❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 17

Chekuthante pennu

രചന: ആര്യ പൊന്നൂസ്

" ഇങ്ങോട്ട് ഇറങ്ങി വാടി.... " കല്ലു നെറ്റി ചുളിച് അവനെ നോക്കി... " നീ തുറിച്ചു നോക്കാതെ പുറത്തേക്കിറങ്ങി വാ... " " നിക്കൊന്നും വയ്യാ... " അവൻ പെട്ടന്ന് അവളുടെ മുടിയിൽ പിടിച്ചു വലിച്ചു... " അപ്പുവേട്ടാ വിട്.... ഞാൻ വരാം... " അവൻ മുടി വിട്ടു.. അവള് കട്ടിലിൽ നിന്ന് ഇറങ്ങാൻ നോക്കിയതും പിന്നെയും മുടിയിൽ പിടുത്തമിട്ടു.. " നീയിത് എങ്ങോട്ടടി... " " അപ്പുവേട്ടൻ അല്ലേ വരാൻ പറഞ്ഞെ... " " എന്നാ നീയൊരു കാര്യം ചെയ്യ് എല്ലാവരെയും വിളിച്ചു എണീപ്പിക്ക്... ഇതിലെ വാടി... " ജനല് ചൂണ്ടി അവൻ പറഞ്ഞതും അവള് കണ്ണുരുട്ടി... " ഞാനെന്താ ഭൂതമോ ഇതിലെ വരാൻ? " അവനവളെ തറപ്പിച്ചു നോക്കി. പിന്നെ മെല്ലെ ജനൽ കമ്പി ഊരാൻ തുടങ്ങി..അവള് അന്തംവിട്ട് നോക്കി. " അപ്പുവേട്ടനിതൊക്കെ എപ്പോ ചെയ്തു... " " അതൊക്കെ ചെയ്തു.. ഇപ്പൊ നിനക്കിറങ്ങാലോ... വാ... " അവളത് വഴി പെട്ടന്ന് ചാടി.. പാദസരത്തിന്റെ ശബ്ദം കേട്ടതും അവൻ കണ്ണ് മുറുക്കി ചിമ്മി... പിന്നെ കണ്ണ് തുറന്ന് അവളെ കുത്താൻ ഓങ്ങി.. " അഴിച് വെക്കെടി... " " ഓഹ് പിന്നെ... നിക്കൊന്നും വയ്യാ... " " എടീ നാട്ടുകാര് മൊത്തം അറിയും.... അവളുടെ ഒരു ചിലങ്ക കെട്ടല്... ഊരെടി... " " ഞാൻ ഊരൂല്ല... " " ന്നാ മെല്ലെ നടക്ക്... " " എങ്ങോട്ട്... " " അധികം ചോദ്യമൊന്നും വേണ്ടാ... നടക്ക്.. "

അവള് മെല്ലെ കാലെടുത്തു വച്ചതും സൗണ്ട് പിന്നെയും ഉണ്ടായി. അവൻ പല്ല് കടിച്ചു. പിന്നെ അവളെ എടുത്തു നടക്കാൻ തുടങ്ങി.. " അപ്പുവേട്ടൻ എന്നെയിത് എവിടെ കൊണ്ടുപോകാ... " അവനൊന്നും മിണ്ടാതെ നടന്നു.... " അപ്പുവേട്ടാ.... പറാ.... എന്തിനാ കൊണ്ടുപോകുന്നത്... " " നിന്നെ തിന്നാൻ..... പിടയ്ക്കാതെ അടങ്ങിയിരിക്കടി... " അവൾക്ക് പേടിയാകുന്നുണ്ടായിരുന്നു... ആരെങ്കിലും കണ്ടാൽ.... അപ്പു ഒരു കൂസലുമില്ലാതെ അവളെയും കൊണ്ട് പുഞ്ച പാടത്തേക്ക് നടന്നു... അവിടെ എത്തിയതും താഴെ നിർത്തി ഒന്ന് ശ്വാസമെടുത്തു.. പതിയെ അവളുടെ തോളിൽ കയ്യിട്ടു.. " നടക്ക് അങ്ങോട്ട്... " പാടവരമ്പിലേക്ക് ഇറങ്ങിക്കൊണ്ടവൻ അവളോട് പറഞ്ഞു.. അവള് അവിടെ തന്നെ നിന്ന് അവനെ നോക്കി. അവൻ കൈ നീട്ടിയതും അവളാ കയ്യിൽ പിടിച്ചു അവന്റെ പുറകെ ചെന്നു... " അപ്പുവേട്ടാ.... പറാ എന്താ കാര്യം.... ആരേലും കണ്ടാൽ പ്രശ്നം ആകുംട്ടോ.... അപ്പുവേട്ടാ... " " അത്രക്ക് പേടിയുണ്ടേൽ നീയങ്ങു പോടീ... " അതും പറഞ്ഞു അവളെ തള്ളി.. വീഴാൻ പോയപ്പോഴേക്ക് അവളുടെ കൈ മുറുകെ പിടിച്ചു വലിച്ചു... " മിണ്ടാതെ നടക്ക്.... " പിന്നെയൊന്നും പറയാതെ അവളവന്റെ കൂടെ നടന്നു... പാടത്തിന്റെ നടുക്ക് എത്തിയപ്പോൾ അവൻ നിന്നു...

അവള് ചുറ്റും നോക്കുന്നുണ്ടായിരുന്നു... " നീ ആരെയാ തിരയുന്നെ.... നിന്റെ അമ്മായിഅച്ഛൻ ഇവിടെ ഉണ്ടോ? " " അപ്പുവേട്ടൻ വരുമ്പോൾ മാമൻ അവിടെ ഇല്ലായിരുന്നോ? " അവൻ തറപ്പിച്ചു നോക്കിയതും അവള് മുഖം താഴ്ത്തി... " ഇവിടെ ഇരിക്ക്... " " അപ്പുവേട്ടാ.... " അവനപ്പോഴേക്കും ഇരുന്നിട്ടുണ്ടായിരുന്നു... " ഇരിക്കെടി കുന്തം പോലെ നിൽക്കാതെ... " അവള് വേഗം ഇരുന്നു.... അവൻ തോളിൽ കൂടെ കയ്യിട്ടു... " ഡീ.... കല്ലൂ.... " " ഉം.... " " നീയൊന്ന് ആകാശത്തേക്ക് നോക്ക്.... " അവള് നോക്കി..... അവളുടെ കണ്ണുകൾ വികസിച്ചു.. " നീ എഴുതിയപോലെ ചന്ദ്രനില്ലാത്ത ആകാശം.... നക്ഷത്രങ്ങൾ മാത്രം.... പിന്നെ ഇവിടെ നമ്മള് രണ്ടും... " അവളവനെ നോക്കി... അവൻ പുരികം പൊക്കി.... " എന്തായാലും നിന്റെ ഭാവന കൊള്ളാം.... ഇത്രേം ഭംഗി കിട്ടുമെന്ന് ഞാൻ വിചാരിച്ചില്ല... " അവളവന്റെ കയ്യിൽ കൈ കോർത്തു തോളിലേക്ക് ചാഞ്ഞു... അവൻ നെറ്റിയിൽ ചുണ്ടമർത്തി...അവളാ ആകാശത്തേക്ക് കണ്ണും നട്ടിരുന്നു... അവൻ ഇമവെട്ടാതെ അവളെയും നോക്കിയിരുന്നു.... " കല്ലൂ....." അവളുടെ മൂക്കിൽ തട്ടി അവൻ വിളിച്ചു.അവളവനെ നോക്കി... " നീ ആ ഏറുമാടം കണ്ടോ? " കുറച്ചു ദൂരെക്ക് ചൂണ്ടി അവൻ ചോദിച്ചു. അവള് മൂളി... " നമ്മുടെ കല്യാണം കഴിഞ്ഞു ഇതേപോലൊരു രാത്രി അവിടെ പോവണം...

എന്നിട്ട് നേരം പുലരുവോളം നിന്റെ മടിയിൽ അങ്ങനെ കിടക്കണം... " അവള് ചിരിച്ചു... " എന്തെങ്കിലും എതിർപ്പ്... ".. ഇല്ലാന്ന് തലയാട്ടി.... അവനവളുടെ മുഖം കയ്യിലെടുത്തു ആ കണ്ണുകളിലേക്ക് നോക്കി... അവന്റെ നോട്ടം അവളുടെ കണ്ണുകളിലേക് ആഴ്ന്നപ്പോൾ അവള് കണ്ണടച്ച്... " എന്താ നീ കണ്ണടച്ചത്? " " എന്താന്ന് അറിയില്ല.... അപ്പുവേട്ടന്റെ കണ്ണുകളിലേക് എനിക്ക് ഇങ്ങനെ നോക്കിയിരിക്കാൻ കഴിയില്ല... " " ഉം.... കല്ലൂ..... i need this.... " അവനവളുടെ ചുണ്ടിൽ പിടിച്ചു പറഞ്ഞു... അവളെന്തെങ്കിലും പറയുന്നതിന് മുൻപ് അവനത് സ്വന്തമാക്കി... മെല്ലെ അവയെ മോചിപ്പിച്ചുകൊണ്ട് അവൻ അവളുടെ ചെവിയിൽ പതിയെ കടിച്ചു. അവൾക്ക് ഇക്കിളി ആയതും തല വെട്ടിച്ചു.... " കല്ലൂ.... happy birthday.... " അവളുടെ ചെവിയിൽ സ്വകാര്യമെന്നോണം പറഞ്ഞതും അവള് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി... അവൻ പുരികം പൊക്കി. " ഇന്ന് ദാ എന്റെയീ കുറുമ്പിയുടെ birthday അല്ലേ.... " അവളുടെ കണ്ണുകൾ നിറഞ്ഞു... അവനെ ഇറുകെ പുണർന്നു....അവന്റെ കയ്യും അവളെ പൊതിഞ്ഞു...പതിയെ അവരവിടുന്ന് എണീറ്റു. അപ്പു കല്ലുവിന്റെ കഴുത്തിലൂടെ കയ്യിട്ട് അവളെ നെഞ്ചോട് ചേർത്തു. അവളവന്റെ കയ്യിൽ പിടിച്ചു... പതിയെ തിരിഞ്ഞ് ഏന്തി വലിഞ്ഞു അവന്റെ നെറ്റിയിൽ ചുണ്ടമർത്തി..

കുറച്ചുനേരം അവന്റെ നെഞ്ചിലെ ചൂടേറ്റ് അങ്ങനെ നിന്നു... " കല്ലൂ... പോവാം.... " അവര് തിരികെ നടന്നു. അവന്റെ കൈകൾ അവളെ ചേർത്തുപിടിച്ചിരുന്നു... വീട്ടിലെത്തി അവള് ജനലെല്ലാം അടച്ചു എന്നുറപ്പു വരുത്തിയശേഷം അവൻ തിരിച്ചു നടന്നു... കാലത്തെ എണീറ്റ് അവള് അച്ഛന്റെയും അമ്മയുടെയും ഒപ്പം അമ്പലത്തിൽ പോയി വന്നു. കണ്ണനും അപ്പുവും അപ്പോഴേക്കും തിരിച്ചെത്തിയിരുന്നു കളിക്കാൻ പോയിട്ട്.. അവള് രണ്ടാൾക്കും പ്രസാദം കൊടുത്തു... അപ്പുവിന് കുറി തൊടുമ്പോൾ ആരും കാണാതെ അവളവന്റെ കയ്യിൽ പതിയെ കടിച്ചു അവളെ നോക്കി കണ്ണ് ചിമ്മി....അകത്തേക്ക് കയറിയ ഗീത പെട്ടന്ന് കയ്യിലൊരു പാർസലുമായി തിരിച്ചു വന്നു " എടാ കണ്ണാ... ഇത് ഇന്നലെ നിനക്ക് വന്നതാ... ഞാനത് മറന്നു.. " കണ്ണൻ വേഗം അത് വാങ്ങി... ഒരു ഗിഫ്റ്റ് ബോക്സും പിന്നെയൊരു ലെറ്ററും... അവനാദ്യം ലെറ്റർ നോക്കി.. അത് കല്ലുവും അപ്പുവും കേൾക്കാൻ വായിച്ചു.. " എന്തുപറ്റി എന്റെ കണ്ണൻമോന്.... അവള് പോട്ടെ.... ന്റെ പ്രാർത്ഥനയുടെ ഫലാ അവള് പോയത്....

നിരാശ കാമുകനായി നടക്കാനാണ് ഉദ്ദേശമെങ്കിൽ മോന്റെ മൂക്ക് ചെത്തി ഉപ്പിലിടും ഞാൻ.... കൂടുതൽ എന്നെ കുറിച്ചോർത്തു ടെൻഷൻ ആകേണ്ട ഒരു ചെറിയ പ്രശ്നത്തിൽ പെട്ടിരിക്കാണ് ഞാൻ... അത് തീർത്താൽ ഉടനെ മുന്നിൽ വരാം.. വന്നാൽ ഇരുകയ്യും നീട്ടി ന്നെ സ്വീകരിക്കോ?.... സ്വീകരിക്കും നിക്ക് ഉറപ്പുണ്ട്.... പിന്നെ ഇപ്പൊ ഈ കത്തയച്ചത് വേറൊരു കാര്യത്തിനാ.... ന്റെ കണ്ണൻമോന്റെ ഏറ്റവും പ്രിയപ്പെട്ട കല്ലുമോൾക്ക് ഈ ഏട്ടത്തിയുടെ ജന്മദിനാശംസകൾ....... മോൾക്ക് വേണ്ടി വാങ്ങിയ ഗിഫ്റ്റ് ഇഷ്ടപെടോ എന്നറിയില്ലാ...... ലവ് you ബോത്ത്‌.... എത്രയും സ്നേഹത്തോടെ കണ്ണൻമോന്റെ സ്വന്തം.... " കത്ത് വായിച്ചു കഴിഞ്ഞതും കല്ലു ഗിഫ്റ്റ് ബോക്സ്‌ തുറന്നു.. ഒരു വാച്ച്... കണ്ണൻ നെറ്റിച്ചുളിച്ചു.. അപ്പു അത് വാങ്ങി ഒന്നുകൂടെ നോക്കി.. പിന്നെ രണ്ടുപേരും കല്ലുവിനെ സംശയത്തോടെ നോക്കി.. " എന്തിനാ എന്നെ നോക്കുന്നെ.... ഇതുമായി എനിക്ക് യാതൊരു ബന്ധവുമില്ല... സത്യം.... " കണ്ണൻ വേഗം അകത്തേക്ക് നടന്നു. അപ്പു ആ കത്ത് കല്ലുവിന് കൊടുത്ത് വീട്ടിലേക്ക് പോയി... കല്ലു പോയി നോക്കുമ്പോൾ കട്ടിലിൽ മലർന്നു കിടക്കുകയാണ് കണ്ണൻ... അവള് ചെന്ന് അവന്റെ അടുത്തിരുന്നു. " എന്താ ഏട്ടാ... "

" ഇതാരാ കല്ലു... നമ്മുടെ കാര്യങ്ങളൊക്കെ അറിയാലോ... " " ഞാനും അതാ ആലോചിക്കുന്നേ... എന്തായാലും വരുമല്ലോ അപ്പൊ കാണാം... വന്നാൽ നീ സ്വീകരിക്കോ? " കല്ലു നെറ്റി ചുളിച് ചോദിച്ചു... " അയ്യോ.... എനിക്ക് ഒന്ന് കൊണ്ട് മതിയായി... ഇനി വയ്യാ.... " " അതുപോലെ അല്ലെങ്കിലോ ഇത്? " " ആരാടി ആള് സത്യം പറ... " " നോക്ക് രാവിലെ തന്നെ ഞാൻ എന്തേലും പറയുംട്ടോ... അല്ലാ.... ഇയ്യ് എന്താ ന്നെ വിഷ് ചെയ്യാതിരുന്നേ.... " " പിന്നെ വിഷ് ചെയ്യാൻ നീ ചെറിയ കുട്ടിയാണോ... കല്ലു നീ ചെല്ല് ഞാൻ റെഡിയാകാൻ നോക്കട്ടെ... " അതവൾക്ക് സങ്കടമായി... " കല്ലൂ ഹാപ്പി ബര്ത്ഡേ.... ഇനി അതിന് മുഖം കനപ്പിക്കണ്ട.... " അവള് വേഗം റൂമിലേക്ക് നടന്നു... രാവിലെ അപ്പുവിന്റെ കൂടെയാണ് കോളേജിൽ പോയത്... " എന്തുപറ്റി.... എന്താ ഒരു വാട്ടം... ഡീ കല്ലൂ " " ഒന്നൂല്യ... കണ്ണേട്ടൻ വിഷ് ചെയ്തില്ല..." " എടീ അവനാ ലെറ്റർ കിട്ടിയ ടെൻഷനിൽ ആകും.... അത് വിട്ടേക്ക്... അവൻ വിഷ് ചെയ്തില്ലെങ്കിലെന്താ ഞാൻ വിഷ് ചെയ്തില്ലേ.... " " അതേ... ഈ കെട്ടിയോന്റെ വിഷും ഏട്ടന്റെ വിഷും ഡിഫറെൻറ് ആണ്.. " അവളത് പറഞ്ഞതും അവൻ ചുണ്ട് കടിച്ചു ഒന്ന് ചിരിച്ചു.... " ആണോ.... തത്കാലം നീയിന്നു കെട്ടിയോന്റെ വിഷ് വച്ചു അഡ്ജസ്റ്റ് ചെയ്യ്... " അവനവളുടെ കൈ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു...

അവളെ കോളേജിൽ വിട്ട് അവൻ പോയി.... അവള് ഗൗരിയെയും കാത്ത് ഫ്രന്റിൽ ഇരുന്നു. അപ്പോഴാണ് കുട്ടന്റെ കോൾ കണ്ടത്... അവള് വേഗം അറ്റൻഡ് ചെയ്തു... " കുട്ടേട്ടാ..... ".. " ഹേയ്... ഞാൻ നിന്റെ കോളേജിന്റെ മുൻപിൽ ഉണ്ട് അങ്ങോട്ട് വേഗം വാ... " അവള് വേഗം അങ്ങോട്ട് ചെന്നു... അവൻ ഫ്രന്റിൽ അവളെയും കാത്ത് ബൈക്കിൽ ഇരിക്കുന്നുണ്ട്.. അവള് കൈ വീശി അവൻ വേഗം എണീറ്റു... അവളവന്റെ അടുത്തേക്ക് ചെന്ന്.. അവൻ കയ്യെടുത്തു അവളുടെ ഷോൾഡറിൽ വച്ചു... " happy birthday my sweet heart..... " അവളെ വിഷ് ചെയ്ത് അവൾക്കായി കരുതിയ ഗിഫ്റ്റ് കൊടുത്തു... അവളത് വേഗം വാങ്ങി... " വൈകിട്ട് എന്താ പരിപാടി? " " ഒരു പരിപാടിയുമില്ല കുട്ടേട്ടാ.... " " എന്നാൽ ഞാൻ വരാം നിന്നെ പിക്ക് ചെയ്യാൻ.... നമുക്ക് സിറ്റി മൊത്തം കറങ്ങി ഫിലിംമും ഫുഡും ബീച്ചുമൊക്കെയായി അടിച്ചു പൊളിക്കാം ... എന്തേയ്? " " what an ഐഡിയ സർജി.... " " i'm സീരിയസ്.... ക്ലാസ് കഴിഞിട്ട് വിളിക്ക്... ഞാൻ ഇപ്പൊ കുറച്ചു ബിസിയാ.... അപ്പൊ വൈകിട്ട് കാണാം എല്ലാം പറഞ്ഞ പോലെ.... " അവൾക് ബൈ പറഞ്ഞു അവൻ വണ്ടിയെടുത് പോയി . അവള് കോളേജിലേക്ക് നടന്നു.. അവിടെ ഒരു മരത്തിനടിയിൽ ചെന്നിരുന്നു ആ ഗിഫ്റ്റ് ബോക്സ്‌ തുറന്നു നോക്കി.. ഒരു റെഡ് റോസ്.....

അത് കണ്ടതും ഹാർട് ബീറ്റ് കൂടാൻ തുടങ്ങി.. അവളത് മാറ്റി വച്ചു.. പിന്നെ ഒരു ബോയിയും ഗേളും കെട്ടിപിടിച്ചു നിൽക്കുന്നത്... ഒപ്പം ഒരു ഗ്രീറ്റിംഗ്സ്..അവള് വേഗം അത് തുറന്നു നോക്കി.... "Words are not enough to express my feelings for you. But my hug will help you understand how much I love you. My wish for you is to stay happy and cheerful always. Have the best Birthday." അത് വായിച്ചതും അവള് ഞെട്ടി.. വേഗം അപ്പുവിനെ വിളിച്ചു. അവൻ കോൾ അറ്റൻഡ് ചെയ്തില്ല.. അവള് ഫോട്ടോ എടുത്തു അവനയച്ചു കൊടുത്തു.... അവളുടെ കോള് കണ്ടപ്പോ അവൻ തിരിച്ചു വിളിച്ചു. " എന്താടി നിനക്ക് ക്ലാസിൽ കയറാൻ ആയില്ലേ... " " അപ്പുവേട്ടാ..... " അവളുടെ ശബ്ദത്തിന്റെ ഇടർച്ച അവനു പെട്ടന്ന് മനസിലായി. " എന്തുപറ്റിയെടി.... ആ കിരൺ പിന്നെയും വന്നോ.... എന്താ അവനു കേട്ടതൊന്നും പോരെ? " " അതല്ലാ.... " " പിന്നെ എന്താ.... നീ കാര്യം പറ... " " കുട്ടേട്ടൻ വന്നിരുന്നു.... വിഷ് ചെയ്യാനും ഗിഫ്റ്റ് തരാനും... " അത് കേട്ടപ്പോ തന്നെ അവനെന്തോ ദേഷ്യം വരാൻ തുടങ്ങി.. " ഉം... എന്നിട്ട്... അവൻ പോയോ? " " ഉം... ഞാനത് അപ്പുവേട്ടന് ഫോട്ടോ എടുത്ത് അയച്ചിട്ടുണ്ട്... ഒന്ന് നോക്ക്.... " അവൻ വേഗമത് നോക്കി... ദേഷ്യം വന്ന് കൈ ഭിത്തിയിൽ കുത്തി... " എന്നിട്ട് നീയൊന്നും പറഞ്ഞില്ലേ... അതും വാങ്ങി അവിടെ ഇരിക്കാണോ....

എന്താടി ഇനി അവനെ വേണം എന്നുണ്ടോ നിനക്ക്.. എല്ലാരും പറയുന്നുണ്ടല്ലോ നിനക്ക് അവനാ ചേര എന്ന്... നിനക്കും അത് തോന്നുന്നുണ്ടോ? എന്താടി നിന്റെ നാവിറങ്ങി പോയോ? " " അപ്പുവേട്ടൻ എന്തിനാ എന്നെ ചീത്ത പറയുന്നേ... ഇതാണെന്ന് എനിക്കറിയില്ലായിരുന്നു... ഇന്ന് വൈകുന്നേരം നമുക്ക് രണ്ടുപേർക്കും കൂടെ കുട്ടേട്ടന്റെ അടുത്ത് പോയി കാര്യങ്ങളൊക്കെ തുറന്ന് പറഞ്ഞാലോ? " " എനിക്കൊന്നും വയ്യാ... നീയങ്ങു ഉണ്ടാക്കിയ മതി.... " " അപ്പുവേട്ടാ പ്ലീസ്.... പ്ലീസ് അപ്പുവേട്ടാ.... ഞാൻ കാല് പിടിക്കാം... നമുക്ക് പോയി പറയാം.... എന്ത് അപ്പുവേട്ടാ... " " കല്ലൂ നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കണ്ട... ഞാൻ നല്ല മൂഡിലല്ല... നീ ഫോൺ വച്ചിട്ട് പോ... അതാ നിനക്ക് നല്ലത് ..... " " എന്താണ് അപ്പുവേട്ടാ ..... " " ഡീ നായിന്റെ മോളേ... നിർത്തുന്നുണ്ടോ നീയ്യ്... അവളുടെ ഒരു.... എന്താ നിനക്ക് അവനെ കാണാൻ മുട്ടുന്നുണ്ടേൽ നീ പോയി കണ്ടോ എന്നെ വിളിക്കണ്ട... എനിക്കറിയാം നിന്റെ മനസ്സിൽ അവൻ ഉണ്ടെന്ന്... " " അപ്പുവേട്ടാ ..... " " വച്ചിട്ട് പോടീ.... " അവൻ ഫോൺ കട്ട്‌ ചെയ്ത് സ്റ്റാഫ്റൂമിലേക് പോയി. കല്ലുവിന് സങ്കടം ആകാൻ തുടങ്ങി. ' ഞാനൊന്നും ചെയ്തില്ലാന്ന് അറിഞ്ഞിട്ടും അപ്പുവേട്ടനിത് എന്തിനാ ന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നെ... കുട്ടേട്ടൻ വൈകിട്ട് വരാം പറഞ്ഞുണ്ടല്ലോ...

അപ്പുവേട്ടനെ എങ്ങനേലും സോപ്പിട്ടു കുട്ടേട്ടനെ കാണാൻ സമ്മതിപ്പിക്കണം.... ഓഹ് ആലോചിച്ചിട്ട് പ്രാന്താവാ.... നിക്ക് വയ്യാ ' അവള് കൂനി കൂനി ഇരിക്കുമ്പോഴാണ് ഗൗരി അങ്ങോട്ട് ചെന്നത്.. " happy birthday ദക്ഷ മോൾ.... " ഗൗരിയെ നോക്കി അവള് ചിരിച്ചു. " എന്തുപറ്റി നിനക്ക്... എന്താടി കാര്യം പറ... " അവളാ ഗിഫ്റ്റ് കാണിച്ചു കൊടുത്ത്.. " ഹായി കൊള്ളാലോ... അപ്പുവേട്ടൻ തന്നതാണോ നല്ല രസമുണ്ട്... " " അപ്പുവേട്ടൻ അല്ല.... " " കിരണാണോ? " " അല്ലാ... " " പിന്നെ? " " കുട്ടേട്ടൻ... " അവളൊന്ന് ചിരിച്ചു " അതിന് നീ ഈ സങ്കടപ്പെട്ടിരിക്കുന്നത് എന്തിനാ? " " പിന്നെ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടാം.... " " അപ്പുവേട്ടന്റെ അടുത്തുനിന്നും ചീത്ത കേൾക്കും ല്ലേ " " അതൊക്കെ കിട്ടി കഴിഞ്ഞു... " " ഇനിയിപ്പോ എന്താ പ്രശ്നം? " " നിക്ക് കുട്ടേട്ടനോട് കാര്യം പറയണം... അപ്പുവേട്ടന്റെ കാര്യം... എങ്ങനെ പറയും " " വായ കൊണ്ട്... " " ഗൗരി വേണ്ടാട്ടോ... " " എടീ നീ അപ്പുവേട്ടനെയും കൂട്ടിപോയിട്ട് കുട്ടേട്ടനോട് പറാ ... അതാകും നല്ലത്... " അവള് പിന്നെയും മുഖവും താഴ്ത്തി ഇരിക്കാൻ തുടങ്ങി.... അപ്പുവിന് സ്റ്റാഫ് റൂമിൽ ഇരിപ്പ് ഉറയ്ക്കുന്നില്ലായിരുന്നു.. അവൻ വാട്സ്ആപ്പ് നോക്കാൻ തുടങ്ങി. അപ്പോഴാണ് കുട്ടന്റെ സ്റ്റാറ്റസ് കണ്ടത്... കല്ലുവിന്റെ പിക് ഇട്ടിട്ടുണ്ട് ഒപ്പം love റിവീൽ ചെയ്തോണ്ടുള്ള മെസേജും...

അതുകൂടി കണ്ടപ്പോൾ അവനു ഭ്രാന്ത്‌ മൂത്തു... ഫോണെടുത്തു കല്ലുവിനെ വിളിച്ചു. " നീ എവിടാടി.. " " കോളേജില്.... എന്തേ? " " നീ കണ്ടോ കുട്ടന്റെ സ്റ്റാറ്റസ്? " " ഇല്ലാ... എന്താണ്... " " എന്ന പിന്നെ നോക്കൊന്ന്.. " അവള് വേഗം അതെടുത്തു നോക്കി... അത് കണ്ടതും കയ്യും കാലും വിറയ്ക്കാൻ തുടങ്ങി... " അപ്പുവേട്ടാ.... " " ഞാനെന്തേലും പറഞ്ഞാൽ കൂടി പോകും... ഞാൻ നിന്നോട് ആദ്യമേ പറഞ്ഞതാ അവന്റെ അടുത്ത് ഒലിപ്പിക്കാൻ നിൽക്കരുത് എന്ന്... നിനക്കതിന് ഞാൻ എന്തെങ്കിലും പറഞ്ഞാൽ പുല്ല് വില ആണല്ലോ.... പിന്നെ എങ്ങനാ... എന്താടി നിനക്കൊന്നും പറയാനില്ലേ... " " ഞാനെന്ത് ചെയ്തിട്ടാ അപ്പുവേട്ടാ.... ഇങ്ങനൊക്കെ പറയുന്നേ... " . " മിണ്ടരുത് നീ...... ഒരു കാര്യം ചെയ്യാം വൈകിട്ട് അവനെ പോയി കണ്ട് കാര്യങ്ങൾ പറയാം... " " ഉം.... " " അല്ല നീയെന്താ ക്ലാസിൽ കേറാത്തെ.... നീ അവിടെ ആരെ വായ്നോക്കി ഇരിക്കാടി... പോടീ ക്ലാസ്സില്.... " അവള് കോൾ കട്ട്‌ ചെയ്ത് ഗൗരിയെയും കൂട്ടി ക്ലാസിലേക്ക് നടന്നു.............. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story