മിഴികളിൽ: ഭാഗം 9

മിഴികളിൽ: ഭാഗം 9

എഴുത്തുകാരി: മാനസ ഹൃദയ

അവൻ ഹൃതികയുടെ അടുത്തേക്ക് ചേർന്നിരുന്നു…. പിന്നെയവളെ ചേർത്ത് പിടിച് ആാാ ചുണ്ടുകളിലേക്ക് അവന്റെ ചുണ്ടിനാൽ മധുര ചുംബനം നൽകി…. ഹൃതുവിനപ്പോൾ അറപ്പായിരുന്നു തോന്നിയത്..കണ്ണുകൾ നിറഞ്ഞു കവിയുന്ന വേളയിലും അവൾ കാണുന്നുണ്ടായിരുന്നു എല്ലാം കണ്ടും കേട്ടും കൊണ്ട് നിർവികാരയായ് നിൽക്കുന്ന കൃഷ്ണയേ…. നോവെല്ലാമേറ്റ്‌ വാങ്ങിയിട്ടും ഒരു കുലുക്കവുമില്ലാതെ നിൽക്കുന്ന പെണ്ണിനെ… 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

“””അയാൾക്ക് നീയെന്ന് വച്ചാൽ ജീവനാ….നിനക്ക് വേണ്ടിയാ ഈ ചെയ്ത് കൂട്ടുന്ന പ്രവൃത്തികളൊക്കെയും……. “” ഋഷി പുറത്തേക്കിറങ്ങിയ ശേഷം ഹൃതുവോട് ചേർന്നിരുന്നു പറയുകയായിരുന്നു കൃഷ്ണ…. “””നിനക്കിതൊക്കെ എങ്ങനെ താങ്ങാൻ കഴിയുന്നു പെണ്ണേ…….. പിന്നേം അവനെ തെറി വിളിക്കാതെ പിടിച്ചു നിൽക്കാൻ.പിന്നേം പിന്നേം അവനെ ന്യായീകരിക്കാൻ? . “”” “”ഒരു വശത്തുടെ ചിന്തിച്ചാൽ അടങ്ങാത്ത സ്നേഹമല്ലേ അയാളെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്……. സ്വന്തം പ്രാണനായ് കണ്ടിരുന്നവൾക്ക് ആ മനുഷ്യന്റെ കൺ മുൻപിൽ വച്ചല്ലേ അങ്ങനെയൊക്കെ സംഭവിച്ചത്….അന്നത്തെ ഹൃതുന്റെ അവസ്ഥ അത്രമേൽ ഹൃദയത്തിൽ പതിഞ്ഞു കാണും … ഇപ്പോഴും ആ മനസ്സിൽ ഭ്രാന്ത് പോലെ പൂത്തു നിക്കാ നിന്നോടുള്ള പ്രേമം…

എന്നോടൊരിക്കലും ഋഷിയേട്ടന് പ്രണയം തോന്നിയിട്ടില്ല….. എന്നും പറയും ആഗ്രഹങ്ങൾക്കായുള്ള ഉപകരണം മാത്രമാണ് നീയെന്ന്…..വെറുമൊരു ശരീരം മാത്രമാണ് നീയെന്ന് “”‘ ഒരിറ്റു കണ്ണീർ പോലും പുറത്തേക്ക് വരാതെയുള്ള കൃഷ്ണയുടെ സംസാരത്തെ കേട്ടിരിക്കുകയായിരുന്നു ഹൃതു….. “”നീ ഇത്രക്ക് പാവമാവല്ലേ കൃഷ്ണ….നിന്നെ കുറിച്ചാലോചിക്ക്….എല്ലാം നഷ്ടമായില്ലേ.. ഇനി എങ്ങനെ കര കേറുമെന്നാലോചിക്ക്….. എവിടേലും ഓടി പോയ്ക്കൂടെ നിനക്ക് .””” “”എങ്ങോട്ട് പോകാനാ…….. കുഞ്ഞ് നാളിൽ നല്ല പാഠങ്ങൾ പറഞ്ഞ് പഠിപ്പിച്ചു തരാൻ അച്ഛമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ…ചെറിയച്ഛന്മാരാ എന്നെ പഠിക്കാനൊക്കെ സഹായിച്ചിരുന്നത് . അതും അച്ഛമ്മയുടെ നിർബന്ധമൊന്നു കൊണ്ടു മാത്രം…ഇപ്പോ എന്നെ വിറ്റ പൈസയിൽ സുഖിക്ക്യാ എല്ലാരും.. ഇനീം ആ വീട്ടിലേക്കാണോ ഞാൻ കയറി പോവേണ്ടത്…. വയ്യാ…

ഒരു കൂടെ പിറപ്പെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോവാ. “” അവൾ ഹൃതുവിന്റെ കയ്യിൽ ചേർത്തു പിടിച്ചു…… “””ഹൃതു…എനിക്ക് നിന്നോട് മാപ്പ് പറയണം….നീയും കൂടി അറിഞ്ഞുകൊണ്ടാ ഇതൊക്കയെന്ന ഞാൻ കരുതിയത്…അയാൾക്ക് നിന്നെയെ സ്നേഹിക്കാൻ കഴിയു..ദേ ഈ ഹൃതുന് മാത്രേ ആ മനസ്സിൽ സ്ഥാനമുള്ളൂ..എങ്കിലും എനിക്കിപ്പോ അതൊന്നും വിഷയല്ല…എന്റെ കുഞ്ഞിനെ മാത്രം ചോദിക്കരുത്.അത്ര മാത്രം മതിയെനിക്ക് . ഇനി ജീവിതത്തെ കുറിച്ചാകെ പ്രതീക്ഷയുള്ളത് ആ കുഞ്ഞിലൂടെ മാത്ര…. എനിക്ക് വേറാരുമില്ല ” അപ്പോളാ മിഴികൾ നിറഞ്ഞിരുന്നു… ഒരമ്മയുടെ യാചന….. കേട്ടപ്പോൾ ഹൃതുവും കരഞ്ഞു പോയി…..അറിയാതെയെങ്കിലും താനും കൃഷ്ണയുടെ ഈ അവസ്ഥയ്ക്ക് കാരണമല്ലേ എന്നോർത്ത് കൊണ്ട് നീറി…. “”കൃഷ്ണ…ഞാനൊരിക്കലും കുഞ്ഞിനെ സ്വീകരിക്കില്ല….

നിന്റെ വിഷമം എനിക്ക് മനസിലാവുന്നുണ്ട് മോളെ.. ഋഷി എത്രകാലം കുഞ്ഞിൽ നിന്നും അതിന്റെ അമ്മയെ അകറ്റി നിർത്തും… ഞാൻ സ്വീകരിക്കാതെ അവന് എന്ത് ചെയ്യാൻ പറ്റും….. അത്കൊണ്ട് നീ പേടിക്കണ്ട… ആ കുഞ്ഞ് നിന്റെ കൂടെ തന്നെ കാണും… ഋഷിയെല്ലാം തിരിച്ചറിയും…… ചെയ്ത് പോയ തെറ്റോർത്ത്‌ സ്വയം വേദനിക്കും…നിന്റെ വില തിരിച്ചറിയും…അന്നവൻ നിന്നെയും ചേർത്തു പിടിക്കും കൃഷ്ണ……. പിന്നൊരു കാര്യം…. ഈ കുഞ്ഞ് നിന്റെ വയറ്റിലുള്ളടുത്തോളം കാലം നിനക്കാണ് സ്ഥാനം കൂടുതൽ….. നീ പറയുന്നതെന്താണോ അതാണ് ആ വീട്ടിൽ നടക്കുക…. വെറുതെ ഋഷി നോവിക്കാൻ നിന്നാൽ മനസോടെയല്ലെങ്കിലും കുഞ്ഞിന്റെ പേരിൽ നിനക്കവനെ ഭീഷണിപ്പെടുത്താം…. പരമാവധി ചിരിക്കാൻ ശ്രമിക്കുക… നീ മാത്രമല്ല നിന്റെയുള്ളിൽ മറ്റൊരു ജീവൻ കൂടിയുണ്ടെന്ന് ഇടയ്ക്കിടെ ഓർക്കുക….

നിന്റെ ആവശ്യങ്ങളാണ് വലുതെന്നോർക്കുക… തോൽക്കാൻ പാടില്ല കൃഷ്ണ……. പൊരുതണം… ജീവിക്കണം… പഠിക്കാനും പോണം….നീ എന്നെയൊരു ചേച്ചിയായ് കണ്ടാൽ മതി… ആ സ്ഥാനത്തിന്ന് ഞാനുണ്ട് കൃഷ്ണ….. “”” ഹൃതിക പറഞ്ഞ് കൊണ്ട് മേശമേലുള്ള പ്രതിമയെടുത്തു കൃഷ്ണയ്ക്ക് നൽകി…. “”ഹാപ്പി മോം റ്റു ബി “” ഒരമ്മയും കുഞ്ഞും ചിരിച്ചു നിൽക്കുന്ന രൂപത്തെ കൃഷ്ണ കണ്മിഴിച്ചു നോക്കി….. “”ഞാനുണ്ടാക്കിയതാ….ഏട്ടൻ ഓരോരോ സാധനങ്ങൾ വാങ്ങിച്ചോണ്ട് വരും…. ഞാൻ ഇങ്ങനൊരൊന്നുണ്ടാക്കുമ്പോ അടുത്ത് വന്നിരിക്കും…. ദേ ആ ചുമരിലെ ചിത്രം കണ്ടോ… ഞാനും ഏട്ടനും കൂടി വരച്ചതാ….താഴ്ഭാഗം വീൽചെയറിലിരുന്ന് കൊണ്ട് ഞാനും… മുകൾ ഭാഗം ഏട്ടനും……… “””

വീണ്ടും എത്രയോ സന്തോഷം നിറച്ചു പറയുന്നവളെ നോക്കി കൊണ്ടേയിരുന്നു കൃഷ്ണ..അവളാ ചുമരിലേക്കും മുറിയിലേക്കും മിഴകൾ ഓടിച്ചു വിട്ടു….ഒരു പാട് ചിത്രങ്ങൾ ചുവരിൽ നിറഞ്ഞു നിന്നിട്ടുണ്ട്…. ഒരുപാട് പ്രതിമകൾ അവളുണ്ടാക്കി വച്ചിട്ടുണ്ട്… “””ഇതാ എന്റെ ഏട്ടൻ…”” മൊബൈൽ ഗാലറിയിൽ നിന്നും ഫോട്ടോ കാണിച്ചു കൊടുത്തു ഹൃതു….. പിന്നെ സന്തോഷത്തോടെ രണ്ടാളും എന്തൊക്കെയൊ സംസാരിച്ചു കൊണ്ടിരുന്നു..അപ്പോഴേക്കും ഋഷി തിരിച്ചു വന്നിരുന്നു…ഇരുവരും അവിടെ നിന്നും യാത്ര തിരിക്കാൻ നേരം ഹൃതുവിനെ പിരിയുമ്പോൾ ഋഷിയെക്കാൾ വേദന തോന്നിയത് കൃഷ്ണയ്ക്കായിരുന്നു…. “”നമ്മൾ സംസാരിച്ച കാര്യങ്ങളൊന്നും തല്ക്കാലം ഋഷി അറിയേണ്ട.. കുഞ്ഞിനെ വേണ്ടാന്ന് ഞാൻ പറഞ്ഞു ന്ന് അവന്റെ കാതുകളിൽ എത്താൻ പാടില്ല… കേട്ടോ.. ‘”

ഇറങ്ങാൻ നേരം ഹൃതു സ്വകാര്യം പോലെ കൃഷ്ണയോട് പറഞ്ഞു…ഇല്ലെന്നവൾ തലയാട്ടി…ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ മുൻപത്തേതിനേക്കാൾ ആശ്വാസം കിട്ടുന്നതായ് തോന്നിവൾക്ക് … മനസിനെല്ലാം ഒരുണർവ്‌ പോലെ….. 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 “”ഹൃതിക എന്തൊരു പാവന്നറിയോ ….. എന്നോട് എത്ര നന്നായാ സംസാരിച്ചേ ന്നറിയോ….ഒന്നും അവൾ അറിഞ്ഞോണ്ടല്ല..അവളെ കുറ്റപ്പെടുത്താൻ പാടില്ലായിരുന്നു ദാസച്ഛ.. ആ ശരീരം മാത്രേ തളർന്നു പോയിട്ടുള്ളൂ.. മനസ് ഇപ്പോഴും ഊർജത്തോടെ തന്നെയാ ഉള്ളത് . അവളുടെ വാക്കുകൾ എനിക്ക് തന്ന ജീവൻ…. അതൊന്ന് വേറെ തന്നെയാ “” ഹൃതികയേ കാണാൻ പോയി വന്ന ശേഷമുള്ള വിശേഷങ്ങൾ പങ്കു വയ്ക്കുകയായിരുന്നു കൃഷ്ണ…. “””ദാസച്ഛ….. ഞാനൊരു കാര്യം ചോദിച്ചോട്ടേ”” “”മ്മ്.. ചോദിക്ക്…. “””

“”എന്നെ ഇവിടുന്ന് രക്ഷപ്പെടുത്താൻ ദാസച്ഛൻ വിചാരിച്ചാൽ കഴിയില്ലേ…. മറ്റെവിടെലും…………………”” മടിച്ചു മടിച്ചവൾ ചോദിച്ചപ്പോൾ ദാസച്ഛന്റെ മുഖം വാടി…. “”നിന്നെ ആരെയാ ഞാൻ വിശ്വസിച്ചേൽപ്പിക്കേണ്ടത്…. അറിയാം മോൾക്ക് ഈ വീട്ടിൽ മനസമാധാനം കിട്ടുന്നില്ലാന്ന്… എന്നാലും ഇവിടാകുമ്പോ എന്റെ ഒരു കണ്ണുണ്ടാകും…. ഇവിടെ നിൽക്കുന്നത് തന്നെയാ നിനക്കും കുഞ്ഞിനും നല്ലത്…നീ സ്ട്രോങ്ങായാൽ മാത്രം മതി…. എന്തിനും ഏതിനും ഈ ദാസച്ഛൻ കൂടെയുണ്ടാകും……. “”” “”ഇതുവരെ ഒന്നിനോടും വാശി കാട്ടുവോ… ആരോടും എതിർത്തു സംസാരിക്കുവോ ഞാൻ ചെയ്തിട്ടില്ല… പക്ഷെ ഇനിയെങ്കിലും അങ്ങനെ ആവണം, എന്റെ കുഞ്ഞിന് വേണ്ടി…..

അല്ലേ ദാസച്ഛ….. “” “”ആ.. വേണം..മോള് പാവായാൽ പിന്നേം പിന്നേം ഋഷി തലേൽ കേറി നിരങ്ങുവെ ഉള്ളു… അവനേം ഒന്ന് നന്നായി കണ്ടാൽ മതിയായിരുന്നു…. “” അയാളൊന്ന് നെടുവീർപ്പിട്ടു…. പക്ഷെ കൃഷ്ണയുടെ മനസ്സിൽ ഋഷിയേ കുറിച്ചുള്ള ആലോചിചനകൾ തേടി വന്നില്ല…ആ മനസ്സിൽ അവളും അവളുടെ കുഞ്ഞും മാത്രമായ് ചുരുങ്ങുകയായിരുന്നു. 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 “””കിച്ചു മോളെ….. വാ അടുക്കളേൽ കുറച്ച് പണിയുണ്ട്…. രണ്ടാളും കൂടി നോക്കിയാൽ പെട്ടെന്ന് തീരും……. “”” വൈകുന്നേരം അമ്മുവുമായി സംസാരിച്ചിരിക്കുമ്പോഴായിരുന്നു നളിനിയമ്മയുടെ വരവ്……പക്ഷെ കൃഷ്ണ കേട്ടതായേ ഭാവിച്ചില്ല…. അമ്മുവിനോട് ഓരോരോ കുറുമ്പ് പറഞ്ഞു കൊണ്ടേയിരുന്നു…….. “”ഇനി ഞാൻ വിളിച്ചത് കേട്ട് കാണില്ലേ …… “”

നളിനിയമ്മയിൽ ഒരാകുലത നിറഞ്ഞു….. “”മോളെ…. “” “”ശ്ശോ…എന്താ അമ്മേ.. എനിക്ക് വയ്യാ….. അമ്മയ്ക്ക് ഒറ്റയ്ക്ക് ചെയ്ത് തീർക്കാവുന്ന ജോലികളൊക്കെയല്ലേ ഇവിടുള്ളൂ… എന്താ ഞാൻ വരുന്നതിനു മുന്നേ ഇവിടുത്തെ കാര്യങ്ങളൊക്കെ അമ്മ തന്നെയല്ലേ നോക്കിയിരുന്നത് …..””” ശല്യമായ് തോന്നിയെന്ന പോലെയായിരുന്നു അവളുടെ മറുപടി…. ഇതുവരെയും കൃഷ്ണ നളിനിയമ്മയുടെ മുഖത്തു നോക്കിയൊന്നും പറഞ്ഞിരുന്നില്ല…. പക്ഷെ അവളിലെ ആ ഭാവ മാറ്റത്തേ അവർ ഒരു ഞെട്ടലോടെ നോക്കി കണ്ടു….. “”മോള് ഇങ്ങനൊന്നും എന്നോട് ഇതുവരെ സംസാരിച്ചിട്ടില്ലല്ലോ……. “”” “”ഇല്ലാ ല്ലെ…. അവളിൽ പുച്ഛം നിറഞ്ഞു… “” “”ഒരു സുപ്രഭാതത്തിലല്ലേ നിങ്ങടെ മോന്റെ സ്വഭാവം മാറിയത്….. ഇനി മുതൽ ഞാനും ഇങ്ങനൊക്കെ തന്നെയായിരിക്കും….

അമ്മുട്ടി ഇവിടുള്ളത് കൊണ്ട് മാത്രം ഞാൻ അധികമോന്നും പറയുന്നില്ല….. “” സ്വരം താഴ്ത്തി അങ്ങനെയവൾ പറഞ്ഞപ്പോൾ പകച്ചു നിൽക്കാനേ നളിനിയമ്മയ്ക്ക് കഴിഞ്ഞുള്ളു…. “”മോളെ… “” “”എന്താ… ഇനീം ക്ഷമിച്ചു നിക്കാൻ എനിക്ക് വയ്യെന്ന് കൂട്ടിക്കോ … ഇവിടെന്താ പോലീസും കോടതിയൊന്നൂല്ലേ…നിങ്ങടെ മോന്റെ പേരിൽ ഞാൻ വഞ്ചന കുറ്റത്തിന് പരാതി കൊടുക്കും…. അഴിയെണ്ണിക്കും…… ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് പറയും…..അതോടെ തീരും നിങ്ങടെല്ലാരുടേയും ജീവിതം….””” കൃഷ്ണയിലെ ആ മാറ്റത്തെ കണ്ടപ്പോൾ അവർ വാ പൊളിച്ച് നിന്നു….. പിന്നവളോട് സംസാരിക്കാൻ നിന്നില്ല. വന്നപോലെ തന്നെ അടുക്കളയിലേക്ക് വിട്ടു…..ആ പോക്ക് കണ്ടപ്പോൾ കൃഷ്ണയ്ക്ക് അറിയാതെ ചിരിച്ചു വരുന്നുണ്ടായിരുന്നു…

അതൊക്കെ കണ്ടു കൊണ്ട് ഒന്നുമറിയാ ഭാവത്തിലിരിക്കുകയായിരുന്നു അമ്മുട്ടി… “”ഒന്നുല്ല… അമ്മുട്ട്യേ.. ചുമ്മാ നിന്റെ നളി ആന്റിയേ പേടിപ്പിച്ചതാ…. “” പെണ്ണ് ചിരിക്കുന്നത് കണ്ടപ്പോൾ അമ്മുനെ നോക്കി കൃഷ്ണയൊന്ന് കണ്ണടച്ചു….. 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 “”ദാസേട്ടാ….. അവളോട് അവിവേകമൊന്നും കാട്ടല്ലേയെന്ന് പറയണേ…… “”” നളിനിയമ്മയുടെ സംസാരം കേട്ടപ്പോൾ വായിക്കുന്ന പുസ്തകമവിടെ മടക്കി വച്ചു കൊണ്ട് ദാസ് നോക്കിക്കൊണ്ടിരുന്നു. “””അവള് എന്റെ മോന്റെ പേരിൽ പരാതി കൊടുക്കുംന്നൊക്കെ പറയാ…എനിക്കവനെയുള്ളൂ അവളോട് അങ്ങനൊന്നും ചെയ്യല്ലേന്ന് പറയാണെ ദാസേട്ട… നിങ്ങൾ പറഞ്ഞാൽ കേൾക്കും…..””” “”ആഹാ കൃഷ്ണ മോള് അങ്ങനെ പറഞ്ഞോ…

പറഞ്ഞില്ലെങ്കിലല്ലെ അതിശയം ഉള്ളു…. “” ചിരിച്ചു കൊണ്ട് ദാസ് വീണ്ടും പുസ്തകം തുറക്കാൻ നോക്കിയതും നളിനിയമ്മ അത് തട്ടി പറിച്ചു കയ്യിൽ വാങ്ങി. “”നിങ്ങളും അവളുടെ കൂടെയാണോ…. നമ്മുടെ മോനെ ജയിലിൽ കയറ്റാനാണോ മനുഷ്യ നിങ്ങൾക്കും പൂതി….. “” “”അഹ്.. അങ്ങനെ അവൻ ജയിലിൽ പോണ്ടാന്ന് ഉണ്ടെങ്കിൽ കൃഷ്ണ പറയുംപോലെ അനുസരിക്കേണ്ടി വരും…. അതേ ഉള്ളു മാർഗം…… ഗർഭിണി അല്ലേ..വല്ലതും കഴിക്കാനും കുടിക്കാനും ക്കെ ആഗ്രഹം കാണും…. നിന്റെ മോന്റെ കുഞ്ഞല്ലേ അവളുടെ വയറ്റിൽ കിടക്കുന്നെ… നന്നായി ശുശ്രുഷിച്ചാൽ അമ്മയ്ക്കും മോനും കൊള്ളാം……””” “”എനിക്ക് എന്റെ മോനാ വലുത്… “”””അത്പോലെ കൃഷ്ണയ്ക്ക് അവളുടെ കുഞ്ഞും വലുതായിരിക്കും… “”

അദ്ദേഹം വെറുതെ നളിനിയമ്മയെ കളിയാക്കികൊണ്ട് പിറുപിറുത്തു…കുശുമ്പ് വന്ന് ചവിട്ടി തുള്ളികൊണ്ട് ആ സ്ത്രീ പിന്നെ അടുക്കള ലക്ഷ്യമാക്കി നടക്കുകയായിരുന്നു ചെയ്തത്…. അടുക്കളയിൽ നിന്നും എന്തോ എണ്ണയിൽ വറുക്കുന്ന ശബ്‌ദം കേട്ടാണ് കൃഷ്ണ പോയി നോക്കിയത്…… നളിനിയമ്മ കാര്യമായ് എന്തോ ഉണ്ടാക്കുന്ന തിരക്കിലാണ്….ചെന്ന് നോക്കിയപ്പോൾ എണ്ണയിൽ തിളച്‌ വേവുന്നുണ്ടായിരുന്നു നല്ല പഴംപൊരി… “”അഹ്..നിനക്ക് വേണ്ടിയാ ഉണ്ടാക്കുന്നെ…. ചൂടാറാട്ടെ… എന്നിട്ട് എടുത്തു കഴിച്ചോളു ട്ടൊ…. “” അവളെ കണ്ടപ്പോൾ നളിനിയമ്മ പറഞ്ഞു… “”പരാതി കൊടുക്കുമെന്ന് പറഞ്ഞോണ്ടുള്ള സോപിങ് ആണോ നളിനിയമ്മേ….. “” ”ഏയ്… എന്റെ മരുമകൾക്ക് വേണ്ടുന്നതൊക്കെ പിന്നെ ഞാനല്ലേ ഉണ്ടാക്കി കൊടുക്കേണ്ടത്……””” “”ഓഹ്… ആയിക്കോട്ടെ… “” അവളിൽ ഒരു നറുചിരി വിരിഞ്ഞു… എങ്കിലും ആശങ്കകളും പരിഭ്രമങ്ങളും ആ മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നുണ്ടായിരുന്നു…………………………. തുടരും………..

മിഴികളില്‍ : ഭാഗം 8

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story