പെയ്‌തൊഴിയാതെ: ഭാഗം 56

പെയ്‌തൊഴിയാതെ: ഭാഗം 56

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ഡാഡിയും ആന്റിയും ഇവിടുത്തെ ഞങ്ങളുടെ എസ്റ്റേറ്റ് ബംഗ്ലാവിൽ ഉണ്ട്.. വേഗം വാ.. അതൊരു വല്ലാത്ത സ്ഥലമാണ്.. ഒരാളെ കൊന്നാൽ പോലും ആരും അറിയില്ല.. ഗൗതം ഭയതോടെയാണ് പറഞ്ഞത്.. ഗിരിയും ഗീതയും.ഞെട്ടി എഴുന്നേറ്റു.. അവർ ഗൗതത്തിനൊപ്പം ഇറങ്ങി.. പുറത്തേയ്ക്ക്.. അവിടേയ്ക്ക് ഗൗതത്തിനൊപ്പം പോകുമ്പോഴും ആർക്കും ഒന്നും സംഭവിക്കരുതെ എന്ന പ്രാര്ഥനയായിരുന്നു ആ മൂന്ന് ഹൃദയങ്ങൾ നിറയെ.. *********** എന്തോ കരച്ചിലാണ് ഈ നശിച്ച കൊച്ച്.. വെറുതെ ഇരുന്നു ചിരിച്ചോണ്ടിരിക്കുന്നത് കണ്ടപ്പോ ആ മേഡം വന്നൊരു പിച്ചു പിച്ചി.. കണ്ടിട്ട് എനിക്ക് നൊന്തു..

നോക്ക് അതിന്റെ കൈ ചുവന്ന് നീലിച്ചു.. സത്യത്തിൽ അവര് പെണ്ണ് തന്നെയാന്നോ.. കൂട്ടത്തിൽ ഒരുവൻ ചോദിച്ചു.. കൊല്ലാൻ കൊണ്ടുവന്നതിനെ പിന്നെ ഓമ്പോലിക്കാൻ പറ്റുമോ.. മിണ്ടാതെ ഇരുന്നു തന്നിട്ട് പോടെ.. ഗുണ്ടകളുടെ തലവൻ എന്ന് തോന്നുന്ന ഒരുവൻ പറഞ്ഞതും ബാക്കിയുള്ളവർ തങ്ങളുടെ മുന്പിലിരിക്കുന്ന പൊറോട്ടയും ബീഫും കഴിക്കുന്നതിലേയ്ക്ക് ശ്രദ്ധ തിരിച്ചു.. അപ്പോഴും ഏങ്ങി ഏങ്ങി കരയുകയായിരുന്നു മോള്. വെറും നിലത്തിരുന്നു അമ്മയെ വിളിച്ചവൾ കരഞ്ഞു.. വേദ ചുറ്റും നോക്കി.. എന്റെ കൊച്ചേ ഈ കാട്ടിനകത്തെ വീട്ടിൽ കൊച്ചിനെന്താ കാര്യം.. വല്ല അലവലാതികളും കാണും ചിലപ്പോ ഉള്ളിൽ.. കാലം മോശമാണ്. വീട്ടിൽ എനിക്കുമുണ്ട് നിന്നെ പോലൊരു കൊച്ച്.. ഓട്ടോക്കാരനായി പൈസ നീട്ടിയതും അയാൾ ചുറ്റും നോക്കി പറഞ്ഞു..

ഇതെനിക്ക് വേണ്ടപ്പെട്ട ഒരാളുടെ വീടാണ് ചേട്ടാ.. എസ്റ്റേറ്റ് ബംഗ്ലാവാ.. അവൾ പണം നൽകിക്കൊണ്ട് പറഞ്ഞു.. അയാൾ അതിനൊന്ന് മൂളി ബാലൻസ് നൽകി.. ചേട്ടൻ വെച്ചോ.. അവളതുംപറഞ്ഞു അകത്തേയ്ക്ക് നടന്നു.. ആപത്തിന്റെ സൂചനകൾ അപ്പോഴും ഉള്ളിലിരുന്നാരോ നല്കുന്നുണ്ടായിരുന്നു.. അവൾ ചുറ്റും നോക്കി.. കാട് മൂടിയിട്ടുണ്ട് ചുറ്റും.. എങ്കിലും ഏതൊക്കെയോ വണ്ടി വന്നിട്ടും പോയിട്ടും ഉണ്ട്.. അവൾ പുറകിലേക്ക് നടന്നു.. പുറകിൽ ഒരു താഴ്ച്ചയാണ്.. അതിനു അവസാനം കുത്തനെ ഒരു കൊക്ക… പണ്ടെപ്പോഴോ ഗൗതം പറഞ്ഞതാണ്.. അവൾക്ക് പേടിതോന്നി.. മ്മേ.. കുഞ്ഞ് കരച്ചിൽ..ഒരിളം തെന്നൽ പോലെ ആ വിളി വേദയിൽ പ്രകമ്പനം സൃഷ്ടിച്ചു.. അവളാ വീടിനു ചുറ്റും ഓടി.. കുഞ്ഞിന്റെ കരച്ചിൽ..

അവൾക്ക് നോവുന്നുണ്ടാകും.. വേദ പുറമെ കണ്ട ഒരു വാതിൽ തള്ളിതുറന്ന് ഉള്ളിൽ കയറി.. മോളെ.. വേദ നിലവിളിച്ചു.. ഗുണ്ടകളെല്ലാം അകത്തേയ്ക്ക് ഓടി വന്നു.. പക്ഷെ അതിനിടയിൽ നിലത്തിരുന്നു കരയുന്ന കുഞ്ഞിനെ വേദയെടുത്തു നെഞ്ചോട് ചേർത്തിരുന്നു.. ആരാടി നീ.. ഹേ. ഗുണ്ടകളുടെ തലവൻ ചോദിച്ചു.. എന്റെ മോള്.. അവൾ കുഞ്ഞിനെ കുറെ കൂടി മാറോട് ചേർത്തു.. വേദയുടെ ഗന്ധവും ചൂടും അറിഞ്ഞ കുഞ്ഞ് അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി.. വേദ എല്ലാവരെയും നോക്കി.. അവൾക്ക് അപകടം മണത്തു.. രക്ഷപെടണം.. തുറന്നു കിടക്കുന്ന വാതിലിലേയ്ക്ക് നോക്കി അവൾ തിരിഞ്ഞോടാൻ ശ്രമിക്കും മുൻപേ തന്നെ ആ വാതിൽ അവൾക്ക് മുൻപിൽ കൊട്ടിയടയ്ക്കപ്പെട്ടിരുന്നു.. അവൾ വീണ്ടും കുഞ്ഞിനെ ഒന്നുകൂടി അടക്കിപ്പിടിച്ചു..

എനിക്ക് പോണം.. അവൾ പറഞ്ഞു.. ആഹാ.. പോണോ.. ഇന്നിപ്പോ ഉടനെ വേണോ.. അതോ.. ഇന്ന് രാത്രി കഴിഞ്ഞു മതിയോ.. അതിലൊരുവൻ വേദയുടെ അടുത്തേയ്ക്ക് ചെന്ന് അവളിലെ ഗന്ധം ഉള്ളിലേക്ക് വലിച്ചുകൊണ്ട് വഷളൻ ചിരിയോടെ ചോദിച്ചു.. അവൾ അറപ്പോടെ പിന്നിലേയ്ക്ക് മാറി.. ആഹാ.. എത്തിയോ.. മധുവിന്റെ ശബ്ദം. വേദ ഞെട്ടലോടെ അവരെ നോക്കി.. പകയോടെ മധു.. അവർ ചിരിച്ചു.. ഇവളെത്തും എന്ന് ഞാൻ പറഞ്ഞില്ലേ ഡേവിടെ.. മധു ചിരിച്ചുകൊണ്ട് പറഞ്ഞു.. എനിക്ക് പിന്നാലെ പൊലീസുണ്ട്.. വേദ പറഞ്ഞു.. മധു വീണ്ടും ചിരിച്ചു.. പൊലീസുകാർ ഉണ്ടെങ്കിൽ നീയങ്ങനെ പറയില്ലെന്ന് എനിക്കറിഞ്ഞൂടെ മോളെ.. മധു അവൾക്കരികിലേക്ക് നീങ്ങി.. ആ കുഞ്ഞിനെ ഇങ്ങ് ആന്റിക്ക് താ.. വല്ലാത്ത ആവേശത്തോടെ അവർ ചോദിച്ചു. ഇല്ല..

എന്നെ കൊന്നാലും ഈ കുഞ്ഞിനെ ഞാൻ തരില്ല.. ഡേവിഡ്.. മധു വിളിച്ചതും മുൻപിൽ നിന്നവന്റെ ആദ്യത്തെ അടി വേദയുടെ വലത് കരണത്ത് പതിച്ചു.. വേദ നിലതെറ്റി നിലത്തേയ്ക്ക് വീണു.. കുഞ്ഞ് വീണ്ടും കരഞ്ഞു.. ഉച്ചത്തിൽ.. നിലത്തു വീണ വേദയിൽ നിന്നും പൂ ഇറുക്കുന്ന ലാഘവത്തിൽ അയാൾ കുഞ്ഞിനെ തൂക്കിയെടുത്ത് മധുവിന് നൽകി.. അവരാ കുഞ്ഞിനെ കയ്യിലേറ്റ് വാങ്ങുന്നത് ഭയത്തോടെ വേദ കണ്ടു.. ഡേവിഡ്.. എനിക്കിവൾ കരയുന്നത് കാണണം.. കേൾക്കണം.. ജീവന് വേണ്ടി ഇവൾ എന്റെ കാലിൽ വീഴണം. മധു പറഞ്ഞവസാനിപ്പിച്ചതും എഴുന്നേക്കാൻ ശ്രമിച്ച വേദയുടെ അടിവയറിലേയ്ക്ക് അയാൾ ആഞ്ഞു തൊഴിച്ചു.. വേദ അലറിക്കരഞ്ഞുപോയി.. മധു വീണ്ടും ചിരിച്ചു.. കുഞ്ഞ് വീണ്ടും കരയുന്നു.. അവർ കുഞ്ഞിനെ അടിച്ചു..

കൂടുതൽ ഉച്ചത്തിലവൾ കരയുന്നു.. വേദയ്ക്ക് ഹൃദയം വിങ്ങി.. തന്റെ കുഞ്ഞ്.. ആദ്യമായി അമ്മേ എന്ന് വിളിച്ചവൾ.. വേണ്ടാ.. എന്നെ കൊന്നോളൂ… എന്റെ കുഞ്ഞിനെ വിടൂ.. വേദ അപേക്ഷിച്ചു.. മധു വീണ്ടും ചിരിച്ചു.. അപ്പോഴേയ്ക്കും മോഹനും എത്തി.. പ്ലീസ്.. ഡാഡി പ്ലീസ്… വേദ അയാൾക്ക് നേരെ കൈകൂപ്പി.. ഡേവിഡ് അവളെ പിടിച്ചു വലിച്ചെഴുന്നേല്പിച്ചു.. വേദയ്ക്ക് നേരെ നിൽക്കാൻ കഴിയുമായിരുന്നില്ല.. ഭ്രാന്താണ് നിങ്ങൾക്ക്.. വേദ ആക്രോശിച്ചു.. മധു കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു.. മോളെ.. വേദ അലറി.. കുഞ്ഞ് കട്ടിലിലേക്ക് വീണു.. വേദ കണ്ണുകൾ അടച്ചു പിടിച്ചു.. കുഞ്ഞിന്റെ കരച്ചിൽ കേട്ടതും അവൾ കണ്ണു തുറന്നു.. മധു മുൻപോട്ട് വന്ന് അവളെ തലങ്ങും വിലങ്ങും തല്ലി.. കയ്യിൽ കിട്ടിയ വിറക് കൊള്ളികൊണ്ടും തല്ലി.. അവളുടെ വേദന കൊണ്ടുള്ള നിലവിളി അവർക്ക് രസിച്ചു.. അടിയുമിടിച്ചും തൊഴിച്ചും അവരിലെ ഭ്രാന്തി ആഹ്ലാദിച്ചു..

മോഹന്റെ ചുണ്ടിലും പുച്ഛമായിരുന്നു.. അവനെന്റെയാ.. എന്റെ ഗൗതം.. അവനെ നീ എന്നിൽ നിന്നും പറിച്ചെടുത്തില്ലേ..എന്നിട്ട് ഗീതയ്ക്ക് കൊടുത്തില്ലേ.. മധു ഭ്രാന്തിയെ പോലെ ചിരിച്ചു.. വേദ തളർന്നുപോയി.. അടിവയർ പുകയുന്നു.. അവൾ അനക്കമില്ലാതെ നിൽക്കുന്നത് കണ്ടതും അവർക്ക് ദേഷ്യം വന്നു.. അവർ നിലത്തേയ്ക്ക് നോക്കി.. കയ്യിൽ കിട്ടിയ ഇരുമ്പു വടിയെടുത്തവളുടെ തലയിലേക്ക് ആഞ്ഞടിച്ചു.. അവൾ പിന്നോട്ട് മാറിയതും ആ ഇരുമ്പു കമ്പനിയുടെ ആഗ്രഭാഗം കൊണ്ടവളുടെ നെറ്റി പിളർന്നു… വേദ അലറി വിളിച്ചു.. മധൂ.. മതി.. മോഹൻ നിലത്തേയ്ക്ക് വീണ അവളെ പൊക്കിയെടുത്തു.. ഡേവിഡ്.. ഇവളെ തേടി ആരെങ്കിലും വരും മുൻപ് രണ്ടിനെയും ഇല്ലാതാക്കണം… മോഹൻ ഉത്തരവ് നൽകിയതോടെ ആരോ കുഞ്ഞിനെ എടുത്തു.. വേണ്ട…പ്ലീസ്..എന്റെ മോള്.. വേദ കേണു..

ഡേവിഡ്.. മധു വിളിച്ചതും വേദ അയാളുടെ കാലു പിടിച്ചു.. കൊന്നോ എന്നെ.. ആ കുഞ്ഞിനെ ഒന്നും ചെയ്യരുത്.. നിങ്ങളും മനുഷ്യനല്ലേ.. വേദ ഡേവിഡിനോട് ചോദിച്ചു.. അയാൾ ക്രൂരമായി അവളെ തട്ടിയെറിഞ്ഞു.. തലയടിച്ചു വീണതും വേദയ്ക്ക് കണ്ണിൽ ഇരുട്ട് കയറി..കണ്ണിലേക്ക് ഒഴുകിയിറങ്ങിയ ചോര തുള്ളികൾ കൺ പീലിയിൽ തങ്ങി നിന്നു.. അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു പോയി.. അപ്പോഴും അവളിലെ അമ്മ തന്റെ മകൾക്കായി വിലപിക്കുകയായിരുന്നു.. ഡേവിഡ്.. മധു വിളിച്ചതും കുഞ്ഞിനെ മറ്റൊരാളിനെ ഏൽപ്പിച്ച് ഡേവിഡ് മുൻപോട്ട് വന്നു.. വേദയുടെ അടുത്തിരുന്നു.. അവളുടെ കൈപിടിച്ചു പൾസ് നോക്കി.. ഇതൊരു പത്തോ പതിനഞ്ചോ മിനിറ്റ്.. അത്രേയുള്ളൂ.. ഡേവിഡ് പറഞ്ഞു.. തീർന്ന് കഴിയുമ്പോ ഇതിനെകൂടെ ഇട്ട് ഒരു കുഴിയിൽ മൂടിയേക്ക്.. ലോകത്തൊരാളും കണ്ടുപിടിക്കരുത്.. മോഹൻ കുടിലതയോടെ പറഞ്ഞു..

ഓകെ സർ.. ഉത്തരവ് സ്വീകരിച്ചെന്നോണം ഡേവിഡ് പറഞ്ഞതും മോഹൻ മധുവിനെ വിളിച്ചു തിരിഞ്ഞു നടന്നു.. കുഞ്ഞിനെ നിലത്തേയ്ക്ക് ഇരുത്തി അവരും പിരിഞ്ഞു പോയി.. വേദയുടെ നെറ്റിയിൽ നിന്നും കൊഴുത്ത ചോര ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു അപ്പോഴും.. കുഞ്ഞു മെല്ലെ മുട്ടിലിഴഞ്ഞു വേദയുടെ അടുത്തേയ്ക്ക് ചെന്നു.. അവളുടെ നെഞ്ചിലേക്ക് തല ചായ്‌ച്ച് പേടിയോടെ അവളെ പുണർന്നു കിടന്നു.. അന്നാദ്യമായി വേദയുടെ കൈകൾ ശങ്കരിമോളെ നെഞ്ചോട് ചേർത്തില്ല.. അവളുടെ വസ്ത്രത്തിൽ നിന്നും ചോര മോളിലേയ്ക്കും പടർന്നിരുന്നു.. ആ കുഞ്ഞു കൈകൾ അവളെ ചേർത്തു പിടിച്ചു.. കരഞ്ഞു കൊണ്ടവൾ വേദയുടെ മാറിലേക്ക് മുഖം പൂഴ്ത്തി.. അനക്കമില്ലാതെ കിടക്കുമ്പോഴും ആ കുഞ്ഞിനായി വേദയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു.. ***********

ഗീതാന്റി അങ്ങോട്ട് വരേണ്ട. കാറിൽ ഇരുന്നാൽ മതി.. ഗിരി പറഞ്ഞു.. ഗൗതം ഗീതയെ നോക്കി പോലുമില്ല.. അവർക്കത് ആ നിമിഷം വേദന തോന്നിച്ചതും ഇല്ല. അവരുടെ മനസ്സ് നിറയെ വേദയായിരുന്നു.. മധുവിന്റെ മുഖം.. അവർക്ക് ഭയം തോന്നി.. ഗിരീ.. അവനിറങ്ങിയതും ഗീത വിളിച്ചു.. അവർ ഇരുവരും തിരിഞ്ഞു നോക്കി.. സൂക്ഷിക്കണം.. മധു.. ഭ്രാന്തിയാണ് അവൾ.. എന്തും ചെയ്യും.. ഗീത ഭയത്തോടെ പറഞ്ഞു.. അവന്റെ ഹൃദയം വിങ്ങി. വേദ പറഞ്ഞറിഞ്ഞ മധു ക്രൂരയാണ്.. കൊല്ലാനും മടിക്കില്ല. തന്റെ മകൾ.വേദ.. അവനു വല്ലാത്ത വെപ്രാളം തോന്നി… അവർ ഒന്നും മിണ്ടാതെ എസ്റ്റേറ്റ് ബംഗ്ലാവിനരികിലേയ്ക്ക് നടന്നു.. പൂട്ടിക്കിടക്കുന്ന വാതിൽ കണ്ടതും സംശയത്തോടെ അവർ നിന്നു.. ഇവിടെ ആയിരിക്കില്ലേ.. ഗിരി ചോദിച്ചു.. നോക്കാം.. ഗൗതം പിന്നോട്ട് നടന്നു.. ചുറ്റും നടന്നു നോക്കി.. ഒച്ചയും അനക്കവും ഒന്നുമില്ല.. കാട് മൂടിയ സ്ഥലം.. ഇവിടെ ആരും വന്നതായി തോന്നുന്നില്ല… വേറെ എവിടെങ്കിലും ആകുമോ.. ഗിരി ചോദിച്ചു.. ഗൗതത്തിനും സംശയം തോന്നി..

സമയമില്ല.. ഗൗതം ഗിരിയെ നോക്കി.. പെട്ടെന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ഗിരിയും ഗൗതവും ഞെട്ടലോടെ നോക്കി.. മോള്.. ഗിരി വേദനയോടെ പറഞ്ഞു.. അവർ പിന്നിലേയ്ക്ക് ഓടി.. വാതിൽ അടഞ്ഞു കിടക്കുന്നു.. അപ്പോഴാണ് ഇളകിയ ഒരു ജനാല ഗിരിയുടെ കണ്ണിൽ പെട്ടത്.. അവൻ വേഗം ചെന്നാ പാളി വലിച്ചു തുറന്നു.. കണ്ട കാഴ്ചയിൽ ഗിരി തകർന്നു പോയിരുന്നു.. ചോരയിൽ കുളിച്ചു കിടക്കുന്ന വേദ.. അവളുടെ നെഞ്ചിൽ ചോരയിൽ കുതിർന്നു കിടന്നു കരയുന്ന മോള്.. ഗിരിയെ മാറ്റി ഗൗതവും അകത്തേയ്ക്ക് നോക്കി.. പിടഞ്ഞുപോയി അവന്റെ ഹൃദയം.. ഗിരി ആ നിമിഷം കൊണ്ട് ഓടിച്ചെന്നാ വാതിൽ ചവിട്ടി തുറന്ന് അകത്തേയ്ക്ക് കുതിച്ചിരുന്നു.. മോളെ.. ഗിരി ചെന്ന് മോളെ വാരിയെടുത്തു.. ഗിരിയുടെ ചൂടേറ്റതും ശങ്കരിമോള് ഭയത്തോടെ അവനെ പറ്റിച്ചേർന്നു..അവളുടെ കരച്ചിലൊന്ന് അടങ്ങി. ഗിരി നിലത്തിരുന്നു വേദയെ തട്ടി വിളിച്ചു..

ഗൗതവും ഓടി അവർക്കരികിൽ ചെന്നിരുന്നു.. വേദാ.. ഗൗതം തളർച്ചയോടെ വിളിച്ചു.. ഗൗതം.. ഷി ഈസ് സിങ്കിങ്.. ഗിരി ഭയത്തോടെ പറഞ്ഞു.. ഗൗതം ചുറ്റും നോക്കി. ഒരിറ്റ് വെള്ളം പോലുമില്ല.. ഗൗതം.. ഗിരി വിളിച്ചതും ഗൗതം എഴുന്നേറ്റ് വേദയെ കോരിയെടുത്തു.. രക്ഷപെട്ട് പോകുവാണോ.. പെട്ടെന്ന് പിന്നിൽ നിന്നും ഡേവിഡിന്റെ ശബ്ദം കേട്ടു.. അവർ ഞെട്ടലോടെ തിരിഞ്ഞു.. 6ഓ 7ഓ പേര്… ഗിരി മോളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തു പിടിച്ചു.. ഗൗതം.. വാ.. ഗിരി വിളിച്ചുകൊണ്ട് മുൻപോട്ട് നടന്നു.. ഡേവിഡ് അവനെ കൈകൊണ്ട് തടഞ്ഞതും ഗിരി ഊക്കോടെ അയാളുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി..അപ്പോഴേയ്ക്കും പുറകിൽ നിന്ന ഒരാൾ ഗിരിയെ പിടിച്ചു തള്ളിയിരുന്നു.. നില തെറ്റി അവൻ ഭിത്തിയിലേയ്ക്ക് ഇടിച്ചു നിന്നു.. അണ്ണന്മാരെ.. ഞങ്ങളുടെ തൊഴിലാ ഇത്… സിനിമേല് പത്തു പേരെ അടിച്ചിടുന്ന പോലെ എളുപ്പമല്ല ഇത്..

ആ പെണ്ണിനെ വിട്ടരെ സാറേ. കൊണ്ടുപോയാലും രക്ഷപെടൂല്ല.. അവളുടെ ചോരയാ അത് മൊത്തം.. ഡേവിഡ് ചിരിയോടെ പറഞ്ഞതും ഗൗതം വേദയെ നിലത്തു കിടത്തി.. പാഞ്ഞു ചെന്ന് അവന്റെ കവിളിലേയ്ക്ക് ആഞ്ഞു പ്രഹരിച്ചു.. സിനിമേല് മാത്രമല്ല. ജീവിതത്തിലും നിന്നെ പോലെയുള്ള നാലഞ്ച് എണ്ണത്തെ മെരുക്കാൻ ഗൗതത്തിനു പറ്റും.. പിന്നിൽ നിന്നവർ അവനു നേരെ നീങ്ങിയതും ഗിരിയും മുൻപോട്ട് വന്നു.. കുഞ്ഞിനെ അവൻ ഒന്നു ചുംബിച്ചു മാറ്റിയിരുത്തി.. ഗൗതത്തിനൊപ്പം ഗിരിയും ചേർന്നതോടെ ഡേവിഡിനും കൂട്ടർക്കും അധികനേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. കയ്യിൽ കിട്ടിയ ഇരുമ്പ് വടി കൊണ്ട് ഗിരി അവരെ തലങ്ങും വിലങ്ങും ആക്രമിക്കാൻ തുടങ്ങിയതോടെ അവരിൽ പലരും ചിതറി ഓടി.. ഗൗതം.. മതി.. വേദ.. കലിയടങ്ങാതെ ഡേവിഡിനെ തല്ലുന്ന ഗൗതത്തിനോടായി പറഞ്ഞുകൊണ്ട് ഗിരി കുഞ്ഞിനെ എടുത്തു..

ഗൗതം ഡേവിഡിനെ ഒരു മൂലയിലേയ്ക്ക് തള്ളിയിട്ട ശേഷം വേദയ്ക്ക് അരികിലേയ്ക്ക് നീങ്ങി.. അവളെ അവൻ പിടിച്ചെഴുന്നേല്പിച്ചു.. അപ്പോഴും വേദയ്ക്ക് ബോധം വീണിരുന്നില്ല.. അവനവളെ നേരെ നിർത്താൻ ശ്രമിച്ചതും ഗിരിയും അവനെ സഹായിച്ചു.. ഗൗതം നെറ്റിയിൽ നല്ല മുറിവാണ്..ഒരു തുണി കിട്ടിയാൽ കെട്ടി വെയ്ക്കമായിരുന്നു.. ചോര പോകുന്നത് റിസ്‌കാ.. ഗിരി പറഞ്ഞതും ഗൗതം ചുറ്റും നോക്കി.. മുറിയുടെ ഒരു മൂലയ്ക്കായി കിടന്ന ഒരു ഷീറ്റ് കണ്ടതും ഗിരി വേദയെ ബാലൻസ് ചെയ്ത് പിടിച്ചു.. അപ്പോഴേയ്ക്കും ഗൗതം ഷീറ്റെടുത്തു മുറിച്ചു.. ഗിരി കുഞ്ഞിനെയും വേദയെയും ബാലൻസ് ചെയ്യാൻ പാട് പെടുന്നുണ്ടായിരുന്നു.. പെട്ടെന്ന് പിന്നിൽ നിന്നും ശക്തമായി ഗിരിയെ ആരോ ആഞ്ഞു ചവിട്ടി.. ഗൗതം തിരിഞ്ഞു നോക്കുന്നതിനിടയിൽ ഗിരിയുടെ കൈവിട്ട് വേദ നിലത്തേയ്ക്ക് കുഴഞ്ഞു വീണു പോയിരുന്നു..

കുഞ്ഞുമായി അവൻ നിലത്തേയ്ക്ക് വീണു.. കുഞ്ഞ് ഭയന്ന് അലറിക്കരഞ്ഞു.. ഗൗതം ഞെട്ടലോടെ മോഹനെ നോക്കി.. ഡാഡി… അവൻ ദേഷ്യത്തോടെ അലറി വിളിച്ചു.. ഗിരി പിടഞ്ഞെഴുന്നേറ്റ് കുഞ്ഞിനെ മെല്ലെ തട്ടി.. ഗൗതം മുൻപോട്ട് വന്നതും മോഹൻ വേദയെ മുടിക്ക് കുത്തി പിടിച്ചുയർത്തി അവളുടെ കഴുത്തിലേയ്ക്ക് കത്തി ചേർത്തു.. ഗിരിയും ഗൗതവും തറഞ്ഞു നിന്നുപോയി.. നോ.. ഗിരി നിലവിളിച്ചു.. ഡാഡി പ്ലീസ്.. ഗൗതം നിസ്സഹായമായി പറഞ്ഞു.. അപ്പോഴേയ്ക്കും മധുവും വന്നു.. നിങ്ങൾക്കൊക്കെ എന്താ.. ഭ്രാന്താണോ.. എന്തിന്റെ പേരിലാണ് വേദയെ നിങ്ങൾ ഉപദ്രവിക്കുന്നത്.. നിങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത ഈ കുഞ്ഞിനെ എന്തിനാ ഇതിലേക്ക് കൊണ്ടുവന്നത്.. ഡാഡി ഇറ്റ്‌സ് എ സീരിയസ് ക്രൈം.. ഗൗതം ഓർമിപ്പിച്ചു.. അതേ ഗൗതം ഞങ്ങൾക്ക് ഭ്രാന്താണ്‌… ആ ഭ്രാന്താണ് നീ.. മോഹൻ പറഞ്ഞു..

ഗൗതത്തെയും ഗിരിയെയും കാണാതെ തിരക്കിയിറങ്ങിയ ഗീത മോഹന്റെ സംസാരം കേട്ട് തറഞ്ഞു നിന്നു.. അവർ തുറന്ന് കിടന്ന വാതിലിനരികിൽ മറഞ്ഞു നിന്നു..നിങ്ങളുടെ ഭ്രാന്ത് കേട്ടോണ്ട് നിൽക്കാൻ തൽക്കാലം എനിക്ക് ടൈം ഇല്ല.. എനിക്ക് വേദയെ ഹോസ്പിറ്റലിൽ ആക്കണം.. അവളെ വിട്.. ഗൗതം പറഞ്ഞു.. വേണ്ട ഗൗതം.. ഇവൾ മരിക്കട്ടെ.. നിന്നെ വേണ്ടാന്ന് വെച്ചില്ലേ അവൾ… ഇവളുടെ കല്യാണം ഉറപ്പിച്ചു.. ഇവനുമായി.. നിനക്ക് അറിയുമോ.. നിന്നെ ചതിച്ചു അവൾ.. കൊല്ലേണ്ടേ ഇവളെ.. ഗീത ഞെട്ടലോടെ മെല്ലെ അകത്തേയ്ക്ക് നോക്കി.. നിലത്തു ചോരയിൽ കുതിർന്നു നിൽക്കുന്ന വേദ.. അവളുടെ കഴുത്തിൽ തിളങ്ങുന്ന കത്തി.. അവരുടെ ദേഹത്തുകൂടെ ഒരു വിറയൽ കടന്നുപോയി.. വേദയ്ക്കെന്തെങ്കിലും പറ്റിയാൽ കൊന്ന് കളയും ഞാൻ.. ഗിരി പറഞ്ഞു.. മധു ക്രൂരമായി ചിരിച്ചു.. ഗിരിയ്ക്കവരുടെ ഭാവം കണ്ട് വല്ലാത്ത ദേഷ്യം തോന്നി.. ഡാഡി..വേദയെ വിട്..

വേദയ്ക്ക് എന്തെങ്കിലും.പറ്റിയാൽ പിന്നെ ഞാനുണ്ടാകില്ല. ഇതേ ഭീഷണി മുഴക്കിയല്ലേ നീ ഇവളെ കല്യാണം കഴിച്ചത്.. അല്ലെ.. ഇപ്പൊ വീണ്ടും.. അവൾക്കായി നീ മരിക്കും അല്ലെ.. അപ്പൊ ഞങ്ങൾ ഞങ്ങൾ ആരാ നിനക്ക്. മധുവിന്റെ ശബ്ദം ഇടറി.. നിങ്ങൾ ആന്റി. ഇത് ഡാഡി.. എന്റെ ലൈഫിൽ ഡാഡിയ്ക്ക് ഡാഡിയുടെയും ആന്റിയ്ക്ക് ആന്റിയുടെയും സ്ഥാനമുണ്ട്.. മറ്റുള്ളവർക്ക് അവരവരുടേതും.. എല്ലാ സ്ഥാനങ്ങൾക്കും അതിന്റെതായ ഇമ്പോർട്ടൻസ് ഉണ്ട്.. ഗൗതം പറഞ്ഞു.. വേണ്ട.. നിന്റെ ജീവിതത്തിൽ ഞങ്ങളാണ് വലുത്.. അങ്ങനെ ആയിരുന്നു ഇവൾ വരുന്നതിന് മുമ്പ് വരെ.. ഇവളെ കണ്ടതോടെ എല്ലാം മാറി.. എന്നിട്ട്.. നീ മരിക്കുമെന്ന്.. എല്ലാറ്റിനും കാരണം ഇവളാണ് . ഇവൾ.. ഇവൾ മരിക്കണം.. കൊല്ലും ഞാൻ.. മധു ഭ്രാന്തമായി ചിരിച്ചു. സ്റ്റോപ്പിട്ട്.. എല്ലാം വേണ്ടെന്ന് വച്ചു വേദ ഇറങ്ങി പോന്നില്ലേ ഇയാളുടെ ജീവിതത്തിൽ നിന്ന് തന്നെ..

എന്നിട്ടും നിങ്ങൾക്കെന്താ.. ഗിരി പകയോടെ ചോദിച്ചു.. അങ്ങനെ ഇവൾ ജീവിക്കേണ്ട.. ചാവട്ടെ.. എന്റെ ഗൗതത്തെ വേദനിപ്പിച്ചിവൾ സന്തോഷമായി ജീവിക്കേണ്ട.. മോഹൻ പറഞ്ഞു.. ഭ്രാന്താ നിങ്ങൾക്ക്.. ഗിരി പല്ല് കടിച്ചു.. അതേ.. ആ ഭ്രാന്ത് ചിലപ്പോ നിന്നേം നിന്റെ കൊച്ചിനേം കൊല്ലും.. നീ പോ.. പോയി രക്ഷപെട്.. ഇവളെ മറന്നേയ്ക്ക് അതാ നല്ലത്.. അയാൾ പറഞ്ഞു.. വേദയുടെ കഴുത്തിൽ ആ കത്തി ഒന്നമങ്ങി.. ചെറുതായി കഴുത്തു മുറിഞ്ഞു ചോര കിനിഞ്ഞു.. വേദയ്ക്ക് അപ്പോഴും ഓര്മയുണ്ടായിരുന്നില്ല.. അവൾക്ക് ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.. ഗിരി വേദയെ നോക്കി.. അധികനേരം അവൾ അതിജീവിക്കില്ല.. എന്തെങ്കിലും ചെയ്യണമെങ്കിൽ ഉടനെ ചെയ്യണം..പക്ഷേ കുഞ്ഞ്.. അവൾ കയ്യിലിരിക്കുമ്പോൾ.. ഗീതയുടെ കണ്ണുകളും നിറഞ്ഞു.. വേദ.. കുഞ്ഞ്.. ഗിരി ഗൗതം.. അവർ കണ്ണുകൾ ഇറുക്കി അടച്ചു..

മരിച്ചാലും അവരെ രക്ഷപെടുത്തണം.. അവർ ചുറ്റും പരതി നോക്കി..ഒരു ഇരുമ്പ് കമ്പി.. അവർ ആരും കാണാതെ അത് കയ്യിലെടുത്തു.. മെല്ലെ മോഹന്റെ പിന്നിലേയ്ക്ക് നീങ്ങി.. ഗിരി അവരെ കണ്ടു.. അവൻ ജാഗരൂകനായി.. ഗൗതം അപ്പോഴും വല്ലാത്ത മൻസികവസ്ഥയിലായിരുന്നു.. മുന്പിലുള്ളതൊക്കെയും തനിക്ക് പ്രിയപ്പെട്ടവരാണ്. ഗീത പിന്നിൽ നിന്നാ ഇരുമ്പ് വടി കൊണ്ട് മോഹന്റെ തലയ്ക്ക് പിന്നിലേയ്ക്ക് ആഞ്ഞടിച്ചു.. പ്രതീക്ഷിക്കാതെയുള്ള അടിയിൽ അയാൾ വേദയെ വിട്ട് കൈകൊണ്ട് തല പൊത്തിപിടിച്ചലറി… ആ ഒരു നിമിഷത്തെ മധുവിന്റെയും മോഹന്റെയും അശ്രദ്ധ മതിയായിരുന്നു ഗിരിക്ക്.. അവൻ വേദയെ മുൻപോട്ടാഞ്ഞ് പിടിച്ചു വലിച്ചു തന്റെ നെഞ്ചോട് ചേർത്തു.. ഗൗതം ഞെട്ടിപ്പോയി.. അവൻ മുൻപോട്ട് വന്നു മോഹനെ പിടിച്ചു.. അയാളുടെ തലയിൽ നിന്നും ചോര പൊട്ടിയൊഴുകി.. അവന്റെ കൈ കവിഞ്ഞത് നിലത്തേയ്ക്ക് ഒഴുകി..

ഡി.. ഒരു നിമിഷത്തെ പകപ്പിന് ശേഷം മധു ഗീതയ്ക്ക് നേരെ ആഞ്ഞതും ഗീത ആ കമ്പിയുടെ കൂർത്ത അഗ്രം അവരുടെ വയറ്റിലേയ്ക്ക് ആഞ്ഞു കുത്തി.. ആ.. മധുവിന്റെ അലർച്ച ആ ബംഗ്ലാവിൽ പ്രകമ്പനം കൊണ്ടു.. ഗൗതം ഞെട്ടലോടെ ഗീതയെ നോക്കി.. അവരുടെ മുഖം മുഴുക്കെ ചോരയാണ്.. അഴിഞ്ഞുലഞ്ഞ മുടിയിലും മുഖത്തും സാരിയിലും നിറയെ ചോര.. മധു കൈനീട്ടി അവരെ പിടിക്കാൻ വിഭലമായി ശ്രമിച്ചു.. വേണ്ട മധൂ.. കഴിയില്ല നിനക്ക്.. ഈ ജന്മം നീ ജീവിച്ചിരുന്നാൽ എന്റെ കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ പറ്റില്ല.. ഭ്രാന്താണ് നിനക്ക്.. സ്വാർത്ഥത കൊണ്ടുള്ള ഭ്രാന്ത്.. നിനക്ക് മരണം നൽകാൻ ഏറ്റവും അവകാശം എനിക്കാണ്.. അതും പറഞ്ഞു ഗീതയെ കമ്പി ഊരി ഒന്നുകൂടി കുത്തി.. ഗൗതം കണ്ണുകൾ ഇറുക്കി അടച്ചു കളഞ്ഞു..

അവൻ തറഞ്ഞു പോയിരുന്നു..മധു ഒന്നു പിടഞ്ഞു.. ഗൗതം മോഹനെ വിട്ട് മധുവിനരികിലേയ്ക്ക് ഓടി ചെല്ലും മുൻപേ അവസാന പിടച്ചിലും തീർത്ത് അവർ യാത്രയായിരുന്നു.. ആന്റി.. ഗൗതം പേടിയോടെ വിളിച്ചു.. ഇല്ല.. അവൻ ഞെട്ടലോടെ ഗീതയെ നോക്കി.. മധൂ.. മോഹൻ അലറി വിളിച്ചു.. ഡി.. അയാൾ പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു.. അനങ്ങരുത്.. ഗീത അയാൾക്ക് നേരെ ചെന്നു.. ചാകണം.. അത് ഇവരാരുമല്ല.. നിങ്ങളാണ്… വർഷങ്ങൾക്ക് മുൻപ് ഞാനിത് ചെയ്യണമായിരുന്നു.. അത് ചെയ്യാതെ മരിക്കാൻ പോയതാണ് എന്റെ തെറ്റ്.. ഒരു പെണ്ണും കല്യാണം കഴിഞ്ഞു തന്റെ ഭർത്താവിൽ നിന്നും സഹിക്കാത്തിടത്തോളം സഹിച്ചവളാണ് ഞാൻ.. ക്രൂരമായി നിങ്ങൾ ഓരോ രാത്രിയിലും എന്നെ ഉപദ്രവിക്കുമ്പോൾ എന്റെ മോന് വേണ്ടി എല്ലാം സഹിച്ചവളാണ് ഞാൻ..എന്നിട്ടും ഇവൾക്കായി..ഇവൾക്കായി എന്നിൽ നിന്നും നൊന്തുപെറ്റ എന്റെ കുഞ്ഞിനെ പോലും നിങ്ങളടർത്തി മാറ്റി..

മരിക്കാൻ ഇറങ്ങി പോയ നേരം എനിക്ക് രക്ഷകനായി വന്ന ഒരു മനുഷ്യനുണ്ട്.. അദ്ദേഹത്തെയും എന്നെയും ചേർത്ത് ഇല്ലാ കഥകൾ ഉണ്ടാക്കി എന്നിട്ടും എന്റെ മോനെ വിശ്വസിപ്പിച്ചില്ലേ നിങ്ങൾ.. എന്റെ മോനെ.. അവന്റെ സ്നേഹത്തെ.. എല്ലാം നിങ്ങളെനിക്ക് നഷ്ടമാക്കി.. എന്നിട്ടും അവനൊരു നല്ല ജീവിതം കിട്ടാൻ ഞാൻ സഹിച്ചു.. ഒടുവിൽ അവന്റെ ജീവിതവും നിങ്ങൾ തകർത്തു.. എല്ലാം കേട്ടു ഞെട്ടലോടെ ഒന്നും വിശ്വസിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു ഗൗതം.. കേട്ടതും അറിഞ്ഞതും എല്ലാം വ്യാജമായിരുന്നു..തെറ്റായിരുന്നു.. എല്ലാവരും ചതിക്കുകയായിരുന്നു തന്നെ.. ഇനിയും ഗീത ക്ഷമിക്കില്ല.. മരിക്കണം നിങ്ങൾ.. അതിനുള്ള അവകാശം എനിക്കാണ്.. ഇല്ലെങ്കിൽ ഇനിയും എന്റെ കുഞ്ഞിന്റെ ജീവിതം നിങ്ങൾ നശിപ്പിക്കും..

നിങ്ങളുടെ സ്വാർത്ഥത..ഭ്രാന്ത്.. അതും പറഞ്ഞവർ ആ കമ്പിയുമായി അയാൾക്ക് നേരെ നീങ്ങി.. അമ്മേ വേണ്ട.. ഗൗതം പിടഞ്ഞെഴുന്നേറ്റ്‌ ഓടിച്ചെന്നവരെ തടഞ്ഞു.. അമ്മേ പ്ലീസ്.. അവന്റെ ആ വിളി.. ആ വേദന.. ഗീത തറഞ്ഞു പോയി.. ചോര പുരണ്ട കയ്യാൽ അവരവനെ വാത്സല്യത്തോടെ തഴുകി.. ഗൗതം..വേദ.. ഗിരി പറഞ്ഞതും അവൻ ഞെട്ടലോടെ തിരിഞ്ഞു.. വേദയുടെ വായിൽ നിന്നും മൂക്കിൽ നിന്നും ചോര ഒഴുകി ഇറങ്ങുന്നു.. അവൻ ഓടിച്ചെന്നവളെ താങ്ങി.. വാ.. അപ്പോഴേയ്ക്കും പോലീസും എത്തിയിരുന്നു.. ഗീതയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ ഗൗതം അവരെ നോക്കി നിറകണ്ണുകളോടെ നിൽക്കുകയായിരുന്നു.. സർവ്വതും തകർന്നവനെപോലെ.. അറിയാം വെറുപ്പായിരിക്കുമെന്ന്..നിനക്ക് പ്രിയപ്പെട്ട എല്ലാവരെയും അകറ്റിയവളാണ് ഞാൻ.. മാപ്പ്..

അവർ കൈകൂപ്പി പറഞ്ഞ ശേഷം പോലീസിനൊപ്പം പോകുമ്പോൾ ഗൗതത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവരുടെ നേതൃത്വത്തിൽ തന്നെ മോഹന്റെയും വേദയെയും ഡേവിഡിനെയും ഹോസ്പിറ്റലിലേക്ക് മാറ്റി.. ഗൗതം വാ.. ഗിരി അവനെ നിർബന്ധിച്ചു ഹോസ്പിറ്റലിലേക്ക് കൂടെ കൊണ്ടുപോയി.. *********** ഐ സിയുവിന് മുൻപിലെ ചെയറിൽ തളർന്നിരിക്കുകയായിരുന്നു ഗൗതം… ഗിരി മോളുമായി അവിടേയ്ക്ക് വന്നു.. എങ്ങനുണ്ട് മോൾക്ക്.. ദിവാകരൻ ചോദിച്ചു.. പനിയുണ്ട്.. പേടിച്ചതിന്റെയാണ്.. വേറെ പ്രശ്നമൊന്നുമില്ല . ഗിരി പറഞ്ഞു.. അവന്റെ കണ്ണുകൾ ഗൗതത്തിലായിരുന്നു.. ഒറ്റ ദിവസം കൊണ്ടവന്റെ നഷ്ടങ്ങൾ എന്തൊക്കെയാണ്.. എല്ലാം തകർന്നെന്നോണം ഉള്ള അവന്റെ ഇരിപ്പ്.. ഐ സിയുവിനുള്ളിൽ മരണത്തോട് മല്ലിട്ട് കിടക്കുന്നവർ രണ്ടും അവനു പ്രിയപ്പെട്ടവർ.. മറ്റൊരാൾ മോർച്ചറിയിൽ.. ജന്മം നല്കിയ അമ്മ ജയിലിൽ..

ഒരു മനുഷ്യന് ഇത്രയധികം വേദന ഒരിക്കലും നൽകരുതെന്ന് ഗിരിക്ക് തോന്നി . ഗിരി ഗൗതത്തിനരികിലായി ഇരുന്നു.. മെല്ലെ അവനെ തന്നിലേക്ക് ചേർത്തു പിടിച്ചു.. അവനിൽ നിന്നും ഒരേങ്ങൽ ഉയർന്നു.. നിശബ്ദമായി.. അവനാ നിമിഷം ഒരു തലോടലാണ് ചെയ്യാൻ ഒരു ചുമലാണ് ആവശ്യമെന്ന് ഗിരിക്ക് തോന്നി.. ഗിരി അവനെ തന്നിലേക്ക് ചേർത്തു പിടിച്ചു.. ഇടയ്ക്കെപ്പോഴോ നിശബ്ദമായി അവന്റെ ചൂട് കണ്ണുനീർ ഗിരിയുടെ ഷർട്ടിനെ നനയിച്ചിരുന്നു.. അവനോട് ഗിരിക്ക് അലിവ് തോന്നി. സഹതാപം തോന്നി.. സ്നേഹം തോന്നി.. ആ നിശബ്ദമായ ചേർത്തുപിടിക്കൽ ഗൗതത്തിനൊരു വല്ലാത്ത ആശ്വാസമാണ് നൽകിയത്.. ഒരു ..ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ…അവനൊന്ന് കൂടി ഗിരിയോട് ചേർന്നിരുന്നു..അത് നൽകുന്ന ആത്മബലത്തിന്റെ കരുത്തിൽ അവൻ കാത്തിരുന്നു . തന്റെ ജീവിതത്തിൽ ഇനി കാലം ഒരുക്കുന്ന സംഭവങ്ങൾക്കായി………………………….. തുടരും……………………

പെയ്‌തൊഴിയാതെ: ഭാഗം 55

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story