Mr. Rowdy : ഭാഗം 15

Mr. Rowdy : ഭാഗം 15

എഴുത്തുകാരി: കുറുമ്പി

“ആരാ ഈ അന്നു “അമ്പിളി രണ്ടാളെയും ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു. “അത്… അമ്പിളി….”കാർത്തി കിടന്നു വിക്കി. “എന്റെ ഏട്ടന്മാരെ എന്നോട് പറഞ്ഞൂടെ “അമ്പിളി അവർക്കൊപ്പം ആ പായയിൽ ഇരുന്നു. “അമ്പിളി അന്നു അവൾ അർജുന്റെ കളിക്കുട്ടുകാരിയാ അവന് അവളെന്നു വെച്ചാൽ ജീവന അവൻ അവളെ അല്ലാതെ വേറെ ആരെയും സ്നേഹിക്കുന്നില്ല എന്നാണ് പറഞ്ഞെ പക്ഷേ നീ പേടിക്കണ്ട അമ്പിളി നമ്മക്ക് മാറ്റി എടുക്കാം “വിജയ് കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.അമ്പിളി അതിനൊന്നു ചിരിച്ചു. അങ്ങനെ അന്നത്തെ ദിവസം മുഴുവൻ കളിയും ചിരിയുമായി കഴിച്ചുകൂട്ടി. അർജു അമ്പിളിടെ അടുത്തേക്ക് പോലും പോയില്ല പക്ഷേ അതവളെ ബാധിച്ചതെ ഇല്ല. “ഹാപ്പി ന്യൂ year my സ്വീറ്റ് സിസ്റ്റർ അമ്പിളി “വിജയുടെ അലർച്ച ആണ് അമ്പിളിയെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. അവൾ ചാടി പിടഞ്ഞെഴുനേറ്റ് ഹാളിലേക്ക് ഓടി.

അവിടെ എല്ലാരും ഉണ്ടായിരുന്നു. “അമ്പിളി നീ ഇല്ലാത്തോണ്ട് ഈ സർപ്രൈസ് പൊളിഞ്ഞില്ല “അല്ലു ഇളിച്ചോണ്ട് പറഞ്ഞു. “പോടാ പോടാ “അമ്പിളി അവനെ പുച്ഛിച്ചു. “ഹാ അമ്പിളി മോള് വാ 12 മണി ആയി കേക്ക് കട്ട് ചെയ്യും “ശാമള സ്നേഹത്തോടെ പറഞ്ഞു. “നായികയെ ആയുള്ളൂ നായകൻ എവിടെ “കാർത്തി ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. “നിങ്ങൾ എല്ലാരും എന്താ ഇവിടെ “അർജുന്റെ ശബ്‌ദം കേട്ടതും എല്ലാരും അങ്ങോട്ടേക്ക് ലുക്ക്‌ വിട്ടു. “അത് കൊള്ളാം ഞങ്ങളുടെ മോനും മോളും ഉള്ളടത്തേക്ക് ഞങ്ങൾക്ക് വന്നൂടെ “അർജുനെ നോക്കി വേണു പറഞ്ഞു. “അർജു നീ വാടാ കേക്ക് മുറിക്ക് “മുന്നിലിരിക്കുന്ന കേക്ക് ചൂണ്ടിക്കൊണ്ട് ആദി പറഞ്ഞു.അർജു തിരിഞ്ഞു നോക്കാതെ നടന്നു. “ഇവനെന്താ ഇങ്ങനെ നല്ലൊരു ദിവസായിട്ട്,”ശാമള അവൻ പോവുന്നതും നോക്കി പറഞ്ഞു.

“നീ വിഷമിക്കാതെ അമ്പിളി നീ വാ നമ്മക്ക് മുറിക്കാം “അല്ലു മുമ്പോട്ട് വന്നുകൊണ്ട് പറഞ്ഞു. അമ്പിളി ഒന്ന് ചിരിച്ചോണ്ട് അവനുമായി കൂടി കേക്ക് കട്ട് ചെയ്തു. അങ്ങനെ കേക്ക് തിന്നലും ഫോട്ടോ എടുക്കലുമായി രാവിലെ വരെ അവർ കഴിച്ചുക്കുട്ടി. “അമ്പിളിമോളെ നീ ഇവിടെ നിക്കണോ “ശാമള “അമ്പിളി നീ വാ നീ ഇല്ലാതെ ഒരു രസവും ഇല്ല “അല്ലു കൊഞ്ചിക്കൊണ്ട് പറഞ്ഞു. “ഇല്ല അല്ലു rowdy അങ്ങോട്ട് വരാതെ ഞാൻ അങ്ങോട്ട് വരില്ല “അമ്പിളി തറപ്പിച്ചു പറഞ്ഞു. “അമ്പിളി അവനെ മാറ്റാൻ നിന്നെക്കൊണ്ട് പറ്റില്ല “മാളു അമ്പിളിയെ ഉറ്റുനോക്കിക്കൊണ്ട് പറഞ്ഞു . “മൊത്തം മാറ്റാൻ പറ്റില്ലെല്ലും കുറച്ചെങ്കിലും കഴിയും ചേച്ചി ചേച്ചി നോക്കിക്കോ നാളെ മുതൽ രാത്രി റൗഡി നമ്മുടെ വീട്ടിൽ ഉണ്ടാവും “അമ്പിളി ചെറുതായൊന്നു പുഞ്ചിരിച്ചോണ്ട് പറഞ്ഞു. “പക്ഷേ എങ്ങനെ “ആദി സംശയത്തോടെ അമ്പിളിയെ നോക്കി. “അതൊക്കെ നടക്കും ആദിയേട്ട നിങ്ങൾ ഇപ്പോൾ പോ ”

അമ്പിളി എല്ലാരേയും ഉന്തി പറഞ്ഞയച്ചു. അങ്ങനെ സമയം പടപടന്ന് കടന്നു പോയി. രാത്രി ആയതും അമ്പിളി വലിയ ആലോചനയിൽ ആണ്. “എന്താ അമ്പിളി ഒരു ആലോചന “വിജയ് അവൽക്കരികിൽ ഇരുന്നുകൊണ്ട് ചോദിച്ചു. “ഏയ്യ് ഒന്നും ഇല്ല ഒരു ക്രിസ്ത്മസ് കഴിഞ്ഞു ഇപ്പോഴിതാ ഒരു ന്യൂ year കഴിഞ്ഞു സമയം എത്ര വേഗം കടന്നു പോവുന്നു എന്ന് ആലോചിച്ചതാ “അമ്പിളി താടിക്ക് കയ്യ് കൊടുത്തുക്കൊണ്ട് പറഞ്ഞു. “ഹോ ഇതാണോ ഇത്ര വലിയ ആലോചന എടി ഈ സമയം എന്ന് പറയുന്നത് പെണ്ണിനെ പോലെയാ ഈ ജീവിതം ആണും ഈ സമയമാകുന്ന പെണ്ണിന്റെ പുറകെ ഈ ജീവിതം എന്ന ആണ് ഓടിക്കൊണ്ടിരിക്കും പക്ഷേ അതിനെ പെട്ടന്ന് പിടിക്കാൻ കിട്ടില്ല ഇനി കിട്ടിയാലോ ലൈഫ് പകുതിയും തീർന്നു കാണും. അതുക്കൊണ്ട് സമയത്തിന്റെ പിറകെ അല്ല സമയത്തിന്റെ ഒപ്പം നടക്കാനാ എനിക്കിഷ്ട്ടം “വിജയ് പറഞ്ഞതും അമ്പിളിയും കാർത്തിയും അവനെ വാ തുറന്ന് നോക്കി നിന്നു.

“ഹോ എനിക്കിപ്പോൾ ഒരു കവിത ഓർമ വരുന്നു ഞാൻ പാടട്ടെ “അമ്പിളി ആവേശത്തോടെ ചോദിച്ചു. “ഹാ അമ്പിളി കവിത പാടോ എന്നാൽ കേക്കട്ടെ “കാർത്തി ആവേശത്തോടെ അമ്പിളിയെ ഉറ്റുനോക്കി. “സമയമേ നീ എന്നെ അറിയാതിരുന്നാൽ എന്തിനാണെനി എന്റെ ജീവിതം സമയമേ നി എന്റെ ജീവിതത്തിൽ കുറച്ച് സമയം തരുമോ എന്നാൽ ഞാൻ എങ്ങനേലും റൗഡിയെ വളക്കില്ലേ സമയമേ………….”അമ്പിളിടെ സൗണ്ട് ഉയർന്നതും കാർത്തിയും വിജയും ചെവി പൊത്തി. “അമ്പിളി നി ഇത്രയും വലിയ പാട്ട് കാരി ആയത് ഞാൻ അറിഞ്ഞില്ല ആരും അറിയിച്ചില്ല “വിജയ് നെടുമുടി വേണു സ്റ്റൈലിൽ പറഞ്ഞു.അമ്പിളി അതിനൊന്നു ഡ്രെസ്സിന്റെ കോളറ പൊക്കി കാണിച്ചു. “എന്റെ അമ്പിളി നിന്റെ കവിത ഒരു രക്ഷേം ഇല്ല അല്ല നിന്റെ പ്ലാൻ എന്താ അർജുനെ വീട്ടിലേക്ക് ഷിഫ്റ്റ്‌ ചെയ്യേണ്ടെ “കാർത്തി അമ്പിളിയെ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു. “അതൊക്ക ആലോചിക്കണം അവരുടെ മുന്നിൽ പിടിച്ചു നിൽക്കാനാ അപ്പോൾ അങ്ങനെ പറഞ്ഞത് ഇനി എന്ത് ചെയ്യുവോ എന്തോ “അമ്പിളി മേലോട്ട് നോക്കി പറഞ്ഞു.

“നി പേടിക്കാതിരിക്ക് എല്ലാം നമ്മക്ക് ശെരി ആക്കാം അതിന് ഇനി ഒരൊറ്റ വഴിയെ ഉള്ളു ശ്രെദ്ധിച്ചു കേട്ടോ “കാർത്തി എന്തൊക്കെയോ അമ്പിളിക്ക് പറഞ്ഞു കൊടുത്തു അത് ഏറ്റു എന്നുള്ള മട്ടിൽ അമ്പിളി ഒന്ന് പുഞ്ചിരിച്ചു. “റൗഡി വരട്ടെ കാത്തിരിക്കാം “അമ്പിളി അർജു വരുന്നതും കാത്തിരുന്നു. ______ “എന്തായി ഡാഡി “അർച്ചന ശേഖറിനെ നോക്കി ചോദിച്ചു “എനിക്ക് അവളെ കണ്ട് പിടിക്കാൻ പറ്റില്ലാ അച്ചു ഞാൻ എവിടന്നു വച്ച തിരയാ”ശേഖർ തലക്ക് കയ്യ് കൊടുത്തുക്കൊണ്ട് പറഞ്ഞു. “ഡാഡി വിഷമിക്കാതിരിക്ക് ആ മാധവിന്റെ മോളെ സ്വസ്ഥം ആയി ജീവിക്കാൻ ഞാൻ സമ്മതിക്കില്ല ഡാഡി നോക്കിക്കോ അവളെ ഏതു വിദേനയും ഞാൻ കണ്ടു പിടിക്കും കൊല്ലാൻ കഴിഞ്ഞില്ലേലും മനഃസമാദാനത്തോടെ അവൾ വായില്ല “അച്ചു ഒരു ക്രൂര ചിരിയോടെ പറഞ്ഞു. “എന്താ മോളെ നി പറഞ്ഞു വരുന്നത് “ശേഖർ സംശയത്തോടെ അച്ചുവിനെ നോക്കി. “നമ്മളെ കുടുംബത്തെ മുച്ചോടു മുടിപ്പിച്ച ആ മാധവന്റെ മകളല്ലേ അവൾ അവൾ നരകിച്ചു ചാവുന്നത് കണ്ട് അവളെയും ഓർത്തിരിക്കുന്ന അവളുടെ അമ്മയും മരിച്ചു മണ്ണടിഞ്ഞ അവളുടെ അച്ഛനും ശാന്തി ലഭിക്കരുത്”അച്ചുവിന്റെ കണ്ണുകളിൽ പക എരിഞ്ഞു……………….തുടരും………

Mr. Rowdy : ഭാഗം 14

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story