❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 14

Chekuthante pennu

രചന: ആര്യ പൊന്നൂസ്

" പിന്നെ അവനെ പേടിച് മിണ്ടാതിരിക്കണോ.... നമ്മളോട് ഇങ്ങനെ കാട്ടുമ്പോൾ അവളോട് എങ്ങനെ ആയിരിക്കും..... എനിക്കറിയാം അവനെ എന്താ വേണ്ടതെന്നു.... " അപ്പു തലയ്ക് കയ്യും വച്ചു കിടന്നു.. ഇടയ്ക്ക് ഫോൺ നോക്കി. വാട്സ്ആപ്പ് നോക്കിയപ്പോൾ അവള് ഫോൺ യൂസ് ചെയ്തിട്ടുണ്ടെന്ന് മനസിലായി... ഇത്രയും ദിവസം അപ്പുവിന്റെ കൂടെയുള്ള ഫോട്ടോ ആയിരുന്നു ഡി പി... ഇന്ന് കണ്ണന്റെ കൂടെ നിൽക്കുന്നതാണ്... അവൻ വേഗം വിളിച്ചു നോക്കി. റിങ് ചെയ്യുന്നുണ്ടെങ്കിലും അറ്റൻഡ് ചെയ്തില്ല... അവൻ ഫോൺ എടുത്തെറിഞ്ഞു അത് തറയിൽ ചിന്നി ചിതറി... കുറച്ചു നേരം അവൻ അങ്ങനെ കിടന്നു. പിന്നെ ചെന്ന് അമ്മയുടെ ഫോൺ എടുത്തു റൂമിൽ വന്നു... അതിൽ നിന്നും വിളിച്ചപ്പോ ഫോൺ പിന്നെയും ഓഫ്.... അവൻ ഫോണവിടെ ഇട്ടു കണ്ണടച്ച് കിടന്നു... എല്ലാം അവസാനിപ്പിക്കാം എന്നവൾ പറഞ്ഞത കാതിൽ മുഴങ്ങുന്നത്... ' കല്ലൂ.... നിനക്കെന്നെ വിട്ട് പോകാൻ പറ്റോ? എന്നെ എന്ത് വേണേലും ചെയ്തോ... എന്നാൽ നീ മിണ്ടാതിരിക്കുമ്പോ എനിക്ക് പറ്റുന്നില്ലെടി......'

അവൻ കരഞ്ഞോണ്ട് ഉറക്കയാണ് അത് പറഞ്ഞത്.. അവനെ കാണാതിരിക്കാനും മിണ്ടാതിരിക്കാനും അവൾക്കും ആകുമായിരുന്നില്ല... വീട്ടിൽ നിന്നും ഇപ്പൊ വരാം എന്ന് പറഞ്ഞു അങ്ങോട്ട് പോയപ്പോഴാണ് അവന്റെ കരച്ചില് കേട്ടത്... അവൾക്ക് ഹൃദയം പൊട്ടുന്ന പോലെ തോന്നി.. അവള് ജനലിലൂടെ നോക്കി മുറിയിലുള്ള സകല സാധനങ്ങളും തട്ടി തെറുപ്പിച്ചിട്ടുണ്ട് അത് അങ്ങിങായി കിടക്കുന്നു.. ' കല്ലൂ..... ഒന്ന് വാ നീ.... എനിക്കൊന്ന് നിന്നെ കണ്ടാൽ മതി.... പ്ലീസ്...' അവൾക്ക് പിന്നെ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. അവന്റെ മുറിയിലേക്ക് പോകാൻ തുടങ്ങി.. അപ്പോഴേക്കും ശ്രീജ അവളെ അവിടുന്ന് കൂട്ടി അവരുടെ മുറിയിലേക്ക് കൊണ്ടുപോയി കതകടച്ചു. " എന്താ അമ്മായി...? " "മോളേ നീയിത് എങ്ങോട്ടാ ഓടിപ്പാഞ്ഞു പോകുന്നത്..? " " അത് അമ്മായി അപ്പുവേട്ടൻ... അപ്പുവേട്ടൻ കരയാ അവിടുന്ന്.... നിക്കത് സഹിക്കാൻ പറ്റുന്നില്ല.... " " എന്റെ മോളേ നീയിത്രയ്ക്കും പാവമായാൽ എങ്ങനെയാ.... നീയിങ്ങനെ പിന്നാലെ പോകുന്നത് കൊണ്ടാ അവൻ ഇങ്ങനെ നിന്നെ ആട്ടുന്നത്....

അവന്റെ ദേഷ്യം ഇങ്ങനെ പോവാണേൽ എന്താവും.... ഇപ്പോഴൊക്കെ മോൾക്കും അതത്ര പ്രശ്നം ആകില്ല.... എന്നാൽ കല്യാണമൊക്കെ കഴിഞ്ഞ് അവനിങ്ങനെ തന്നെ തുടർന്നാൽ എന്ത് ചെയ്യും? മോൾക് പിന്നീട് ജീവിതത്തോട് തന്നെ വെറുപ്പ് ആകും... " അവളവരെ തന്നെ നോക്കിയിരിക്കുകയാണ്. " ഞാനോ മാമനോ വിചാരിച്ചാൽ അവന്റെ ഈ ദേഷ്യം മാറ്റാൻ കഴിയില്ല.... മോള് തന്നെ വിചാരിക്കണം... അവൻ കുറച്ചു കരയട്ടെ.... പിന്നെ ഇരുന്ന് ആലോചിക്കുമ്പോൾ തോന്നും ദേഷ്യം കുറയ്ക്കണം എന്ന്... അതിന് നീ പിന്നാലെ പോയാൽ ശരിയാവില്ല.... സ്നേഹം കൊണ്ട് അവന്റെ ദേഷ്യവും വാശിയും കുറയ്ക്കാൻ നിനക്ക് കഴിഞ്ഞോ... ഇല്ലല്ലോ... മോളും കുറച്ചു വാശി പിടിക്കണം.... നിങ്ങളുടെ നല്ലതിന് വേണ്ടിയാ അമ്മായി പറയുന്നത്... എനിക്ക് പേടിയാ അവന്റെ ഈ സ്വഭാവം.... നിനക്ക് ഞാൻ പറയാതെ തന്നെ അറിയാലോ ദേഷ്യം വന്നാൽ അവൻ എന്തൊക്കെയേ കാണിച്ചു കൂട്ടുന്നത് എന്ന്...ഒക്കെ പോട്ടെ അവൻ വേദനയാക്കുമ്പോ എന്തെങ്കിലും പറ്റിയാലോ.... അതൊക്കെ കൊണ്ടാ അമ്മായി പറയുന്നത് മോളവന്റെ പിന്നാലെ പോവണ്ട എന്ന്...." അവള് തലയാട്ടി സമ്മതിച്ചു... " അമ്മായി.... ശ്രീലക്ഷ്മിയുടെ നെറ്റി മുറിഞ്ഞിട്ടുണ്ട്... അപ്പുവേട്ടൻ എന്താ കാട്ടിയെ? "

" അവനു ഭ്രാന്ത്‌ മൂത്താൽ പിന്നെ അവനെന്താ ചെയ്യുക എന്ന് അവനു തന്നെ അറിയില്ല... അവൾക്ക് നല്ലോണം വേദന ആയിട്ടുണ്ട്. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ ഉള്ള അവന്റെ ആ നിൽപ്പ് കണ്ട് എനിക്ക് തന്നെ പേടിയായി... അല്ല മോളെങ്ങനെ കണ്ടു അവൾക്ക് പറ്റിയത്? " " അതിലെ കരഞ്ഞു നടക്കുകയായിരുന്നു.. അപ്പൊ നോക്കിയതാ... പിന്നെ നടന്നുപോവണ്ടല്ലോ വിചാരിച് ആദിയെയും അജുവിനെയും വിട്ട് ഓട്ടോ വിളിപ്പിച്ചു കൊടുത്തു... " ശ്രീജ അവളെ കെട്ടിപിടിച്ചു... അവർക്കത് അത്ഭുദ്ധമായിട്ടാണ് തോന്നിയത്... അവളുടെ തലയിൽ വാത്സല്യത്തോടെ ഒന്ന് തലോടി.. " എന്നാൽ മോള് ചെല്ല്... അമ്മായി പറഞ്ഞതൊന്നും മറക്കണ്ട.... അവൻ വിളിക്കുമ്പോഴേക്ക് ഓടി പോവണ്ട കേട്ടല്ലോ... " അവളൊന്ന് ചിരിച്ചു.. പിന്നെ അവിടുന്നിറങ്ങി വീട്ടിലേക്ക് നടന്നു. ശ്രീജ അവള് പോകുന്നതും നോക്കി നിന്നു. ' ന്റെ കുട്ട്യേ.... നിന്നെ കിട്ടാൻ മാത്രം എന്ത് പുണ്യാ ന്റെ മോൻ ചെയ്തേ.... ന്റെ കുട്ട്യോൾക്ക് തുണയായി നീ ഉണ്ടാവണേ ദേവീ.... അവർക്കൊന്നും വരുത്തല്ലേ നീയ്യ്...'

അവര് വേഗം അപ്പുവിന്റെ അടുത്തേക്ക് ചെന്നു.. ആ റൂമിന്റെ അവസ്ഥ കണ്ട് അവർക്ക് സങ്കടം വന്നു. അവര് അവന്റെ അടുത്ത് ചെന്നിരുന്നു... " അപ്പൂ... എടാ.... എണീക്ക്.... നീയിത് എന്തൊക്കെയാ തട്ടിയിട്ടത് എടുത്ത് വെക്ക്... " അവൻ മറുപടിയൊന്നും പറഞ്ഞില്ല അനങ്ങാതെ കിടന്നു. " എടാ.... എണീക്കാൻ... " " അമ്മ ചെല്ല്... ഞാൻ ഉറങ്ങട്ടെ... ദാ ഫോൺ... " അവര് പിന്നെയൊന്നും പറഞ്ഞില്ല റൂമിൽനിന്നും ഇറങ്ങി.കതക് ചാരി വച്ചു....കണ്ണടച്ചു കിടക്കുന്നു എന്നെ ഉള്ളൂ ഉറക്കം വന്നില്ലാ.... ' കല്ലൂ.... നിന്റെ വാശി ഞാൻ തീർത്തു തരാടി നിന്നെ എന്റെ കയ്യിൽ കിട്ടും...' എപ്പോഴോ ഉറങ്ങി പോയി... രാവിലെ അമ്മ വിളിച്ചപ്പോഴാണ് എണീക്കുന്നത്... വേഗം റെഡി ആയി... ഫോൺ ഇനി ഒന്നിനും കൊള്ളില്ല അതവിടെ ഇട്ടു. പുറത്തേക്ക് വന്നപ്പോൾ അവള് മാറ്റി നിൽക്കുന്നത് കണ്ടു അവൻ വേഗം അങ്ങോട്ടേക്കിറങ്ങാൻ നോക്കി അപ്പോഴേക്കും അവള് കണ്ണന്റെ പുറകിൽ കയറി പോയി അവനു ദേഷ്യം കൂടി പെട്ടന്ന് വണ്ടിയെടുത്തു അവിടുന്നിറങ്ങി നല്ല സ്പീഡിൽ അവരെ ക്രോസ്സ് ചെയ്ത് പോയി. അവന്റെ പോക്ക് കണ്ടു കല്ലുവിന് പേടിയായി.

. " ഇവനിത് എന്ത് പോക്കാ...? " കണ്ണൻ പെട്ടന്ന് ചോദിച്ചു. " ഏട്ടാ..... ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ? " " ഹ്മ്... എന്താ... " " അപ്പുവേട്ടനും ഏട്ടനും തമ്മിൽ എന്താ പ്രശ്നം.... അറ്റ്ലീസ്റ്റ് എന്തിനാണെന്തെങ്കിലും പറാ... പ്ലീസ്.... " " ഏയ്‌ അതൊരു ചെറിയ പ്രശ്‌നമാണ്.... ബട്ട്‌ ഈഗോ.... ഞാനെന്തായാലും അങ്ങോട്ട് പോവില്ലന്ന് ഉറപ്പിച്ചതാ... അവനും അങ്ങനെ വിചാരിക്കുന്നുണ്ടാകും....പിന്നെ ഒരു കാര്യമുണ്ട് അവന്റെ സ്വഭാവം... സ്നേഹിച്ചാൽ നക്കി കൊല്ലും തിരിച്ചാണെങ്കിൽ വെട്ടി കൊല്ലും.... " അവളൊന്നും പറഞ്ഞില്ലാ..അതറിയാവുന്നതാണല്ലോ... ' മിണ്ടണ്ട എന്ന് അമ്മായി പറഞ്ഞിട്ടുണ്ട്... ഇനി അതിന് എന്തൊക്കെയാണാവോ ഈ ചെകുത്താൻ കാണിച്ചു കൂട്ടാൻ പോകുന്നത്... അപ്പുവേട്ടന്റെ ദേഷ്യം കാണുമ്പോൾ പേടിയാകും എന്നാൽ എല്ലാം കഴിഞ്ഞുള്ള സ്നേഹം അതാ ഏറ്റവും ഇഷ്ടം... കണ്ണേട്ടൻ പറഞ്ഞപോലെ നക്കി കൊല്ലും...' അവളോരോന്ന് ആലോചിച്ചു ചിരിച്ചു.. ' കണ്ണേട്ടനോട് വെറുതെ ഒന്ന് അപ്പുവേട്ടന്റെ കാര്യം ചോദിച്ചു നോക്കിയാലോ?' " ഏട്ടാ.... എടാ... " " ഉം... എന്താ.... " " ഞാൻ അപ്പുവേട്ടനെ പ്രേമിക്കുന്നതിനോട് ഏട്ടന്റെ അഭിപ്രായം എന്താ? " അവൻ പെട്ടന്ന് വണ്ടി നിർത്തി അവളെ രൂക്ഷമായൊന്ന് നോക്കി.. ആദ്യമായിട്ടാ ഇങ്ങനെ നോക്കുന്നത്. "

അങ്ങനെ വല്ല ചിന്തയും നിന്റെ മനസിലുണ്ടെൽ അതങ്ങ് മറന്നേക്ക്... കേട്ടല്ലോ.... " അവള് പതിയെ ആ എന്ന് തലയാട്ടി... അവളെ കോളേജിൽ വിട്ട് അവൻ വേഗം പോയി.. ' ചോദിക്കണ്ടായിരുന്നു... അപ്പുവേട്ടന്റെ ഈ ഒരു സ്വഭാവം മാറിയാൽ തന്നെ ഏട്ടൻ ഓക്കേ പറയും അതുറപ്പാ... എങ്ങനെയാ അത് ഞാൻ മാറ്റിയെടുക്കാ.... ആലോചിച്ചിട്ട് തല പെരുക്കുന്നു... ' വൈകിട്ട് അവള് ബസിന് പോയി. തറവാട്ടിലേക്ക് പോയെങ്കിലും അപ്പു വന്നപ്പോൾ അവിടുന്ന് തിരിച്ചു പോന്നു... അവനവിടെ ഇരിപ്പുറച്ചില്ല... അവർക്ക് പറഞ്ഞുകൊടുക്കുന്നതുപോലും തെറ്റി പോയി. രണ്ടുപേരും ചിരി കടിച്ചു പിടിച്ചു.. കുറച്ചു നേരം കഴിഞ്ഞതും അവനവിടുന്ന് ഇറങ്ങി.. അവൻ വീട്ടിൽ ചെന്നപ്പോൾ കല്ലു അവിടെ അമ്മയോട് കഥ പറഞ്ഞിരിക്കുന്നത് കണ്ടു അവനു ഒന്ന് ചിരിച്ചു. ശ്രീജ അതുകണ്ടിരുന്നു അവര് കല്ലുവിന്റെ തലയിലൊന്ന് തട്ടി അവള് വേഗം അവിടുന്നെണീറ്റു നടന്നു അവരകത്തെക്കും പോയി. അപ്പു വേഗം കല്ലുവിന്റെ കൈ പിടിച്ചു അവളവന്റെ മുഖത്തേക്ക് ദേഷ്യം അഭിനയിച്ചു നോക്കി. അവന്റെ കണ്ണുകൾ അവളോട് കേഴുന്നുണ്ടായിരുന്നു അത് കണ്ടപ്പോൾ അവന്റെ നെഞ്ചിലേക്ക് ചായാൻ തോന്നി.. അവള് പെട്ടന്ന് തല താഴ്ത്തി..

ഇനിയും അവനെ നോക്കിയാൽ ഈ നിമിഷം എല്ലാം മറന്ന് അവനെ കെട്ടിപിടിച്ചേക്കും. " മോളേ കല്ലൂ.... " ശ്രീജ വിളിച്ചത് എന്തിനാണെന്ന് പെട്ടന്ന് അവൾക്ക് മനസിലായി. അവള് വേഗം അവന്റെ കൈ വിടുവിപ്പിച്ചു... അവനവളുടെ കൈ പിടിച്ചു തിരിക്കാനാണ് തോന്നിയത് എങ്കിലും അതടക്കി... ചിലപ്പോ അതുംകൂടെ ആയാൽ പിന്നെയവൾ തീരെ മിണ്ടാത് ആയാലോ എന്നൊരു പേടി.. അവള് വേഗം അങ്ങോട്ട് നടന്നു അവനവിടെ തന്നെ നിന്നു..അവളെന്തൊക്കയോ പറഞ്ഞു അവിടുന്ന് വേഗം തിരിച്ചിറങ്ങി.. അപ്പു മുഖം കനപ്പിച്ചു വച്ചിരുന്നു. വെറുതെ മുറിയിൽ പോയി ഇരുന്നു. പിള്ളേരെ പഠിപ്പിക്കാൻ പോലും കഴിയുന്നില്ല... അവള് നിഴലുപോലെ കൂടെ നടന്നപ്പോൾ അറിയില്ലായിരുന്നു അവളില്ലാതായാൽ ഇങ്ങനെ ഒക്കെ ആകും എന്ന്.... അവൻ കണ്ണടച്ച് കിടന്നു... ' എനിക്കറിയാടി പെണ്ണേ നിനക്കെന്നെ മറക്കാനും വെറുക്കാനും കഴിയില്ലെന്ന്.... നിന്റെ മനസില് ഞാൻ മാത്രേ ഉള്ളൂ.... ഇപ്പൊ നീ ഈ വാശി അഭിനയിക്കുകയാണെന്നും എനിക്കറിയാം.... രണ്ടുദിവസം മുൻപ് നിനക്കെന്നോട് നല്ല ദേഷ്യമുണ്ടായിരുന്നു അതല്ലേ നീയാ താലി അഴിച്ചുവച്ചത്.... ഇന്ന് ഞാനത് കണ്ടു നിന്റെ കഴുത്തിൽ..... ശരിയാക്കി തരാടി മോളേ... രണ്ടു മൂന്ന് ദിവസം കൂടെ ഞാൻ ക്ഷമിക്കും അത് കഴിഞ്ഞാൽ നിന്നെ ഞാൻ തൂക്കും ' അവനൊന്നു ചിരിച്ചു.

' മോളവിടെ നിൽക്ക്.... ഇപ്പൊ വളർന്ന നിന്റെ ആ എല്ല് ഞാൻ ഊരും... ഒന്ന് കയ്യിൽ കിട്ടിക്കോട്ടെ.... കല്ലൂ ഇപ്പൊ എങ്ങാനും നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ ന്റെ കുട്ടി ഇത്തിരിയൊന്ന് കഷ്ടപ്പെടും....' അവൻ വേഗം പോയി ഫ്രഷ് ആയി. കല്ലു ബുക്കും കയ്യിൽപിടിച്ചു തിണ്ണയിൽ വന്നിരുന്നു. സാധാരണ വരുന്ന സമയം കഴിഞ്ഞിട്ടും കണ്ണൻ എത്തിയിട്ടില്ല. " അമ്മേ ഏട്ടൻ ഇന്ന് ലേറ്റ് ആകും പറഞ്ഞോ? " " ഒന്നും പറഞ്ഞില്ല. ഒന്ന് വിളിച്ചു നോക്ക്... " അവള് വേഗം വിളിച്ചു ഫോൺ ഓഫ്... ' ഇവനെന്താ ഓഫാക്കിയത്? ദേവ്യേ ഇനി ഞാൻ രാവിലെ ചോദിച്ചത് പ്രശ്നയായോ....' അപ്പോഴാണ് അവന്റെ വണ്ടിയുടെ ശബ്ദം കേട്ടത്. അവന്റെ മുഖം ഗൗരവത്തിലാണ്...അവള് ചിരിച്ചെങ്കിലും അവളെ മൈൻഡ് ചെയ്യാതെ അവൻ റൂമിൽ കയറി, അതവൾക്ക് നല്ല വിഷമായി അവള് വേഗം അവന്റെ പിന്നാലെ പോയി.. " ഏട്ടാ.... എന്താ മിണ്ടാത്തെ..... " " ഒന്നൂല്യ.... എനിക്ക് നല്ല സുഖല്യ നീ ചെല്ല്... " അവള് പുറത്ത് വന്നിരുന്നു.... ' ഇത് അതെന്നെയാ.... ചോദിക്കണ്ടായിരുന്നു.....' അവള് പുറത്തേക്ക് കണ്ണും നട്ട് അവിടെ ഇരുന്നു. എന്തോ ഒരു സമാധാനകേട്.. അവള് പിന്നെയും അവന്റെ അടുത്തേക് പോയി. അവൻ കിടക്കാണ്. " ഏട്ടാ.... ഞാൻ രാവിലെ ചോദിച്ചതോണ്ടാണോ നീ മിണ്ടാത്തെ.... " " എന്ത് ചോദിച്ചത്? "

" അപ്പുവേട്ടന്റെ കാര്യം... " " അത് ഞാൻ അപ്പോഴേ വിട്ടു. അങ്ങനെ ഒന്നുമില്ലല്ലോ പിന്നെ എന്താ... " ' അപ്പൊ അതല്ലേ കാര്യം.... ഇത് പിന്നെ എന്താ സംഭവം...' " എന്ന നീ എണീക്ക്... ചായ കുടിക്ക്... " " കുറച്ചു കഴിയട്ടെ... " " നീയെന്തിനാ കരഞ്ഞേ? എന്താ കാര്യം... " " ഒന്നൂല്യല്ലോ... ഞാൻ കരഞ്ഞൊന്നുമില്ല.... " " അഭിനയിക്കല്ലേ കാര്യം പറാ... " അവളവന്റെ അടുത്തിരുന്നു. അവനവളുടെ മടിയിലേക്ക് തലവച്ചു കരഞ്ഞു. അവളാകെ വല്ലാതായി... " എന്താ ഏട്ടാ നീയെന്തിനാ കരയുന്നെ? " അവനവിടുന്ന് എണീറ്റ് ഫോണെടുത്തു എന്നിട്ടൊരു ഇമേജ് അവൾക്കെടുത്തു കൊടുത്തു. ഒരു ഇൻവിറ്റേഷൻ കാർഡ് വേഗം അത് നോക്കി.' രാധിക വെഡ്സ് രാഹുൽ ' " അവളെന്തിനാ എന്നോട് ഇങ്ങനെ ചെയ്തേ.. ഒരു വാക്കെങ്കിലും പറയാമായിരുന്നില്ലേ... അവളെ ഞാൻ അങ്ങനെയല്ലേ കൊണ്ടുനടന്നത്.... " കല്ലൂന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അവൻ പിന്നെയും അവളുടെ മടിയിലേക് തല വച്ചു കിടന്നു. കണ്ണ് നിറയുന്നുണ്ടായിരുന്നു. " ഏട്ടാ.... അവളോട് പോകാൻ പറാ.... ന്റെ ഏട്ടന് അല്ലേലും അവള് ചേരില്ലാ... അവളാരാ ലോകസുന്ദരിയോ.... ഏട്ടൻ നോക്കിക്കോ അവളെക്കാൾ എന്തു കൊണ്ടും നല്ലൊരു പെണ്ണിനെ ഏട്ടന് കിട്ടും.. അല്ലേലും ന്റെ ഏടത്തി ആവാനുള്ള ഭാഗ്യമൊന്നും അവൾക്കില്ല.... നീ ഡെസ്പ് ആവല്ലേ....

നാണമില്ലല്ലോ നിനക്ക് നിന്നെ വേണ്ടാത്തവരെ ആലോചിച്ചു കരയാൻ.... " അവളവന്റെ കണ്ണുകൾ തുടച്ചു കൊടുത്തു.. കുറേ നേരം അവനവളുടെ മടിയിൽ തന്നെ കിടന്നു. അച്ഛൻ രണ്ടാളെയും കാണാതെ അവന്റെ റൂമിലേക്ക് നോക്കിയപ്പോൾ അവളുടെ മടിയിൽ തലവച്ചു ഉറങ്ങുന്ന കണ്ണനെയും അവന്റെ മുടിയൊക്കെ ഒതുക്കി കൊടുക്കുന്ന കല്ലുവിനെയുമാണ് കണ്ടത്. അയാള് വേഗം അടുക്കളയിലേക്ക് ചെന്നു. " നീയത് കണ്ടോ ഗീതേ? " " എന്ത്? " " ഇങ്ങോട്ട് വാ... " അവര് രണ്ടാളും കുറച്ചുനേരം അത് നോക്കി നിന്നു. രണ്ടാളുടെയും മുഖത്തൊരു പുഞ്ചിരി മൊട്ടിട്ടു.... അവളോരോന്ന് പറഞ്ഞു അവനെ അവിടുന്ന് എണീപ്പിച്ചു വിട്ടു.. അപ്പുവിനവളോട് സംസാരിക്കാൻ മുട്ടുന്നുണ്ടായിരുന്നു അവനവിടുന്ന് അങ്ങോട്ട് ഇങ്ങോട്ടും നടക്കാൻ തുടങ്ങി കുറേ നേരം അങ്ങോട്ട് നോക്കി നിന്നു അവളെ പുറത്തൊന്നും കാണാത്തായപ്പോൾ ദേഷ്യം വന്ന് കൈ കണ്ണാടിക്ക് കുത്തി. നല്ല ശക്തിയിൽ ആയതുകൊണ്ട് അത് പൊട്ടി തകർന്നു ഒപ്പം അവന്റെ കൈ മുറിഞ്ഞു ചോരയൊലിക്കാൻ തുടങ്ങി.

അവനതൊന്നും കാര്യമാക്കുന്നില്ല അവൻ വേഗം ചെന്ന് അമ്മയുടെ ഫോണെടുത്തു അവളെ വിളിച്ചു. അപ്പുവിന്റെ ഫോൺ പൊട്ടിയതൊന്നും അറിയാത്തതുകൊണ്ട് അവള് അമ്മായി ആകും കരുതി കോൾ അറ്റൻഡ് ചെയ്തു. " എന്താ അമ്മായി.... " " അമ്മായി അല്ല ഞാനാ.... എന്റെ കോൾ നീ എടുക്കില്ലല്ലോ.... എനിക്ക് നിന്നെ കാണണം..... നീ വാ.... എടീ.... കല്ലൂ.... എന്താടി നിന്റെ നാവിറങ്ങി പോയോ... നീ എന്നെ ഭ്രാന്ത്‌ പിടിപ്പിക്കരുത്..... നോക്ക്... കല്ലൂ.... കല്ലൂ പ്ലീസ് ഒന്ന് വാ നീ... എത്ര ദിവസായി നിന്നോടൊന്ന് മിണ്ടിയിട്ട് .... നിനക്കെങ്ങനെയാ എന്നോട് മിണ്ടാതിരിക്കാൻ കഴിയുന്നെ.... കല്ലൂ.... തെറ്റ് എന്റെതാ... നീ പറയുന്നത് കേട്ടില്ല.... അതിന് ഇനിയും എന്നോട് മിണ്ടാതിരിക്കല്ലേ.... എടീ.... നീയെന്താ മിണ്ടാത്തത്.... കല്ലൂ.... " അവളപ്പോഴേക്കും കട്ട്‌ ആക്കിയിരുന്നു. അവനു ദേഷ്യം കൂടി ആ ഫോൺ എടുത്തറിയാൻ തുടങ്ങിയെങ്കിലും അത് വേണ്ടാന്ന് വച്ചു.. ശ്രീജ അങ്ങോട്ട് വന്നപ്പോൾ അങ്ങോട്ട് നോക്കി മുഖവും വീർപ്പിച്ചിരിക്കുന്ന അപ്പുവിനെയാണ് കണ്ടത് അവർക്ക് ചിരി വന്നു. " എടാ എന്റെ ഫോണോന്ന് താ... "

അവൻ ഫോൺ നീട്ടിയപ്പോഴാണ് അവന്റെ കയ്യിൽനിന്നും ചോര ഒലിക്കുന്നത് കണ്ടത്. അവര് പേടിച്ചു. " എന്താടാ ഇത്.... അപ്പൂ.... നീയിത് എന്താ ചെയ്തേ? മോനെ നിനക്കിത് എന്താ... " " എനിക്കൊന്നൂല്യ..... " അവൻ അകത്തു പോയി വാതിലടച്ചു കിടന്നു.. അവര് വിളിച്ചിട്ടൊന്നും വാതിൽ തുറന്നില്ല ഭക്ഷണം കഴിക്കാനും കൂട്ടാക്കിയില്ല... പിറ്റേന്ന് അപ്പുവിന്റെ കയ്യിലെ കെട്ട് കണ്ടപ്പോ കല്ലുവിന് ടെൻഷനാകാൻ തുടങ്ങി. അമ്മായിയെ വിളിച്ചു നോക്കിയപ്പോൾ എന്താണ് കാര്യമെന്ന് മനസിലായി.. ' ന്റെ ദേവീ ഇങ്ങനെ പോയാൽ ഈ അപ്പുവേട്ടൻ ഇനി എന്തൊക്കെയാണാവോ കാണിച്ചുകൂട്ടാൻ പോകുന്നത്... പേടിയാവ... അപ്പുവേട്ടനോട് സംസാരിച്ചാലോ... അമ്മായി എന്താ കരുത അപ്പൊ... ഒരു സമാധാനോം ഇല്ലാ...' അവള് കോളേജിൽ ഇരുന്ന് ഓരോന്ന് ആലോചിക്കുമ്പോഴാണ് കിരൺ വന്ന് അടുത്തിരിക്കുന്നത്. അവൻ മുരടനക്കി.. " ദക്ഷേ.... എന്തെങ്കിലും പ്രോബ്ലം ഉണ്ടോ തനിക്ക്... " " ഏയ്‌.... " " ഓക്കേ... ഏട്ടൻ പറഞ്ഞു ഇനി പിന്നാലെ നടന്നാൽ എന്റെ കാലൊടിക്കും എന്ന് വെറുതെ ആകും അല്ലേ...? "

" പറയാൻ പറ്റില്ല ചിലപ്പോ കാര്യമാകും.... കിരൺ ഞാൻ തന്നോട് എത്ര പറഞ്ഞു എനിക്ക് വേറെ ആളുണ്ടെന്ന്.... " " ആണോ... എങ്കിൽ താൻ ആ ആളെ പരിചയപെടുത്തി താ.... ഞാനൊന്ന് സംസാരിക്കാം.... എന്നിട്ട് ആ ആളോട് മാറി തരാൻ പറയും... " അതുകേട്ടതും അവൾക്ക് ചിരിയാണ് വന്നത്. അതടക്കി. ' ഹ്മ് ബെസ്റ്റ് നീയങ്ങു ചെല്ല് അപ്പുവേട്ടന്റെ അടുത്തേക്ക് ഇതും പറഞ്ഞു കണ്ണേട്ടൻ നിന്റെ കാലൊടിക്കും എന്ന് പറഞ്ഞെ ഉള്ളൂ അപ്പുവേട്ടനത് ചെയ്ത് കാണിക്കും..' " എന്താ ദക്ഷാ ആലോചിക്കുന്നത്? " " ഒന്നൂല്യ.... കിരൺ നീ വിചാരിക്കുന്ന ടൈപ് അല്ലാ അപ്പുവേട്ടൻ... കണ്ണേട്ടൻ നിന്റെ കാലൊടിക്കും എന്നെ പറഞ്ഞുള്ളു അപ്പുവേട്ടൻ ഒടിച്ചിട്ടാവും നിന്നോട് സംസാരിക്ക... നിനക്ക് എന്താ പറഞ്ഞിട്ട് മനസിലാവാത്തത്....എന്റെ പിന്നാലെ നടന്നിട്ട് ഒരു കാര്യവും ഇല്ലാ... " " അപ്പുവേട്ടനാര ഏട്ടനാണോ... ശരി ഞാൻ സംസാരിച്ചു മനസിലാക്കിക്കോളാ നിന്റെ അപ്പുവേട്ടനെ.... " അവള് തലയാട്ടി വേഗം അവിടുന്ന് എണീറ്റു. ' നിനക്ക് അപ്പുവേട്ടന്റെ അടുത്ത് നിന്ന് കിട്ടിയാലേ ശരിയാവൂ.... ഞാനായിട്ട് അത് തടുക്കുന്നില്ല.

.' വൈകുന്നേരം അവള് തറവാട്ടിൽ പോയി വരുമ്പോഴാണ് അപ്പു അങ്ങോട്ട് പോകുന്നത്. അവളെ കണ്ടതും അവൾക്ക് തടസമായി നിന്നു.. " കല്ലൂ.... ന്നോട് ഇപ്പോഴും ദേഷ്യമാണോ നിനക്ക്.... അറിയാതെ പറ്റിയതല്ലേ.... സോറി.... i love you so much dear.... " അതും പറഞ്ഞു ഒരു റെഡ് റോസ് അവൾക്ക് നീട്ടി... ആദ്യമായാണ് അപ്പുവേട്ടൻ ഇങ്ങനെ... അവൾക് സന്തോഷം വന്നെങ്കിലും അത് കണ്ട്രോൾ ചെയ്തു മുഖത്ത് ഗൗരവം വരുത്തി.. അവളത് വാങ്ങാതെ പോവാൻ നോക്കി. " കല്ലൂ.... പോവല്ലേ.... എടീ.... കല്ലൂ എന്നോട് എന്തെങ്കിലും പറാ..... കല്ലൂ . ഡീ പെണ്ണേ വയ്യെടി എനിക്ക് ..... ഒന്നിനും വയ്യ.... നല്ല മോളല്ലേ.. " അവനവളുടെ മൂക്കിൽ തൊട്ടു അവള് വേഗം കൈ തട്ടി മാറ്റി. അവനു ദേഷ്യം വന്നെങ്കിലും അതടക്കി.. " കല്ലൂ.... എനിക്കറിയാം നീ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.... നിന്റെ കണ്ണുകളിൽ ഇപ്പോഴും എനിക്ക് അത് കാണാം... " അവള് മുഖം താഴ്ത്തി. അവൻ പെട്ടന്ന് അവളുടെ കൈ പിടിച്ചു അവന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു അവളത് വലിച്ചെടുക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.. പതിയെ അവളെ അവനിലേക് അടുപ്പിച്ചതും അവളവനെ തട്ടി അവിടുന്ന് കുതറി മാറി.. " നിങ്ങക്ക് എന്താ വേണ്ടത്? " " ഡീ ഒന്ന് താഴ്ന്നു തരുമ്പോൾ എന്റെ തലയിൽ കയറുന്നോ... എനിക്കറിയാം നിന്നെ എന്താ വേണ്ടതെന്നു...

നിർത്തേടി നിന്റെ ഷോ... ഒരു പൂവ് തേങ്ങ.... " അവനവിടെയിട്ട് ആ റോസ് ചവിട്ടികൂട്ടി . " എന്താടി നിനക്ക് ഇത്ര അഹങ്കാരം... അധികം കളിച്ചാൽ ഇപ്പൊ തന്നെ നിന്നെ വീട്ടിലേക്ക് തൂക്കിയെടുത്തു കൊണ്ടുപോകാനും എനിക്കറിയാം... അറിയാതെ പറ്റിയതാണെന്ന് പറഞ്ഞില്ലേ ഞാൻ പിന്നെയും നീയെന്തിനാ ഇങ്ങനെ പിടയ്ക്കുന്നത്.... " " അപ്പുവേട്ടൻ മാറ്... നിക്ക് പോണം... " " ഇല്ലാ മാറുന്നില്ല... നീ പോകുന്നും ഇല്ലാ.... എനിക്ക് നിന്നോട് സംസാരിക്കണം ഇങ്ങോട്ട് വാ.. " അവനവളുടെ കയ്യിൽ പിടിച്ചു വലിച്ചു. " ന്റെ കയ്യിൽനിന്നും വിട്... തോന്ന്യാസം കാണിക്കരുത്... " " ഞാനെന്ത് തോന്ന്യസാ കാണിച്ചത്... നിന്റെ കയ്യിൽ പിടിച്ചതോ... ഞാൻ ഇനിയും പിടിക്കും... നീയെന്റെ പെണ്ണാ.... ആ അധികാരം ആണെന്ന് കൂട്ടിക്കോ... " " അധികാരം പിന്നെ കാണിക്കാം.... ഇപ്പൊ ഈ ദേഷ്യം കുറയ്ക്കാൻ നോക്ക്... ഇല്ലെങ്കിൽ ആ അധികാരം ഒരിക്കലും കിട്ടാൻ പോകുന്നില്ല.. " " എനിക്ക് സൗകര്യമില്ലെടി... നീ എന്ത് ചെയ്യും... " " സൗകര്യമില്ലെങ്കിൽ എന്റെ പുറകെ ഇങ്ങനെ നടക്കരുത്... " അവള് വേഗം അവിടുന്ന് ഓടി. അപ്പു അവിടെയൊന്ന് അമർത്തി ചവിട്ടി വീട്ടിലേക്ക് തിരിച്ചു പോയി. കുറച്ചുനേരം ഉമ്മറത്തു തന്നെയിരുന്നു. പിന്നെ ബൈക്കുമെടുത്തു പുറത്തേക്ക് പോയി തിരിച്ചു വരുമ്പോൾ അവൾക്ക് ഡയറീമിൽക്ക് വാങ്ങിയിട്ടുണ്ടായിരുന്നു...

അവനങ്ങോട്ട് ചെന്നപ്പോൾ കല്ലുവും ഗീതയും ഇരുന്ന് ചായ കുടിക്കാണ്.. " നിന്നെ ഇപ്പൊ ഇങ്ങോട്ട് കാണാനില്ലല്ലോ അപ്പൂ... ഇരിക്ക് ഞാൻ ചായ എടുക്കട്ടെ... " കല്ലു അവനെ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ട്. അവന്റെ ഈ പരവേശം കാണുമ്പോൾ അവൾക്ക് ചിരി വന്ന് അതവൻ കാണാതെ വേഗം ഒളിപ്പിച്ചു. പിന്നെയും ഇരുന്ന് ചായ കുടിക്കാൻ തുടങ്ങി. " ന്നാ ഡയറീമിൽക്ക് .... " " നിക്കൊന്നും വേണ്ടാ... " " അതെന്താ നിനക്ക് വേണ്ടാതെ... പിടിക്കെടി.... ന്റെ ചക്കര അല്ലേ.... നീയെന്നോട് പിണങ്ങിയാൽ അത് നിക്ക് സഹിക്കോ ന്റെ പൊന്നല്ലേ നീ.... " " അമ്മേ അപ്പുവേട്ടന് പഞ്ചസാര കുറച്ചിട്ടാ മതിയെന്ന്... " അവള് അടുക്കളയിലേക്ക് നോക്കി നീട്ടി പറഞ്ഞതും അവനവളെ നോക്കി കണ്ണുരുട്ടി... അവന്റെ കണ്ണിലേക്കു നോക്കാൻ അവൾക്ക് പേടിയായിരുന്നു... ആ കണ്ണുകൾക്ക് എന്തോ കാന്തിക ശക്തി ഉണ്ടെന്ന് അവൾക്കറിയാം അവളെ അവനിലേക്ക് അടുപ്പിക്കുന്ന ഒരു ശക്തി... " അതെന്താ അപ്പു മധുരം കുറച്ചു മതിയെന്ന് പറഞ്ഞെ... ഞാൻ ഇവള് പറയുന്നതിന് മുൻപേ മധുരം ഇട്ടിരുന്നു... " " അത് കുഴപ്പല്യ മാമി.... "

അവനത് വാങ്ങി. അപ്പോഴാണവർ അവന്റെ കയ്യിലെ കെട്ട് കാണുന്നത്.. " ഇതെന്താടാ നിന്റെ കൈക്കൊരു കെട്ട്... എന്താ ഉണ്ടായേ... " " അതൊന്ന് മുറിഞ്ഞതാ... " " ഇവിടെയൊക്കെ എങ്ങനെ മുറിഞ്ഞു... നീ എന്താ കാട്ടിയെ? " " അത് മാമി.... " അവൻ ഉരുളാൻ തുടങ്ങി. " അമ്മേ അത് അപ്പുവേട്ടൻ ഇന്നലെ ബോക്സിങ് പ്രാക്ടീസ് ചെയ്തതാ പോലും... അമ്മായി പറഞ്ഞതാ. ബോക്സിങ് കിറ്റ് ഇല്ലാത്തോണ്ട് മരത്തിനോടോ ഗ്ലാസിനോടോ പോയി പ്രാക്ടീസ് ചെയ്തു... " അവർക്ക് കാര്യമൊന്നും മനസിലായില്ല . അപ്പു അവളെ കണ്ണുരുട്ടി നോക്കി. ഫോൺ വന്നതും അവരതെടുക്കാൻ പോയി. " ഡീ.... അതേടി ഞാൻ ബോക്സിങ് പ്രാക്ടീസ് ചെയ്തതാ... നിന്നെ കിട്ടാഞ്ഞിട്ട ഗ്ലാസിൽ പ്രാക്ടീസ് ചെയ്തത്.... എല്ലാം കഴിഞ്ഞ് നിന്നെ എന്റെ കയ്യിൽ തന്നെ കിട്ടും അന്ന് എന്റെ എല്ലാ പ്രാക്ടീസും ഞാൻ നിനക്ക് കാണിച്ചു തരുന്നുണ്ട്.... കേട്ടോടീ.... " അവള് മുഖം കോട്ടി... '

' ഇപ്പൊ നീ കഥകളി കാണിക്ക് നിന്നെ ഞാൻ എടുത്തോളാം...കല്ലൂ ഞാൻ സീരിയസ് ആയിട്ടാ പറയുന്നത് നിക്ക് പറ്റുന്നില്ല നീയില്ലാതെ ഒന്ന് എന്നെ മനസിലാക്ക്.... നിനക്കറിയില്ലേ കല്ലൂ ദേഷ്യം വരുമ്പോൾ എന്തേലും പറയുന്നതാണെന്ന് അല്ലാതെ നിന്നെ മറക്കാനോ വെറുക്കാനോ നിക്ക് പറ്റുമെന്ന് തോന്നുന്നുണ്ടോ.... കല്ലൂ മതിയാക്കെടി നിന്റെ ഈ വാശി... വേണേൽ ഞാൻ നിന്റെ കാല് പിടിക്കാം.... പ്ലീസ് ഒന്നാവസാനിപ്പിക്ക്... ഒക്കെ പോട്ടെ ന്റെ കാര്യങ്ങള് വിട് എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുമ്പോൾ നിനക്ക് സന്തോഷം കിട്ടുന്നുണ്ടോ.... ഉണ്ടോ.... കല്ലൂ.... ഒന്ന് നിർത്തേടി ഇത്.... നല്ല മോളല്ലേ... " അവനവളുടെ മറുപടിക്കായി കാത്തു... എന്നാൽ ഒന്നുമുണ്ടായില്ല... അവളവനെ ഇമവെട്ടാതെ നോക്കി. അവന്റെ കണ്ണിൽ നിരാശ പടർന്നു... അവൻ വേഗം അവിടുന്നിറങ്ങി പോയി.......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story