നയനം: ഭാഗം 30

നയനം: ഭാഗം 30

A Story by സുധീ മുട്ടം

“മതിയമ്മേ കരഞ്ഞത്.നമ്മൾ ഒത്തിരി കരഞ്ഞവരല്ലേ” എന്റെ കണ്ണുകൾ തുടച്ചിട്ട് ഞാൻ അമ്മയുടെ മിഴികളൊപ്പി.കണ്ണുനീരിന്റെ നനവിലും അമ്മ പുഞ്ചിരിച്ചത് എനിക്ക് ആശ്വാസമായി. “എല്ലാം കഴിഞ്ഞു. പുകഞ്ഞ കൊള്ളി പുറത്ത്.ആ അസുര സന്തതി എന്റെ വയറ്റിൽ പിറന്നുവെന്നൊരു സങ്കടമേയുള്ളൂ” അമ്മയുടെ സ്വരത്തിൽ സങ്കടം നിഴലിച്ചു.ലക്ഷമിയമ്മ പറഞ്ഞത് നേരാണ്.ഹരിയേട്ടനെ പോലൊരാൾക്ക് ജന്മം നൽകിയെന്നൊരു തെറ്റേയുള്ളൂ.അതും അമ്മയുടെ തെറ്റല്ല. “എന്തായാലും ഈശ്വരൻ എല്ലാം അറിഞ്ഞാണ് ചെയ്യിച്ചത്.എല്ലാ സ്വത്തുക്കളും ഒരു ദുഷ്ടന്റെ കയ്യിലെത്തി ചേർന്നേനെ.എല്ലാത്തിനും അവകാശിയിനി എന്റെ മോളാണ്” അമ്മയെന്നെ ചേർത്ത് നിർത്തി കവിളിൽ ചുംബിച്ചു. “എനിക്കൊന്നും വേണ്ടമ്മേ.ഒന്നും ആഗ്രഹിച്ചിട്ടില്ല.അർഹതയില്ലാത്ത ഒന്നും എനിക്ക് ആവശ്യമില്ല.

അമ്മയെ കിട്ടിയില്ലേ എനിക്കത് മതി.അമ്മയോളം വലിയ നിധിയൊന്നും എനിക്ക് വേണ്ടാ.എല്ലാം ഹരിയേട്ടന് കൊടുത്തേക്ക്” ഹരിയേട്ടൻ പകയോടെ പുലമ്പിയതൊക്കെ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അന്യയായ ഒരുത്തി ഒരുദിവസം താൻ അനുഭവിക്കേണ്ടതിനൊക്കെ അവകാശിയാകുന്നു എന്നാണ് ഇത്രയോളം പക ഇരട്ടിച്ചത്. “ശാപം കിട്ടിയതൊന്നും എനിക്ക് വേണ്ടമ്മേ.എനിക്ക് വിലപിടിപ്പുള്ള സമ്മാനം എന്റെ അമ്മയാണ്” ലക്ഷമിയമ്മ എന്നെ വാത്സല്യത്തോടെ വാത്സല്യത്തോടെ തഴുകി കൊണ്ടിരുന്നു. “അമ്മ മോൾക്കായി തരുന്ന സമ്മാനമാണ്.വേണ്ടെന്ന് വെച്ചാൽ അമ്മക്ക് സങ്കടമാകും.എന്റെ മോള് വേണ്ടാന്ന് മാത്രം പറയരുത്” അമ്മയുടെ സ്വരം ദയനീയമായതോടെ ഞാൻ ധർമ്മ സങ്കടത്തിലായി.ഒടുവിൽ ലക്ഷമിയമ്മയുടെ ആഗ്രഹത്തിന് വഴങ്ങി. “അമ്മയുടെ ഇഷ്ടത്തിന് ഞാനായി എതിര് നിൽക്കുന്നില്ല” എന്റെ വാക്കുകൾ അമ്മയെ സന്തോഷിപ്പിച്ചു..

“മോള് ചെന്ന് ഫ്രഷായിട്ട് വാ. ഒരു ഉണർവ് കിട്ടട്ടെ” “ശരിയമ്മേ” ഞാൻ തോർത്തും മാറ്റി ധരിക്കാനുളള വസ്ത്രങ്ങളും എടുത്ത് കുളിക്കാനായി പോയി.ഫ്രഷായി വരുമ്പോഴേക്കും എനിക്ക് കഴിക്കാനുളളത് അമ്മ എടുത്തു വെച്ചിരുന്നു. “അമ്മ കൂടി ഇരിക്ക്” എന്റെ കൂടെ അമ്മയും ഇരുന്നു..ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞങ്ങൾ ഹാളിൽ സംസാരിച്ചു ഇരുന്നു.വെളിയിലൊരു കാറ് വന്നു നിൽക്കുന്ന ശബ്ദം കേട്ട് മുറ്റത്തേക്ക് ഇറങ്ങി.കാറിൽ നിന്നും മൃദുല ഇറങ്ങി വരുന്നു.ഞാൻ ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു. “എന്റെ മോള് ഇനിയെങ്ങും പോകുന്നില്ല.ചേച്ചിയുടെ കൂടെ ഇവിടെ താമസിക്കും.ആരും ഇല്ലെന്നൊരു സങ്കടം വേണ്ടാ ട്ടോ” “ചേച്ചി” വലിയൊരു നിലവിളിയോടെ അവളെന്നെ പുണർന്നു. “നല്ലൊരു കാര്യം പറയുമ്പോൾ കരയുന്നോടീ” തമാശയോടെ തല്ലാനായി കയ്യോങ്ങിയതും മൃദുല കിലുകിലാ ചിരിച്ചു തുടങ്ങി. “ചേച്ചിയും അനിയത്തിയും മാത്രമല്ല മറ്റൊരാൾ കൂടി ഇവിടെയുണ്ടേ” വിശാഖിന്റെ സ്വരം കേട്ടതും ഞാൻ പൊട്ടിച്ചിരിച്ചു. “ചേച്ചിയും അനിയത്തിയും കഴിഞ്ഞു മതി മറ്റൊരാൾ”

“ഓഹോ അപ്പോൾ അങ്ങനെയാണല്ലേ..ഞാൻ പോണൂ” കുറമ്പോടെ മൊഴിഞ്ഞിട്ട് വിശാഖ് കാറിൽ കയറാൻ ഒരുങ്ങി.എനിക്ക് പിന്നാലെ ഇറങ്ങി വന്ന അമ്മയുടെ കൂടെ മൃദുല പറഞ്ഞു വിട്ടു. “അമ്മയുടെ കൂടെ ചെല്ല് മോളേ.ഒന്ന് ഫ്രഷാക്” അവർ അകത്തേക്ക് കയറിയതും ഞാൻ വിശാഖിന്റെ കയ്യിൽ പിടിച്ചു. “അത് ശരി എന്റെ പോലീസുകാരൻ കെറുവെടുത്ത് പോകുവാണോ” “ഓ..നമ്മളിപ്പോൾ അന്യരായല്ലോ” “അങ്ങനെയാണോ വിശാഖ്” വിശാഖിനെ എനിക്ക് അഭിമുഖമായി നിർത്തി അയാളുടെ മിഴികളിലേക്ക് ഉറ്റുനോക്കി. “ഇല്ലെങ്കിൽ എനിക്കൊരു ഉമ്മ താ.പിണക്കമില്ലെന്ന് കരുതാം” “അയ്യെടാ..പോലീസുകാരൻ ആണേലും ആള് കൊളളാമല്ലോ?ഉമ്മ വേണം പോലും.ഹും” “പ്രണയത്തിന് പ്രായമൊന്നും ഇല്ല..നീയെന്റെ കാമുകിയല്ലേ” “ഓഹോ..കെട്ടാൻ പോകുന്ന പെണ്ണ് കാമുകി ആണത്രേ.ഇയ്യാള് കൊളളാമല്ലോ” “കൊളളാഞ്ഞിട്ട് ആണോടീ നീ എന്നെ പ്രേമിച്ചത്” “അതിപ്പോൾ ഏത് പോലീസുകാരനും ഒരു അബദ്ധം പറ്റും” “എങ്കിൽ പറ്റിയ അബദ്ധം തിരുത്തിക്കോ?”

“വിശാഖ്” നെഞ്ച് നീറി ഞാൻ വിളിച്ചു. “എന്നോട് ..എന്നോട് ഇങ്ങനെയൊന്നും പറയല്ലേ വിശാഖ്.എനിക്ക് സഹിക്കാൻ കഴിയില്ല” നെഞ്ഞുരുകി ഞാൻ പറഞ്ഞതും വിശാഖ് എന്റെ മുഖം കൈകളിൽ എടുത്തു. “വെറുതെയൊരു തമാശയും പറ്റില്ല.അപ്പോഴേക്കും കണ്ണ് നിറച്ചോണം” എന്റെ ചുണ്ടുകൾക്ക് നേരെ വിശാഖിന്റെ മുഖം താഴ്ന്നു വന്നു.ഞാൻ പിടഞ്ഞ് മാറിയില്ല.നിമിഷങ്ങളുടെ ദൈർഘ്യങ്ങൾക്ക് ഒടുവിൽ അധരങ്ങളെ മോചിപ്പിച്ചതും ശ്വാസം വലിച്ചു വിട്ടു. “തമാശയൊന്നും വേണ്ടാ..” “എടോ തന്റെ കുസൃതി ആസ്വദിക്കാനല്ലേ.സോറി്” “ഇങ്ങനെ പറഞ്ഞുളള കുസൃതിയൊന്നും വേണ്ടായേ” “ഇനി ഇല്ല പോരേ” “മ്മ്മ് മ്മ്മ് ” മൂളിക്കൊണ്ട് നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചു.. വിശാഖ് എന്നെ ആലിംഗനം ചെയ്തതും ഞാനാ നെഞ്ചിൽ പറ്റിച്ചേർന്നു..അവന്റെ കരങ്ങളിൽ സുരക്ഷിത ആണെന്നൊരു ഉറപ്പ് എനിക്ക് ഉണ്ടായിരുന്നു. “അമ്മ എങ്ങനെ സഹിക്കുന്നു നയനേ”

“ഒത്തിരി സങ്കടമുണ്ട് വിശാഖ്. പുറമേക്ക് പുറമേക്ക് ചിരിക്കുന്നുണ്ടെങ്കിലും ആ നെഞ്ചിൽ വലിയൊരു സാഗരം ഇരമ്പുന്നത് എനിക്ക് കേൾക്കാം” “സാരമില്ലെടോ അമ്മയുടെ വില അറിയുന്നൊരു ദിവസം അവന്റെ ജീവിതത്തിൽ ഉണ്ടാകും.. ” അതേ ” ഞങ്ങൾ ഓരോന്നും സംസാരിച്ചങ്ങനെ നിന്നു..കൂടുതലും ടോപ്പിക് ഹരിയേട്ടൻ ആയിരുന്നു. “ശരിയെടോ നേരം ഇരുട്ടി..ഞാൻ പോകട്ടേ” എനിക്ക് വിശാഖിനെ പറഞ്ഞു വിടാൻ മനസ്സ് ഇല്ലായിരുന്നു.. പ്രണയത്തിന്റെ സുഗന്ധം ആസ്വദിച്ചു തുടങ്ങിയട്ടേയുള്ളൂ. “ചെന്നിട്ട് വിളിക്കണം” “യാ…ഷുവർ” എന്റെ വലത് കൈ എടുത്തു ചുണ്ടോട് ചേർത്തിട്ട് യാത്ര പറഞ്ഞു വിശാഖ് കാറിൽ കയറി.. ആൾ പോയി കഴിഞ്ഞാണ് ഞാൻ അകത്തേക്ക് കയറിയത്‌ “മോൻ പോയോ മോളേ” എന്നെ കണ്ടയുടനെ അമ്മ ചോദിച്ചു. “നല്ല ക്ഷീണമുണ്ട് അമ്മേ..നാളെ വരാമെന്ന് പറഞ്ഞു” “അത് മതി പാവം കുറെ അലഞ്ഞതല്ലേ” വിശാഖിനോടുളള അമ്മയുടെ സ്നേഹം മുഖത്ത് കാണാമായിരുന്നു. “മൃദു എവിടെ അമ്മേ”

“മുറിയിലുണ്ട്” ഞാൻ ചെല്ലുമ്പോൾ മൃദുല കിടക്കുകയായിരുന്നു..എന്നെ കണ്ടതും അവൾ എഴുന്നേറ്റു. “വല്ലതും കഴിച്ചിട്ട് കിടക്ക് മോളേ” “എനിക്ക് വിശപ്പില്ല ചേച്ചി” “അങ്ങനെ പട്ടിണി കിടക്കണ്ടാ.വന്നേ കഴിക്കാം” മൃദുവിനെ വിളിച്ചു കൊണ്ട് പോയി വിളമ്പി കൊടുത്തു. മടിച്ചിരുന്നവളെ വാരിക്കഴിപ്പിച്ചപ്പോഴാ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാനും അമ്മയും മൃദുവിന് ഒപ്പമാണ് കിടന്നത്..അമ്മ ഞങ്ങളുടെ നടുക്ക് കിടന്നു.ലക്ഷ്മിയമ്മ ഇരു കരങ്ങളാലും ഞങ്ങളെ പൊതിഞ്ഞ് പിടിച്ചു. “എനിക്കിപ്പോൾ രണ്ടു മക്കളാണ്.. നയനമോളും മൃദുലമോളും..” അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സ് നിറഞ്ഞു.. സന്തോഷത്തോടെ അമ്മയുടെ കവിളിൽ ഞാനും മൃദുവും ചുണ്ടുകൾ അമർത്തി………………………….,……………  (തുടരും) A story by സുധീ മുട്ടം

Share this story