Mr. Rowdy : ഭാഗം 14

Mr. Rowdy : ഭാഗം 14

എഴുത്തുകാരി: കുറുമ്പി

അമ്പിളി തെല്ലും ഭയം കൂടാതെ ഗേറ്റ് കടന്ന് നടന്നു. ദൂരെ നിന്നും കണ്ടു ആരോടോ വഴക്കിടുന്ന അർജുനെ. “നിന്നെ കൊണ്ട് ഞാൻ തോറ്റു ഞാൻ പറഞ്ഞതല്ലേ നിന്നോട് ഒരു കുപ്പി വൈകുന്നേരം ആവുമ്പോയേക്കും വാങ്ങി വെക്കാൻ എന്നിട്ട് നീ വാങ്ങിയോ “അർജു വിജയ്നെ നോക്കി കത്തുന്ന കണ്ണുകളോടെ പറഞ്ഞു.വിജയ് എല്ലാം കേട്ട് തല ആട്ടി നിക്കാണ്. “പെണ്ണ്……”അമ്പിളിയെ കണ്ടതും വിജയ് അതിശയത്തോടെ പറഞ്ഞു. “ഹോ നിനക്ക് ഞാൻ ഇപ്പം പെണ്ണയോ സത്യം പറയടാ നീ ഇന്ന് ഞാൻ അറിയാതെ അടിച്ചില്ലേ “വിജയുടെ കോളറക്ക് പിടിച്ചുകൊണ്ട് അർജു ചോദിച്ചു. “അതല്ലടാ പുറകിൽ ഒരു പെണ്ണ് “വിജയ് പറഞ്ഞതും അർജു തിരിഞ്ഞു നോക്കി.

അമ്പിളിയെ കണ്ടതും അർജുന്റെ മുഖം ദേഷ്യത്താൽ ചുവന്നു. “തളരരുത് അമ്പിളി തളരരുത് “അമ്പിളിസ് ആത്മ. “ഇതാരാ “കാർത്തി അമ്പിളിക്ക് നേരെ ലുക്ക്‌ വിട്ട് വിജയോട് ചോദിച്ചു . “വല്ല ചുണ്ണാമ്പും വാങ്ങാൻ വന്നതായിരിക്കും “വിജയ് അമ്പിളിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ പറഞ്ഞു. “ചുണ്ണാമ്പ് ചോദിച്ചു വരാൻ അവളെന്താ യക്ഷിയോ “കാർത്തി വിജയ്‌യെ നോക്കി. “ആവോ ആ കാല് ഒക്കെ നിലത്തുറക്കുന്നുണ്ടോന്ന് സൂക്ഷിച്ചു നോക്കിക്കോ. ഇപ്പോളത്തെ യക്ഷിമാർക്കെല്ലാം എന്നെ പോലുള്ള ചെറുപ്പകാരനും സുന്ദരനും ആയുള്ള ചെക്കമാരോടാ കമ്പം “വിജയ് കോളറ പൊക്കിക്കൊണ്ട് പറഞ്ഞു. “പിന്നെ കണ്ടാലും മതി നിന്നെ യക്ഷി പോയിട്ട് കുക്ഷി പോലും നോക്കുല…. തുഫ്…. പിന്നെ അവൾ യക്ഷി ഒന്നും അല്ല മനുഷ്യൻ ആണ് “കാർത്തി അവനെ തറപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.

“നീ എന്താടി ഇവിടെ “അർജു ദേഷ്യത്തോടെ അമ്പിളിക്കരികിലേക്ക് പാഞ്ഞാടുത്തു. “എടാ ഇതിവന്റെ സെറ്റപ്പ് ആണോ ഇവനി പണിയും തുടങ്ങിയോ കഷ്മലൻ “വിജയ് നഖം കടിച്ചോണ്ട് പറഞ്ഞു. “അത് റൗഡി എവിടാണോ ഉള്ളത് ഞാനും അവിടെ ഉണ്ടാവും “ആദ്യം ഒന്ന് പതറിയെങ്കിലും അത് പുറത്ത് കാണിക്കാതെ അമ്പിളി പറഞ്ഞു. “നിന്നെ ഞാൻ ഇന്ന് ഇവിടെയും എന്നെ സ്വസ്ഥം ആയിട്ട് ഇരിക്കാൻ സമ്മതിക്കില്ല അല്ലേ “അർജു “ഇന്ന് രാത്രി റൗഡി വരത്തോണ്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നെ 3 ദിവസം കഴിഞ്ഞപ്പോയെക്കും റൗഡിക്ക് എന്നെ മടുത്തോ “അമ്പിളി ചിനിങ്ങി കൊണ്ട് പറഞ്ഞു. “എടാ ദുഷ്ട്ടാ നീ ഈ പെൺകുട്ടീടെ ചാർത്തരം… ഹോ ആവശ്യം ഉള്ളപ്പോൾ ആ സാധനം വായിൽ വരൂല ഡാ അളിയാ ഈ പെൺകുട്ടികളുടെ മറ്റേ സാധനം ഇല്ലേ അതിന്റെ പേരെന്താ… നാവിന്റെ തുമ്പിൽ ഉണ്ട് കിട്ടുന്നില്ല “വിജയ് പറഞ്ഞതും മുന്നും ഒരുപോലെ ഞെട്ടി.

“ഡാ കുരുത്തം കെട്ടവനെ ഒരു പെൺകുട്ടി നിക്കുമ്പോയാണോ ഇതൊക്കെ പറയുന്നേ “അമ്പിളിയെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് കാർത്തി മെല്ലെ വിജയ്ന്റെ ചെവിയിൽ പറഞ്ഞു. “ഹാ കിട്ടിപ്പോയി ചാരിത്രം നശിപ്പിച്ചല്ലെടാ കഷ്മല നീജ നിന്റെ ഈ ബോഡിലാംഗ്വേജ് കണ്ടപ്പോയെ എനിക്ക് തോന്നിയത് എന്തോ ഉണ്ടെന്നു എന്നാലും ഒരു പാവം പെൺകുട്ടിയെ നിനക്കെങ്ങനെ ചതിക്കാൻ തോന്നി “വിജയ് അർജുന്റെ കോളറക്ക് പിടിച്ചതും അവൻ ഒന്നും തിരിയാതെ കാർത്തിയെ നോക്കി അവനും ഇതെ അവസ്ഥയിൽ ആയിരുന്നു. “ചാരിത്രം എന്ന് വച്ചാൽ “അമ്പിളിടെ പൊടുന്നനെ ഉള്ള ചോദ്യം ആണ് വിജയ്നെ ബോധമണ്ഡലത്തിൽ എത്തിച്ചത്. “വിട്…. ഇതാ ആ മൊതല് അമ്പിളി “വിജയുടെ കയ്യ് തട്ടിമാറ്റിക്കൊണ്ട് അർജു പറഞ്ഞു. “അതായത് നിന്റെ ഭാര്യ…..”കാർത്തി അമ്പിളിയെ അതിശയത്തോടെ നോക്കി.

“അയ്യോ ഈ മസിലും കേറ്റി നടക്കുന്നോന് ഇത്രേം നല്ല ഭാര്യയോ….. ഹാ ഇവനും നല്ല സ്രക്ച്ചറാ “വിജയ് കാർത്തിടെ ചെവിയിൽ പറഞ്ഞു. “അർജുന് നല്ല സ്റക്ച്ചർ ആണെന്ന് നിനക്കെങ്ങനെ അറിയാം “കാർത്തി അവനെ അടിമുടി നോക്കി. “അതായത് അവൻ ഡ്രസ്സ്‌ മാറ്റുമ്പോൾ ഒളിഞ്ഞു നോക്കി ഏകദെശം ഉണ്ണിയെ പോലെ ഉണ്ടാവും എന്നാലും അത്രേം ഇല്ല. ഹാ കുഴപ്പം ഒന്നുല്ല അവന് അവൾ ചേരും അവന്റെ ഭാര്യയെ കാളും കുറച്ചുകൂടി കളർ ഫുൾ ആയിട്ടുള്ള പെണ്ണിനെ കണ്ട് പിടിച്ചു കെട്ടണം “വിജയ് ഒന്ന് നിശ്വസിച്ചുകൊണ്ട് പറഞ്ഞു. “ഈ മോന്തേം വെച്ചിട്ടോ കേറി ചെല്ല് ഐശ്വര്യ റായി വരും “കാർത്തി വിജയ്നെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. “ഏയ്യ് അവള് ഓൾഡ് ഫാഷൻ ആണ് എനിക്ക് സണ്ണി ചേച്ചിയെ പോലുള്ള ഒരു പെണ്ണിനെ കെട്ടണം ആ ചിരിയും ആ നടത്തവും ഹാ എന്ന ഒരു സ്ട്രാക്ച്ചർ എന്റെ അമ്മച്ചിയെ “വിജയ് കാർത്തിയെ ഒന്ന് കെട്ടിപിടിച്ചോണ്ട് പറഞ്ഞു.

“ഡാ വിടാടാ ഞാൻ ആ ടൈപ്പ് അല്ല “കാർത്തി അവനിൽ നിന്നും വിട്ടു നിന്നുക്കൊണ്ട് പറഞ്ഞു. “ഓ നീ ആ ടൈപ്പ് ആണേൽ ഞാൻ കേറി പിടിച്ചാനെ ഒന്ന് പോടാ “വിജയ് കാർത്തിയെ ഒന്ന് പുച്ഛിച്ച് നേരെ നോക്കിയതും കാണുന്നത് അവരെ തന്നെ നോക്കി നിക്കുന്ന അമ്പിളിയെയും അർജുനെയും ആണ്. “ഞങ്ങൾ മിണ്ടുന്നില്ല നിങ്ങൾ കണ്ടീന്യൂ “വിജയ് പറഞ്ഞതും അർജു അമ്പിളിക്ക് നേരെ തിരിഞ്ഞു. “നീ എന്തിനാ ഇങ്ങോട്ട് വന്നത് പോ… പോ.. നിന്നെ ആരാ ഇവിടെ ആക്കിയത്…. നിന്നോട് ഞാൻ ചോദിക്കുന്നതൊന്നും നീ കേൾക്കുന്നില്ലേ ദേ ഇപ്പം ഇവിടുന്നു നീ ഇറങ്ങണം “അർജു ദേഷ്യത്തോടെ അമ്പിളിയെ ഉറ്റുനോക്കി. “അതെങ്ങനെയാ റൗഡി ഇല്ലാതെ ഞാൻ അവിടെ “അമ്പിളി അർജുന്റെ ഷർട്ടിന്റെ ബട്ടൻസ് പിടിച്ചോണ്ട് നാണത്തോടെ പറഞ്ഞു.

“എടാ ഇവൻ പുറത്ത് ദേഷ്യം കാണിച്ച് നടക്ക അകത്ത് ഫുൾ റൊമാൻസ് ആണ് “വിജയ് താടിക്ക് കയ്യ് കൊടുത്തോണ്ട് പറഞ്ഞു. അർജു അവനെ കടുപ്പിചോന്ന് നോക്കി അമ്പിളിടെ കയ്യ് തട്ടിമാറ്റി. “നീ ഇവിടുന്നു പോയില്ലെങ്കിൽ എന്റെ തനി കൊണം നീ കാണും “അർജു ദേഷ്യത്തോടെ പറഞ്ഞു. “എന്താ കാണിക്കുന്നെ ഞാൻ എല്ലാം കണ്ടതല്ലേ “അർജുനെ അള്ളിപിടിച്ചുകൊണ്ട് അമ്പിളി പറഞ്ഞതും വിജയും കാർത്തിയും മുഖത്തോട് മുഖം നോക്കി. അർജുന്റെ കിളികളൊക്കെ രാജ്യം വിട്ട് പോയി. “അല്ല അമ്പിളി നീ എല്ലാം കണ്ടോ “വിജയ് മുഖത്ത് ആകാംഷ നിറച്ചുകൊണ്ട് ചോദിച്ചു. “മ്മ് കണ്ടു ദേഷ്യം കണ്ടു വാശി കണ്ടു പിന്നെ സന്തോഷം മാത്രം കണ്ടില്ല “അമ്പിളി താടിക്ക് കയ്യ് കൊടുത്തോണ്ട് പറഞ്ഞു. “ഹോ അതാണോ ഞങ്ങൾ വെറുതെ തെറ്റുധരിച്ചു “വിജയ് ഒന്നിളിച്ചോണ്ട് പറഞ്ഞു. “അല്ല നിങ്ങൾ എന്താ വിജാരിച്ചെ “അമ്പിളി രണ്ടാളെയും ഉറ്റുനോക്കികൊണ്ട് ചോദിച്ചു. കാർത്തിയും വിജയും അർജുനെ നോക്കി അവിടെ ഫുൾ കലിപ്പാണ്.

“ഞാൻ പുറത്ത് പോയി വരുമ്പോയേക്കും ഈ മൊതലിനെ ഇവിടുന്ന് ഒഴിവാക്കിയില്ലെങ്കിൽ “അർജു ഒരു താക്കിത് പോലെ പറഞ്ഞു. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അമ്പിളിയെ ഒന്ന് രൂക്ഷമായി നോക്കി അർജു പോയി. “എന്റെ പൊന്ന് പെങ്ങളെ ഇപ്പോൾ ഇവിടുന്നു പോയില്ലേൽ അവൻ ഞങ്ങളുടെ പല്ലും നഖവും ബാക്കി വെക്കില്ല അതുക്കൊണ്ട് പ്ലീസ്‌ ഒന്ന് പോയി തരുമോ “വിജയ് അമ്പിളിയെ തോയ്‌തുക്കൊണ്ട് പറഞ്ഞു. “എന്താ ചേട്ടന്മാരെ നിങ്ങളും എന്നെ കയ്യ് വിടുകയാണോ “അമ്പിളി കരയുന്നപോലെ മുഖം പൊത്തി കൈവിരലിൽ ഇടയിലൂടെ രണ്ടാളെയും ഒളിഞ്ഞു നോക്കി. “എടാ നമ്മളെ ചേട്ടന്ന് വിളിച്ച സ്ഥിതിക്ക് അമ്പിളി ഇന്നുമുതൽ നമ്മുടെ സഹോദരി ആണ് ഇനി നമ്മൾ ഇവളുടെ ഭാഗത്താണ് ” വിജയ് കാർത്തിയെ നോക്കി പറഞ്ഞതും അവനും തലയാട്ടി. “നീ കരയല്ലേ അമ്പിളി നിനക്ക് ഞങ്ങൾ ഉണ്ട് “കാർത്തി അമ്പിളിടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

“സത്യം “അമ്പിളി വിശ്വസം വരാത്തപ്പോലെ ചോദിച്ചു.രണ്ടാളും അതെ എന്ന് തലയാട്ടി. “അല്ല ഏട്ടൻന്മാരുടെ പേരെന്താ “അമ്പിളി രണ്ടാളെയും ഉറ്റു നോക്കി. “ഞാൻ വിജയ് ഇവൻ കിർത്തി സോറി കാർത്തി “വിജയ് ഇളിച്ചോണ്ട് പറഞ്ഞതും കാർത്തി അവനെ ഇരുത്തി ഒന്ന് നോക്കി. “അപ്പോൾ വിജുവും കിറുവും….. കിരുവും.,.. അയ്യേ വേണ്ട കാർത്തി എന്ന് തന്നെ മതി ഇനി മുതൽ നമ്മൾ ഫ്രണ്ട്‌സ് വിജുവേട്ടനും കാർത്തിയേട്ടനും ok “അമ്പിളി കൈ തലം ഉയർത്തിക്കൊണ്ട് പറഞ്ഞു. അമ്പിളിയുടെ കയ്കളിൽ വിജയ്യും കാർത്തിയും കയ്യ് കോർത്തു. _______ “ഡാഡി എനിക്ക് ചെറിയൊരു പേടി ഉണ്ട് അമ്പിളി അവിടെ തനിച് “മാളു വിരൽ ഉയിഞ്ഞുക്കൊണ്ട് പറഞ്ഞു. “എന്റെ മാളുചേച്ചി പേടിക്കാതെ അറിഞ്ഞിടത്തോളം വിജയ് ഏട്ടനും കാർത്തിയേട്ടനും പാവ കുറച്ച് കോട്ടെഷൻ പണി ഉണ്ടെന്നെ ഉള്ളു പിന്നെ ഇനി അവർ മോശം ആണേലും നമ്മുടെ റൗഡി ബേബി അവിടെ ഉള്ളോടുത്തോളം കാലം പേടിക്കണ്ട ”

അല്ലു ഫോണിൽ നോക്കിക്കൊണ്ട് പറഞ്ഞു. “അതിന് എന്റെ പേടി അവരെ അല്ല അർജുനെയാ നാളെ രാവിലെ അമ്പു ജീവനോടെ എത്തിയാൽ മതിയായിരുന്നു “മാളു. “നിങ്ങൾ പേടിക്കാതെ കുട്ടികളെ “വേണു എല്ലാരേയും നോക്കി പറഞ്ഞു. “ഞാൻ കിടക്ക നാളത്തെ കാര്യം നാളെ “മാളു എഴുനേറ്റു പോയതും അവളുടെ പിന്നാലെ ആദിയും വെച്ചു പിടിച്ചു. “അയ്യേ പെൺ കോന്തൻ “ആദി പോവുന്നതും നോക്കി വേണു പറഞ്ഞു. “ദെ മനുഷ്യ ഞാൻ കിടക്ക നിങ്ങൾ വരുന്നുണ്ടേൽ വാ “ശാമള അടുക്കളയിൽ നിന്നും നേരെ റൂമിലേക്ക് വെച്ചു പിടിച്ചു. “എന്നാൽ ഞാനും അങ്ങോട്ട് “വേണു അല്ലുനെ നോക്കി ഇളിച്ചോണ്ട് പറഞ്ഞു എന്നിട്ട് ശമളേടെ പുറകെ പോയി. “ഹോ എന്നാണോ ഞാൻ ഒരു പെൺ കോന്തൻ ആവുന്നത്……ഇനി ഞാൻ ആരെ കാത്തിരിക്കണം “അല്ലു ലൈറ്റും ഓഫ്‌ ചെയ്തു റൂമിലേക്ക് കേറി.

_______ അർജു ബൈക്ക് പാർക്ക്‌ ചെയ്ത് അകത്തേക്ക് കേറിയതും കാണുന്നത് അമ്പിളിയെ ആണ്. ഞൊടിയിടയിൽ അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു. “ഹാ റൗഡി വാ നമ്മക്ക് ലുഡോ കളിക്കാം “അമ്പിളി അർജുനെ നോക്കി പറഞ്ഞതും അവൻ ദേഷ്യത്തോടെ അവൾക്കരികിലേക്ക് പാഞ്ഞടുത്തു. “നിന്നോട് ഇവിടുന്നു പൊയ്ക്കോളാൻ പറഞ്ഞതല്ലേ….. ഡാ എന്താടാ ഞാൻ പറഞ്ഞത് നിങ്ങൾക്ക് അനുസരിക്കാൻ മേലെ “അർജു മുന്നാളെയും ദഹിപ്പിച്ചോന്ന് നോക്കി. “ഡാ……അത്….അമ്പിളി “വിജയ് കിടന്ന് വിക്കി. “ഇവളൊരു പെണ്ണാ ഈ രാത്രി ഇവളെങ്ങനെയാ ഇവിടെ എത്തിയെന്നു നീ ചോദിച്ചോ….. ഇല്ലല്ലോ മറക്കരുത് ഇത് നിന്റെ ഭാര്യ ആണെന്നുള്ള കാര്യം ഇവളിപ്പോൾ ഇവിടുന്ന് എവിടേക്കും പോവുന്നില്ല നീയും “കാർത്തി ദേഷ്യത്തോടെ അത്രയും പറഞ്ഞു കതകടച്ചു. “അമ്പിളി ദെ ആ കാണുന്ന റൂമിൽ പൊയ്ക്കോ നീ ഞങ്ങൾ ഇവിടുണ്ട് പേടിക്കണ്ട “കാർത്തി ഒരു റൂം കാണിച്ചോണ്ട് പറഞ്ഞതും അമ്പിളി റൂമിലേക്ക് കേറി.

“പിന്നെ അമ്പിളി കുറ്റി ഇടേണ്ട കുടുങ്ങി പോവും വാതിൽ ശെരിയല്ല “അത്രയും പറഞ്ഞു കർത്തി അർജുന് നേരെ തിരിഞ്ഞു. “എന്തിനാ അവളോടിത്ര ദേഷ്യം അർജു അവളെന്തു തെറ്റാ ചെയ്തെ നീ അല്ലേ അവളുടെ കഴുത്തിൽ താലി കെട്ടിയത് അല്ലാതെ അവൾ നിർബന്ധിപ്പിച്ചു കെട്ടിപ്പിച്ചതൊന്നും അല്ലല്ലോ…. പിന്നെ അഥവാ നീ അമ്പിളിയെ കെട്ടിയില്ലായിരുന്നെങ്കിൽ ആ നശുലം പിടിച്ച ആമി നിന്റെ തലേൽ ആവുമായിരുന്നു ഇല്ലെങ്കിൽ നിന്റെ മുത്തശ്ശി ആക്കുമായിരുന്നു… ഏതായാലും അത്രക്കൊന്നും നടന്നില്ലല്ലോ….. നീ കിടക്കുന്നുണ്ടേൽ കിടന്നോ ഞങ്ങൾ കിടക്കാണ് “നിലത്തേക്ക് പായ വിരിച്ച് കാർത്തിയും വിജയും അതിൽ കിടന്നു. “നിനക്കെപ്പ ഇത്രേം ധൈര്യം വന്നെ “പുതപ്പിനുള്ളിലൂടെ തല ഇട്ട് വിജയ് ചോദിച്ചു.

“എടാ അപ്പോഴത്തെ ഒരു ആവേശത്തിന് പറഞ്ഞതാ ഇനി അനങ്ങണ്ട “കാർത്തി കണ്ണടച്ചു പിടിച്ചു. അർജു ദേഷ്യത്തോടെ അവിടെ ബിയർ ബോട്ടിൽസ് എല്ലാം തല്ലി പൊട്ടിച്ചു. എന്നിട്ട് ദേഷ്യത്തോടെ ചെയറിൽ ഇരുന്നു. “ദേഷ്യം കേട്ടടങ്ങി എന്ന് തോന്നുന്നു ഇനി ഉറങ്ങിക്കോ “കാർത്തി. “ഞാൻ എപ്പോയെ ഉറങ്ങി “വിജയ് ചിരിച്ചോണ്ട് കാർത്തിയെ കെട്ടിപിടിച്ചു കിടന്നു. “ചായ “അമ്പിളിടെ ശബ്‌ദം കേട്ടാണ് വിജയ്യും കാർത്തിയും എഴുന്നേൽക്കുന്നത്. “ഗുഡ് മോർണിംഗ് ഏട്ടൻസ് “അമ്പിളി രണ്ട് ചായ കപ്പ് അവർക്ക് നേരെ നീട്ടി. “ഗുഡ് മോർണിംഗ് അമ്പിളി “രണ്ടുപേരും തിരിച് വിഷ് ചെയ്തിട്ട് അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി പരസ്പരം മുഖത്തോട് മുഖം നോക്കി ഒന്ന് ചിരിച്ചു.

“എന്താ ഇങ്ങനെ നോക്കി ചിരിക്കുന്നെ “അമ്പിളിടെ ശബ്ദമാണ് അവരെ ബോധ മണ്ഡലത്തിൽ എത്തിച്ചത്. “എയ് ഒന്നുല്ല അമ്പിളി ഈ രാവിലത്തെ വിഷും ചായയും ഒന്നും ഇവിടെ പതിവില്ലാത്ത “കാർത്തി ചിരിച്ചോണ്ട് പറഞ്ഞു. “മധുരം അതികം ഒന്നും ഇല്ലാട്ടോ പഞ്ചസാര ഇല്ലായിനും……. ഇവിടെ ഇനി പഞ്ചസാര ചായപ്പൊടി… പറഞ്ഞാൽ തിരൂല ഞാൻ എഴുതിത്തരാം എല്ലാം വാങ്ങി വരണം ഇല്ലേൽ ഒന്നും കഴിക്കലുണ്ടാവില്ല “അമ്പിളി “ഓ എല്ലാം വാങ്ങാം നീ ലിസ്റ്റ് ഉണ്ടാക്കിയാൽ മതി “കാർത്തി ചിരിച്ചോണ്ട് പറഞ്ഞു. “അല്ല റൗഡി എവിടെ “അമ്പിളി ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു. “അവൻ ആ കടൽക്കരയിൽ അന്നുനെയും ഓർത്തിരിപ്പുണ്ടാവും “വിജയ്യ് പറഞ്ഞു കഴിഞ്ഞതും കാർത്തി അവന്റെ കാലിൽ ഒന്ന് പിച്ചി ആപ്പോഴാണ് എന്താ പറഞ്ഞത് എന്നുള്ള ബോധം വിജയ്ക്ക് വന്നത്. “ആരാ ഈ അന്നു “അമ്പിളി രണ്ടാളെയും ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു………………തുടരും………

Mr. Rowdy : ഭാഗം 13

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story