രുദ്രവീണ: ഭാഗം 55

രുദ്രവീണ: ഭാഗം 55

എഴുത്തുകാരി: മിഴിമോഹന

ഒരു വലിയ അപകടം അത് ചന്തുവിനായി ഒരുക്കി കാത്തിരിയ്ക്കുവാന് ശശാങ്കനും ധര്മേന്ദ്രനും…… മുന്നോട്ടു ഉള്ള യാത്രയിൽ കശ്യപിന്റെ മെസേജ് ആണ് ചന്തുവിന്റെ മനസ്സിൽ…… “”””ചന്തു ഏട്ടാ അജിത്തേട്ടൻ വലിയ അപകടത്തിൽ ആണ്…. അച്ഛന്റെ ആൾകാർ ഇന്ന് ഡ്യൂട്ടി കഴിഞ്ഞു പോയ അജിത്തേട്ടനെ പൊക്കി… ക്ഷേത്രത്തിനു തൊട്ടു ചേർന്നു ഒഴിഞ്ഞു കിടക്കുന്ന ഞങ്ങളുടെ ഗോഡൗണിൽ ആണ് കൊണ്ടു പോയത് രുദ്രേട്ടനോട് ഒന്ന് പറയണേ….. അജിത്തേട്ടനെ രക്ഷികണേ “”””””” കശ്യപിനെ തിരിച്ചു കൊണ്ടു വിടാൻ നേരം അവന്റെ ഫോൺ നമ്പർ താൻ വാങ്ങിയിരുന്നു എപ്പോഴെങ്കിലും അത് ഉപകാരപ്പെടും എന്ന് തോന്നി…… ചന്തുവിന്റെ ഹൃദയം തുടിച്ചു കൊണ്ടിരുന്നു….. രുദ്രനെ അറിയിക്കാത്തതു തെറ്റ് ആണ് അറിയാം

പക്ഷേ ഇന്നലെ വിവാഹം കഴിഞ്ഞ അവനെ അത് വേണ്ട അവരുടെ കൊച്ച് കൊച്ച് സന്തോഷങ്ങൾ അത് ഞൻ ആയിട്ട് നഷ്ടപെടുതാൻ പാടില്ല…… ഗോഡൌൺ ലക്ഷ്യം ആക്കി കാർ പായുമ്പോൾ മീനാക്ഷിയുടെ മുഖം അവന്റെ മനസിലേക്കു കടന്നു വന്നു…… പാവം….. “”എനിക്കു… എനിക്കു എന്തെങ്കിലും സംഭവിച്ചാൽ…. ഒരു നിമിഷം അവന്റെ കാൽ ബ്രെക്കിൽ അമർത്തി……. കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി കിടന്നു…. ആ നിമിഷം സോനയുടെ മുഖം ആരവിന്റെ മുഖം ഏല്ലാം മുന്നിലൂടെ പാഞ്ഞു… അവൻ ചാടി എഴുനേറ്റു ചുറ്റും നോക്കി……… അജിത്…. “”””അവനു ഒന്നും സംഭവിക്കാൻ പാടില്ല… ഉറച്ച തീരുമാനത്തോടെ ചന്തു കാർ വീണ്ടും മുന്നോട്ട് എടുത്തു……. ഒഴുഞ്ഞു കിടന്ന ആ ഗോഡൗൺന്റെ ഉള്ളിൽ അവൻ കാർ ഒതുക്കി പതുക്കെ അകത്തേക്കു കടന്നു………. അജിത് “””അജിത് “””””അവന്റെ ശബ്ദം ഉയർന്നു… രാത്രിയുടെ നിശബ്ദതയെ ഭഞ്ജിച്ചു ചീവിടിന്റെ ശബദം…

ദൂരെ എവിടെയോ പട്ടികൾ കൂട്ടത്തോടെ ഓരി ഇടുന്നു…..അവൻ ഒരു ധൈര്യത്തിന് ആയി മുഷ്ട്ടി ചുരുട്ടി…. ഇട്ടിരുന്ന t ഷർട്ട്‌ ഒന്ന് മണത്തു രുദ്രന്റെ മണം അവൻ ഇട്ടിട്ടു ഊരി ഇട്ടതാണ് ആ മണം അത് തരുന്ന ധൈര്യം… അതിനു വേണ്ടി ആണ് അതെടുത്തു ഇട്ടതു…… രുദ്രൻ കൂടെ ഉള്ളത് പോലെ………… ചന്തു പതുക്കെ മുൻപോട്ടു നടന്നു ഗോഡൗണിലെ കുറച്ചു അവശേഷിപ്പുകൾ മാത്രം ഉണ്ട്…… മൊബൈൽ ടോർച് തരുന്ന പ്രകാശത്തിൽ ആണ് ഇത്രയും നേരം മുന്നോട്ട് പോയത്……. അല്പം ചെന്നപ്പോൾ നേരിയ പ്രകാശത്തിന്റെ ലാഞ്ചന വന്നു…. അവന്റെ കാലുകൾക്കു വേഗം കൂടി അതോടൊപ്പം ഹൃദയത്തിന്റെ തുടിപ്പും……. ആ മങ്ങിയ പ്രകാശത്തിൽ ചന്തു കണ്ടു ഒരു കസേരയിൽ കെട്ടി ഇട്ടിരിക്കുന്ന അജിത്തിനെ….. “”””വായിൽ നിന്നും ചോര വമിക്കുന്നുണ്ട് തല താഴ്ത്തി കണ്ണുകൾ അടച്ചു പാവം കിടക്കുന്നു…. അജിത്തേ…

ചന്തു അവന്റെ അടുത്തേക് ഓടിയതും പുറകിൽ നിന്നും വിറക് കമ്പു കൊണ്ടു മുതുകിനു കിട്ടിയ ഏറിൽ അവൻ തെറിച്ചു താഴേക്കു വീണു………… തറയിൽ മുഖം പൂഴ്ത്തി ആണ് വീണത് അജിത് പതുക്കെ തല പൊക്കി….. “”സർ “”””സർ അവന്റ നാവിൽ നിന്നും നേരിയ ശബ്ദം പുറത്തേക്കു വന്നു…. ചന്തു പതുക്കെ തല ഉയർത്തി… മുഖത്തു പറ്റിയ ചെമന്ന മണ്തരികൾ തൂത്തു കളഞ്ഞു നോക്കി…. ധര്മേന്ദ്രൻ…… “”””””വായിൽ ഇട്ടു ചവച്ച മുറുക്കാൻ അയാൾ ഒന്ന് നീട്ടി തുപ്പി……. നീ ഇവിടെ വരും എന്ന് എനിക്കു ഉറപ്പായിരുന്നു അതും ഒറ്റക്….. ഇനി രുദ്രന്റെ ജീവൻ പോയാൽ പെങ്ങള് വിധവ ആകും അത് കൊണ്ടു നീ അവനെ അറിയിക്കില്ല എന്ന് എനിക്കു നല്ല ബോദ്യം ഉണ്ടായിരുന്നു നീ ആദ്യം മോളിലോട്ടു പൊ… എന്നിട്ട് നിന്റെ പെങ്ങള് വിധവ ആയാൽ മതി……. ആയാൾ ഒലിച്ചു വന്ന മുറുക്കാൻ ഒരു കൈ കൊണ്ടു തുടച്ചു…… നീ എന്താ ചന്ദ്രകാന്ത് വിചാരിച്ചതു ഞങ്ങൾ അടങ്ങി എന്നോ……..

കശ്യപിനെ വച്ചു ഞങ്ങൾ വീണ്ടും കളിച്ചതു ആണ് അവൻ പൊട്ടൻ…എന്റെ മോൻ ആയതു കൊണ്ടു പറയുവല്ല തള്ളേടെ ബുദ്ധി ആയി പോയി അവനും……… ശശാങ്കൻ കണ്ണട ഒന്ന് ഊരി മുണ്ട് പൊക്കി തുടച്ചു പഴയതു പോലെ യഥാസ്ഥാനത്തു വച്ചു…. അജിത്തിനെ പൊക്കിയതും അത് കശ്യപ് കേൾക്കാൻ പാകത്തിൽ പറഞ്ഞതും ഒകെ ഞങ്ങളുടെ ബുദ്ധി ആണ്….. ഒരു പേടി ഉണ്ടായിരുന്നു അവൻ രുദ്രനെ വിളിക്കുമോ എന്ന്….. രുദ്രൻ ആണ് ഞങ്ങളുടെ ലക്ഷ്യം എന്ന് അറിയാവുന്നതു കൊണ്ടു അവൻ നിന്നെ ആദ്യം അറിയിക്കു എന്ന് എന്റെ മനസ്‌ പറഞ്ഞു ഇനി അവൻ കൂടെ വന്നാലും ഒരു കുഴപ്പോം ഇല്ല എന്റെ ജോലി അത് പെട്ടന്നു തീർന്നേനെ… ഹ്ഹഹ്ഹ ……. ശശാങ്കൻ ഒന്ന് ചിരിച്ചു കൊണ്ടു ഒരു കസേര വലിച്ചിട്ടു അതിൽ ഇരുന്നു………. തനിക്കു ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല ഇനി അഥവാ എന്തെങ്കിലും ചെയ്താൽ താൻ നാളത്തെ പുലരി കാണില്ല രുദ്രൻ കാണിക്കില്ല……

“””ചന്തു അലറി… കളക്ടർ സർ ന്റെ വീറും വാശി ഓക്കേ കൊള്ളാം അതു പ്രായത്തിന്റെ തിളപ്പാണ്…… “””മര്യാദക് ഞാൻ വന്നു പറഞ്ഞത് ആണോ ആ കേസിൽ നിന്നും രണ്ടുപേരും പിന്മാറണം എന്ന് അപ്പൊൾ അത് കേൾക്കാൻ രണ്ടുപേർക്കും മനസ്‌ ഇല്ല…. പിന്നെ എന്തു ചെയ്യും ഒരു സ്ഥലം മാറ്റം അത് ഞാൻ വിചാരിച്ചാൽ ദാ ഈ വിരൽ ഞൊടിക്കുന്ന നിമിഷം മതി….. ശശാങ്കൻ വിരൽ ഒന്ന് ഞൊടിച്ചു….. പക്ഷേ നിങ്ങൾ എന്റെ അടുത്തു എത്തി കഴിഞ്ഞു എന്ന് ഞാൻ മനസ്സിൽ ആക്കി അപ്പോ പിന്നെ അങ്ങനെ അങ്ങ് വെറുതെ വിടാൻ പറ്റുമോ…… ചന്തു അയാളുടെ മുഖത്തേക്കു രൂഷം ആയി നോക്കി…… സാറ് നോക്കി പേടിപ്പിക്കണ്ട….ഇത്‌ ശശാങ്കന്റെ താവളം ആണ്….നിന്നേം ഇവനേം കൊന്നു അത് വെറും ഒരു അപകടമരണം ആക്കി മാറ്റാൻ എനിക്കു നിമിഷ നേരം മതി….അത് കഴിഞ്ഞു നിന്റെ മറ്റവൻ……. നിന്റെ പെങ്ങളെ ഓർത്തു എനിക്കു സഹതാപം ഉണ്ട് മൊട്ടേന്നു വിരിയും മുൻപ് കമ്മീഷ്ണർടെ ഭാര്യ ആയി അധികം കഴിയും മുൻപേ വിധവയും ആകേണ്ടി വരും…. so sad “””

ച്ചു.ച്ചു…. പാവം കുട്ടി…………….. ഡോ ധർമേന്ദ്ര നിന്റെ രക്തം അല്ലെ നീ തന്നെ അങ്ങ് തീർത്തെരു… പിന്നെ മംഗലത്തു വീട് അവകാശികൾ ഇല്ലാതെ തനിക്കു സ്വന്തം…… പിന്നെ തീർത്തു കഴിഞ്ഞു വേണ്ടത് ഇവന്മാർ ചെയ്തോളും താൻ പൊക്കോണം……. ശശാങ്കൻ ധര്മേന്ദ്രന് നിർദേശം കൊടുത്തു കുറച്ചു അപ്പുറത്തേക്ക് മാറി ………….. അജിത്തിനും ചന്തുവിനും ചുറ്റും ഒരു പത്തു പന്ത്രണ്ടു ഗുണ്ടകൾ നിരന്നു……….ധര്മേന്ദ്രൻ കയ്യിൽ കിട്ടിയ വടിയുമായി ചന്തുവിന് നേരെ അടുത്തു………. മീനു “”””””അവന്റെ ഉള്ളിൽ അവളുടെ മുഖം തെളിഞ്ഞു വന്നു….. രുദ്ര നിന്റെ കൈയിൽ ഞാൻ അവളെ ഏല്പിക്കുവാണ്……. ചന്തുവിന്റെ കണ്ണ് നിറഞ്ഞൊഴുകി………. എടാ…… “””””””””ആക്രോശത്തോടെ ധർമ്മേന്ദ്രൻ കൈയിൽ ഇരുന്ന ഇരുമ്പു വടി ചന്തുവിനു നേരെ ഉയർത്തിയതും………. ആാാ………. ഒരു അലർച്ചയോടെ അത് അവന്റെ കൈയിൽ നിന്നും താഴേക്കു തെറിച്ചു വീണു……. അയാളുടെ കൈയിൽ നിന്നും രക്തം ഒലിച്ചു ഇറങ്ങുന്നു……. രുദ്രൻ “”””””””””””””””””

ചന്തുവിന്റെ നാവിൽ നിന്നും ആ പേര് ഉയർന്നതും അജിത് തല പൊക്കി നോക്കി ചോര ഒലിക്കുന്ന അവന്റെ ചുണ്ടിൽ ചിരി മിന്നി…. രുദ്രൻ കയ്യിൽ തോക്കും നീട്ടി നിൽക്കുന്നു അവന്റെ കണ്ണിൽ രോഷം കത്തി അമർന്നു….. അവനോട് ചേർന്നു കണ്ണൻ പിന്നെ കണ്ണന്റെ നാലഞ്ചു കൂട്ടുകാരും…….. ചന്തു ഒന്നും മനസ്സിൽ ആകാതെ നോക്കി ഇരുന്നു….. രുദ്രൻ ചന്തുവിന് നേരെ വലം കൈ നീട്ടി ചന്തു ആ കൈയിലേക്ക് കൈ വച്ചതും ഒരു ഗുണ്ട രുദ്രന്റെ പുറകിലൂടെ പാഞ്ഞ് വന്നു ചന്തു അവനെ കണ്ണ് കാണിച്ചതും ഇടത്തെ കൈ ചുരുട്ടി പുറകോട്ടു അവൻ ഒന്ന് ആഞ്ഞു…… പാഞ്ഞു വന്നവന്റെ തൊണ്ട കുഴി പൊളിഞ്ഞു അവൻ വലിയ ശബ്ദത്തോടെ പുറകോട്ടു തെറിച്ചു വീണു……. ധര്മേന്ദ്രൻ കൈ കുടഞ്ഞു കൊണ്ടു ഒരുവശത്തേക്കു ഇരുന്നു…… കണ്ണന്റെ കൂട്ടുകാരിൽ ഒരാൾ അജിത്തിന്റെ കെട്ടു അഴിച്ചു മാറ്റി…….. അവർ നിമിഷനേരം കൊണ്ടു ആ ഗുണ്ടകളെ നിലംപരിശു ആക്കിയിരുന്നു……

രുദ്രൻ ധര്മേന്ദ്രന് നേരെ തിരിഞ്ഞു അയാളെ രണ്ട് കൈകൊണ്ട് പൊക്കി തലക്കു മേലെ നിർത്തി നേരെ മുൻപിൽ കണ്ട വലിയ ഇരുമ്പു പൈപ്പിലേക്കു അയാളുടെ നടുഭാഗം ആഞ്ഞു ഇടുപ്പിച്ചു……… എല്ലുകൾ നുറുങ്ങുന്ന ശബ്ദം അവിടെ ആകെ പ്രകമ്പനം കൊള്ളിച്ചു…. ആയാൾ നിലത്തു കിടന്നു ഇഴഞ്ഞു…….. രുദ്ര… “””എന്നെ ഒന്നും ചെയ്യല്ലേ…… നിന്നെ വെറുതെ വിട്ടത് ആണ് ഞാൻ ചെയ്ത വലിയ തെറ്റ്….. ഇനി ജീവിക്കാൻ പാടില്ല…..അങ്ങനെ വന്നാൽ അത് ചന്തുവിന്റെ ജീവിതത്തെ വീണ്ടും ബാധിക്കും ഇനി ഒരു കരിനിഴൽ അവന്റെ ജീവിതത്തിൽ വരാൻ ഞാൻ സമ്മതിക്കില്ല….. രുദ്രൻ അവിടെ കിടന്ന ഇരുമ്പു പൈപ്പ് കൊണ്ടു അവന്റെ തലയിൽ അടിക്കാൻ ഒരുങ്ങിയതും ചന്തു തടഞ്ഞു….. രുദ്ര വേണ്ട “””””ശശാങ്കൻ അകത്തു മറ്റൊരു മുറിയിൽ ഒരു ഗ്ലാസിലേക്കു മദ്യം പകർന്നു അത് ആസ്വദിച്ചു കുടിക്കുവാണ് ഇത് ഒന്നും അറിയാതെ…. അയാൾ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു കസേരയിലേക് ചാരി കിടന്നു……

പുറത്തേ ശബ്ദം അത് തന്റെ ശത്രുക്കളുടെ അന്ത്യം ആണെന്ന് ധരിച്ചു അയാളുടെ ചുണ്ടിൽ ഗൂഢമായ ചിരി പടർന്നു രുദ്രനെ തോൽപിച്ചു എന്ന അഹങ്കാരം…. “””” വാതിൽ തള്ളി തുറക്കുന്നത് കണ്ടു അയാൾ നോക്കി…. “””കണ്ണിൽ ഭയം കൊണ്ടു ഇരുട്ടു കയറി… രുദ്രൻ “””””””അയാളുടെ നാവിൽ നിന്നും ശബ്ദം ഉയർന്നു…. അതേഡാ രുദ്രൻ നിന്റെ അന്തകൻ….. രുദ്രന്റെ കണ്ണ് അഗ്നി ആളി കത്തി…. അതിന്റെ ഇര ആകാൻ ശശാങ്കന് അധികം നേരം വേണ്ടി വന്നില്ല…… ശശാങ്കനെയും ധര്മേന്ദ്രനേയും നിരത്തി കിടത്തി രണ്ടു പേരിലും നേരിയ ഞരക്കം മാത്രം…. ഇനി ഇവന്മാരെ എന്ത് ച്യ്യണം…. അറസ്റ് ച്യ്താൽ തന്നെ വീണ്ടും തീറ്റി പോറ്റും പോലെ ആകും എന്തായാലും രണ്ടും ഇനി എഴുനേറ്റു നടക്കില്ല…… ചന്തു അവരുടെ ശരീരം മൊത്തത്തിൽ ഒന്ന് നോക്കി…. സർ വേണ്ടത് ഞങ്ങൾ ചെയ്തോളാം നിങ്ങൾ പൊക്കോ കണ്ണന്റെ കൂട്ടുകാർ ഇടപെട്ടു… നാളെ പത്രത്തിൽ ഒരു ആക്‌സിഡന്റ് അത് ഞങ്ങൾ ഏറ്റു……. ഒന്നില്ലേലും ഞങ്ങള്ക് കുറച്ചു കൊട്ടെഷൻ ബന്ധം ഒകെ ഉണ്ട്…… രുദ്രൻ ഒന്ന് ചിരിച്ചു കൊണ്ടു അവരുടെ തോളിൽ തട്ടി…. അജിത്തിനെ കൊണ്ടു അവർ മൂന്നുപേരും പുറത്ത് കടന്നു…

രുദ്ര നീ.. നീ എങ്ങനെ…… ചന്തു നിന്നു പരുങ്ങി… ഒരൊറ്റ വീക് വച്ചു തന്നാൽ ഉണ്ടല്ലോ രുദ്രൻ ചന്തുവിന് നേരെ കൈ പൊക്കി… കേറൂ കാറിൽ പോകും വഴി പറയാം… കണ്ണാ നീ നാളെ ഈ ബുള്ളറ്റ് വീട്ടിൽ എത്തിച്ചാൽ മതി… രുദ്രൻ ബുള്ളറ്റിന്റെ കീ അവാന്റെ കൈയിലേക്ക് എറിഞ്ഞു കൊടുത്തു….. മ്മ്… കയറു… രുദ്രൻ ചന്തുവിന് നേരെ ആജ്ഞാപിച്ചു… ചന്തു ഒന്നും മിണ്ടാതെ കയറി… കുറച്ചു നേരം രണ്ടുപേരും നിശബ്ദർ ആയിരുന്നു രുദ്ര… ക്ഷമിക്കട നീ എന്നോട്… ചന്തു നിശബ്ദത ഭേദിച്ചു…ചന്തു നീ എന്താ വിചാരിച്ചതു ഒരു കല്യാണം കഴിഞ്ഞാൽ ഉടനെ ഞാൻ.. ഞാൻ അല്ലാതെ ആയി തീരും എന്നോ…. അല്ല ഒരിക്കലും അല്ലടാ… പിന്നെ ഇന്നലെ അങ്ങോട്ടു വിവാഹം കഴിഞ്ഞത് അല്ലെ ഉള്ളു . അത് മാത്രം അല്ല ഒരു സഹോദരൻ എന്നാ നിലയിൽ എന്റെ സ്വാർതഥാ എന്റെ പെങ്ങൾ എന്നാ ചിന്ത….. ചന്തു വാക്കുകൾ പൂർത്തി ആക്കിയില്ല…. നീ എന്റെ അടുത്തു നിന്നും എന്തോ മറക്കുന്നുണ്ടെന്നു ഞാൻ മനസിൽ ആക്കി പിന്നെ എന്റെ ഈ മുഷിഞ്ഞ t ഷർട്ട്‌ നീ കാറിൽ കയറും മുൻപ് അതിൽ ഒന്ന് മണക്കുന്നത് കണ്ടപൊഴേ എനിക്കു അപകടത്തിന്റെ ഗൗരവം മനസ്സിൽ ആയി………..

നിന്റെ പുറകെ ഇറങ്ങാൻ ആയി ഞാൻ ബുള്ളറ്റ് എടുത്തത് കണ്ണൻ എന്നെ വിളിച്ചു നിന്നെ വഴിയിൽ കണ്ടെന്നു കാർ കുറച്ചു നേരം കലിങ്കിന്റെ ഭാഗത്തു നിർത്തി ഇട്ടിരുന്നു കണ്ണനും കൂട്ടുകാരും അടുത്തേക് വരും മൂന്നോ നീ വണ്ടി എടുത്തു എന്ന്… അപ്പോൾ ഞാൻ ആണ് പറഞ്ഞത് ഫോൺ ഓൺ ആക്കി വച്ചു നിന്നെ ഫോള്ളോ ചെയ്യാൻ അത് കൊണ്ടു സ്ഥലം കണ്ടു പിടിക്കാൻ എളുപ്പം ആയി…..അല്ലങ്കിൽ ഇപ്പോൾ കല്യാണം നടക്കാതെ മീനാക്ഷി വിധവ ആയേനെ…. രുദ്രൻ ഗിയർ ചേഞ്ച്‌ചെയ്തു….. അതായിരുന്നു രുദ്ര എന്റെ വലിയ സങ്കടം… അവൾ… പക്ഷേ അവൾക്കു നീ കാണും എന്ന ഉറപ്പുണ്ടായിരുന്നു പൊന്നു പോലെ നോക്കാൻ ഒരു ഏട്ടൻ…… ചന്തുവിന്റെ കണ്ണ് നിറഞ്ഞൊഴുകി…. ചന്തു എന്തൊക്കെയാ നീ പറയുന്നത്… ദാ ഈ നെഞ്ചിൽ നീ ഉണ്ടെടാ….. നിന്നെ എനിക്കു വേണം… രുദ്രന്റെ കണ്ണും നിറഞ്ഞു… ചന്തു അവന്റെ തോളിലേക്ക് തലവച്ചു അല്പം മയങ്ങി അപ്പോഴേക്കും അവർ വീടെത്തി…. എവിടെ ആയിരുന്നു രുദ്രേട്ട… വീണ ഓടി വന്നു പുറകെ രേവതിയും….. മോനെ… “”ഇതെന്താ പറ്റിയത്….

രണ്ടു പേരുടെയും ദേഹത്തെ ചോരയുടെ അംശവും ചെളിയും കണ്ടു വീണയും രേവതിയും ഭയന്നു…. രേവമ്മ ബാക്കി ഉള്ളവരെ കൂടെ ഉണർത്തി അറിയിക്കതെ ഇവനെ കൊണ്ടു പോയി അല്പം കുഴമ്പു പുറത്തിടു രാവിലെ കാര്യങ്ങൾ പറയം രുദ്രൻ ചന്തുവിനെ രേവതിയെ ഏല്പിച്ചു വീണയെ കൊണ്ടു മുകളിലേക്കു പോയി…….. അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു…..ഞാൻ ഒന്നു ഫ്രഷ് ആയിട്ടു വരാം അവൻ ബാത്റൂമിലേക്കു കയറി…… വീണ കട്ടിലിൽ മുട്ടിനു ഇടയിലേക്ക് തല വച്ചു തേങ്ങി…… കരയുവാണോ എന്റെ പൊന്ന് അവൻ അവളുടെ തല പിടിച്ചു ഉയർത്തി… എന്താ രുദ്രേട്ട സംഭവിച്ചത് അവൾ വിങ്ങി പൊട്ടിയിരുന്നു….. നിന്റെ ഏട്ടൻ ചെറിയ ഒരു പണി വാങ്ങാൻ പോയി ഞാനും കൂടെ പോയി രുദ്രൻ അവളോട് കാര്യങ്ങൾ പറഞ്ഞു…… രുദ്രേട്ട….. “””””ഇത്‌ എന്താ നമുക്ക് മാത്രം ഈ ഗതി എന്നും ഇങ്ങനെ ഭയന്നു എനിക്ക് വയ്യ…. അവൾ അവന്റെ നെഞ്ചിലേക്കു കിടന്നു….. നമ്മടെ മോൻ വരണം അവന്റെ കൈ കൊണ്ടു ആ കേദാർനാഥന് അവകാശപ്പെട്ടത് അവിടെ എത്തണം അത് വരെ ദുരന്തങ്ങൾ നമ്മളെ ഒന്നൊഴിയാതെ പിന്തുടരും……..

.നമുക്ക് അത് കണ്ടെത്തണം അത് അവിടെ എത്തിക്കണം……… വാവേ എനിക്കു വല്ലാണ്ട് തലവേദനിക്കുന്നു…… ഞാൻ ബാം ഇട്ടു തരാം അവൾ പതുക്കെ അവന്റെ നെഞ്ചിൽ നിന്നു എഴുനേൽക്കാൻ ശ്രമിച്ചതും അവൻ അവളെ നെഞ്ചിലേക്കു ഒന്ന് കൂടെ വലിച്ചു ഇട്ടു…….. ഇപ്പോൾ നീ ആണ് എന്റെ മരുന്ന്…. ഈ വേദനക്കുള്ള മരുന്ന് ഞാൻ എടുക്കുവാ….അവൻ അവളുടെ മുഖം പിടിച്ചു തന്നോട് ചേർതു… ആ അധരങ്ങൾ പതുക്കെ നുകർന്നു………. അവളുടെ കൈകൾ അവന്റെ മുടിയിൽ കൂടെ പതിയെ തലയിൽ തലോടി കൊണ്ടു ഇരുന്നു……….  രുദ്രേട്ട….. “”””””””രാവിലെ വീണയുടെ ഉറക്കെ ഉള്ള വിളി കേട്ടാണ് രുദ്രൻ എഴുന്നേറ്റത്….. എന്താടി………… രാവിലെ ഉറങ്ങാൻ സമ്മതിക്കിലെ… ദാ….. ടീവിയില്…… ന്യൂസ്‌ അവൻ എഴുനേറ്റു താഴേക്കു ചെന്നു…. MLA ശശാങ്കന്റെ കാർ അപകടത്തിൽ പെട്ടു ഡ്രൈവർ ധർമേന്ദ്രൻ സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു…….. MLA ശശാങ്കന്റെ നില അതീവ ഗുരുതരം……………………………………………. (തുടരും) ……..

Share this story