❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 16

Chekuthante pennu

രചന: ആര്യ പൊന്നൂസ്

രണ്ടാളും അങ്ങോട്ടേക്ക് നടന്നു. അപ്പുവിന് നല്ല ചടപ്പുണ്ടായിരുന്നു... എങ്കിലും പോയി .........കണ്ണൻ അവനെയും കാത്ത് നിൽക്കായിരുന്നു. കണ്ണനെ കണ്ടതും അപ്പു ഒന്ന് ചിരിച്ചു.. ഭക്ഷണം കഴിക്കുമ്പോൾ ആരുമൊന്നും സംസാരിക്കുന്നില്ല. അപ്പു ഇടയ്ക്ക് കല്ലുവിനെ നോക്കി പേടിപ്പിക്കുന്നുണ്ട്. അവള് ചിരി കടിച്ചുപിടിച്ചു. കഴിച്ചു കഴിഞ്ഞതും എല്ലാവരും ഉമ്മറത്തു വന്നിരുന്നു. അപ്പുവിനും കണ്ണനും എന്തോ സ്റ്റാർട്ടിങ് ട്രബിൾ ഉള്ള പോലെ തോന്നി കല്ലുവിന്.. " അജൂ ആദി വാടാ മ്മക്ക് പോയിട്ട് വരാം... " അവർക്ക് എങ്ങോട്ടെന്ന് മനസിലായില്ലെങ്കിലും എണീറ്റു. " നീയിത് എങ്ങോട്ടാ കല്ലൂ? " " ഞങ്ങൾ തറവാട്ടിൽ പോവാ... കുറച്ചു പരിപാടി ഉണ്ട്... " കണ്ണൻ പിന്നെയൊന്നും പറഞ്ഞില്ല. അപ്പു അവളെയൊന്ന് തറപ്പിച്ചു നോക്കി. " എടാ... നിങ്ങളോട് രണ്ടാളോടും ഒരു കാര്യം പറഞ്ഞേക്കാം അവളെന്തെങ്കിലും ഒപ്പിച്ചാൽ ആദ്യം കിട്ടാൻ പോകുന്നത് നിങ്ങക്കാവും കേട്ടല്ലോ... " അപ്പു അജുവിനോട് ആദിയോടും പറഞ്ഞു.. അവരു ഇതെന്ത് പുകില് എന്ന മട്ടിൽ നിന്നു. പിന്നെ സമ്മതിച്ചു. കല്ലു അപ്പുവിനെ നോക്കി കൊഞ്ഞനം കുത്തി അവിടുന്നിറങ്ങി. " എന്തിനാ കല്ലൂച്ചി അവിടുന്ന് ഇറങ്ങിയേ രണ്ടും മിണ്ടുന്നതു നമുക്കൊന്ന് കണ്ടൂടായിരുന്നോ... "

" എടാ നമ്മള് അവിടെ ഉള്ളതോണ്ടാ അവർക്ക് ഓപ്പൺ ആയി സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നിയത്.. അതോണ്ടാ ഞാൻ നിന്നെയൊക്കെ വിളിച്ചു ഇങ്ങോട്ട് വന്നേ.. അല്ല മ്മള് ഇപ്പൊ എന്താ ചെയ്യാ.... " " ഏച്ചിയെ മ്മക്ക് ഒരു സാധനം പൊക്കിയാലോ? " " എന്ത് സാധനം? " " ഇന്നാള് ഏച്ചി കണ്ടില്ലേ മാങ്ങ ഉപ്പിലിടുന്നത്... അത് പൂരത്തിനെ എടുക്കു എന്നും പറഞ്ഞു ഒളിപ്പിച്ചു വച്ചതാ... നമുക്ക് അത് പൊക്കാം... ഞാനും അജുവും കുറേ തപ്പി... കാണുന്നില്ല... " " എന്ന വാ അതൊക്കെ തപ്പിയെടുക്കാം.. ഒപ്പം ശർക്കര പുരട്ടിയും വേണം.... " " ഓക്കേ നടക്ക്... " " എടാ പാപ്പനും മേമയുമൊക്കെ ഇല്ലേ? " " അവരിപ്പോ ഉറക്കാവും.... ഇതാണ് ബെസ്റ്റ് ടൈം... " " എന്നാ പിന്നെ വേറെ ഒന്നും നോക്കാനില്ല.. " അവര് വേഗം തറവാട്ടിൽ പോയി.. " എടാ വാതിലടച്ചതാ... എന്താക്കും... " "അതൊക്കെ ഉണ്ട് വാ... " അവര് രണ്ടും കുളിപ്പുരയുടെ അങ്ങോട്ട് നടന്നു. കിണറിനോട് ചേർന്നാണ് കുളിപ്പുര... " വാ ഇത് വഴി പോകാം... ഈ കിണറിന്റെ വക്കിൽ ചവിട്ടി കുളിമുറിയിലേക്ക് കയറാം... എങ്ങനെയാണെന്ന് ഞാൻ കാണിച്ചു തരാം. "

ആദി വേഗം അങ്ങോട്ട് നടന്നു കിണറിന്റെ വക്കിൽ ചവിട്ട് കുളിമുറിയിലേക്ക് ചാടി. " എടാ നാറികളെ രണ്ടും കൂടിയെന്നെ കിണറ്റിൽ തള്ളിയിട്ടു കൊല്ലാൻ കൊണ്ടുവന്നതാണോ.... " " ഏച്ചീ വീഴൊന്നും ഇല്ലാ ബാലൻസ് ചെയ്ത് കേറ്... ഞാൻ കേറിയത് കണ്ടില്ലേ... ഞാൻ കൈ പിടിക്കാം... " " എടാ ആദി ഇനി ഏച്ചി കിണറ്റിലെങ്ങാനും വീണാലോ... അപ്പുവേട്ടൻ പറഞ്ഞത് ഓർമയില്ലേ മ്മളെ തല്ലി കൊല്ലും... നീ അതിലെ വന്ന് അടുക്കള തുറക്ക്... " " എന്ന പിന്നെ അത് ചെയ്യ്... " അവര് രണ്ടും അടുക്കളയുടെ അങ്ങോട്ട് നടന്നു.. " ഏച്ചിയുടെ പാദസരം നമ്മളെ കുടുക്കും എന്ന എനിക്ക് തോന്നുന്നത്... " " നീ മിണ്ടാത് വാടാ... " ആദി മെല്ലെ വാതിൽ തുറന്നു കല്ലുവും അജുവും അകത്തേക്ക് കയറിയ ശേഷം കതകടച്ചു. " ഏച്ചീ ഇവിടെയുള്ള സകല പാത്രങ്ങളും ഞങ്ങള് അരിച്ചു പെറുക്കി... എവിടെയും ഇല്ലാ... " " അടുക്കളയുടെ തട്ടിൻപുറം നോക്കിയോ? " " ഇല്ലാ... " "ന്നാ വാ അവിടെ നോക്കാം." മൂന്നാളും പതിയെ അങ്ങോട്ട് നടന്നു. കല്ലുവിന്റെ പാദസരത്തിന് നല്ല ശബ്ദം ഉണ്ടായിരുന്നു. " ന്റെ ഏച്ചീ... ഇപ്പൊ എല്ലാരും എണീക്കും... ഏച്ചിക്ക് ഒച്ച ഇല്ലാത്ത പാദസരം വാങ്ങിയാൽ പോരായിരുന്നോ? " ആദി അടക്കം പറഞ്ഞു. കല്ലു ഒന്ന് ഇളിച്ചു. തട്ടിൻപുറത്തു ഒരുപാട് പാത്രങ്ങൾ ഉണ്ട്. അവരോരോന്നും തുറന്ന് നോക്കി. ഒടുക്കം കായ വറുത്തത് കിട്ടി... "

ഇവരിതൊക്കെ എവിടെ പൂഴ്ത്തി വച്ചു? കായ വറുത്തതെങ്കിൽ അത് ബാക്കി കിട്ടുന്നതുവരെ ഇത് തിന്നാം... " അജു അവന്റെ പോക്കറ്റിൽ ഇട്ടു ഒപ്പം ആദിയും. കല്ലുവിന് കയ്യിലെടുത്തു കൊടുത്തു... അവരതും തിന്ന് അവിടെ ഇരുന്നു. " കല്ലൂച്ചി... ഇവിടെ തിന്നിരുന്നാൽ മതിയോ? ബാക്കി തപ്പെണ്ടെ? " " ഞാൻ എവിടെ തപ്പണം എന്ന് ആലോചിക്കായിരുന്നു... " അവള് കായ് വറുത്തത് എന്തോ ദേഷ്യം തീർക്കുന്നത് പോലെ തിന്നാൻ തുടങ്ങി... " എടാ.... മച്ചീന്മേൽ കാണും... അവിടെ നോക്കാം.... " " ആ വാ.... " അവര് പതിയെ അങ്ങോട്ട് നടന്നു.. മച്ചീന്മേൽ കേറാനുള്ള വാതിൽ താക്കോലിട്ട് പൂട്ടിയിട്ടുണ്ട്... " ഏച്ചീ ഇത് പൂട്ടിയതാ... " മുൻപിൽ നടന്ന ആദി പറഞ്ഞു... " എടാ താക്കോൽ അച്ഛമ്മേടെ കയ്യിലുണ്ട്... നമുക്ക് പോയി അവിടുന്ന് എടുക്കാം.. " " ഞങ്ങള് പോയി എടുത്തിട്ട് വരാം ഏച്ചി ഇവിടെ നിൽക്ക്... ഏച്ചി വന്നാൽ മൊത്തത്തിൽ കുളമാകും... ഞങ്ങള് വരുന്നത് വരെ ഇതും തിന്ന് ഇവിടെ ഇരുന്നോ.. " ആദി അവന്റെ പോക്കറ്റിൽ നിന്നും കായ എടുത്തു അവൾക്ക് കൊടുത്തു. അവളത് വാങ്ങി അവരെയും കാത്ത് അവിടെ ഇരുന്നു..ഒരു പത്ത് മിനിറ്റ് കഴിഞ്ഞു അവര് തിരിച്ചെത്താന്.. " നിങ്ങളിത് എന്താക്കായിരുന്നു....? " " സാധനം കണ്ടുപിടിക്കണ്ടേ.... "

" ന്നിട്ട് കിട്ടിയോ.... " " പിന്നെ..വാ... " അജുവും ആദിയും വാതില് തുറന്നു.. ശബ്ദം ഉണ്ടാക്കാതെ ശ്രദ്ധിച്ചാണ് തുറന്നത്.. മൂന്നാളും വേഗം കയറി പിന്നെയും വാതിൽ അടച്ചു വച്ചു... കുറേ ഭരണികൾ നിരത്തി വച്ചിരിക്കുന്നു...അവരോരോന്നായി തുറന്നു. മാങ്ങ ഉപ്പിലിട്ടത്, അച്ഛാറിട്ടത്, ശർക്കര പുരട്ടി, കായ് വറുത്തത്, ചക്ക വറുത്തത്.... അങ്ങനെ കുറേ ഐറ്റംസ്... " ന്റെ പൊന്നോ.... ഇതെന്തോന്ന്.... എല്ലാം ഉണ്ടല്ലോ... അപ്പൊ എങ്ങനാ നമുക്ക് തുടങ്ങിയാലോ... " കല്ലു ചോദിച്ചതും അവര് ചിരിച്ചു.. അവരോരോന്നു. എടുത്ത് കഴിക്കാൻ തുടങ്ങി... അപ്പോഴേക്കും കണ്ണനും അപ്പുവും അവരുടെ വഴക്കൊക്കെ പറഞ്ഞു തീർത്തു തറവാട്ടിലേക്ക് വന്നിരുന്നു. അവര് വന്നപ്പോ വാതിലൊക്കെ അടഞ്ഞു കിടക്കുന്നു. " ഇവിടെ ആരും ഇല്ലല്ലോ... " " അവര് ചിലപ്പോ അകത്തുണ്ടാകും കണ്ണാ... " അപ്പു മാമിയേ വിളിച്ചു. അവരു വന്ന് കതക് തുറന്നു. അപ്പുവിനെയും കണ്ണനെയും ഒരുമിച്ച് കണ്ടപ്പോ അവർക്ക് വിശ്വസിക്കാൻ ആയില്ല... " ഇതൊക്കെ എപ്പോ സംഭവിച്ചു? " രണ്ടാളും ഒന്നും പറയാതെ ചിരിച്ചു...

" എന്തായാലും നന്നായി... നിങ്ങള് മാത്രേ ഉള്ളോ പിള്ളേര് വന്നില്ലേ? " ചോദ്യം കേട്ടതും അപ്പുവും കണ്ണനും പരസ്പരം നോക്കി. " അവരൊക്കെ നേരത്തെ ഇങ്ങോട്ട് വന്നതാണല്ലോ... ഇവിടെ ഇല്ലേ? " " ഇങ്ങോട്ടോ എപ്പോ... വന്നാൽ അവര് വിളിക്കില്ലേ വാതിലൊക്കെ അടച്ചിട്ടു കിടക്കായിരുന്നു എല്ലാരും...എടാ ചിലപ്പോ കുളത്തിന്റെ അവിടെ കാണും... " രണ്ടാളും അങ്ങോട്ട് പോയി.. അപ്പോഴേക്കും ജയനും എണീറ്റ് വന്നു.കുളത്തിന്റെ അവിടെ ഒറ്റ ജീവിയും ഇല്ലാ.. കണ്ണന് പേടിയാകാൻ തുടങ്ങി.. അപ്പുവിന് ദേഷ്യവും... " ഇതിറ്റിങ്ങൾ എവിടെ പോയി? " അപ്പു ആരോടെന്നില്ലാതെ ചോദിച്ചു... കണ്ണൻ അവിടെ പറമ്പിലും മറ്റും നോക്കി. എന്നിട്ട് അങ്ങോട്ട് പോയി. " എന്തായി.... കണ്ടില്ലേ മൂന്നിനെയും? " അവരെല്ലാം പേടിക്കാൻ തുടങ്ങി.. " ഇനി നിങ്ങള് കതക് അടയ്ക്കുന്നതിനു മുൻപ് ഇതിനുള്ളിൽ കേറി കാണുമോ? " കണ്ണൻ പേടിയോടെ ചോദിച്ചു.. " കല്ലു അല്ലേ... അതോണ്ട് ഒന്നും പറയാൻ പറ്റില്ല... വാ നോക്കാം.. " അപ്പു മുൻപിൽ നടന്നു. അവരെല്ലാ റൂമിലും അരിച്ചു പെറുക്കി.. ദേഷ്യം വന്ന് അപ്പു പല്ല് കടിക്കുന്നുണ്ടായിരുന്നു...

മൂന്നെണ്ണവും ഇതൊന്നും അറിയാതെ മച്ചിൻ പുറത്തിരുന്നു കഥ പറഞ്ഞു ഓരോന്നും കഴിക്കുകയാണ്... കണ്ണൻ വെറുതെ അങ്ങോട്ട് നോക്കിയപ്പോഴാണ് മച്ചിന്റെ ലോക്കും കിയും കണ്ടത്.. അവൻ അപ്പുവിനെ തോണ്ടി കാണിച്ചു കൊടുത്തു.. മിനിയും ജയനും കാവിലേക്ക് പോയിരുന്നു അവരെയും തിരഞ്ഞു.. അപ്പുവും കണ്ണനും അത് തള്ളി തുറന്നു.. ആ ശബ്ദം കേട്ടതും മൂന്നാളും പേടിച്ചു... " മോനെ അച്ഛമ്മ പിടിച്ചു മോനെ.... മ്മക്ക് കാലിൽ വീണ് കരയാം.. " " ഓക്കേ കല്ലൂച്ചി... " അവരത് പറഞ്ഞു തീരലും അപ്പുവും കണ്ണനും അങ്ങോട്ട് വരലും ഒരുമിച്ചായിരുന്നു.. അപ്പുവിന്റെ മുഖം കണ്ടപ്പോ തന്നെ കാര്യങ്ങൾ ഏകദേശം തീരുമാനമായി എന്ന് മനസിലായി... കല്ലു ഒന്ന് ഇളിച്ചു കൊടുത്തു.. " കല്ലൂ നീയെങ്ങനെ ഇവിടെ എത്തി.? " " അതേട്ട ഞങ്ങള് ഇത് കണ്ടുപിടിക്കാൻ വന്നതാ... " അവള് ഇളിച്ചോണ്ട് പറഞ്ഞു. അപ്പുവിന്റെ മുഖത്തേക്ക് നോക്കിയാതും അവള് വേഗം തല താഴ്ത്തി.. " മൂന്നെണ്ണവും താഴോട്ടിറങ്ങ് ന്നിട്ട് സംസാരിക്കാം... " അപ്പു പറഞ്ഞതും അവര് വരി വരിയായി താഴോട്ട് ഇറങ്ങി.... മിനിയും ജയനും അവിടെയൊക്കെ തപ്പി അങ്ങോട്ട് തിരിച്ചെത്തുമ്പോഴാണ് അവര് മച്ചിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടത്. " ഇവരെപ്പോ ഇതിനുള്ളിൽ കയറി? " " അതൊക്കെ ഞങ്ങള് കേറി പാപ്പാ... " അജുവും ആദിയും തല താഴ്ത്തി നിൽക്കാണ്. അപ്പു കല്ലുവിന്റെ കയ്യിൽ നുള്ളി.. അവൻ പിടി വിടുന്നില്ലായിരുന്നു. " അപ്പുവേട്ടാ.... വിട് വേദനയാകുന്നു... "

" എന്നാ പറാ എങ്ങനെയാ ഉള്ളിൽ കയറിയത്? കണ്ണൻ നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. കല്ലു അവനെ നോക്കി. " ഏട്ടാ... മ്മക്ക് പോകാം അച്ഛനും അമ്മയും വന്നിട്ടുണ്ടാകും... " കണ്ണനെ നോക്കി അവള് കെഞ്ചി. " വീട്ടിൽ പോകാം ആദ്യം അപ്പു ചോദിച്ചതിന് ഉത്തരം പറാ... ന്നിട്ട് പോകാം... അപ്പൂ നല്ലോണം വേദനയാക്കിക്കോ രണ്ടെണ്ണത്തിന്റെ കുറവുണ്ട് അവൾക്ക്... " കണ്ണൻ പറഞ്ഞതും അവളവനെ നോക്കി പേടിപ്പിക്കാൻ തുടങ്ങി. " നീ പോടാ പട്ടീ.... " കണ്ണനെ നോക്കി കല്ലു പറഞ്ഞതും അപ്പു കയ്യിലെ പിടുത്തം ഒന്നുകൂടെ മുറുക്കി ... " ഡീ നിന്നെക്കാൾ മൂത്തത് അല്ലേ അവൻ... പിന്നെ നീയെന്താ എടാ പോടാ വിളിക്കുന്നത്.... ഇനി അങ്ങനെ വിളിക്കുന്നത് ഞാൻ കേൾക്കട്ടെ.... നിനക്ക് നല്ലതിപ്പോ പൊട്ടേണ്ടെങ്കിൽ പറഞ്ഞോ എങ്ങനാ അകത്തു കയറിയത്... " " അടുക്കളയിൽ കൂടി.... " അപ്പു അവളെയും കൊണ്ട് അടുക്കളയിലേക്ക് പോയി.. ഒപ്പം ബാക്കിയുള്ളവരും... " വാതിലടഞ്ഞു കിടക്കുകയാണല്ലോ.... " " അത് ഞങ്ങള് കേറിയിട്ട് അടച്ചതാ " " മോളേ മേമ കിടക്കാൻ പോകുമ്പോ ഒക്കെ അടച്ചിട്ടാണ് പോയത്.... മോളു പറ അപ്പു ഒന്നും ചെയ്യില്ലാ . " " അപ്പുവേട്ടൻ സത്യം ചെയ്യ് ഒന്നും ചെയ്യൂല എന്ന്.... ന്നാ ഞാൻ പറയാം... " " നിന്ന് കൊഞ്ചാതെ പറയെടി ഇങ്ങോട്ട്..."

അവൻ കയ്യോങ്ങി...അവള് അജുവിനെയും ആദിയെയും നോക്കി. " എടാ ഓങ്ങാതെ ഒരെണ്ണം കൊടുക്ക്... എന്നെ അവൾക്ക് ഒരു വിലയുമില്ല... ഇത്തിരിയെങ്കിലും പേടിയുള്ളത് നിന്നെയ.... " കണ്ണൻ പറഞ്ഞതും അവളവനെ നോക്കി പല്ല് കടിക്കാൻ തുടങ്ങി. ' മരപ്പട്ടി നീയെന്നെ ഒറ്റികൊടുക്കുന്നോ... നിനക്കുള്ളത് ഞാൻ തരാടാ നാറി...' അപ്പുവിന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞതും അവളവനെ നോക്കി.... " ഇനിയും വേണ്ടെങ്കിൽ പറഞ്ഞോ... " " കുളിമുറിയിൽ കൂടി " എല്ലാവരും ഞെട്ടി.... " എങ്ങനെ നീയൊന്ന് കാണിക്ക് " അവരെല്ലാം പുറത്ത് വന്നു... " കിണറിന്റെ വക്കിൽ കൂടെ അങ്ങോട്ട് ചാടിട്ട്.... " അപ്പു അവളെ തറപ്പിച്ചു നോക്കി. അവളുടെ കൈ പിടിച്ചു തിരിക്കാൻ തുടങ്ങി... " നീയെന്താടി കുരങ്ങിന്റെ ജന്മോ? പറയെടി സത്യം... " " ഞാൻ സത്യ പറഞ്ഞത്... ആദി ഇതിലെ അങ്ങോട്ട് ചാടി... നിക്ക് ചാടാൻ പേടി ആയിട്ട് അവൻ അതിലെ പോയി അടുക്കളയുടെ വാതിൽ തുറന്ന് തന്നു.... അങ്ങനാ ഉള്ളിൽ കയറിയത്.... " അവള് പറഞ്ഞു നിർത്തി... അപ്പു അവരെ നോക്കി രണ്ടും പമ്മി നിൽക്കുന്നുണ്ട്.. "

ഇവള് പറഞ്ഞത് സത്യമാണോ? " അവര് അതേന്ന് തലയാട്ടി... " ആ വടിയെടുത്തു വാ വേഗം.. " അപ്പു പറഞ്ഞതും അജു ജയനെ നോക്കി.. " എന്നെ നോക്കണ്ട എടുത്ത് കൊടുക്ക്... ഞാൻ എടുത്താൽ നിനക്കൊക്കെ അറിയാലോ അപ്പൊ ചെല്ല് " അജു പോയി വടിയെടുത്തു വന്നു. രണ്ടുപേർക്കും കണക്കിന് കിട്ടി... മൂന്ന് പേരും ഒരു മൂലയിലേക്ക് മാറി ഇരുന്നു. " കല്ലൂച്ചിക്ക് അല്ലായിരുന്നോ രണ്ടിനെയും ഒന്നിപ്പിക്കാഞ്ഞിട്ട് സങ്കടം... നന്നായി ഇനിയിപ്പോ ഏച്ചിക്ക് കിട്ടുന്നതിന്റെ എണ്ണം കൂടിക്കോളും... " അജു പറഞ്ഞപ്പോൾ കല്ലു അവനെ നോക്കി... " ന്നാലും കണ്ണേട്ടൻ ഇങ്ങനെ പ്ലേറ്റ് തിരിക്കുന്നത് എനിക്കറിയോ? ഇനിയിപ്പോ എന്താക്കും... " " ആ ഞങ്ങക്ക് എങ്ങനെ അറിയാന.... ഏത് സമയത്താണാവോ കട്ട് തിന്നാൻ തോന്നിയത്... " ആദി പറഞ്ഞു. ഒപ്പം അവന്റെ കയ്യിലെ അടിയുടെ പാടില് തടവാൻ തുടങ്ങി... " ഇനി എവിടെ വലിഞ്ഞു കേറാന മൂന്നും കൂടി പ്ലാനിടുന്നത്? " കണ്ണൻ കല്ലുവിന്റെ തോളിൽ കൂടെ കയ്യിട്ട് അവിടെ ഇരുന്നു " നീ പോടാ ചതിയാ..... ന്നോട് മിണ്ടണ്ട.... " അപ്പു ബാക്കിലുള്ളത് അവള് കണ്ടില്ലായിരുന്നു.

അജു അവളെ തൊണ്ടിയെങ്കിലും അവള് മൈൻഡ് ചെയ്യാത് കണ്ണനെ ചീത്ത പറയുകയാണ് " നിനക്ക് എന്നെ അടിക്കുന്നത് കാണണമല്ലേ... നീയെന്നെ ആ ചെകുത്താന് ഒറ്റി കൊടുത്തില്ലെടാ പട്ടീ... കയ്യെടുക്കെടാ... നീയെന്തിനാ ഇവിടെ വന്നിരിക്കുന്നത് എണീറ്റ് പോടാ... " അപ്പു അവളുടെ ചെവിയിൽ പിടിച്ചു തിരിച്ചു. അവള് കണ്ണൻ ആണെന്ന് കരുതി അവന്റെ കൈ തട്ടി മാറ്റി... എന്നിട്ടും ചെവിയിലെ കൈ മാറാഞ്ഞിട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് അപ്പുവിനെ കാണുന്നത്.. " നിന്നോട് ഞാൻ ഇപ്പൊ പറഞ്ഞല്ലേ ഉള്ളൂ... എടാ പോടാ വിളിക്കരുത് എന്ന്... നിനക്കെന്താ പറഞ്ഞാൽ മനസിലാവാത്തെ... ഇനി വിളിക്കോടി നീയ്യ്? " അവള് അവനെ പുച്ഛിച്ചു അവിടുന്ന് എണീറ്റു നടന്നു. അതവന് തീരെ ഇഷ്ടപ്പെട്ടില്ല... " ഇങ്ങോട്ട് വാടി.... നീ എവിടെ പോവാ... ഇങ്ങോട്ട് വരാൻ... നോക്കി പേടിപ്പിക്കുന്നോ... ഇവിടെ വാടി... " അവന്റെ ശബ്ദം കനത്തതും അവള് അങ്ങോട്ട് ചെന്നു. " ഇനി നീ അങ്ങനെ വിളിക്കോ? നോക്കി പേടിപ്പിക്കാതെ പറയെടി.. " അവൻ കൈ പൊന്തിക്കുന്നത് കണ്ടതും അവള് തല കുനിച്ചു. " ഇനി ഞാൻ വിളിക്കൂല... "

" മം.... എടാ കണ്ണാ നീയൊന്നും പറയാഞ്ഞിട്ടാ ഇവളിത്രയ്ക്ക് വഷളായത്... " അപ്പു അവിടെ ഇരുന്നു അജു വേഗം കല്ലുവിന്റെ കൈ പിടിച്ചു അവന്റെയും അപ്പുവിന്റെയും നടുക്കായി അവളെ ഇരുത്തി .. " ഒന്നും തോന്നല്ലേ കല്ലൂച്ചി.. ന്റെ സേഫ്റ്റിക്കാ... " അവളാവനെയൊന്ന് നോക്കി. ഒരു സൈഡിലിരുന്ന് അജുവും ആദിയും കഥ പറയുന്നുണ്ട് മറുഭാഗത്തു കണ്ണനും അപ്പുവും. കല്ലു താടിക്ക് കയ്യും കൊടുത്തിരുന്നു.. ഇടയ്ക്കവൾ കൈ തിണ്ണയിൽ വച്ചു പുറത്തേക്ക് നോക്കി. അപ്പു വേഗം അവളുടെ കയ്യിൽ അവന്റെ കൈ വച്ചു. അവള് കൈ മാറ്റാൻ നോക്കിയെങ്കിലും അവൻ മുറുകെ പിടിച്ചു അവളെ നോക്കാതെ അവൻ കണ്ണനോട് സംസാരിക്കുക തന്നെയാണ്. എത്ര നോക്കിയിട്ടും കൈ വലിച്ചെടുക്കാൻ കഴിയാതെ ആയപ്പോൾ അവളവിടെ ഇരുന്നു. ഇടയ്ക്ക് അപ്പു കൈ എടുത്തതും അവള് വേഗം അവിടുന്ന് മാറി അജുവിനെ അങ്ങോട്ട് തള്ളി മാറ്റി അവരുടെ ഇടയിൽ കയറി ഇരുന്നു. അപ്പു ഇതറിയാതെ കല്ലുവിന്റെ കയ്യാണെന്നും കരുതി അജുവിന്റെ കയ്യിൽ പിടിച്ചു.. അജു ഇനി കൈ മാറ്റിയിട്ടു ചീത്ത കേൾക്കണ്ടല്ലോ വിചാരിച് ഒന്നും മിണ്ടിയില്ല. അപ്പു പെട്ടന്ന് തിരിഞ്ഞതും അജുവിനെ കണ്ടു കല്ലുവും ആദിയും ടോപ് കഥയിലാണ്... അപ്പു പെട്ടന്ന് കൈ മാറ്റി കല്ലുവിന്റെ മുടി പിടിച്ചു വലിച്ചു. അവള് കണ്ണുരുട്ടി അവനെ നോക്കി....അജു കണ്ണും മിഴിച്ചു ഇരിക്കാണ്. " നീയെന്താടാ ഇങ്ങനെ ഇരിക്കുന്നത്? " " ന്റെ കൈ.... " " എന്ത്... " " കല്ലൂച്ചിയുടെ കയ്യൊന്ന് നോക്കട്ടെ "

" എന്തിനാ.... " " എല്ലൊക്കെ അവിടെ തന്നെ ഉണ്ടോന്ന് അറിയാൻ... ഓഹ് ന്റെ കൈ.... " കുറേ കഴിഞ്ഞതും കല്ലുവും കണ്ണനും അപ്പുവും കൂടി വീട്ടിലേക്ക് പോയി. കണ്ണൻ അപ്പുവിന്റെ തോളിൽ കൂടെ കയ്യിട്ടിട്ടുണ്ട്.. അപ്പു തിരിച്ചും രണ്ടുപേരോടും തെറ്റി കല്ലു മുന്നിൽ നടന്നു.. അവരോരുമിച് വരുന്നത് കണ്ടപ്പോൾ ഗീതയും സുധാകരനും സംശയത്തോടെ പരസ്പരം നോക്കി. " എന്താ ഇവന്മാര് നന്നായോ മോളേ? " " ആ നന്നാവുകയും ചെയ്തു ബാക്കിയുള്ളോരേ പുറത്താക്കുകയും ചെയ്തു... അല്ല പിന്നെ...:" അവള് വേഗം അകത്തു പോയി വാതിലടച്ചു കിടന്നു. അപ്പു കുറച്ചുനേരം കൂടെ അവിടെയിരുന്നിട്ടാണ് തിരിച്ചു പോയത്... അവരുടെ പിണക്കം തീർന്ന കാരണം കല്ലുവിന് രണ്ടാളെയും തീരെ കിട്ടാതായി.. രണ്ടുപേരും ഒരുമി്ച്. ആകും എപ്പോഴും .. വൈകുന്നേരം പുറത്ത് പോയാൽ രാത്രിയാണ് രണ്ടും കയറി വരിക.... രാവിലെ ഒരുമിച്ച് ഷട്ടിൽ കളിക്കാനും പോകും.... കുറച്ചു ദിവസത്തിനു ശേഷം അപ്പു കല്ലുവിന്റെ ജനലിന് തട്ടി.. അവള് കുറച്ചു കഴിഞ്ഞാണ് ജനല് തുറന്നത് ... " എന്താടി ഒന്ന് വേഗം തുറന്നൂടെ.... " " ഓ ഇപ്പൊ എന്തിനാ എഴുന്നള്ളിയത് ഏട്ടനെ കാണാൻ ആണോ? " " നിനക്ക് അസൂയയും കുശുമ്പും തീരെ ഇല്ലാത്തതുകൊണ്ട് കുഴപ്പല്യല്ലോ... അല്ലേ " " ഈ... " " ഇങ്ങോട്ട് ഇറങ്ങി വാടി.... " കല്ലു നെറ്റി ചുളിച് അവനെ നോക്കി........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story