❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 15

Chekuthante pennu

രചന: ആര്യ പൊന്നൂസ്

അവളവനെ ഇമവെട്ടാതെ നോക്കി. അവന്റെ കണ്ണിൽ നിരാശ പടർന്നു... അവൻ വേഗം അവിടുന്നിറങ്ങി പോയി... അവള് റൂമിൽ കയറി കതകടച്ചു ആ താലി പിടിച്ചു.. പിന്നെ അത് ചുണ്ടോട് അടുപ്പിച്ചു... പിറ്റേന്ന് ക്ലാസ് കഴിഞ്ഞ് ബസിന് വെയിറ്റ് ചെയ്ത് നിൽക്കുമ്പോഴാണ് ഒരു വണ്ടി മുന്നിൽ വന്ന് നിർത്തിയത്. അവളാദ്യമൊന്ന് പേടിച്ചു.. നോക്കിയപ്പോ അപ്പുവാണ്.. " കേറെടി.... " " ഞാനൊന്നും ഇല്ലാ.... " " ഡീ കല്ലു കളിക്കല്ലേ നീയ്യ്... വേഗം കേറ് ആളുകൾ ശ്രദ്ധിക്കും... " " അതിനെനിക്കെന്താ.... " " മോളേ കല്ലൂ രണ്ടെണ്ണം തന്നു നിന്നെ കൊണ്ടുപോകാൻ എനിക്കറിയാഞ്ഞിട്ടല്ല നിനക്കുമത് അറിയാലോ അപ്പൊ പണി ഉണ്ടാക്കാതെ മോളു കേറ്.... വേഗം... " അവള് ചുണ്ടുകോട്ടിയതും അവനവളുടെ കയ്യിൽ പിടിച്ചു വലിച്ചു. കുട്ടികൾ പലരും ഇത് കണ്ടിരുന്നു. കൂട്ടത്തിൽ കിരണും അവൻ വേഗം അങ്ങോട്ട് വന്നു.. " ഡാ അവളുടെ കൈ വിടെടാ ഇല്ലെങ്കിൽ... " അപ്പു അവനെ തറപ്പിച്ചു നോക്കി. അവന്റെ കയ്യ് അവളുടെ കയ്യിൽ ഒന്നുകൂടി മുറുകി.. " വിട്ടില്ലെങ്കിൽ നീയെന്നെ എന്ത് ചെയ്യും... ഇവളുടെ കയ്യല്ല വേണ്ടി വന്നാൽ ഇവളെ ഞാൻ കെട്ടിപ്പിടിക്കും... അതൊക്കെ അന്വേഷിക്കാൻ നീയാരാ... " " ഞാൻ ഇവളുടെ ലവർ... " അപ്പു കല്ലുവിനെ ഒന്ന് നോക്കി അവളല്ല എന്ന് തലയാട്ടി..

അവൻ വണ്ടി സൈഡ് ആക്കി ഇറങ്ങി. " നീയാണോ കിരൺ? " ചോദ്യം കേട്ടതും അവനൊന്നു കല്ലുവിനെ നോക്കി.. അവള് കൂളായി നിൽക്കുന്നുണ്ട്. അപ്പു അവന്റെ കോളറിനു കുത്തിപിടിച്ചു " നിന്നോടാ.... എന്താടാ ഇപ്പൊ നിന്റെ നാവിറങ്ങി പോയോ? നീയാരാ ഇവളുടെ ലവറോ.... ഇനി ഒരിക്കൽ കൂടി അങ്ങനെ പറഞ്ഞാൽ നിന്റെ നാക്ക് ഞാൻ അരിയും...ഇവള് നിന്നോട് പറഞ്ഞതല്ലേ പിന്നാലെ നടക്കേണ്ട എന്ന്... ഇനി നീ ഇവളുടെ പുറകെ നടന്നു എന്ന് ഞാൻ അറിഞ്ഞാൽ നിന്റെ വീട്ടിൽ കേറി തല്ലും കേട്ടല്ലോ.... നിനക്കെന്തോ സംശയമുണ്ടല്ലോ.... എന്താ ഞാൻ ആരാണെന്നാണോ.... ഞാനിവളുടെ കെട്ടിയോൻ.....ഇനി എന്റെ പെണ്ണിന്റെ പിന്നാലെ നീയെങ്ങാനും വന്നാൽ.... ഡീ നീയാരെ കാത്ത് നിൽക്കാ കേറ് ഇങ്ങോട്ട്... " അവള് വേഗം കേറി.. അപ്പു കിരണിന് നേരെ വിരൽ ചൂണ്ടി. " പറഞ്ഞതൊന്നും മറക്കണ്ട കേട്ടല്ലോ.... " കല്ലുവിന് സന്തോഷമായി അവനെ കെട്ടിപ്പിടിക്കാൻ തോന്നിയെങ്കിലും തത്കാലം ജാടയിടാൻ തന്നെ തീരുമാനിച്ചു. " കല്ലൂ കഴിഞ്ഞില്ലേ നിന്റെ പിണക്കം.... ഡീ ഇന്ന് മര്യാദക്ക് തറവാട്ടിലേക്ക് വന്നോ.... ഇല്ലെങ്കിൽ ഞാൻ ഇന്ന് എങ്ങനേലും നിന്റെ റൂമിൽ കയറും പിന്നെ നാളെ നമ്മുടെ കല്യാണവും നടക്കും.. അത് വേണ്ടെങ്കിൽ അങ്ങോട്ട് വന്നോ കേട്ടല്ലോ...

" അവളവനെ പുച്ഛിച്ചു... " മോളേ ഇതൊക്കെ നീ കൂട്ടിവച്ചോ ഇതിനൊക്കെ കിട്ടുമ്പോൾ കയ്യും കെട്ടി നിന്ന് കൊണ്ടോണം.... കേട്ടോടി.... ഓഹ് ഇനി തമ്പുരാട്ടി മിണ്ടില്ലായിരിക്കും.... " ' ന്റെ അപ്പുവേട്ടാ നിങ്ങളെ എനിക്കങ്ങു കെട്ടിപിടിക്കാൻ തോന്നുവാ... ഇങ്ങടെ ഈ അഭ്യാസം എവിടെയെത്തും എന്ന് ഞാൻ നോക്കട്ടെ ' " എന്താടി.... " അവളൊന്നും പറഞ്ഞില്ല... വീട്ടിലെത്തി അവൻ കുളിച്ചു മാറ്റി തറവാട്ടിലേക്ക് പോയി. കല്ലു ഒന്ന് അമ്പലത്തിൽ പോയി തൊഴുതു അവിടുന്ന് നേരെ അങ്ങോട്ട് പോയി. അവര് കുളത്തിന്റെ അവിടെ ആണെന്നറിഞ്ഞതും അവളെങ്ങോട്ട് ചെന്നു കയ്യിൽ ചന്ദനം ഉണ്ടായിരുന്നു അത് അജുവിനും ആദിക്കും തൊട്ട് കൊടുത്തു ഇപ്പൊ തൊട്ട് തരും എന്ന് അപ്പു വിചാരിച്ചെങ്കിലും അവളവിടുന്ന് തിരിഞ്ഞു നടന്നു. അവനതോടെ ദേഷ്യം കൂടി. " എടാ നിങ്ങളൊക്കെ സിനിമ കാണാൻ ഇരിക്കാണോ.... പോയി ബുക്ക് എടുത്തു വാട.... അവന്മാർ ഇരിക്കുന്നത് കണ്ടില്ലേ... " അജുവും ആദിയും വേഗം എഴുന്നേറ്റു. " ഇങ്ങേർക്ക് മുഴുഭ്രാന്ത് ആയോ... കല്ലൂച്ചി കുറി തൊട്ട് കൊടുക്കാത്തതിന് നമ്മളെന്തു പിഴച്ചു.... " " മിണ്ടാത് വാടാ ആദി ഇനി അതെങ്ങാനും കേട്ടിട്ട് വേണം ബാക്കി കേൾക്കാൻ... " കല്ലു പിന്നെയും അങ്ങോട്ട് വരുമ്പോഴാണ് രണ്ടുപേരും പിറുപിറുക്കുന്നത് കണ്ടത്. " എന്താടാ... " .

" ഏച്ചിക്ക് ഒന്ന് ഏട്ടന് കുറി തൊട്ട് കൊടുത്താൽ എന്തായിരുന്നു... ഞങ്ങളെ പിടിച്ചു തിന്നാൻ പറ്റാത്തത് കൊണ്ടാകും അത് ചെയ്യാത്തെ... " " നീയിത് എന്തൊക്കെയാ ആദി പറയുന്നത്.. " " ന്റെ കല്ലൂച്ചി ഏട്ടൻ അവിടെ ചൂടായി ഇരിക്കാ.... " " ആണോ എന്നാ ഞാൻ തണുപ്പിച്ചിട്ട് വരാം... " " എങ്ങനെ " " ചൂടായ സാധനം തണുത്ത വെള്ളം ഒഴിച് തണുപ്പിക്കണം.... " " അത് വേണോ.... ഏട്ടൻ ഏച്ചിയെ കുളത്തിലിടും നോക്കിക്കോ.... " " ഏയ്‌.... നിങ്ങള് ചെല്ല്... നിങ്ങളെ ആകും ചിലപ്പോ ഇടാ... " അവര് വേഗം അവിടുന്ന് പോയി. കല്ലു ഒരു കപ്പിൽ വെള്ളമെടുത്തു അങ്ങോട്ട് നടന്നു. അവളുടെ പാദസരത്തിന്റെ ശബ്ദം അവൻ കേട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ല. അവന്റെ അടുത്തെത്തി അവളാ വെള്ളം തല വഴി ഒഴിച്ച്.... അവൻ വേഗം എണീറ്റ് " ഡീ.... നിനക്കിത് എന്തിന്റെ അസുഖ.... അവളുടെ തോന്ന്യാസം.... " അവളവനെ നോക്കിയൊന്ന് ഇളിച്ചു. " എന്താടി കിണിക്കുന്നത്? " അവള് കണ്ണ് ചിമ്മി... അവനൊന്നു കണ്ണുരുട്ടി. " നിന്നെ ഞാൻ ശരിയാക്കി തരാടി... " അവൻ പതിയെ അവളുടെ കഴുത്തിനു പിടിച്ചു. അവള് രണ്ട് കയ്യും അവന്റെ ഷോൾഡറിൽ കൂടിയിട്ട് പിടിച്ചു. അവനൊന്നു ചിരിച്ചു. അവള് പുരികം പൊക്കി.. " പിള്ളേര് പറഞ്ഞല്ലോ അപ്പുവേട്ടൻ നല്ല ചൂടിലാണെന്ന്... എന്തുപറ്റി.... " " ഒന്നൂല്യ... നിനക്ക് എനിക്ക് കുറി തൊട്ട് തരാൻ പറ്റില്ലല്ലോ.... "

അവളൊന്ന് ചിരിച്ചു.. " അതാണോ... ന്റെ അപ്പുവേട്ടന് ഞാനിപ്പോ കുറി തൊട്ട് തരാലോ... " അവൻ നെറ്റിച്ചുളിച്ചു... അവള് വേഗം അവന്റെ നെറ്റിയിൽ ചുണ്ടമർത്തി... എന്നിട്ട് അവനെ നോക്കി സൈറ്റ് അടിച്ചു. " കല്ലൂ..... " " ഉം... എന്താ... " " ദാ ഈ കുറി ന്റെ ചുണ്ടിനും വേണം.... " " അയ്യോടാ പള്ളിയിൽ പോയി പറഞ്ഞോ... " " ഇപ്പൊ തന്നെ പറഞ്ഞേക്കാം... ".. അവൻ പെട്ടന്ന് അവളുടെ മുഖം കയ്യിലെടുത്തു അവളുടെ ചുണ്ടുകളെ അവന്റേതാക്കി.... അവന്റെ ദേഷ്യവും സങ്കടവുമെല്ലാം അവളുടെ ചുണ്ടുകളിൽ തീർക്കാൻ തുടങ്ങി.. പതിയെ അവളും അവന്റെ ചുണ്ടിൽ ചെറുനോവ് സമ്മാനിക്കാൻ തുടങ്ങിയിരുന്നു... ഒടുക്കം ശ്വാസം കിട്ടാതെ വന്നപ്പോൾ രണ്ടാളും ഒന്ന് വേർപ്പെട്ടു. പിന്നെയും പൂർവാധീകം ശക്തിയോടെ അവയെ ഒന്നാക്കി... അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവനിലേക്ക് വലിച്ചടിപ്പിച്ചു അവളുടെ കൈകൾ രണ്ടും അവന്റെ കഴുത്തിലൂടെ ഇട്ട് അവന്റെ തലയിൽ വിശ്രമിച്ചു... അവളിൽ നിന്നും ഒരിഞ്ചു പോലും വേർപ്പെടാതെ അവൻ ആൾമറയുടെ അങ്ങോട്ട് നടന്നു....അവളവന്റെ മുടിയിലൂടെ കയ്യോടിക്കാൻ തുടങ്ങി. ഇടയ്ക്കവൻ അവളിൽ നിന്നും ഒന്നുകൂടി വേർപ്പെട്ടു പതിയെ മുഖം കൈകുമ്പിളിൽ എടുത്തു. അവളുടെ കവിളിൽ പതിയെ കടിച്ചു. അവള് കണ്ണുകൾ കൂമ്പിയടച്ചു..

പതിയെ കണ്ണുകൾ തുറന്ന് അവനെ നോക്കി. പെട്ടന്ന് ഏന്തിവലിഞ്ഞു അവന്റെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങി... രണ്ടുപേരും മറ്റെല്ലാം മറന്ന് അവരിൽ ലയിക്കുകയായിരുന്നു. ബുക്കുമെടുത്തു അങ്ങോട്ട് വന്ന ആദി ഇതുകണ്ടു ഞെട്ടി പുറകിൽ വന്ന അജു വാ പൊളിച്ചു.. രണ്ടാളും കണ്ണുകൾ ഒന്നുകൂടി അടച്ചു തുറന്നു. പിന്നെ തിരിച്ചു നടന്നു. " ന്റെ അജൂ ഇതെന്തോന്നാ ടൈറ്റാനിക് മൂവിയോ....? ന്റെ കണ്ണ് തള്ളി.... " അജു ഇപ്പോഴും ഞെട്ടലിൽ ആയിരുന്നു.. ആദി അവനെയൊന്ന് തട്ടി. " എന്താ.... അജു.... " " ഒന്നൂല്യ മോനെ.... ഒരു ഇംഗ്ലീഷ് മൂവി ലൈവ് ആയി കണ്ട പോലെ.... " അപ്പോഴാണ് അച്ഛമ്മ കുളത്തിലേക്ക് വരുന്നത് കണ്ടത്... " എടാ അച്ഛമ്മ.... ഇപ്പൊ എന്താ ചെയ്യാ രണ്ടും നേരത്തത്തെ പോലെ ആണേൽ എന്താവും... " " ഒരു കാര്യം ചെയ്യാം ഈ കല്ലെടുത്തു കുളത്തിലേക്കിടാം... " അവർ കല്ലെടുത്തിട്ടു.. വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ടതും രണ്ടുപേരും അകന്ന് മാറി. അപ്പു കല്ലുവിനെ ആൾമറയുടെ അപ്പുറത്തേക്ക് ഇറക്കി ഒപ്പം അവനും ഇറങ്ങി. അച്ഛമ്മയെ കണ്ടതും അവരവിടെയുള്ള തൂണിന്റെ മറവിൽ ഒളിച്ചു.. അവള് അച്ഛമ്മയെ നോക്കുകയായിരുന്നു അപ്പു അവളുടെ പുറകിലായാണ് നിന്നത്... അവൻ പതിയെ അവളുടെ കഴുത്തിൽ കടിച്ചു...

അവൾ ഒച്ചയിടും എന്നറിയാവുന്നതുകൊണ്ട് അവനവളുടെ വാ പൊത്തി. അവള് പെട്ടന്ന് തിരിഞ്ഞു നിന്നു കണ്ണുരുട്ടി. അവൻ കണ്ണുകൾ ചിമ്മി. അവളുടെ മുഖത്തൂടെ അവന്റെ വിരലുകൾ ചിത്രം വരയ്ക്കാൻ തുടങ്ങി. അവള് കണ്ണുകൾ അടച്ചു.. മുഖത്ത് നിന്നും കൈ നെഞ്ചിലേക്ക് ഇഴയാൻ തുടങ്ങിയതും അവള് കണ്ണുകൾ തുറന്ന് കൈ പിടിച്ചു വേണ്ടാന്ന് തലയാട്ടി. അവനവളെ ഇറുകെ പുണർന്നു നെറ്റിയിൽ അമർത്തി ചുംബിച്ചു.. രണ്ടുപേരും പടവിലിരുന്നു... അവളവനെ വശ്യമായി നോക്കിയതും അവനവളുടെ ചെവിയിൽ പതിയെ കടിച്ചു. അവൾക്ക് ഇക്കിളിയായതും അവള് തല വെട്ടിച്ചു.. അവൻ കഴുത്തിൽ ചുണ്ടുകളമർത്തി... അവന്റെ താടിരോമങ്ങൾ അവളെ ഇക്കിളിപ്പെടുത്തി ഒപ്പം ചെറിയ വേദനയും സമ്മാനിച്ചു...രണ്ടുപേരും കണ്ണിൽകണ്ണ് കോർത്തു ഇരിക്കാൻ തുടങ്ങി. " ഡീ പെണ്ണേ ഇങ്ങനെ നോക്കല്ലേ നീ.... കുറേ നേരം ഇങ്ങനെ നോക്കിയാൽ ചിലപ്പോ നീ കല്യാണത്തിനുമുൻപേ ഒന്ന് പെറും.... അത് വേണോ? " അവൻ കുസൃതിയോടെ ചോദിച്ചു. അവള് പതിയെ അവന്റെ നെഞ്ചിൽ കുത്തി.. പിന്നെ ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി... അവനവളെ നെഞ്ചോടണച്ചു അവളുടെ തലയിൽ മുഖമമർത്തി.. പിന്നെ അവനൊന്നു നെടുവീർപ്പിട്ടു. " എന്താണ് അപ്പുവേട്ടാ " " ഒന്നൂല്യ.... ഇനി നീ ഇതുപോലെ കാണിക്കോ? " അവളൊന്ന് നെറ്റിച്ചുളിച്ചു " എന്നോട് മിണ്ടാതിരിക്കോ എന്ന് " അവളൊന്ന് ചിരിച്ചു " അതൊന്നും പറയാൻ പറ്റില്ല അപ്പുവേട്ടൻ ഇങ്ങനെ ദേഷ്യപ്പെട്ടാൽ ചിലപ്പോ മിണ്ടാതിരിക്കും... "

" ഓഹോ.... നിന്നെ ഞാൻ ശരിയാക്കി തരാടി... " അവൻ കയ്യോങ്ങിയതും അവളവിടുന്ന് എണീറ്റോടി പിന്നാലെ അവനും. അവളുടെ കൈ പിടിച്ചു വലിച്ചതും അവള് അവന്റെ നെഞ്ചിലേക്ക് വീണു. അവനവളെ അങ്ങനെ ഇറുകെ പുണർന്നു . " അപ്പുവേട്ടാ വിട് ..... വിടാൻ " . " ഡീ ന്റെ ദേഷ്യം മാറ്റാൻ നീ വിചാരിച്ചാൽ മതി.... " " എങ്ങനെ " " എനിക്ക് ദേഷ്യം കൂടുമ്പോൾ എന്നെ വന്നൊന്ന് കെട്ടിപിടിച്ചാ മതി.... പിന്നെ ഞാൻ നിന്റെയീ ചെഞ്ചുഡിൽ തീർത്തോളാം ദേഷ്യം.... " " അയ്യോടാ.... " " എന്തേയ്.... " " ഒന്നൂല്യ... വാ അവിടെ പോയിരിക്കാം ഇവിടെ തന്നെ നിന്നാൽ അപ്പുവേട്ടന് ഇനിയും എന്തെങ്കിലുമൊക്കെ തോന്നും... " അവളവന്റെ കൈ പിടിച്ചു ആദ്യം ഇരുന്ന സ്ഥലത്തേക്ക് നടന്നു.. അവനവളുടെ മടിയിലേക്ക് തലചായ്ച്ചു ആ പടവിൽ കിടന്നു... " കല്ലൂ..... " " ഉം.... " " ഇനിയെന്നോട് ദേഷ്യം തോന്നിയാൽ ഇങ്ങനെ മിണ്ടാതിരിക്കല്ലേ.... എന്നെ എത്ര വേണേലും വേദനയാക്കിക്കോ ഞാൻ നിന്ന് കൊണ്ടോളാ... എന്നാൽ നിന്റെ മൗനം അതെനിക്ക് താങ്ങാവുന്നതിലും എത്രയോ അധികമാ... " അവളൊന്ന് ചിരിച്ചു. പതിയെ അവന്റെ മുടിയിൽ തഴുകി. അവൻ കണ്ണുകളടച്ചു അവളുടെ ചുണ്ട് അവന്റെ നെറ്റിയിൽ അമർന്നു. അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു അവൻ അനങ്ങാതെ അവിടെ തന്നെ കിടന്നു.... കുറച്ചു കഴിഞ്ഞതും അവനവിടുന്ന് എണീറ്റു.. " വാടി... സമയം ഒരുപാടായി. നമുക്ക് പോകാം "

അവളും എണീറ്റു. അവരവിടുന്ന് നടന്നു അവനവളുടെ വിരലിൽ വിരൽ കോർത്തിരുന്നു... ഉമ്മറത്തു അജുവും ആദിയും ഇരുന്ന് ക്യാരമ്സ് കളിക്കുന്നുണ്ട്.. അവളവരുടെ അടുത്തായി ഇരുന്നു.. പിന്നെ കളിക്കാൻ തുടങ്ങി. അപ്പു അവളെ കണ്ണിമവെട്ടാതെ നോക്കിയിരുന്നു.. ഇടയ്ക്കവളൊന്ന് മുഖമുയർത്തി അവനെ നോക്കി. ആരും കേൾക്കാതെ അവളോടവിടുന്ന് പോകാം എന്ന് പറഞ്ഞു.. " അപ്പുവേട്ടാ വാ കളിക്കാൻ.. വാ.... ഏട്ടാ.... " അവൻ സമ്മതിച്ചു. അവനും ഒപ്പമിരുന്നു കളിക്കാൻ തുടങ്ങി.. കുറച്ചു കഴിഞ്ഞതും രണ്ടാളും അവിടുന്നിറങ്ങി.. " എടീ കല്ലു നിന്റെ കണ്ണന് എന്തേലും പ്രശ്നം ഉണ്ടോ? " അവൾ വേഗം രാധികയുടെ കാര്യം പറഞ്ഞു.. അപ്പു ഒന്ന് മൂളി.. അവനോട് യാത്ര പറഞ്ഞു അവള് വീട്ടിലേക്ക് നടന്നു അവള് പോകുന്നതും നോക്കി അവനവിടെ നിന്നു.. പിന്നെ അവൻ വീട്ടിലേക്ക് നടന്നു. സാധാരണ മുഖവും കനപ്പിച്ചു നിൽക്കുന്നവൻ ഇന്ന് ചിരിച്ചോണ്ട് വരുന്നത് കണ്ട് ശ്രീജയ്ക് കാര്യം പിടികിട്ടി. അവരൊന്നു ചിരിച്ചു. ഇണക്കങ്ങളും ചെറിയ പിണക്കങ്ങളുമായ് ദിവസം കടന്നുപോയി. ഒരു ഞായറാഴ്ച കല്ലുവിന്റെ അച്ഛനും അമ്മയും അമ്മയുടെ ബന്ധുവിന്റെ കല്യാണത്തിന് പോയി. ഒരു തവണ പണി കിട്ടിയതുകൊണ്ട് അവള് പോയില്ല കണ്ണനും വീട്ടിലുണ്ട്..

അവൻ ഉമ്മറത്തു വന്ന് വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്നു... കല്ലു സമാധാനിപ്പിച്ചെങ്കിലും അവനെന്തോ വല്ലായ്ക ഉണ്ടായിരുന്നു... അജുവും ആദിയും അപ്പുവിന്റെ അടുത്തേക്ക് വന്നപ്പോൾ അവര് കല്ലുവിനെ അങ്ങോട്ട് വിളിച്ചു.. അവള് കൂടെയുണ്ടെങ്കിൽ അപ്പു അധികം ചൂടാവില്ല എന്ന വിശ്വാസത്തിന്റെ പുറത്താണ് അത്. അവളങ്ങോട്ട് പോയി .... അപ്പു ആരോടോ കാര്യമായ ഫോൺ വിളിയിലാണ് അതുകൊണ്ട് റൂമിലേക്കു ചെന്നു.. ബൈക്കിന്റെ ശബ്ദം കേട്ടതും കല്ലു വീട്ടിലേക്ക് നോക്കി. രണ്ട് ബൈക്കുണ്ട്... നാലഞ്ചു ആളുകളും കണ്ണന്റെ ഫ്രെണ്ട്സ് ആരെങ്കിലുമാവും എന്ന് കരുതി അവളവിടെ തന്നെ നിന്നു. എന്നാൽ അതിലൊരാൾ കണ്ണന്റെ മുഖത്തടിച്ചു അവൾക് ദേഷ്യവും സങ്കടവും വരാൻ തുടങ്ങി. " കണ്ണേട്ടാ.... " അവളുറക്കെ വിളിച്ചു അങ്ങോട്ടോടി. ഒപ്പം അജുവും ആദിയും. അവളുടെ വിളി കേട്ട് അപ്പു ഫോണവിടെ ഇട്ടു അങ്ങോട്ട് ചെന്നു. ഒരാൾ കണ്ണന്റെ ഷർട്ടിൽ കുത്തിപിടിച്ചു... " വിട് ന്റെ ഏട്ടനെ വിട്... " കല്ലു അയാളുടെ കൈ തട്ടി മാറ്റാൻ നോക്കി. അപ്പു അപ്പോഴേക്കും അവിടെ എത്തിയിരുന്നു.. " എന്താടാ മോനെ വീട്ടില് ഇങ്ങനെ ഒരു കിടുക്കാച്ചി ഐറ്റംത്തിനെ നിർത്തിയിട്ടാണോ നീ മറ്റുള്ളവരുടെ വീട്ടിൽ കയറുന്നത് " കണ്ണന് ദേഷ്യം വന്നു അയാളുടെ മുഖം നോക്കി ഒരെണ്ണം പൊട്ടിക്കാൻ നോക്കി അപ്പോഴേക്കും അപ്പുവിന്റെ ചവിട്ട് കൊണ്ട് അയാള് തെറിച്ചു വീണു.. കൂടെ വന്ന ബാക്കിയുള്ളവർ അപ്പുവിന്റെ നേരെ തിരിഞ്ഞു അവന്റെ തലയ്ക്കു അടിക്കാൻ നോക്കിയതും കണ്ണൻ അവരെ തട്ടി മാറ്റി. രണ്ടുപേരുംകൂടി വന്നവരെ തല്ലിയോടിച്ചു.. കണ്ണൻ അപ്പുവിന്റെ തോളിൽ കയ്യിട്ടു..അവനൊന്നു ചിരിച്ചു.

കല്ലുവിന് അതുകണ്ടു സന്തോഷമായി. " എന്താ കാര്യം അവന്മാരൊക്കെ ആരാ? " അപ്പു കണ്ണനോടായി ചോദിച്ചു അവൻ മുഖം താഴ്ത്തി. " ആരാ ഏട്ടാ... പറാ... " " രാധികയുടെ റിലേറ്റീവ്സ്.... ഞാൻ ഇന്നലെ അവിടെ പോയിരുന്നു. പക്ഷെ അവളെ കാണാൻ കഴിഞ്ഞില്ല.... എനിക്കുറപ്പാ അവള് ഞാൻ വിളിച്ചാൽ വരും...അവന്മാരുള്ളതുകൊണ്ടാ അവള്... " " നീ വിളിച്ചാൽ അവള് വരുമെന്ന് ഉറപ്പാണോ? " " ഉം... വരും... " " എന്നാ നീ മാറ്റി വാ നമുക്ക് പോയി വിളിച്ചെറക്കാം... " അവൻ കല്ലുവിനെ നോക്കി.. അവളും പ്രോത്സാഹിപ്പിച്ചു. അവൻ വേഗം അകത്തേക്ക് നടന്നു.. " ഞാനും ഉണ്ട് കൂടെ.... അവളെ കൊണ്ടുവരാൻ... " " ഡീ പട്ടിക്കുട്ടിനോ പൂച്ചക്കുട്ടിനോ അല്ല കൊണ്ടുവരുന്നത്... മര്യാദക് അടങ്ങി ഒതുങ്ങി ഇവിടെ ഇരുന്നോ... " അവൾ ചുണ്ടുകോട്ടി. അവനപ്പോഴേക്കും വീട്ടിലേക്ക് നടന്നിട്ടുണ്ടായിരുന്നു... വേഗം മാറ്റി വന്ന് അവന്റെ ബൈക്കിൽ രണ്ടാളും കൂടി അങ്ങോട്ട് പോയി ... അവര് മൂന്ന്പേരും അവിടെയിരുന്നു അവര് തിരിച്ചു വരുന്നതും കാത്ത്... കുറേ കഴിഞ്ഞതും അവരെത്തി. കണ്ണന്റെ മുഖം നിരാശ കലർന്നത് ആയിരുന്നു.. അവര് വേഗം അവന്റെ അടുത്തേക്ക് ചെന്നു.. " എന്താ ഏട്ടാ.... എന്താ പറ്റിയെ? ഏട്ടാ " അവളവന്റെ മുഖം ഉയർത്തി. അവനവളെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. അപ്പുവും ആദിയും അജുവും അത് നോക്കി നിന്നു. അപ്പു കണ്ണന്റെ തോളിൽ കൈ വച്ചു. " എടാ നീ പോയി ഫ്രഷ് ആയി വാ ചെല്ല്. "

അപ്പു പറഞ്ഞതും കണ്ണൻ വേഗം അകത്തേക്ക് പോയി. കല്ലു അവന്റെ കൂടെ പോകാൻ തുടങ്ങിയതും അപ്പു അവളുടെ കൈ പിടിച്ചു. " അവൻ കുറച്ചു നേരം ഒറ്റയ്ക്കിരുന്നോട്ടെ... വെറുതെ ഓരോന്ന് കുത്തി ചോദിക്കാൻ നിൽക്കണ്ട കേട്ടല്ലോ... " " എന്താ ഉണ്ടായത്? " " ആ പെണ്ണ് തേച്ചു... വേറെ ഗവണ്മെന്റ് പ്രൊപോസൽ വന്നപ്പോൾ അവനെ വേണ്ടാന്ന് വച്ചതാ... അവരുടെ മുൻപിൽ പോയി നാണം കെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. അവൻ വിളിച്ചപ്പോൾ അവളവനെ എന്തൊക്കയോ പറഞ്ഞു. അവന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ അവളെ കൊന്നിട്ടെ വരൂ....".. അപ്പു കല്ലുവിനെ തറപ്പിച്ചു നോക്കി പറഞ് വീട്ടിലേക്ക് നടന്നു. " കല്ലൂച്ചി... അപ്പുവേട്ടനത് ഏച്ചിയോടാണോ പറഞ്ഞത് എനിക്കൊരു സംശയം? " " മോനെ അജൂ... ഏട്ടനത് ഏച്ചിയോട് തന്നെയാണ് പറഞ്ഞത്.... ന്നാലും കല്ലൂച്ചിന്റെ ഒരു കാര്യം... ഏച്ചിടെ മരണം എന്തായാലും അപ്പുവേട്ടന്റെ കൈകൊണ്ട് തന്നെയാകും... " അവള് രണ്ടാളെയും നോക്കി പേടിപ്പിച്ചു...അകത്തേക്ക് നടന്നു അജുവും ആദിയും പുറകെ പോയി. കണ്ണൻ ഫ്രഷ് ആയി അങ്ങോട്ട് വന്നു.. അവനവരുടെ പുറകിലേക്ക് നോക്കി. " അപ്പു എവിടെ? " " അപ്പുവേട്ടൻ പോയല്ലോ... " " അവിടെ അമ്മായി ഉണ്ടോ? " " ഇല്ലാ... " " എന്ന കല്ലൂ നീ ചെന്ന് അവനെ ഇങ്ങോട്ട് വിളിക്ക്...

ഇവിടുന്ന് ഒരുമിച്ച് കഴിക്കാം " അവൾക് തുള്ളിച്ചാടാൻ തോന്നി.. അവള് വേഗം അങ്ങോട്ട് പോയി..അപ്പു വാതിലടച്ചു അകത്താണ്.. അവള് വേഗം അത് തുറന്നു " അപ്പുവേട്ടാ... " അവൻ ബുക്കും നോക്കിയിരിക്കായിരുന്നു.. " എന്താടി... " " അപ്പുവേട്ടൻ വാ അങ്ങോട്ട് കണ്ണേട്ടൻ വിളിക്കുന്നു... " " പോടീ... എനിക്കൊന്നും വയ്യാ... " " ദേ അപ്പുവേട്ട ജാട ഇടല്ലേ... ഒന്ന് വാ... " അവൻ പുച്ഛിച്ചു..അവളവന്റെ അടുത്ത് വന്നിരുന്നു. " ഡീ.... ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ആ പെണ്ണ് നിന്റെ ഏട്ടനെ തേച്ചപോലെ നീ എങ്ങാനും തേച്ചാൽ നിന്നെ കൊല്ലും ഞാൻ കേട്ടല്ലോ.. നോക്കി പേടിപ്പിക്കുന്നോടി... നീ അങ്ങനെ ചെയ്യോ? " " ആ ചെയ്യും... " അവളത് പറഞ്ഞു തീരുന്നതിനു മുൻപേ അവന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞു... അവള് മുഖത്ത് കൈവച്ചു തടവാൻ തുടങ്ങി.. " എന്താടി.... ഇനി നീ ഒരു തവണ കൂടെ പറഞ്ഞു നോക്ക്... " അവള് പെട്ടന്ന് അവന്റെ കൈപിടിച്ചു കടിച്ചു.. " എടീ വേദനയാകുന്നു വിട്.... വിടെടി.... " അവള് വിട്ടു... " പിശാചേ.... മനുഷ്യന്റെ കൈ... "

" വേദനയുണ്ടല്ലേ... എനിക്കും വേദന ആയിട്ടുണ്ട്... അപ്പുവേട്ടൻ വാ കിന്നരിക്കാൻ നിൽക്കാതെ... " അവള് കൈ പിടിച്ചു വലിച്ചു.. " ആ വരാം ബട്ട്‌ one കണ്ടിഷൻ... " " എന്താ... " " നീ ഇപ്പൊ എനിക്കൊരു കിസ് തരണം ലിപ് to ലിപ്... deep ആയിട്ട്.... " " നിക്കൊന്നും വയ്യ.... " . " എന്നാൽ പൊന്നുമോള് ചെല്ല് വന്ന വഴിക്ക്... വേഗം വിട്ടോ . " " അപ്പുവേട്ടാ... എന്താണ്... " . " നീ താ ന്നാൽ പെട്ടന്ന് പോകാം.. " അവളനങ്ങാതെ നിന്നു " താടി.... " അവൻ വേഗം എണീറ്റ് വാതിലടച്ചുപൂട്ടി. " മര്യാദക് തന്നാൽ ഒന്നിൽ നിൽക്കും... വേഗം... നിന്റെ ഏട്ടനവിടെ വെയിറ്റ് ചെയ്യല്ലേ... " " കണ്ണടയ്ക്... " അവൻ കണ്ണടച്ച് അവൾ ഏന്തി വലിഞ്ഞു അവന്റെ ചുണ്ടിൽ പതിയെ കടിച്ചു. അവൻ അവളെ വരിഞ്ഞു മുറുക്കി... അവളിൽ നിന്നും വേർപെട്ട് ശ്വാസമെടുത്തു.. പിന്നെ രണ്ടാളും അങ്ങോട്ടേക്ക് നടന്നു. അപ്പുവിന് നല്ല ചടപ്പുണ്ടായിരുന്നു... എങ്കിലും പോയി .................. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story