നയനം: ഭാഗം 28

നയനം: ഭാഗം 28

A Story by സുധീ മുട്ടം

ഒരിക്കലും തീരെ പ്രതീക്ഷിക്കാത്തവർ…. “ഹരിയേട്ടനും വർഷയും ചിരിക്കുന്ന മുഖവുമായി എന്റെ മുമ്പിൽ ഞെളിഞ്ഞു നിന്നു..അവരുടെ ചുണ്ടിലെ പരിഹാസച്ചിരി ദീപികയിലേക്കും പടർന്നു. അങ്ങനെയൊരു ട്വിസ്റ്റ് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.ആയതിനാൽ ആകെയൊന്ന് ഉലഞ്ഞൂന്ന് നേര് തന്നെ. പരമാവധി ധൈര്യം ഞാൻ സംഭരിക്കാൻ ശ്രമിച്ചു.. “ഞങ്ങളെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ലല്ലേ” ചുണ്ടിലൂറിയ പരിഹാസച്ചിരി ഞാൻ കണ്ടില്ലെന്ന് നടിച്ചു.. “ഹരിയേട്ടാ” “പ്ഫാ.. എന്താടീ നീ വിളിച്ചത് ഹരിയേട്ടനെന്നോ” വർഷ കലിതുള്ളി എനിക്കരുകിലേക്ക് പാഞ്ഞടുത്തു..പൊടുന്നനെ ദീപിക വർഷക്ക് മുമ്പിൽ കയറി തടസ്സം സൃഷ്ടിച്ചു.. അവരുടെ ഓരോ പ്രവർത്തികളും എന്നിൽ വേദന സൃഷ്ടിച്ചു..

ഹരിയേട്ടനെ അത്രമാത്രം സ്നേഹിച്ചതാണ്.വെറുക്കാൻ കഴില്ലെനിക്ക് സ്നേഹിക്കുന്നവരെ.അവർ മുതലെടുക്കാൻ ശ്രമിക്കുമ്പോഴും ദ്രോഹിക്കുന്നവർക്കും നല്ലത് മാത്രം വരണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ.. “ഇവൾക്കുളളത് ഞാൻ കൊടുത്തോളാം..വർഷേച്ചിയൊന്ന് അടങ്ങി നിൽക്ക്” ദീപിക വർഷയെ ശ്വാസിച്ചു.അപ്പോഴും ഹരിയേട്ടൻ കൂസലില്ലാതെ നിൽക്കുകയാണ്… “ഹരിയേട്ടൻ പശ്ചാത്താപിച്ച് സങ്കടങ്ങളുടെ കെട്ടഴിക്കുമ്പോളും വർഷയെയും ഏട്ടനെയും ഒന്നിപ്പിക്കാനാണ് ഞാൻ ആഗ്രഹിച്ചത്.അതല്ല എന്റെ ശവം കണ്ടേ നിങ്ങൾക്ക് സമാധാനം കിട്ടുകയുള്ളൂവെങ്കിൽ കൊന്നോളൂ” ഞാൻ അവർക്ക് നേരെ കൈകൾ കൂപ്പി.. “അതേടീ എനിക്ക് നിന്റെ ശവം കണ്ടാലേ തൃപ്തിയാകൂ..” വർഷ എനിക്ക് നേരെ കാർക്കിച്ചു തുപ്പി.. “അതിനും മാത്രം ദ്രോഹമൊന്നും ഞാൻ നിങ്ങോട് ചെയ്തട്ടില്ല” “പ്ഫാ..” ശക്തമായൊരു ആട്ടായിരുന്നു ദീപികയുടെ മറുപടി..

“നീയൊന്നും ചെയ്തില്ലേടീ..ഫ്രണ്ട്സിനു മുമ്പിൽ നീയെന്നെ വട്ടപ്പൂജ്യമാക്കിയില്ലേ.അതുവരെ ഞാനുണ്ടാക്കിവെച്ച എന്റെ സാമ്രാജ്യമത്രയും നിമിഷനേരം കൊണ്ട് നീ തകർത്തില്ലേ” ഭ്രാന്ത് പിടിച്ചതുപോലെ അലറുകയായിരുന്നു ദീപിക.അവളുടെ ഭാവമാറ്റങ്ങൾ എന്റെ മനസിൽ നേരിയ ഭയം തീർത്തു. “അന്നുമുതൽ ഞാൻ കാത്തിരിക്കുവാടീ നിന്നെയൊന്ന് തനിച്ചു കിട്ടാനായി..അപ്പോഴാണ് ഇങ്ങനെയൊരു അവസരം ലഭിച്ചത്..കാത്തു കാത്തിരുന്ന ചാൻസ്” ദീപികയിൽ നിന്നൊരു പൊട്ടിച്ചിരി ഉയർന്നു. സൈക്കോ ആണോ അവളെന്ന് തോന്നിപ്പോകും വിധമായിരുന്നു ഓരോ പ്രവർത്തികളും.. “നിങ്ങൾക്ക് വേണ്ടത് ഞാനല്ലേ..ഞാൻ ഇവിടെയുണ്ട്. ഇനി മൃദുലയെ വിട്ടയക്കൂ” മറുപടി വർഷയുടെ പൊട്ടിച്ചിരി ആയിരുന്നു.. “കൊളളാമെടീ നിന്റെ ബുദ്ധി..

അവളെ വിട്ടയച്ചിട്ടു വേണം പോലീസ് പിന്നാലെയെത്താൻ” ഞാൻ അതിനു ഉത്തരം കൊടുത്തില്ല പകരം എന്റെ കണ്ണുകൾ മൃദുവിനെ തേടുകയായിരുന്നു.. “നയനേ നീ മരിക്കാൻ ഒരുങ്ങിക്കൊളളൂ” നീട്ടിപ്പിടിച്ചൊരു കൈത്തോക്ക് ഇടുപ്പിൽ നിന്ന് ദീപിക വലിച്ചെടുക്കുന്നത് ഞെട്ടലോടെ ഞാൻ കണ്ടു.ഒരുനിമിഷം എന്റെ മനസിലേക്ക് അച്ഛന്റെയും അമ്മയുടെയും മുഖം കടന്നുവന്നു.പിന്നെ ലക്ഷമിയമ്മയും വിശാഖും.. ഞാൻ മൗനമായി കണ്ണുകളടച്ചു പ്രാർത്ഥിച്ചു.. രണ്ടു തുള്ളി മിഴിനീരുറവ ഒഴുകി നിലത്തേക്ക് പതിച്ചു.. “എനിക്ക് അവസാനമായി ഒരു അപേക്ഷയുണ്ട്” ഞാൻ ദയനീയതോടെ അവരുടെ മുഖത്ത് മിഴികൾ അർപ്പിച്ചു.ഒരുപുച്ഛച്ചിരി അവരുടെ മുഖത്ത് എനിക്ക് കാണാമായിരുന്നു.. “ശരി അവസാനത്തെ ആഗ്രഹമല്ലേ പറയ്” “വർഷേച്ചിക്കും ഹരിയേട്ടനും എന്നോടെന്താണിത്ര പക” ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ലെനിക്ക്..

അതറിയാനുളള എന്റെ അവകാശം ന്യായമാണ്.. “ഞാൻ തന്നെ പറയാമെടീ” വർഷേച്ചി അലറുന്നത് ഞാൻ കണ്ടു.. “നിനക്ക് ദീപിക ആരാണെന്ന് അറിയാമോ?” എന്റെ സഹോദരി..സ്വന്തം അനിയത്തി” ആ വെളിപ്പെടുത്തൽ കേട്ടതും ഞാൻ ഞെട്ടിപ്പോയി. എന്റെ അറിവിൽ അച്ഛന്റെയും അമ്മയുടെയും ഏകമകൾ മാത്രമാണ് ദീപിക.. “ഓ..നിങ്ങൾക്ക് കോളേജിൽ എല്ലാവർക്കും അറിയാവുന്നത് ഇവൾ ഒറ്റമകളാണന്നല്ലേ..എങ്കിൽ കേട്ടോളൂ അവൾക്കൊരു ചേച്ചി കൂടിയുണ്ട്.. വർഷ എന്ന ഈ ഞാൻ” എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. വർഷേച്ചിയുടെ വെളിപ്പെടുത്തൽ‌‌.. “ഇല്ല കളളം പറയുകയാണ് ഞാൻ വിശ്വസിക്കില്ല” “നീ വിശ്വസിക്കണ്ടാ..നിർബന്ധവുമില്ല.എന്റെ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ച ബന്ധത്തിലെയാണ് ദീപിക.എന്റെ അമ്മ അച്ഛനിൽ നിന്ന് ഡൈവോഴ്സ് നേടി രണ്ടാമത് വിവാഹം കഴിച്ചു.പിന്നീട് ഞാൻ അമ്മക്ക് ഒപ്പമായിരുന്നു.അതാണ് ആരും ഞങ്ങൾ തമ്മിലുള്ള റിലേഷൻ അറിയാതിരുന്നത്.ഹരി പോലും പിന്നീടാണ് എല്ലാം അറിയുന്നത്…”

വർഷേച്ചി പറയുന്നതൊക്കെ ഞാൻ ഉൾക്കൊളളാൻ ശ്രമിച്ചു.. “നിനക്ക് അറിയാവുന്നതല്ലേ ചിലതൊക്കെ ആ സംഭവത്തിനുശേഷം ദീപിക പഠിപ്പൊക്കെ നിർത്തിയത്” ശരിയാണ് അന്നത്തെ സംഭവത്തിനുശേഷം ദീപിക കോളേജിൽ വല്ലപ്പോഴും മാത്രമേ വന്നിരുന്നുള്ളൂ.. “എന്റെ അനിയത്തി പാടേ തകർന്നു പോയി. എന്തും മാത്രം ഞങ്ങൾ കഷ്ടപ്പെട്ടാണു ഇവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്.ഞാനും കാത്തിരുന്നു നിന്നെ കുറിച്ച് കൂടുതൽ വിവരങ്ങൾ തിരക്കി.മനപ്പൂർവ്വമാണെടീ ഹരിയെ ഞാൻ സ്നേഹിച്ചതും നിന്നിൽ നിന്ന് അകറ്റിയതുമൊക്കെ..നിന്നോട് പ്രതികാരം തീർക്കാനായിട്ട്” ഇപ്പോഴാണു എനിക്ക് ശരിക്കും മനസിലായത് ജോലിക്കു പോയ ശേഷം ഹരിയേട്ടനിൽ വന്നത് എങ്ങനെ ആണെന്ന്..

“ഇനി എനിക്ക് നിന്നോടുളള പകകൂടി എന്താണെന്ന് പറഞ്ഞേക്കാം.എന്തായാലും നീ മരിക്കാൻ പോവല്ലേ” ഹരിയേട്ടൻ എനിക്ക് മുമ്പിലേക്ക് നീങ്ങി നിന്നു..വെറുപ്പോടെയെങ്കിലും അയാൾക്ക് പറയാനുള്ളത് കേൾക്കാൻ ഞാൻ തയ്യാറായി.. “തറവാടും കുറച്ചു പറമ്പും മാത്രമേ എന്റെ അമ്മ എന്റെ പേരിൽ എഴുതി തന്നുള്ളൂ..ബാക്കി അമ്മക്കുളള പാരമ്പര്യസ്വത്തുക്കളെല്ലാം അവർ നിന്റെ പേരിലാക്കി..അതിനെ കുറിച്ച് അറിയാൻ ഞാൻ വൈകിപ്പോയി” “ങേ..” എനിക്ക് അതൊരു പുതിയ അറിവായിരുന്നു.. “ഹരിയേട്ടാ എനിക്ക് അതിനെ കുറിച്ചൊന്നും അറിയില്ല സത്യം” “നിനക്ക് അറിയില്ലായിരിക്കും പക്ഷേ എന്റെ അമ്മക്ക് എല്ലാം അറിയാം.അവരെ നീ എന്നിൽ നിന്ന് കൂടി അകറ്റി..” ഹരിയേട്ടൻ പകയോടെ പല്ല് ഞെരിക്കുന്ന ഒച്ച നന്നായിട്ട് എനിക്ക് കേൾക്കാൻ കഴിഞ്ഞു.. “നീയിനി ജീവിച്ചിരിക്കേണ്ടാ.തെളിവുകളൊക്കെ ഞങ്ങൾ ഇല്ലാതാക്കിക്കോളാം..”

പകയോടെ അത്രയും പറഞ്ഞിട്ട് ഹരിയേട്ടൻ പൊട്ടിച്ചിരിച്ചു.ആ ചിരി മുറിയാകെ പ്രകമ്പനം സൃഷ്ടിച്ചു.. കരയരുതെന്ന് കരുതിയെങ്കിലും ഞാൻ ഉറക്കെ പൊട്ടിക്കരഞ്ഞു പോയി.. കരച്ചിലിനു ഒടുവിൽ ശക്തമായി എനിക്ക് തലവേദന അനുഭവപ്പെട്ടു.. “എന്നെ കൊന്നാൽ നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ” മൂർച്ചയുള്ള സ്വരത്തിൽ ഞാൻ ചോദിച്ചു.. പക്ഷേ അവർക്ക് ചിരി ആയിരുന്നു.. “നിന്നെ കൊന്നിട്ട് മൃദുലയെ കൂടി തീർക്കും.ആരും കടന്നു വരാത്ത ഈ ബ്ംഗ്ലാവിന്റെ മടിത്തട്ടിലെ കുഴികളിൽ നിങ്ങൾ അന്ത്യവിശ്രമം അടയും” ഹരിയേട്ടന്റെ സംസാരം കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു..അവരെല്ലാം അമ്പരന്നു എന്നെ നോക്കി.. “ഛീ നിർത്തെടീ ദീപിക അലറി..” ഞാൻ ചിരി നിർത്താതെ ബ്ലൗസിനു ഇടയിൽ നിന്ന് ഒളിപ്പിച്ച മൊബൈൽ കയ്യിലെടുത്ത് ഉയർത്തി കാണിച്ചു… “ഇത് കണ്ടോ..നീയൊക്കെ കുമ്പസരിച്ചതൊക്കെ ലൈവായിട്ട് പോലീസ് കണ്ട്രോൾ റൂമിൽ പോയിട്ടുണ്ട്..

പിന്നെ എന്നെ വിവാഹം കഴിക്കാൻ പോകുന്ന സബ് ഇൻസ്പെക്ടർ വിശാഖ് ആണ്.. അല്ലാതെ ഹരിയേട്ടനെ പോലെയൊരു പോങ്ങനല്ല.വിശാഖാണു മൊബൈൽ എങ്ങനെ യൂസ് ചെയ്യണമെന്നും പറഞ്ഞു എന്നെ ഇങ്ങോട്ട് അയച്ചത്.നിങ്ങളെ പോലീസിനു സംശയം ഉണ്ടായിരുന്നു. പിന്നെ മൊബൈൽ ട്രയ്സ് ചെയ്തു പോലീസ് പിന്നാലെയുണ്ട്..കോൾ കളളമാണെന്നും പറയാൻ പറ്റില്ല നിങ്ങളുടെ എല്ലാം വെളിപ്പെടുത്തൽ റിക്കാർഡ് ആണ്” “ഡീ നീ ചതിക്കുക ആയിരുന്നു അല്ലേ” ഹരിയേട്ടൻ അലറിപ്പറഞ്ഞു… “ചതിക്ക് പകരം ചതി.കുറച്ചു സത്യങ്ങൾ അറിയാൻ കഴിഞ്ഞല്ലോ…പിന്നെ കരഞ്ഞു കൊണ്ട് എല്ലാം നിന്നിരുന്ന പഴയ നയന മരിച്ചു പോയി.. ഇതെന്റെ പുനർജ്ജന്മമാണ്” നല്ല സ്ഫുടതയുളള ശബ്ദത്തിൽ ഞാൻ പറഞ്ഞു.. “ഡീ” ഹരിയേട്ടൻ എന്നെ അടിക്കാനായി കൈ ഉയർത്തിയ നിമിഷം വാതിൽപ്പാളി തകർന്നു വീണു.എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു..

വാതിക്കൽ വിശാഖും പോലീസുകാരും നിൽക്കുന്നത് കണ്ടു.ഞാൻ ഓടിച്ചെന്ന് വിശാഖിന്റെ നെഞ്ചിലേക്ക് വീണു.. “എന്താ നീ പേടിച്ചു പോയോ” വിശാഖിന്റെ ആർദ്രമായ ചോദ്യത്തോടൊപ്പം ആ കരതലങ്ങൾ വാരിപ്പുണർന്ന് എന്നെ ആശ്വസിപ്പിച്ചു… “കുറച്ചു പേടിച്ചു” “സാരമില്ല.. എല്ലാം കലങ്ങി തെളിഞ്ഞില്ലേ..” വിശാഖിന്റെയും പോലീസുകാരുടെയും കൂടെ ഞാൻ അവർക്ക് സമീപം ചെന്നു.എല്ലാവരും ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.പോലീസുകാർ അവരെ ഓടിച്ചിട്ടു പിടിച്ചു… “ഡാ ..ആണായാൽ പോരാ..നട്ടെല്ല് വേണം.. നൊന്ത് പ്രസവിച്ച അമ്മയെയും വിശ്വസിച്ചു സ്നേഹിച്ചവളെയും ഒരിക്കലും ചതിക്കരുത്” വിശാഖ് കൈവീശിയൊരണ്ണം ഹരിയേട്ടന്റെ കവിളിൽ പൊട്ടിച്ചു…അയാൾക്ക് അത് ആവശ്യമായിരുന്നു..

“നിനക്ക് ഒരെണ്ണം തന്നില്ലെങ്കിൽ ഞാൻ മനുഷ്യൻ അല്ലാതാകും” വിശാഖ് മുരണ്ടു..പോലീസുകാർ മൂവരെയും അറസ്റ്റ് ചെയ്തു ജീപ്പിൽ കൊണ്ട് ചെന്നു കയറ്റി… “വിശാഖ് മൃദുലയെ കൂടി നോക്കാം” “വാ..” ഞാനും വിശാഖും കൂടി അവിടെമാകെ തിരഞ്ഞു..അവിടെ വേറൊരു മുറിയിൽ ബന്ധിക്കപ്പെട്ട നിലയിൽ മൃദുലയെ ഞങ്ങൾ കണ്ടെത്തി. വിശാഖ് കെട്ടുകൾ അഴിച്ച് അവളെ മോചിപ്പിച്ചു. “ചേച്ചി” പൊട്ടിക്കരഞ്ഞ് എന്നിലേക്ക് ചാഞ്ഞയവളെ ഞാൻ ആശ്വസിപ്പിച്ചു. “പേടിക്കണ്ടാ..ഞങ്ങൾ വന്നില്ലേ” “കളളം പറഞ്ഞതിന് എന്നോട് ക്ഷമിക്കണം ചേച്ചി.ഓർഫിൻ ആണെന്ന് അറിഞ്ഞാൽ ആദി അകറ്റിയത് പോലെ ചേച്ചിയും പെരുമാറിയാലോന്ന് ഭയന്നു.” മൃദുല പിന്നെയും കരഞ്ഞു കൊണ്ടിരുന്നു.. “സാരമില്ലെടാ നീയെനിക്ക് എന്റെ അനിയത്തി തന്നെയാണ്”

പതിയെ മൃദുവിന്റെ കരച്ചിലിനു ശമനം വന്നു..വിശാഖിന്റെ നിർദ്ദേശപ്രകാരം മൃദുവിനെ വനിതാ പോലീസ് വന്ന കാറിൽ കയറ്റിയിരുത്തി..ബാക്കിയുളളവരെ പോലീസ് ജീപ്പിലും..”നിങ്ങൾ ജീപ്പിൽ വന്നോളൂ..ഞാനും നയനയും കാറിൽ വന്നോളാം” ഏ എസ്സ് ഐ യോട് പറഞ്ഞിട്ട് ഞങ്ങൾ കാറിൽ കയറി.. പോലീസുകാർ ആദ്യം ജീപ്പിലും കാറിലുമായി പോയി.പിന്നാലെ ഞങ്ങൾ പതിയെ കാറിലും.. കാറോടിക്കുന്ന വിശാഖിനോട് ചേർന്ന് ഞാൻ ഇരുന്നു.വിശാഖ് ഇടത് കയ്യെടുത്ത് എന്നെ ചേർത്തു പിടിച്ചു… “ഇനിയും നിന്നെ ആർക്കും വിട്ടു കൊടുക്കാൻ ഞാനില്ല..” “ഇട്ടെറിഞ്ഞാലും ഞാനിനി പോയിട്ട് വേണ്ടേ… എന്നെ ചുറ്റിയിരുന്ന വിശാഖിന്റെ കൈകളിൽ ഞാൻ ചുണ്ടുകൾ അമർത്തി… ഇങ്ങനെ വിശാഖിനോട് ചേർന്നുള്ള യാത്ര അവസാനിക്കാതിരുന്നെങ്കിൽ….ഞാൻ മനസിൽ ഓർത്ത് എന്റെ നല്ലപാതിയോട് കൂടുതൽ ചേർന്നിരുന്നു………………………….,……………  (തുടരും) A story by സുധീ മുട്ടം

നയനം: ഭാഗം 27

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story