ഉറവിടം: ഭാഗം 44

ഉറവിടം: ഭാഗം 44

എഴുത്തുകാരി: ശക്തി കല ജി

ഒരാഴ്ച രണ്ടു വീട്ടിലുമായി മാറി മാറി നിന്നു… മഹി മീനാക്ഷിയുടെ സ്കൂട്ടി ബാംഗ്ലൂരിൽ നിന്ന് വീട്ടിൽ എത്തിച്ചിരുന്നു…. കോളേജിൽ പോയി തുടങ്ങുന്നതിന് ഒരു ദിവസം മുന്നേ എല്ലാരുടെയും അനുഗ്രഹം വാങ്ങിയിറങ്ങി… സ്കൂട്ടിയിലായിരുന്നു യാത്ര…. മണിക്കൂറുകൾ യാത്ര ചെയ്ത് പൂട്ടി കിടക്കുന്ന വീട്ടുമുറ്റത്തെത്തി… അയൽക്കാർ എത്തി നോക്കുന്നുണ്ട്… അവൾ കതക് തുറന്ന് അകത്തേക്ക് കയറി.. അമ്മയുടെ മണം…. മുൻപോട്ടുള്ള യാത്രയ്ക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടാവണം… അവളുടെ മനസ്സ് മന്ത്രിച്ചു… അവൾ ചുറ്റും നോക്കി അവിടെവിടെ ചെറിയ പൊടിയും മാറാലകൾ കണ്ടു .അന്ന് അച്ഛനൊപ്പം വന്നപ്പോൾ വൃത്തിയാക്കിയിട്ടിട്ട് പോയതാണ്.. കുറച്ചു മാസങ്ങൾ കഴിഞ്ഞിരിക്കുന്നു .. കൊണ്ടുവന്ന ബാഗും എടിഎം കാർഡ് എല്ലാം അലമാരയിൽ സൂക്ഷിച്ചുവെച്ചു.. എന്നിട്ട് ഓരോ ഭാഗമായി വൃത്തിയാക്കാൻ തുടങ്ങി .

ഒരു മുറിയും അതിനോട് ചേർന്ന് ബാത്റൂമും ആണ് .. പിന്നെ ഒരു ഹോൾ പണിയാൻ സ്ഥലം ഇട്ടിരുന്നെങ്കിലും പണിതില്ല . ആർക്കുവേണ്ടിയാണ് പറയുന്നത് എന്ന് അമ്മ വിചാരിച്ചിട്ടുണ്ടാവും അല്ലെങ്കിലും അമ്മയും മകൾക്കുംഒരു മുറിയുടെ ആവശ്യമല്ലേ ഉണ്ടായിരുന്നുള്ളു… അതേപോലെ ആഗ്രഹങ്ങളും ഉണ്ടായിരുന്നുള്ളു.. ഒരു മുറിയിൽ ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിച്ചു . എല്ലാം വൃത്തിയാക്കി കഴിഞ്ഞു .. ചായയിട്ടു കുടിച്ചു.. പുറത്തേക്കിറങ്ങിയപ്പോൾ അയൽപക്കക്കാർ അവളെ ആരാധനയോടെ നോക്കുന്നത് കണ്ടു . അവൾക്ക് മനസ്സിൽ ചിരിവന്നു ഒരുകാലത്ത് പുച്ഛത്തോടെ നോക്കി കളിയാക്കി ചിരിച്ചവരാണ് ഇപ്പോൾ ആരാധനയോടെ നോക്കുന്നത് . എങ്കിലും അവൾ മനസ്സിൽ ആസ്വദിച്ചു. ഇങ്ങനെയൊരു കാലം വരും എന്നവർ ചിന്തിച്ചിട്ട് കൂടി ഉണ്ടാകില്ല .അങ്ങനെ ഉണ്ടായിരുന്നെങ്കിൽ വേദനിപ്പിക്കുകയും വിമർശിക്കുകയും കളിയാക്കുകയും ഒന്നും ചെയ്യുക ഇല്ലായിരുന്നല്ലോ .

അവൾ ആരോടും സംസാരിക്കാൻ പോയില്ല . വൈകുന്നേരം അമ്മയുടെ അസ്ഥിത്തറയിൽ വിളക്ക് വെച്ച് പ്രാർത്ഥിച്ചു.. ഇടയ്ക്ക് അച്ഛൻ വന്നു നിന്നപ്പോൾ അസ്ഥിതറ പണിയണമെന്ന് പണി ഏൽപ്പിച്ചിരുന്നു . രാത്രിയായപ്പോൾ സഞ്ജയ് സാർ വിളിച്ചു.. ഒറ്റയ്ക്ക് ആണല്ലോ എന്ന് ചോദിച്ചു രാത്രിമുഴുവൻ സംസാരിച്ചുകൊണ്ടിരുന്നു ..ശരിക്കും അടുത്തുണ്ടായിരുന്ന അപ്പോൾ പ്രണയിക്കാൻ തോന്നിയതുമില്ല . സംസാരിക്കാൻ സാഹചര്യമുണ്ടായിട്ടും സംസാരിച്ചതും ഇല്ല..പ്രണയത്തോടെ നോക്കാൻ അടുത്ത ഉണ്ടായിരുന്ന സമയത്ത് നോക്കിയതും ഇല്ല..പക്ഷേ ഇപ്പോൾ അകലെയായിരിക്കുമ്പോൾ ഒന്നു കാണാനും ആ പ്രണയം ഹൃദയത്തിലേറ്റാനും കൊതി തോന്നുന്നു .. മനസ്സിലെ വേദനയറിയാതിരിക്കാൻ പൊട്ടി ചിരിച്ചു കൊണ്ട് സംസാരിച്ചു..

ഫോൺ വെച്ചു കഴിഞ്ഞു ഇ കുറച്ചു നേരം ഉറങ്ങാതെ കിടന്നു. പിന്നെ എപ്പോഴേ ഉറങ്ങി.. പിറ്റേ ദിവസം രാവിലെ സഞ്ജയ് സാറാണ് ഫോണിൽ വിളിച്ചുണർത്തിയത്. “എനിക്കറിയാം രാവിലെ എഴുന്നേറ്റ് കാണില്ല എന്ന്. അതുകൊണ്ട് തന്നെയാണ് രാവിലെ വിളിച്ചത് വേഗം എഴുന്നേറ്റു അമ്പലത്തിൽ ഒക്കെ പോയി പ്രാർത്ഥിച്ചു വന്നേ..അടുത്ത ദിവസം കോളേജിൽ പോകേണ്ടതല്ലേ “എന്ന് അവൻ പറഞ്ഞു. ” വിളിച്ചത് നന്നായി.ഞാൻ അല്ലേൽ ഉറങ്ങി പോയേനെ പറഞ്ഞു. ” ശരി നല്ല കുട്ടി അമ്പലത്തിൽ പോയിട്ട് വിളിക്കണം “സഞ്ജയ് സാർ പറഞ്ഞു ശരി എന്ന് പറഞ്ഞ് അവൾ ഫോൺ വെച്ചു .. ആദ്യം മുറ്റം അടിച്ചു രാവിലത്തേക്ക് ഉപ്പുമാവ് ഉണ്ടാക്കി വെച്ചു .. ഉപ്പുമാവ് ആകുമ്പോൾ വേഗം ഉണ്ടാക്കിയേക്കാൻ പറ്റും.. നാളെ തൊട്ടു പതിയെ മാവ് അരച്ചൊക്കെ ചെയ്ത് വെക്കണം .

അവൾ കുളിച്ച് ഒരുങ്ങി അമ്പലത്തിൽ പോയപ്പോൾ വഴിക്ക് പഴയ പരിചയക്കാരെ എല്ലാം കണ്ടു .അവർ അതിശയത്തോടെ അവളെ നോക്കുന്നുണ്ടായിരുന്നു . കല്യാണത്തിന് വന്നവർ പരിചയ ഭാവത്തിൽ ചിരിച്ചു .കല്യാണത്തിന് വരാത്തവർ അവളെ അത്ഭുത ഭാവത്തിൽ നോക്കുന്നുണ്ട് . താലിയും സിന്ദൂരവുംകണ്ട് പരസ്പരം അടക്കി സംസാരവും കേട്ടു .ആരോടും സംസാരിക്കാൻ നിന്നില്ല. നേരെ അമ്പലത്തിൽ പോയി തൊഴുതു പ്രാർത്ഥിച്ചു. ആൽമരച്ചുവട്ടിൽ ചാരി നിന്ന് സഞ്ജയ് സാറിന് വീഡിയോ കോൾ വിളിച്ചു. വീഡിയോ കോൾ വിളിച്ച ഉടനെ സഞ്ജയ് കോൾ അറ്റൻഡ് ചെയ്തു . “അമ്പലത്തിനു മുൻപിൽ എത്തിയിട്ടുണ്ട് വിശ്വാസം ആയോ ” അവൾ ചിരിച്ച് കൊണ്ട് ചോദിച്ചു. “എനിക്ക് അല്ലെങ്കിലും എന്ത് വിശ്വാസം കുറവാണ് ഉള്ളത്.. എൻ്റെ മീനൂട്ടിയെ എനിക്ക് വിശ്വാസമാണ് ” അവൻ ചിരിച്ചു..

അപ്പോഴാണ് അവൾ ശ്രദ്ധിച്ചത് സാറിൻ്റെ അടുത്ത ക്യാബിനറ്റ് സ്വീറ്റി.. അവളുടെ മുഖം വല്ലാതായി . ഞാൻ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു . എന്നാലും എന്തോ സഞ്ചയ് സാറിനെ അരികിൽ അവളെ കാണുമ്പോൾ വല്ലാത്തൊരു അസ്വസ്ഥതയും വിഷമം തോന്നും വീട്ടിൽ വന്നിട്ടും വല്ലാത്തൊരു വിഷമം പോലെ.. സഞ്ജയുടെ ഫോൺ കോളെത്തിയതും ഓൺ ചെയ്തു. ” എന്താ ഫോൺ കട്ട് ചെയ്തത് .സ്വീറ്റിയെ കണ്ടിട്ടാണോ ” സാർ ചോദിച്ചു.. കള്ളം പറയാൻ തോന്നിയില്ല .. “അതേ സ്വീറ്റിയെ കണ്ടിട്ട് തന്നെയാണ്.. എനിക്കിഷ്ടമല്ല “മീനാക്ഷി പറഞ്ഞു “പക്ഷെ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. അവൾ കാരണമാണ് ലണ്ടനിലേക്ക് വരാനുള്ള ചാൻസ് കിട്ടിയത് .. അതിൻ്റെ നന്ദിയും കടപ്പാടും എന്നും കാണിക്കണ്ടേ അതുകൊണ്ട് മനസ്സിൽ ദേഷ്യം വെച്ച് പെരുമാറരുത് “എന്ന് സഞ്ജയ് പറഞ്ഞു മീനാക്ഷിക്ക് വിഷമം തോന്നിയെങ്കിലും പ്രകടിപ്പിച്ചില്ല..

സംസാരം അധികം നീണ്ടു പോകാതെ അവൾ ഫോൺ സംസാരിച്ചിട്ട് വച്ചു. വിശപ്പ് ഇല്ലെങ്കിലും രാവിലെ ഉണ്ടാക്കിയ ഉപ്പുമാവ് കഴിച്ചു .. പിന്നെ പകലെല്ലാം മഹിയും സിന്ധ്യയേയും വിളിച്ച് സംസാരിച്ചു .അച്ഛനെ വിളിച്ചു.. സഞ്ജയ് സാറിൻ്റെ അമ്മയേയും വിളിച്ചു. അന്നത്തെ ദിവസം കഴിഞ്ഞ് പോകാറായി. പിറ്റേ ദിവസം തൊട്ട് കോളേജിൽ പോകേണ്ടത് കൊണ്ട് തലേദിവസം തന്നെ എല്ലാ പച്ചക്കറിയും സാധനങ്ങളെല്ലാം വീട്ടിലേക്ക് വാങ്ങിച്ചു.. സഞ്ജയ് സാറിൻ്റെ എടിഎംകാർഡ് ഉണ്ടായിരുന്നതുകൊണ്ട് പൈസയ്ക്ക് ബുദ്ധിമുട്ടൊന്നും വന്നില്ല .. പിറ്റേദിവസം മുതൽ കോളേജിൽ പോകാൻ തുടങ്ങി .വണ്ടിയിൽ ഏകദേശം ഒന്നര മണിക്കൂർ യാത്രയുണ്ട്. ആദ്യം അവൾക്ക് ക്ഷീണമൊക്കെ തോന്നി . പിന്നെ അവൾക്കിഷ്ടമുള്ള കാര്യമായതുകൊണ്ട് അവൾക്ക് ഒരു മടുപ്പും തോന്നിയില്ല .. പുതിയ ആൾക്കാരെ പരിചയപ്പെട്ടു. എങ്കിലും അവരുമായി അധികം അടുപ്പത്തിന് പോയില്ല..

വ്യക്തിപരമായിട്ടുള്ള കാര്യങ്ങളും പറഞ്ഞില്ല .. പക്ഷേ കോളേജിലെ ചുരുക്കം ചിലർക്ക് അറിയാമായിരുന്നു പ്രശസ്ത വയനിലിസ്റ്റ് കൃഷ്ണനത്തിൻ്റെ മകളാണ് എന്ന്. പതിയെ പതിയെ അവൾ എല്ലാവരുടെ ഇടയിലും അദ്ദേഹത്തിൻ്റെ മകൾ എന്നറിയപ്പെട്ടു തുടങ്ങി. എല്ലാവരും അവളെ ശ്രദ്ധിച്ചു തുടങ്ങി .. വയലിൻ്റെ കൂടെ പാട്ട് വെറുതെ സെലക്ട് ചെയ്തു.. പാട്ട് പഠിക്കാൻ ഒരു ആഗ്രഹം . പാട്ട് എബിസിഡി അറിയില്ല .എന്നിട്ടും അവൾ വെറുതെ ചേർന്നു .. വയൽ വായിച്ചു കൊണ്ട് തന്നെ പാട്ടുപാടാനും അവൾ പഠിച്ചു.. പഠിക്കുമ്പോൾ ആദ്യം കുറെ തെറ്റുകൾ ഒന്നെങ്കിലും അവൾ ആത്മവിശ്വാസത്തോടുകൂടി തന്നെ മുന്നോട്ട് പോയി.. പ അവിടുത്തെ അദ്ധ്യാപകർക്ക് എല്ലാം അവളൊരു അതിശയം ആയിരുന്നു . ഒറ്റ പ്രാവശ്യം പറഞ്ഞു കൊടുക്കുമ്പോൾ തന്നെ പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കുകയും വളരെ താൽപര്യത്തോടെ കൂടി ചെയ്യുന്നതും കാണുമ്പോൾ എല്ലാവർക്കും അവളെ ഓർത്ത് അഭിമാനം തോന്നി .

പല മത്സരങ്ങളിലും കൊണ്ടുപോയി വിജയം കരസ്ഥമാക്കിയ മടങ്ങുകയുള്ളു. കോളേജിലെ ലൈഫ് ശരിക്കും അവൾ എൻജോയ് ചെയ്തു.. രണ്ടാഴ്ച കൂടുമ്പോൾ വീട്ടിലേക്ക് പോകും… രണ്ടു ദിവസം നിന്നിട്ട് മടങ്ങും.. വീഡിയോ കോൾ വിളിക്കുമ്പോൾ എല്ലാം സഞ്ചയുടെ കൂടെ സ്വീറ്റിയും ഒപ്പമുള്ളത് കൊണ്ട് അവൾ അധികം വീഡിയോ കോൾ വിളിക്കുന്നത് നിർത്തി .കാരണം സഞ്ജയ് സാറിനോട് സംസാരിക്കുമ്പോഴൊക്കെ അവളും കൂടെ വന്നിരുന്ന സംസാരിക്കാൻ തുടങ്ങി. അവൾക്ക് വലിയ വിഷമവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നത് കൊണ്ട് വീഡിയോ കോൾ വിളിക്കുന്നത് നിർത്തി . മനസ്സിനെ തളർത്തുന്ന കാര്യങ്ങൾ ചിന്തിക്കാതെ ഇരുന്നു.. അങ്ങനെയുള്ള കാര്യങ്ങൾ ഒഴിവാക്കി. മേഘയുടെ വിവാഹം തീരുമാനിച്ചു എന്ന് അച്ഛൻ വിളിച്ചു പറഞ്ഞു..

സഞ്ജയ് സാർ വരാൻ കഴിയാത്തതുകൊണ്ട് വിഷമമുണ്ടായിരുന്നു ലീവെടുത്ത് ഒരാഴ്ച മുന്നേ ചെന്നു. പക്ഷേ മേഘയുടെ മുഖത്ത് തെളിച്ചം ഇല്ല.. താമസിച്ച് വന്നതിൻ്റെ പരിഭവമാണ്… എന്നാലും ഇഷ്ടപ്പെട്ട ആളുടെ ഒപ്പം ജീവിക്കാനുള്ള സന്തോഷം അവളുടെ മുഖത്ത് കാണാം .. ചേച്ചിയുടെ സ്ഥാനത്ത് നിന്ന് അവൾക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു .സിന്ധ്യയയും കൂടി ഉണ്ടായിരുന്നതുകൊണ്ട് മീനാക്ഷിയ്ക്ക് തിരക്കുകൾ ഒന്നും വലിയ വിഷമമൊന്നും തോന്നിയില്ല . മേഘയുടെ വിവാഹം കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ അവളുടെ ഒപ്പം അച്ഛനും വന്നു.. പിന്നെയുള്ള ജീവിതം അച്ഛൻ്റെ ഒപ്പമായി.. അച്ഛനും ഒപ്പം കോളേജിലേക്ക് ഇടയ്ക്ക് പോകും.. അവൾക്ക് വയനിലേക്കാളും കൂടുതൽ പാട്ടിൽ ആണ് താല്പര്യം എന്ന് തോന്നി അത് കൂടുതൽ ശ്രദ്ധിക്കാൻ അച്ഛൻ പറഞ്ഞു . അവൾക്ക് ശാസ്ത്രീയസംഗീതം പഠിക്കാനുള്ള സൗകര്യവും ഏർപ്പാടാക്കി കഠിനാധ്വാനം ചെയ്തു …

പതിയെ പതിയെ അവൾ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് എത്തിത്തുടങ്ങി .. അച്ഛൻ വയലിൻ വായിച്ച് കൊണ്ട് അവൾ കൂടെ പാടിയ പാട്ട് വൻ ഹിറ്റായി… തിരക്കുകൾ കൂടുംതോറും സഞ്ജയുടെ കോളുകൾ അറ്റൻഡ് ചെയ്യാനും അവർക്ക് സമയം കിട്ടാറില്ലയിരുന്നു. പക്ഷേ എന്നാലും സമയം കണ്ടെത്തി അവനെ വിളിക്കുമായിരുന്നു.. ദിവസങ്ങൾ കടന്നു പോയി മൂന്ന് വർഷം കൊണ്ട് അവളുടെ ജീവിതം തന്നെ മാറി പോയി… എവിടെ പോയാലും ആരാധകർ.. തിരക്ക്.. ഒട്ടും പ്രതീക്ഷിക്കാതെ അച്ഛൻ വയലിൻ വായിച്ച് കൊണ്ട് അവൾ പാടിയ പാട്ടിന് അവാർഡ് കിട്ടി.. ആ സന്തോഷം അവൾ തന്നെ സഞ്ജയിയേ വിളിച്ച് പറയും മുന്നേ ടീ വി ചാനലുകളിലൂടെ അവൻ അറിഞ്ഞിരുന്നു.. അവൻ അവൾ വിളിക്കുന്നതും കാത്തിരുന്നു.. ” അവൾക്ക് വേണ്ടിയാവും ഈ കാത്തിരിപ്പ്… അവൾ ഇപ്പോ സഞ്ജയ്ക്ക് എത്തി തൊടാൻപോലുമാവാത്ത ഉയരത്തിലാണ്..അവളെ സ്വതന്ത്രമാക്കി വിടു.. ഇനിയും ഉയരങ്ങളിൽ അവൾ എത്തട്ടെ…

അവൾ മറന്നാലും ഞാൻ ഉണ്ട്.. എപ്പോൾ സഞ്ജയ് വന്നാലും സ്വീകരിക്കാൻ ഞാൻ ഒരുക്കമാണ് ” സ്വീറ്റി പറഞ്ഞു തീർന്നത് സഞ്ജയ്ക്ക് മീനാക്ഷിയുടെ ഫോൺ കോൾ വന്നിരുന്നു.. അവൻ പുഞ്ചിരിയോടെ കോൾ എടുത്തു.. സ്വീറ്റി കുറച്ചൂടെ അവനോട് ചേർന്ന് നിന്നു കവിളിൽ ചുംബിച്ചു…. അവൻ തരിച്ചുനിന്നു… മീനാക്ഷിയ്ക്ക് ദേഷ്യം വന്നു… അവൾ വേഗം കാര്യം പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു… ഫോൺ വച്ച് കഴിഞ്ഞതും സഞ്ജയ് സ്വീറ്റിയെ തള്ളിമാറ്റി… “നീയെന്താ ചെയ്തത് ” സഞ്ജയ് ദേഷ്യത്തോടെ ചോദിച്ചു.. “ഓ സഞ്ജയ് കൂൾ… ഇത് വെറും ഒരു തമാശ” എന്ന് പറഞ്ഞ് സ്വീറ്റി ക്യാബിനിൽ നിന്നും പോയി…. അവൾ പോയതിന് ശേഷം അവൻ വീണ്ടും മീനാക്ഷിയുടെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നു… അവസാനം സ്വിച്ച് ഓഫ് എന്ന് മറുപടി കിട്ടിയപ്പോൾ അവൻ നിരാശനായി ഇരുന്നു.. മീനാക്ഷിയെ ഒന്നും ഒരു തരത്തിലും ബാധിച്ചില്ല…. അവൾ അങ്ങനെ നക്ഷത്രത്തെ പോലെ അവളുടെ അച്ഛനൊപ്പം തിളങ്ങി നിന്നു……………………………………………. ” തുടരും……

Share this story