ഉറവിടം: ഭാഗം 45

ഉറവിടം: ഭാഗം 45

എഴുത്തുകാരി: ശക്തി കല ജി

“നീയെന്താ ചെയ്തത് ” സഞ്ജയ് ദേഷ്യത്തോടെ ചോദിച്ചു.. “ഓ സഞ്ജയ് കൂൾ… ഇത് വെറും ഒരു തമാശ” എന്ന് പറഞ്ഞ് സ്വീറ്റി ക്യാബിനിൽ നിന്നും പോയി…. അവൾ പോയതിന് ശേഷം അവൻ വീണ്ടും മീനാക്ഷിയുടെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നു… അവസാനം സ്വിച്ച് ഓഫ് എന്ന് മറുപടി കിട്ടിയപ്പോൾ അവൻ നിരാശനായി ഇരുന്നു.. മീനാക്ഷിയെ ഒന്നും ഒരു തരത്തിലും ബാധിച്ചില്ല…. അവൾ അങ്ങനെ നക്ഷത്രത്തെ പോലെ അവളുടെ അച്ഛനൊപ്പം തിളങ്ങി നിന്നു…. അവൻ എല്ലാവരെയും അതുമാറി വിളിച്ചെങ്കിലും മീനാക്ഷിയെ മാത്രം ഫോണിൽ കിട്ടിയതേയില്ല… അവളുടെ അച്ഛനെ വിളിച്ചപ്പോൾ മീനാക്ഷിക്ക് കൊടുക്കാം എന്ന് പറഞ്ഞിട്ട് ഫോൺ അവൾക്ക് കൊടുത്തെങ്കിലും അവൾ കുറച്ചുനേരം സംസാരിക്കാതെ ഇരുന്നിട്ട് ഫോൺ കട്ട് ചെയ്തു ..

അവളുടേതാണ് അവഗണന അവന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു . ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി ..ദേഷ്യം കൊണ്ട് സ്വീറ്റിയെ പറയാത്തത് ഒന്നും ഇല്ല.. അവൻ്റെ ദേഷ്യവും വിഷമവും സീറ്റിൽ നന്നായി ആസ്വദിച്ചു ..സഞ്ജയുടെ മനസ്സ് അസ്വസ്ഥമായ സമയം ആയതുകൊണ്ട് സ്വീറ്റി അവനിലേക്ക് കൂടുതൽ അടുത്തിടപഴകാൻ ശ്രമിച്ചുവെങ്കിലും അവൻ ഒരു അകലം ഇട്ടു തന്നെ നിന്നു. അവനെ അവളെ അധികം അടുത്തേക്ക് അടുപ്പിച്ചില്ല… അവൾക്ക് അതിൽ ദേഷ്യവും വിഷമവും എല്ലാം വന്നു . ഒരു ദിവസം വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം സ്വീറ്റി അവനെ തടഞ്ഞു നിർത്തി.. ” സഞ്ജയ് വാക്ക് മാറുന്നു.. എനിക്ക് തന്ന വാക്ക് പാലിക്കാൻ ഉള്ള ഉദ്ദേശമില്ലേ ..സഞ്ജയ് പറഞ്ഞിട്ടല്ലേ ഞാൻ കാത്തിരുന്നത്…

മീനാക്ഷിയെ വിവാഹം കഴിച്ചിട്ട് അവൾ സ്വത്ത് മഹിയുടെ പേരിലേക്ക് ആക്കി കഴിഞ്ഞാൽ അവളെ ഡിവോസ് ചെയ്തിട്ട് എന്നെ വിവാഹം കഴിക്കാം എന്ന് പറഞ്ഞതല്ലേ .ഇപ്പോൾ എന്താ വാക്ക് എന്താ മാറ്റം. ആ ഒരു വാക്ക് തന്നത് കൊണ്ട് മാത്രമാണ് സഞ്ജയ് ഞാൻ ലണ്ടനിലേക്ക് കൊണ്ടുവന്നതും.. എന്നിട്ട് ഇപ്പോൾ എന്നെ അവഗണിക്കുന്നത് എന്തുകൊണ്ടാണ് …ആ മീനാക്ഷി ഇടയിൽ വന്നില്ലായിരുന്നെങ്കിൽ ഇപ്പോൾ സഞ്ചിയുടെ ഭാര്യ ഞാൻ ആകുമായിരുന്നു ” എൻ്റെ വിഷമങ്ങളും ദുഃഖങ്ങളും സഞ്ജയ് എന്താ മനസ്സിലാക്കാത്തത് .. എനിക്ക് ആകെ പ്രണയം തോന്നിയത് സഞ്ജയിയോട് മാത്രമാണ്. ജീവിതകാലം മുഴുവൻ സഞ്ജയോടൊപ്പം ജീവിക്കണം എന്നും ആഗ്രഹിക്കുന്നു.. അവളെ ഒഴിവാക്കാം എന്ന് എനിക്ക് വാക്ക് തന്നത്… ഇപ്പോൾ അവൾ വിളിക്കാതെ ഇരിക്കുമ്പോൾ നീ എന്തിനാണ് കൂടുതൽ അസ്വസ്ഥൻ ആകുന്നത് ..

എന്തിനാണ് എന്നെ വെറുക്കുന്നത് .. “നമ്മൾ തമ്മിലുള്ള കരാർ അവൾക്കും സഞ്ജയ്ക്കും ഓർമ്മ വരാൻ വേണ്ടി തന്നെയാണ് അവളുടെ മുൻപിൽ വച്ച് തന്നെ ചുംബിച്ചത്… അത് കഴിഞ്ഞ് ഈ സമയം വരെ സഞ്ജയുടെ കോൾ അവൾ എടുത്തിട്ടില്ല…” മീനാക്ഷിയ്ക്ക് കാര്യം മനസ്സിലായിട്ടുണ്ട്… ” അവൾ വേഗം സ്വത്ത് മഹിയുടെ പേരിലാക്കിയിട്ട് ഒഴിഞ്ഞ് പോയ്ക്കോളും… അക്കാര്യത്തിൽ ഇനി ടെൻഷൻ വേണ്ട” സ്വീറ്റി പുഞ്ചിരിയോടെ പറഞ്ഞു.. സഞ്ജയ് ദേഷ്യം വന്നുവെങ്കിലും സ്വയം നിയന്ത്രിച്ചു.. എങ്കിലും മനസ്സിൽ ഉള്ളത് പറയാതിരിക്കാൻ ആവുമായിരുന്നില്ല.. ”ഹോ ആദ്യമായി പ്രണയം തോന്നിയ പുരുഷൻ . എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട .എനിക്ക് നിന്നെ കുറിച്ച് എല്ലാ കാര്യങ്ങളും അറിയാം ..എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് എൻ്റെ അച്ഛൻ നിന്നെ എൻ്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചത് .പക്ഷേ നിൻ്റെ കാര്യങ്ങൾ ഞാൻ അന്വേഷിച്ചത് വൈകിയാണ്.. ഇതുപോലെത്തെ ഒരു പെണ്ണിനെ ഞാൻ ഒരിക്കലും ജീവിതത്തിലേക്ക് കൂട്ടണമെന്ന കരുതിയതുമില്ല ..

ഒരുപാട് പേരുടെ കുടെ നടന്ന നിന്നെ എന്തു വിശ്വസിച്ചു ഞാൻ എൻ്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്.. ഭാവിയിൽ ഞാൻ പോരാ എന്ന് തോന്നിയാൽ എന്നെ ഉപേക്ഷിച്ചു നീ മറ്റൊരുത്തൻ്റെ പുറകെ പോവില്ലേ…” ദേഷ്യത്തോടെ ചോദിച്ചു ‘എന്താ സഞ്ജയ് ഇപ്പോൾ ഇങ്ങനെ പറയുന്നത് .. സഞ്ജയ് ഇഷ്ടപ്പെട്ടു തുടങ്ങിയതിൽ പിന്നെ ഞാൻ ഒരുത്തൻ്റെ പുറകിലും പോയിട്ടില്ല ..സഞ്ജയിയേ മാത്രമേ പ്രണയിച്ചു കൊണ്ടിരിക്കുകയാണ് ഈ നിമിഷം വരെ.. അതുകൊണ്ടുതന്നെയാണ് സഞ്ജയിയേ എനിക്ക് മാത്രം കിട്ടാൻ വേണ്ടിയാണ് ഇത്രനാളും കഷ്ടപ്പെട്ടത്.. അതിന് വേണ്ടിയാണ് ലണ്ടനിലേക്ക് കൂടെ കൂട്ടിയത്. സഞ്ജയ് കാണുന്നില്ലേ ഈ മൂന്ന് വർഷമായി ഞാൻ എങ്ങോട്ടെങ്കിലും പോവുന്നത്.. സജയുടെ മുമ്പിൽ തന്നെയാണ് ഞാൻ.. അതും കൂടെ ക്യാബിനിൽ .. കുറച്ച് സമയം അല്ലേ നമ്മൾ മാറിനിൽക്കു .. ഇതെല്ലാം കൺ മുന്നിൽ കണ്ടിട്ടും വിശ്വസിക്കുന്നില്ല അല്ലേ. ..

സഞ്ജയുടെ മനസ്സിൽ ഇപ്പോൾ സംശയം മാത്രമേ ഉള്ളൂ …പഴയ കഥകൾ എല്ലാം നമുക്ക് മറക്കാം പുതിയ ജീവിതത്തെ കുറിച്ച് ആലോചിക്കാം ” സ്വീറ്റി പ്രതീക്ഷയോടെ നോക്കി “പറ്റില്ല സ്വീറ്റി .. ഞാൻ മീനാക്ഷിക്ക് വാക്കുകൊടുത്തു … അവൾ ഞാൻ താലികെട്ടിയ ഭാര്യയാണ് ജീവിതത്തിൽ ഒപ്പം കൂട്ടിയതാണ്… ജീവിതകാലം മൊത്തം സംരക്ഷിക്കും എന്ന് ഞാൻ മനസ്സുകൊണ്ട് തീരുമാനമെടുത്തതാണ് .. അതിൽ ഇനി ഒരു മാറ്റമില്ല .സ്വീറ്റിയ്ക്ക് പിന്നെ എത്രവേണമെങ്കിലും ആൾക്കാരെ കിട്ടുമല്ലോ.. എന്നെ വെറുതെ വിട്ടേക്ക് ” സഞ്ജയ് മുഖം തിരിച്ചു. ” അപ്പോൾ എനിക്ക് തന്ന വാക്ക് .ആ വാക്കിൻ്റെ ഒറ്റ ബലത്തിലാണ് എല്ലാവരെയും ഒരു ഉപേക്ഷിച്ചിട്ട് ഇവിടെ വന്നത്.. എൻ്റെ ഫ്രണ്ട്സ് , എന്തിന് എൻറെ സ്വന്തം അച്ഛനെ അമ്മയും പോലും ഉപേക്ഷിച്ചു.. എല്ലാവരെയും ഞാൻ ഉപേക്ഷിച്ചു ഇത്ര ദൂരം വന്നിരിക്കുന്നത് സഞ്ജയോടൊപ്പം ജീവിക്കാനുള്ള കൊതി കൊണ്ട് ” അവൾ പറഞ്ഞു..

” വിഡ്ഡിത്തം പറയാതെ.. നീ ആരേയും ഉപേക്ഷിച്ച് വന്നതല്ല എന്ന് എനിക്ക് അറിയാം…. ഞാനും മീനാക്ഷിയും പ്രണയത്തിലാണ് എന്ന് മറ്റാരെക്കാളും കൂടുതൽ നിനക്കറിയാം… എന്നിട്ടും നീ ചതിച്ചു… പാവം അവൾ എന്ത് വിഷമിക്കുന്നുണ്ടാവും ” സഞ്ജയ് ദേഷ്യത്തോടെ ചോദിച്ചു .. “എനിക്ക് നിന്നെ വേണം സഞ്ജയ് ..എനിക്ക് മീനാക്ഷിയ്ക്ക് കൊടുക്കാൻ പറ്റില്ല … ഞാൻ വിചാരിച്ചത് സ്നേഹം പ്രകടിപ്പിച്ചാൽ അല്ലേ സ്വത്ത് എഴുതി വാങ്ങാൻ പറ്റൂ എന്ന്കരുതി.. അത് കൊണ്ടാവും സ്നേഹത്തോടെ സംസാരിക്കുന്നത് എന്ന് കരുതി ” അവൾ പറഞ്ഞു… “എങ്കിൽ ഇപ്പോ കേട്ടോ… ആ കരുതിയതൊക്കെ തെറ്റാ…” മേലിൽ ഈ കാര്യം പറഞ്ഞ് വരരുത് ” സഞ്ജയ് പുറത്തേക്കിറങ്ങി… അവൻ്റെ മനസ്സ് കലുഷിതമായി.. തൻ്റെ പാതിയെ ഓർത്ത് വേദനിച്ചുകൊണ്ടിരുന്നു..

പുറമേ ചിരിച്ചു കൊണ്ടാണല്ലോ എങ്കിലും മനസ്സിനുള്ളിൽ അവൾ നീറി പുകയുകയായിരിക്കും .. ഒരു ഭാര്യയും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചയാണ് അവൾ കണ്ടത് .. ആ സമയം എതിർക്കാൻ പോലും തനിക്ക് കഴിഞ്ഞില്ലല്ലോ എന്ന് ഓർത്ത് കൂടുതൽ വിഷമം തോന്നി. താൻ എതിർപ്പ് കാണിച്ചിരുന്നെങ്കിൽ മീനാക്ഷി ആശ്വാസമായിരുന്നേനെ .. പക്ഷേ താൻ പ്രതികരിക്കും മുന്നേ അവൾ കോൾ കട്ട് ചെയ്ത് പോയി.. പിന്നീട് ഇതുവരെ വിളിച്ചിട്ട് ഫോൺ എടുത്തതും ഇല്ല.. ഇപ്പോൾ ഓഫ് ആക്കി വെച്ചിരിക്കുന്നു .. നേരിട്ട് പോയി കണ്ടു ആശ്വസിപ്പിക്കണം എന്ന് മനസ്സിൽ തോന്നി.. പക്ഷേ പ്രോജക്ട് തീരാൻ ഇനിയും രണ്ടുവർഷം സമയമുണ്ട്.. പക്ഷേ പ്രോജക്ട് എത്രയും വേഗം തീർക്കുന്നോ എത്രയും വേഗം തിരിച്ചു പോകാൻ കഴിയും .. അതിന് വേണ്ടി രാപ്പകലില്ലാതെ ജോലിയെടുത്തേ മതിയാവൂ ..

കൂടുതൽ പ്രൊജക്റ്റ് വർക്കിലേക്ക് ശ്രദ്ധിക്കണം മനസ്സിലെ വേദനകൾ മാറ്റിവെച്ച് കഠിനാധ്വാനം ചെയ്താലേ വേഗം പ്രൊജക്റ്റ് തീർക്കാൻ കഴിയു… പിന്നീടുള്ള ദിവസങ്ങളിൽ അവൻ്റെ ശ്രദ്ധ പ്രോജക്റ്റ് തീർക്കുന്നതിൽ മുഴുകിയിരുന്നു .. ❤❤❤❤❤❤❤❤❤❤❤❤ ❤❤ ഒരാഴ്ച കഴിഞ്ഞ് അവാർഡ് കിട്ടിയ സന്തോഷം പങ്കിടാനായി വീട്ടിൽ എല്ലാരും ഒത്തുകൂടി… അമ്മയും സിന്ധ്യയും മീനാക്ഷിയും കൂടി രാവിലെ അടുക്കള ജോലി തീർത്തിരുന്നു… മേഘയും മനോയും പത്ത് മണിയായപ്പോഴേക്ക് എത്തി.. എല്ലാരും ഒരുമിച്ച് ഇരുന്നപ്പോൾ സിന്ധ്യ വീഡിയോ കോൾ വിളിച്ചു.. എല്ലാവരും മാറി മാറി സംസാരിച്ചു… മീനാക്ഷി മാറി നിന്ന് അവൻ്റെ മാറ്റങ്ങൾ ശ്രദ്ധിക്കുകയായിരുന്നു… വിഷമം ആ മുഖത്ത് തെളിഞ്ഞ് കാണാം… അവൾക്ക് കണ്ടിട്ട് എന്തോ വല്ലാത്ത ഒരു അവസ്ഥ..

അവൾ മുറ്റത്തേക്കിറങ്ങി… സിന്ധ്യ ഫോൺ മീനാക്ഷിയുടെ കൈയ്യിൽ കൊണ്ടു കൊടുത്തു.. “ദാ ഏടത്തി.. സംസാരിക്ക് ” എന്ന് പറഞ്ഞ് സന്ധ്യ അകത്തേക്ക് പോയി.. അവർ പരസ്പരം ഒന്നും സംസാരിച്ചില്ല.. കുറെ സമയം വെറുതെ നോക്കിയിരുന്നു… മീനാക്ഷി ഫോൺ കട്ട് ചെയ്തു.. പകൽ സമയം മുഴുവൻ മീനാക്ഷി തിരക്കിലാവും… പക്ഷേ രാത്രിയിൽ അവൾക്ക് സഞ്ജയുടെ ഓർമ്മകൾ അവളെ അസ്വസ്ഥമാക്കി തുടങ്ങിയിരുന്നു.. അമ്മയുടെ ജീവിതം പോലെ താനും ഒറ്റപ്പെടുമോ എന്ന ഭയം അവളിൽ ആഴ്ന്നിറങ്ങി തുടങ്ങിയിരുന്നു.. ജീവിതം ഒന്നേയുള്ളു.. അതു ഇഷ്ട്ടമുള്ളത് പോലെ ജീവിച്ച് തീർക്കാൻ കഴിയണം… അല്ലെങ്കിൽ എന്ത് അർത്ഥമാണുള്ളത്… അന്ന് എന്തോ ഒരു വിഷമം തോന്നി ഫോൺ ഓഫ് ചെയ്ത് വച്ചതാണ്… എങ്ങനെ ദേഷ്യം തോന്നാതിരിക്കും… അമ്മാതിരി പരിപാടില്ലേ കാണിച്ചത്…. അന്ന് ഞാൻ പറഞ്ഞപ്പോൾ വിശ്വാസമില്ലായിരുന്നു..

ഇപ്പോൾ സ്വയം അനുഭവത്തിൽ വന്നപ്പോൾ സ്വീറ്റിയുടെ ദുരുദ്ദേശം മനസ്സിലായി കാണും… അതു കൊണ്ട് തന്നെയാണ് വിഷമങ്ങൾ പറഞ്ഞു തീർക്കാതെ ഫോൺ സ്വിച്ച് ഓഫ് ആക്കി വച്ചത്… ഇത്രയും ദിവസങ്ങൾ കൊണ്ട് സ്വിറ്റി അവളുടെ മനസ്സിലിരിപ്പ് സാറിനോട് വെളിപ്പെടുത്തി കാണും.. തീ പുകയുന്നത് പോലെ പുകയുകയാവും…. വിഷമം തോന്നുകയാണെങ്കിൽ കുറച്ച് തോന്നട്ടെ… “എന്താ ഇത്ര ആലോചന ” അച്ഛൻ്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി. “ഒന്നൂല്ല വെറുതെ ” നിറഞ്ഞ മിഴികൾ അച്ഛൻ കാണാതിരിക്കാൻ അവൾ മുഖം താഴ്ത്തി നിന്നു… ” മോൾടെ ജീവിതം എൻ്റെ സ്വാർത്ഥത കാരണം ഇല്ലാതാകുമോ എന്നെനിക്ക് ഭയം തോന്നുന്നു “. എൻ്റെ ആഗ്രഹമായിരുന്നു മീനൂട്ടി തുടർന്ന് പഠിക്കണമെന്ന്.. അല്ലെങ്കിൽ ലണ്ടനിലേക്ക് ഒപ്പം കൂട്ടാനായിരുന്നു സഞ്ജയുടെ ആഗ്രഹം.. എൻ്റെ ആഗ്രഹത്തിന് വേണ്ടി മീനൂട്ടിയെ വിട്ട് തന്നതാണ് സഞ്ജയ്…നിന്നെ കണ്ട് കൊതി തീർന്നിട്ടില്ലായിരുന്നു.. ” അച്ഛൻ്റെ ശബ്ദമിടറി.. അവൾ അച്ഛൻ്റെ കൈയ്യിൽ പിടിച്ചു.. ”

സ്വാർത്ഥതയല്ല… സ്നേഹം കൊണ്ടാണ്… ഒരായുസ്സു മുഴുവൻ ഉള്ള സ്നേഹം മുഴുവൻ ഈ മൂന്നു വർഷങ്ങൾ കൊണ്ട് അച്ഛൻ എനിക്ക് തന്നു.. ഇന്ന് ഞാൻ ഒത്തിരി സന്തോഷവതിയാണ്.. അമ്മയുടെ ആഗ്രഹം കൂടിയാണ് അച്ഛനിലൂടെ ഇന്ന് ഞാൻ നേടിയെടുത്തത് “..ഒരു പക്ഷേ സാറിനോടൊപ്പം ലണ്ടനിലേക്ക് പോയിരുന്നെങ്കിൽ ഈ സന്തോഷം ഒരിക്കലും കിട്ടില്ലായിരുന്നു.. “. അവൾ നിറഞ്ഞ ചിരിയോടെ പറഞ്ഞപ്പോൾ ആ അച്ഛൻ്റെ മനസ്സിലെ ആകുലതകളും മാഞ്ഞു പോയിരുന്നു.. “എനിക്ക് ലണ്ടനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തോളു അച്ഛാ. സാറിന് ഇങ്ങോട്ടേക്കല്ലേ വരാൻ കഴിയാത്തത്… എനിക്ക് അങ്ങോട്ടേക്ക് പോകാൻ പറ്റുല്ലോ.. ” മീനാക്ഷി പറയുന്നത് കേട്ട് അദ്ദേഹത്തിന് ഒത്തിരി സന്തോഷമായി.. അദ്ദേഹം ഉടനെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഓഫീസിലേക്ക് വിളിച്ച് പറഞ്ഞു..പിന്നേയും ഒരാഴ്ച കഴിഞ്ഞാണ് ടിക്കറ്റ് ശരിയായത്.. മീനാക്ഷിയ്ക്ക് ഓരോ നിമിഷവും ഓരോ യുഗമായി തോന്നി… സഞ്ജയ് സാറിന് സർപ്രൈസ് കൊടുക്കണമെന്ന് മീനാക്ഷിയുടെ ലണ്ടൻ യാത്ര രഹസ്യമാക്കി വച്ചു..

ആദ്യം സാറിൻ്റെ താമസസ്ഥലത്തേക്ക് ആണ് പോയത്.. സെക്യൂരിറ്റിയെ കൊണ്ട് സാറിനെ അത്യാവശ്യ കാര്യം ഉണ്ട് എന്ന് പറഞ്ഞ് താമസസ്ഥലത്തേക്ക് വിളിപ്പിച്ചു.. സഞ്ജയ് വരുമ്പോൾ മീനാക്ഷി വാതിലിനരുകിലെ ജനാലയിൽ ചാരി നിൽക്കുകയായിരുന്നു… അവളെ കണ്ടതും സഞ്ജയുടെ മുഖം വിടർന്നു… മീനാക്ഷിയത് ശ്രദ്ധിച്ചെങ്കിലും കാണാത്ത ഭാവത്തിൽ നിന്നു,.. ” എന്നോട് പറഞ്ഞില്ലല്ലോ വരുന്ന കാര്യം… പറഞ്ഞിരുന്നെങ്കിൽ ഞാൻ കൂട്ടാൻ വരുമാരുന്നല്ലോ ” സഞ്ജയ് ചോദിച്ചു കൊണ്ട് വാതിൽ തുറന്നു… “എനിക്കിവിടെ ഒരു പ്രോഗ്രാം ഉണ്ട്.. അച്ഛൻ പറഞ്ഞു ഇവിടെ താമസിക്കാൻ .. അതു കൊണ്ട് വന്നതാണ് ” മീനാക്ഷി പറഞ്ഞു.. അവൾ ബാഗെടുത്ത് അവൻ്റെ പുറകെ കയറി.. അവന് സന്തോഷം കൊണ്ട് തുള്ളി ചാടണമെന്ന് തോന്നി.. അവളെ തന്നോട് ചേർത്ത് പിടിക്കണമെന്ന് തോന്നി.. പക്ഷേ അവൾ എങ്ങനെ പ്രതികരിക്കുമെന്ന് ഭയം തോന്നി.. “എനിക്ക് ഓഫീസിൽ കുറച്ച് തിരക്ക് ഉണ്ട് വൈകിട്ട് കാണാം ” എന്ന് പറഞ്ഞവൻ തിരിഞ്ഞ് നടന്നു……………………………………………… ” തുടരും…………..

ഉറവിടം: ഭാഗം 44

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story