❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 10

Chekuthante pennu

രചന: ആര്യ പൊന്നൂസ്

" അപ്പൊ ശരി കല്ലൂ നമുക്ക് കാണാം... അപ്പുവേട്ടൻ വാ... " ശ്രീലക്ഷ്മി അവന്റെ കൈപിടിച്ച് അകത്തേക്ക് നടന്നു.......കല്ലുവിന് ഹാർട് ബീറ്റ് നിന്നതുപോലെ തോന്നി...കുറച്ചു നേരം അവിടെ സ്റ്റക് ആയി നിന്നു.. അപ്പുവേട്ടനോട് ഇത് പറയണം.. വേഗം വീട്ടിൽ പോയി ഫോണെടുത്തു അവനെ വിളിച്ചു. അവൻ കോൾ അറ്റൻഡ് ചെയ്തില്ല... കുറേ നേരം അവള് വിളിച്ചോണ്ടേ ഇരുന്നു ഒരൊറ്റ കോളും അവൻ എടുത്തില്ല. അവള് ഫോണവിടെ ഇട്ട് കിടന്നു... കാതിൽ ഇപ്പോഴും മുഴങ്ങുന്നത് ശ്രീലക്ഷ്മി പറഞ്ഞ കാര്യമാണ്.. ' അപ്പുവേട്ടൻ.... ഇല്ലാ.... അതാലോചിക്കാൻ കൂടി വയ്യാ... അപ്പുവേട്ടൻ ന്റെ മാത്രാ... ന്റെ മാത്രം.... നീയെന്തൊക്കെ കാണിച്ചിട്ടും കാര്യല്ല ശ്രീലക്ഷ്മി അപ്പുവേട്ടൻ ഒരിക്കലും നിന്നെ സ്നേഹിക്കാൻ പോകുന്നില്ല... ആ മനസ്സിൽ ഞാൻ മാത്രേ ഉള്ളൂ.... എന്നും.... ' അവളൊന്നുകൂടി അവനെ വിളിച്ചു. ഈ സമയം ശ്രീലക്ഷ്മി ഓരോ കാര്യം പറഞ്ഞു അവനെ അവിടെ ഇരുത്തിയതായിരുന്നു. കല്ലുവിന്റെ ഓരോ കോള് വരുമ്പോഴും അവൻ എരുപിരി കൊള്ളുകയായിരുന്നു.. " ലച്ചു ഒരഞ്ചു മിനിറ്റ്.... " " എന്താണ് അപ്പുവേട്ടാ ഞാൻ വല്ലപ്പോഴും വരുന്നതല്ലേ... കുറച്ചു നേരം എന്നോട് സംസാരിച്ചിരുന്നൂടെ അപ്പുവേട്ടന്... ഇത് ഇത്തിരി കഷ്ടമുണ്ട്ട്ടോ... "

" കല്ലൂ.... അല്ല ലച്ചൂ. ഞാൻ... " " ഇതിപ്പോ എത്രാമത്തെ തവണയാണ് അപ്പുവേട്ടൻ എന്നെ കല്ലോന്ന് വിളിക്കുന്നു... അതെന്താ അങ്ങനെ? " " അവളെ വിളിച്ചു ശീലമായതാണ്.... " " എന്നാ പിന്നെ ആ ശീലം അങ്ങട് വേണ്ടാന്ന് വച്ചോ.. കല്ലു വേണ്ടാ ലച്ചു മതി ഇനി അങ്ങോട്ട് കേട്ടല്ലോ... " ആ പറഞ്ഞത് അപ്പുവിന് അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടമായില്ല. " ആ ശീലം മാറും എന്ന് തോന്നുന്നില്ല... നീയിവിടെ ഇരിക്ക് ഞാനിപ്പോ വരാം.. " അവൻ ഫോണുമെടുത്തു പുറത്തേക്കിറങ്ങി. ' ഹ്മ്... അവളെ വിളിക്കാൻ പോകാണല്ലേ... ഇപ്പൊ വിളിച്ചോ.... ശരിയാക്കി തരുന്നുണ്ട് ഞാൻ... രണ്ടിനെയും രണ്ട് പാത്രത്തിലാക്കി അപ്പുവേട്ടനെയും കൊണ്ടേ ഞാൻ പോകൂ മോനെ... അതിന് വേണ്ടിയാ ഇങ്ങോട്ട് വന്നത് തന്നെ... ഇന്ന് ഇങ്ങ് വന്നല്ലേ ഉള്ളൂ നാളെ മുതൽ അതിനുള്ള പണി ഞാൻ തുടങ്ങും...'. അപ്പു പുറത്ത് പോയി വേഗം അവളെ വിളിച്ചു. അവള് വേഗം കോളെടുത്തു. " അപ്പുവേട്ടാ..... ഞാൻ എത്ര നേരായി വിളിക്കുന്നു... അപ്പുവേട്ടനിത് എവിടെയാ... എന്താക്ക? " " നീയെന്തിനാ കരഞ്ഞേ.... എന്താ കല്ലൂ... കണ്ണനുമായി അടി ഉണ്ടാക്കിയോ...? " " അതൊന്നുമല്ല.... അപ്പുവേട്ടാ നിക്ക് ഒരു കാര്യം പറയാൻ ഉണ്ട്... " " എന്താ പറാ... " " അത് അപ്പുവേട്ടാ.... ആ ശ്രീലക്ഷ്മി.... " " മോളേ കല്ലൂ.... "

അച്ഛൻ അവളുടെ അടുത്തേക്ക് വന്നതും അവള് ഫോൺ താഴ്ത്തി.. അപ്പു ഫോണും കയ്യിൽ പിടിച്ചു അവിടെ നിന്നു. " ഇന്ന് എന്തുപറ്റി മുറിയിൽ തന്നെ.. എന്താ? " അയാള് ലൈറ്റ് ഇട്ടതും ഒരുമാതിരി കോലത്തിൽ ഇരിക്കുന്ന കല്ലുവിനെയാണ് കണ്ടത്. " എന്താ മോളേ.... നീയെന്തിനാ കരഞ്ഞേ? " " അത്.... അച്ഛാ നല്ല തലവേദന.... " " എന്നിട്ട് ഇവിടെ ഇരിക്കാണോ... ഇങ്ങോട്ട് വാ.. " അയാളവളെ അവിടുന്ന് എണീപ്പിച്ചു. ഫോണവിടെ ഇടുക മാത്രേ അവൾക്കപ്പോൾ ചെയ്യാനായുള്ളു.അപ്പു അപ്പോഴും ഫോൺ ചെവിയോടടുപ്പിച്ചിട്ടുണ്ടായിരുന്നു.. അവൻ മുറ്റത്ത് തന്നെ നിൽക്കുകയാണ് പിന്നിൽ കൂടി വന്ന ശ്രീലക്ഷ്മി അവന്റെ കഴുത്തിൽ തൂങ്ങി.. " ലച്ചൂ... പ്ലീസ്... " " എന്താ അപ്പുവേട്ടാ.... ഈ അപ്പുവേട്ടൻ എന്താ ഇങ്ങനെ.... ഒരു ഫോൺ ഇരുപത്തി നാല് മണിക്കൂറും.ഇങ്ങ് താ... " അവളത് പിടിച്ചുവാങ്ങാൻ നോക്കിയതും അവൻ കോൾ കട്ട്‌ ചെയ്തു പോക്കറ്റിലിട്ടു.. " അപ്പുവേട്ടാ... നമുക്കൊന്ന് പുറത്ത് പോയാലോ? " " പിന്നെ ആകാം... " " എന്ത് അപ്പുവേട്ടാ..... നല്ല മോനല്ലേ പ്ലീസ്... പെട്ടന്ന് പോയി വരാം. അധിക ദൂരമൊന്നും വേണ്ടാ.... ന്റെ ചക്കര അല്ലേ പ്ലീസ്... വാ...ദാ ബൈക്കിന്റെ കീ... മാമനോട് ഞാൻ പറഞ്ഞിട്ടാ വന്നത്.... " " കല്ലൂ പിന്നെ ആകാം.... ഓഹ് സോറി ലച്ചൂ... നീ ഇവിടെ ഉണ്ടാകുമല്ലോ പിന്നെ ഒരു ദിവസം പോകാം. ഇന്നെനിക്കൊരു മൂഡില്ല..."

അവൻ വേഗം അകത്തേക്ക് നടന്നു അവന്റെ കയ്യിൽ തൂങ്ങി ശ്രീലക്ഷ്മിയും.. ' കല്ലൂന് എന്താ പറ്റിയെ... ചിലപ്പോൾ ഇവള് വന്നതിന്റെ കുശുമ്പ് ആകും... കുറച്ചു കഴിഞ്ഞു വിളിക്കാം..' ശ്രീലക്ഷ്മി എന്തൊക്കയോ പറയുന്നുണ്ട്. ഒന്നും അവനു മനസിലാകുന്നില്ല.. അവനെല്ലാം തലയാട്ടി കേട്ടിരുന്നു... ഈ പറഞ്ഞോണ്ടിരിക്കുന്നത് കല്ലു ആയിരുന്നെങ്കിൽ എന്നവന് തോന്നി ഈ ഒരു സമയത്തിനുള്ളിൽ എത്ര തല്ല് പിടുത്തം ഉണ്ടായിട്ടുണ്ടാകും... അവളോട് തല്ലുപിടിക്കാതെ ഉറങ്ങാൻ പറ്റില്ലെന്ന അവസ്ഥയാണ് ഇപ്പൊ... എന്നാലും അവളെന്തിനാകും കരഞ്ഞത്.... ശ്രീലക്ഷ്മി അവന്റെ തലയിലൊന്ന് കൊട്ടിയപ്പോഴാണ് അവൻ ബോധം വന്നത്.. " അപ്പുവേട്ടൻ ഇത് ഏത് ലോകത്താണ്.... പിന്നെ അപ്പുവേട്ടാ മറ്റന്നാൾ അപ്പുവേട്ടന്റെ ബര്ത്ഡേ അല്ലേ... ഒരു സർപ്രൈസ് ഉണ്ട് എന്റെ വക... നമുക്ക് അടിച്ചു പൊളിക്കണം ട്ടോ.... ഞാൻ എന്റെ പ്ലാൻ ഇപ്പോഴേ പറയാം രാത്രി നമ്മള് രണ്ടാളും കൂടി പുറത്തുപോകുന്നു ചെറിയൊരു പാർട്ടി. പിന്നെ തിരിച്ചു വരുന്നു. മുൻകൂട്ടി പറഞ്ഞത് വേറെ എന്തെങ്കിലും കമ്മിറ്റിമെന്റസ് ഉണ്ടെങ്കിൽ ഒഴിവാക്കാൻ വേണ്ടിയാണ്.. ഇതിന് നോ പറയരുത് കേട്ടല്ലോ.... " " നീ ഇപ്പൊ പറഞ്ഞത് നന്നായി... നോ എന്നെ എനിക്ക് പറയാനുള്ളൂ.... ഒന്നാമത്തെ കാര്യം ഇങ്ങനത്തെ നൈറ്റ് പാർട്ടിയിലൊന്നും എനിക്ക് താല്പര്യം ഇല്ലാ..

പിന്നെ എന്റെ ബര്ത്ഡേയ്ക്കു എന്റൊപ്പം വേണം എന്നാഗ്രഹിക്കുന്ന കുറച്ചാളുകൾ ഉണ്ട് അവരെ ഒഴിവാക്കിയിട്ട് ഒരു പരിവാടിക്കും ഞാൻ ഇല്ലാ..... " " ഓഹ്... ഞാൻ ആയതോണ്ട് ആണല്ലോ ഇങ്ങനെ പറയുന്നത്.... ഇതിപ്പോ അപ്പുവേട്ടന്റെ ഫ്രെണ്ട്സ് ആണ് പറയുന്നതെങ്കിലോ? " " അപ്പോഴും ഇതെന്നെ പറയൂ.... " " ആ കല്ലു ആണെങ്കിലോ.... അപ്പൊ ഇത് പറയോ? " " നീ ഇപ്പൊ പറഞ്ഞപോലെ കല്ലു ഒരിക്കലും പറയില്ലാ... ഇനി സപ്പോസ് ഞാൻ അവളോട് അങ്ങോട്ട്‌ പറഞ്ഞാൽ പോലും അവള് വരികയും ഇല്ലാ അതിന് സമ്മതിക്കുകയും ഇല്ലാ... എല്ലാവരും ഒരുമിച്ച് കൂടി ആഘോഷിക്കാം എന്നേ അവള് പറയൂ... " അത് കേട്ടതും ശ്രീലക്ഷ്മി അവനെ പുച്ഛിച്ചു... " നീ ചെല്ല്... നാളത്തേക്ക് എനിക്ക് കുറച്ചു പ്രിപ്പയർ ചെയ്യാനുണ്ട്... " അവൻ വേഗം അവളെ പുറത്താക്കി കതകടച്ചു. കല്ലുവിനെ വിളിച്ചെങ്കിലും അവള് കോൾ എടുത്തില്ല. അവനിരുന്നു പിറ്റേന്നത്തേക്കുള്ള ക്ലാസിന്റെ അറേൻജ്മെൻറ്സ് ചെയ്യാൻ തുടങ്ങി... ഭക്ഷണം കഴിക്കാൻ വിളിച്ചതും അവൻ വേഗം ചെന്നിരുന്നു.. " എടാ അപ്പൂ ശ്രീമോൾക്ക് നാളെ ഹോസ്റ്റലിലും പിന്നെ കോളേജിലും പോകാൻ ഉണ്ടെന്ന്.. നീ രാവിലെ പോകുമ്പോൾ ഒന്നവിടെ ഇറക്കികൊടുത്തേക്ക്... " " എന്തിനാ? " " അപ്പുവേട്ടാ... അത് ഇമ്പോര്ടന്റ്റ്‌ ആയിട്ടുള്ള കുറച്ചു നോട്സ് അവിടെ ആണ്... പിന്നെ ലൈബ്രറിയിലെ ബുക്ക് റിട്ടേൺ ചെയ്യണം... " " നിനക്കത് ഇന്ന് അറിയില്ലേരുന്നോ??? നാളെ ഫസ്റ്റ് ഡേ ആണ് ലേറ്റ് ആകാൻ പറ്റില്ലാ.... "

" അതിനെന്താ നമുക്ക് നേരത്തെ ഇറങ്ങാം... അപ്പൊ ലേറ്റ് ആവില്ലല്ലോ.... " " നാളെ എന്തായാലും നടക്കില്ല... മറ്റന്നാൾ പോകാം... " അവൻ വേഗം കഴിച്ചെണീറ്റു. ശ്രീലക്ഷ്മി പുറകെ പോകാൻ നോക്കിയെങ്കിലും മാമൻ ഓരോ കാര്യങ്ങൾ അന്വേഷിക്കുന്നത് കൊണ്ട് അവൾക്കവിടുന്ന് മാറാൻ കഴിഞ്ഞില്ല.. ശ്രീജ വന്നപ്പോ പുറത്തേക് നോക്കി നിൽക്കുന്ന അപ്പുവിനെയാണ് കണ്ടത്. " എന്താടാ.... നീയിത് എന്താ നോക്കുന്നെ? " " ഒന്നൂല്യ അമ്മേ കല്ലൂന് ലച്ചു വന്നത് ഒട്ടും ഇഷ്ടായില്ല തോന്നുന്നു... " " അത് നിനക്ക് ഇപ്പോഴാണോ മനസിലാകുന്നത്? " " ഞാനേ മാമനോട് പറഞ്ഞില്ല.. മാമനെ കണ്ടിട്ട് വരാം... " " മാമനയോ കല്ലൂനെയോ? " അവൻ വേഗം അങ്ങോട്ട് ചെന്നു. തലവേദന എന്നും പറഞ് കല്ലുവിനെ കൊണ്ട് തല മസാജ് ചെയ്യിപ്പിക്കുകയാണ് കണ്ണൻ. " കല്ലോ.... അന്റെ തലവേദന മാറിയോ. " " ഉം.... " " ഇന്നെന്തുപറ്റി വായാടിക്ക് നല്ല ടെൻഷനിലാണെന്ന് തോന്നുന്നു... എന്താ കാര്യം? " " ഒന്നുല്ല ഏട്ടാ.. " എങ്ങോട്ടോ നോക്കി കൊണ്ട് അവള് മറുപടി പറയുന്നത് അവളുടെ മടിയിൽ കിടന്ന് കൊണ്ട് അവൻ ശ്രദ്ധിച്ചിരുന്നു. " എന്താ കല്ലൂ... എന്തുപറ്റി മോൾക്... " " എനിക്കൊന്നുല്യാടാ കാല് വേദനയാകുന്നു. എണീക്ക് നീ... " " പോടീ... ഞാൻ എണീക്കൂല... " " എണീറ്റ് പോടാ... "

" കണ്ണാ എണീറ്റോ... ഓൾക് കാല് വേദനിക്കുന്നുണ്ടാകും.... " അച്ഛൻ പറഞ്ഞതും അവളുടെ മുടിയിൽ പിടിച്ചു വലിച്ചു അവൻ എണീറ്റു. അവനെ തിരിച്ചു വേദനയാക്കാൻ നോക്കുമ്പോഴാണ് അപ്പു മാമ എന്നും വിളിച്ചു അങ്ങോട്ട് വന്നത്. അവനെ കണ്ടതും കണ്ണൻ റൂമിലേക്ക് പോയി. കല്ലുവിന്റെ കണ്ണുകൾ തിളങ്ങി അവനവളുടെ അടുത്തായി വന്നിരുന്നു മാമനോട് സംസാരിക്കാൻ തുടങ്ങി.. ജോലിയുടെ കാര്യവും മറ്റും. " ന്നാ പിന്നെ ഇനി മുതൽ അപ്പൂന്റെ കൂടെ പോകാലോ കല്ലൂന്.. " " ആഹ്... നാളെ വേഗം റെഡി ആകണേ കല്ലൂ... ഫസ്റ്റ് ഡേ അല്ലേ കുറച്ച് നേരത്തെ പോകാം... " അവള് തലയാട്ടി. അവളോട് കണ്ണ് ചിമ്മി അവൻ വേഗം ഇറങ്ങി. അവള് പുറകെ ചെന്നു. " അപ്പുവേട്ടാ വിളിക്കണേ.... " ആഹ് ന്നും പറഞ്ഞു അവനിറങ്ങി... അവള് വേഗം അകത്തു കയറി ഫോണും കയ്യിൽപിടിച്ചു ഇരിക്കാൻ തുടങ്ങി.. കുറേ നേരമായിട്ടും അവന്റെ കോള് വന്നില്ല. അങ്ങോട്ട് വിളിച്ചെങ്കിലും അവൻ കട്ടാക്കി. കുറച്ചു കഴിഞ്ഞപ്പോ ഒരു മെസ്സേജ് വന്നു. " കല്ലൂ കിടന്നോ.. വിളിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല... നാളെ കാണാം.... " കിടന്നെങ്കിലും അവൾക്ക് ഉറക്കം വന്നില്ല.. ശ്രീലക്ഷ്മി അപ്പുവിന്റെ മുറിയിൽ തന്നെ ഇരിക്കുകയായിരുന്നു.. " ലച്ചു നീ പോയി കിടന്നോ.... സമയം ഒരുപാടായി... എനിക്ക് ഉറങ്ങണം നാളെ പോകാൻ ഉള്ളതാ... " . " എന്താണ്... അപ്പുവേട്ടാ... " അവനവളുടെ കൈ പിടിച്ചു റൂമിൽ നിന്നും പുറത്താക്കി. അപ്പൊ തന്നെ കല്ലുവിനെ വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു..

പിറ്റേന്ന് അപ്പു വരുമ്പോഴേക്കും കല്ലു റെഡി ആയിരുന്നു. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവനുള്ള ചന്ദനം കയ്യിൽ കരുതിയിരുന്നു അവള്. അതവന്റെ നെറ്റിയിൽ തൊടുവിച്ചു അവന്റെ പുറകിൽ കയറി. ശ്രീലക്ഷ്മിക്ക് ഇത് കണ്ട് നല്ല ദേഷ്യം വന്നു അവള് ചവിട്ടിതുള്ളി കൊണ്ട് അകത്തേക്ക് കയറി.. കല്ലുവിന്റെ മുഖം വാടിയിട്ടുണ്ടായിരുന്നു മിററിൽകൂടി അവനത് വ്യക്തമായി കണ്ടു. " കല്ലൂ.... എന്താടി നിനക്ക്... ലച്ചു വന്നതാണോ? " " ദേ അപ്പുവേട്ടാ വേണ്ടാ... രാവിലെ തന്നെ അതിനെ പറ്റി സംസാരിച്ചാൽ ശരിയാവില്ല... എനിക്ക് അപ്പുവേട്ടനോട് സീരിയസ് ആയി ചിലത് പറയാനുണ്ട്... വൈകിട്ട് പറയാം... " " ഓക്കേ.... " അവളെന്തൊക്കയോ ആലോചിച്ചു കൂട്ടുകയായിരുന്നു. ഇടയ്ക്കവളുടെ കണ്ണുകൾ നിറയുന്നുണ്ട്...അവളുടെ കോളേജ് എത്തിയതൊന്നും അവളറിഞ്ഞില്ല.. " എടീ... നീ ഇറങ്ങുന്നില്ലേ? " അവൻ ചോദിച്ചതും അവള് തപ്പി തടഞ്ഞു പെട്ടന്നിറങ്ങി. അവനവളുടെ കൈ പിടിച്ചു വച്ചു. " എന്താ നിനക്ക് പറ്റിയത്... ഇന്ന് എന്റെ ഫസ്റ്റ് ഡേ ആണ്... എല്ലാവരും അനുഗ്രഹിച്ചു... ബട്ട്‌ ഇപ്പോഴും i ഫീൽ empty... കല്ലൂ എനിക്ക് ഒരു കോൺഫിഡൻസ് ഇല്ലാ... you are my സ്‌ട്രെങ്ത്.... വിതൗട് you i'm nothing.... " അവള് ചിരിച്ചു... അവന്റെ കയ്യിൽ മുറുകെ പിടിച്ചു...

" ഞാനെന്നും അപ്പുവേട്ടന്റെ കൂടെ ഉണ്ടാകും... നന്നായിട്ട് പെർഫോം ചെയ്യ്... കുട്ടികളൊക്കെ ഞെട്ടണം ക്ലാസ് കണ്ടിട്ട് .. അവര് പറയുകയും ചെയ്യും റിത്തിക്ക് സാറിന്റെ ക്ലാസ്സാണ് best എന്ന്.... " അവനൊന്നു ചിരിച്ചു. മനസ്സിൽ നിന്ന് വേണ്ടാത്ത ചിന്തകളൊക്കെ ഒഴിഞ്ഞുപോയ പോലെ തോന്നി അവനു.. " now i ഫീൽ ബെറ്റർ..... ഫുൾ ചാർജ് ആകാൻ എന്താ വേണ്ടതെന്നു അറിയോ? " " എന്താ വേണ്ടേ? " " നിന്നെയൊന്നു കെട്ടിപിടിക്കണം.... " " ആണോ എന്ന ചാർജ് ഫുൾ ആകണ്ട... മോൻ പോകാൻ നോക്ക്.... " " ഓക്കേ.... വൈകിട്ട് കാണാം... എനിക്ക് നാല് മണിയാകും കഴിയാൻ നീ വെയിറ്റ് ചെയ്‌താൽ മതി... " അവള് തലയാട്ടി... അവൻ ബൈക്കുമെടുത്തു പോയി അവന്റെ വണ്ടി കണ്മുന്നിൽ നിന്ന് മറയുന്നതുവരെ അവളവിടെ നിന്നു. ആരുടെയോ കൈ ഷോൾഡറിൽ പതിഞ്ഞപ്പോ ഒന്ന് ഞെട്ടി. തിരിഞ്ഞപ്പോ ഗൗരി.. " ബാക്കിയുള്ളോരേ പേടിപ്പിച്ചു ജന്തു..." " നീയെന്താ വിചാരിച്ചേ കിരൺ ആണെന്നോ? " " പൊന്നുമോളെ ഇത്തിരി സ്നേഹമുണ്ടെൽ അവന്റെ കാര്യം ഓർമിപ്പിക്കല്ലേ പ്ലീസ്... " " എടീ അവനീയടുത്തൊന്നും ചാവില്ല ദാ നോക്ക്." കിരൺ അവളുടെ അടുത്തേക്ക് വന്നു. " ദക്ഷാ ഇപ്പൊ ഇന്റെർണൽ ആണ്... രണ്ടാഴ്ച കഴിഞ്ഞാൽ ഫൈനൽ എക്സാം.. നിന്നെ കണ്ടതുമുതൽ ഞാൻ നിന്റെ പിന്നാലെ ഇല്ലേ....

എന്നിട്ടും നീയെന്താ എന്റെ സ്നേഹം മനസിലാക്കാത്തത്.... നമ്മുടെ കാര്യം ഞാൻ അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് നിന്നെയൊന്നു കാണണം എന്ന് പറഞ്ഞിട്ടുണ്ട്.. " " കിരൺ നമ്മുടെ കാര്യമോ... നമ്മുടെ എന്ത് കാര്യം... എനിക്ക് നിന്നെ ഇഷ്ടല്ല.... ന്റെ മനസ്സിൽ ഒരാള് മാത്രേ ഉള്ളൂ... " " അത് എന്നെ ഒഴിവാക്കാൻ നീയെടുത്ത അടവല്ലേ... i know that... അങ്ങനെയാരും ഇല്ലാ... " " ശരി കണ്ടാൽ നീ വിശ്വസിക്കോ? പറയുമ്പോൾ അല്ലേ വിശ്വാസം വരാത്തെ... ഇന്ന് ഞാൻ നിനക്ക് പരിചയപ്പെടുത്തി തരാം.. ഇന്ന് പരിചയപ്പെട്ടാൽ പിന്നെ നീ ഇതും പറഞ്ഞു എന്റെ പിന്നാലെ വരരുത്... " " ഓക്കേ... ഇന്ന് എപ്പോ... " " വൈകിട്ട്.. ക്ലാസ്സ്‌ കഴിഞ്ഞ ശേഷം... " " ശരി.... ഞാൻ നിന്റെ ക്ലാസിന്റെ മുന്നിൽ കാണും... " അവൻ നടന്നു.. കല്ലു ഒന്ന് ശ്വാസം വിട്ടു... ഗൗരിയുടെ കൂടെ ക്ലാസിലേക് പോയി. ഇന്നത്തോടെ കിരണിന്റെ കാര്യം സോൾവ് ആകുമല്ലോ എന്ന സമാധാനത്തിൽ ആയിരുന്നു അവള്.. ലഞ്ച് ബ്രേക്കിന് ഫോണെടുത്തു നോക്കിയപ്പോഴാണ് അപ്പുവിന്റെ മെസ്സേജ് കണ്ടത്. ശ്രീലക്ഷ്മിയേ പിക്ക് ചെയ്യാനുള്ളതുകൊണ്ട് അവനു വരാൻ പറ്റില്ല അവളോട് തനിയെ പൊക്കോ എന്നും പറഞ്ഞു. അവൾക് കണ്ണ് നിറയാൻ തുടങ്ങി. ഗൗരി ഇത് കണ്ടിരുന്നു. " എന്താടി... എന്താ.. കാര്യം... " . " എടീ അപ്പുവേട്ടന് വരാൻ പറ്റില്ലാന്നു.... ന്നോട് ഒറ്റയ്ക്കു പൊക്കോളാൻ... " " അതിനാണോ നീ കരഞ്ഞേ? ജന്തോ.... " " എടീ കിരണിന്റെ കാര്യമോ? " " അങ്ങനെയൊരു കാര്യം ഉണ്ടല്ലേ.... എന്താ ഇപ്പൊ ചെയ്യാ? "

" നമുക്ക് അവൻ കാണാതെ മുങ്ങിയാലോ? ... " " ഉം.... ഞാനേ അവൻ ക്ലാസിൽ ഉണ്ടോന്ന് ഉറപ്പിക്കട്ടെ എന്നിട്ട് മുങ്ങാം... അല്ലേൽ പണി കിട്ടും... " ഗൗരി വേഗം അവിടുന്ന് എണീറ്റ് പോയി.. കല്ലു ഇരുന്ന് നഖം കടിക്കുകയായിരുന്നു ടെൻഷൻ കൊണ്ട്. ഗൗരി വന്നതും കല്ലു അവളുടെ മുഖത്തേക്ക് നോക്കി. " മോളേ ദക്ഷേ രക്ഷപെട്ടു അവർക്ക് ഉച്ചയ്ക്ക് ആണ് ഇന്റെർണൽ. അതുകൊണ്ട് അവൻ ക്ലാസിലാകും നമുക്ക് പോകാം... അല്ല എങ്ങോട്ടാ? " " നമുക്ക് ടെക്സ്റ്റ്‌ വാങ്ങാൻ പോയാലോ? " " പിന്നേ ഞാനിവിടെ പൈസയുമായി ഇരിക്കല്ലേ... പെട്ടന്ന് പറഞ്ഞാൽ എങ്ങനെയാ " " മുഴുവൻ ബുക്കും വാങ്ങേണ്ട... അഡ്ജസ്റ്റ് ചെയ്ത് വാങ്ങാം... നീ പിന്നെ തന്നാൽ മതി... ബെല്ലടിച്ച ഉടനെ മുങ്ങാം ല്ലേ? " അവള് സമ്മതിച്ചു. ലഞ്ച് ബ്രേക്ക് കഴിഞ്ഞതും രണ്ടാളും ബാഗുമെടുത്തു ടൗണിലേക്ക് വിട്ടു... കുറേ ബുക്ക് സ്റ്റോൾ ഉണ്ട് അടുപ്പിച്ചടുപ്പിച്ചു അവര് സ്ഥിരം പോകുന്ന സ്റ്റോളിൽ തന്നെ പോയി.. അവിടുന്ന് പത്തു മിനിട്ടോണ്ട് കാര്യം കഴിഞ്ഞു. " ദക്ഷേ ഇനിയെന്താ പരിപാടി... അല്ല നിനക്കിന്ന് ശരിക്കും എന്താ പറ്റിയത് ആകെ മൂടികെട്ടി നിൽക്കുന്നുണ്ടല്ലോ... " " ഒന്നൂല്യാടി... മൈൻഡ് ഡിസ്റ്റർബ്ഡ് ആണ്... " " അതിന്റെ റിസൺ ആണ് ചോദിച്ചേ? " " നമുക്ക് എവിടേലും ഇരുന്ന് സംസാരിക്കാം... നീ വാ.... ദാ അവിടെ പോകാം " അവളൊരു കൂൾബാർ ചൂണ്ടി പറഞ്ഞു.

" ദക്ഷേ... അവിടെ വേണോ? അത് ലവേഴ്സ് പ്ലേസ് ആണ്... " " നിന്നെ ഞാൻ... അവിടെ ഫ്രണ്ട്സിനു പോകാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ. പിന്നെ എന്താ... ഇങ്ങ് വാ... " കല്ലു അവളുടെ കൈ പിടിച്ചു നടന്നു. പാർക്കിങ്ങിന്റെ അവിടെ പരിചയമുള്ള ബൈക്ക്.. " ഗൗരി ഒന്ന് വാ.... " " എന്താടി.... " " കണ്ണേട്ടന്റെ വണ്ടി... അവനെ ഞാൻ ശരിയാക്കാം... ഒരു മിനിറ്റ്... " കല്ലു ഫോണെടുത്തു അവനു വിളിച്ചു.. കുറേ റിങ് ചെയ്തതിന് ശേഷമാണ് അവൻ അറ്റൻഡ് ചെയ്തത്... " എടാ നീ ഒന്ന് എന്നെ കൂട്ടാൻ വരോ???ബസ് ഇപ്പൊ കുറവാ... വരോ... " " അത്... ഞാൻ ഒരു അർജെന്റ് മീറ്റിംഗിൽ ആണ്.... വൈകുന്നേരം എത്തിയാൽ പോരെ... നീ ലൈബ്രറിയിൽ ഇരുന്നോ... " " എന്ത് മീറ്റിംഗ്? " " അത് കല്ലൂ... ഓഫീസിൽ ഓഡിറ്റിങ്ങും മറ്റും നടന്നോണ്ടിരിക്കാ.... അപ്പൊ ശരി എന്നാ..." അവൻ വേഗം കോൾ കട്ട്‌ ചെയ്തു മുന്നിലിരിക്കുന്ന രാധുവിന്റെ മുഖത്തേക്ക് നോക്കി. " എന്തിനാ കള്ളം പറഞ്ഞെ... കല്ലുവിന് അറിയുന്നതല്ലേ... " " അറിയാം... എന്നാലും അവളെന്താ വിചാരിക്കാ... വീട്ടിൽ എത്തിയിട്ട് കാര്യം പറയും... " കല്ലു ഫോണും ബാഗിലിട്ട് ഗൗരിയെ നോക്കി. ഗൗരി കാര്യമൊന്നും മനസിലാകാതെ അങ്ങനെ നിൽക്കുകയാണ്. " കള്ള കണ്ണാ നിന്നെ ഞാൻ ശരിയാക്കി തരാം.. മോള് വാ... അവനെ നമുക്ക് കയ്യോടെ പിടിക്കാം... "

" ആരെ... നീ എന്താ പറയുന്നത്? " " നീ വാ ഞാനൊക്കെ ക്ലിയർ ചെയ്തു തരാം.. " അവര് രണ്ടും ഉള്ളിലേക്കു കയറി. കല്ലു അവിടെ മൊത്തം കണ്ണനെ തപ്പുകയാണ്... ഒരു കോർണറിൽ അവര് രണ്ടു ഇരിക്കുന്നത് കണ്ടു. അങ്ങോട്ട് തിരിഞ്ഞ് ഇരിക്കുന്നതുകൊണ്ട് കല്ലു വരുന്നത് കാണാൻ കഴിയില്ല. അവള് വേഗം അവന്റെ മുടി പിടിച്ചു വലിച്ചു. അവൻ ദേഷ്യത്തിൽ തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന കല്ലുവിനെ കണ്ട് കാറ്റുപോയ ബലൂൺ പോലെ ആയി... " എടാ നാറി... ഇവിടെയാണോ നിന്റെ ഓഫീസ്.... ഇവളാണോ ഓഡിറ്റർ? " " അത് മോളേ... ഞാൻ... " " നീ കൂടുതൽ ഉരുളണ്ട..... നിക്ക് മനസിലായി.... നിന്റെ വണ്ടി പുറത്ത് കണ്ടിട്ടാ ഞാൻ വിളിച്ചത്.... അവന്റെയൊരു അഭിനയം... ഹ്മ്... " ഇപ്പൊ ഗൗരിക്ക് കാര്യങ്ങളൊക്കെ മനസിലായി അവൾക് ചിരി വന്നെങ്കിലും അതടക്കി..... അവര് രണ്ടാളും മുന്നിലുള്ള ചെയർ വലിച്ചിട്ടിരുന്നു.രാധു അവളോട് ചിരിച്ചു.. " രാധൂ... ഇത് ഗൗരി.... ന്റെ ബെസ്റ്റി.... ഡീ ഇതാണ് രാധിക എന്ന രാധു.... " അവര് പരസ്പരം ഷേക്ക്‌ ഹാൻഡ് ചെയ്തു. " കല്ലൂ നീയെന്താ ഇവിടെ... നിനക്കിപ്പോ ക്ലാസ്സ്‌ ഇല്ലേ...? " കണ്ണൻ ചോദിച്ചതും ആദ്യം ഒന്ന് പകച്ചു. " അത് ക്ലാസൊക്കെ ഉണ്ട്.. പിന്നെ കുറച്ചു ബുക്സ് വാങ്ങാൻ ഉണ്ടായിരുന്നു അപ്പൊ ഞങ്ങള് ഇറങ്ങി.. പിന്നെ പെട്ടന്ന് വീട്ടിൽപോകണ്ടല്ലോ എന്ന് വിചാരിച്ചു ഇങ്ങോട്ട് വന്നതാ... അല്ലാ രാധൂ നിനക്ക് ക്ലാസ് ഇല്ലേ? " " അത്.... അത് പിന്നെ... ഉണ്ട്.... ന്നാ.... " " മതി... മതി... ക്ലാസ് കട്ട്‌ ചെയ്തു അതല്ലേ.... "

അവളൊന്ന് ചിരിച്ചു. കുറച്ചുനേരം അവരവിടെ സംസാരിച്ചിരുന്നു.... മൂന്ന് മണി ആയതും രാധിക എണീറ്റു. " കല്ലൂ.... ഗൗരി ഞാൻ പോവാ... ഇനിയും ലേറ്റ് ആയാൽ വീട്ടിൽ പ്രശ്നം ആകും... " " മോളേ രാധൂ ഞാനും ഏട്ടനും എന്നാ അങ്ങോട്ട് വരേണ്ടത്? " അത് കേട്ടതും രാധിക കണ്ണന്റെ മുഖത്തേക്ക് നോക്കി. അവൻ ചിരിച്ചിരിക്കുന്നുണ്ട്.. " എന്താ നാണം ആണോ.... നമുക്ക് ഇവളുടെ കാര്യം അമ്മയോട് പറഞ്ഞാലോ? " " ഞാൻ ഓക്കേ ആണ്... " കണ്ണൻ പെട്ടന്ന് പറഞ്ഞു. " നിന്റെ പിജി ഇനി രണ്ടുമൂന്നു മാസം കൊണ്ട് കഴിയില്ലേ? എന്നിട്ട് ഏട്ടൻ വന്നു കെട്ടും ല്ലേ?? " കല്ലു ചോദിച്ചതും രാധിക അവളുടെ കയ്യിൽ ചെറുതായൊന്നു പിച്ചി.. " ഞാൻ പോവാണ്.... " അവള് വേഗം അവിടുന്ന് ഇറങ്ങി.. അവള് പോകുന്നതും നോക്കി ഇരിക്കായിരുന്നു കണ്ണൻ. അവള് പോയതും കല്ലുവിനെ നോക്കി. അവള് എങ്ങോട്ടോ നോക്കിയിരിക്കുകയാണ്. " എടീ.... എന്താ നീ നോക്കുന്നത്? " " ഒന്നൂല്യ... " കണ്ണൻ ഇരുന്ന് ഗൗരിയോട് ഓരോന്ന് ചോദിക്കാൻ തുടങ്ങി. ക്ലാസിനെ കുറിച്ചും മറ്റും...കുറച്ചു കഴിഞ്ഞതും അവള് പോകാനിറങ്ങി... ഒപ്പം കണ്ണനും കല്ലുവും. അവളെ ബസ് കയറ്റിവിട്ട ശേഷം കല്ലു കണ്ണന്റെ ബൈക്കിൽ വന്നു കയറി. " കല്ലൂ.... നിനക്ക് എങ്ങനത്തെ പാദസരം ആണ് വേണ്ടത്? " " നീയിപ്പോ വാങ്ങുന്നുണ്ടോ? " " ആ ഇപ്പൊ പോവാലോ നമുക്ക്.... " " ന്നാ കുറേ മണിയുള്ള പാദസരം... " അവൻ വേഗം ജ്വല്ലറിയിൽ പോയി... അവള് പറഞ്ഞ പാദസരം വാങ്ങി കൊടുത്തു. അവരവിടുന്ന് തന്നെ അത് കാലിൽ ഇട്ടു.

" ഇതിനിത്രേം സൗണ്ട് ഉണ്ടോ? " കണ്ണൻ അവിടുന്നിറങ്ങിയതും അവളോട് ചോദിച്ചു. " പിന്നെ... നല്ല രസമില്ലേ... " " നല്ല രസമുണ്ട്... ആനയ്ക്ക് കൂച്ചിവിലങ് ഇട്ടപോലെ ഉണ്ട്... " " പോടാ.... " " പോടീ... വാ നമുക്കെ അച്ഛനും അമ്മയ്ക്കും ഡ്രെസ് വാങ്ങാം... നീ തന്നെ സെലക്ട്‌ ചെയ്തോ... " " എന്താണ് ഇന്ന്... " " എടീ സാലറി കിട്ടി.... അതല്ലേ... " രണ്ടുപേരും ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ഇറങ്ങുമ്പോഴേക്ക് സമയം പോയി.. " ഏട്ടാ.... ഐസ്ക്രീം.... " " നുണച്ചിപാറു... " " പോടാ... " " വാ അവിടെ ഒരു ഷോപ്പ് കാണുന്നുണ്ട്... " കണ്ണൻ അവളുടെ കയ്യും പിടിച്ചു നടക്കാൻ തുടങ്ങി. അവരങ്ങോട്ട് കയറുമ്പോഴാണ് അപ്പുവും ശ്രീലക്ഷ്മിയും ഇറങ്ങുന്നത്.. കല്ലു പല്ല് കടിക്കാൻ തുടങ്ങി. അപ്പുവിന് പെട്ടന്ന് എന്ത് വേണം എന്ന് മനസിലായില്ല.. ശ്രീലക്ഷ്മി പെട്ടന്ന് അവന്റെ കയ്യിൽ പിടിച്ചു വലിച്ചു. അപ്പു കല്ലുവിനെ തന്നെ നോക്കുകയാണ്... അവളവിടെ ഉണ്ടാകും എന്നവൻ പ്രതീക്ഷിച്ചില്ല... കുറച്ചുനേരം അവനെ നോക്കിയശേഷം കല്ലു മുഖം തിരിച്ചു.... അവളുടെ ഹാർട് വല്ലാതെ പിടയ്ക്കുന്നുണ്ട്... കണ്ണുകളിൽ വെള്ളം ഇപ്പൊ പെയ്യും എന്ന രീതിയിൽ നിൽക്കുന്നു. ഏട്ടൻ കണ്ടാൽ അത് പ്രേശ്നമാകും എന്നുറപ്പാണ്..

" ഏട്ടാ... ഞാനൊന്ന് മുഖം കഴുകിയിട്ടു വരാം... " അവള് സാധനങ്ങളൊക്കെ അവനെ ഏല്പിച്ചു മുഖം കഴുകാൻ പോയി. കണ്ണിലുരുണ്ടുകൂടിയ കാർമേഘത്തെ പിടിച്ചു വെക്കാൻ കഴിഞ്ഞില്ല അതവിടെ പെയ്തു തീർന്നു. നന്നായി മുഖം കഴുകി അവള് ചെന്നിരുന്നു. അപ്പോഴേക്കും അപ്പു അവിടുന്ന് പോയിരുന്നു. " കല്ലൂ.... ആ നാറിയുടെ കൂടെയുള്ള ആ പെണ്ണ് ഏതാ... " " അത് ശ്രീലക്ഷ്മി... അവരുടെ അമ്മായിടെ മോള്... " " ഓ... അവര് തമ്മിൽ എന്തെങ്കിലും ഉണ്ടോ? അല്ല ആ പോക്ക് കണ്ടിട്ട് ചോദിച്ചതാ... " ആ ചോദ്യം അവളുടെ ഹൃദയത്തെ കുത്തി മുറിക്കാൻ പോന്നതായിരുന്നു.. അവിടുന്നിറങ്ങി ഓടാൻ തോന്നി... കണ്ണൻ പിന്നെയും എന്തൊക്കയോ ചോദിക്കുന്നും പറയുന്നുമുണ്ട്... എന്നാൽ അവളുടെ ചെവി കൊട്ടിയടച്ചു കഴിഞ്ഞിരുന്നു.. ' ഇല്ലാ... അപ്പുവേട്ടന് അവളുടെ മനസ്സിൽ എന്താണെന്ന് അറിയില്ലാ... അതാകും... അറിഞ്ഞാൽ ഒരിക്കലും അപ്പുവേട്ടൻ അവളുടെ കൂടെ പോകില്ല.... എന്നാൽ ഇവളുടെ കൂടെ കറങ്ങി നടക്കാൻ വേണ്ടിയാണോ എന്നോട് ഒറ്റയ്ക്കു പൊക്കോളാൻ പറഞ്ഞത്.... ഇവിടുന്ന് കണ്ടില്ലായിരുന്നെങ്കിൽ അപ്പുവേട്ടന് ഈ കാര്യം പറയുമായിരുന്നോ...' ചോദ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി അവളുടെ മനസിലൂടെ കടന്ന് പോയി... എവിടെയാണ് ഇരിക്കുന്നതെന്ന ബോധം പോലും അവൾക്കപ്പൊ ഇല്ലായിരുന്നു..................... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story