കൃഷ്ണ: ഭാഗം 13

കൃഷ്ണ: ഭാഗം 13

എഴുത്തുകാരി: Crazy Girl

“നിങ്ങളെന്താ ഇവിടെ ” “ഹ പെങ്ങളല്ലേ പറഞ്ഞെ നിങ്ങള്ടെ പ്രോഗ്രാം ഉണ്ടെന്ന്… അപ്പൊ അത് കാണാൻ വന്നതാ ” “നിന്നോടല്ലേ ഞാൻ പറഞ്ഞിട്ടുള്ളു… വേറെ ആരോടും പറഞ്ഞിട്ടില്ലല്ലോ “അത് ഋഷിയെട്ടനെ മാത്രം ഉദ്ദേശിച്ചാണ് പറഞ്ഞത് ആണെന്ന് മൂപ്പർക്ക് മനസ്സിലായി… ” ഞാൻ എവിടെ പോണം എവിടെ പോണ്ട എന്ന് തീരുമാനിക്കുന്നത് നീയല്ല.. എനിക്കിഷ്ടമുള്ളടത് ഞാൻ പോകും കാണണോ നിനക്” “അശ്വതി ” ഋഷിയേട്ടന് മറുപടി കൊടുക്കാൻ നില്കുമ്പോ ആണ് ആ വായിനോക്കി ആദിത് അച്ചുനെ വിളിച്ചു വന്നത്.. ” എന്താ ആദിത് “അശ്വതിയായിരുന്നു… അപ്പോഴേക്കും അവന് ഞങ്ങളുടെ അടുത്ത് എതിയിരുന്നു ഞങ്ങളെ ഒന്ന് അടിമുടി നോക്കിയിട്ട് പറയാൻ തുടങ്ങി

“അശ്വതി യൂ ലൂകിംഗ് സൊ ബ്യൂട്ടിഫുൾ ആൻഡ് കൃഷ്ണ യൂ ആർ ഗോർജിയസ് ഇൻ ദിസ്‌ ഡ്രസ്സ്‌ “എന്ന് അവന് പറഞ്ഞു നിർത്തിയതും ഋഷിയെട്ടന്റെയും അര്ജുന്റെയും മുൻപിൽ നമ്മള് ആകാശത്തോളം പൊങ്ങി… ” താങ്ക് യൂ താങ്ക് യൂ ആദി നിനക്ക് ഇത്രേം നല്ല മനസ്സുണ്ടെന്ന് ഞങ്ങൾ അറിഞ്ഞില്ല ആരും പറഞ്ഞും ഇല്ലാ… “നല്ലത് പറഞ്ഞതിന്റെ സന്തോഷപ്രകടനം അശ്വതി ആദിത്തിന്റെ കയ്യില് പിടിച്ചു കുലുക്കി നടത്തി… അവനും ഒരു ചിരി തന്ന് നടന്നു… ഇതെല്ലാം നോക്കി കൊണ്ട് കയ്യും കെട്ടി നിൽക്കുന്ന രണ്ട് മഹാന്മാരെ മ്മള് പുച്ഛിച്ചു തള്ളി…. “രണ്ടാമത് പറഞ്ഞത് ok പെങ്ങളെ കാണാൻ കൊഴപ്പമില്ല… പക്ഷെ ആദ്യം പറഞ്ഞത് മനസ്സിലായില്ല…അവനു കണ്ണിൽ തിമിരം ആണോ…

“അർജുൻ അശ്വതിക്ക് നേരെ നീണ്ടു.. “ഒന്നുല്ലേലും ഈ കൊരങ്ങാനെക്കാളും ബെസ്റ്റാ അത് മതി ” അശ്വതി അർജുൻ നേരെ പാഞ്ഞു.. “ഡീ തള്ള്റാണി “അവന് അവളേം അടുത്ത് പാഞ്ഞു വന്നപ്പോ അവന്റെ വയറ്റിനിട്ട് ഒറ്റക്കുത്ത്.. “ന്റെ ശിവനെ ഇതേത് ജില്ലാ “വയറ്റിൽ കയ്യമർത്തി അവന് കിടന്ന് ഒച്ചവെച്ചു.. “മോനെ അർജൂട്ട ഈ അശ്വതി ബ്ലാക്ക് ബെൽട്ടാ ബ്ലാക്ക് ബെൽട്ട്…ഓർത്തുവെച്ചോ “അവള് രണ്ടു കയ്യും അരക്ക് കുത്തി വെച്ച് പറഞ്ഞു നടന്നു… എനിക്കാണേൽ ചിരിപൊട്ടി… അവന്റെ അവസ്ഥ കണ്ടപ്പോ ഞാനും ചിരിച്ചോണ്ട് നടന്നു… ” വല്ല കാര്യമുണ്ടായിരുന്നോ മോഞ്ഞേ ” “നീ പോടാ.. ആ കുരുപ്പ് ബ്ലാക്ക് ബെൽട്ടാണെന്ന് ഞാൻ അറിഞ്ഞോ… എന്റെ വയർ അടി മറിഞ്ഞു എന്നാണ് തോന്നുന്നേ…

ഇതിനൊക്കെ നിന്നെ കൊണ്ട് ഇച്ഛ ഇഞ്ഞ ഇട്ട… വരപ്പിച്ചില്ലെങ്കിൽ ഡീ തള്ള് റാണി എന്റെ പേര് പട്ടിക്കിട്ടോ” “മോന്റെ പ്രതിജ്ഞ കഴിഞ്ഞെങ്കിൽ നമ്മക്ക് അങ്ങോട്ട് പോകാമായിരുന്നു “ഋഷി അതും പറഞ്ഞു നടന്നു കൂടെ അർജുവും… ഒരുപാട് ആൾക്കാർ ഉണ്ടായിരുന്നു ഹാളിൽ.. അർജു ആണേൽ ഓരോ പെമ്പിള്ളേരെ കളക്ഷൻ എടുക്കാൻ തുടങ്ങി… ” ടാ ആ മഞ്ഞക്കിളിയെ കൊള്ളല്ലേ… പക്ഷേ തള്ള് റാണീടെ അത്ര പോരാ… പക്ഷെ മറ്റേ ചുവന്ന കിളി കൊള്ളാം.. പക്ഷെ ഹൈറ്റ് വെച്ച് നോക്കുമ്പോ അവള് ബുർജ് ഖലീഫയും ഞാൻ പെട്ടിപീടികയും പോലെ ഉണ്ടാവും “ഇവന്റെ വള വള വർത്താനം കേൾക്കാനാണല്ലോ എന്റെ വിധി എന്നും ഓർത്തു അവനേം പിടിച്ചു ഞാൻ ഒരു ചെയറിൽ പിടിച്ചിരുന്നു… അപ്പോഴാണ് സ്റ്റേജിൽ കയറി അശ്വതിയും കൃഷ്ണയും ചെറുപുഞ്ചിരിയാലെ കയ്യ് കൂപ്പി നിന്നത്… “മ്മ്മ്മ് ഇതൊക്കെ കൊറേ കണ്ടിട്ടുള്ളതാ “ദാമു ഇങ്ങനെ ഓരോന്ന് ഉരുവിട്ടൊണ്ടെ ഇരുന്നു..

എനിക്കും ചിരി വന്നു അവള്ടെ നിർത്തമൊക്കെ കണ്ടിട്ട്.. സംഭവം ഓൾക് ഡാൻസ് അറീലാ എന്നാണ് വിശ്വാസം അതുകൊണ്ട് മിക്കവാറും ഡാൻസും കൊളമായി ആകെ ചമ്മി നാറും… ആഹ്ഹ അവളെയിട്ട് അമ്മാനമാടാൻ അവളെന്നേ ഓരോ ചാൻസ് കൊണ്ട് വരാണല്ലോ… ഇന്ന് ഞാൻ കളിയാക്കി കൊല്ലും നിന്നെ…ബുഹഹ.. മനസ്സിൽ ഓരോന്ന് ഓർത്തു…song പ്ലേ ചെയ്യാൻ തുടങ്ങി കൊലുസു തെന്നി തെന്നി വളകൾ കൊഞ്ചി കൊഞ്ചി കഥകൾ നെയ്തു വന്ന പൂങ്കാറ്റേ കുളിരു കമ്മലിട്ടു കവിളിലൊന്നുതൊട്ടു കുണുങ്ങി കൂടികളിയാടാമോ….. കൃഷ്ണയാണോ ഈ കളിക്കുന്നത് അവൾക്കു നിർത്തമറിയാമോ….അന്ന് പാർട്ടിയിൽ വെച്ച് അവൾക്ക് ഡാൻസൊന്നും അറിയില്ല എന്ന വിചാരം കൊണ്ടാണ് ഒരു പെണ്ണ് വന്ന് ഡാൻസ് കളിക്കാൻ ക്ഷണിച്ചപ്പോൾ പോയത്… പക്ഷെ ഏതോ ഒരുത്തൻ വന്ന് വിളിച്ചപ്പോ അവള് അവന്റെ കൂടെ കളിക്കുന്നത് കണ്ട് എന്തെന്നില്ലാത്ത ദേഷ്യമാ തോന്നിയേ….

അന്നൊന്നും ഇവൾക്ക് ഡാൻസ് അറിയും എന്ന് എനിക്കറിയില്ല്ലായിരുന്നു…. അവള്ടെ ഓരോ നീക്കവും ഇമവെട്ടാതെ നോക്കി നിന്നു പോയി…. prem ratan dhan payo mere prem ratan dhan payo…. ഓരോ പാട്ടിലും അവളുടെ ചുവടുകളിൽ മനസ്സിനെ തന്നെ താളംതെറ്റിച്ചു… എല്ലാരുടെയും കയ്കൾ കൊട്ടുന്നത് കേട്ടാണ് ബോധത്തിൽ വന്നത്… സ്റ്റേജിലേക്ക് നോക്കിയപ്പോൾ കയ്കൂപ്പി സ്റ്റേജിൽ നിന്ന് ഇറങ്ങുന്ന കൃഷ്ണയെയും അശ്വതിയെയും ആണ് കണ്ടത്… ” എന്റെ സാറേ അവള്ടെ ആ ഒരു ഡാൻസ് കണ്ടപ്പോ ചുറ്റുള്ളതൊന്നും കണ്ടില്ല ” ഇതേത് നിവിൻ പോളിയാ എന്ന് നോക്കിയപ്പോൾ ആണ് തലക്ക് കയ്യും കൊടുത്ത് നിൽക്കുന്ന ദാമുനേ കണ്ടത്… അവനും കിളി പോയിരിക്ക എന്ന് അവന്റെ നിർത്തം കണ്ടപ്പോ തോന്നി… ” ആ വാ അടച്ചു നടക്ക്… നിന്റെ ചാട്ടം എനിക്ക് തിരിയുന്നുണ്ട് കള്ള ഹിമാറെ.. ” “എടാ മോനൂസ് നിനക്ക് അങ്ങനെ തോന്നിയെങ്കിൽ അത് എന്റെ തെറ്റല്ല… പിന്നെ എനിക്ക് അങ്ങനെ തോന്നിയോ എന്ന് നിനക്ക് തോണീട്ടുണ്ടെങ്കിൽ നിന്റെ തോന്നൽ വെറും തോന്നലാണ്…

ഇപ്പൊ നിനക്ക് മനസ്സിലയ്യോ എനിക്ക് എന്താ തോന്നിയത് എന്ന്” ” എന്തോന്ന് ” “ഒന്നുല്ല കുഞ്ഞേ ഇപ്പൊ നമ്മക്ക് അവരുടെ കൂടെ പോകാം എന്നാണ് തോന്നുന്നത് come ഒൺ മച്ചാ “അതും പറഞ്ഞു ദാമു നടന്നു ഇവന്റെ നട്ടും പൊട്ടും ഒക്കെ പോയാ… ഞാനും അവന്റെ പിറകെ നടന്നു ഒരു ക്ലാസ്സിനുള്ളിൽ ആണ് അവർ ഡ്രസ്സ്‌ ചേഞ്ച്‌ ആകാൻ കേറിയത്… നേരം കൊറേ ആയി… അവള് ഇറങ്ങിയിട്ട് വേണം ഇവിടുന്ന് ഇറങ്ങാൻ എന്നും വിചാരിച്ചു നിൽകുമ്പോൾ ആണ് കമ്പനിയിൽ നിന്ന് കാൾ വന്നത്… ഞാനും ദാമുവും കുറച്ചു മാറി നിന്നു കാൾ അറ്റൻഡ് ആക്കി… ഞങ്ങൾ സംസാരിച്ചു…. ************* “നിനക്കറിയോ ആദ്യമായിട്ടാ സ്റ്റേജിൽ കേറി ഇത്രേം കയ്യടി കിട്ടുന്നെ…പണ്ട് പാട്ട് പാടാൻ സ്റ്റേജിൽ കേറിയതാ ഞാൻ എന്റമ്മേ കണ്ടം വഴിയാ ഞാൻ ഓടിയത് അറിയോ ” ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്യുമ്പോൾ ആണ് അച്ചു പറഞ്ഞത്… ഞാനും ചിരിച്ചോണ്ട് അവളും പറയുന്നത് കേട്ടോണ്ടിരുന്നു… ഓരോന്ന് വലിച്ചു വാരി ഇട്ടിട്ടാണെന്ന് തോന്നുന്നു ദേഹം മൊത്തം വേദന…

ഒന്ന് കുളിക്കണം.. എന്നാലല്ലേ ഷീണം മാറൂ… ഓരോന്ന് ഓർത്തു ഡ്രസ്സ്‌ മാറി ഞാനും അച്ചുവും ക്ലാസ്സ്‌ തുറന്ന് ഇറങ്ങി… “കിച്ചു “പെട്ടെന്നാണ് പുറകിൽ നിന്ന് ഒരാൺശബ്ദം… “എന്താ സർ “യാതൊരു ഭാവമാറ്റമില്ലാതെ ഞാൻ റാമിനോട് ചോദിച്ചു… “ഈ സർ വിളി ഇനിയെങ്കിലും ഒന്ന് നിർത്തുമോ… എന്നെ റാം എന്ന് വിളിക്ക് കിച്ചു “അയാൾ അരിശം കൊണ്ട് പറഞ്ഞു നിർത്തി… ” ഞാൻ പഠിപ്പിക്കുന്ന സാറിനെ സർ എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്… അത് പോലെ എനിക്ക് ഇഷ്ടമുള്ളവർ മാത്രം കിച്ചു എന്ന് വിളിക്കുന്നത് ആണ് എനിക്കിഷ്ടം… സർ എന്നെ അങ്ങനെ വിളിക്കരുത് ” “നീ ഒരുപാട് മാറി പോയി… ആ പൊട്ടിപ്പെണ്ണ്… എപ്പോഴും മുഖം കുനിച്ചു നടക്കുന്ന കൃഷ്ണയല്ല ” ” അതെ സർ… എപ്പോഴും മുഖം കുനിച്ചു നടക്കുന്ന ആ പൊട്ടിപെണ്ണിനെ പലയിടത്തും കോമാളിയാക്കൻ ഒരുപാട് ആളുണ്ടായിരുന്നു.. സ്നേഹം തന്ന് പറ്റിക്കാനും ഉണ്ടായിരുന്നു ഒരുപാട് ആള്…

അവൾക് അന്ന് വെറും കണ്ണീർ മാത്രമേ ഉണ്ടായിരുന്നു.. എന്നാൽ ആ പഴേ കൃഷ്ണയിലേക്ക് ഒരു നീക്കം ഇനിയില്ല ” “കൃഷ്ണ ” അയാൾ ഒന്ന് നടുങ്ങി എന്ന് ആ വിളിയിൽ മനസ്സിലായി.. പക്ഷെ ഇയാൾ എനിക്ക് തന്ന മുറിവ് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല… ” സർ സമയം ഒരുപാടായി എന്തേലും പറയാൻ ഉണ്ടേൽ പറയണം ” “അശ്വതി താൻ ഒന്ന്”അശ്വതിയോട് ഒന്ന് മാറി നിൽക്കാൻ അയാൾ കല്പിച്ചു.. അപ്പോഴാണ് അശ്വതി എല്ലാം കേട്ട് ഒന്നും തിരിയാതെ തിരിഞ്ഞ് നടക്കാൻ തുടങ്ങിയത് അവളുടെ കയ്യില് പിടിച്ചു ഞാൻ നിർത്തി.. “ഇവള് അടുത്തുള്ളപ്പോൾ പറയാൻ പറ്റുന്നത് പറഞ്ഞാൽ മതി സർ…” ” കിച്ചു എനിക്ക് നിന്നോട് മാത്രമാണ് പറയാൻ ഉള്ളത്… അശ്വതി ഒന്ന് മാറി നിൽക്കൂ “അയാൾ ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങി “അശ്വതി നീ എവിടേം പോകില്ല.. നീ എന്റെ കൂടെ ഉണ്ടാകുമ്പോ പറയാനുള്ളത് അയാൾ പറഞ്ഞ മതി…

അല്ലെങ്കിൽ എനിക്കൊന്നും കേൾക്കണ്ടാ “എന്നും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അയാൾ എന്റെ കയ്യില് പിടിച്ചു നിർത്തി…. കയ്യ് വിടടോ വിടാൻ.. അയാളോട് കയ്യ് വിടാൻ പറയുമ്പോളേക്കും എന്നിലേക്ക് നോക്കി നിലക്കായിരുന്നു… ” നിനക്കെന്നോട് സ്നേഹം ഇല്ലേ കിച്ചു ” “എനിക്ക് തന്നോട് ഒരിത്തിരി പോയിട്ട് സ്നേഹം ഒന്നുമില്ല…” എന്റെ കയ്യ് വിടടോ.. പെട്ടെന്ന് അയാളുടെ കൈകൾ എന്റെ കയ്യിനെ മുറുക്കി വേദന കൊണ്ട് പുളഞ്ഞു പോയി ഞാൻ അശ്വതിയും അയാളുടെ കയ്യ്കൾ വീടുവെക്കാൻ നോക്കുന്നുന്ടെലും അയാളുടെ ബലിഷ്ഠമായ കരങ്ങൾ എന്റെ കൈകളെ മുറുക്കികൊണ്ട് കൊണ്ടിരുന്നു… “അവളെ വിട് സർ ” അച്ചുവും അയാളെ പിടിച്ചു പറഞ്ഞപ്പോൾ അയാൾ അവളെ പിടിച്ചു തള്ളി ബാലൻസ് കിട്ടാതെ അച്ചു നിലത്തു വീണു… ” അച്ചു മോളേ… വിടടോ എന്നെ വിടടോ… “അവളിലേക്ക് നോക്കി വീണ്ടും റാമിലേക്ക് നോക്കി കയ്യ് വീടുവെക്കാൻ നോക്കി…

എന്റെ കണ്ണിൽ നിന്ന് കണ്ണീർ പൊടിയാൻ തുടങ്ങി… “പറ നിനക്ക് എന്നോട് സ്നേഹമില്ല പറ കിച്ചു… നിനക്ക് എന്നോട് ക്ഷമിച്ചൂടെ… എനിക്ക് നിന്നെ എനിയും പ്രണയിക്കണം കിച്ചു.. ” “ച്ചി എനിക്ക് തന്നോട് ഒരു സ്നേഹവും ഇല്ലാ… അന്ന് ആ കോളേജ് പടികളിൽ അവസാനിപ്പിച്ചതാണ് തനുമായിട്ടുള്ള എല്ലാ ബന്ധവും… “ഞാൻ അറപ്പോടെ അയാളെ നോക്കി പറഞ്ഞു… ” കള്ളം നീ പറയുന്നത് പച്ചക്കള്ളമാണെന്ന് എനിക്കറിയാം… കാരണം നിന്റെ കാലിൽ കിടക്കുന്ന തുരുമ്പ് പിടിച്ച പാദസരം അത് പറയും നിനക്കെന്നോടുള്ള പ്രണയം എത്രത്തോളം ഉണ്ടെന്ന്… “അയാൾ എന്നെ അയാലേക്ക് അടുപ്പിക്കുമ്പോൾ ഒരു ഭ്രാന്തനെ പോലെ അയാൾ പറഞ്ഞു… പെട്ടെന്നാണ് പുറകിൽ നിന്ന് ഒരു കാലു അയാളുടെ നെഞ്ചത്തേക്ക് ചവിട്ടി വീഴ്ത്തിയത്… നോക്കുമ്പോൾ ചുവന്ന കണ്ണുമായി ഋഷി കൂടെ അച്ചുവിനെ നിലത്തു നിന്ന് എണീപ്പിക്കുന്ന അർജു…

വീണ്ടും റാം എണീറ്റു വന്ന് എന്റെ കയ്യില് പിടി മുറുക്കി.. “കിച്ചു പറ നിനക്കെന്നോട് സ്നേഹമില്ല ” ഭ്രാന്തനെ പോലെ അയാൾ അലരാൻ തുടങ്ങി… “എന്നെ വിട്” ഉള്ള ശക്തി ഉപയോഗിച്ചു അയാളുടെ കൈകൾ തെറിപ്പിച്ചു… “തന്നോട് എനിക്ക് സ്നേഹമല്ല. വെറുപ്പാണ്… ഞാൻ വെറുക്കുന്നവരിൽ ഒരാൾ ആണ് താനും… പിന്നെ താൻ പറഞ്ഞല്ലോ തന്നോടുള്ള പ്രണയം കൊണ്ടാണ് ഈ പദസരവും ഇട്ടു നടക്കുന്നത് എന്ന്….എന്നാൽ കേട്ടോ.. അതല്ല… എന്റെ ജീവിധത്തിൽ ആദ്യമായി ആണ് ഒരാൾ സ്നേഹത്തോടെ ഒരു സമ്മാനം തരുന്നത്… അത് മാത്രമല്ല… ഈ കാലിൽ ഈ പാദസരം കിടക്കുമ്പോൾ ആണ് തന്നെ പോലെ പ്രണയാഭ്യർത്ഥന കൊണ്ട് വന്ന പുരുഷന്മാരെ ഞാൻ ഓടിച്ചത് ഈ പാദസരം കാണുമ്പോൾ ആണ്… എനിക്ക് വേദന നൽകുമ്പോൾ ഈ പാദസരം നോക്കും ഞാൻ അപ്പോൾ ഓർക്കും ഇതിൽ കൂടുതൽ ഒന്നും എനിക് വേദനിയില്ലന്ന്…

തന്നെ ആദ്യമായി കണ്ടപ്പോൾ കാർക്കിച്ചു തുപ്പാൻ അറിയാഞ്ഞിട്ടല്ല… തന്നെ ഞാൻ എന്റെ മനസ്സിൽ നിന്നെ കളഞ്ഞിരുന്നു.. താൻ വെറും ഒരു സർ അത്രമാത്രമാണ് ഞാൻ തന്നിൽ നിന്ന് കണ്ടത് “ഒരു കിതപ്പോടെ ഞാൻ പറഞ്ഞു.. ഷാൾ കൊണ്ട് കണ്ണീരൊപ്പി ഞാൻ റാമിനൊരു നോട്ടം കൊടുത്ത് തിരിഞ്ഞ് നടക്കാൻ ഒരുങ്ങി “ഇല്ലാ നിന്ന വിടില്ല ഞാൻ എനിക്ക് വേണം നിന്നെ… ഒരുവട്ടം നിന്നെ ഞാൻ നഷ്ടപ്പെടുത്തി… എനിയും എനിക്ക് പറ്റില്ല.” അയാൾ വീണ്ടും കയ്യില് പിടിച്ചു നടക്കാൻ തുനിഞ്ഞതും.. ഋഷിയെട്ടൻ അയാളെ അടിക്കാം കയ്യ് ഓങ്ങി പക്ഷെ പ്രദീക്ഷിക്കാതെ റാം ഋഷിയെട്ടന്റെ മുഖത്ത് ആഞ്ഞടിച്ചു… “നീയാരാടാ ഞങ്ങളുടെ കാര്യത്തിൽ ഇടപെടാൻ ” എന്നും പറഞ്ഞു റാം എന്നേം വലിച്ചു നടന്നു… ഋഷിയെട്ടൻ പാഞ്ഞു വന്നു അവനെ പൊതിരെ തല്ലി… അർജുനും ഞാനും ഋഷിയെട്ടനെ പിടിച്ചു മാറ്റാൻ നിന്നു പക്ഷെ ഋഷിയെട്ടൻ വീണ്ടും റാമിനെ അടിച്ചു കൊണ്ടിരുന്നു…

ശബ്ദം കേട്ട് ഹാളിലെ ആൾകാർ ഓടിയെത്തി… ഋഷിയെട്ടൻ അടി നിർത്തി എന്റെ കയ്യില് പിടിച്ചു മുന്നോട്ട് നടന്നു… വീണ്ടും നിലത്തു നിന്ന് എണീറ്റ് റാം എന്റെ കയ്യില് പിടിച്ചു വലിച്ചു… “ഇവള് എന്റെ പെണ്ണാ.. എനിക്ക് വേണം ഇവളെ.. നീയാരാ എന്റെ കിച്ചുവിനേം കൊണ്ട് പോകാൻ ” ഋഷിയെട്ടന്റെ അടി കൊണ്ടിട്ടും അവനൊരു മാറ്റമില്ലായിരുന്നു… ഋഷിയെട്ടൻ കയ്യ് വീടുവെച്ചു അവന്റെ അടുത്തേക്ക് നീങ്ങി… “നിന്റെ പെണ്ണോ എപ്പോ മുതൽ.. ഇവള്ടെ കഴുത്തിലൊരു മാല നീ കണ്ടില്ലന്നു തോന്നുന്നു “എന്നും പറഞ്ഞു എന്നിലേക്ക് നടന്നു എന്നെ വലിച്ചു റാമിന്റെ മുന്നിൽ നിർത്തി എന്റെ ചുരിദാറിനു ഉള്ളിൽ ഒളിപ്പിച്ചു വെച്ചാ താലി മല ഋഷിയെട്ടൻ പുറത്തിട്ടു… “കണ്ടോ ഞാൻ കെട്ടിയ താലിയാണ്…കൺകുളിർക്കെ നോക്ക് ഈ നെറ്റിയിൽ കണ്ടോ സിന്തൂരമാണ് ഇത്….

ഇവള് നിന്റെ പെണ്ണല്ല… എന്റെ ഭാര്യ ആണ്… എനി നിന്റെ നിഴലാമറ്റം ഇവളുടെ പുറകെ കണ്ടാൽ ജീവനോടെ കത്തിച്ചു കളയും ഈ ഋഷികേശ്…” ഋഷിയെട്ടന്റെ ഓരോ വാക്കും എന്റെ മനസ്സിൽ തറച്ചു ഇത് വരെ വേലക്കാരി എന്നല്ലാതെ എന്നെ വിളിച്ചില്ലായിരുന്നു എന്നാൽ ഇന്ന് ഇത്രേം ആളുടെ മുന്നിൽ വെച്ച് എന്നെ ഋഷിയെട്ടന്റെ ഭാര്യ ആണെന്ന് പറഞ്ഞു… അത്ഭുദമായിരുന്നു മനസ്സ് നിറയെ… 6 മാസം മാത്രമേ ഒരുമിച്ച് ജീവിക്കൂ അത് കൊണ്ട് തന്നെയാണ് ആരോടും കല്യാണം കഴിഞ്ഞതും ഋഷിയെട്ടൻ എന്ന ഭർത്താവും ഉള്ളത് പറയാഞ്ഞത്… എന്നാൽ ഇന്ന് ഋഷിയെട്ടൻ തന്നെ എല്ലാം പറഞ്ഞിരിക്കുന്നു.. ക്ലാസ്സിലെ പിള്ളേർ എല്ലാം എന്നെ അത്ഭുദത്തോടെ നോക്കി നില്കുന്നത് ഞാൻ അറിഞ്ഞു…റാം ആണേൽ എന്നെ തന്നെ നോക്കി നിൽകുവാ…

പെട്ടെന്ന് എന്റെ കയ്യില് പിടിച്ചു ഋഷിയെട്ടൻ നടന്നു… കാറിന്റെ ഡോർ തുറന്ന് അതിൽ ഇരുത്തി… കൂടെ അച്ചുവും അർജുനും വന്നു… മുറിയിൽ എത്തുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല… മുറിയിലെത്തി എല്ലാരും സോഫയിൽ ചെന്നിരുന്നു എല്ലാരുടെയും ദൃഷ്ടി എന്നിലേക്കായിരുന്നു… ഋഷിയെട്ടന്റെ മുഖത്ത് എന്നെ ഉരുക്കാനുള്ള ദേഷ്യം ഉണ്ട്… അതൊന്നും നോക്കാതെ ഞാൻ ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളമെടുത്തു ഒരിറക്ക് കുടിച്.. എന്നിട്ട് വെള്ളവും അവിടെയുള്ള സോഫയിൽ വെച്ചു…. ഋഷിയെട്ടൻ ആർത്തിയോടെ വെള്ളം കുടിച്ചു… എന്നിട്ട് കണ്ണുമടച്ചു സോഫയിൽ ചാരി കിടന്നു…. പക്ഷെ അർജുവും അച്ചുവും എന്നിലേക്ക് തന്നെയായിരുന്നു നോട്ടം… ഞാൻ സോഫയിൽ ഇരുന്നു ഒരു ദീർഘശ്വാസം വിട്ട് പറയാൻ തുടങ്ങി.. ഓരോ വാക്കും കാതോർത്തു അർജുവും അച്ചുവും എന്നിലേക്കു നോക്കി നിന്നു ——————————– അന്ന് പ്ലസ് ടു ക്ലാസ്സ്‌ തുടങ്ങുവായിരുന്നു………

************ ഇല്ലാ അവളെന്നെ മറന്നിട്ടല്ല അങ്ങനെ എന്നോട് സ്നേഹമില്ലെങ്കിൽ അവൾക് വിവാഹം കഴിഞ്ഞത് പറയാമായിരുന്നു… എന്നാൽ അവള് താലി മാലയും സിന്ദൂരവും ഒളിപ്പിച്ചു കൊണ്ട് ഒരു സൂചന പോലും തന്നില്ല…. ഒരുപാട് പെൺകുട്ടികൾ ഈ ജീവിധത്തിൽ വന്നു… പക്ഷെ അവളെ പോലെ ഒരാലും എനിക്ക് സന്തോഷം തന്നില്ല.. അവളെ തട്ടിത്തെറിപ്പിച്ചതിനു ഇപ്പൊ ഞാൻ ഖേദിക്കുന്നു എന്നാൽ എനിയും അവളെ വിട്ടു കളയാൻ ഈ റാമിന് പറ്റില്ല…. കൃഷ്ണ അവള് ഈ റാമിന് ഉള്ളതാണ്… എനിക്ക് മാത്രം… കുപ്പിയിലെ ബിയർ ഗ്ലാസിൽ ഒഴിച്ച് അത് ചുണ്ടോടു അടുപ്പിക്കുമ്പോളും അയാളുടെ മനസ്സ് ആ പഴേ കൃഷ്‌ണയിലേക്ക് നീണ്ടു………………………………..തുടരും………..

കൃഷ്ണ: ഭാഗം 12

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story