സിദ്ധവേണി: ഭാഗം 56

സിദ്ധവേണി: ഭാഗം 56

എഴുത്തുകാരി: ധ്വനി

“Very sorry mr.sidharth varma … ” “അപ്പോൾ ഇന്നും പട്ടിണി ആണല്ലേ ” “എക്സാം കഴിയുന്നത് വരെ നമ്മൾ ഇത് ഫോള്ളോ ചെയ്യും” “ടി നാളെ കഴിഞ്ഞ് അശ്വിന്റെയും അദുവിന്റേയും നിശ്ചയമല്ലേ നാളെ മുതൽ ഒരുക്കങ്ങൾ ഒക്കെ ആയി ഓടി നടക്കേണ്ടി വരും അതുകൊണ്ട് പറയുന്നത് കേൾക്ക് വന്നു കിടക്കാൻ നോക്ക് ” അതും പറഞ്ഞിട്ടും വേണി mind ചെയ്തില്ല ഇതിനെയാണ് അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെ വീഴുക എന്ന് പറയുന്നത് – സിദ്ധു ആത്മ സിദ്ധു തിരിഞ്ഞു കിടന്നു അവന്റെ കാട്ടായം കണ്ട് വന്ന ചിരി അമർത്തി പിടിച്ചു അവൾ ഇരുന്നു .. കുറച്ച് നേരം കൂടി ഇരുന്ന് വായിച്ച ശേഷം വേണി ബുക്ക്സ് മാറ്റി വെച്ച് കിടക്കാനയൊരുങ്ങി സിദ്ധുവിന്റെ അടുത്ത് വന്നിരുന്നു

അവനുറങ്ങി എന്ന് കണ്ടതും പതിയെ അവന്റെ മുഖത്തോട് മുഖം അടുപ്പിച്ചു അവന്റെ കവിളിൽ അവൻ ചുണ്ടുചേർത്തു ഉറക്കം നടിച്ചു കിടന്ന സിദ്ധുവിന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു അവന്റെ തലയിൽ ഒന്ന് തലോടി വേണി അവന്റെ നെഞ്ചിലേക്ക് തലവെച്ചു കിടന്നു അവനെ ഇറുകെ പുണർന്നു നിദ്രയിലേക്കാണ്ടു 🌺🌺🌺🌺🌺🌺🌺 നിശ്ചയം അധുവിന്റേയും അശ്വിന്റെയും ഒക്കെ തറവാട്ടിൽ വെച്ച് നടത്താൻ ആയിരുന്നു തീരുമാനിച്ചത്. നാലുകെട്ടിനു സമാനമായ പഴമയെ എടുത്തുകാണിക്കുന്നൊരു തറവാട് മുറ്റത്തെ വലിയൊരു മൂവാണ്ടനും അതിനടുത്തായുള്ള ഊഞ്ഞാലും തൊട്ട് അടുത്തായുള്ള ക്ഷേത്രവും അങ്ങനെ വല്ലാത്തൊരു പോസിറ്റീവ് വൈബ് ഫീൽ ചെയ്യിക്കുന്ന ഇടമായിരുന്നു അത് നിശ്ചയതലേന്ന് തറവാട്ടിൽ വലിയൊരു പന്തൽ ഉയർന്നു

എല്ലാവരും അവരവരുടേതായ തിരക്കുകളിലാണ് എല്ലാം ഒന്ന് ഒതുങ്ങിയപ്പോൾ വൈകിട്ടത്തെ ചടങ്ങിന് വേണ്ടി റെഡി ആവുന്ന തിരക്കിലാണ് ആദിയും ശീതളും വേണിയുമെല്ലാം അശ്വതി മാത്രം അതിലൊന്നും പെടാതെ മാറി നിൽക്കുന്നുണ്ടായിരുന്നു അനിയന്റെ നിശ്ചയം ആയിട്ട് പോലും ഉള്ളറിഞ്ഞു സന്തോഷിക്കാനാവാതെ ഉള്ളിലെ സങ്കടങ്ങൾ എല്ലാം കടിച്ചമർത്തി ഒരു മൂലയിൽ അവൾ ഒതുങ്ങി കൂടി ആ നിൽപ്പ് കണ്ട് കണ്ണ് നിറച്ചു നിൽക്കുന്ന അവിയുടെ അടുത്തേക്ക് സിദ്ധു ചെന്നു “എനിക്കറിയില്ലേടാ സിദ്ധു എന്ത് പറഞ്ഞാ അവളെ സമാധാനിപ്പിക്കേണ്ടതെന്ന്?? ഒരുപാട് ആഗ്രഹിച്ചിരുന്നു ആ കുഞ്ഞിനെ അവൾ.. അത് നഷ്ടപ്പെട്ടെന്ന് ഇതുവരെ അവൾക്ക് അംഗീകരിക്കാൻ ആയിട്ടില്ല എന്റെ വീട്ടുകാർ എതിർത്ത് വിവാഹം മുടങ്ങിയപ്പോൾ എല്ലാം അവസാനിച്ചെന്ന് കരുതിയതാ പക്ഷെ അവിടെ നിന്നും ഞങ്ങളെ വീണ്ടും കൂട്ടി ചേർത്തത് ആ കുഞ്ഞാ..

പക്ഷെ അതും ഞങ്ങൾക്ക് നഷ്ടമായില്ലേ ” “ഡാ എന്ത് പറഞ്ഞാ നിന്നെ ആശ്വസിപ്പിക്കേണ്ടതെന്നറിയില്ലാ നീ വിഷമിക്കാതെ ഇരിക്ക് അതിനെ കിട്ടാൻ നമുക്ക് ഭാഗ്യമില്ലെന്ന് കരുതാം… അശ്വതിയെ സമാധാനിപ്പിക്കേണ്ടത് നിയാ നീ കൂടെ വിഷമിക്കല്ലേ ” അവി അശ്വതിക്ക് അടുത്തേക്ക് പോകുന്നതും നോക്കി സിദ്ധു അവിടെ തന്നെ നിന്നു “ഠോ 💥💥” പെട്ടെന്നുള്ള ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും ചിരിച്ചുകൊണ്ട് പിന്നിൽ നിൽക്കുന്ന വേണിയെ ആണ് കാണുന്നത് “എന്താ വേണി ഇത്… നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഉള്ള തമാശകൾ എല്ലാം കാണിക്കുന്നത് സമയവും സന്ദർഭവും നോക്കി വേണമെന്ന് ” “ഓഹ് എപ്പോഴാണാവോ ഇങ്ങനെ വന്നു പേടിപ്പിക്കാനുള്ള സമയം… രാവിലെ 10 മുതൽ 11 വരെ അങ്ങനെ വല്ല മുഹൂർത്തവും ഉണ്ടോ..

ചമ്മൽ മറക്കാൻ ആയിട്ട് ദേഷ്യപെടുന്നതെന്തിനാ സിദ്ധു ഏട്ടാ ” “നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല…. നിയെന്ത് ചെയ്താലും ഒന്നും പറയാതെ എല്ലാത്തിനും കൂട്ട് നിന്ന് നിന്നെ വഷളാക്കുന്നത് ഞാനാ… nonsense ” “സിദ്ധു ഏട്ടാ.. ☹” “വേണി എന്റെ മുന്നിൽ നിന്ന് ഒന്ന് പോ.. ശല്യം ചെയ്യാതെ പ്ലീസ് ” കൈകൂപ്പി സിദ്ധു പറഞ്ഞത് കേട്ടതും വേണിക്ക് വല്ലാതെയായി അവനിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാതെ കേൾക്കേണ്ടി വന്നത് അത്രമേൽ അവളെ വിഷമിപ്പിച്ചു ഒന്നും മിണ്ടാതെ അവൾ പോകുന്നത് കണ്ടുവെങ്കിലും അപ്പോൾ അവളെ സമാധാനിപ്പിക്കാനുള്ള മനസികാവസ്ഥയിൽ ആയിരുന്നില്ല അവൻ കുറച്ച് നേരം കഴിഞ്ഞതും പുറത്ത് പോയി വന്ന അവിയെയും അശ്വതിയെയും കണ്ടപ്പോൾ സിദ്ധു അവർക്കരികിലേക്ക് ചെന്നു പതിവില്ലാതെ പ്രസന്നമായൊരു ചിരിയോടെ നടന്നുവരുന്ന അശ്വതിയെ കണ്ടതും സിദ്ധു സംശയത്തോടെ അവിയെ നോക്കി എല്ലാം പറഞ്ഞു ഒരുവിധം അവളെ സമാധാനിപ്പിച്ചെന്നറിഞ്ഞതും സിദ്ധുവിനും സന്തോഷമായി

വൈകുന്നേരം അതുവിന് മൈലാഞ്ചി ഇടനായി എല്ലാവരും കൂടി ഒരു കൊച്ചു ഫങ്ക്ഷൻ സെറ്റ് ചെയ്തിരുന്നു എല്ലാവരും അതുവിന് ചുറ്റും ഉണ്ടായിട്ടും വേണിയെ മാത്രം ആ കൂടെ കണ്ടില്ല അവൾക്കായി സിദ്ധുവിന്റെ കണ്ണുകൾ ചുറ്റും പരതി അപ്പോഴാണ് ഒരു താലവും കയ്യിൽ പിടിച്ചു നടന്നുവരുന്നവളിൽ അവന്റെ കണ്ണുടക്കിയത് മാമ്പഴ മഞ്ഞ നിറത്തിലുള്ള സാരിയിൽ അവൾ ഏറെ സുന്ദരി ആയിരിക്കുന്നത്പോലെ തോന്നി സിദ്ധുവിന് കണ്ണുകൾ എഴുതി കുഞ്ഞുപൊട്ടും ചന്ദനക്കുറിയും ഒക്കെ ഉണ്ടെങ്കിലും എപ്പോഴും ആ മുഖത്ത് കാണാറുള്ള പുഞ്ചിരി അവിടെ ഉണ്ടായിരുന്നില്ല തൊട്ട് അടുത്തുകൂടി നടന്നു പോയിട്ടും അവനെ നോക്കാതെ മറികടന്നു പോയതും തന്നോടുള്ള പ്രതിക്ഷേതത്തിൽ ആണെന്ന് സിദ്ധുവിന് മനസിലായി ചടങ്ങ് കഴിഞ്ഞതും ചെറിയ രീതിയിലുള്ള ഡാൻസും പാട്ടും ഒക്കെയായി എല്ലാവരും ആ രാത്രി ആഘോഷമാക്കി സിദ്ധുവിനോട് ദേഷ്യം തോന്നിയെങ്കിൽ പോലും ഉള്ളിലെ സങ്കടം മറച്ചുവെച്ചു വേണിയും എല്ലാത്തിലും പങ്കാളിയായി

അവന്റെ കണ്ണുകൾ തന്നെ തേടി വരുന്നതറിഞ്ഞിട്ടും അവൾ കണ്ടില്ലെന്ന് നടിച്ചു ഇടക്ക് വെള്ളം കുടിക്കാനായി അടുക്കള ഭാഗത്തേക്ക് പോയതും പിന്നിലൂടെ ആരോ വരുന്നത് പോലെ വേണിക്ക് തോന്നി തിരിഞ്ഞു നോക്കിയിട്ടും ആരെയും കാണാതെ അവൾ വീണ്ടും മുന്നോട്ട് നടന്നു ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്ത് തിരിഞ്ഞതും എന്തോ പാത്രം വീണുടയുന്ന ശബ്ദവും കേട്ടു എന്തെന്നില്ലാത്തൊരു ഭയം വേണിക്ക് തോന്നി ഇവിടെ നിന്ന് ശബ്ദം ഉണ്ടാക്കിയാൽ പോലും ആരും അറിയില്ല എല്ലാവരും വീടിനു മുന്നിലാണ് പാട്ടിന്റെ ശബ്ദവും കൂടി ആയതുകൊണ്ട് പറയുവേം വേണ്ടാ ഉള്ളിൽ പേടി തോന്നിയെങ്കിലും ചുറ്റുമൊന്നു നോക്കി ആരുമില്ലെന്നുറപ്പിച്ചു വേണി വേഗം അടുക്കളയിൽ നിന്ന് ഇറങ്ങി നടന്നു കോണിപ്പടി കേറുന്നിടത്ത് എത്തിയതും രണ്ട് കൈകൾ അവളുടെ വാമൂടി അവളെയും പിടിച്ചുകൊണ്ടു മുറിയിലേക്ക് പോയി

ഒച്ച വെക്കാൻ ശ്രമിച്ചെങ്കിലും പരിചിതമായ ആ സുഗന്ധം ചുറ്റും പരന്നതും വേണി മിണ്ടാതെ തന്നെ നിന്നു.. അവളിൽ നിന്നും ഒരു നീക്കവും കാണാതായപ്പോൾ അവളെ തിരിച്ചു നിർത്തിയ സിദ്ധു കാണുന്നത് കണ്ണ് നിറച്ചു നിൽക്കുന്ന പെണ്ണിനെയാണ് “വേണി… ” എത്ര വിളിച്ചിട്ടും അവളുടെ ഭാഗത്ത് നിന്ന് ഒരു നോട്ടം പോലും തിരിച്ചു കിട്ടിയില്ല കുറ്റബോധം കൊണ്ട് അവന്റെ തലതാഴ്ന്നു ദേഷ്യം വന്നപ്പോൾ അറിയാതെ പറഞ്ഞുപോയ വാക്കുകളാണ് അവളുടെ മൗനത്തിനു കാരണമെന്ന് അവനറിയാമായിരുന്നു “മോളെ പ്ലീസ്.. ഞാൻ അറിയാതെ പറഞ്ഞതാ ” “സിദ്ധു ഏട്ടൻ എപ്പോഴും ഇങ്ങനെയാ വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയും അത് കേൾക്കുന്ന ആൾക്ക് എങ്ങനെ ഫീൽ ആകുമെന്ന് ചിന്തിക്കില്ല എന്നിട്ട് തെറ്റ് ആയിപോയി എന്ന് തോന്നുമ്പോ വന്നു sorry പറയും ” “ഒരു sorryil തീരുന്നതല്ലേ സാധാരണ ഉള്ള നമ്മുടെ പിണക്കങ്ങൾ എല്ലാം… ”

“ഇത്തവണ അത് sorryil തീരില്ല ” “പിന്നെ ” “I need a kiss ” അവളുടെ മറുപടിയിൽ അന്തം വിട്ട് കുന്തം വിഴുങ്ങി നിൽക്കുന്ന സിദ്ധുവിന്റെ അധരങ്ങളെ ഞൊടിയിടയിൽ അവൾ കവർന്നിരുന്നു അവന്റെ ഒരു കൈ അവളുടെ കഴുത്തിലും മറുകൈ അവളുടെ ഇടുപ്പിലും അമർന്നു ആദ്യത്തെ അമ്പരപ്പ് മാറിയതും പതിയെ സിദ്ധുവും ആ ചുംബനം ആസ്വദിച്ചു തുടങ്ങി അവന്റെ ചുണ്ടുകളെ മോചിപ്പിച്ചു വിട്ട്മാറാൻ ഒരുങ്ങിയ വേണിയെ അവൻ ഒന്നുകൂടി അവനിലേക്ക് വലിച്ചടുപ്പിച്ചു അവന്റെ അധരങ്ങൾ ഒന്നുകൂടി അവളുടേതായുമായി കൊരുത്തു ശ്വാസം തടസമായതും സിദ്ധുവിന്റെ നെഞ്ചിലും പുറത്തുമെല്ലാം അവൾ ക്ഷതം ഏൽപ്പിച്ചു ഒട്ടും ആഗ്രഹിക്കാതെ അവളുടെ ചുണ്ടുകളെ അവൻ വേർപെടുത്തി ശ്വാസം ഒന്ന് വലിച്ചെടുത്ത് സിദ്ധുവിന്റെ നെഞ്ചിൽ കൈ ചേർത്തു വേണി നിന്നു മുഖമുയർത്തി നോക്കിയ വേണി കാണുന്നത് തന്നെ ഉറ്റുനോക്കി നിൽക്കുന്ന സിദ്ധുവിനെയാണ് ആ കണ്ണുകളിലേക്ക് നോക്കും തോറും വീണ്ടും വീണ്ടും സ്വയം നഷ്ടപ്പെടും പോലെ തോന്നി

അവൾക്ക് നോട്ടം പിൻവലിച്ചു പിന്തിരിഞ്ഞു പോകാൻ തുടങ്ങിയ അവളെ ഒരു നിമിഷം കൊണ്ട് കൈകളിൽ പിടിച്ചു കട്ടിലിലേക്ക് കിടത്തി അവൾക്ക് മുകളിൽ അവൻ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു രണ്ടുപേരുടെയും കണ്ണുകൾ വീണ്ടും ഇടഞ്ഞു നോട്ടത്തിന്റെ തീവ്രതയേറിയേറി വന്നു സിദ്ധുവിന്റെ കണ്ണുകൾ തന്നോടെന്തൊക്കെയോ മന്ത്രിക്കും പോലെ തോന്നി വേണിക്ക് നോട്ടം പിൻവലിക്കാനാവാതെ അവന്റെ കണ്ണുകളിൽ തന്നെ കുരുങ്ങികിടക്കും പോലെ പതിയെ സിദ്ധു അവളുടെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി ഉമിനീരിന്റെയും അവന്റെ അധരങ്ങളുടെയും തണുപ്പറിഞ്ഞതും വേണി ഒന്ന് പൊള്ളി പിടഞ്ഞു അവളുടെ കൈകൾ അവന്റെ തലമുടിയിൽ കൊരുത്തു ഇരുവരുടെയും ഹൃദയമിടിപ്പിന്റെ വേഗതയേറി നിശ്വാസങ്ങളുടെ താളം പോലും ഒരുപോലെയായി

വേണിയിലേക്ക് ചേരാൻ സിദ്ധുവും അവനോട്‌ അലിയാൻ വേണിയുടെയും ഉള്ളു തുടച്ചു സ്ഥാനം മാറികിടന്ന വേണിയുടെ അണിവയറിൽ സിദ്ധുവിന്റെ കൈകൾ അമർന്നു ദേഹമാസകലം ഒരു തരിപ്പ് പടർന്നുകേറും പോലെ തോന്നി വേണിക്ക് നാണത്തിൽ കുതിർന്നൊരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു അവളുടെ മേലേക്ക് അമർന്നു അവളുടെ കണ്ണിലേക്ക് നോക്കി സിദ്ധു കിടന്നു തന്റെ ഓരോ സ്പർശനത്തിലും അവളുടെ കണ്ണുകൾ പിടയുന്നതും നിശ്വാസത്തിന്റെ വേഗതയേറുന്നതും അങ്ങനെ അവളിലെ ഓരോ മാറ്റങ്ങളും അവൻ ആസ്വദിച്ചുകൊണ്ടിരുന്നു പിന്നീട് അവനിൽ നിന്നും നീക്കങ്ങൾ ഒന്നും ഉണ്ടാവാത്തതും വേണി മുഖമുയർത്തി സിദ്ധുവിനെ നോക്കി “ഇങ്ങനെ കൊല്ലുന്ന നോട്ടമൊന്നും നോക്കല്ലേടി….അവിയുടെയും അശ്വതിയുടെയും കാര്യം ഓർത്ത് ടെൻഷൻ അടിച്ചു നിന്നപ്പോഴാ നീ വന്നത് അപ്പോഴത്തെ ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞുപോയതാ

മോളെ ഞാൻ അപ്പോൾ നീ ക്ഷമിക്ക്…. നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ മുതൽ എന്തോ പോലെ sorry ഇനി ആവർത്തിക്കില്ല ” “അതിന് ഞാൻ ഇപ്പോൾ ഒന്നും പറഞ്ഞില്ലാലോ ” “പറയണ്ട എന്നാലും നിന്നെ ഞാൻ വിഷമിപ്പിച്ചില്ലേ അത് ഞാൻ compensate ചെയ്യാൻ പോവാ… ” “എങ്ങനെ?? ” “വേദനിപ്പിച്ചതിനു പകരം നൂറിരട്ടിയായി സ്നേഹിക്കാൻ പോകുവാ ” “സിദ്ധു… ഏട്ടാ അവിടെ നമ്മളെ കാണാതെ തിരക്കില്ലേ… വേണ്ടാ …” വേണിയുടെ കൊച്ചു കൊച്ചു എതിർപ്പുകളെ എല്ലാം സ്നേഹചുംബനങ്ങൾ കൊണ്ട് അവൻ മായ്ച്ചുകളഞ്ഞു “വെറുതെ വഴക്കടിച്ചു ഇന്നത്തെ രാത്രി കളയണോ പെണ്ണെ… നമ്മുക്കും വേണ്ടേ ഒരിക്കലും മറക്കാൻ പറ്റാത്ത നമ്മുടേത് മാത്രമായ കുറച്ച് നിമിഷങ്ങൾ ” “ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങൾ ഒക്കെ എനിക്ക് മുൻപേ സമ്മാനിച്ചതല്ലേ ” “നിന്നോടുള്ള പ്രണയത്തിന് അതിർവരമ്പുകൾ ഇല്ലാ പെണ്ണെ അതെന്നിലിങ്ങനെ നിറഞ്ഞു നിൽക്കുകയല്ലേ.. നിന്നിലേക്ക് അല്ലാതെ വേറാരിലേക്കാ ഞാൻ അത് പകർന്നു കൊടുക്കുക..

” വേണിയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മാത്രം മതിയായിരുന്നു സിദ്ധുവിന് അവളിലേക്ക് ചേരാനായി അവളിലേക്ക് അമർന്ന് വേണിയുടെ നെറ്റിതടത്തിലും കൺപോളകളിലും കവിൾത്തടങ്ങളിലും മൂക്കിൻത്തുമ്പിലും എല്ലാം സിദ്ധുവിന്റെ അധരങ്ങൾ പതിഞ്ഞു വിവസ്ത്രയാകുന്നത് തെല്ലൊരു നാണത്തോടെ അവളറിഞ്ഞു ഉള്ളിൽ തോന്നിയ ചെറിയ ജാള്യത സിദ്ധുവിന്റെ ഓരോ സ്പർശനത്തിലും അലിഞ്ഞില്ലാതെയായി നോട്ടങ്ങളിലൂടെ കൈമാറിയ പ്രണയം ചുംബനത്തിലേക്ക് വഴിമാറി വേണിയുടെ ഓരോ അണുവിനെയും ചുംബിച്ചുണർത്തി ഒരിക്കൽ കൂടി അവനവളിലേക്ക് പെയ്തിറങ്ങി ചുംബനങ്ങളിൽ തുടങ്ങിയ പ്രണയനിമിഷങ്ങൾ തീവ്രതയേറിയ നിശ്വാസങ്ങളിൽ അവസാനിക്കും വരെ അവർ പ്രണയിച്ചു പുറത്ത് വീശുന്ന തണുത്ത കാറ്റും നിലാവുള്ള ആ രാവും അവരുടെ പ്രണയനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു

വിയർത്തൊട്ടിയ വേണിയുടെ മാറിലേക്ക് തലചായ്ച്ചു സിദ്ധുവും അവനെ ഇറുകെ പുണർന്നു വേണിയും ഉറക്കത്തിലേക്ക് വഴുതി വീണു 🌺🌺🌺🌺🌺🌺 പിറ്റേന്ന് കണ്ണ് തുറന്നത് തുടരെ തുടരെ ഉള്ള ഫോൺ ബെൽ അടി കേട്ടുകൊണ്ടാണ് സമയം 7 കഴിഞ്ഞിരുന്നു സിദ്ധുവിനെ ഉണർത്താതെ വേണി വേഗം വാഷ്‌റൂമിലേക്ക് പോയി അടുത്ത് വേണിയില്ലെന്നറിഞ്ഞതും സിദ്ധുവും പതിയെ കണ്ണുതുറന്നു ഇന്നലെ പങ്കുവെച്ച പ്രണയത്തിന്റെ ആലസ്യം വിട്ടു മാറിയതും ഡ്രെസ്സും എടുത്ത് അവൻ പുറത്തേക്കിറങ്ങി അശ്വിനും ആദിക്കും ഒപ്പം അമ്പലകുളത്തിലേക്ക് പോയി കുളി കഴിഞ്ഞിറങ്ങി വന്ന വേണി കാണുന്നത് കണ്ണാടിക്ക് മുന്നിൽ മുണ്ടുമുടുത്ത് മുടി ചീകുന്ന സിദ്ധുവിനെയാണ് ഒരുവേള തന്റെ നഖക്ഷതങ്ങൾ പതിഞ്ഞ ചുമലിലേക്ക് അവളുടെ നോട്ടം ചെന്നെത്തി തലേന്ന് രാത്രിയിൽ കഴിഞ്ഞുപോയതോരോന്നും ഓർമ വന്നതും സിദ്ധുവിനെ നേരിടാനാകാതെ വേണി അവിടെ തന്നെ നിന്നു എന്നാൽ കണ്ണാടിയിലൂടെ വേണിയെ നോക്കി നിന്ന സിദ്ധു ഇതെല്ലാം കാണുന്നുണ്ടായിരുന്നു

“എന്താണ് എന്റെ wifey രാവിലെ ഇങ്ങനെ blush ആയി നിൽക്കുന്നത്… രാവിലെ തന്നെ നീ എന്നേ വഴി തെറ്റിക്കുവോ? ” “പോടാ കള്ള കടുവേ ” “ടി.. അങ്ങനെ ഓടല്ലേ സാരിയും കൈപിടിച്ചോണ്ട് ഇങ്ങനെ നിന്നാൽ എങ്ങനെയാ വാ ഞാൻ help ചെയ്യാം ” “അയ്യോ വേണ്ടായേ സാറിന് ഇത് അഴിക്കാൻ അല്ലെ അറിയൂ തല്ക്കാലം help വേണ്ടാ ” പറഞ്ഞു തീർന്നതും സിദ്ധുവിനെ തിരക്കി കിച്ചു വന്നിരുന്നു സിദ്ധു അവനൊപ്പം പോയി എല്ലാവരും റെഡി ആയി വന്നു Navyblue golden combo യിലുള്ള ലെഹെങ്ക ആയിരുന്നു അതുവിന്റെ വേഷം അതിന് മാച്ച് ആയ ഷർട്ടും മുണ്ടും ഇട്ട് അശ്വിനും മുഹൂർത്തമായപ്പോൾ ഇരുവരും തങ്ങളുടെ പേരുകൊത്തിയ മോതിരം പരസപരം അണിയിച്ചു അതുവിൻേറയും അശ്വിന്റെയും സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു വർഷങ്ങൾ ആയുള്ള പ്രണയമാണ്.. ഇരുവരുടെയും സ്വപ്നമാണ് കുറച്ച് ദിവസങ്ങൾക്ക് ശേഷം സാക്ഷാത്ക്കരിക്കപ്പെടുന്നത് ചടങ്ങുകളെല്ലാം പൂർത്തിയായി ശേഷം എല്ലാവരും വീടുകളിലേക്ക് മടങ്ങി

🌺🌺🌺🌺🌺🌺 “വേണി വേണി… ” “എന്താ സിദ്ധു ഏട്ടാ… എന്തിനാ ഇങ്ങനെ ഒച്ച വെക്കുന്നത് ” “പിന്നല്ലാതെ സമയം നോക്ക് 10.15 നാളെ നിനക്ക് എക്സാം ഉള്ളതല്ലേ.. ഇരുന്ന് പഠിക്ക് ഇന്ന് last ഡേ അല്ലെ ” “സിദ്ധു ഏട്ടാ എനിക്ക് അറിയാൻ പാടില്ലാത്തതുകൊണ്ട് ചോദിക്കുവാ നിങ്ങൾ അന്യന്റെ ആരെങ്കിലും ആണോ… അതോ ഗംഗയെ പോലെ നാഗവല്ലി ഉള്ളിൽ കേറിയോ ” “എന്തോന്ന് 😳😳” “പിന്നല്ലാതെ ഇത് dual personality ആണ്.. രണ്ട് ദിവസം മുന്നേ വരെ ഞാൻ പഠിക്കുന്നതിനായിരുന്നു പരാതി ഇപ്പോൾ ദേ പഠിക്കാത്തതിന് ” “അതിനൊന്നും ഇപ്പോൾ ഇവിടെ പ്രസക്തി ഇല്ലാ… അത് അന്ന് അല്ലെ ഇത് ഇന്ന് അല്ലെ… ഇനി നിനക്ക് സമയം കിട്ടില്ല പഠിക്ക് ” വേറെ വഴികൾ ഒന്നുമില്ലാതെ വേണി വീണ്ടും സിദ്ധുവിന് മുന്നിൽ കീഴടങ്ങി പഠിത്തവും വഴക്കും ഉറക്കളപ്പും ഒക്കെയായി രണ്ടാഴ്ച കടന്ന് പോയി അങ്ങനെ വേണിയുടെ last എക്സാം വന്നു അന്നത്തെ അവരുടെ ഇൻവിജിലേറ്റർ സിദ്ധു ആയിരുന്നു ഒരു que answer എഴുതും സിദ്ധുവിനെ വായിനോക്കും അവന്റെ രൂക്ഷമായ നോട്ടം കാണുമ്പോൾ വീണ്ടും que പേപ്പറിലേക്ക് തലതാഴ്‌ത്തും അങ്ങനെ വളരെ രസകരമായ രീതിയിൽ വേണി എക്സാം എഴുതിക്കൊണ്ടിരുന്നു……….. തുടരും………..

സിദ്ധവേണി: ഭാഗം 55

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

Share this story