എന്റേത് മാത്രം: ഭാഗം 15

എന്റേത് മാത്രം: ഭാഗം 15

എഴുത്തുകാരി: Crazy Girl

മുറിയിലേക്ക് ചെന്നപ്പോൾ മിന്നു ബെഡിൽ ഉറങ്ങിയിരുന്നു…അയിശു ആദിയെ കണ്ടു എണീറ്റു നിന്നു…. “എന്താ “അവള്ടെ മുഖം കണ്ടു അവൾക് എന്തോ പറയാനുണ്ട് എന്നവന് തോന്നി… “അത് പിന്നെ… ഇത് ചെറിയ ബെഡ് ആണ് രണ്ടാൾക്കും മാത്രമേ കിടക്കാൻ കഴിയൂ “അവൾ അവനെ നോക്കി പറഞ്ഞു… “അത് സാരില്ല താൻ ബെഡിൽ കിടന്നോ ഞാൻ അപ്പുറത്തെ മുറിയിൽ വേണേൽ ” “അയ്യോ അതല്ല “അവൾ അവന് പറയുന്നതിന് മുന്നേ കേറി പറയാൻ തുടങ്ങി… “മിന്നുവിനെ തൊട്ടിലിൽ കിടത്താം… രണ്ടുപേർക്ക് കിടക്കാനുള്ള സ്ഥലം ഉണ്ടല്ലോ “അവൾ പറഞ്ഞത് കേട്ട് അവന്റെ കണ്ണ് മിഴിഞ്ഞു… ഇത് ആയിഷ തന്നെ ആണ് പറയുന്നത് എന്ന് വിശ്വസിക്കാൻ പറ്റിയില്ല… “സത്യമായിട്ടും ഞാൻ തട്ടാതേം മുട്ടാതേം കിടന്നോളാം “അവന്റെ നോട്ടം കണ്ടു അവനു അടുത്ത് കിടക്കുന്നത് ഇഷ്ടപെടാത്തത് പോലെ തോന്നിയത് കൊണ്ട് അവൾ വെപ്രാളം പോലെ പറഞ്ഞു…

എന്നാൽ അവള്ടെ മുഖത്തെ ചമ്മലും പേടിയും ഒക്കെ വിതറിയ എക്സ്പ്രഷൻ കണ്ടു അവനു ചിരി വരുന്നുണ്ടായിരുന്നു… എന്നാലും അത് അടക്കി പിടിച്ചു സീരിയസ് ആയി നിന്നു… ആയിശു ബെഡിനു മുട്ടിച്ചു തൊട്ടിൽ വെച്ചു മിന്നുവിനെ എഴുനേൽപ്പിക്കാതെ അതിൽ കിടത്തി അവളും തൊട്ടിലിനു അടുത്തായി കിടന്നു…ആദിയും ജനലിനോരം ചുമരിൽ മുട്ടി കിടന്നു… ആയിശു പെട്ടെന്ന് അവനു നേരെ തിരിഞ്ഞു വലത്തേ കൈ മുട്ട് കുത്തി കുറച്ചു ഉയർന്നു കൊണ്ട് അവനിലേക്ക് ചാഞ്ഞതും അവന് ഞെട്ടി… അവള്ടെ വെളുത്ത മഹറണിഞ്ഞ കഴുത്ത് കണ്ടതും അവന് ഉമിനീരിറക്കി കൈകൾ മുറുക്കെ പിടിച്ചു… അവള്ടെ മുല്ലപ്പൂ ഗന്ധം അവനിൽ വല്ലാത്തൊരു മസ്തു പിടിക്കുന്നത് പോലെ തോന്നി… അവനിലെ വികാരം അവന് പിടിച്ചു വെച്ചു… എന്നാൽ അവൾ കയ്യെത്തിച്ചു ചുമരിൽ സ്വിച്ചിൽ കയ്യ് അമർത്തിയതും ലൈറ്റ് ഓഫായി…

ശേഷം അവൾ നേരെ കിടന്നു മിന്നുവിന്റെ തൊട്ടിൽ നോക്കി ചെരിഞ്ഞു കിടന്നു…അപ്പോഴാണ് അവനു ശ്വാസം നേരെ വീണത്…. എന്നാൽ ആദിക്ക് തന്റെ കൂടെ കിടക്കുന്നത് ഇഷ്ടമാവുമോ.. അതോ ഇഷ്ടമില്ലാതെ ആണോ കിടന്നത്… അപ്പുറത്തെ മുറിയിൽ ഫാൻ ശെരിയല്ലാത്തത് കൊണ്ടാ അവിടെ അയക്കാഞ്ഞേ അല്ലേൽ എന്റെ അടുത്ത് കിടക്കേണ്ടി വരില്ലായിരുന്നു… ആയിശു ഓർത്തു… സൂര്യപ്രകാശം മുഖത്തടിച്ചാണ് ആയിശു കണ്ണുകൾ തുറന്നത്… മുന്നിൽ നിഷ്കളങ്കമായി ഉറങ്ങുന്ന ആദിയെ കണ്ടു അവൾടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… അവൾ അവനെ തന്നെ നോക്കി കിടന്നു… പെട്ടെന്നാണ് ബോധം വന്നത് അവൾ കണ്ണ് ചിമ്മി തുറന്നു… അവന്റെ വലത്തേ കൈക്കുള്ളിൽ ആണ് അവള്ടെ ഇടത്തെ കയ്യുള്ളത് എന്ന് കണ്ടു അവളുടെ കണ്ണുകൾ വിടർന്നു… അപ്പോഴാണ് അവളുടെ ഇടുപ്പിൽ വെച്ചിരിക്കുന്ന കയ്യിലും അവൾ ശ്രേദ്ധിച്ചത് അവന്റെ കയ്ക്കും മേലേ അവളും വെച്ചിരുന്നു എന്നുള്ളത് ഞെട്ടിച്ചു….. അനങ്ങാൻ പറ്റാതെ കുറച്ചു നേരം അങ്ങനെ കിടന്നു…

പതിയെ അവൾ അവന്റെ കയ്ക്കുള്ളിലെ കൈ വിടുവിച്ചു ഇടുപ്പിലെ കൈ എടുത്തു മാറ്റാൻ തുനിഞ്ഞതും ആദിയുടെ കൈ അവളുടെ പുറത്ത് ഒഴുകി അവളെ നെഞ്ചിലേക്ക് ഇറുക്കിയത് ഒരുമിച്ചായിരുന്നു… അവൾടെ ചുണ്ടുകൾ അവന്റെ കഴുത്തിനു തട്ടുന്നതിനു മുന്നേ അവൾ ചുണ്ടുകൾ ഇറുക്കെ പിടിച്ചു കണ്ണുകൾ അടച്ച്… പതിയെ കണ്ണ് തുറന്നതും അവന് ഇപ്പോഴും ഉറക്കിലാണ് എന്ന് അവൾക് മനസ്സിലായി… എന്നാൽ അവൾ അവന്റെ കൈക്കുള്ളിൽ അവനെ മുട്ടിക്കൊണ്ട് അവള്ടെ ഹൃദയംപിടച്ചു കൊണ്ടിരുന്നു അവൾ വല്ലാതെ കിതയ്ക്കാൻ തുടങ്ങി… കഴുത്തിലെ ചൂടുശ്വാസം തട്ടിക്കൊണ്ടാണ് ആദി കണ്ണുകൾ തുറന്നത്… തുറന്ന മാത്രേ സ്വപ്നമെന്ന പോലെ അവന്റെ കണ്ണുകൾ വിടർന്നു അവന്റെ കൈക്കുള്ളിൽ കിടക്കുന്ന അവളെ നോക്കി… പിടയുന്ന കണ്ണുകളോടെ വിറയുന്ന ചുണ്ടോടെ തന്നെ നോക്കുന്ന അവളെ കണ്ടതും അവനിൽ വല്ലാത്തൊരു ഭാവം നിറഞ്ഞു… അവന്റെ നെഞ്ചിൽ അവള്ടെ ഉയർന്നു തഴുന്ന നെഞ്ച് തട്ടിപോകുന്നത് കണ്ടതും അവന് ബോധം വീണ്ടെടുത്ത് അവളെ അടർത്തി മാറ്റി…

നിമിഷ നേരം അവൾ ബെഡിൽ നിന്ന് ഇറങ്ങി നിന്നു “സോ… റി… ഞാ… ന്… അറി… യാതെ… വിചാരിച്ചില്ല… എനി… ഇങ്ങനെ… ഉണ്ടാ… വില്ല “അവൾ അവനെ നോക്കി ദയനീമായി പറഞ്ഞു കൊണ്ട് ബാത്റൂമിലേക്ക് ഓടി… എന്നാൽ അവള്ടെ സമ്മതമില്ലാതെ അവളെ തൊട്ടതിനും സോറി പറയാൻ പോകുന്നതിനു മുന്നേ അവള്ടെ സോറിയും ഓട്ടവും കേട്ട് അവന് അന്തിച്ചു നിന്നു… പതിയെ ചുണ്ടിൽ മനോഹരമായി പുഞ്ചിരിച്ചു…. ************ “വേഗം ചെല്ല് മറിയു… അവർ എണീറ്റെ ഉള്ളൂ… ഇന്നാ പൈസ”നൗഫൽ തിടുക്കത്തോടെ മറിയത്തിൻറെ കയ്യില് പൈസ വെച്ചു കൊടുത്തു… “ആ ശെരി ശെരി.. ഇങ്ങനെ ബേജാറാവല്ലേ നൗഫൽക്കാ “അവൾ ചിരിയോടെ പൈസയും വാങ്ങി തൂക്ക് പത്രവും എടുത്ത് ദ്രിതിയിൽ നടന്നു… ഇന്നലെ ഇവിടെ ഓട്ടോക്കാരും ബസ്സുകാരും തമ്മിലുള്ള സംഘർഷത്തിൽ ഈ ഏരിയ മൊത്തം ബന്ത് ആണ്…വൈകിട്ട് 4 മണി വണ്ടിയൊന്നും പോകില്ല കടയും തുറക്കില്ല….. വീട്ടിൽ പാൽ ഇല്ലാ കടയും തുറക്കാത്ത കാരണം കുറച്ചു ദൂരെ ഉള്ള നാരായണി അമ്മമ്മയുടെ വീട്ടിൽ പാല് വാങ്ങാൻ പോകുവാ മറിയു …

വീടിനു മുറ്റത് എത്തിയപ്പോൾ കണ്ടു അവള്ടെ കളിക്കൂട്ടുകാരി ജസീലാനെ… “അമ്മമ്മേ 50 തിന് പാല് “അവൾ തൂക്കു അവർക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു അവർ തൂകുമായി അകത്തേക്ക് നടന്നു… “നീയെന്താ പതിവില്ലാതെ പാലിന് “ജസീല “അതോ വീട്ടിൽ ഇത്തയും ഇക്കയും വന്നിട്ടുണ്ട്.. പോരേൽ ആണേൽ പാലുമില്ല… പോരാത്തത്തിനു കടയും തുറക്കില്ല അതോണ്ട് വന്നതാ ” മറിയു പറഞ്ഞു കഴിഞ്ഞതും പാലുമായി അമ്മമ്മ വന്നു… രണ്ടാലും വാങ്ങി തിരികെ നടക്കാൻ തുടങ്ങി… “നിന്റെ പഠിത്തമൊക്കെ എങ്ങനാ ഉണ്ട് പ്ലസ് ടു ഫുൾ A+വാങ്ങിക്കോ മോളേ അല്ലേൽ കെട്ടിച് വിടും നിന്നെ “മറിയു അവളെ നോക്കി കളിയാക്കി “ഓ എന്റെ മറിയു നീ ഇങ്ങനെ പറഞ്ഞു വെറുപ്പിക്കല്ലേ.. വീട്ടിലോ ചെവിക്ക് സമാധാനം ഇല്ലാ “ജസീല മടുപ്പോടെ പറഞ്ഞു…അത് കണ്ടു മറിയു ചിരിച്ചു… “പിന്നെ നീ വല്ലതും അറിഞ്ഞോ “മറിയു അവളെ നോക്കി

“എന്താ “ജസീല “ജുനൈദിന്റെ കോളേജിൽ വെച്ചു ഞാനും ഓനും ചെറുതായി ഒന്ന് വഴക്കായിരുന്നു… ചെറുതായി ഒന്ന് അടിക്കേണ്ടിയും വന്നു “മറിയു ഇളിച്ചു കൊണ്ട് പറഞ്ഞു.. “ഓ ഇതായിരുന്നോ… ഉപ്പാനോട് ആരോ ഇത് പറഞ്ഞിരുന്നു മോനെ നല്ലെര്ക് വളർത്തണം അല്ലേൽ നാട്ട്കാർ കേറി മേയ്യും എന്ന്…അത് കേട്ട് ഉപ്പാ കൊറേ വഴക് പറയൊക്കെ ചെയ്തതാ.. പിന്നെ നിനക്കറീലെ ഓനെ… ഇതൊക്കെ ദിവസവും കേള്കുന്നതാ… എന്നിട്ടും ഓൻ മാറ്റമൊന്നും ഇല്ലാ… എന്നാലോ ഓന്റെ പരാതി കേട്ട് ഉപ്പാക്കും ഉമ്മാകും ചെവി തഴഞ് “ജസീല തലകുടഞ്ഞു പറഞ്ഞു… “എത്ര കിട്ടിയാലും പഠിക്കാത്ത ജന്മം”മറിയു മനസ്സിലോർത്തു… അപ്പോഴാണ് റോഡിൽ ആൾകൂട്ടം കണ്ടത്… “മറിയു അവിടെ എന്താ “ജസീല “ആ ആർക്കറിയാം ബന്ത്‌ അല്ലെ… ആരേലും. വണ്ടിയും കൊണ്ട് പോയിട്ടുണ്ടാകും”താല്പര്യമില്ലാത്ത മട്ടിൽ അവൾ പറഞ്ഞു…

“വാ നമ്മക്കൊന്നു നോക്കാം “ജസീലക്ക് തിടുക്കം ആയി “പിന്നെ ഞാൻ ഒന്നും ഇല്ലാ വീട്ടിൽ പാൽ എത്തിച്ചിട്ട് വേണം ചായ വെക്കാൻ ” “പിന്നെ ചായ കുടിക്കാൻ ഇത്തിരി വൈകി എന്ന് വെച്ച് ആകാശം ഇടിഞ്ഞു വീഴാതൊന്നും ഇല്ലാ.. എന്നാൽ ഇത് പോലെ ഒരു സീൻ എനി കാണാൻ കിട്ടൂല “എന്നും പറഞ്ഞു ജസീല അവളേം വലിച്ചു ആൾക്കൂട്ടത്തിന് അടുത്തേക്ക് നടന്നു… “നിങ്ങള്ടെ നാട്ടിൽ ബന്ത്‌ ആണെന്ന് ഞാൻ എങ്ങനാ അറിയാന… എനിക്കിപ്പോ പോണം അല്ലാതെ ഇവിടെ നിന്ന് നിങ്ങള്ടെ താളത്തിൽ തുള്ളാൻ കഴിയില്ല ” അതിനടുത്ത അടുക്കുന്നോറും ദേഷ്യത്തോടെ ഉള്ള ആ പരിചതമായ ശബ്ദം കേട്ട് മറിയു വേഗം നടന്നു ആൾകാരുടെ ഇടയിൽ കേറി കൂടി.. ബ്ലാക്ക് ഇന്നോവ കാറും അതിനു മുന്നിൽ നിന്ന് ദേഷ്യപ്പെടുന്ന അമൻ സർ നെയും കണ്ടു അവള്ടെ കണ്ണ് മിഴിഞ്ഞു… “അമൻ സർ “അവൾ അറിയാതെ വിളിച്ചു പോയി… എന്നാൽ അത് കേട്ട അമൻ ആൾക്കൂട്ടത്തിന് അടുത്ത് നിൽക്കുന്ന മറിയത്തിനെ കണ്ടു അമ്പരപ്പോടെ നോക്കി…

“എന്തായാലും തനിക് 4 മണി കഴിയാതെ പോകാൻ പറ്റില്ലാ… തന്നെ വെറുതെ വിട്ടാൽ ബാക്കിയുള്ളവരും ആ പേരും പറഞ്ഞു ഇറങ്ങും “നാട്ടിലെ പാർട്ടി പ്രവർത്തകൻ സുമേശ് പറഞ്ഞപ്പോൾ അവന് അവളിൽ നിന്നു കണ്ണ് മാറ്റി അയാളെ നോക്കി… “നിങ്ങളെന്താ പറയുന്നേ ഈ നാട്ടിൽ 4 മണി വരെ ഞാൻ എവിടെ നിക്കാൻ ആണ് “അവനു ദേഷ്യം കടിച്ചമർത്തി കൊണ്ട് പറഞ്ഞു… “സുമേഷേട്ടാ”വീണ്ടും അയാൾ എന്തോ പറയാൻ വന്നതും മറിയു ഇടക്ക് കേറി വിളിച്ചു എല്ലാവരടേം നോട്ടം അവളിലേക്ക് നീണ്ടു.. “ഇത് ഞങ്ങൾടെ കോളേജിലെ സർ ആണ്… ഇവിടെ ബന്ത്‌ ആണെന്ന് സർ നു അറിയതോണ്ടല്ലേ ” അവൾക് സുമേഷിനെ അറിയാവുന്നത് കൊണ്ട് അവൾ അവനു നേരെ ചെന്ന് പറഞ്ഞു.. “എന്റെ മറിയാമ്മേ അതൊക്കെ ശെരിയാ… പക്ഷെ ഇപ്പൊ ഇവിടെ വന്ന രണ്ട് വണ്ടികൾ തടഞ്ഞു നിർത്തി… ഇതിപ്പോ മൂന്നാമത്തേതാ… ഇയാളെ വിട്ടാൽ അവർ പിന്നെ ഞങ്ങൾടെ മെക്കിട്ടു കേറും… നിനക്ക് അറിയുന്നതല്ലേ ഇവിടുത്തെ അവസ്ഥ ” അവന് പറഞ്ഞത് കേട്ട് അവൾ മനസ്സിലായത് പോലെ തലയാട്ടി…

ശേഷം അമനിനെ നോക്കി…സുമേഷേട്ടനെ നോക്കി അവന്റെ മുഖത്തെ ദേഷ്യം കണ്ടു… “സർ “മറിയത്തിന്റെ വിളി കേട്ട് അവന് മറിയുവിനെ നോക്കി.. “എന്ത് പറഞ്ഞാലും എനി പോകാൻ കഴിയില്ല സർ ” “താനെന്താ പറയുന്നേ വൈകിട്ട് 4 മണി വരെ ഈ നാട്ടിൽ കാറിൽ ഇരുന്ന് സമയം കളയണോ ഞാൻ “ഉള്ളിലുള്ള ദേഷ്യം കണ്ട്രോൾ ചെയ്ത് അവന് പറഞ്ഞത് അവൾക് അവന്റെ ഭാഗവും ശെരിയാണെന്ന് തോന്നി… “എന്ന സർ എന്റെ വീട്ടിൽ വരുന്നോ”കുറച്ചു നേരം ആലോചിച്ചു അവൾ പറഞ്ഞത് കേട്ട് അവന് അത്ഭുതത്തോടെ അവളെ നോക്കി… എന്നാൽ പറഞ്ഞു കുടുങ്ങിയോ എന്ന മട്ടിൽ അവളും…. “അത് നന്നായി… തന്റെ സർ ആണെന്നല്ലേ പറഞ്ഞെ തത്കാലം ഈ ഏരിയ വിട്ട് പോകാൻ പറ്റില്ല അപ്പൊ ഒരു 4 മണി വരെ തന്റെ വീട്ടിൽ നിക്കട്ടെ “സുമേഷേട്ടനും പറഞ്ഞതും എല്ലാവരും ശെരി വെച്ചു.. “ഓക്കെ “ഒന്നും ആലോചിക്കാതെ സമ്മതിച്ച അമൻ കണ്ടു അവൾ ഒന്ന് അമ്പരന്നെങ്കിലും അവന്റെ അവസ്ഥ മനസ്സിലാക്കി അവൾ അവിടെ ഉള്ളവരോട് സോറി പറഞ്ഞു…

എല്ലാവരും പോയതും അവളും അമനും ജമീലയും മാത്രമായി… “സർ ആ കാണുന്നതിന്റെ അപ്പുറത്തേതാണ് എന്റെ വീട് സർ കാർ എടുത്തു അങ്ങോട്ട് വന്ന മതി “ദൂരെ ചൂണ്ടി മറിയു പറഞ്ഞത് കേട്ട് അവന് അവളെ നോക്കി.. “ഏതായാലും താനും അങ്ങോട്ട് ആയിരിക്കില്ലേ… എന്ന കേർ “അമൻ പറഞ്ഞത് കേട്ട് അവൾ ഒന്ന് ആലോചിച്ചു ശേഷം ജസീലയെ നോക്കി.. എന്നാൽ ജസീല അമന്റെ ചോര ഊറ്റി കുടിക്കുന്നത് കണ്ടു അവൾ കണ്ണ് മിഴിച്ചു.. “പടച്ചോനെ ഈ നോട്ടം ഇയാൾ കണ്ടാൽ എന്റെ കുട്ടിക്ക് പ്ലസ് ടു എക്സാം എഴുതാൻ കണ്ണുണ്ടാവില്ലല്ലോ “എന്ന് ആത്മകതിച്ചു അവൾടെ കാലിനിട്ടു കൊടുത്തു ഒരു ചവിട്ട്…. “ന്നാ നിങ്ങള് ചെല്ല് ഞാൻ ഇത് വഴിയാ “ആകെ ചമ്മി കൊണ്ട് ജസീല മറിയത്തിനെ നോക്കി ഇളിച്ചുകൊണ്ട് മെല്ലെ മുങ്ങി…അത് കണ്ടു മറിയു വന്ന ചിരി കടിച്ചു പിടിച്ചു അമന്റെ കൂടെ കാറിൽ കയറി… വീട്ടിനു മുറ്റത് കാർ നിർത്തി ഇറങ്ങുമ്പോൾ പാൽ വാങ്ങാൻ പോയ മറിയു കാറിൽ കേറി വരുന്നത് കണ്ടു ഇരുന്നടുത്തുന്ന് എണീറ്റു നിന്നു ആദിയും നൗഫലും…

അവൾ ഇറങ്ങി ഡ്രൈവിംഗ് സീറ്റിൽ നിന്നു അമൻ ഇറങ്ങാന് കാത്ത് നിന്നു അവന് ഇറങ്ങിയതും അവൾ വീട്ടിലേക് കയറി… “ഉപ്പ ഇത് കോളേജിലെ സർ ആണ്… ഇവിടെ ബന്ത്‌ ആണെന്നുള്ളത് സർ നു അറീലാ പാർട്ടിക്കാരുടെ മുന്നിൽ പെട്ടതാ ഞാൻ ഇങ്ങോട്ട് വിളിച്ചു “അവൾ ഉപ്പാനോട് പറഞ്ഞതും അയാളുടെ മുഖത്തെ സംശയം മാറി…. “വരൂ സർ… കയറി വരൂ “നൗഫൽ പുറത്ത് നിൽക്കുന്ന അമനെ ചിരിയോടെ ക്ഷണിച്ചു… എന്നാൽ ആദിയുടെ കണ്ണ് വിടർന്നു എന്തോ തിരഞ്ഞത് കണ്ടുപിടിച്ചത് പോലെ… അമൻ അകത്തേക്ക് കയറിയതും അയിശു ഫ്രഷ് ആയി താഴെ എത്തിയിരുന്നു… “പാൽ താ… ഞാൻ ചായ വെക്കാം “എന്നും പറഞ്ഞു അയിശു പാൽ വാങ്ങി… ചായ വെച്ചു ടേബിളിൽ അത്യാവശ്യം കറുമുറ കടികളും എടുത്തു വെച്ചു മറിയു ഉമ്മറത്തു ഇരിക്കുന്നവരെ വിളിച്ചു… “സർ വാ… ആദി വാ മോനെ “നൗഫൽ രണ്ട് പേരെയും വിളിച്ചു… “ഞാൻ ചായ കുടിച്ചിട്ട് ഇറങ്ങിയതാ”

അമൻ അകത്തേക്ക് കയറിനുള്ള മടിയോടെ പറഞ്ഞു.. “എന്തായാലും ഇവിടെ വന്ന സ്ഥിതിക്ക് ഒന്നൂടെ കുടിക്കാം “ആദി ചിരിയോടെ പറഞ്ഞതും അമനും അവർക്ക് പുറകെ കയറി… “മറിയു എങ്ങനെയാ കോളേജിൽ…പടിക്കുവോ “ചായ കുടിക്കുമ്പോൾ നൗഫൽ അമാനോടായി ചോദിച്ചു അവന് അവളെ ഒന്ന് നോക്കിയതും ഇങ്ങട്ട് കൂട്ടിയത് അബദ്ധയോ എന്ന പോൽ നിക്കുന്നുണ്ടായിരുന്നു… “ഏയ് കുഴപ്പമില്ല…കുറച്ചൂടെ ശ്രേദ്ധിച്ചാൽ 1st വാങ്ങാം..ഇവിടെ എങ്ങനാ വീട്ടീന്ന് പഠിക്കാറുണ്ടോ..”അമൻ “ഇവള്ടെ ഇത്ത ഉള്ളപ്പോ ഇരുത്തി പഠിപ്പികുമായിരുന്നു… അവൾ കല്യാണം കഴിഞ്ഞതോടെ മടി പിടിച്ചു ഇരിക്കുന്ന കാണാം..”എന്ന് നൗഫൽ അവളെ കളിയോടെ പറഞ്ഞത് കേട്ട് അവൾ ഉപ്പാനെ കൂർപ്പിച്ചു നോക്കി… ആദിയും ആയിഷുവും അത് കണ്ടു ചിരിച്ചു… “ആഹ് പക്ഷെ ഇപ്പൊ പഠിക്കാറുണ്ട് ട്ടോ… പക്ഷെ അവള്ടെ ഏതോ സർ നെ പേടിച്ചിട്ടാണ്…”

നൗഫൽ അമനെ നോക്കി പറയുമ്പോൾ എല്ലാരുടേം ശ്രെദ്ധ നൗഫലിലേക്കായിരുന്നു… എന്നാൽ മനസ്സിൽ വേണ്ടുപ്പ എന്ന് അലറി വിളിച്ചുകൊണ്ടു ശ്വാസം വിലങ്ങി നിക്കുവാന് മറിയു.. “എപ്പോഴും അയാളെ കുറിച്ച് പറയുന്നത് കാണാം… കണ്ടാമൃഖം ആണ് കാട്ട് പോത്ത് ആണ് എന്നൊക്കെ അയാളുടെ ഭാവം വരെ കാണിച്ചു തരും.. സത്യം പറഞ്ഞ ഇവളെ പഠിപ്പിക്കാൻ അങ്ങനെ ഒരു സർ വേണം… കോളേജിൽ വന്നിട്ട് കാണാൻ നിക്കുവാ ഞാൻ എന്നിട്ട് ഒരു കയ്യ് കൊടുക്കണം “നൗഫൽ ചിരിയോടെ പറഞ്ഞു മറിയുവിനെ നോക്കിയപ്പോൾ അവൾ എല്ലാം പോയ മട്ടിൽ കണ്ണുരുട്ടുന്നത് കണ്ടു അയാൾക് ചിരി വന്നു… “എനി ഏതായാലും ഞാൻ ഇങ്ങോട്ട് വന്ന സ്ഥിതിക്ക് ഉപ്പാക്ക് കോളേജിൽ വരേണ്ടി വരില്ല…കയ്യ് ഇങ്ങോട്ട് തന്നേക്ക് “അമൻ പറഞ്ഞത് കേട്ട് അയാളുടെ ചിരി കുറഞ്ഞു വന്നു മറിയുവിനെ അബദ്ധമായോ എന്ന മട്ടിൽ നോക്കി… “കയ്യ് കൊടുക്ക് നൗഫലെ.. എന്നിട്ട് എന്നേ കുഴിച്ചിടാൻ ഒരു കുഴി തൊണ്ടിക്കോ… എല്ലാരും പോട്ടെ കാണിച്ചു തരാം ഞാൻ “എന്ന് അയാൾക് മനസ്സിലാകാൻ പാകത്തിൽ അവൾ എക്സ്പ്രഷൻ ഇട്ടുകൊണ്ട് അടുക്കളയിലേക്ക് ഓടി…

എന്നാൽ ഇതുവരെ നടന്നത് കണ്ടു ആദിയും ആയിശുവും ചിരി കടിച്ചു പിടിച്ചു നിക്കുവായിരുന്നു..അവള്ടെ പോക്ക് കണ്ടു അവർ ചിരിച്ചു പോയി “ക്ഷമിക്കണം സർ … എന്റെ മോൾ ചുമ്മാ പറയുന്നതാ അതാ ഞാൻ തമാശയായിട്ട് പറഞ്ഞത് “നൗഫൽ അമളി പറ്റിയത് പോൽ പറഞ്ഞു… “ഏയ്… സർ വിളിക്കണ്ട… എന്റെ പേര് അമൻ എന്നാണ്.. “അമനും ചിരിയോടെ പറഞ്ഞതും അയാൾ ശ്വാസം നേരെ വിട്ടു… റൂമിൽ നിന്നു മിന്നുമോൾടെ കരച്ചിൽ കേട്ടതും അയിശു മുഖളിലേക്ക് ഓടി… ——- “അമൻ റഹ്മാൻ “കാൾ ചെയ്യാൻ മുറ്റത്തേക്കിറങ്ങിയ അമൻ കാൾ കട്ട്‌ ചെയ്‌ത് നിക്കുമ്പോൾ ആണ് പുറകിൽ നിന്ന് ആദി വിളിച്ചത്… ആദിയുടെ വിളിയും മുഖത്തെ ഗൗരവവും കണ്ടു അമൻ സംശയത്തോടെ നോക്കി… “വലിയ തറവാട്ടിലെ അമൻ റഹ്മാനിനെയും നോക്കി പലതവണ തന്റെ എസ്റ്റേറ്റിലും ഹോസ്പിറ്റലിലും ഞാൻ വന്നിരുന്നു ”

ആദി കൈകൾ കേട്ടി ഗൗരവത്തോടെ അവനെ നോക്കി പറയുമ്പോൾ അമനും സീരിയസ് ആയി അവനെ നോക്കി നിന്നു… “ഇക്കാക വാ നാസ്ത കഴിക്കാം “മറിയു വിളിച്ചത് കേട്ട് ആദി വീട്ടിലേക്ക് ഒന്ന് നോക്കി “വരാം മറിയു “ചിരിയോടെ പറഞ്ഞു കൊണ്ട് ഗൗരവത്തോടെ അമനിനെ നോക്കി….. അവന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടു ആദി അവന്റെ തോളിൽ ഒന്ന് തട്ടി… “വാ കഴിക്കാം “അവന് ചിരിയോടെ ക്ഷണിച്ചു… അമനും അവനു നേരെ ചിരിചെന്നു വരുത്തി… രണ്ടുപേരും അകത്തേക്ക് കയറി… ************* മിന്നു ആകെ ഞെട്ടി നില്കുവായിരുന്നു കുറച്ചു നേരം… എന്നും രാവിലെ കണ്ണ് തുറക്കുമ്പോൾ എപ്പോഴും കാണുന്ന വീടുമല്ല… പിന്നെ ഇത് വരെ കാണാത്ത മുഖങ്ങളും കണ്ടു അവൾ കുറച്ചു അമ്പരന്നു… ഇടക്ക് ഉമ്മാമ ഏടെ എന്ന് ചോയ്ച് വന്നിരുന്നു…ആദി അവളെ പറഞ്ഞു മനസ്സിലാക്കി ഇന്നലെ ഉമ്മീടെ വീട്ടിൽ ആയിരുന്നു എന്നൊക്കെ … അമൻ അവളെ തന്നെ നോക്കി നിന്നു… “ന്നേ നോക്കണ്ട “അവൾ അമനെ കൂർപ്പിച്ചു പറഞ്ഞത് കേട്ട് അവന് ചിരിച്ചു…

“കുരുത്തംകെട്ടതെ…ഇങ്ങനെ ആണോ പറയണ്ടേ “ആദി മടിയിൽ ഇരുന്ന അവളെ മടിയിൽ ഇറുക്കെ പിടിച്ചു പറഞ്ഞു… “ഇവളെ കാര്യക്കണ്ടാ…. അല്ലടോ താൻ എന്താ ഇത്ര രാവിലെ ഇറങ്ങിയത്… അതും ബന്ത് ഉള്ള ഈ നാട്ടിൽ തന്നെ “ആദി “ചുമ്മാ ഇറങ്ങിയതാ…”അമൻ ************* “മിണ്ടിപ്പോകരുത്.. ” നൗഫലിന് നേരെ കത്തി പിടിച്ചു കൊണ്ട് മറിയു നിന്നു… “എടി മോളേ ഉപ്പ ആളറിയാതെ “അയാൾ അവളെ നിഷ്കു ഭാവത്തിൽ നോക്കി പറഞ്ഞു.. “ഉപ്പാക്ക് ആള് അറിയാതെ… നാളെ മുതൽ ആളെ അറിഞ്ഞു അയാൾ എനിക്കിട്ടു കൊട്ടും “അവൾ കണ്ണുരുട്ടി പറഞ്ഞു… “ഏയ്യ് കണ്ടിട്ട് അവന് നീ പറഞ്ഞ അത്ര ദുഷ്ടൻ ഒന്നുമല്ല..അല്ലെ അയിശു “അയാൾ കറിവെച്ചു കൊണ്ടിരിക്കുന്ന ആയിശുവിനെ നോക്കി… അവൾ ഉപ്പന്റേം മറിയുവിന്റെയും അഭ്യാസം കണ്ടു ചിരിച്ചുകൊണ്ട് അതേ എന്ന് തലയാട്ടി… “എന്റെ പൊന്നിത്താ.. നിങ്ങൾക്കിത് പറഞ്ഞ പോരെ.. ദിവസവും അങ്ങേരെ കാണുന്നത് ഞാനാ “അവൾ കത്തി സ്ലാബിൽ ഇട്ടു അയിഷാക്ക് അടുത്ത് വന്നു ദയനീയമായി പറഞ്ഞു..

നൗഫൽ മെല്ലെ പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞതും മറിയു മുന്നിൽ ചാടി നിന്നു.. “ദേ എനി ഇതും പോയി വിളമ്പിയാൽ ഉണ്ടല്ലോ “കൈ ചൂണ്ടി അവൾ പറഞ്ഞതും അയാൾ ചൂണ്ടു വിരൽ ചുണ്ടിൽ തൊട്ടു മിണ്ടില്ല എന്ന് ആക്ഷൻ ഇട്ടു… അത് കണ്ടു അവൾക് ചിരി വന്നെങ്കിലും കപട ദേഷ്യം കാട്ടി നിന്നു… “ഹ്മ്മ് പൊക്കോ “അവൾ വഴി മാറി കൊടുത്തു.. “ഉപ്പാടെ മറിയുമ്മാ “അയാൾ അവൾടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് നടന്നു.. ഉപ്പ പോയതും മറിയുവും ആയിഷുവും പരസ്പരം നോക്കി ചിരിച്ചു പോയി… ************* “ഉപ്പ എവിടെ ” ആയിശു മറിയുവും പണിയെല്ലാം കഴിഞ്ഞു സംസാരിച്ചു കൊണ്ടിരിക്കുന്ന ആദിയുടെയും അമനിന്റെയും അടുത്ത് വന്നു… “ദേ ഇപ്പൊ രണ്ട് മൂന്ന് ആൾകാർ വന്നു വിളിച്ചു പോയതാ… പാർട്ടി ഓഫീസിൽ ആണെന്ന് തോന്നുന്നു”

ആദി പറഞ്ഞു നിർത്തി.. ആയിഷയെ കണ്ടതും മിന്നു അവന്റെ മടിയിൽ നിന്ന് ഇറങ്ങി അവള്ടെ അടുത്ത് ചെന്നു… “ഉമ്മീടെ ചക്കരെ “എന്നും പറഞ്ഞു ആയിശു അവളെ എടുത്തു… “ഏതായാലും പണി കഴിഞ്ഞില്ലേ… നമ്മക് മിന്നുവിനേം കൂട്ടി കുളത്തിലേക്ക് പോവാം ഇത്തു “മറിയു ആവേശത്തോടെ പറഞ്ഞു… “ആഹ് കുളമൊക്കെ ഉണ്ടോ ഇവിടെ “ആദി ആയിരുന്നു “പിന്നെ… ഇക്കാക്ക കണ്ടില്ലല്ലോ ” “കാണാൻ നിങ്ങള് ഇത് വരെ എവിടേം കാണിച്ചില്ലല്ലോ “ആദി ഗൗരവത്തോടെ പറഞ്ഞു ആയിഷയെ നോക്കി അവൾ അവനെ നോക്കി കണ്ണു താഴ്ത്തി… “എന്നാ വാ പോകാം “മറിയു വേഗം ഡോർ അടച്ചു ആയിശു മിന്നുവിനേം എടുത്ത് മുറ്റത്തേക്കിറങ്ങി കൂടെ ആദിയും.. “സർ വാ “അവിടെ തന്നെ ഇരിക്കുന്ന അമനെ അവൾ വിളിച്ചു… ഒരുനിമിഷം രണ്ട് പേരുടെ കണ്ണും കൊരുത്തു അവൾ പിടപ്പോടെ വേഗം മുറ്റത്തേക്കിറങ്ങി പുറകെ അമാനും………………………………..തുടരും…..

Share this story