കൃഷ്ണ: ഭാഗം 15

കൃഷ്ണ: ഭാഗം 15

എഴുത്തുകാരി: Crazy Girl

 “അവള് പോകും… ഒരുമിച്ച് നടക്കും ചെയ്യും… ചിലപ്പോ കൂടെ കിടന്നെന്നും വരും “പെട്ടെന്നാണ് ആരുടെയോ ശബ്ദം ലൈബ്രറിയിൽ അലയടിച്ചത്…. “അമേഘ്” (അപ്പോഴാണ് റാമിന്റെ ഫ്രണ്ട്‌സൊക്കെ അവിടെ വന്നത്… അമേഘ് ആണ് ഇപ്പൊ ഇങ്ങനെ പറഞ്ഞതും ) ഞാൻ വേഗം അവരുടെ അടുത്ത് ചെന്ന് നിന്നു… “എനിക്കറിയാമായിരുന്നു റാം ഇല്ലാത്ത സമയം നീ ഇവളുടെ പുറകെ ചെല്ലും എന്ന്.. ഇവളെ നിന്നിൽ നിന്നും സൂക്ഷിക്കണം എന്ന് അവന് പ്രതേകിച്ചു പറഞ്ഞിരുന്നു”അമേഘ് തന്നെയായിരിന്നു പറഞ്ഞത്.. അത് കേട്ട് ഹരി ദേഷ്യത്താൽ ലൈബ്രറിയിൽ നിന്ന് പോയി… “എന്തിനാ ഹരിയേട്ടൻ ഇങ്ങനെയൊക്കെ പറയുന്നേ…

റാം ഹരിയേട്ടനും തമ്മിൽ എന്താ പ്രശ്നം “ഞാൻ അമേഗിന് നേരെ തിരിഞ്ഞു… “അവന് ആള് ശെരിയല്ല… കണ്ട പെമ്പിള്ളേരെയൊക്കെ കമന്റ്‌ അടിക്കലാണ് മെയിൻ… പിന്നെ ലോവേർസ് ഒക്കെ ഉണ്ടേൽ തെറ്റിക്കും… നീ ആ ഹരിയെ സൂക്ഷിക്കണം.. ഇതൊക്കെ നിന്നോട് പറയുന്നത് നീ നമ്മടെ റാമിന്റെ പെണ്ണായത് കൊണ്ട് മാത്രമാ ” അവന് പറഞ്ഞു നിർത്തിയതും എനിക്ക് ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. നിമിഷ നേരംകൊണ്ട് അത് മായുകയും ചെയ്തു… “അമേഘ് റാം എവിടെ? എന്താ ഇന്ന് കണ്ടേ ഇല്ലല്ലോ ” “അവനു പനിയാ ഞങ്ങൾ ഇപ്പൊ കണ്ടിട്ടാ വന്നത് അവനാ പറഞ്ഞെ നിന്നെ ശ്രെദ്ധിക്കണം എന്ന് ” “എന്താ പനിയോ എന്നിട്ട് കാണിച്ചില്ലേ? ” “ഇല്ലാ അവന് വീട്ടിൽ ഒറ്റക്ക… ഞങ്ങൾ കോളേജ് വിട്ടിട്ടു വേണം അവനെ കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ ” അമേഘ് പറഞ്ഞു തീർന്നതും ആകെ മൊത്തം എനിക്കും വയ്യായിക ആയി…

റാമിന്റെ അമ്മ അച്ഛന്റെ കൂടെ ബാംഗ്ലൂർ ആണെന്ന് അവന് പറഞ്ഞായിരുന്നു… ഇപ്പൊ ഒറ്റക്ക് ആയിരുന്നു പാവം വല്ലതും കഴിച്ചോ എന്തോ… “അവന് നിന്നെ കാണണം എന്നുണ്ടായിരുന്നു… ഞങ്ങളുടെ കൂടെ വരാൻ കൊറേ വാശി പിടിച്ചു… ഞങ്ങൾ കൂട്ടാഞ്ഞതാ… പാവം നിന്നെ ഒരുപാട് മിസ്സ്‌ ആകുന്നുണ്ട് “എന്നും കൂടി അമേഘ് പറഞ്ഞപ്പോൾ എനിക്ക് അവനെ കാണാൻ തിടുക്കമായി… കണ്ടില്ലേൽ എനിക്ക് ഇന്ന് ഒന്നിനും സമാധാനം കിട്ടില്ല… പെട്ടെന്നാണ് ഒരുത്തൻ അമേഗിനെ വിളിച്ചു ലൈബ്രറിയിൽ വന്നത്… അവന് എന്നോട് പറഞ്ഞു തിരിഞ്ഞ് നടന്നു “അമേഘ് “അവന് ഒന്ന് തിരിഞ്ഞു നോക്കി “എനിക്ക് റാമിനെ കാണണം.. എനിക്ക് എവിടെയാ അവന്റെ വീട് എന്ന് പറഞ്ഞു തന്നാൽ മതി ഞാൻ പൊയ്ക്കോളാം ” എന്ന് കുറച്ചു ചമ്മലോടെ പറഞ്ഞതും അവനൊന്നും ചിരിച്ചു അവസാനം അവന്റെ വീടും പറഞ്ഞു തന്നു… ആ സമയം തന്നെ ഞാൻ ബാഗും എടുത്ത് കോളേജിൽ നിന്നിറങ്ങി…

ഇതുവരെ പഠിക്കണം എന്ന് മാത്രമായിരുന്നു മനസ്സ് നിറയെ എന്നാൽ റാം എന്റെ ജീവിധത്തിൽ വന്നപ്പോൾ എനിക്ക് വന്ന മാറ്റം… ബുക്ക്‌ തുറക്കുമ്പോൾ അവന്റെ മുഖം മാത്രമാണ്… പഠിച്ച് ജോലി കിട്ടിയില്ലെങ്കിലും സാരമില്ല അവന്റെ പെണ്ണായി അവന്റെ കൂടെ സന്തോഷത്തോടെ ജീവിക്കണം… അത്യാഗ്രഹമാണെന്ന് അറിയാം എന്നാലും എനിക്കിപ്പോൾ അവനില്ലാതെ പറ്റില്ല… ഓരോന്ന് ഓർത്തു അവന്റെ വീട് ഞാൻ കണ്ടുപിടിച്ചു… കാളിങ് ബെൽ അടിക്കണോ വേണ്ടയോ എന്നായിരുന്നു… ആകെ മൊത്തം ഒരു ടെൻഷൻ അവസാനം രണ്ടും കല്പ്പിച്ചു ബെൽ അടിച്ചു… കുറച്ചു സമയം നിന്നപ്പോളേക്കും ഡോർ തുറന്നിരുന്നു… റാം തന്നെ ആയിരുന്നു തുറന്നത് എന്നെ കണ്ടപ്പോൾ ഞെട്ടി എന്നാണ് വിചാരിച്ചത് പക്ഷെ എന്നെ പ്രദീക്ഷിച്ച പോലെ ആ മുഖത്ത് നിറയെ പുഞ്ചിരിയായിരുന്നു… ” എന്റെ പെണ്ണ് വരുമെന്ന് എന്നോട് അമേഘ് പറഞ്ഞിരുന്നു

“അവന് ഡോറിൽ ചാരി നിന്നു പറഞ്ഞു… “ഓഹോ.. ഞാൻ ഞെട്ടിക്കണം എന്നൊക്കെ വിചാരിച്ചു എല്ലാം പോയില്ലേ “ലേശം സങ്കടം മുഖത്ത് വരുത്തി പറഞ്ഞപ്പോൾ അവനൊന്നു ചിരിച്ചു എന്നിട്ട് എന്റെ താടിയിൽ പിടിച്ചു പറഞ്ഞു… “എന്നെ പറ്റിക്കാൻ നീ ആയില്ല മോളേ 😂… “എന്നും പറഞ്ഞു എന്റെ കയ്യില് പിടിച്ചു വീടിനുള്ളിൽ കയറ്റി… ഡോർ ലോക്ക്… ഞാൻ ഒന്ന് ഞെട്ടി… അവനെ തന്നെ നോക്കി നിന്നു… അപ്പോഴാണ് ഞാൻ ഓർത്തത് ഞാൻ ഒറ്റയ്ക്ക് അതും ഒരാണിന്റെ കൂടെ മനസ്സ് ആകെ വെപ്രാളവുമായി… “നീ പേടിക്കൊന്നും വേണ്ടാ കിച്ചു നിന്നെ ഞാൻ ഒന്നും ചെയ്യില്ല അല്ലേലും ഈ പനി വേച് ഞൻ എന്ത് ചെയ്യാനാ. ” “ഹാ.. എങ്ങനിണ്ട് പനി… നല്ലോണം ഉണ്ടോ.. നോക്കട്ടെ “എന്നും പറഞ്ഞു നെറ്റിയിൽ തൊട്ടു നോക്കി “അയ്യേ ചൂടൊന്നും ഇല്ലാലോ.. പനിയുള്ളതായിട്ട് തോന്നുന്നും ഇല്ലാ.. കള്ള പനിയാണോ ” “അയ്യെടി കള്ള പനിയൊന്നുമില്ല ഞാൻ ഒന്ന് കുളിച്ചു അതോണ്ട് ചൂട് ഒന്ന് പോയതാ…

സത്യം പറഞ്ഞ തീരാ വയ്യ നീ വന്നത് കൊണ്ടാണെന്നു തോന്നുന്നു കുറച്ചു ഉന്മേഷമുണ്ട് “എന്നും പറഞ്ഞു റാം കുസൃതി ചിരിയലെ അടുത്തേക്ക് നീങ്ങി ഒരടി പുറകോട്ട് പോകാൻ എനിക്ക് പറ്റുന്നില്ല..എവിടെയോ തട്ടി നിൽകുവാ… അവനടുത് വരുമ്പോളും മനസ്സ് എന്തിനോ പേടിക്കുകായായിരുന്നു… ” അങ്ങട് മാർ…” അവനേം തള്ളി ഞാൻ മാറി നിന്നു… “പിന്നെ മോന് വല്ലതും കഴിച്ചോ ” “ഇല്ലാ.. ഇവിടെ ഒന്നും ആകീട്ടില്ല.. എന്തേലും ഓർഡർ ചെയ്യണം എനി” ” വേണ്ട ഞാൻ കഞ്ഞി ആക്കിത്തരാം… എവിടാ കിച്ചൻ ” “ആഹാ എന്റെ കിച്ചു ഭാര്യ കളിക്കാ… “വീണ്ടും എനിക്ക് അടുത്തേക്ക് വരാൻ തുടങ്ങിയപ്പോ അവനേം തള്ളി മാറ്റി.. ഞാൻ തന്നെ കിച്ചൻ കണ്ടുപിടിച്ചു… “കള്ള പനിക്കാരൻ മുറിയിൽ ഇരികുട്ടോ ഞാൻ വല്ലതും ആകുന്നത് വരെ ഇങ്ങോട്ട് വന്നേക്കരുത് “കിച്ചണിൽ നിന്ന് അലറി വിളിച്ചു പറഞ്ഞു… “ശെരി കൊച്ചമ്മേ ” അവനും പറഞ്ഞു… എനിക്ക് ചിരി വന്നു… വേഗം കഞ്ഞിയാക്കി ഹാളിൽ കൊണ്ട് വന്നു അപ്പൊ അവന് സോഫയിൽ കിടക്കായിരുന്നു…

“ഹ്മ്മ് വന്നോ വന്നോ ഫുഡ്‌ റെഡി” “എനിക്ക് വയ്യടി നടക്കാൻ നീ എനിക്ക് വാരി തരുവോ ” കൊഞ്ചലോടെ പറഞ്ഞപ്പോ എനിക്ക് അത് കേൾക്കാതിരിക്കാൻ തോന്നിയില്ല… സ്പൂൺ വെച് കഞ്ഞി വാരി കൊടുത്തു അവന്റെ നോട്ടം എന്നിലേക്ക് തന്നെയായിരുന്നു… നാണമുണ്ടേലും അത് പുറത്ത് കാട്ടീല… അപ്പോഴാണ് അവന് പോക്കറ്റിൽ നിന്നു ഒരു പാദസരം എടുത്തത് അവന് അത് എന്റെ കാലിൽ ഇട്ടു തന്നപ്പോൾ എന്റെ കണ്ണു നിറഞ്ഞു ആദ്യമായി കിട്ടിയ സമ്മാനം അതും ജീവനായി കാണുന്ന മനുഷ്യന്റെ കൈയിൽ നിന്നു അവനൊരു പുഞ്ചിരി നൽകി കണ്ണിലെ നനവ് തുടച് കിച്ചണിൽ പോയി… അവന് സോഫയിൽ തന്നെ കിടക്കുന്നുണ്ടായിരുന്നു.. തലയിൽ ഒന്ന് തലോടി ഞാൻ പോകാൻ നേരം അവന് എന്റെ കയ്യില് പിടിച്ചു… “എന്താ റാം.. എന്തേലും വേണോ ” “ഹ്മ്മ് വേണം.. താ ഇവിടെ “എന്നും പറഞ്ഞു കവിളിൽ തൊട്ടു കാണിച്ചു തന്നു…

“അയ്യെടാ.. എന്നെക്കൊണ്ടൊന്നും പറ്റില്ല ഞാൻ പോട്ടെ സമയമായി ” “കിച്ചു ഇവിടെ വരെ വന്നിട്ട് ഒന്നും തരാതെ പോയ എനിക്ക് വിഷമമാവുമെ ” “അയ്യോ അതൊക്കെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ഒന്നും നടക്കൂലാ കയ്യ് വിട് റാം ” “പ്ലീസ് ടി ഒന്ന് “എന്ന് അവന് കെഞ്ചിയപ്പോൾ പാവം തോന്നി… അവന് പിടിച്ച കൈ ഞാൻ എന്റെ ചുണ്ടോട് ചേർത്ത് ഒരു ചുംബനം നൽകി… പക്ഷെ അത് മൂപ്പർക്ക് പിടിച്ചില്ല എന്നാലും എങ്ങനെയൊക്കെ പറഞ്ഞു അവിടുന്ന് ഇറങ്ങി അവിടുന്ന് ഇറങ്ങുമ്പോൾ മനസ്സ് ആകെ കുളിരു കോരുന്ന സുഖമായിരുന്നു… സത്യം പറഞ്ഞ അവിടുന്ന് ഇറങ്ങാൻ തന്നെ തോന്നിയില്ല… അന്ന് രാത്രി മുഴുവൻ മനസ്സിൽ റാം ആയിരുന്നു അപ്പോഴാണ് മുറിയിലേക്ക് ശ്രവണേട്ടൻ വന്നത്.. ഞാൻ കണ്ണുമടച്ചു കിടന്നു… പെട്ടെന്ന് ശ്രവണേട്ടൻ എന്റെ കാലിൽ തൊട്ടപ്പോ കാൽവലിച്ചു ഒച്ചവെക്കാൻ നിന്നതും ശ്രവണേറ്റാൻ ശബ്ദം താഴ്ത്താൻ ദേഷ്യപ്പെട്ടു… എന്നിട്ട് മുറിയിൽ നിന്ന് ഇറങ്ങി പോയി…

അന്ന് ഒരുപാട് കരഞ്ഞു… പിറ്റേന്ന് ശ്രവണേട്ടനെ കുറിച് പറയാൻ ഞൻ തിടുക്കത്തോടെ കോളേജിൽ ചെന്ന്… റാമിനെ ഒരുപാട് നോക്കി എവിടേം കണ്ടില്ല..അവസാനം നിരാശയോടെ ക്ലാസ്സിൽ കയറി…. എനി പനി മാറീലെ… വീണ്ടും കൂടീട്ട് ഉണ്ടാവുമോ… എന്താ പറ്റിയെ… ക്ലാസ്സ്‌ ഇരിക്കുമ്പോളും മനസ്സ് മുഴുവൻ റാം ആയിരുന്നു…. എങ്ങനേലും തീർന്ന മതി എന്നായി… എങ്ങനെയൊക്കെയോ ബ്രേക്ക്‌ വരെ പിടിച്ചു നിന്നു… എപ്പോഴും റാം ഇരിക്കുന്ന ഗുൽമോഹർ മരത്തിനു അടുത്തേക്ക് നീങ്ങി… അവിടെയുള്ള കാഴ്ച എന്റെ കണ്ണിൽ ഇരുട്ട് പകർത്തി…. ഭൂമി രണ്ടായി പിളർന്നെങ്കിൽ എന്നാഗ്രഹിച്ചു… വീഴാതിരിക്കാൻ ഞാൻ അവിടെയുള്ള തൂണിൽ താങ്ങി നിന്നു… റാമും കോളേജിലെ ബ്യൂട്ടി ക്വീൻ ശ്രേയയും തമ്മിൽ കൈ കോർത്തു പരസ്പരം കവിളിൽ ചുംബിക്കുന്നു… അവളെ ഒരുപാട് തവണ റാമിന്റെ കൂടെ കണ്ടിട്ടുണ്ട്…

അവന്റെ ക്ലാസ്സ്‌ മേറ്റ്‌ ആണ് പോരാത്തതിന് അവന്റെ കസിനും ആണ് എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ… ഞാൻ ഒന്നും പറയാതെ… കണ്ണ് നിറച്ചോണ്ട് ക്ലാസ്സിലേക്ക് ഓടി.. പുറത്തിറങ്ങാൻ പോലും പറ്റിയില്ല…. അന്ന് റാം എന്റെ അടുത്ത് വരുമെന്ന് തന്നെ വിശ്വസിച്ചു.. പക്ഷെ കോളേജ് കഴിഞ്ഞിട്ടും അവന് എന്റെ അടുത്ത് പോയിട്ട്.. എന്റെ മുന്നിൽ പോലും വന്നില്ല…മരിച്ചാൽ മതിയെന്ന് തോന്നി…കോളേജ് വിട്ട് പോകാൻ നേരം ആണ് അമേഘ് എന്റെ അടുത്ത് വന്നത്… “കൃഷ്ണ “അവന് വിളിച്ചപ്പോളും അവനു മുഖം കൊടുത്തില്ല… “നാളെ റാമിന്റെ ബര്ത്ഡേ ആണ് നീ വരണം നിനക്കൊരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട് അവൻ “എന്നും പറഞ്ഞു അമേഘ് പോയപ്പോൾ ആണ് ഞൻ ഒന്ന് ശ്വാസം വിട്ടത്… പേടിച്ചത് പോലെ ഒന്നുമില്ല.. അവന് എന്റെ മുന്നിൽ വരാഞ്ഞത് സർപ്രൈസ് പൊളിയും എന്ന് വിചാരിച്ചിട്ടായിരിക്കും… പാവം.. ശ്ശെ ഞാനാ തെറ്റിദ്ധരിച്ചേ പിറ്റേന്ന് ഉള്ളതിൽ ഏറ്റവും നല്ല ചുരിദാർ ഇട്ടു..

കൂടെ കയ്യില് കൂട്ടി വെച്ച സ്കോളർഷിപ് പൈസ ഒക്കെ എടുത്ത് മോശമില്ലാത്ത ഒരു ഷർട്ട്‌ എടുത്തുകൊണ്ടു അവന്റെ വീട്ടിലേക്ക് ചെന്നു. കോളേജ് പോകുന്ന പോലെ ആണ് വീട്ടിൽ നിന്നിറങ്ങിയത്.. .. വീടിനു മുറ്റത് നിറയെ ബൈക്കും കാറും കൊണ്ട് നിറഞ്ഞിരുന്നു ഞാൻ അകത്തു കയറിയപ്പോളേക്കും കേക്ക് മുറിച്ചിരുന്നു…ഞാൻ വന്നത് കണ്ടപ്പോൾ എല്ലാരുടെയും മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നു… പക്ഷെ അത് വെറും പുച്ഛമാണെന്ന് മനസ്സിലാക്കാൻ എനിക്ക് നിമിഷങ്ങൾ മതിയായിരുന്നു…. “ആഹ്ഹ വെൽക്കം കൃഷ്ണ.. ഞങ്ങൾ നിന്നെയാണ് വെയിറ്റ് ആകുന്നത്… “റാം അങ്ങനെ പറഞ്ഞപ്പോ എനിക്കെന്തോ അപകടമാണ് തോന്നിയത് ആകെ മൊത്തം അവനൊരു മാറ്റം… “ന്താ റാം “ഞാൻ വിയർത്തൊലിച്ചായിരുന്നു അവിടെ നിന്നു ഓരോ ആളുടെ നോട്ടവും മനസ്സ് കുത്തുന്നത് പോലെ… “അമേഘ് ഇപ്പൊ എങ്ങനാ ഉണ്ട്..ഞാൻ പറഞ്ഞത് പോലെ നടന്നില്ലേ..ഹരി അവനിപ്പോൾ എന്റെ മുന്നിൽ എങ്ങനാ ആണെന്ന് അറിയുമോ… ഇതാ ഇങ്ങനെ തലയും കുനിച്ചു…

പാവം എത്ര ആഗ്രഹിച്ചതാ ഈ സുന്ദരിക്കോതയെ… പക്ഷെ ഭാഗ്യം എന്റെ കൂടെയാ ” “അതേടാ ഇവള് പൊട്ടിയായത് കൊണ്ട് ഞങ്ങൾക്ക് ഒന്നുടെ എളുപ്പമായി “പിനീട് അവിടെ കൂട്ടച്ചിരി ആയിരുന്നു… ശ്രേയ അവള് അടുത്ത് വന്നു എന്റെ കയ്യില് നിന്ന് പൊതി തട്ടിപ്പറിച്ചു… “എന്താ ഇത്.. എവിടുന്ന് പൊക്കിയതാ ഈ ഷർട്ട്‌…”എന്നും പറഞ്ഞു അതെടുത്തു എറിഞ്ഞു… എനിക്കൊന്നും മനസ്സിലായിരുന്നില്ല എന്താ അവിടെ നടക്കുന്നെ എന്ന്.. പക്ഷെ അവിടെ ഞാൻ വെറും ഒരു കോമാളിയാണെന്ന് തിരിഞ്ഞു…പലരും മുഖത്ത് നോക്കി കളിയാക്കിയും ചിരിച്ചും പരിഹസിച്ചും കൊണ്ട് നിന്നു.. അവിടെ നിന്ന് കരഞ്ഞോണ്ട് ഇറങ്ങി ഞാൻ അല്ല ഇറങ്ങിയോടി എന്ന് പറയുന്നതായിരിക്കും ശെരി……. രണ്ട് ദിവസം രണ്ട് ദിവസമാണ് ഞാൻ കോളേജിൽ പോകാഞ്ഞത്…വീട്ടിലിരുന്നു കരഞ്ഞു കരഞ്ഞാണ് ദിവസം കളഞ്ഞത്.. എത്രകാലം വീട്ടിൽ ഒതുങ്ങും എന്ന ചിന്താഗതി എന്നെ വീണ്ടും കോളേജിൽ കയറ്റി… അവിടെ കാണാൻ മുന്നിൽ തന്നെ റാമിന്റെയും ശ്രേയയുടെയും ലീലാവിലാസങ്ങൾ മനസ്സ് കീറി മുറിക്കുന്നത് പോലെ ആയിരുന്നു… പക്ഷെ അവന്റെ മുന്നിൽ ചെന്ന് പെടാതെ ഞാൻ സൂക്ഷിച്ചു..

അവനെ മറക്കാൻ എനിക്ക് പറ്റില്ലായിരുന്നു….ആദ്യമായി തോന്നിയ പ്രണയമാണ്… പക്ഷെ അവനു അത് വെറും കളിയായിട്ട കണ്ടത്… ആരോടോ ഉള്ള പ്രതികാരം തീർക്കാനുള്ള ഒരു കരു…… ഒറ്റക്ക് ഇരിക്കണം എന്ന് വിചാരിച്ചു ലൈബ്രറിയിൽ പോയി… അവിടെ തല വെച്ചു കിടന്നു… “സോറി കൃഷ്ണ “പെട്ടെന്നാണ് പുറകിൽ നിന്നു ആരോ പറഞ്ഞത്. തല പൊക്കി നോക്കിയപ്പോൾ ഹരി…അവനെന്തിനാ സോറി പറയുന്നേ എന്ന പോലെ ഞാൻ അവനെ നോക്കി… “ഞാൻ കാരണമാ നിനക്ക് ഈ ഗതി വന്നത്… എന്നോട് ക്ഷമിക്കണം… നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ അവന്റെ പുറകെ പോകല്ലേ എന്ന് എന്നിട്ടും നീ പോയി.. നിനക്ക് അവനോടുള്ള പ്രണയം കാരണം പലതും ഞാൻ മറച്ചു വെച്ചു എല്ലാം എന്റെ തെറ്റാണ്… ” അവനെന്താണ് പറയുന്നത് എന്നറിയില്ല പക്ഷെ അന്ന് ബര്ത്ഡേ പാർട്ടിയിൽ റാം ഹരിയുടെ പേര് ഉച്ചരിച്ചിരുന്നു… ഞാൻ ഹരി പറയുന്നത് കാതോർത്തു….

“ശ്രേയ ആദ്യം പ്രണയിച്ചത് എന്നെയായിരുന്നു… she വാസ് മൈ ബ്യൂട്ടിക്വീൻ… അവന് അവളെ പ്രോപ്പൊസ് ചെയ്‌തെങ്കിലും അവള് എന്നെയാണ് ഇഷ്ടം എന്ന് പറഞ്ഞത്…. അത് കാരണം പലതവണ ഞാങ്ങൾ അടിയായിട്ടുണ്ട്…. പിന്നീട് ശ്രേയ വെറുതെ ചെറിയ ചെറിയ കാരണങ്ങൾ ഉണ്ടാക്കി വഴക്കിടാൻ തുടങ്ങി എനിക്ക് അവളിൽ നിന്ന് സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ അവൾകിട്ട് ഒന്ന് കൊടുത്തു ബ്രേക്ക്‌ അപ്പ്‌ ആയി…അതിനു പിറ്റേ ദിവസമാണ് അവളും റാമും കൂടി ഒരുമിച്ചത്.. അവരെ കണ്ടമാത്രയിൽ റാമിനെ അടിച്ചിട്ടു കൂടെ ഒരു ഡയലോഗും പറഞ്ഞു.. “ഇവളെക്കാൾ നല്ല പെണ്ണിനെ നോക്കി നിങ്ങള്ടെ മുന്നിൽ കൊണ്ട് വരും എന്ന് ” ” ഹരിയേട്ടൻ ഒന്ന് നിർത്തി…. “അതിനു ഞാൻ ഞാൻ എന്ത്‌ ചെയ്തു എന്നെയെന്തിന് ഒരു വിഡ്ഡ്‌ഢിവേഷം കെട്ടിച്ചു “ഹരിയെട്ടനെ നോക്കി നിറഞ്ഞ കണ്ണോടെ ചോദിച്ചു “നല്ലൊരു പെണ്ണിനുള്ള തിരച്ചിലിൽ ആയിരുന്നു ഞാൻ..

പ്ലസ് വണ്ണിൽ പഠിക്കുന്ന ഒരു സുന്ദരി പെണ്ണിനെ ഞാൻ കണ്ടു….അവളെ കണ്ടപ്പോൾ ഞാൻ എന്റെ പ്രതികാരമെല്ലാം മറന്നു പകരം അവളെ സ്വന്തമാക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു… ഒരുപാട് തവണ അവളുടെ പുറകെ ചെന്നിട്ടുണ്ട്.. അവള് പോലും അറിയാതെ… അവളുടെ വീട്ടുകാര്യവും എല്ലാം ഞാൻ അറിഞ്ഞു… പിന്നീട് എനിക്ക് അവളില്ലാതെ പറ്റില്ല എന്ന് തോന്നി… ഞാൻ ഇത് എന്റെ ഫ്രണ്ട്സിനോട് പറഞ്ഞു അതെങ്ങനെയോ റാം അറിഞ്ഞു… അവന് വാശിയായി അവളൊരിക്കലും എനിക്ക് എത്തിചേരരുത് എന്ന്… എങ്ങനെയാണെന്ന് അറിയില്ല അവളും വീണു അവന്റെ പ്രതികാരകുഴിയിൽ… അവന്റെ വീട് വരെ അവളെ അവന് എത്തിച്ചു..ഭക്ഷണം വരി കൊടുക്കുന്നു അവള് അവന്… കയ്യില് ചുംബനവും അവള് കൊടുത്തു… അതിന്റെ വീഡിയോ ക്ലിപ്പ് എനിക്ക് അയച്ച് തന്നു .. അന്ന് ഞാൻ തകർന്നു… കാരണം എനിക്ക് അവളെ നഷ്ടപെട്ടത് കൊണ്ടല്ല ഞാൻ കാരണം ഒരു കോമാളിയെ പോലെ അവള് പോലും അറിയാതെ പെട്ടത് കൊണ്ട്… പിന്നീട് ഓടിയൊളിക്കുകയായിരുന്നു ഞാൻ…

അവളെ ഒന്ന് കാണാൻ വരെ ത്രാണിയെനിക്കില്ല ” എന്നും പറഞ്ഞു അവന് നടന്നകന്നു… ഹരിയേട്ടൻ പറഞ്ഞ ആ പെൺകുട്ടി ഞാൻ അല്ലെ.. എന്നെയല്ലേ ഹരിയേട്ടൻ പറഞ്ഞെ… അപ്പൊ അന്ന് വീടിൽ ഞാൻ റാമിന് ഉമ്മ കൊടുക്കുമ്പോൾ ഒരു ക്യാമെറക്കുള്ളിൽ ആയിരുന്നോ ഞാൻ…. എന്റെ ദേവിയെ…എന്നോട് എന്തിനാ ഇങ്ങനെ… ഇതിനൊക്കെ അവനോട് ചോദിക്കണം… ഞാൻ ലൈബ്രറിയിൽ നിന്നിറങ്ങി ഗുൽമോഹർ മരത്തിനു നേരെ നീങ്ങി അവിടെയുണ്ടായിരുന്നു റാമും ശ്രേയയും … എന്നെ കണ്ടപ്പോ ഭാവമാറ്റം ഇല്ലാതെ അവർ വീണ്ടും പഴേ പോലെ കൊഞ്ചിക്കൊണ്ടിരുന്നു…. “റാം “എന്റെ വിളി കേട്ട് അവന് പുച്ഛത്തോടെ ഒന്ന് നോക്കി.. “എന്താടി ” “നീ എന്തിനാ എന്നെ ഒരു വിഡ്ഢിവേഷം കെട്ടിച്ചത്..നിനക്കറിയാമായിരുന്നില്ലേ ഞാൻ എങ്ങനെയാ ജീവിച്ചു പോകുന്നെ എന്ന്.. എന്നിട്ട് നീ എന്തിനാ എന്നെ എങ്ങനാ സങ്കടത്തിലാഴ്ത്തുന്നെ… “കരയാതിരിക്കാൻ ഞാൻ പാടുപെട്ടു.. “പിന്നെ എനിക്കെന്താ ഓളമോ ഒരു വേലക്കാരി പെണ്ണിനെ ചുമക്കാൻ…

പക്ഷെ പറഞ്ഞിട്ട് കാര്യമില്ല എന്റെ അഭിനയം അബാരാമണല്ലോ…. പക്ഷെ കിച്ചു എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ലാ… ആ ഹരി അവനോടാണ് എനിക്ക് ദേഷ്യം അവനെ ഇട്ടു കളിപ്പിക്കാൻ നിന്നെയല്ലാതെ വേറെ ഒരു മർഖവും ഇല്ലായിരുന്നു കൊച്ചേ… നീ ഇതൊരു കളിതമാശയായിട്ട് അടുത്തേക്ക്… “എന്നും പറഞ്ഞു അവന് നടന്നകന്നു…. അന്ന് വെറുത്തതാണ് ഞാൻ അവനെ… പിന്നീട് അവനെ മറക്കാൻ എന്നവണ്ണം ഞാൻ ഒന്നുടെ പഠിപ്പിലും കോളേജ് പ്രോഗ്രാമിലും ഡാൻസ് ഒക്കെ ആയി നടന്നു… അവിടെയൊക്കെ റാം ഉണ്ടായിരുന്നു അവനെ ഞാൻ പാടെ മറക്കാൻ ശ്രേമിച്ചു… ഇപ്പൊ ഇതാ എന്റെ ജീവിധത്തിൽ പോലും അവനില്ല ” “അപ്പൊ ഹരി “അച്ചു സംശയത്തോടെ ചോദിച്ചു… ” ഞാൻ വിചാരിച്ചത് അവന് എന്നെ മറന്ന് കാണും എന്നായിരുന്നു.. എന്നാൽ എന്റെ കോളേജ് പഠനം കഴിഞ്ഞു പിജി യും കഴിയാറായപ്പോൾ അവന് എന്റെ വീട്ടിൽ വന്നു… എന്നേം കൊണ്ട് പോകാൻ.. അവന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു കൊണ്ട്… അത് വെല്ല്യ ഭൂകംബം തന്നെയുണ്ടാക്കി..അവനൊരു ജോലി പോലും ഇല്ലായിരുന്നു പിന്നെ എങ്ങനാ അവന്റെ പുറകെ പോകും..

ആ സമയം ആണുങ്ങളെ തന്നെ വെറുതെ ഒരു നിമിഷമായിരുന്നു അതുകൊണ്ട് ഹരിയുടെ പ്രണയം പോലും കപടമായിട്ടാണ് തോന്നിയത് ..അതുകൊണ്ട് അവനെ പറഞ്ഞയച്ചു… വീണ്ടും അവന് വന്നു… അപ്പോൾ വീട്ടിലെ ശ്രവണട്ടെന്റെ ശല്യം സഹിക്കാതെ ഇറങ്ങി പോയാലോ എന്ന് ആലോചിച്ചതാ അപ്പോഴാ സത്യേച്ചിക്ക് ആലോചന വന്നത് ഞാൻ ഇറങ്ങി പോയാൽ വീടിന് നാണക്കേടാകും…വല്യച്ചനും വല്യമ്മയും തല്ലിയും ശകാരിച്ചു കൊറേ ദിവസം മുറിയിൽ പൂട്ടിയിട്ടു ഞാൻ പോകും എന്ന് ഭയന്നു അതുകൊണ്ട് തന്നെ ഞാൻ വീണ്ടും അതിൽ നിന്ന് പിന്തിരിഞ്ഞു… പക്ഷെ ഇപ്പൊ തോന്നുന്നു അന്ന് പോയിരുന്നേൽ ഇന്നീ അവസ്ഥ എനിക്ക് വരില്ലായിരുന്നു… ” “എന്ന ഇറങ്ങി പോടീ നിന്നെ ആര ഇവിടെ പിടിച്ചു വെച്ചേ… എനി ഒന്ന് കെട്ടി എന്ന് വെച്ചാല് നീ വിഷമിക്കണ്ടാ ഡിവോഴ്സ് ഞാൻ പെട്ടെന്ന് എത്തിക്കാം..

“അപ്പോഴാണ് കലി തുള്ളി നിക്കുന്ന തൊരപ്പനെ കണ്ടത് അവസാനം പറഞ്ഞത് മൂപ്പർക്ക് പിടിച്ചില്ല.. ” ആഹ് പോകും ഹരിഏട്ടൻ ഒന്നുടെ വിളിച്ച ഞാൻ പോകും എനി ആരേം പേടിക്കണ്ടല്ലോ… എന്റെ ഇഷ്ടത്തിന് എന്ത് വേണമെങ്കിലും ചെയ്യാം “എന്ന് പറഞ്ഞതും മൂപര് കലി തുള്ളി പോയി.. “എന്റെ കൃഷ്ണ നീ ഇത്രയൊക്കെ അനുഭവിച്ചു എന്ന് നിന്റെ ഈ ഭാവം കണ്ടാൽ പറയില്ല… എനി നിനക്ക് കരയാൻ വരില്ല… നിന്റെ കൂടെ അച്ചു ഉണ്ടാകും “അച്ചു എന്നിലേക്ക് ചേർന്ന് നിന്നു.. “അച്ചുവിന്റെ കൂടെ ഞാനും” എന്ന് പറഞ്ഞു അർജുനും അച്ചുവിന്റെ അടുത്ത് വന്നിരുന്നു അവളെ ചേർത്ത് പിടിക്കാൻ പോയി… “പോ വൃത്തിക്കെട്ടവനെ എന്ന തൊട്ട ആ കയ്യ് ഞാൻ വെട്ടും.. അലവലാതി ” “ഓഹ് പിന്നെ തൊടാൻ പറ്റിയ കോലം ഒന്ന് പോടീ നീർക്കോലി.. ” “എന്റെ പൊന്നു മക്കളെ നിങ്ങൾക്ക് പോണ്ടേ സമയം ആയി… പിന്നെ എനിക്ക് ഒരു കൊഴപ്പവും ഇല്ലാ എല്ലാം ഞാൻ മറന്നതാണ് ഇപ്പൊ പുതിയ ലൈഫ്….

അതൊക്കെ പോട്ടെ അച്ചു നീ എങ്ങനാ പോകുവാ നിന്റെ പപ്പാ വരുമോ കൂട്ടാൻ ” “ഇല്ലാ പപ്പയെ വിളിച്ചില്ല… സമയം കൊറേ ആയി പപ്പാ ലേറ്റ് ആകും റൂമിലെത്താൻ എന്ന് പറഞ്ഞിരുന്നു… പറ്റുമെങ്കിൽ എനിക്കൊരു ടാക്സി പിടിച്ചു തരുമോ ” “എന്തിനാ ടാക്സി പോകുന്ന വഴിക്ക് ഞാൻ കൊണ്ടുവിടലോ ഈ രാത്രി ടാക്സിയിൽ ഒക്കെ പോകുവാ എന്ന് വെച്ചാൽ “അർജുൻ ആയിരുന്നു.. “തന്റെ കൂടെ വരുന്നതിനേക്കാൾ നല്ലത് ടാക്സി ആണ്… ” “കിച്ചു അറിഞ്ഞോ.. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ ഒരു പെൺകുട്ടി ടാക്സിയിൽ റൂമിൽ ചെല്ലാൻ നിന്നതാ… ഓരോ സ്ഥലം എത്തുന്നോറും ടാക്സി ഡ്രൈവർ ഓരോ സ്റ്റോപ്പിൽ നിന്ന് ഓരോ ആളെ കയറ്റി… ആ പെൺകുട്ടി സംശയം തോന്നുമ്പോളേക്കും അവർ അവളേം കൊണ്ട് ഏതോ കാറ്റിൽ ചെന്നായിരുന്നു… അവസാനം അവളെ ഒരു പുഴയിൽ നിന്ന കണ്ടെടുത്തത്.. പാവം അല്ലെ”എന്ന് അർജുൻ എന്നോട് പറഞ്ഞതും അച്ചുവിന്റെ മുഖം മങ്ങി…

“എന്ന ഞാൻ പോകുവാ… വേണേൽ ഒരു ടാക്സി ഞാൻ ഇങ്ങോട്ട് അയക്കാം “എന്നും പറഞ്ഞു അർജുൻ നടന്നു ഡോറിനടുത് ചെന്ന്… “അയ്യോ ഞാനും വരുന്നു അനക് ടാക്സിയോന്നും വേണ്ട.. “എന്നും പറഞ്ഞു ഇളിച്ചോണ്ട് അവളും അവന്റെ പുറകെ നീങ്ങി.. ഞാൻ ഡോറും അടച്ചു ഡ്രസ്സ്‌ എടുത്ത് കുളിക്കാൻ കയറി അപ്പോഴേക്കും ഋഷിയെട്ടൻ കുളിച് ഇറങ്ങിയിരുന്നു…. കുളിച് കഴിഞ്ഞു ഡ്രസ്സ്‌ എല്ലാം വാഷിംഗ്‌ മെഷീനിൽ ഇടാൻ നിന്നപ്പോൾ ആണ് ഋഷിയെട്ടന്റെ ഷർട്ടിന്റെ കൈയിൽ ചോര പൊടികൾ കണ്ടത്.. ഞാൻ അതെടുത്തു നോക്കിയപ്പോ ഉണ്ടായിരുന്നു രണ്ട് കൈകളിലും ചോര… അയ്യോ ഇത് ഞാൻ കണ്ടില്ലല്ലോ… ഇന്ന് അടിയാക്കിയപ്പോൾ മുറിഞ്ഞതായിരിക്കുമോ…. ഞാൻ കാരണം… ഞാൻ ബാത്‌റൂമിൽ നിന്നിറങ്ങി പതിയെ ഋഷിയെട്ടന്റെ മുറി തുറന്ന് തലമാത്രം ഉള്ളിലേക്ക് ഇട്ടു ചുറ്റുമൊന്നു വീക്ഷിച്ചു….

************** (അർജുൻ ) ” അല്ലാ തള്ള്റാണി നിനക്കീ പ്രണയവും കോപ്പുമൊന്നും ഉണ്ടായിരുന്നില്ലേ…. ആ ചിലപ്പോ നിന്നെ പോലത്തെ ഒരു സാധനത്തെ ആരു നോക്കാനാ അല്ലെ ” ഡ്രൈവിംഗ് ചെയ്തോണ്ടിരിക്കുമ്പോൾ ആണ് അർജുൻ അച്ചുവിലേക്ക് തിരിഞ്ഞത് അവന് പറയുന്നത് അവള് അവനെ തറപ്പിച്ചു നോക്കി… “ഇയാൾക്കറിയോ…ഞാൻ എവിടെ ചെന്നാലും എന്റെ പുറകെ ആണ്പിള്ളേര് വരുമായിരുന്നു.. ഞൻ ഒന്ന് ഞൊടിചാൽ മതി എന്റെ പുറകെ ക്യു ആയിരിക്കും ക്യൂ എന്ത് ചെയ്യാനാ സൗന്ദര്യം ശാപം “എന്നും പറഞ്ഞു അവള് മുടിയൊന്നു മിനുക്കി.. “ഉഫ് നിന്റെ ഈ തള്ള് നിന്റെ വീട്ട്കാർ എങ്ങനാടി സഹിക്കുന്നേ… സൗന്ദര്യം ശാപം പോലും സൗന്ദര്യത്തിനെ ശാപം ആണ് എന്ന് പറ 😂😂😂” “കികികി ഇളിക്കല്ലേ പറീന്നാളും ഒന്ന് കണ്ണാടിയൊക്കെ നോക്കുന്നത് നല്ലതാ… ശെരിക്കും പറഞ്ഞ മനുഷ്യ കൊരങ്‌ ” “നീ പോടീ വടയക്ഷി ” “നീ പോടാ മരമാക്രി “എന്നും വിളിച്ചു അവള് പുറത്തേക്ക് തലചെരിച്ചിരുന്നു “അല്ലടി നീ നന്നായി പാടും എന്ന് കേട്ടല്ലോ…

” അവന് അവളെ വിടാൻ ഉദ്ദേശിച്ചില്ല… ഇത് കേട്ടപ്പോ ഉത്സാഹത്തോടെ അച്ചു അർജുനെ നേരെ ഇരുന്നു… “ശോ എനിക്ക് വയ്യ ഇയ്യ് അറിഞ്ഞു അല്ലെ… ഏതായാലും അറിയണമല്ലോ… ഓക്കേ എന്ന ഞാൻ ഒരു പാട്ട് പാടി തരാവെ… ഹ്മ്മ്… ഹ്മ്മ്മ്… ഹ്മ്മ്മ്മ്മ്മ് മറിയേരമ്മേരെ ആട്ടിൻകുട്ടി മണിയന്റെമ്മേരെ സോപ്പ് പെട്ടി… ഹാ പാട്… മറിയേരമ്മേരെ ആട്ടിൻകുട്ടി മണിയന്റമ്മേരെ സോപ്പ് പെട്ടി.. പാട്ടുപെട്ടി വട്ടപൊട്ടി വെറുതെ നിന്നാൽ കട്ടപൊട്ടി………… സിസിലി കുട്ടീടെ തേപ്പ് പെട്ടി ” ഠഫ്ഫ്ഫ് ⚡ പെട്ടെന്നാണ് അവള് കയ്യ് കൊട്ട് നിർത്തി പാട്ടും നിർത്തി അർജുനെ നോക്കിയത്… “എന്താ കാർ നിർത്തിയെ… എന്തോ ഒരു ശബ്ദം കേട്ടല്ലോ “അവൾ സൗമ്യമായി അവനോട് ചോദിച്ചു.. അർജുൻ ആകെ വിയർത്തൊലിച്ചു അവളെ നോക്കി പേടിപ്പിച്ചു.. ” എങ്ങനാ സാദിക്കുന്നെടി പുല്ലേ നിനക്കിങ്ങനെ… അവളുടെ ഒരു ആട്ടിൻകുട്ടി.. നിന്റെ ഒലക്കമേലെ പാട്ട് കാരണം എന്റെ ടയർ പഞ്ചറായി…ഉഫ് കൊറച്ചൂടേ കേട്ടിരുന്നേൽ എന്റെ കാറ്റ് പോയേനെ”അർജുൻ നെഞ്ചത് കയ്യ് വെച് പല്ലുരുമ്മി അവളെ നോക്കി…………………………………….തുടരും………..

കൃഷ്ണ: ഭാഗം 14

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story