മഴപോൽ: ഭാഗം 9

മഴപോൽ: ഭാഗം 9

എഴുത്തുകാരി: മഞ്ചാടി

അതാ മുല്ല വള്ളികൾക്കിടയിൽ പൂച്ച കുഞ്ഞിനെ പോലെ പമ്മി ഇരിക്കുന്ന ഉണ്ണിയേട്ടൻ…. ആർത്തട്ടഹസിച്ചു കൊണ്ടവൾ സാറ്റടിക്കാൻ ഓടിയിരുന്നു …. പിറകിലായി അവൾക്ക് മുന്നേ സാറ്റടിക്കാൻ ഉണ്ണിയേട്ടൻ പാഞ്ഞു…. ആൽമരത്തിന്റെ അടുത്തെത്തിയതും ആ ഭ്രാന്തനവളെ അരയിലൂടെ പൊക്കിയെടുത്ത് …സാറ്റ് വിളിച്ചു…. “”അമ്പൂട്ടി സാറ്റ്…. “” ആ പെണ്ണൊരു വിറയലോടെ അവനോട് പറ്റി ചേർന്ന് നിന്നു…. കണ്ണുകളിൽ അറിയാതെ പ്രണയം വന്നു മൂടി…. ഓരോ നിമിഷവും ഏറെ പ്രിയപ്പെട്ടതാകുന്നത് പോലെ…..

“”അമ്പൂട്ടി….ഉണ്ണിക്കുട്ടന് കഥ പറഞ്ഞു താ….. “” രാവിലെ തൊട്ട് കഥ കേൾക്കാൻ പിറകെ കൂടിയതാണ് ഉണ്ണിയേട്ടൻ….മനക്കലെ തറവാട്ടിലെ മുതിർന്നവരൊക്കെയും ക്ഷേത്ര ദർശനത്തിന് പോയതാണ്…. പനി നേരെ വിടാത്തത് കൊണ്ട് പുറത്ത് കളിക്കാൻ വിടരുതെന്ന് വല്യച്ചനും മുത്തശ്ശിയും പോകുന്നതിന് മുന്നേ പ്രത്യേകം പറഞ്ഞിരുന്നു….. അപ്പൊ മുതൽ തുടങ്ങിയതാണ് ആ ഭ്രാന്തന് കഥ കേൾക്കാനുള്ള മോഹം….അടുക്കളയിലെ ഒരു പണി പോലും നേരാവണ്ണമെടുക്കാൻ സ്വര്യം കൊടുത്തിട്ടില്ലാ പെണ്ണിന്…. പുളി വടി കാണിച്ച് ഒന്ന് പേടിപ്പിച്ചത് കൊണ്ട് ഉണ്ണിക്കുട്ടൻ അതികം കുറുമ്പൊന്നും കാണിച്ചിട്ടില്ല… എങ്കിലും സാരി തുമ്പിൽ തൂങ്ങി നടപ്പാണാ കൊച്ചു ഭ്രാന്തൻ….. “”ഉണ്ണിക്കുട്ടൻ…. ഇനി കളിക്കാൻ കൂട്ടില്ല….

അമ്പൂട്ടിയെ…. ഞ്ഞെ…. അമ്പൂട്ടി കഥ പറഞ്ഞ് തന്നില്ലല്ലോ… ഞാൻ ഗായൂട്ടീം ഒറ്റക്ക് കളിക്കും… ” ഗായു പരീക്ഷയാണെന്നും പറഞ്ഞ് ചായ കുടി കഴിഞ്ഞതേ പഠിക്കാൻ മുറിക്കകത്ത് കയറി കൂടിയതാണ്… പിന്നേ ഈ വഴിയൊന്നും കണ്ടിട്ടില്ല…..അല്ലെങ്കി ബേക്കറി പാത്രം കയ്യിലെടുത്ത് t.v ക്കു മുന്നിൽ കൊറിച്ചിരിക്കുന്നത് കാണാം…. “”മ്മ്ഹ്ഹ്… മഹ്ഹ്…. ഉണ്ണിയേട്ടൻ ആദ്യം ഞാൻ പറഞ്ഞ കാര്യം ചെയ്തോ…. നഖം മുറിച്ചോ…. കണ്ടോ നഖം കൂർത്തിരിക്കുന്നെ….. നഖം മുറിച്ചില്ലെങ്കി രോഗം വരും…. രോഗം വന്നാ ഉണ്ണിയേട്ടന്റെ ശക്തി മുഴുവൻ പോവും …. ശക്തിയില്ലാതെ എങ്ങനെയാ ഉണ്ണിയേട്ടൻ ഓടി കളിക്കാ….. വീഴില്ലേ….. അത് കൊണ്ട്…. ന്റെ ഉണ്ണിക്കുട്ടൻ പെട്ടന്ന് നഖം മുറിച്ചേ…. ന്നിട്ട് അമ്പൂട്ടി കൊറേ കഥകൾ പറഞ്ഞു തരാട്ടോ…. “”

തിളച്ചു മറിയുന്ന എണ്ണയിലേക്കവൾ പപ്പടം ഇറക്കി വെച്ചു…. പപ്പടം പൊള്ളച്ചു വരുന്നതും കോല് കൊണ്ടവൾ കുത്തിയെടുക്കുന്നതും പാത്രത്തിലേക്കിടന്നതും കൗതുകത്തോടെയവൻ നോക്കി നിന്നു….ഒപ്പം പൊരിച്ചിട്ട പപ്പടം പൊടിച്ചു വായിലേക്കിടുന്നുണ്ട്… “”അമ്പൂട്ടി അടുത്ത പപ്പടം ഉണ്ണിക്കുട്ടൻ പൊരിക്കാ…. തായോ…. പാപ്പം നിക്ക് താ…. ഞാനൊന്ന് പൊരിച്ചു നോക്കട്ടെ… നല്ല അമ്പൂട്ടിയല്ലേ…. “” ചുണ്ടുകൾ കൂർപ്പിച്ച് കണ്ണുകളിൽ ഒത്തിരി നിഷ്കളങ്കതയോടെ ആ ഭ്രാന്തനത് ചോദിച്ചപ്പോൾ നിരസിക്കാൻ തോന്നിയില്ല….പപ്പട പാക്കറ്റിൽ നിന്നും ഒന്നെടുത്ത് കയ്യിൽ കൊടുത്തു…. ആവേശത്തിൽ ആ ഭ്രാന്തൻ കിടന്ന് തുള്ളുകയാണ്….. ചൊടികളിൽ ഒരു കുസൃതി ചിരി വിരിഞ്ഞു…. ആ ചിരി കാണാൻ താടി രോമങ്ങൾക്കിടയിലൂടെ നുണ കുഴികൾ ഒളിഞ്ഞു നോക്കി…. വല്ലാത്തൊരു വാത്സല്യം തോന്നിയവൾക്ക്…. കൊച്ചു കുഞ്ഞുങ്ങളോട് തോന്നുന്നത് പോലൊരിഷ്ടം തോന്നി….

എത്ര നോവിച്ചാലും പിണങ്ങി നടന്നാലും ആ ഭ്രാന്തൻ തന്റെ ഹൃദയത്തിലൊരിടം നേടി കഴിഞ്ഞു…. “”ഉണ്ണിയേട്ടൻ ശ്രദ്ധിച്ച്…. എണ്ണ തെറിക്കുവേ…. നോക്കി….മെല്ലെ ഇട്ടാമതി ട്ടോ… ധൃതി കൂട്ടല്ലേ… “” ആവേശത്തോടെയവൻ ചീന ചട്ടിയിലേക്ക് പപ്പടം ഇട്ടതും ശട പടേന്ന് തിളയ്ക്കുന്ന എണ്ണ പൊട്ടി തെറിച്ചു….രണ്ട് മൂന്ന് തുള്ളി ചൂടുള്ള എണ്ണ അവന്റെ മുഖത്തേക്ക് വീണിരുന്നു….. തിടുക്കപ്പെട്ടവൾ ഗ്യാസ് സ്റ്റോവ് ഓഫാക്കി….അതിലേറെ വെപ്രാളത്തോടെ അവന്റെ മുഖം കൈ കുമ്പിളിലെടുത്തു…വേദന കൊണ്ട് ചുണ്ടുകൾ കൊച്ചു കുട്ടികളെ പോലെയവൻ പിളർത്തി…. “”ശ്ശോ.. ഞാൻ പറഞ്ഞതല്ലേ…..നോക്കി ഇടാൻ… ഇപ്പൊ കണ്ടോ പൊള്ളിയില്ലേ…. നോവുന്നുണ്ടോ ഉണ്ണിയേട്ടന്…. സരല്ലാട്ടോ…. “” “”മ്മ്ഹ്ഹ്…. നോവുന്നു… അമ്പൂട്ടി …..

ദേ ഇവിടേം പിന്നേ ഇവിടേം ഒക്കെ ഉണ്ണിക്കുട്ടന് നോവുന്നുണ്ട്…. “” എണ്ണ തെറിച്ചു വീണിടത്തൊക്കെയവൻ കൈ കൊണ്ട് തൊട്ട് കാണിച്ചതും അമ്പിളി പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞു വന്നു…പെരു വിരലിൽ ഊന്നി നിന്നവൾ അവിടെയെല്ലാം അധരങ്ങൾ അമർത്തി വെച്ച് അവനിൽ അവശേഷിച്ച കുഞ്ഞു വേദനയെ നുണഞ്ഞിറക്കി… “”സാരല്ലാട്ടോ… വേദന പെട്ടന്ന് മാറിക്കോളും…. ട്ടോ”” “”ഉണ്ണിക്കുട്ടനല്ലേ…. നോവുന്നത് അപ്പൊ ഉണ്ണിക്കുട്ടനല്ലേ കരയാ…. പിന്നേ ന്തിനാ അമ്പൂട്ടിടെ കണ്ണ് നിറഞ്ഞിരിക്കുന്നെ…. “” എന്തോ വലിയ കാര്യം കണ്ടു പിടിച്ചവനെ പോലെ അവനത് ചോദിക്കുമ്പോൾ വീണ്ടുമാ പെണ്ണിന്റെ ചുണ്ടിൽ ഒരു കുഞ്ഞിളം ചിരി തത്തി കളിച്ചു… “”അതോ… അമ്പൂട്ടിക്ക് ഉണ്ണിക്കുട്ടനെ ഒത്തിരി ഒത്തിരി ഇഷ്ട്ടായിട്ട്…. നിക്ക് ഒരുപാട് ഇഷ്ട്ടാ ന്റെ ഉണ്ണിക്കുട്ടനെ…

. അത് കൊണ്ടാ ഉണ്ണിയേട്ടന് നൊന്തപ്പോ നിക്ക് കരച്ചില് വന്നത്… “” ഏഴഴകുള്ളവന്റെ കണ്ണിലെ കറുത്ത ഗോളങ്ങലിലേക്കവൾ ഉറ്റു നോക്കി..നുണക്കുഴികൾ തെളിഞ്ഞു നിൽക്കുന്ന കവിളുകൾ മെല്ലെ പിടിച്ചു വലിച്ചു…. “”നിക്കും ഇഷ്ട്ടാണല്ലോ അമ്പൂട്ടിയെ…. ഒത്തിരി ഇഷ്ട്ടാ ഉണ്ണിക്കുട്ടന്… “” കണ്ണുകൾ രണ്ടും വിടർത്തി അവനത് പറയുമ്പോൾ ആ പെണ്ണിന്റെ ചുണ്ടുകൾ കുറുമ്പോടെ കൂർത്ത് വന്നു …. “”അല്ലല്ലോ…. ഉണ്ണിയേട്ടൻ കള്ളം പറയുന്നതാ…. ഞാൻ കേട്ടല്ലോ ഇന്നലെ ഗായൂനോട് പറഞ്ഞത് ഉണ്ണിയേട്ടന് അമ്പൂട്ടിയെ ഒട്ടും… ഒട്ടും ഇഷ്ടല്ലാന്ന്…. ന്നേ ഇഷ്ടല്ലാത്തത് കൊണ്ടല്ലേ….ഇന്നലെ ഞാൻ കൊണ്ട് വന്ന കഞ്ഞി തട്ടി കളഞ്ഞത്….. പിന്നേ ഇന്നലെ ന്നേ സാറ്റ് കളിക്കാൻ കൂട്ടിയില്ലല്ലോ…. ഇന്നലെ ന്നോട് പിണക്കായിരുന്നില്ലേ….

ഇത് കണ്ടോ….ഉണ്ണിയേട്ടന് കടിച്ചതാ… ന്ത്‌ വേദനയാന്നറിയോ…..ഉണ്ണിയേട്ടന് ന്നേ തീരെ ഇഷ്ട്ടല്ലല്ലോ….നിക്ക് നല്ല വിഷമായി ട്ടോ… “” ഏറെ നോവുന്ന പോലെ അഭിനയിച്ചവൾ സാരിയുടെ മറ നീക്കി കഴുത്തിൽ നീലിച്ചു കിടക്കുന്ന പാടവന് കാണിച്ചു കൊടുത്തു…. കണ്ട പാടെ ആ മുഖത്ത് നിരാശ പടരുന്നതും നോവോടെ ചുണ്ടുകൾ പുറത്തേക്കുന്തുന്നതും ഉള്ളിൽ നിറഞ്ഞാനന്ദത്തോടെയവൾ ആസ്വദിച്ചു…. “”അമ്പൂട്ടിക്ക് വാവു ആണോ…. നല്ല വേദന ഉണ്ടോ അമ്പൂട്ടി…വാവു പെട്ടന്ന് മാറിക്കോളും ട്ടോ…. “” ആ ഭ്രാന്തൻ പെട്ടന്നവളെ വാരി പുണർന്നു…വാവു മാറാൻ നേരത്തെ അവൾ ചെയ്ത പോലെ നീലിച്ചു നിൽക്കുന്നാ കുഞ്ഞു പാടിൽ ചുണ്ടുകൾ ചേർത്തു…. പെണ്ണൊരു പൊള്ളി പിടച്ചിലായിരുന്നു…. പിന്നേ അവന്റെ വിരി മാറിൽ അള്ളി പിടിച്ചു കിടന്നു….

തുടുത്ത കവിൾ തടങ്ങളിൽ രക്ത വർണ്ണം പരന്നിരുന്നു…. ഏതോ ഒരനുഭൂതിയിൽ ഹൃദയം ഉറക്കെ ഉറക്കെ തുടി കൊട്ടി….. “”ഇപ്പൊ വാവു മാറീല്ലേ…അമ്പൂട്ടി…. നിക്ക് പൊള്ളിയേടത്ത് അമ്പൂട്ടി ഉമ്മ വെച്ചപ്പോ വേദന മാറീല്ലോ….ഞാൻ ഉമ്മ വെച്ചപ്പോ അമ്പൂട്ടീടെ വേദനയും മാറീല്ലേ…. “” ആ ഭ്രാന്തനിൽ വെറും നിഷ്കളങ്കതയാണ്… ഒട്ടും പ്രായമില്ലവന്റെ ഭ്രാന്തുകൾ നിറഞ്ഞ കുഞ്ഞു മനസ്സിന്…. നാണത്തോടെയവൾ പുഞ്ചിരിച്ചു….. അവന്റെ ഇട നെഞ്ചിൽ വീണ്ടും മുഖമൊളിപ്പിച്ചു…..ഒട്ടും കളങ്കമില്ലാത്തവന്റെ ഭ്രാന്തിനോടവൾക്ക് പ്രണയം തോന്നി തുടങ്ങിയോ….. ഉള്ളിൽ അവശേഷിച്ചിരുന്ന ചെറി തരി ഭയവും അതോടെ മാഞ്ഞു പോയിരുന്നു ….

“”ന്റെ ഉണ്ണിയേട്ടനെ ഞാൻ തിരിച്ചു കൊണ്ട് വരും… എന്നും നിക്കി ഈ നെഞ്ചിൽ ഇത് പോലെ കിടക്കണം…ന്റെയാ… ഈ ഭ്രാന്തൻ…. ന്റെയാ ന്റെ മാത്രാ….. “” അവനിൽ നിന്നും അടർന്നു മാറാൻ തോന്നിയതേ ഇല്ലാ പെണ്ണിന് ….ഇനിയുള്ള ജീവിതം മുഴുവൻ ഈ നെഞ്ചിലെ ഇളം ചൂട് ഏറ്റു വാങ്ങിയങ്ങനെ അവനോട് ചേർന്ന് കിടക്കണം….ഉള്ളിലവൾ പ്രണയത്തിന്റെ അഴകുള്ള സ്വപ്നങ്ങൾ നെയ്തിരുന്നു…. പക്ഷെ കുറച്ച് കഴിഞ്ഞതേ അവൻ ചിണുങ്ങി തുടങ്ങി… “”അമ്പൂട്ടി…. ന്നേ വിട്ടേ…. മതി കെട്ടി പിടിച്ചത്… നിക്ക് ചൂടെടുക്കുന്നു…. വിട്ടേ…. “” ആ ഭ്രാന്തനെ കെട്ടി പുണർന്നു നിന്നിരുന്നവളെ അവൻ അടർത്തി മാറ്റി മുറ്റത്തേക്കിറങ്ങിയോടി…. ആ പെണ്ണിന്റെ ചുണ്ടുകൾ കുറുമ്പോടെ പുറത്തേക്കുന്തിയിരുന്നു…….. കൊതി തീരുന്നില്ല… ഒട്ടും… ഒട്ടും ആ പെണ്ണിന് കൊതി തീർന്നിട്ടില്ല….ഇനിയുമവനോട് ഒട്ടിയിരിക്കണം…. കെട്ടി പിടിക്കണം…. ചുംബനങ്ങൾ കൊണ്ടവനെ മൂടണം… അവൻ പോയി കഴിഞ്ഞ് തിരിഞ്ഞു നോക്കിയതും അവൾ കണ്ടത് വാ പൊത്തി ചിരിച്ചു നിൽക്കുന്ന ഗായുവിനെയാണ് ….

സാരിത്തുമ്പ് അരയിലേക്ക് തിരുകി നിന്നുരുന്ന അമ്പിളി പെണ്ണിന്റെ അടുത്തേക്കവൾ ഓടി വന്നു… “”ന്റെ ചേച്ചി പെണ്ണേ…. സാരല്ലട്ടോ…. നിന്റെ കെട്ട്യോനില്ലേ ഒരസ്സൽ unromantic മൂരാച്ചിയാണ്….അത് വിചാരിച്ചിട്ട് ഓരോന്ന് കാണിച്ചു കൂട്ടി ന്റെ ഉണ്ണിക്കുട്ടനെ വഴിതെറ്റിക്കല്ലേ….. ഡീ കള്ളി “” കാതിനരുകിൽ വന്നവൾ ഇത്തിരി വഷളത്തരം ചേർത്ത് കുറുമ്പ് പറഞ്ഞതും അമ്പിളി പെണ്ണിന്റെ മുഖം ചമ്മൽ കൊണ്ട് താഴ്ന്നു പോയി… തിണ്ണയിലിരുന്ന തവി കൊണ്ട് ആ പെണ്ണിനെ അടിക്കാനെന്ന വണ്ണം തിരിഞ്ഞതും ഒരു പൊട്ടി ചിരിയോടെ അവൾ പുറത്തേക്കോടിയിരുന്നു…  പണികളൊക്കെയും കഴിഞ്ഞതും അമ്പിളി പെണ്ണ് നന്നേ ക്ഷീണിച്ചിരുന്നു… ചോറും കറികളും തീൻ മേശയിൽ എടുത്തു വെച്ചു… അടുക്കള ഒന്നടിച്ചു വാരി തുടച്ചു….. മേലാകെ അപ്പിടി അഴുക്കും വിയർപ്പുമാണ്…. കുളിക്കാനവൾ തിടുക്കത്തിൽ മുറിയിലേക്ക് നടന്നു…. “”ഠോ…. “”

വാതിൽ തുറന്നതും വലിയ ശബ്ദത്തോടെ ഉണ്ണിയേട്ടൻ മുന്നിലേക്ക് എടുത്തു ചാടി…. ഞെട്ടി കൊണ്ടവൾ പിറകിലേക്ക് വേച്ചു പോയിരുന്നു… വിളറി നിൽക്കുന്നവളുടെ കുഞ്ഞു മുഖം കണ്ടതും ആ ഭ്രാന്തൻ കൈ കൊട്ടി ചിരിച്ചു…….. ശെരിക്കുമൊരു കൊച്ചു ഭ്രാന്തൻ തന്നെ ….. “”അയ്യേ… അയ്യേ…. അമ്പൂട്ടി പേടിച്ചേ…. അമ്പൂട്ടി പേടിച്ചേ…. പേടി തൊണ്ടി അമ്പിളി… കൂയ്… കൂയ്….”” ആ പെണ്ണിനെ കളിയാക്കി കൊണ്ടവൻ കൊച്ചു കുട്ടികളെ പോലെ കിടന്ന് തുള്ളി ചാടി…. അവന്റെ കുഞ്ഞു കളി കണ്ട് ദേശിച്ചു നിന്നുരുന്ന അവളും അറിയാതെ ഒന്ന് ചിരിച്ചു പോയ്‌…. ആ ഭ്രാന്തനോടുള്ള ഇഷ്ടവും വാത്സല്യം ഉള്ളിൽ പതിൻ മടങ്ങ് കൂടുന്നത് അവൾ അറിഞ്ഞിരുന്നു…. ചിരിക്കുമ്പോളവന്റെ താടി രോമങ്ങൾകിടയിലൂടെ ഒളിഞ്ഞു നോക്കുന്ന നുണകുഴികളിൽ പിടി മുറുക്കിയൊരു മുത്തം കൊടുക്കാനാണപ്പോൾ അവൾക്ക് തോന്നിയത്……. ………………………………… തുടരും…………..

ഇഷ്ട്ടായോ…. കഴിഞ്ഞ പാർട്ടിന് നിങ്ങള് തന്ന സ്നേഹത്തിന് ഒത്തിരി നന്ദി…. തുടർന്നും പ്രതീക്ഷിക്കുന്നു…  ✍മഞ്ചാടി

മഴപോല്‍ : ഭാഗം 8

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story