും എന്നു പറഞ്ഞു..അല്ലാതെ ചുമ്മാ വല്ലയിടത്തു കിടന്നി നിരങ്ങി വന്നവൾ അല്ല ഞാൻ..

തന്നെയാണ് ജിനി ഉദേശിച്ചതു എന്നു കനിക്ക് മനസ്സിലായി .അമ്മയെ നോക്കിയപ്പോൾ അമ്മ തന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു… അയ്യോ മോളെ എന്തൊക്ക ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾ രണ്ടു പേരും എനിക്ക് ഒരുപോലയാണ്..പിന്നെ കനി അവൾ എന്റെ മൂത്ത മോളും നിയ് എന്റെ ഇളയ മോളും അത്രേയ് ഉള്ളൂ എനിക്കു , അല്ലാതെ പണം… അതു വരും പോകും.. പിന്നെ മോളെ ചില കാര്യങ്ങക്കു പണം എത്ര വെച്ചാലും പോരാതെ ആകും ഇപ്പൊ ജീവിതം തുടങ്ങി അല്ലേ ഉള്ളൂ.. പോക പോക എല്ലാം അറിയും .പിന്നെ എന്റെ മരുമക്കൾ എനിക്കു ഒരേ പോലെയാണ് അതിൽ വലുതും ചെറുതും പണം ഉള്ളതും ഇല്ലാത്തതും ഒന്നും ഇല്ല രണ്ടു പേരും എന്റെ മക്കൾ.. അമ്മ അതു പറഞ്ഞപ്പോൾ കനിക്ക് ഒരുപാട് സന്തോഷം ആയി.. ജിനി ആണെങ്കിൽ കനിയെ ഒന്നു നോക്കി.. കനി അതു മൈൻഡ് ചെയ്യാതെ അമ്മയെ കഴിക്കാൻ എണിപ്പിക്കുന്നത് കണ്ടു..

അമ്മേ വാ കഴിക്കാൻ സമയം ആയി ഉണ്ണി മാമൻ എന്നെ അമ്മയെ വിളിക്കാൻ വിട്ടതാ.. ഉം.. ദാ വരുന്നു മോളെ.. ജിനി നിയ് പോയി അഭിയെയും വിളിക്ക് മോളെ.. Ok..അമ്മേ.. അമ്മയെയും കൂട്ടി കനി റൂമിൽ നിന്നും പോരുമ്പോൾ ജിനിക്കു നല്ല ദേഷ്യം ഉണ്ടായിരുന്നു.. അവൾ കുറച്ചു നേരം അവിടെ തന്നെ നിന്നു പിന്നെ അവിടെ ഉണ്ടായിരുന്ന അമ്മ കഴിക്കുന്ന ഗുളിക എടുത്തു കൊണ്ട് തന്റെ റൂമിലേക്ക് പൊന്നൂ.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 എല്ലാരും കഴിക്കാൻ ഇരിക്കുമ്പോൾ ആണ് ജിനി അഭിയുടെ കയ്യിൽ തൂങ്ങി അവിടേക്ക് വന്നത്.. വന്ന പാടെ അഭിയുടെ അടുത്തു തന്നെ ഒരു ചെയർ വലിച്ചു അതിൽ ഇരുന്നു . കനി അമ്മക്ക് ഉള്ളത് വിളിമ്പി കൊടുത്തിട്ടു പിന്നെ എല്ലാർക്കും വിളമ്പാനായി പോകുമ്പോൾ ആണ് ഉണ്ണി അങ്കിൾ ജിനിയെ വിളിച്ചതു.. ജിനി… മോളെ.. യാ.. അങ്കിൾ..എന്താ.. മോളെ എല്ലാരും ഇരിക്കുമ്പോൾ ഒരാൾ തന്നെ കഷ്ടപ്പെട്ടു വിളമ്പുന്നത് മോശം അല്ലേ… അതു കൊണ്ടു മോളും കൂടി കനി മോളുടെ കൂടെ കൂടിക്കോ അപ്പൊ എല്ലാർക്കും ഒപ്പം കഴിക്കാൻ പറ്റും..

അഭിയാണ് അതിനു മറുപടി പറഞ്ഞതു.. അതു കൊള്ളാം അങ്കിൾ.. നല്ല ഐഡിയ ആണ് ..ജിനി എങ്കിൽ പിന്നെ തുടങ്ങിക്കോ… അതു കേട്ടപ്പോൾ ചന്തുവിനു ചിരിയാണ് വന്നത്.കൗണ്ടർ അടിക്കാൻ തുടങ്ങിയപ്പോൾ ആണ് അഭിയുടെ മറുപടി കേട്ടതു പിന്നെ ഒന്നും മിണ്ടിയില്ല.. എന്നിട്ടു ആരും കേൾക്കാത്ത അഭിയോട് പറഞ്ഞു.. അഭി..കൊള്ളാലോ മോനെ.. അപ്പോ നിനക്കു ബുദ്ധീ ഉണ്ടല്ലേ.. ഉണ്ടാലോ ചന്തു ചേട്ടാ.. സമദാനം ഇല്ലെങ്കിൽ പിന്നെ എന്ത് ഉണ്ടായിട്ടും ഒരു കാര്യം ഇല്ലെന്നു മനസിലായി.. ഇത്ര പെട്ടന്നൊരു തിരിച്ചു ബോധം നിന്നിൽ നിന്നും ഞാൻ തിരെ പ്രതീഷിച്ചില്ല അനിയാ..അപ്പൊ നന്നാക്കാൻ തിരുമാനിച്ചു എന്നു തോന്നുന്നു.. ഉം… എങ്കിൽ കൂടെ നിയും ഒന്നു നന്നായിക്കോ മോനെ.. ചന്തു ചേട്ടാ… ഞാൻ നന്നായി… വെരി ഗുഡ്… എല്ലാരും നന്നായി.. ദേ ഒരുത്തൻ ഇരിക്കുന്നതു കണ്ടില്ലേ… ആദി ഇനി ഇവൻ കൂടി നന്നായാൽ മതി..

അഭിയും ചന്തുവും അടക്കി പിടിച്ചു ചിരിക്കുന്നതു കേട്ടിട്ടാണ് അടുത്തു ഇരിക്കുന്ന ആദി തല ഉയർത്തി നോക്കിയത്…അപ്പോൾ തന്നെ രണ്ടു പേരും ചിരി നിർത്തി.. കനി നോക്കിയപ്പോൾ ജിനി മടിച്ചു വന്നു വിളമ്പുന്നതു കണ്ടു.. ആദിയെ നോക്കിയപ്പോൾ എല്ലാം കണ്ടു കൊണ്ടു ഇരിക്കുന്നത് കണ്ടു..ഇടക്ക് ഇടക്ക് അഭിയേയും ജിനിയേയും നോക്കുന്നതു കണ്ടു… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋റൂമിൽ ഇരുന്നിട്ടും ജിനിക്കു ദേഷ്യം അടക്കാൻ പറ്റിയില്ല..അഭി തന്റെ കൂടെ ഉണ്ടാകും എന്ന് വിചാരിച്ചു പക്ഷേ ഇവിടെ വന്നപ്പോൾ ഉള്ള അവന്റെ കുടുംബ സ്നേഹം തന്റെ എല്ലാം പ്ലാനും പൊളിക്കും.. ഏട്ടനെ കാണുമ്പോൾ അവൻ എല്ലാം മറക്കും പിന്നെ ഏട്ടൻ പയുന്നയത്‌ മതി …ഇന്ന് തന്നെ മെഡിക്കൽ ഷോപ്പിൽ ഇറങ്ങണം എന്നു പറഞ്ഞപ്പോൾ ഒരു നൂറു ചോദ്യം ചോദിച്ചു..അവനു അറിയില്ലല്ലോ അവന്റെ അമ്മക്ക് ഉള്ള പെട്ടിയിലെ ആദ്യത്തെ ആണി അടിക്കാൻ ആണ് ഞാൻ മെഡിക്കൽ ഷോപ്പിൽ പോയത് എന്നു..

ആദി സാറും ഞാനും ആയുള്ള പ്രോബ്ലം എല്ലാം അവനു അറിയാം എന്നിട്ടും ഏട്ടൻ എന്നെ വിവാഹം കഴിക്കാൻ പറഞ്ഞപ്പോൾ അവൻ സമ്മതിച്ചു.. അവനു വേണമെങ്കിൽ ആദി സാറിനെ ചോദ്യം ചെയ്യാമായിരുന്നു.. പക്ഷേ അവൻ ഒന്നും മിണ്ടിയില്ല.. അപ്പോൾ ഏട്ടൻ പറഞ്ഞാൽ അഭി എന്തും ചെയ്യും എന്നു മനസിലായി..അഭിക്കും വേണ്ടി ആദി സാറും എന്തും ചെയ്യും… കൊള്ളാം അങ്ങനെ വേണം… ഇവിടെ നിന്നും പോയ ശേഷം അഭിയും ആയി മനപൂർവം അടുത്തു.. അതും അങ്ങോട്ടു കേറി.. ആദ്യമൊക്കെ അവനു തന്നെ കലി ആയിരുന്നു.. പിന്നെ അവനെ തന്റെ വലയിൽ വീഴ്ത്തി ..അന്ന് ഫ്ലാറ്റിൽ അവന്റെ ഒരു പാർട്ടിക്കു പോയതാ..അന്നത്തെ പ്രശനം ഞാൻ തന്നെ ഉണ്ടാക്കിയതാ..കുടിച്ചു എങ്കിലും എനിക്ക് ബോധം ഉണ്ടായിരുന്നു.. അടുത്തുള്ള ഫ്ലാറ്റിന്റെ മുമ്പിൽ പോയി ചുമ്മാ പ്രശ്നം ഉണ്ടാക്കി.. അവർ പോലീസിനെ വിളിച്ചു…അഭി പോലും അറിയാതെ അതൊരു ഇമ്മോറൽ ട്രാഫിക് കേസ് ആക്കി മാറ്റി.. പിന്നെ പപ്പയെ വിളിച്ചു പപ്പ ആദി സാറിനെ..

അന്ന് രാത്രി തന്നെ ബെയിൽ എടുത്തു നേരെ കൊച്ചിയിലേക്ക് ഫ്ലൈറ്റ് പിടിച്ചു..ഇവിടെ എത്തിയപ്പോൾ ആദി സാർ ഉണ്ടായിരുന്നു..പപ്പയാണ് പ്രൊപ്പോസൽ വച്ചതു.. ആദി സാർ സമ്മതിച്ചു.. പിന്നെ അഭിയും.. ഇപ്പൊ ഞാൻ ഇവിടെ എത്തി.. അഭിജിത്ത് മേനോൻന്റെ ഭാര്യ.. ജിനി തന്റെ കഴുത്തിൽ അഭി കെട്ടിയ താലി ഉയർത്തി പിടിച്ചു അതിലേക്ക് നോക്കി കുറച്ചു നേരം നിന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കഴിച്ചു കഴിഞ്ഞു ആദിയും അഭിയും സംസാരിച്ചു നിൽക്കുന്ന കണ്ടു കൊണ്ടാണ് കനി മുകളിലേക്ക് വരുന്നത്.. രണ്ടു പേരും എന്തോ പറഞ്ഞു ചിരിക്കുന്നത് കണ്ടു..കനി കുറച്ചു നേരം അതു നോക്കി നിന്നും പിന്നെ പതിയെ അവിടെ നിന്നും പൊന്നു… റൂമിൽ എത്തിയതും വാതിൽ ചാരി അങ്ങനെ നിന്നും.. കണ്ണിൽ നിന്നും കണ്ണുനീർ ഇരു വശത്തു കൂടി ഒലിച്ചു ഇറങ്ങുന്നത് അറിയുന്നുണ്ട്. എന്റെ വേലു അണ്ണൻ…അണ്ണൻ എന്റെ കൂടെ ഉണ്ടായിരുന്നു എങ്കിൽ …………………………🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋………തുടരും…….

അൻപ്: ഭാഗം 37

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story