Mr. Rowdy : ഭാഗം 13

Mr. Rowdy : ഭാഗം 13

എഴുത്തുകാരി: കുറുമ്പി

“എന്താടി “അമ്പിളി. “അത്…”പാറു “ഹലോ അമ്പിളി മദർനെ ഒക്കെ മറന്നോ “പാറുന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച് അവളെ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ട് മദർ പറഞ്ഞു. “മറക്കാനോ അതും ഈ അമ്പിളി മദർ അല്ലേ എന്നെ മറന്നത് എന്നെ ഒന്ന് വിളിച്ചു പോലും ഇല്ലല്ലോ “അമ്പിളി കുറച്ച് പരിഭവം കലർത്തി പറഞ്ഞു. “നിന്നെ പറ്റി എല്ലാദിവസവും ഞാൻ വേണു സാറിനോട് അനേഷിക്കാറുണ്ട് “മദർ പറഞ്ഞതും അമ്പിളിയുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു. “ഹാ മദർ ഹാപ്പി ക്രിസ്ത്മസ് “അമ്പിളി മദർനെ വിഷ് ചെയ്തു.

“മെരി ക്രിസ്മസ് അമ്പിളി ഞാൻ നിന്നെ പിന്നെ വിളിക്കാം അമ്പിളി ഇന്നിവിടെ വലിയ ആഘോഷമാ വെക്കട്ടെ മോളെ “മദർ പറഞ്ഞതും അമ്പിളി ഒന്ന് മുളിക്കൊണ്ട് ഫോൺ വെച്ചു. അവൾ ഒന്ന് ചിരി വരുത്തി മാളുന്റെ കയ്യിൽ ഫോൺ കൊടുത്ത് തിരിഞ്ഞു. “നിന്നോട് ഞാൻ എന്താ പറഞ്ഞത് പാറു നിനക്ക് തീരെ അനുസരണ ഇല്ലല്ലേ “മദർ ദേഷ്യത്തോടെ പറഞ്ഞു. “അത് മദർ എനിക്ക്…”പാറു നിന്നു വിക്കി “ഇനി ഇതാവർത്തിക്കരുത് “അത്രയും പറഞ്ഞു മദർ അവിടെ നിന്നും പോയി. “എന്റെ ഇശോയെ ഇതൊക്കെ ഒന്ന് എപ്പോഴാ റെഡി ആവാ “പാറു ഇശോയുടെ ഫോട്ടോ നോക്കി പറഞ്ഞു. അമ്പിളി നേരെ പോയത് ബാൽകാണിയിലേക്കായിരുന്നു.

അവളുടെ മുഖം വല്ലാതിരിക്കുന്നത് കണ്ട് അല്ലുവും മാളുവും അവളുടെ അടുത്ത് വന്നിരിന്നു. അവരെ കണ്ടതും അവൾ അവർക്ക് ഒരു ജീവനില്ലാത്ത ചിരി സമ്മാനിച്ചു. “എന്ത് പറ്റി മദർനെ കാണണോ നിനക്ക് നീ വേഗം റെഡി ആവ് ഞാനും കൂടെ വരാം “മാളു അവളുടെ നെറുകിൽ തലോടിക്കൊണ്ട് പറഞ്ഞു. “ഏയ്യ് അതൊന്നും വേണ്ട മാളുചേച്ചി “അമ്പിളി ഒന്ന് ചെറുതായി ചിരിച്ചു. “എന്താടി നിനക്ക് ഇത്രേം നേരം തുള്ളിചാടി നടന്നവളാ ഇപ്പോൾ ഒരു പാവ കണക്കെ ഇരിക്കുന്നു എന്താ നിനക്ക് പറ “അല്ലു അവൾക്കരികിൽ ഇരുന്നൂക്കൊണ്ട് ചോദിച്ചു. “എന്ത് ഉണ്ടേലും പറ പെണ്ണെ ഞങ്ങളില്ലേ നിനക്ക് “മാളു പറഞ്ഞതും അമ്പിളിയുടെ കണ്ണുകൾ നിറഞ്ഞു. “എന്താ പെണ്ണെ ഇപ്പോൾ ഇങ്ങനെ എന്താ “അല്ലു അവളെ നോക്കിക്കൊണ്ട് ചോദിച്ചു.

അമ്പിളിടെ കണ്ണുകൾ നിറഞ്ഞത് കണ്ട് മാളുന്റെ കണ്ണും നിറഞ്ഞു. “എന്താ അമ്പു എന്നോട് പറ ന്താ നിന്റെ വിഷമം “മാളു ചോദിച്ചതും അമ്പിളി മാളുന്റെ മാറിലേക്ക് ചാഞ്ഞു.മാളുവും അല്ലുവും അവളെ സംശയത്തോടെ നോക്കി. “മാളുചേച്ചി അല്ലു നിങ്ങൾ ആരേലും ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ടോ ഇല്ലല്ലോ ഞാൻ അനുഭവിച്ചിട്ടുണ്ട്… അങ്ങനെ…. അങ്ങനെ ഒരു അവസ്ഥ ഉണ്ടല്ലോ….. അത് അനുഭവിക്കാത്ത ആർക്കും മനസിലാവില്ല.. നിനക്ക് സുഖാണോ മോളെന്നു ചോദിക്കാൻ ആരും ഇതുവരെ എന്നെ തേടി വന്നിട്ടില്ല “അമ്പിളിടെ ശബ്‌ദം ഇടറി അല്ലുവിന്റെയും മാളുന്റെയും കണ്ണുകൾ ഇറനണിഞ്ഞു. “പാറു അവളുടെ അമ്മയെഴും അച്ഛനെയും കുറിച്ച് പറയുമ്പോ ഒരുപാട് കൊതിച്ചിട്ടുണ്ട് അങ്ങനൊരു സ്നേഹം കിട്ടിയിരുന്നെങ്കിൽ എന്ന് പക്ഷേ…..”

അമ്പിളിയുടെ വാക്കുകൾ തൊണ്ട കുഴിയിൽ തടഞ്ഞു. കണ്ണുകളിൽ നിന്നും കണ്ണീർ ചാലിട്ടോയുക്കി. “ഒരു അനാഥയെ സഹായിക്കാൻ ഒരുപാട് പേര് ഉണ്ടാവും അവർ ഉടുക്കാൻ വസ്ത്രവും കഴിക്കാൻ ആഹാരവും എല്ലാം തരും പക്ഷേ സ്നേഹം അതെനിക്ക് എവിടുന്നും കിട്ടിയിട്ടില്ല…… എൻ…. എന്റെ… അച്ഛനും അമ്മയും എന്നെ…. എന്തിനാ.. ഉപേ… ഉപേക്ഷിച്ചെ എന്ന് എനിക്കറിയില്ല… പക്…. പക്ഷേ….. ഞാ… ഞാൻ…. ഇതുവരെ മനസ്സുകൊണ്ടും…. വാക്കുകൊണ്ടും…അവരെ ശപിച്ചിട്ടില്ല കരണം അ…വര്.. അവർക്ക് എന്നെ വേണ്ടാഞ്ഞിട്ടല്ലേ ഉപേക്ഷിച്ചെ പിന്നെ ഞ… ഞാൻ അവരെ ശപിച്ചിട്ടെന്ത് കാര്യം…… ആർക്കും വേണ്ടാത്ത ഈ ജന്മം ആ ഒരു അവസ്ഥ ഉണ്ടല്ലോ “അമ്പിളി പൊട്ടികരഞ്ഞോണ്ട് മാളൂനെ ചുറ്റി പിടിച്ചു മാളു അവളെ പൊതിഞ്ഞു പിടിച്ചു. “ഏയ്യ് അമ്പു നിനക്ക് ഞങ്ങൾ ഇല്ലേ നീ ഇനി ഒറ്റക്കല്ലല്ലോ പിന്നെ ആർക്കും വേണ്ടാത്ത ജന്മം ആണ് നീ എന്ന് നിന്നോടാരാ പറഞ്ഞെ നിന്നെ ഞങ്ങൾക്ക് വേണം ലെ അല്ലു ”

മാളു അമ്പിളിയെ സമദാനിപ്പിച്ചുകൊണ്ട് അല്ലുനെ നോക്കിയതും ചെക്കന്റെ കണ്ണെല്ലാം കലങ്ങി ഇരിക്കാണ്. “അമ്പു നീ കരയല്ലേ നിനക്ക് ഞങ്ങൾ ഇല്ലേ “അമ്പിളിടെ പുറകിൽ തലോടിക്കൊണ്ട് അല്ലു പറഞ്ഞു. “അച്ഛനും അമ്മയും ഇല്ലന്ന് ആരാ പറഞ്ഞെ “ശാമള അമ്പിളിയെ മാളുവിൽ നിന്നും അടർത്തിക്കൊണ്ട് ചോദിച്ചു. “ഇനി ഞങ്ങളല്ലേ നിന്റെ അച്ഛനും അമ്മയും “ശാമള അവളെ ഇറുക്കി പിടിച്ചോണ്ട് പറഞ്ഞു. “അയ്യേ കാന്താരി കരയാനും മാത്രം എന്താ ഇവിടുണ്ടായത് “വേണു അവളുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു. “അത് മത.. മദർ എന്നോട് ഒന്നും സംസാരിക്കാൻ കൂട്ടാക്കില്ല എനിക്ക്…. ഒരു… നിമിഷം ഞാൻ വീണ്ടും ഒറ്റപ്പെട്ടപോലെ തോനി.”അമ്പിളി കണ്ണും നിറച്ചോണ്ട് പറഞ്ഞു.

“മദർന് തിരക്ക് കാണും അതല്ലേ പിന്നെ നീ ഒറ്റക്കൊന്നും അല്ലല്ലോ ഞങ്ങളില്ലേ ഇനി പയേയത് ഒക്കെ മറക്കു ഞങ്ങളാണ് ഇനി നിന്റെ ലോകം കേട്ടല്ലോ പോ പോയി മുഖം കഴുകി ഞങ്ങളുടെ പയെയാ അമ്പിളി ആവ് ഇത് ഞങ്ങളുടെ അമ്പിളി അല്ല ” വേണു ചിരിച്ചോണ്ട് പറഞ്ഞതും അമ്പിളി കണ്ണ് തുടച്ച് അകത്തേക്ക് നടന്നു. “പുറത്ത് കളിച്ചു ചിരിച്ച് നടക്കുന്നവരുടെ ഉള്ളം നിറയെ സങ്കടം ആയിരിക്കും എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പോൾ കണ്ടു “വേണു ശാമളയെ നോക്കി പറഞ്ഞു. “അതെ അച്ഛാ അവൾ പുറത്ത് ഭയങ്കര ചിരി ആണേലും മനസ്സ് നിറയെ സങ്കട അത് ആരും അറിയില്ലെന്ന് മാത്രം “അല്ലു ഒന്ന് ആഞ്ഞു ശ്വസം വിട്ടുകൊണ്ട് പറഞ്ഞു.

“ഹലോ അജയ് എനിക്ക് ആ കേസിന്റെ മുഴുവൻ ഡീറ്റൈൽസും വേണം “അർജു ഫോൺ നേരെ പിടിച്ചോണ്ട് പറഞ്ഞു. “എല്ലാം തരാം അർജു ബട്ട്‌ അതിൽ നിനക്ക് ചികയാൻ മാത്രം ഒന്നും ഇല്ല.എല്ലാ തെളിവും നിനക്ക് എതിരായി ആണ് ഉള്ളത് എനിക്കിപ്പോഴും തിരിയാത്തത് ഒന്നാണ് ആ വൈദ്യപരിശോധനയുടെ ഫയൽ എങ്ങനെ മിസ്സ്‌ ആയതെന്ന.ഇതിനൊക്കെ ഉത്തരം ലഭിക്കണം എങ്കിൽ ആ പോലീസ്കാരനെ കണ്ട് പിടിക്കണം ബട്ട്‌ അവനെ നീ ജയിലിൽ നിന്നും ഇറങ്ങിയ ശേഷം ആരും കണ്ടിട്ടില്ല

ഇതിലെല്ലാം എന്തോ ഒളിഞിരിപ്പുണ്ട് അർജു നിന്നെ നന്നായി അറിയുന്ന ഒരാളാണ് ഇതിന് പിന്നിൽ ഞാൻ ഒരു ഡൗട്ട് ചോദിക്കട്ടെ നിന്റെ ഇപ്പോഴത്തെ ആ ഫ്രണ്ട്‌സ് ഇല്ലേ അവർ എങ്ങനെയാ “അജയ് നെറ്റിച്ചുളുക്കിക്കൊണ്ട് ചോദിച്ചു. “ഏയ്യ് അവരെ ഞാൻ ജയിലിൽ വെച്ചാട പരിചയപ്പെട്ടത് അവർ ഇതിൽ ഒട്ടും ഇൻവോൾവ്ഡ് അല്ല “അർജു “മ്മ് എന്നാൽ ശെരിയെടാ ഞാൻ എല്ലാം മെയിൽ അയക്കാം ഇവിടെ കുറച്ച് പണി ഉണ്ട് “അജയ് “ആടാ ബൈ “അർജു ഫോൺ കട്ട്‌ ചെയ്ത് ബീച്ചിലെ ഒഴിഞ്ഞ ബെഞ്ചിൽ ഇരുന്നു. “ആരാടാ വിളിച്ചേ “കാർത്തി “ആ പോലീസ്കാരൻ അജയ് “അർജു. “എന്താടാ എന്തേലും ക്ലൂ കിട്ടിയോ “കാർത്തി അവന്റെ അടുത്തിരുന്നോണ്ട് ചോദിച്ചു.അവന്റെ അപ്പുറത്തെ സൈഡിൽ ആയി വിജയും ഇരുന്നു. “ഇല്ലടാ ഇതാകെ കുഴഞ്ഞിരിക്ക ഒരു പിടിയും കിട്ടില്ല “അർജു തലക്ക് കയ്യ് വെച്ചുകൊണ്ട് പറഞ്ഞു. “നീ വിഷമിക്കാതിരിക്കെടാ ഈ സത്യങ്ങൾ എത്ര കാലം മൂടി വെക്കാൻ കഴിയും എല്ലാം ഉറപ്പായും ഒരുനാൾ പുറത്ത് വരും ” വിജയ് അവന്റെ തോളിൽ കയ്യ് വെച്ചോണ്ട് പറഞ്ഞു.

“അർജു ഇത് നിന്നെ അടുത്തറിയുന്ന ഒരാൾ തന്നെയാ ഒരുപക്ഷെ അത് ആദി ഏട്ടനാവാം അല്ലു ആവാം ആരെയും ഈ കാര്യത്തിൽ വിശ്വസിക്കാൻ കഴിയില്ല കരണം നിന്നെ നിന്റെ ഡാഡി ഓരോ കരുക്കൾ നീക്കി നിന്നെ ഇറക്കാൻ നോക്കിയപ്പോഴും അത് മുൻകൂട്ടി കണ്ട് എല്ലാത്തിനും തട ഇട്ടു എല്ലാം കൂടി നോക്കുമ്പോ കള്ളൻ കപ്പലിൽ തന്നെ ഉണ്ട് “കാർത്തി പറഞ്ഞതും അർജു അവനെ ദേഷ്യത്തോടെ നോക്കി. “ഞാൻ ഈ ലോകത്ത് എന്നെക്കാൾ കൂടുതൽ വിശ്വസിക്കുന്നത് ആദിയേട്ടനെയാ പിന്നെ അല്ലു അവന് അമ്മേനെയും പെങ്ങളെയും തിരിച്ചറിയാനുള്ള കഴിവ് ഒക്കെ ഉണ്ട് അത്കൊണ്ട് പ്ലീസ്‌ എന്റെ മുന്നിൽ നിന്ന് ഇങ്ങനൊന്നും പറയരുത് “അവരെ ഒന്ന് കൂർപ്പിച്ചു നോക്കി അർജു ദേഷ്യത്തോടെ അവിടെ നിന്നും എഴുനേറ്റു. “അവന് അവന്റെ ജീവനേക്കാൾ വലുതാടാ അവന്റെ കുടുംബം അവൻ മനസ്സിൽ ഒന്നും വെച്ചല്ല പറഞ്ഞത് ”

വിജയ് പറഞ്ഞതും കാർത്തി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. “എനിക്കറിയില്ലേ അവനെ “കാർത്തി ആ പുഞ്ചിരി വിടാതെ പറഞ്ഞു “അമ്പിളി ഡീ നിന്റെ മൂഡ് ശെരി ആയില്ലേ “അമ്പിളിക്കരികിൽ ഇരുന്നൂക്കൊണ്ട് അല്ലു ചോദിച്ചതും അവൾ ഒന്ന് ചിരിച്ചു. “ഇനി നീ എത്ര കവിത വേണേലും പാടിക്കോ ഞാൻ കേക്ക “അല്ലു അമ്പിളിക്ക് നേരെ തിരിഞ്ഞോണ്ട് പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു. “ഹോ ഇപ്പോയേലും ചിരിച്ചല്ലോ “അല്ലു നെഞ്ചിൽ കയ്യ് വെച്ചോണ്ട് പറഞ്ഞു. “എന്നാൽ ഞാൻ ഒരു കവിത പാടിക്കോട്ടെ “അമ്പിളി ആവേശത്തോടെ ചോദിച്ചതും അല്ലു മുഖം ചുളുക്കി. “പോടി നിന്നെക്കാൾ നല്ല കവിതയാണ് ആ തട്ടിം മുട്ടിലെ അർജുനന്റെ “അല്ലു അമ്പിളിയെ പുച്ഛിച്ചോണ്ട് പറഞ്ഞു. “നിനക്ക് അസൂയ്യ ആണ്. എന്റെ കവിത കേൾക്കാൻ ഇവിടെ ആൾക്കാർ ക്യു ആണ് എങ്ങാനും ഫേമസ് ആയാലോന്ന് വെച്ച ഞാൻ പബ്ലീഷ് ചെയ്യാത്തത് “അമ്പിളി കുറച്ച് ഗമയോടെ പറഞ്ഞു.

“അയ്യോ എടുത്ത് പബ്ലീഷ് ചെയ്യും എന്നിട്ട് വേണം നിന്നെ ആൾക്കാർ കല്ലെറിഞ്ഞു കൊല്ലാൻ “അല്ലു ചിരിച്ചോണ്ട് പറഞ്ഞു. “നീ പോടാ പോടാ നിനക്ക് കുശുമ്പാ ഞാൻ പോയി എന്തേലും കഴിക്കട്ടെ എനിക്ക് വിശക്കുന്നു നീ വരുന്നേൽ വാ “അമ്പിളി എഴുനേറ്റത്തും പുറകെ അല്ലുവും വിട്ടു. “ഫുഡ്‌ എന്നും നമ്മുടെ വിക്നെസ് ആണ് “അല്ലു അജയ് ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു. “ഹലോ സാർ ആ അർജുൻ അവൻ രണ്ടും കൽപ്പിച്ച അവനെ സൂക്ഷിക്കണം “അജയ്മ്മ്..  അത് ഞാൻ ഏറ്റു അവന് ഒരിക്കലും കണ്ട് പിടിക്കാൻ പറ്റില്ല ഇതിന്റെ പുറകിൽ സാർ ആണെന്ന് “അജയ് സാർ ഒന്നുകൊണ്ടും പേടിക്കണ്ട ഞാൻ നോക്കിക്കോളാം “അജയ് ഫോൺ കട്ട്‌ ചെയ്തു. നിനക്കൊരിക്കലും അവരെ കണ്ട് പിടിക്കാൻ പറ്റില്ല അർജു.ഞാൻ മേടിച്ച കാശിന്റെ കൂലി ഞാൻ ചെയ്യും “അജയ് ഒരു പുച്ഛ ചിരിയോടെ ചെയറിൽ ഇരുന്നു. രാത്രി എല്ലാരും ഭക്ഷണം കഴിച്ചു ടീവിടെ മുന്നിൽ ഇരിക്കാണ്. “ഇതേതാ അമ്മ സീരിയൽ

“ടീവിയിൽ ലയിച്ചിരിക്കുന്ന ശാമളയെ നോക്കി അമ്പിളി ചോദിച്ചു. “ഇതോ ഇത്….”ശാമള ടീവിയിൽ തന്നെ ആണ്. “ഡീ അമ്പു വിളിച്ചിട്ട് കാര്യം ഇല്ല ലയിച്ചിരിക്ക അല്ല നിന്റെ കണവൻ ഇതുവരെ വന്നില്ലല്ലോ “പുറത്തേക്ക് നോക്കിക്കൊണ്ട് ആദി പറഞ്ഞു. “ഇന്ന് ചിലപ്പോൾ അവിടെ ആയിരിക്കും “വേണു കണ്ണട ഒന്ന് നേരെ ആക്കി ലാപ്പിൽ നോക്കിക്കൊണ്ട് പറഞ്ഞു. “അച്ഛാ ഞാനും അങ്ങട് പോയിക്കോട്ടെ “അമ്പിളി ചോദിച്ചതും എല്ലാരും ഞെട്ടി അവളെ നോക്കി. “നീ എന്ത് വിജാരിച്ച അവിടെ അവർ മൂന്ന് ആൺപിള്ളേര പോരാത്തതിന് മദ്യവും ഉണ്ട് മര്യാദക്ക് ഇവിടെ നിന്നോ “ആദി ഒരു താക്കിത് പോലെ പറഞ്ഞു.”എന്റെ ആദി ഏട്ടാ ഞാൻ അവിടെ പോയാൽ ഇതേ ഫീലിംഗ്സ് റൗടിക്കും ഉണ്ടാവും അപ്പോൾ എത്ര വൈകിയാലും ഞാൻ അവിടെ ചെല്ലും എന്ന് പേടിച് rowdy ഇങ്ങോട്ടേക്കു വെന്നോളും എങ്ങനെ ഉണ്ടെന്റെ idea “അമ്പിളി പറഞ്ഞതും എല്ലാർക്കും അതിനോട് അതൃപ്തി തോന്നിയില്ല. “എന്നാലും “മാളു “ഒരെന്നാലും ഇല്ല അമ്പിളി നീ വാ റൗഡിയെ വീട്ടിൽ എത്തിച്ചിട്ട് തന്നെ കാര്യം ഞാൻ വണ്ടി എടുക്കാം “അല്ലു അമ്പിളിയെ നോക്കി പറഞ്ഞു.

“അയ്യോ അല്ലു വണ്ടി നീ എടുക്കണ്ട ഓടിച്ചാൽ മതി “അമ്പിളി “ഹോ ഈ കഴുതയെ കൊണ്ട് വാടി “അല്ലു കലിപ്പിട്ടതും അമ്പിളി ഒന്നും മിണ്ടാതെ അവന്റെ പുറകെ പോയി.ബൈകിൽ യാത്രയിൽ ഉടനീളം അർജുന്റെ റിയാക്ഷൻ ഓർത്ത് അമ്പിളിയുടെ ഉള്ളിൽ ഭയം നിറഞ്ഞു. “അല്ലു നീഴും വാ “അമ്പിളി ബൈക്കിൽ നിന്നും ചാടി ഇറങ്ങി. “ഒന്ന് പോയെടി ഇനി അതിന്റെ കുറവെ ഉള്ളു ഞാൻ നിന്നോട് പറഞ്ഞില്ലേ നിനക്ക് പെണ്ണാണെനുള്ള പരിഗണന ഉണ്ട് എനിക്കോ “അല്ലു നെഞ്ചിൽ കയ്യ് വെച്ചോണ്ട് പറഞ്ഞു . “ഹോ ഇവനെക്കൊണ്ട് എന്നാൽ നീ പോക്കോ ഞാൻ ഒറ്റക്ക് റൗഡിയെ മെരുക്കും “അമ്പിളി തിരിഞ്ഞു നോക്കാതെ നടന്നു. “നീ വേഗം നടന്നോ ഞാൻ ഇവിടുണ്ട് “അല്ലു പുറകിൽ നിന്നും വിളിച്ചു പറഞ്ഞു. “അവളുടെ കാര്യം എന്താവോ എന്തോ “അല്ലു ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോയി. അമ്പിളി തെല്ലും ഭയം കൂടാതെ ഗേറ്റ് കടന്ന് നടന്നു. ദൂരെ നിന്നും കണ്ടു ആരോടോ വഴക്കിടുന്ന അർജുനെ……………..തുടരും………

Mr. Rowdy : ഭാഗം 12

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story