❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 13

Chekuthante pennu

രചന: ആര്യ പൊന്നൂസ്

എപ്പോഴത്തെയും പോലെ അവളെങ്ങോട്ട് വരും എന്ന ഉറപ്പിൽ അവനുറങ്ങി.......പിറ്റേന്ന് അവൻ പതിവുപോലെ വീട്ടിൽ നിന്നും ഇറങ്ങി. കല്ലുവിനെ നോക്കിയപ്പോൾ കണ്ണൻ അവിടെയിരിക്കുന്നത് കണ്ടു പിന്നെയവൻ അവിടെ നിന്നില്ല വേഗം വണ്ടിയെടുത്തു പോയി... ഇന്നലത്തെ പോലെ വഴിയിൽ കാത്തു നിൽക്കുന്ന കല്ലുവിനെയും പ്രതീക്ഷിച്ചാണ് അവൻ പോയത്.. അവിടെ എവിടെയും കാണാഞ്ഞപ്പോൾ ഫോൺ എടുത്തു വിളിച്ചു നോക്കി അപ്പോഴും ഓഫ് തന്നെ ആയിരുന്നു... ഫ്രൈഡേ ആയതുകൊണ്ട് നേരത്തെ എത്തുകയും വേണം അവൻ വേഗം പോയി.. കല്ലു നേരം വൈകിയാണ് എഴുന്നേറ്റത്. അവള് വാശിപിടിച്ചതുകൊണ്ടാണ് കണ്ണൻ ലീവെടുത്തു അവിടെ നിന്നത്. " എണീറ്റോ.... നീയാണോ കുംഭകർണ്ണി... എന്തൊരു ഉറക്കമാ... " അവളൊന്ന് ചിരിച്ചു... ആ ചിരിയിൽ വേദനയുള്ളത് പോലെ തോന്നി കണ്ണന്. " എന്തേ മോളേ.... കുറവില്ലേ നിനക്ക്? ഒന്നുകൂടി കാണണോ ഡോക്ടറെ? " " കുഴപ്പൊന്നൂല്യ ഏട്ടാ... " " എന്ന വാ കഞ്ഞി കുടിക്കാം... അമ്മ അതാ കഞ്ഞിയും അച്ചാറും എടുത്ത് വച്ചിട്ട്... " അവനവളെ ഉന്തി തള്ളി കഞ്ഞി കുടിപ്പിക്കാൻ കൊണ്ടുപോയി.. അവൾക്കൊന്നും വേണ്ടായിരുന്നു... അപ്പുവേട്ടൻ പറഞ്ഞതൊന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല ഇനി മായുമെന്നും തോന്നുന്നില്ല..

. " കല്ലൂ.... എന്താ നിനക്ക് പറ്റിയത്.... കഞ്ഞി കുടിക്ക് ക്ഷീണം മാറണ്ടേ... എത്ര മരുന്ന് കുടിക്കാനുണ്ട്... " " നിക്ക് വേണ്ടാ ഏട്ടാ... കഴിക്കാൻ പറ്റുന്നില്ല... " " നിന്നെക്കൊണ്ട് കഴിപ്പിക്കാൻ പറ്റോ എന്ന് ഞാൻ നോക്കട്ടെ.. ഇങ്ങ് താ... " അവനത് വാങ്ങി അവൾക്ക് കോരി കൊടുക്കാൻ തുടങ്ങി.. അവൾക്കത് കുടിക്കാതിരിക്കാൻ തോന്നിയില്ല.. ഗീത പണിയൊക്കെ ഒതുക്കി വന്നപ്പോൾ ആണ് ഇത് കാണുന്നത് അവർക്ക് ഒരുപാട് സന്തോഷായി... അവര് കണ്ണന്റെ അടുത്തിരുന്നു അവനെ തലോടി.. " നിക്ക് മതിയേട്ടാ... കുറേ കഴിച്ച്.... " " ഒരു സ്പൂൺ കൂടി.... പ്ലീസ് നിക്ക് വേണ്ടി.. " അവളത് വാങ്ങി എണീറ്റു... മുക്കാൽ ഭാഗവും അവനവളെ കൊണ്ട് കുടിപ്പിച്ചിരുന്നു. പാത്രം ഗീത വാങ്ങി അടുക്കളയിലേക്ക് നടന്നു. കല്ലു മരുന്നൊക്കെ കുടിച് അവളുടെ ബാഗുമെടുത്തു കണ്ണന്റെ അടുത്ത് വന്നിരുന്നു... " ഇതെന്താ പതിവില്ലാതെ ബാഗൊക്കെ കൊണ്ട്.. വയ്യാതെ ആയതോണ്ടാണോ പഠിക്കാൻ ഇന്ട്രെസ്റ്.? " " അതല്ല റെക്കോർഡ് കംപ്ലീറ്റ് ചെയ്യാനുണ്ട്... ഇന്ന് വെക്കാൻ പറഞ്ഞതാ... തിങ്കളാഴ്ച വച്ചില്ലേൽ അയാളെന്നെ കൊല്ലും " " അങ്ങനെ വരട്ടെ ഇപ്പോഴല്ലേ നിനക്ക് പെട്ടന്ന് പനി വന്ന റൂട്ട് ക്ലിയർ ആയത്.. പേടിപ്പനി ആയിരുന്നല്ലേ... ഈ തെണ്ടി നടക്കുന്ന നേരം കൊണ്ട് അതൊക്കെ നിനക്ക് എഴുതി കറക്റ്റ് ടൈമിന് സബ്‌മിറ്റ് ചെയ്തൂടെ...

എന്തിനാ പറയിപ്പിക്കുന്നെ? " " ഈ.... അതിലൊരു സുഗല്യ കറക്റ്റ് ടീച്ചർമാര് പറയുമ്പോഴേക്കും ഇതൊക്കെ സബ്‌മിറ്റ് ചെയ്യുന്ന നിന്നെ പോലുള്ള പഠിപ്പിസ്റ്റിനൊന്നും ആ ത്രില്ല് കിട്ടില്ല മോനെ... പറഞ്ഞ ഡേറ്റും കഴിഞ്ഞു അങ്ങേരുടെ തെറിയും കേട്ട്... അവസാനം അങ്ങേരുടെ കയ്യും കാലും പിടിച്ചു ഇതങ്ങു കൊടുക്കുമ്പോൾ ഉണ്ടാല്ലോ..... ഓ കുളിരു കോരുവാ ആലോചിക്കുമ്പോൾ തന്നെ... " " ഓ അതോണ്ടാവും കള്ളപ്പനിയുമായി ഇരിക്കുന്നെ... " " പോടാ .... " അവള് വേഗം ബുക്കെടുത്തു. " ഇതാരുടേയാ? " കണ്ണന് നീട്ടി അവള് ചോദിച്ചു... " എന്റേത്.. പോടീ അവിടുന്ന് സ്വന്തം ബുക്കുപോലും അവൾക്ക് അറിയില്ല... " " എന്റേതല്ല... " അവളത് മറച്ചു നോക്കി... " ഈ നാറി എന്തിനാ എന്റെ ബാഗിലിട്ടത്? " " ഏത് നാറി " " സുവിൻ.... ന്റെ ക്ലാസിൽ ഉള്ളതാ... " കണ്ണനത് തുറന്ന് നോക്കി... " എന്ത് മനോഹരം ഒരു വരിപോലും ഇല്ലാ... " അവൻ മറച്ചതും ഒരു പേപ്പർ വീണു. അവനത് വായിച്ചു... " ചക്കരമോളല്ലേ ഇത് കൂടി എഴുതണേ.... ഡയറി മിൽക്ക് വാങ്ങി തരും ഉറപ്പ്.... " . കണ്ണൻ ചിരിക്കാൻ തുടങ്ങി. " നിന്റേത് കംപ്ലീറ്റ് അല്ല പിന്നെയാണോ ഇത്? ഇലനക്കി പട്ടീടെ ചിറി നക്കി പട്ടി... " " ഞാൻ എഴുതൊന്നും ഇല്ലാ ന്റേത് തന്നെ ഇയ്യ് അല്ലേ എഴുതാ... " " ഞാനോ.... ആര് പറഞ്ഞു... " " പിന്നെ അന്നെ ലീവെടുപ്പിച്ചത് എന്തിനാ കാണാനോ... എഴുതി താ... കുറച്ചു എഴുതിയ മതി... നോക്ക് ന്റെ ഹാൻഡ് റൈറ്റിംഗുമായി ഒപ്പിച് എഴുതണം... ട്ടോ... ഇന്നാ ഇതില് നോക്കി എഴുതിയാൽ മതി.. "

അവൻ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപ് അതൊക്കെ അവനു കൊടുത്തു അവള് പോയി കിടന്നു... മരുന്ന് കുടിച്ച ക്ഷീണത്തിൽ വേഗം ഉറങ്ങി..അവനിരുന്നു എഴുതികൊടുക്കാൻ തുടങ്ങി.... ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനാണ് പിന്നെ എണീറ്റത്..... അപ്പു ടൈം കിട്ടുമ്പോഴൊക്കെ ഫോണെടുത്തു അവളെ വിളിച്ചു എന്നാൽ ഫോൺ ഓഫായിരുന്നു... ' ഇവൾക്കിതൊന്ന് ഓണാക്കിയാൽ എന്താ... ഞാൻ പെട്ടന്നുണ്ടായ ദേഷ്യത്തിൽ പറഞ്ഞതാണെന്ന് അവൾക്കറിയില്ലേ... പിന്നെയെന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത്...' അവൻ സോറി പറഞ്ഞുകൊണ്ട് കുറേ മെസ്സേജ് അയച്ചിട്ട്.. വൈകിട്ട് തിരിച്ചുപോകുമ്പോഴും അവളെ നോക്കി പുറത്തൊന്നും കണ്ടില്ല.. ആകെ അസ്വസ്ഥത ആകാൻ തുടങ്ങി. ഒരു തരം ഭ്രാന്ത്‌... ' കല്ലൂ..... നീയിത് എവിടെയാ.... നിനക്കറിയില്ലേ നീയില്ലാതെ എനിക്ക് പറ്റില്ലാന്നു.... ഒന്ന് വാ കല്ലൂ.... ഇത്രെയും നേരമൊക്കെ നിനക്കെന്നോട് പിണങ്ങിയിരിക്കാൻ കഴിയോ?? ' അവൻ ബുക്കെടുത്തു വലിച്ചെറിഞ്ഞു.. ആദ്യമായിട്ടാണ് അവള് ഇങ്ങനെ മിണ്ടാതിരിക്കുന്നത്...

എന്തൊക്കെ പറഞ്ഞാലും ചെയ്താലും പിന്നെയും പിന്നാലെ വരുന്നവൾ.... ആലോചിക്കും തോറും ദേഷ്യം വന്നു. അപ്പോഴാണ് ശ്രീലക്ഷ്മി അങ്ങോട്ട് വന്നത്...അവള് കല്ലുവിനെ പോലെ മുടി കെട്ടി വെക്കുകയും ഡ്രെസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. " അപ്പുവേട്ടാ..... പോവണ്ടേ നമുക്ക് അവരെ പഠിപ്പിക്കാൻ... " അവനവളെയൊന്ന് നോക്കി... " എന്റെ കാര്യം ഞാൻ നോക്കും... അതിലിടപെടാൻ നീയാരാ... " " അപ്പുവേട്ടാ ഞാൻ.... " " ഞാൻ നല്ല മൂഡിലല്ല.... നീ ചെല്ല്.... " അവള് പിന്നെയും അവിടെ തന്നെ നിന്നു. " എന്താടി നിനക്ക് പറഞ്ഞത് മനസിലായില്ലേ... ഇറങ്ങി പോവാൻ... " അവന്റെ അങ്ങനെയൊരു ഭാവം അവളാദ്യമായി കാണുകയായിരുന്നു അവളൊന്ന് പേടിച്ചു വേഗം അവിടുന്ന് ഇറങ്ങി... അവൻ വാതിൽ വലിച്ചടച്ചു.. കയ്യ് ഭിത്തിയിൽ കുത്തി. ' കല്ലൂ....... ഒന്ന് വാ...... damn't...' അവനവിടെ കിടന്നു.... ' അവളിനി തറവാട്ടിൽ ഉണ്ടാകോ?' അവൻ വേഗം അങ്ങോട്ടിറങ്ങി.. ശ്രീലക്ഷ്മി അവന്റെയൊപ്പം ഇറങ്ങാൻ നോക്കിയതും അവനൊന്നു തറപ്പിച്ചു നോക്കി. " നീയെങ്ങോട്ടാ? " " അപ്പുവേട്ടന്റെ കൂടെ.... " " എന്റെ പിന്നാലെ നടക്കുന്നത് എനിക്കിഷ്ടല്ല... നിനക്ക് സ്റ്റഡി ലീവല്ലേ പഠിക്കാൻ നോക്ക്... " " അതിനെന്താ അവിടുന്ന് പഠിക്കാലോ? " " ഞാൻ കഴിവിന്റെ പരമാവധി മാന്യമായിട്ടാണ് നിന്നോട് പെരുമാറുന്നത്...

അത് നീയായിട്ട് ഇല്ലാതാക്കേണ്ട.... നീ കണ്ട സ്വഭാവം അല്ല വേറൊരു സ്വഭാവം കൂടി എനിക്കുണ്ട്... അത് വെറുതെ എടുപ്പിക്കരുത്... രണ്ടുപേർക്കും അത് ബുദ്ധിമുട്ടാകും... " അവൻ തറവാട്ടിൽ പോയി നോക്കി. അവളവിടെ ഇല്ലായിരുന്നു. അജുവും ആദിയും ബുകുമെടുത്തു വേഗം വന്നിരുന്നു. അവനു പഠിപ്പിക്കാൻ പോലും തോന്നിയില്ല. " എടാ... നമുക്ക് നാളെ പഠിക്കാം... " അവൻ തിരിച്ചു പോന്നു... അവളുടെ ജനലിന്റെ അങ്ങോട്ട് നോക്കി അതടച്ചിട്ടുണ്ടായിരുന്നു..... ' ഇവളിത് എവിടെയാ.... ' അവൻ വീട്ടിലേക്ക് നടന്നു. അമ്മയും ശ്രീലക്ഷ്മിയും പുറത്തിരിക്കുന്നുണ്ട് അവനവരെ മൈൻഡ് ചെയ്യാതെ ഉള്ളിലേക്ക് നടന്നു. " എടാ അപ്പൂ നീയെന്തിനാ ഇവളെ ചീത്ത പറഞ്ഞത്? " " ഞാനെപ്പോഴാടി നിന്നെ ചീത്ത പറഞ്ഞത്... അമ്മയോട് ഞാൻ എപ്പോഴും പറയുന്നതാ മറ്റുള്ളവർ പറയുന്നത് കേട്ട് എന്റെ മെക്കിട്ട് കേറരുതെന്ന്... " അവൻ വേഗം റൂമിൽ കയറി കതകടച്ചു. " ഈ ചെറുക്കനിതു എന്താ പറ്റിയെ? " " മാമി അപ്പുവേട്ടൻ എന്താ ഇന്നിങ്ങനെയൊക്കെ സംസാരിക്കുന്നത്.... എന്ത് സോഫ്റ്റ്‌ ആയിട്ട് സംസാരിക്കുന്ന ആളാണ്? " " സോഫ്റ്റോ.... അവനോ?? ഇതാണ് അവന്റെ രീതി... നീ ഇവിടെ വന്ന് നിന്നതോണ്ട് ആകും അങ്ങനെ നിന്നത്... ഈ കണക്കിന് ആ കല്ലുവിനെ പറയുന്നത് കേട്ടാൽ നീയെന്ത് പറയും....

അതായിട്ടാണ് അപ്പുവേട്ടാ എന്നും വിളിച്ചു പിന്നേം വരുന്നേ വേറെ വല്ലവരും ആയിരുന്നേൽ അവനെ തിരിഞ്ഞ് നോക്കില്ല.." അവരവിടുന്ന് എണീറ്റ് പോന്നു.. ' ഓഹ് അപ്പൊ കല്ലു പോയതിന്റെ സങ്കടത്തിൽ ആകും... സാരല്യ ഞാൻ വെയിറ്റ് ചെയ്യാം... എത്ര ദിവസം അവളുടെ പിന്നാലെ ഇങ്ങനെ പോകും.. ' അപ്പുവിന് ദേഷ്യവും സങ്കടവും കൂടാൻ തുടങ്ങി... ' അവളെ ജസ്റ്റ്‌ ഒന്ന് കണ്ടാൽ മതിയായിരുന്നു... കല്ലൂ.... ഒന്ന് ഇങ്ങോട്ട് വാടി....' ഫോൺ റിങ് ചെയ്തതും അവൻ ആവേശത്തോടെ നോക്കി.. എന്നാൽ കല്ലു അല്ലായിരുന്നു.. പിറ്റേന്ന് അവൻ അവളെയും നോക്കി ഉമ്മറത്തിരിക്കാൻ തുടങ്ങി. എന്നാൽ അവള് പുറത്തേക്കൊന്നും അധികം വന്നില്ല... ഒടുക്കം എന്തോ കാരണമുണ്ടാക്കി അങ്ങോട്ട് പോയി അവനെ കണ്ടതും അവനു മുഖം കൊടുക്കാതെ അവളകത്തു കയറി വാതിലടച്ചു... അതൂടെ ആയപ്പോ അവനു ദേഷ്യം കൂടി.. അവൻ തിരിച്ചു വന്ന് ഫ്ലവർ വേസ് എടുത്തെറിഞ്ഞു. " എന്താടാ... നിനക്കെന്താ ഭ്രാന്താണോ? " " ആ എനിക്ക് ഭ്രാന്താ... നിങ്ങക്ക് അതിനിപ്പോ എന്താ... " അവൻ ടെറസിൽ കയറി ഇരുന്നു. കഴിക്കാൻ വിളിച്ചിട്ട് പോലും ചെന്നില്ല.. ശ്രീലക്ഷ്മിക്കിപ്പോ അവനോട് മിണ്ടാൻ പോയിട്ട് അവനെ നോക്കാൻ പോലും പേടിയായിരുന്നു.ഞായറാഴ്ച അവൻ അങ്ങോട്ട് നോക്കിയിരിക്കുമ്പോഴാണ് രണ്ടു പയ്യന്മാർ ബൈക്കിന് അങ്ങോട്ട് പോയത് കണ്ടത്. അവനവിടുന്ന് ഏന്തി വലിഞ്ഞു നോക്കി.

കല്ലു അവരോട് സംസാരിക്കുന്നത് കണ്ടതും അവനു സങ്കടമാകാൻ തുടങ്ങി അവളുടെ ഒപ്പം കണ്ണനുമുണ്ട്.. ' ഇവന്മാരെതാ... അവളെന്തിനാ കൊഞ്ചാൻ നിൽക്കുന്നെ?' അവൻ ചവിട്ടിതുള്ളി സിറ്റൗട്ടിൽ ചെന്നിരുന്നു.. " ദക്ഷേ നീയെന്താ ഫോൺ ഓഫ് ചെയ്ത് വച്ചത്... ഞാനാ റെക്കോർഡിന്റെ കാര്യം പറയാൻ എത്ര വട്ടം വിളിച്ചെന്നറിയോ? "സുവിൻ " നീയാണോ റെക്കോർഡ് ഇവളുടെ ബാഗിൽ വച്ചത്? " കണ്ണൻ " ആ.... " " വളരെ നല്ല കാര്യം... കൊടുക്കുമ്പോൾ പഠിക്കുന്നോരുടെ കയ്യിൽ കൊടുക്കണ്ടേ? " കണ്ണൻ പറഞ്ഞതും കല്ലു ദേഷ്യത്തോടെ അവനെ നോക്കി. " എടാ സുവിനെ ഒരു പത്ത് പ്രോബ്ലെംസ് സോൾവ് ചെയ്ത് വച്ചിട്ടുണ്ട്... ബാക്കിയൊരു അഞ്ചേണ്ണം അത് നീ ചെയ്തോ" . അവള് വേഗം അതെടുത്തു അവനു കൊടുത്തു. അപ്പോഴേക്കും ഗീത അവർക്ക് ചായ കൊടുത്തു. സുവിന്റെ കൂടെ വന്ന കിരൺ കല്ലുവിനെ നോക്കുന്നത് കണ്ണൻ നോട്ട് ചെയ്തു. " എടീ കല്ലൂ... ആ ചെറുക്കന് നിന്നോടെന്തെങ്കിലും ഉണ്ടോ? " " ഉണ്ട്... നീയത് പറഞ്ഞു അവനെ നന്നാക്കണം... ന്റെ പിന്നാലെ നടക്കേണ്ട പറ ട്ടോ... " " ഹ്മ്.... ശരിയാ പാവം ചെറുക്കാനാ തോന്നുന്നു.... നിന്റെ പിന്നാലെ നടന്നു അവന്റെ ജീവിതം തുലയണ്ടല്ലോ... " കല്ലു മുഖം ചുളിച്ചു. കുറച്ചു കഴിഞ്ഞതും കണ്ണൻ കിരണിന്റെ തോളിൽ കയ്യിട്ട് പുറത്തേക്ക് നടന്നു അവനോട് കാര്യങ്ങളൊക്കെ പറഞ്ഞു.കുറച്ചു കഴിഞ്ഞു അവര് തിരിച്ചു പോയി. കല്ലു ടി വി കാണുമ്പോഴാണ് ഗീത വിളിച്ചത്... ഒരു പാത്രത്തിൽ എന്തോ അവളുടെ കയ്യിൽ കൊടുത്തു... "

ഇത് അമ്മായിക്ക് കൊണ്ട് കൊടുക്ക് വേഗം... " " നിക്കൊന്നും വയ്യാ... അമ്മയ്ക്ക് പോയാൽ എന്താ? " " നീ വെറുതെ ഇരിക്കല്ലേ... പോയി കൊടുത്തിട്ട് വാ " അവളെന്തൊക്കയോ ഞൊടിഞ്ഞു അവിടുന്ന് ഇറങ്ങി അങ്ങോട്ട് നടന്നു. ഫ്രന്റിൽ അപ്പു ഇരിക്കുന്നത് കണ്ടതും അവള് അടുക്കളവഴി ചെന്നു. അവളെ കണ്ടതും അവൻ വേഗം മുറ്റത്തേക്കിറങ്ങി. ദേഷ്യമാണോ സങ്കടമാണോ സന്തോഷമാണോ അപ്പൊ ഉണ്ടായതെന്ന് അവനു മനസിലായില്ല..അവനവളെയും കാത്ത് അവിടെ നിന്നു " അമ്മായി.... ദാ... " " നീയിത് എവിടെ ആയിരുന്നു... എന്താ മുഖം വല്ലാതിരിക്കുന്നെ? " " ഒന്നൂല്യ നിക്ക് പഠിക്കാൻ ഉണ്ടായിരുന്നു... ഞാൻ പിന്നെ വരാം... " അവള് വേഗം തിരിഞ്ഞു നടന്ന്.. അപ്പുവിനെ കടന്ന് പോകാൻ നോക്കിയതും അവനവളുടെ കയ്യിൽ പിടിച്ചു. അവളവനെ തറപ്പിച്ചു നോക്കി... " കയ്യെടുക്ക്.... " " കല്ലൂ സോറി..... എടോ.... ഞാൻ ദേഷ്യത്തിൽ പറഞ്ഞതാ അത് വിട്ടേക്ക്.... " " എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യം ഇല്ലാ.... മാറ് നിക്ക് പോണം.... " " കല്ലൂ... എന്ത്... പ്ലീസ്.... ഞാൻ സോറി പറഞ്ഞില്ലേ? " " ഒരാളെ കത്തികൊണ്ട് കുത്തിയിട്ട് സോറി പറഞ്ഞിട്ടെന്താ.... എന്നെ എന്റെ വഴിക്ക് വിട്ടേക്ക്... ഞാനായിട്ട് തുടങ്ങിയതല്ലേ... ഞാനായിട്ട് തന്നെ അവസാനിപ്പിക്കാണ് എല്ലാം... ലീവ് മീ അലോൺ.... "

" എനിക്ക് പറ്റില്ലാ കല്ലൂ... സത്യായിട്ടും പറ്റില്ലാ.... ഈ ഒരു തവണ എന്നോട് ക്ഷമിക്ക്.... പ്ലീസ് കല്ലൂ.... പ്ലീസ്.... " അവളവന്റെ കൈ വിടുവിപിച്ചു തിരിഞ്ഞു നടന്നു... അവനവൾ പോകുന്നതും നോക്കി നിന്നു.. ശ്രീജ ഇതെല്ലാം കേട്ട് നിൽക്കുകയായിരുന്നു..അവരവന്റെ അടുത്തേക്ക് ചെന്നു. " എന്താടാ... എന്താ കാര്യം? " അവനൊന്നും മിണ്ടിയില്ല.. " നിന്നോടാ ചോദിക്കുന്നത്... കല്ലുവിന് എന്താ പറ്റിയത്... നീയവളെ എന്താ കാട്ടിയെ? " ഒടുക്കം അവനെല്ലാം പറഞ്ഞു. അത് കേട്ടുകഴിഞ്ഞതും അവരവന്റെ കരണംപുകയുമാറ് ഒന്ന് കൊടുത്തു.അവൻ മുഖത്ത് കൈ വച്ചു. " ഒരു കാര്യം പറഞ്ഞേക്കാം ഇനി മേലാൽ അവളുടെ പിന്നാലെ നടന്നേക്കരുത്... " " അമ്മേ... " " എന്താടാ... നിന്റെ കൂടെ അവള് നരകിച്ചു ജീവിക്കുന്നത് കാണാൻ നിക്ക് പറ്റില്ല... നീ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ആരെങ്കിലും അവളെ ചീത്ത പറയുന്നത്... ഇടയ്ക്ക് ഏടത്തി എന്തെങ്കിലും പറയും... എന്നിട്ട് അവനവളെ.... നീയാരെ കണ്ടിട്ടാ ഇത് പഠിച്ചത്... നിന്റെ അച്ഛൻ എപ്പോഴേലും എന്റെ നേരെ കൈ ഉയർത്തിയത് നീ കണ്ടിട്ടുണ്ടോ... ഉണ്ടോന്ന്.. എല്ലാരും പറയുന്നത് നീയോ കുട്ടനോ അവളെ കല്യാണം കഴിക്കണം എന്നാ... എന്തായാലു ഞാൻ ഏട്ടനോട് പറയും നിനക്കവളെ തരേണ്ട എന്ന്... "

" അമ്മേ വെറുതെ ന്നെ ഭ്രാന്താക്കല്ലേ... ഞാൻ പറഞ്ഞില്ലേ കല്ലു ലച്ചൂനെ.... " " നിർത്തെടാ... ഒരു ലച്ചു.... കല്ലു എന്തായാലും അങ്ങനെ ചെയ്യില്ല... ഇനി ചെയ്തിട്ടുണ്ടെങ്കിൽ അതിനെന്തേലും കാരണവും ഉണ്ടാകും... പിന്നെ നീയീ ലച്ചു എന്ന് പറയുന്ന സാധനത്തിനെ എനിക്ക് വല്ല്യ ഇഷ്ട്ടൊന്നും അല്ലാ... അവളുടെ അമ്മയുടേത് കുറേ ഞാൻ അനുഭവിച്ചതാ.... അതാ അവിടുന്നൊക്കെ ഇട്ടെറിഞ്ഞു ഇവിടെ വന്നത്... അമ്മയുടെ മോളല്ലേ അത്ര നല്ലതൊന്നും ആവില്ല... നീ കല്ലുവിനോട് ചോദിച്ചോ എന്താ ഉണ്ടായതെന്ന്... അവള് പറഞ്ഞത് അപ്പാടെ വിശ്വസിച്ചതല്ലേ... അപ്പൊ കല്ലൂന് തോന്നി കാണും നിനക്കവളെ വിശ്വാസം ഇല്ലാന്ന്.... ഞാൻ പറഞ്ഞത് മറക്കണ്ട ഇനി കല്ലൂന്റെ പിന്നാലെ പോകരുത് അവളുടെ നല്ലതിന് വേണ്ടിയാ.... " അവര് തിരിഞ്ഞു നടന്നു... അവന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.. അത് വേഗം തുടച്ചു.. ' കല്ലൂ തെറ്റ് എന്റെ ഭാഗത്താ നീയെന്നെ വേണ്ടാന്ന് വെക്കല്ലേ.... ' അവനവിടുന്ന് അകത്തേക്ക് നടന്നു. അപ്പോഴാണ് ശ്രീലക്ഷ്മി ആരോടോ സംസാരിക്കുന്നത് കേട്ടത്. " അമ്മ നോക്കിക്കോ ഇവിടുന്ന് വരുന്നതിന് മുൻപ് അപ്പുവേട്ടനെ കൊണ്ട് ഞാൻ ഇഷ്ടാണെന്ന് പറയിക്കും... ഇപ്പൊ കല്ലു പോയ എന്തോ മൂഡിലാ... കുറച്ചിസം കഴിഞ്ഞാൽ അതൊക്കെ റെഡി ആകും... അപ്പൊ ഞാനെല്ലാം പറഞ്ഞു അപ്പുവേട്ടനെ ന്റേത് ആക്കും... " ' ഈശ്വരാ കല്ലു പറഞ്ഞതൊക്കെ സത്യമായിരുന്നല്ലേ.... ഞാനവളെ എന്തൊക്കെ.... ഈ നായിന്റെ മോളേ ഞാൻ ' അവൻ അവളുടെ റൂമിലേക്ക് ചെന്ന് വാതിലടച്ചു. അവള് പെട്ടന്ന് ഞെട്ടി പോയി. മുൻപിൽ ദേഷ്യത്തോടെ നിൽക്കുന്ന അപ്പുവിനെ കണ്ടതും അവള് പേടിച്ചു..

" എന്താടി .... നിനക്കെന്നെ വേണോ.... വേണോന്ന് " " അത് അപ്പുവേട്ടാ..... ഞാൻ " " ചോദിച്ചതിന് ഉത്തരം പറയെടി.... " അവള് വേണമെന്നും വേണ്ടെന്നും തലയാട്ടി.. " നിനക്കെന്നെ ഇഷ്ടാണോ? ആണോ എന്ന്... വാ തുറന്ന് പറയെടി പുല്ലേ... " " ഇഷ്ടാണ്.... " " എനിക്ക് കല്ലൂനെ ഇഷ്ടാണെന്ന് നിനക്കറിയാമായിരുന്നോ? " " ഉം.... " " അന്ന് കുളത്തിന്റെ അവിടെ എന്താ ഉണ്ടായത്? " അത് കേട്ടതും അവളൊന്ന് തറപ്പിച്ചു നോക്കി... ദേഷ്യം വന്നതും അവളുടെ ഫോണെടുത്തു അവനെറിഞ്ഞു അവളുടെ മുടിയിൽ കുത്തിപിടിച്ചു. അവള് വേദനകൊണ്ട് കരഞ്ഞെങ്കിലും അവനത് മൈൻഡ് ചെയ്തില്ല. " പറയെടി നായിന്റെമോളെ.... " അവളൊന്നും മിണ്ടാതെ കരയുന്നത് കണ്ടതും അവളുടെ ഇരുകവിളിലും അവന്റെ കൈ പതിച്ചു.. " ഇനിയും കിട്ടേണ്ടെങ്കിൽ പറഞ്ഞോ നീയ്യ് " അവളെല്ലാം പറഞ്ഞു. അവന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നു.. ഒരെണ്ണം ശക്തിയിൽ അവൾക്ക് കൊടുത്തതും അവള് വേച്ചു വേച്ചു വീണു പോയി. അവിടുന്നവൻ കഴുത്തിന് കുത്തിപിടിച്ചു ഭിത്തിയോട് ചേർത്തു. അവളുടെ കണ്ണുകൾ നിറഞ്ഞു .... ശ്വാസം കിട്ടാതെ ആയി... " ഡീ..... ഞാൻ നിന്നെയൊരു അനിയത്തി ആയിട്ടാ കണ്ടത്..... ന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് കല്ലു മാത്രാ.... നിനക്കവളുടെ സ്ഥാനം വേണല്ലേ.... "

അവനവളുടെ തല ഭിത്തിയോട് ഇടിച്ചു..അവള് കരയാൻ തുടങ്ങി. " നിർത്തേടി കരച്ചില്... സൗണ്ടെങ്ങാനും പുറത്ത് കേട്ടാൽ നിന്നെ ഞാൻ അറക്കും.... നീയെന്താടി ന്റെ കല്ലൂനെ പോലെ ആകാൻ നോക്കാണോ? ഒരു നൂറു ജന്മം തപസ് ചെയ്താൽപോലും നിനക്കതിന് കഴിയില്ല... " അവനു ദേഷ്യം അടങ്ങുന്നില്ലായിരുന്നു അവൾക്കിട്ട് ഒരെണ്ണം കൂടെ കൊടുത്തു അവളതിൽ വീണു പോയി... " നിന്റെ അമ്മ പറഞ്ഞിട്ട് വന്നതാണോ നീ.... ഇനി നിന്നെ എന്റെ മുന്നിൽ കാണരുത്.... ഇറങ്ങി പോടീ ഇവിടുന്നു.... " അവൻ വാതിൽ തുറന്നു അവളുടെ ബുക്കും സാധനങ്ങളുമൊക്കെ എടുത്ത് വലിച്ചെറിഞ്ഞു... ശ്രീജ അങ്ങോട്ട് വന്നപ്പോൾ കലിപ്പൂണ്ട് നിൽക്കുന്ന അപ്പുവിനെയാണ് കണ്ടത്. ശ്രീലക്ഷ്മി തറയിലിരുന്ന് വാവിട്ടു കരയുന്നുണ്ട്. അവർക്ക് കാര്യങ്ങളൊക്കെ ഏകദേശം മനസിലായി. അവര് വേഗം അവളുടെ അടുത്തേക്ക് ചെന്നു അവളെ എണീപ്പിച്ചു... " എടാ അപ്പൂ നീയിത് എന്താ കാട്ടിയത്... അതൊക്കെ എടുത്ത് അകത്തു വെക്ക്... മോള് വാ... " അവളുടെ കൈ പിടിച്ചു അടുക്കളയിലേക്ക് നടന്നതും അവനവളെ പിടിച്ചു തള്ളി. " നിന്നോട് ഇവിടുന്ന് ഇറങ്ങി പോകാനാ പറഞ്ഞത് ... " " അപ്പൂ.... " " വേറാരും ഇതിൽ ഇടപെടേണ്ട... ഞാനായിട്ട് ചെയ്ത തെറ്റ് ഞാനായിട്ട് തിരുത്താണ്... ഇറങ്ങിപ്പോടി മറ്റവളെ നീ ഇനിയും എന്റെ കൈക്ക് പണി ഉണ്ടാക്കരുത്....

വേഗം പൊയ്ക്കോ.... ഇനി നീ ഇവിടെ നിന്നാൽ പച്ചയ്ക്ക് നിന്നെ കത്തിക്കും ഞാൻ.... " " അപ്പൂ..... " ശ്രീജയെ അവനൊന്നു നോക്കി... ഇങ്ങനെ അവരും ആദ്യമായാണ് അവനെ കാണുന്നത്.... ശ്രീലക്ഷ്മി വേഗം അവളുടെ സാധനങ്ങൾ പെറുക്കി കൂട്ടാൻ തുടങ്ങി.അവൾക്ക് കരച്ചില് അടക്കാൻ കഴിയുന്നില്ല.... അവള് വേഗം അതൊക്കെ ബാഗിലെടുത്തിട്ട്... അവൻ തിരുത്തി പറയുമെന്ന പ്രതീക്ഷയിൽ ഒന്നുകൂടി അവന്റെ മുഖത്തേക്ക് നോക്കി.... അവന്റെ കണ്ണുകളിൽ അപ്പോഴും അവളോടുള്ള അടങ്ങാത്ത ദേഷ്യമായിരുന്നു. അവള് വേഗം മുഖമൊക്കെ കഴുകി പോകാൻ റെഡി ആയി.... " യു are a ബീസ്റ്റ് ...... a ഡെവിൾ.... " അവളവനെ നോക്കി അലറി... " അതേടി ഞാൻ ചെകുത്താൻ തന്നെയാ.... നീയെന്താ വിചാരിച്ചത്.... ഈ ചെകുത്താനെയാ ന്റെ കല്ലു സ്നേഹിച്ചതും.... അധികം ചിലയ്ക്കാതെ ഇറങ്ങി പോകാൻ നോക്ക്.... " " നിങ്ങക്ക് ഭ്രാന്താണ്... " " അതേ.... ഈ ഭ്രാന്ത്‌ അവൾക്ക് മാത്രേ താങ്ങാൻ പറ്റൂ..... അധികം പ്രസങ്ങിക്കാൻ നിക്കാതെ ഇറങ്ങി പോടീ.....നിന്നെ.... " അവനവളെ പുറത്തേക്ക് തള്ളി. ശ്രീജ വേഗം പിടിച്ചതുകൊണ്ട് അവള് വീണില്ല.. അപ്പു അകത്തേക്ക് പോയി വാതിലടച്ചു.. ശ്രീലക്ഷ്മിക്ക് കരച്ചില് വന്നെങ്കിലും അതടക്കി. " നീയെന്തിനാ മോളേ വേണ്ടാത്ത പണിക്ക് പോയത്....

അതുകൊണ്ടല്ലേ അവന്റേന്ന് കിട്ടിയത്... സ്നേഹിക്കുന്നത് തെറ്റൊന്നും അല്ല അതിനു മുൻപ് സ്നേഹിക്കുന്ന ആളുടെ മനസ്സിൽ എന്താന്ന് അറിയണം... അപ്പൂന്റെ മനസില് കല്ലു മാത്രേ ഉള്ളൂ.... ഇനിയതൊക്കെ പറഞ്ഞിട്ട് എന്താ... " അവളൊന്നും പറഞ്ഞില്ല വേഗം അവിടുന്നിറങ്ങി... ശ്രീജ അപ്പുവിനെ വിളിച്ചെങ്കിലും അവൻ വാതിൽ തുറന്നില്ല..... അവൻ കട്ടിലിൽ മലർന്ന് കിടക്കുകയായിരുന്നു... കല്ലു അന്ന് നിസ്സഹായതോടെ അവനെ നോക്കിയതാണ് മനസ് നിറയെ.. അതാലോചിക്കും തോറും കണ്ണുകൾ നിറഞ്ഞു. ' കല്ലൂ.... മോളേ..... ' അവൻ ഫോണെടുത്തു ഒന്നുകൂടെ വിളിച്ചു അപ്പോഴും ഓഫ്.. അവനങ്ങനെ അവിടെ കിടന്നു. രാത്രി അച്ഛൻ വിളിച്ചപ്പോഴാണ് എണീറ്റത്.. ഭക്ഷണം കഴിക്കാൻ ഇരുന്നെങ്കിലും അവനു വേണ്ടായിരുന്നു. " അപ്പൂ.... നിന്റെ ഈ സ്വഭാവം നല്ലതിനല്ലാ... തല്ലി വളർത്തേണ്ട പ്രായം ഒക്കെ കഴിഞ്ഞു.. ഇന്നവൾക്ക് എന്തേലും പറ്റിയിരുന്നെലോ... എന്താകുമായിരുന്നു... ഒന്നുമില്ലെങ്കിലും നീയൊരു അധ്യാപകൻ അല്ലേ അതിന്റെ വകതിരിവ് കാണിക്കേണ്ടെ? ശരി അതൊക്കെ പോട്ടെ ഇരുന്ന് കഴിക്ക്... " അവൻ ഒന്നും പറയാതെ കഴിക്കാൻ തുടങ്ങി.. " നിന്റെ അമ്മ പറഞ്ഞു നിനക്ക് കല്ലൂനെ ഇഷ്ടാണെന്ന്... അത് സത്യാമാണോ? " " ഉം.... എനിക്ക് ഇഷ്ടാണ്... "

" അങ്ങനെയാണേൽ ഞാൻ അളിയനോടും മറ്റും സംസാരിക്കാം.... ഒരു മോതിരമാറ്റമെങ്കിലും നടത്തി വെക്കാം... എന്തേ... " അവന്റെ കണ്ണുകൾ തിളങ്ങി... മുഖത്ത് ചിരി വിരിഞ്ഞു. " അത് വേണ്ടാ.... " ശ്രീജ പറഞ്ഞതും രണ്ടാളും അവരെ നോക്കി. " എന്തിനാ അവളുടെ ജീവിതം നശിപ്പിക്കാൻ ആണോ.... ഇവന്റെ ഈ സ്വഭാവം മാറ്റട്ടെ എന്നിട്ട് ആലോചിക്കാം... അല്ലെങ്കിൽ ആ പാവം പെണ്ണിന് കണ്ണീർഒഴുക്കാനേ നേരം കാണു.... " അവനമ്മയെ നോക്കി.... ദേഷ്യത്തിൽ പാത്രം തട്ടി തെറുപ്പിച്ചു അവിടുന്നെണീറ്റു... " എടാ.... " അകത്തു കയറി വാതിൽ വലിച്ചടച്ചു.... അവര് രണ്ടും പരസ്പരം നോക്കി... " നീയിപ്പോ എന്തിനാ അങ്ങനെ പറഞ്ഞത്? " " പിന്നെ അവനെ പേടിച് മിണ്ടാതിരിക്കണോ.... നമ്മളോട് ഇങ്ങനെ കാട്ടുമ്പോൾ അവളോട് എങ്ങനെ ആയിരിക്കും..... " ............ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story