അസുരൻ 🔥: ഭാഗം 17

Asuran fanu

രചന: FANU

 അവൾ ദയനീയമായി അവളുടെ അച്ഛനെയും അമ്മയെയും നോക്കി "മോൾ പറ എന്താ മോളേ തീരുമാനം.... " ആദിയുടെ അച്ഛൻ അവളോട് പറഞ്ഞു അവൾ പറയുന്നത് കേൾക്കാൻ അവർ ആകാംക്ഷയോടെ നിന്നും.... ആദിയുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു "മോളേ" അമ്മ അവളെ വിളിച്ചു "അത് എനിക്ക് സമ്മതമാണ്.... " മഹി ആരെയും നോക്കാതെ പറഞ്ഞൊപ്പിച്ചു അവിടെ ഉള്ളവർക്ക് എല്ലാവർക്കും സന്തോഷമായി...... ആദിത്യൻ ലോകം കീഴടക്കിയ പ്രതീതിയായിരുന്നു...... അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി..... എന്നാൽ അവൾ ആർക്കും മുഖം കൊടുക്കാതെ ഇരിക്കുകയായിരുന്നു....... കുറച്ചു കാര്യങ്ങൾ എല്ലാം സംസാരിച്ച് അവർ അവിടെ നിന്ന് മടങ്ങി..... **** "ഡാ ഞാനൊരു കാര്യം നിന്നോട് പറയട്ടെ" Aadi അജു വിനോട് പറഞ്ഞു "അതിന് എന്തിനാ ഇങ്ങനെ മുഖ വര.... " അജു സംശയത്തോടെ ചോദിച്ചു.... "അത് പിന്നെ ഞാൻ ഇന്ന് പെണ്ണ് കാണാൻ പോയി.... " അവൻ അജുന്റ് അടുത്തേക്ക് ഇരുന്നിട്ട് ചോദിച്ചു

"അത് എനിക്ക് അറിയാം അല്ലെ പിന്നെ എന്തിനാ പറയുന്നേ....." Aju... മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു...... " നീ എങ്ങനെ പ്രതികരിക്കും എന്ന് എനിക്കറിയില്ല..... പക്ഷേ ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കണം.... " അജു വിന്റെ കയ്യിൽ പിടിച്ചുകൊണ്ട് ആദി "നീ കാര്യം പറയെടാ.%₹#മോനെ " ആദി കലിപ്പായി കൊണ്ട് പറഞ്ഞു "അത് പിന്നെ ഞാൻ പെണ്ണുകാണാൻ പോയത്..... ഇത് ദച്ചു വിന്റെ സിസ്റ്ററിനെ ആണ് .... " " വാട്ട് " ആദി ചാടിയെഴുന്നേറ്റ് കൊണ്ട് അലറി.... "എടാ അതെനിക്ക് പോകുന്നതുവരെ അറിയില്ലായിരുന്നു..... പിന്നെ അവളെ എനിക്ക് വിട്ടു കളയാൻ പറ്റുന്നില്ല...." ആദി തലതാഴ്ത്തി കൊണ്ട് പറഞ്ഞു...... അജു കുറച്ചു നേരം മിണ്ടാതെ നിന്നു... "എടാ...." ആദി അവനെ വിളിച്ചതും അവൻ ഒരു പുഞ്ചിരിയോടെ അവനെ ചേർത്തുപിടിച്ചു "എനിക്കൊരു കുഴപ്പവുമില്ല... നിന്റെ ഇഷ്ടത്തിന് എന്നെങ്കിലും ഞാൻ എതിര് നിന്നിട്ടുണ്ടോ.... " അവന്റെ വയറ്റിൽ ഇട്ട് കുത്തി കൊണ്ട് അജു പറഞ്ഞു.... ആദി അവനെ ഇറുകെ പുണർന്നു..... ****

"ആദി ഏട്ടാ ... " നിരഞ്ജന്.... കാർത്തിക്.... ആദിയും സംസാരിച്ചിരിക്കുമ്പോൾ..... ദച്ചു വന്നു വിളിച്ചു..... "എന്താ ദച്ചു " ആദി അവളുടെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു..... ""എനിക്ക് നിങ്ങളോട് കുറച്ച് സംസാരിക്കാനുണ്ട്..... " ദച്ചു അവരുടെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു എന്താ ദച്ചു നീ പറ..... നിരഞ്ജൻ അവളോട് ചോദിച്ചു "അത്..... അസുരനെ എന്നോട് എന്തിനാ ഇത്രയും വൈരാഗ്യം..... " അവൾ അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ച തും അവർ എന്തു പറയണം എന്ന് അറിയാതെ കുഴഞ്ഞു...... "പറ ഏട്ടാ അല്ലകിൽ എന്തിനാ എന്നറിയാത്ത പോലും ഞാൻ നീറി മരിക്കും..... Pls" ദച്ചു വിന്റെ ദയനീയമായ ശബ്ദം കേട്ടതും അവർക്ക് ഒരുപാട് വിഷമം ആയി.... "മോളെ അത് ഇവിടെ നിന്ന് പറയാൻ പറ്റില്ല.... നാളെ കോഫി ഷോപ്പിൽ...വച്ചു നമുക്ക് എല്ലാം വിശദമായി... പറയാം.... " ആദി ഒരു നെടുവീർപ്പ് ഇട്ടു കൊണ്ട് പറഞ്ഞു "മ്മ്മ്.... " ദച്ചു ഒന്നും മൂളി കൊടുത്തു.... "പിന്നെ നമ്മൾ മീറ്റ് ചെയ്യാൻ പോകുന്നത് അജു അറിയേണ്ട..... "

ആദി അവിടെയുള്ള ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് പറഞ്ഞു ദച്ചു തലയാട്ടിക്കൊണ്ട് ഉള്ളിലേക്ക് പോയി "ഡാ നീ എന്താ അവളോട് പറയാൻ പോവുന്നെ....." കാർത്തിക ആദിയുടെ അടുത്തിരുന്ന കൊണ്ട് ചോദിച്ചു "എല്ലാ കാര്യങ്ങളും അവളോട് പറയണം....." ആദി എങ്ങോട്ടാ നോട്ടം തെറ്റിച്ചു കൊണ്ട് പറഞ്ഞു "എടാ അജു ഇതറിഞ്ഞ എന്തൊക്കെ സീൻ ഉണ്ടാകുന്നത് നീ ആലോചിച്ചോ...." നിരഞ്ജൻ ഒരു ഭയത്തോടെ പറഞ്ഞു... "അത് അറിയാതെ നമ്മൾ നോക്കണം.... " ആദി പറഞ്ഞു..... "എടാ... " നിരഞ്ജൻ വിളിച്ചതും "എന്താ ടാ ഇവിടെ ചർച്ച " അവിടെ വന്നു കൊണ്ട് അജു ചോദിച്ചു.... "ഒന്നും ഇല്ല അളിയാ ഇവനെ പാറ്റി പറഞ്ഞത് ആണ് എത്ര പെട്ടന്ന് ആണ് പെണ്ണ് sett ആയത്.... " നിരഞ്ജൻ ആദിയുടെ സോൾഡറിലൂടെ കൈ ഇട്ട് കൊണ്ട് പറഞ്ഞു... "ഓ അത്.... " "അല്ല അളിയാ നിന്റെ കസിൻ ഇല്ലേ ആ അഹങ്കാരി..... " നിരഞ്ജൻ പറഞ്ഞതും അജു മുഖം ചുളിച്ചു.... "ഏത് അഹങ്കാരി.... " അജു സംശയത്തോടെ ചോദിച്ചു.... "അല്ല എലിയോ അഞ്ജലിയോ മറ്റോ " നിരഞ്ജൻ വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ... പറഞ്ഞു "എന്താണ് മോനെ ഒരു ചട്ടം..... " ആദി നിരഞ്ജന തോളിലൂടെ കയ്യിട്ട് കൊണ്ട് ചോദിച്ചു....

"ഈൗ.... " അവൻ അതിനു ഇളിച്ചു കൊടുത്തു.... "എന്താ ടാ പറ... " അജു ചോദിച്ചു "അത് പിന്നെ അവൾ നന്നായ സ്ഥിതിക്ക് ഞാൻ അവളെ അങ്ങ് കെട്ടിയാലോ വിചാരിക്ക.... " നിരഞ്ജൻ ഇളിച്ചു കൊണ്ട് പറഞ്ഞു മറ്റു 3 പേരും അവനെ ഒരുമാതിരി ഒരു നോട്ടം നോക്കുന്നുണ്ട്.... ""അല്ല നിനക്ക് ബുദ്ധിമുട്ടും ഇല്ലല്ലോ.... ഫ്രീയായിട്ട് ഒരു തങ്കക്കുടം പോലത്തെ ഒരു അളിയനെ കിട്ടിയില്ലേ.... "" നിലത്തു കളം വരച്ചു കൊണ്ട് അവൻ പറഞ്ഞൂ ഇതെന്ത് ജീവി എന്ന നിലക്ക് ബാക്കിയുള്ളവർ അവനെ നോക്കി..... "ആദ്യം നീ അവളോട് പോയി കാര്യം പറ അവൾ സമ്മതമാണെങ്കിൽ നമുക്ക് നോക്കാം " അജു അവന്റെ തോളിലൂടെ കയ്യിട്ടു കൊണ്ട് പറഞ്ഞു..... " അളിയാ അപ്പോൾ നീ സമ്മതിച്ചോ" നിരഞ്ജൻ ഉത്സാഹത്തോടെ ചോദിച്ചു.... "അവൾക്ക് പിന്നെ... എനിക്കെന്തിനാ എതിർപ്പ്...." അജു ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു കൊണ്ട് പറഞ്ഞു..... "അതൊക്കെ ഞാൻ നോക്കിക്കോളാം അളിയാ " മീശ പിരിച്ചു കൊണ്ട് നിരഞ്ജൻ പറഞ്ഞു അവർ ഒരു ചിരിയോടെ അത് നോക്കി നിന്നും..... *****

"ഡി ദിയ.... ഒരു പാട് പാടാടി " എല്ലാവരും.... ഹോളിൽ ഇരിക്കാണ്.... അജു ഫോണിൽ ആണ് അജുവിന്റ ശ്രെദ്ധ.... അപ്പോൾ ആണ് അഞ്ജന ദിയ യോട് പറഞ്ഞു..... "ഹേ അത് ഒന്നും നടക്കില്ല.... " ദിയ നിരസിച്ചു.... "ദിയ pls..... " Anjaliyum പറഞ്ഞു "ഇല്ല... " ദിയ ഫോണിൽ നിന്ന് നോക്കുന്നത് മാറാതെ പറഞ്ഞു "ദിയ പാട്ട് പാടുമോ " ദച്ചു അത്ഭുതത്തോടെ ചോദിച്ചു പിന്നെ നല്ല ഒരു ഗായിക ആണ്.... "ഓഓഓ എന്നാ ഒന്ന് പാട് ദിയ " ദച്ചു വും നിർബന്ധിച്ചു "ഇല്ല ഏട്ടത്തി.... എനിക്ക് വയ്യ " ദിയ ദച്ചുവിനോട് പറഞ്ഞു.... കാർത്തിക് അതു കണ്ട് പല്ലു കടിച്ചു.... "ഇയ്യ് പെണ്ണിനു പാടിക്കൂടെ..... " അവൻ മനസ്സിൽ പറഞ്ഞു... " ദിയ പ്ലീസ് എനിക്ക് വേണ്ടി പാട്.... " ദച്ചു പിന്നെയും അവളെ നിർബന്ധിച്ചു "ഒക്കെ ഏട്ടത്തി പറഞ്ഞതു കൊണ്ട് പാഠം..." ദിയപറഞ്ഞു വാതുക്കല് വെള്ളരിപ്രാവ് വാക്ക് കൊണ്ട് മുട്ടണ കേട്ട് "ദിയ പാടി...... അജു ഫോണിൽനിന്ന് കണ്ണുകളുയർത്തി ദിയയെ നോക്കി

" വാതുക്കല് വെള്ളരിപ്രാവ് വാക്ക് കൊണ്ട് മുട്ടണ കേട്ട് തുള്ളിയാമെന്നുള്ളില് വന്ന് നീയാം കടല് പ്രിയനേ നീയാം കടല് മൗലാ മൗലാ ഇർഹം ലെന യഹദിനാ ഹുബ്ബൻ ലെന മൗലാ മൗലാ ഇർഹം ലെന യഹദിനാ ഹുബ്ബൻ ലെന "കാർത്തിക്ക് അവൾളെ തന്നെ നോക്കി നിൽക്കുകയാണ്..... നിരഞ്ജൻ അഞ്ജലിയെ തന്നെ നോക്കി നിൽക്കുന്നുണ്ട് " വാതുക്കല് വെള്ളരിപ്രാവ് വാക്ക് കൊണ്ട് മുട്ടണ കേട്ട് കാറ്റ് പോലെ വട്ടം വെച്ച് കണ്ണിടയിൽ മുത്തം വെച്ച് ശ്വാസമാകെ തീ നിറച്ച് നീയെന്ന റൂഹ് റൂഹ് ഞാവൽപ്പഴക്കണ്ണിമയ്ക്കുന്നേ മയിലാഞ്ചിക്കാട് അത്തറിന്റെ കുപ്പിതുറന്നേ മുല്ല ബസാറ്‌ ദിക്കറ് മൂളണ തത്തകളുണ്ട് മുത്തുകളായവ ചൊല്ലണതെന്ത് ഉത്തരമുണ്ട് ഒത്തിരിയുണ്ട് പ്രേമത്തിൻ തുണ്ട് പ്രിയനേ പ്രേമത്തിൻ തുണ്ട് """ദച്ചു വിന്റെ ശ്രദ്ധ അജുവിനെ അടുത്തേക്ക് പോയി..... അവൾ അവനെ തന്നെ നോക്കി നിന്നു..... അജു അപ്പോൾ അവളെ നോക്കി രണ്ടു പേരുടെയും കണ്ണുകൾ.... കോർത്തു """ വാതുക്കല് വെള്ളരിപ്രാവ് വാക്ക് കൊണ്ട് മുട്ടണ കേട്ട് "രണ്ടുപേരും അങ്ങനെ തന്നെ നോക്കി നിൽക്കുകയായിരുന്നു...... പെട്ടന് തന്നെ... ദച്ചു കണ്ണുകൾ..... മാറ്റി"

നീർച്ചുഴിയിൽ മുങ്ങിയിട്ട് കാൽക്കൊലുസ്സിൽ വന്ന് തൊട്ട് വെള്ളിമീനായ് മിന്നണ്‌ണ്ട് നീയെന്ന റൂഹ് റൂഹ് ജിന്ന് പള്ളി മുറ്റത്തു വന്നേ മഞ്ഞവെളിച്ചം വേദനയും തേൻതുള്ളിയാകും പ്രേമത്തെളിച്ചം ഉള്ളു നിറച്ചൊരു താളിനകത്ത് എന്നെയെടുത്ത് കുറിച്ചൊരു കത്ത് തന്നു നിനക്ക് ഒന്നു തുറക്ക് ഞാനെന്നൊരേട് പ്രിയനേ ഞാനെന്നൊരേട് വാതുക്കല് വെള്ളരിപ്രാവ് വാക്ക് കൊണ്ട് മുട്ടണ കേട്ട് മൗലാ മൗലാ ഇർഹം ലെന യഹദിനാ ഹുബ്ബൻ ലെന "ദിയ പാടി കഴിഞ്ഞിട്ടും ഹോളിൽ ഉള്ള എല്ലാവരും കയ്യടിച്ചു..... " ** എന്നാൽ മുകളിലെ മുറിയിൽ അവൾ തന്റെ പ്രിയപ്പെട്ടവന്റെ ചിന്ത അവളിലേക്ക് വന്നു അവളുടെ മനസ്സിലേക്ക് അവരുടെ.... കഴിഞ്ഞുപോയ പ്രണയസല്ലാപങ്ങൾവന്നു.... അവർ നടന്ന വഴികളും.... പ്രണയം പങ്കുവെച്ച് സ്ഥലങ്ങളും..... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... അതു പെട്ടെന്ന് തന്നെ മാഞ്ഞുപോയി....... തന്റെ ജീവിതത്തിൽ നടക്കാൻ പറ്റാത്ത അതെല്ലാം അവരുടെ മനസ്സിലേക്ക് ഓടി വന്നു ഇപ്പോൾ തന്നെ പ്രിയപ്പെട്ടവൻ തന്നെ വെറുക്കുന്നു ഉണ്ടാവുമെന്ന് അവൾ ആലോചിച്ചു..... ആ കിടപ്പിൽ തന്നെ അവർക്ക് മരിച്ചു പോയാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയി......

അത്രയും അവളുടെ മനസ്സു നീറുകയായിരുന്നു 💔 *** " ഹലോ guys ഞാൻ എത്തി.... " ആദവ്.....യിലേക്ക് ചാടിക്കയറി കൊണ്ട് പറഞ്ഞു.... അഞ്ജനയും അഞ്ജലിയും ദച്ചു വും അവനെ മനസ്സിലാകാതെ നോക്കി..... "നീ എപ്പോൾ ചാടിയ ടാ വീട്ടിൽ നിന്ന്" അവനോട് ചോദിച്ചു എന്നാൽ ചെക്കന്റെ ശ്രദ്ധ ഇവിടെ എവിടെയും അല്ല... നമ്മുടെ അഞ്ജന യിലാണ്.... "ടാ... " ആദി അലറി അപ്പോഴാണ് അവൻ അവിടെനിന്ന് നോട്ടം മാറ്റിയത്..... "ഹ്ഹ നീ എന്താ ചോദിച്ചേ.... " അവൻ ആദിയുടെ ഇളിച്ചുകൊണ്ട് ചോദിച്ചു.... " നീ എപ്പോൾ ചാടി എന്ന്... " ആദി പിരികം ഉയർത്തിക്കൊണ്ട് പറഞ്ഞു... " ഞാൻ മിനിഞ്ഞാന്ന് ചാടിയത് ആണ് ഒരു ചെറിയ ട്രിപ്പ് ഉണ്ടായിരുന്നു അത് കഴിഞ്ഞു നേരെ ഇങ്ങോട്ട് ചാടി.... " അവൻ ഇളിച്ചുകൊണ്ട് പറഞ്ഞു "പിന്നെ ചെലവ് വേണം ട്ടോ.... " ആദിയെ കെട്ടിപ്പിടിച്ചു കൊണ്ട് അവൻ പറഞ്ഞു "എന്തിന് " ആദി മനസ്സിലാകാതെ ചോദിച്ചു "എനിക്കൊരു ഏട്ടത്തിയും കൂടെ കൊണ്ടുവന്നു തന്നില്ലേ..... "

അവൻ ആദിയുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു " കൈയ്യെടുക്കടാ....പട്ടി.... " അവന്റെ കൈ തട്ടിത്തെറിപ്പിച്ചു കൊണ്ട് ആദി പറഞ്ഞു.... എന്നാൽ ഇവരുടെ സംഭാഷണം മനസ്സിലാവാതെ നിൽക്കുകയായിരുന്നു.... മറ്റു മൂന്നുപേർ "അല്ല... നിങ്ങൾക്ക് എന്നെ മനസ്സിലായില്ലേ..." "അവരുടെ നോട്ടം കണ്ടു കൊണ്ട് അവൻ തന്നെ ചോദിച്ചു.... " അവർ ഇല്ല എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു.... ഞാൻ ആദവ്.... ഇവന്റെ അനിയനാണ്.... ആദിയുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് ആദവ് പറഞ്ഞു.... ഇങ്ങനെ ഒരുഅബദ്ധം പറ്റി എന്ന നിലക്ക് ആദിയും..... "അല്ല പെണ്ണ് ആലോചിച്ചോ.... " ദച്ചു...മനസ്സിലാകാതെ ചോദിച്ചു " ആ .... പേര് മഹിമ.... " ആദി പറഞ്ഞതും ദച്ചു....ഒന്നാലോചിച്ചു " നീ അധികം ഒന്നും ആലോചിക്കേണ്ട നിന്റെ ചേച്ചി മഹിമ തന്നെ ആണ്.... " അജു പറഞ്ഞതും അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി.... " നിന്നോട് ആരും പറഞ്ഞില്ലേ.... " ഒരു പുച്ഛ ചിരിയോടെ അവളോട് ചോദിച്ചു.... അവൾക്ക് കരച്ചിൽ വന്നിരുന്നു.... അവൾ ഒന്നും മിണ്ടാതെ സ്റ്റെയർ കയറിപ്പോയി..... അവളെ പോക്ക് നോക്കി അജു പുച്ഛിച്ചു....പുറത്തേക്ക് പോയി . ആദി എന്തുപറയണമെന്നറിയാതെ അവിടെനിന്നു .... അവിടെയുള്ളവർ സങ്കടത്തോടെ അവൾ പോകുന്നത് നോക്കി... നിന്നു ...തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story