തമസ്സ്‌ : ഭാഗം 43

തമസ്സ്‌ : ഭാഗം 43

എഴുത്തുകാരി: നീലിമ

“”നമ്മൾ എത്ര തല്ലിയാലും ഇവൻ നമ്മുടെ ചോദ്യങ്ങൾക്ക് മറുപടി നൽകില്ല ആൽവി… പഠിച്ച കള്ളനാണിവൻ…ഇവനെക്കൊണ്ട് വായ തുറപ്പിക്കാൻ പറ്റിയൊരാൾ എന്റെ പക്കലുണ്ട്….””””” ചിരിയോടെ ശരത് പറയുമ്പോൾ ചുളിഞ്ഞ നെറ്റിയോടെ വിനോദ് അവനെ ഒന്ന് നോക്കി… ശരത് ഉടനെ തന്നെ ഫോൺ എടുത്ത് ആരെയോ വിളിച്ചു…. “”””””ഹലോ… പീറ്ററേട്ടാ…. എത്താറായോ?””””” “””””ആഹാ.. എത്തിയോ…? എന്നാൽ ഇങ്ങ് കേറിപ്പോരെ…””””” കാൾ അവസാനിച്ചുടനെ പുറത്ത് ഒരു ബൈക്കിന്റെ ശബ്ദം കേട്ടു… “””””ആള് എത്തിയിട്ടുണ്ട്….””””” ശരത് പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും കാളിങ് ബെൽ മുഴങ്ങുന്നത് കേട്ടു….

ശരത് തന്നെ പോയി ഡോർ തുറന്നു…. പുറത്ത് നിൽക്കുന്ന ആളിന് ഷേക്ക് ഹാൻഡ് നൽകി എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു….. ശരത്ത് തിരിഞ്ഞു ഹാളിലേയ്ക്ക് വന്നപ്പോൾ അവന് പിറകിലായി അറുപതിനോടടുത്തു പ്രായമുള്ള ഒരു മൊട്ടത്തലയൻ ഉള്ളിലേയ്ക്ക് കയറി വന്നു…. ഒറ്റ നോട്ടത്തിൽ നടൻ ബാബുരാജിനോട് സാമ്യം തോന്നി വിനോദിന്… ഇത് ആര് എന്ന ഭാവമായിരുന്നു എല്ലാ മുഖങ്ങളിലും….. “””””ഇത് പീറ്ററേട്ടൻ …. പോലീസ് സർവിസിൽ നിന്നും ASI ആയിട്ട് റിട്ടയറായിട്ട് കുറച്ചായി….. ഇടിക്കുള പീറ്ററേട്ടൻ എന്നാ ഡിപ്പാർട്മെന്റിൽ അറിയപ്പെട്ടിരുന്നത്. മൂന്നാം മുറ നിരോധിക്കുന്നതിനു മുൻപ് വീണ പേരാണ്…. പ്രതിയുടെ ദേഹത്ത് പ്രത്യക്ഷത്തിൽ മുറിവുകൾ ഒന്നും ഇല്ലാതെ ഇടിച്ച് പിഴിഞ്ഞ് സത്യം പറയിക്കാൻ പീറ്ററേട്ടന് ഒരു പ്രത്യേക കഴിവുണ്ട്…..

ആ വഴി കിട്ടിയതാ ഈ പേര്…. ഇപ്പൊ ഞങ്ങൾ അയൽക്കാരാ….. “”””” ഒരു ചിരിയോടെ ശരത് പറയുമ്പോൾ പീറ്ററേട്ടൻ അവനെ തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു… “””””ഒറ്റത്തടിയാ… കല്യാണത്തെക്കുറിച്ചൊന്നും ചിന്ദിച്ചിട്ടേ ഇല്ല…. ഇതേ വരെ ആരും ഉണ്ടായിരുന്നില്ല…. കൂട്ടുകാരു പോലും….പക്ഷെ ഇവനെ കൂട്ട് കിട്ടിയെപ്പിന്നെ എനിക്കൊരു മോനേ കിട്ടിയത് പോലെയാ….””””” അയാൾ ശരത്തിനെ ഒന്ന് കൂടി അമർത്തിപ്പിടിച്ചു ചിരിച്ചു….. “””””ഇവന്റെ വായ തുറപ്പിക്കാനെ പീറ്ററേട്ടൻ മതി…. പീറ്റെറേട്ടന്റെ ഇടി കിട്ടിയാലേ ഏതു തുറക്കാത്ത വായും തുറക്കും…. വായേൽ ഫെവിക്കോൾ ഒട്ടിച്ചത് പോലെ നിന്നിരുന്ന കള്ളന്മാർ പോലും പീറ്റെറേട്ടന്റെ പ്രയോഗങ്ങൾക്ക് മുന്നിൽ മുട്ട് മടക്കീട്ടുണ്ട്…. കേട്ടറിവാണേ….. ചിലരൊക്കെ ജീവിതത്തിൽ ചെയ്‌തിട്ടുള്ള മുഴുവൻ കള്ളങ്ങളും ഏറ്റു പറഞ്ഞിട്ടുണ്ടെന്നാണ് കേൾവി…”””””

അപ്പോഴും പീറ്ററേട്ടൻ ചിരിയോടെ നിന്നതെ ഉള്ളൂ…. “””””ഇവനാണോ മോനേ ആള്?””””” വിനോദിന്റെ കണ്ണുകളിലേയ്ക്ക് ചൂഴ്ന്നു നോക്കിയാണ് ചോദ്യം.. “””””അതേ… ഇവനിൽ നിന്നും ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ടായിരുന്നു…. പക്ഷെ വായ് തുറക്കില്ല എന്ന് ഇവന് ഒരേ വാശി… ഇവൻ സഹകരിക്കില്ല എന്ന് എനിക്ക് ഏറെക്കുറെ ഉറപ്പായിരുന്നു… അതല്ലേ ഞാൻ പീറ്ററേട്ടനെ വിളിച്ചത്…. മയക്കുമരുന്ന് പോലെ എന്തെങ്കിലും ഉപയോഗിച്ച് അർദ്ധബോധത്തിൽ ആക്കിയിട്ട് ഒക്കെ ചോദിച്ചു മനസിലാക്കാം എന്നാണ് ആദ്യം കരുതിയത്. പിന്നേ കരുതി അത് വേണ്ട എന്ന്… ഇവന് അറിയുന്നതൊക്കെയും ഇവൻ ബോധത്തോടെ തന്നെ പറയണം…. എന്നാലല്ലേ ഇടയ്ക്കിടെ ഇവനിട്ട് ഓരോന്ന് പൊട്ടിക്കാൻ പറ്റുള്ളൂ….. കിട്ടുന്നതിന്റെയൊക്കെ വേദന ഇവൻ അറിയണമല്ലോ….?””””” വിനോദിനോടുള്ള അമർഷം കാരണം ശരത്തിന്റെ മുഖം ഇരുണ്ടു….

“””””നിങ്ങള് വിഷമിക്കണ്ടാന്നെ….. എനിക്ക് ഒരു പത്തു മിനിറ്റ് മതി…. നിങ്ങളുടെ ചോദ്യങ്ങൾക്കൊക്കെ ഇവൻ നല്ല കുട്ടിയായി മറുപടി തന്നോളും…””””” പറയുന്നതിനൊപ്പം അയാൾ വിനോദിനെ ആകെ ഒന്ന് നോക്കി…. വിനോദ് അയാളെയും…. ഇയാളുടെ കൈ കൊണ്ട് നേരെ ഒരിടി കൊള്ളാനുള്ള ആരോഗ്യം ഇപ്പോൾ എനിക്കില്ല… പക്ഷെ തോൽക്കാൻ വിനോദ് ഒരുക്കമല്ല…. എന്റെ വായിൽ നിന്നും ഒന്നും അറിയില്ല.. ആരും…. ഇയാൾ എന്നെ തല്ലി കൊന്നാലും വിനോദ് വിശ്വാസ വഞ്ചന കാണിക്കില്ല…. വാങ്ങിയ കാശ്ശിനുള്ള കൂറ് കാണിക്കും വിനോദ്….. അവൻ മുഖമുയർത്തി പീറ്ററേട്ടനെ ഒന്ന് തറപ്പിച്ചു നോക്കി…. പിന്നേ ഇരു കൈകളും മാറിൽ പിണച്ചു വച്ച് നിവർന്നിരുന്നു… “”””നിങ്ങളൊരു പത്തു മിനിറ്റ് പുറത്തേയ്ക്ക് ഇറങ്ങി നിക്ക് പിള്ളാരെ….

ഇവന് അറിയാൻ പാടില്ലാത്തത് ഇവന്റെ പൂർവികരെ വിളിച്ച് വരുത്തി ഇവൻ തന്നെ പറഞ്ഞു കേൾപ്പിച്ചു തരും….”””” പീറ്ററേട്ടന്റെ മുഖത്ത് പുച്ഛത്തിൽ ഒരു ചിരി വിരിഞ്ഞു…. വിനോദിന്റെ മുഖത്തും അപ്പോൾ അതേ ഭാവം തന്നെ ആയിരുന്നു… “””””വാ.. നമുക്ക് പുറത്തേയ്ക്ക് നിൽക്കാം…. ബാക്കി പീറ്ററേട്ടൻ നോക്കിക്കോളും….””””” ശരത് എല്ലാപേരെയും നോക്കി പറഞ്ഞിട്ട് പുറത്തേയ്ക്ക് ഇറങ്ങാൻ തുടങ്ങി. “””””നിൽക്ക്… ഇറങ്ങുന്നതിനു മുൻപ് ഈ മൊബൈലിന്റെ ലോക്ക് ഒന്ന് മാറ്റട്ടെ…. പത്തു മിനിറ്റ് പുറത്ത് നിൽക്കേണ്ടതല്ലേ ? ഇതിൽ നമുക്ക് തിരയാൻ ഒരുപാട് ഉണ്ടാകും…””””” മോഹൻ വിനോദിന്റെ മൊബൈൽ കയ്യിലെടുത്തു ഒന്ന് തിരിച്ചും മറിച്ചും നോക്കി…. ഫിംഗർ ലോക്ക് ആയിരുന്നു…

അവന്റെ കൈ വിരൽ മൊബൈൽ സ്‌ക്രീനിൽ പതിപ്പിക്കാൻ കുറച്ചു പണിപ്പെടേണ്ടി വന്നു. ആദ്യം ശ്രമം തന്നെ വിജയിച്ചു. വലതുകയ്യിലെ പെരുവിരൽ….! ലോക്ക് മാറ്റിയ മൊബൈലുമായി പീറ്ററേട്ടൻ ഒഴികെ മറ്റുള്ളവരെല്ലാം പുറത്തേക്കിറങ്ങി… 🍁🍁🍁🍁🍁🍁🍁🍁🍁 അടഞ്ഞ വാതിലിനുള്ളിലൂടെ വിനോദിന്റെ പ്രാണൻ പറിയുന്നത് പോലുള്ള നിലവിളി പല തവണ പുറത്തേയ്ക്ക് തുളഞ്ഞു വന്നു….. അടുത്തൊന്നും വീടുകൾ ഇല്ലാത്തത് നന്നായി എന്ന് അവർക്കൊക്കെ തോന്നി…. അവന്റെ നിലവിളി ആരെയും വേദനിപ്പിച്ചില്ല… ആരുടെ ഹൃദയവും നൊന്തില്ല…. അവനിൽ നിന്നുയിരുന്ന വേദന തിങ്ങിയ ഓരോ നിലവിളിയും ഒരു സംഗീതം കേൾക്കുന്ന സന്തോഷത്തോടെ ആസ്വദിക്കുകയായിരുന്നു ജാനി…. ശരീരം നുറുങ്ങുന്ന വേദനയിലും നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തിരുകിയ തുണിയുമായി ഒന്ന് നിലവിളിക്കാനാകാതെ പിടയുന്ന ഒരു പെൺകുട്ടിയുടെ മുഖം ഓർമയിൽ തെളിഞ്ഞു…. സീത…. അതായിരുന്നു അവളുടെ പേര്…. “””””””””””””””

“അയാൾ എന്റെ വായിൽ തുണി തിരുകി വച്ചു ചേച്ചി…. എന്റെ കരച്ചില് വെളിയിൽ കേൾക്കാതിരിക്കാൻ…. അയാള്….. വേദന സഹിക്കാൻ പറ്റണില്ലായിരുന്നു ചേച്ചി…..ഒരിറ്റ് വെള്ളം ചോദിച്ചു കരഞ്ഞപ്പോ തുണി വായിൽ തിരുകി കയറ്റി…. അലറിക്കരയുമ്പോഴും ഒരിറ്റ് ശബ്ദം പുറത്തേയ്ക്ക് വരാത്ത അവസ്ഥയാണ് ഏറ്റവും വേദനയാജനകം….! “”””””””””””””” ബോധം വന്നപ്പോൾ എപ്പോഴോ ആ പാവം ഇടറുന്ന വാക്കുകൾ പെറുക്കി വച്ച് പറഞ്ഞു തീർത്തതാണ്….. കുറഞ്ഞ വാക്കുകളിൽ അവൾ ആ അടഞ്ഞ മുറിയിക്കുള്ളിൽ അനുഭവിച്ചതൊക്കെയും പറഞ്ഞു വച്ചു ആ പാവം…. പതിനെട്ടോ പത്തൊൻപത്തോ വയസുള്ളൊരു പെണ്ണ്… ജീവച്ഛവമായി എന്റെ മുറിയിലേയ്ക്ക് അവരാണ് കൊണ്ടു തള്ളിയത്….. താമരത്തണ്ട് പോലെ എന്റെ കയിൽ തളർന്നു കിടക്കുമ്പോൾ ആ പെണ്ണിന്റെ പക്കൽ ഒരിറ്റു കണ്ണീരു പോലും ബാക്കി ഉണ്ടായിരുന്നില്ല……

ശരീരം ആസകലം മുറിവുകളുമായി അവൾ കിടക്കുമ്പോൾ രക്ഷപ്പെടുമെന്ന് കരുതിയില്ല… രാഹുലിന്റെ ചതിയിൽ പെട്ട് കേരളത്തിൽ നിന്നും അവിടെ എത്തിയ ഒരു മലയാളിപ്പെണ്ണു ….. പക്ഷെ അവർക്ക് അവളെ ഇനിയും വേണമായിരുന്നു. അതാണല്ലോ ഏതോ ഡോക്ടറിനെ വിളിച്ച് വരുത്തി ചികിൽസിപ്പിച്ചത്…. അവർ രുഗ്മിണി തങ്കച്ചി… അവന്റെ രുക്കുമ്മ!!!!! പെണ്ണിന്റെ രക്തം ഊറ്റിക്കുടിക്കുന്ന രാക്ഷസി! വരുൺ ഉള്ളപ്പോൾ അവർ അതിന് മുതിരാറില്ല… എതിർക്കുന്ന കുട്ടികളെ മയക്കുമരുന്നിനു അടിമയാക്കി അവരുടെ വരുതിയിൽ ആക്കണം…. അതാണ്‌ അയാളുടെ ഓർഡർ…. അയാളുടെ കർശനമായ നിർദ്ദേശം ഉള്ളത് കൊണ്ടാണ് എന്നെയും ബോധത്തോടെ അവർ ഒന്നിനും നിർബന്ധിക്കാതിരുന്നത്…. എന്നാൽ അയാൾ വിദേശയാത്രകളിലായിരിക്കുമ്പോൾ അവിടെ എത്തുന്ന കുട്ടികളുടെ കാര്യം ദയനീയമാണ്…

അവർക്ക് പണം മതിയായിരുന്നു….സ്വന്തം കാതിലേയ്ക്ക് തുളച്ചു കയറുന്ന പെൺകുട്ടികളുടെ കരച്ചിൽ പോലും അവർ ആസ്വദിച്ചിരുന്നു…… സ്ത്രീകൾക്ക് അപമാനമായൊരു സ്ത്രീ ജന്മം! അന്നാ പെണ്ണ് മനസ്സും ശരീരവും നുറുങ്ങി നിലവിളിച്ചതിന്റെ നൂറിലൊരംശം പോലും ആകുന്നില്ലെടാ നീ ഇപ്പോൾ അനുഭവിക്കുന്ന ഈ വേദന…….. അത് പോലെ എത്ര എത്ര പെൺകുട്ടികൾ….! നിന്റെ മനസ്സും ഹൃദയവുമൊന്നും വേദനിപ്പിക്കാൻ എനിക്കാകില്ല… ഹൃദയം ഉള്ളവർക്കല്ലേ ഹൃദയവേദന ഉണ്ടാകൂ…..? വേദനിക്കാൻ പോകുന്നത് നിന്റെ ശരീരമാണ്… ഓരോ ഇഞ്ചിലും.. ഓരോ അണുവിലും വേദന അറിയും നീ….. ഇപ്പോൾ മരണത്തെ ഭയക്കാത്ത നീ മരണത്തെ ഭയക്കുന്ന ദിനം വരും…… എന്റെ മുന്നിൽ നിന്നു ജീവന് വേണ്ടി കെഞ്ചും….. ഇതൊരു തുടക്കം മാത്രമാണ് വിനോദെ…. നിന്നെ ഇത് വരെ സംരെക്ഷിച്ചവരൊക്കെ പിടഞ്ഞു മരിക്കുന്നത് നീ കണ്മുന്നിൽ കാണും…

എന്നിട്ടേ നിന്റെ ജീവൻ ഞാൻ അവസാനിപ്പിക്കൂ….. ഉള്ളിൽ നിന്നും ഇടവേളകളിൽ ഉയരുന്ന വിനോദിന്റെ നിലവിളി ശബ്ദം ആസ്വദിച്ചു അവൾ നിന്നു…. അപ്പോഴൊക്കെയും വിനോദിന്റെ ഫോണിൽ എന്തൊക്കെയോ തിരയുകയായിരുന്നു മോഹനും ആൽവിനും ശരത്തും…. “””””ജാനി ഇതാണോ നിന്നെ അന്നവൻ കാണിച്ച വാട്സ്ആപ്പ് ഗ്രൂപ്പ്‌?””””” ആൽവി ഫോൺ ജാനിയുടെ നേർക്ക് നീട്ടിപ്പിടിച്ചു…. ജാനി അത് കയ്യിൽ വാങ്ങി ഒന്ന് സ്ക്രോൾ ചെയ്തു നോക്കി. “””””ഹാ… ഇത് പോലെ ഒന്ന് തന്നെയായിരുന്നു….ഇത് തന്നെ ആകും…. “”””” പറയുന്നതിനൊപ്പം അവൾ ഫോൺ ആൽവിയുടെ കയ്യിലേയ്ക്ക് തന്നെ തിരികെ കൊടുത്തു … “””””ഇത് വച്ച് അവരെയൊക്കെ കുടുക്കാൻ പറ്റുമോ സാർ..?”””””” ജാനകിയുടെ ചോദ്യത്തിൽ എവിടെയൊക്കെയോ സംശയഭാവം മുഴച്ചു നിന്നു…. “””””ഇതിൽ നിന്നും ആ സംഘത്തിലെ കുറെ പേരുടെ നമ്പർ കിട്ടുമല്ലോ…?അത് വച്ച് അവന്മാരുടെ ഡീറ്റെയിൽസ് തപ്പി എടുക്കാം….നമുക്ക് പതുക്കെ പിടിച്ചു കേറാന്നേ….

പിന്നേ തമ്മിൽ പിണങ്ങിയത് കൊണ്ട് ഏത് നിമിഷവും അവന്മാര് ഈ ഗ്രൂപ്പിൽ നിന്നും വിനോദിനെ റിമോവ് ആക്കും.. അതിന് മുന്നേ കുറച്ചു പണിയുണ്ട്…..””””” ശരത് സാർ ഫോൺ കയ്യിലേയ്ക്ക് വാങ്ങി ധൃതിയിൽ എന്തൊക്കെയോ തിരയാൻ തുടങ്ങി. മനസ്സിന്റെ കോണിൽ എവിടെയോ ഒരു കുഞ്ഞ് സന്തോഷം തളിരിട്ട് തുടങ്ങിയിരുന്നു. ഒടുവിൽ വിനോദിനെപ്പോലെയുള്ള ചില രാക്ഷസ ജന്മങ്ങൾ കാരണം തെരിവിൽ എറിയപ്പെട്ട കുറെ ഏറെ പിഞ്ചു ബാല്യങ്ങൾ വീണ്ടും സനാധരാകാൻ പോകുന്നു…… എത്ര പ്രതീക്ഷയോടെ വളർത്തിയെടുത്തതാകും ആ കുഞ്ഞുങ്ങളെ…?ഒരു കുഞ്ഞ് ജീവനെ ഗർഭം ധരിക്കുന്നത് മുതൽ അവൾ ഒരമ്മയാവുകയല്ലേ? ആ നിമിഷം മുതൽ ഒരച്ഛനും അവനെ ഹൃദയത്തിൽ പേറി സ്നേഹിച്ചു തുടങ്ങുകയല്ലേ? കുഞ്ഞിന് കേൾക്കില്ല എന്നറിയാമെങ്കിൽക്കൂടിയും അവരിരുവരും അപ്പോൾ മുതൽ അവളെ കൊഞ്ചിച്ചു തുടങ്ങുകയല്ലേ? പിന്നീട് ആ കുഞ്ഞിന്റെ ഓരോ വളർച്ചയും കണ്ണ് കൊണ്ടല്ല, ഹൃദയം കൊണ്ടാണ് കാണുന്നത്…. അറിയുന്നത്…. അനുഭവിക്കുന്നത്…..

അവൾ അല്ലെങ്കിൽ അവനില്ലാതെ ഇനി ജീവിതമില്ല എന്ന് ഉരുവിട്ട നാവുകൾക്ക് അവനില്ലായ്മയിൽ എങ്ങനെ പരസ്പരം ആശ്വാസ വാക്കുകൾ ഉതിർക്കാനാകും? അവന്റെ തിരോധാനം എങ്ങനെ ഉൾക്കൊള്ളാനാകും? തേങ്ങലുകൾ പോലും ഉള്ളിൽ അടക്കി വച്ച് ഒരു വാക്കിലൂടെയോ നോക്കിലൂടെയോ പോലും ആശ്വസിപ്പിക്കാനാകാതെ വെന്തുരുകുന്ന രണ്ടാത്മാക്കൾ……! മകൻ എവിടെ ആണെന്നറിയാതെ ഉരുകി ഇല്ലാതായ രണ്ട് പേരെ തനിയ്ക്കറിയാം… അപ്പുവിന്റെ അച്ഛനും അമ്മയും…! അത് പോലെ കുറച്ചു പേർക്കെങ്കിലും തങ്ങളുടെ മക്കളെ തിരികെ നൽകാനായാൽ…? കുറച്ചു കുഞ്ഞുങ്ങളെയെങ്കിലും പീഡനങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞാൽ ….? കഴിഞ്ഞാൽ എന്നല്ല… കഴിയും….കഴിയണം…ആ നിയോഗവും എനിക്കാകും…. അതല്ലേ ഇപ്പൊ ഇങ്ങനെ ഒക്കെ….. അവളൊരു ദീർഘ നിശ്വാസമെടുത്തു…. അപ്പോഴും വിനോദിന്റെ നിലവിളി ശബ്ദം ഉള്ളിൽ നിന്നും ഇടയ്ക്കിടെ മുഴങ്ങിക്കേട്ടു കൊണ്ടിരുന്നു….അവന്റെ ഓരോ നിലവിളിയും ജാനിയുടെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു കൊണ്ടിരുന്നു…..

🍁🍁🍁🍁🍁🍁🍁🍁🍁🍁 ഒരു അഞ്ച് മിനിറ്റ് കൂടി കഴിഞ്ഞപ്പോഴേയ്ക്കും പീറ്ററേട്ടൻ വാതിൽ തുറന്നു പുറത്തേയ്ക്ക് വന്നു. “”””””എന്റെ പൊന്നു മോനേ ശരത്തെ…. എന്തൊരു ജാതി സാധനമാടാ അത്…..? ഇത്രയൊക്കെ കിട്ടിയിട്ടും അവൻ വായ് തുറക്കാൻ കൂട്ടാക്കുന്നില്ല….. ആദ്യായിട്ടാ എന്റെ പ്രയോഗത്തിൽ വായ് തുറപ്പിക്കാൻ പറ്റാതെ ഞാൻ പരാജയം സമ്മതിക്കുന്നത്…… വല്ലാത്തൊരു ജന്മം തന്നെയാ അവൻ….””””” വിയർത്തു കുളിച്ചു പീറ്ററേട്ടൻ കസേരയിലേയ്ക്ക് ചാഞ്ഞിരുന്നു…നിരാശയോടെ…. ചുറ്റും നിന്ന എല്ലാരുടെ മുഖത്തും ആ നിരാശ പടർന്നു…. പീറ്ററേട്ടൻ എല്ലാരുടെ മുഖത്തും ഒന്ന് കണ്ണോടിച്ചു…. “””””ഹാ… നിങ്ങള് ടെൻഷൻ ആകാതെ…. എന്റെ പതിനേട്ടാം അടവ് എടുക്കാമെന്നേ…. അതിൽ അവൻ വാ തുറക്കും…. ഉറപ്പ്….നിങ്ങളും വാ….””””” പീറ്ററേട്ടൻ അകത്തേയ്ക്ക് കയറിയപ്പോൾ ഞങ്ങളും പിറകെ കയറി. ഒരു കസേരയിലേയ്ക്ക് മലർന്നു ഇരിക്കുകയായിരുന്നു വിനോദ്. കൈ രണ്ടും പിറകിലായി ബന്ധിച്ചിരുന്നു…..പുറമെ മുറിവുകൾ ഒന്നും കാണാനില്ല.

പക്ഷെ അവൻ അനുഭവിച്ച വേദന ക്ഷീണിച്ച ആ മുഖത്ത് നിന്നും വ്യക്തമായിരുന്നു…. പീറ്ററേട്ടൻ പോക്കറ്റിൽ നിന്നും ഒരു മോട്ട് സൂചി എടുത്തു കയ്യിൽ പിടിച്ചു…. “”””””അവനോട് ചോദിക്കാനുള്ളതൊക്കെ കരുതി വച്ചോ…..””””” അയാൾ അവന്റെ കാൽക്കലേയ്ക്ക് കുനിഞ്ഞിരുന്നു ആ മൊട്ടു സൂചി നഖത്തിനിടയിലേയ്ക്ക് തുളച്ചു കയറ്റി….വിനോദ് ഉറക്കെ… തൊണ്ട പൊട്ടുമാറുച്ചത്തിൽ അലറി…… അത് വലിച്ചെടുത്തു അയാൾ വീണ്ടും കുത്തി…. മൂന്ന് നാല് തവണ ആവർത്തിച്ചു കഴിഞ്ഞപ്പോൾ “””” മതി… ഇനി വേണ്ട… “””” എന്നവൻ ഉറക്കെ കരഞ്ഞു….. ആദ്യമായി അവന്റെ നാവിൽ നിന്നും അപേക്ഷയുടെ സ്വരം പുറത്തേയ്ക്ക് വന്നു. ജാനകിയുടെ മനസ്സ് പൊട്ടി പൊട്ടി ചിരിക്കുകയായിരുന്നു…… കരയണം…. നീ അലറിക്കരയണം വിനോദെ….. നീ കാരണം കണ്ണീരു തൊരാത്ത എത്രയോ കണ്ണുകളുണ്ട്….? പകുതിയിൽ പൊലിഞ്ഞു പോയ എത്രയോ ജീവിതങ്ങളുണ്ട്?

അവരുടെയൊക്കെ ശാപങ്ങളിൽ നിന്നും വരും ജന്മങ്ങളിലും നിനക്ക് മുക്തി ഉണ്ടാകില്ല…..!!!!! “””””നിനക്ക് മരിക്കാൻ ഭയം ഇല്ല എന്നെനിക്കറിയാം വിനോദെ… ഞാൻ ഒരു തോക്ക് ചൂണ്ടി നിന്നോട് ചോദിച്ചാൽ നീ ഒരക്ഷരം മിണ്ടില്ല എന്നും അറിയാം…. അത് കൊണ്ടാണ് ഇങ്ങനെ ഒരു വഴി തിരഞ്ഞെടുത്തത്. ശരീരത്തിന് വേദന താങ്ങുന്നതിനു ഒരു പരിധി ഉണ്ടല്ലോ… ആ പരിധിയോക്കെ നിന്നെ സംബന്ധിച്ച് കഴിഞ്ഞു….. ഇനിയും നിന്റെ ശരീരം നോവിച്ചാൽ അത് താങ്ങാൻ നിനക്ക് പറ്റില്ല… അത് കൊണ്ട് ഇപ്പൊ ഞാൻ എന്ത്‌ ചോദിച്ചാലും നീ പറയും…. അല്ലെ….???””””” ഒരു ചിരിയോടെ ശരത് കുനിഞ്ഞു വിനോദിന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു…. അസ്സഹനീയമായ വേദന കാരണം അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ അപ്പോഴും ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു……………… തുടരും………….

തമസ്സ്‌ : ഭാഗം 42

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story