നയനം: ഭാഗം 28

നയനം: ഭാഗം 28

A Story by സുധീ മുട്ടം

ഒരിക്കലും തീരെ പ്രതീക്ഷിക്കാത്തവർ…. “ഹരിയേട്ടനും വർഷയും ചിരിക്കുന്ന മുഖവുമായി എന്റെ മുമ്പിൽ ഞെളിഞ്ഞു നിന്നു..അവരുടെ ചുണ്ടിലെ പരിഹാസച്ചിരി ദീപികയിലേക്കും പടർന്നു. അങ്ങനെയൊരു ട്വിസ്റ്റ് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.ആയതിനാൽ ആകെയൊന്ന് ഉലഞ്ഞൂന്ന് നേര് തന്നെ. പരമാവധി ധൈര്യം ഞാൻ സംഭരിക്കാൻ ശ്രമിച്ചു.. “ഞങ്ങളെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ലല്ലേ” ചുണ്ടിലൂറിയ പരിഹാസച്ചിരി ഞാൻ കണ്ടില്ലെന്ന് നടിച്ചു.. “ഹരിയേട്ടാ” “പ്ഫാ.. എന്താടീ നീ വിളിച്ചത് ഹരിയേട്ടനെന്നോ” വർഷ കലിതുള്ളി എനിക്കരുകിലേക്ക് പാഞ്ഞടുത്തു..പൊടുന്നനെ ദീപിക വർഷക്ക് മുമ്പിൽ കയറി തടസ്സം സൃഷ്ടിച്ചു.. അവരുടെ ഓരോ പ്രവർത്തികളും എന്നിൽ വേദന സൃഷ്ടിച്ചു..

ഹരിയേട്ടനെ അത്രമാത്രം സ്നേഹിച്ചതാണ്.വെറുക്കാൻ കഴില്ലെനിക്ക് സ്നേഹിക്കുന്നവരെ.അവർ മുതലെടുക്കാൻ ശ്രമിക്കുമ്പോഴും ദ്രോഹിക്കുന്നവർക്കും നല്ലത് മാത്രം വരണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ.. “ഇവൾക്കുളളത് ഞാൻ കൊടുത്തോളാം..വർഷേച്ചിയൊന്ന് അടങ്ങി നിൽക്ക്” ദീപിക വർഷയെ ശ്വാസിച്ചു.അപ്പോഴും ഹരിയേട്ടൻ കൂസലില്ലാതെ നിൽക്കുകയാണ്… “ഹരിയേട്ടൻ പശ്ചാത്താപിച്ച് സങ്കടങ്ങളുടെ കെട്ടഴിക്കുമ്പോളും വർഷയെയും ഏട്ടനെയും ഒന്നിപ്പിക്കാനാണ് ഞാൻ ആഗ്രഹിച്ചത്.അതല്ല എന്റെ ശവം കണ്ടേ നിങ്ങൾക്ക് സമാധാനം കിട്ടുകയുള്ളൂവെങ്കിൽ കൊന്നോളൂ” ഞാൻ അവർക്ക് നേരെ കൈകൾ കൂപ്പി.. “അതേടീ എനിക്ക് നിന്റെ ശവം കണ്ടാലേ തൃപ്തിയാകൂ..” വർഷ എനിക്ക് നേരെ കാർക്കിച്ചു തുപ്പി.. “അതിനും മാത്രം ദ്രോഹമൊന്നും ഞാൻ നിങ്ങോട് ചെയ്തട്ടില്ല” “പ്ഫാ..” ശക്തമായൊരു ആട്ടായിരുന്നു ദീപികയുടെ മറുപടി..

“നീയൊന്നും ചെയ്തില്ലേടീ..ഫ്രണ്ട്സിനു മുമ്പിൽ നീയെന്നെ വട്ടപ്പൂജ്യമാക്കിയില്ലേ.അതുവരെ ഞാനുണ്ടാക്കിവെച്ച എന്റെ സാമ്രാജ്യമത്രയും നിമിഷനേരം കൊണ്ട് നീ തകർത്തില്ലേ” ഭ്രാന്ത് പിടിച്ചതുപോലെ അലറുകയായിരുന്നു ദീപിക.അവളുടെ ഭാവമാറ്റങ്ങൾ എന്റെ മനസിൽ നേരിയ ഭയം തീർത്തു. “അന്നുമുതൽ ഞാൻ കാത്തിരിക്കുവാടീ നിന്നെയൊന്ന് തനിച്ചു കിട്ടാനായി..അപ്പോഴാണ് ഇങ്ങനെയൊരു അവസരം ലഭിച്ചത്..കാത്തു കാത്തിരുന്ന ചാൻസ്” ദീപികയിൽ നിന്നൊരു പൊട്ടിച്ചിരി ഉയർന്നു. സൈക്കോ ആണോ അവളെന്ന് തോന്നിപ്പോകും വിധമായിരുന്നു ഓരോ പ്രവർത്തികളും.. “നിങ്ങൾക്ക് വേണ്ടത് ഞാനല്ലേ..ഞാൻ ഇവിടെയുണ്ട്. ഇനി മൃദുലയെ വിട്ടയക്കൂ” മറുപടി വർഷയുടെ പൊട്ടിച്ചിരി ആയിരുന്നു.. “കൊളളാമെടീ നിന്റെ ബുദ്ധി..

അവളെ വിട്ടയച്ചിട്ടു വേണം പോലീസ് പിന്നാലെയെത്താൻ” ഞാൻ അതിനു ഉത്തരം കൊടുത്തില്ല പകരം എന്റെ കണ്ണുകൾ മൃദുവിനെ തേടുകയായിരുന്നു.. “നയനേ നീ മരിക്കാൻ ഒരുങ്ങിക്കൊളളൂ” നീട്ടിപ്പിടിച്ചൊരു കൈത്തോക്ക് ഇടുപ്പിൽ നിന്ന് ദീപിക വലിച്ചെടുക്കുന്നത് ഞെട്ടലോടെ ഞാൻ കണ്ടു.ഒരുനിമിഷം എന്റെ മനസിലേക്ക് അച്ഛന്റെയും അമ്മയുടെയും മുഖം കടന്നുവന്നു.പിന്നെ ലക്ഷമിയമ്മയും വിശാഖും.. ഞാൻ മൗനമായി കണ്ണുകളടച്ചു പ്രാർത്ഥിച്ചു.. രണ്ടു തുള്ളി മിഴിനീരുറവ ഒഴുകി നിലത്തേക്ക് പതിച്ചു.. “എനിക്ക് അവസാനമായി ഒരു അപേക്ഷയുണ്ട്” ഞാൻ ദയനീയതോടെ അവരുടെ മുഖത്ത് മിഴികൾ അർപ്പിച്ചു.ഒരുപുച്ഛച്ചിരി അവരുടെ മുഖത്ത് എനിക്ക് കാണാമായിരുന്നു.. “ശരി അവസാനത്തെ ആഗ്രഹമല്ലേ പറയ്” “വർഷേച്ചിക്കും ഹരിയേട്ടനും എന്നോടെന്താണിത്ര പക” ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ലെനിക്ക്..

Share this story