❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 18

Chekuthante pennu

രചന: ആര്യ പൊന്നൂസ്

" അല്ല നീയെന്താ ക്ലാസിൽ കേറാത്തെ.... നീ അവിടെ ആരെ വായ്നോക്കി ഇരിക്കാടി... പോടീ ക്ലാസ്സില്.... " അവള് കോൾ കട്ട്‌ ചെയ്ത് ഗൗരിയെയും കൂട്ടി ക്ലാസിലേക്ക് നടന്നു....ഒരു ക്ലാസിലും ശ്രദ്ധിക്കാൻ അവൾക്ക് കഴിയുന്നില്ലായിരുന്നു .... ഗൗരി സമാധാനിപ്പിക്കുന്നുണ്ടെങ്കിലും അവൾക്കാകെ ഭ്രാന്ത്‌ ആകുന്ന പോലെ.... വൈകുന്നേരം അവളുടെ ക്ലാസ് കഴിഞ്ഞപ്പോഴേക്ക് അപ്പു അങ്ങോട്ട് എത്തി. അവന്റെ മുഖം കടന്നലു കുത്തിയപോലെയുണ്ട്. അവള് ചിരിച്ചെങ്കിലും അവൻ മൈൻഡ് ചെയ്തില്ല... അവള് വണ്ടിയിൽ കയറാൻ തുടങ്ങിയതും അവനവളുടെ കൈ പിടിച്ചു മുന്നോട്ട് നിർത്തി.. " എന്താ അപ്പുവേട്ടാ.... " " നീ കുട്ടനെ വിളിച്ചു പറാ നമ്മൾ ചെല്ലുന്ന കാര്യം... " " ഞാൻ വിളിച്ചു തരാം അപ്പുവേട്ടൻ പറാ... "

" നീയെന്നെ പറഞ്ഞാ മതി... " " എന്താണ് അപ്പുവേട്ടാ..... " " നല്ലൊരു ദിവസായിട്ട് എന്റെ കയ്യിൽ നിന്നും കിട്ടണോ.... വിളിച്ചിട്ട് പറാ വേഗം... " അവള് വേഗം ഫോണെടുത്തു വിളിച്ചു. അപ്പു അവളെ തന്നെ നോക്കി നിൽക്കാണ് ... " ഡീ സ്പീകരിലിട്.... " അവള് സ്പീകർ ഓൺ ചെയ്തു... " ഹേയ് കല്ലൂസ്.... ക്ലാസ് കഴിഞ്ഞോ " " ഉം... കഴിഞ്ഞു.... " " എന്നാ ബേബി ഒരു അരമണിക്കൂർ വെയിറ്റ് ചെയ്യോ... ഞാൻ വരാം.... " അപ്പു അവളെ നോക്കി ദഹിപ്പിക്കുന്നുണ്ട്. " കുട്ടേട്ടാ.... അപ്പുവേട്ടൻ വിളിക്കാൻ വന്നിട്ടുണ്ട്.... ഞങ്ങള് ഒരുമിച്ച് അങ്ങോട്ട് വരാം.... " " അപ്പു ഉണ്ടോ അടുത്ത്... " . " ഉം... " " അവനു കൊടുക്ക്... " അവള് വേഗം അവനു കൊടുത്തു. അവൻ സ്പീകർ ഓഫാക്കിയിട്ടാണ് സംസാരിച്ചത്.. അവൻ ഫോണ് അവൾക്ക് തിരിച്ചു കൊടുത്തു .

" അവിടെ നിന്ന് ഡാൻസ് കളിക്കാതെ ഇങ്ങോട്ട് കേറെടി... " അവള് വേഗം പുറകിൽ കയറി... " അപ്പുവേട്ടൻ എന്തിനാ എപ്പോഴും എന്നെ ഇങ്ങനെ ചീത്ത പറയുന്നേ...? " " എന്റെ സമാധാനത്തിനു... മിണ്ടാതെ ഇരിക്കടി... " അവള് മിണ്ടാതെ ഇരുന്നു... " സാധാരണ നീ എന്നെ കെട്ടിപിടിച്ചാണല്ലോ ഇരിക്കാറ്... ഇന്നെന്തുപറ്റി ഹ്മ് മനസ് നിറയെ അവനാകും അതല്ലേ... നിക്ക് അറിയാം... " അത് കേട്ടതും അവളുടെ കണ്ണ് നിറയാൻ തുടങ്ങി. അവനത് മിററിലൂടെ കണ്ടു. " ഓ തുടങ്ങി അവളുടെ കള്ള കണ്ണീരു... ഞാൻ നിന്നോട് എപ്പോഴും പറയുന്നതാ എനിക്കിത് ഇഷ്ടല്ല എന്ന്... തുടയ്ക്കെടി... " അവള് വേഗം കണ്ണ് തുടച്ചു... കണ്ണ് നിറയുമ്പോൾ അവളത് അടക്കാൻ നോക്കി.. കുട്ടൻ അവരെയും കാത്ത് ബാങ്കിന്റെ മുൻപിൽ നിൽക്കുന്നുണ്ടായിരുന്നു.. അവരെ കണ്ടതും അവൻ അടുത്തേക്ക് വന്നു. കല്ലു പെട്ടന്ന് സന്തോഷം അഭിനയിക്കാൻ തുടങ്ങി...

അവള് വേഗം വണ്ടിയിൽ നിന്നും ഇറങ്ങി. അപ്പു വണ്ടി സൈഡ് ആക്കി ഇറങ്ങി.. കുട്ടൻ വേഗം അപ്പുവിന്റെ ഷോൾഡറിൽ തട്ടി.. അവനൊന്നു ചിരിച്ചു. " ഹേയ് കല്ലൂസ്.... എന്താണ് ഒരു വാട്ടം... " അവളുടെ താടി പിടിച്ചുയർത്തി കുട്ടൻ ചോദിച്ചു. അപ്പു ദേഷ്യം കൊണ്ട് പല്ല് കടിക്കുന്നുണ്ടായിരുന്നു.. അവള് ഒന്നൂല്യ എന്ന് തലയാട്ടി. " എന്ന വാ നമുക്ക് അങ്ങോട്ട്‌ പോകാം... " മുന്നിലുള്ള ഹോട്ടൽ ചൂണ്ടി കുട്ടൻ പറഞ്ഞു. പിന്നെ കല്ലുവിന്റെ കയ്യും പിടിച്ചു നടക്കാൻ തുടങ്ങി. അപ്പുവിന് നല്ല ഭ്രാന്ത് വന്നെങ്കിലും അതടക്കി. അവര് പ്രൈവറ്റ് റൂമിലേക്കാണ് പോയത്. കല്ലു ഇരുന്നതും കുട്ടനവളുടെ അടുത്തായി വന്നിരുന്നു അപ്പു അവരുടെ ഒപോസിറ്റ് ഇരുന്നു.. കല്ലുവിന് നല്ല പേടി ആകുന്നുണ്ടായിരുന്നു. ഇവിടുന്നിറങ്ങിയാൽ അപ്പുവിന്റെ കയ്യിൽനിന്നും നല്ലത് കിട്ടും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലായിരുന്നു ....

കുട്ടനും അപ്പുവും കൂടി ജോലിയുടെ കാര്യങ്ങളൊക്കെ സംസാരിക്കാൻ തുടങ്ങി. ഇടയ്ക്ക് കുട്ടൻ കല്ലുവിന്റെ കയ്യിൽ പിടിച്ചു.. അവള് കൈ മാറ്റാൻ നോക്കിയെങ്കിലും അതിനു കഴിഞ്ഞില്ല... കുറേ നേരം അവനോട് സംസാരിച്ച ശേഷം കുട്ടൻ കല്ലുവിന്റെ മുഖത്തേക്ക് നോക്കി.. " എന്താ കല്ലൂസ്... ആകെ dull ആണല്ലോ.... എന്താടാ അപ്പു നീയെന്റെ മോളേ ചീത്ത പറഞ്ഞോ? " അവനൊന്നു ഇളിഞ്ഞു... കല്ലു അതിനും ഒന്നും പറഞ്ഞില്ല... " ഗിഫ്റ്റ് ഇഷ്ടായോ.... നേരിട്ട് പറയണം എന്ന കരുതിയെ... എന്നാൽ.... എന്തോ ഒരു ടെൻഷൻ.... കല്ലൂ i love you.... " അത് കേട്ടതും കല്ലു ഞെട്ടി.... അപ്പുവിനെ നോക്കി... അവനും ഇങ്ങനെ കുട്ടൻ പറയുമെന്ന് വിചാരിച്ചില്ല.... " എടാ അപ്പൂ എന്തിനാ നീയിവളെ നോക്കി പേടിപ്പിക്കുന്നത്.... നീ ആങ്ങളെയൊക്കെയാ സമ്മതിച്ചു... ആങ്ങളയുടെ അധികാരമൊക്കെ അങ്ങ് വീട്ടില്.... ഇവിടെ ഇറക്കണ്ട കേട്ടല്ലോ.... "

" കുട്ടാ... എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്..... " " നീ പറഞ്ഞോ.... ഇവളെ നിനക്ക് ഇഷ്ടമാണ്.... ഇവളെ നിനക്ക് വേണം.... എന്നതൊഴിച്ചു എന്ത് വേണമെങ്കിലും പറഞ്ഞോ....... " " എടാ കുട്ടാ... ഞാൻ..... " " എന്താ അപ്പൂ.... നിന്റെ സമ്മതം ചോദിച്ചിട്ട് തന്നെയല്ലേ ഞാനിവളെ മനസ്സിൽ കൊണ്ടുനടക്കാൻ തുടങ്ങിയത്... അല്ലേ? " അത് കേട്ടതും കല്ലു ഞെട്ടി... അവളുടെ കണ്ണുകൾ രണ്ടും ഉരുണ്ടു... ആണോ എന്ന ചോദ്യത്തോടെ അവളപ്പുവിനെ നോക്കി ... അവൻ ഉത്തരമില്ലാതെ തറഞ്ഞു ഇരുന്നു... " എടാ അത്.... അപ്പൊ അല്ലേ... " " അപ്പൂ.... നമ്മള് രണ്ടാളുകൾ മുറച്ചെറുക്കന്മാരായി ഉണ്ട് എന്നതുകൊണ്ടാണ് ഞാൻ നിന്നോട് അന്ന് നിനക്കിവളെ ഇഷ്ടാണോ എന്ന് ചോദിച്ചത്... അപ്പൊ നീയെന്താ പറഞ്ഞത്.... നിനക്കിഷ്ടാണ് ബട്ട്‌ ഒരു അനിയത്തി ആയിട്ട്...

ഒരു ഏട്ടന്റെ സ്ഥാനത്തു നിന്ന് ഇവളുടെ കൈ പിടിച്ചു എനിക്ക് തരാം എന്നും നീ പറഞ്ഞു... അല്ലെന്ന് നിനക്ക് പറയാൻ പറ്റോ... " " ഉം... ഞാൻ പറഞ്ഞതാണ്.... " കല്ലുവിന്റെ കണ്ണ് നിറയാൻ തുടങ്ങി.. അവള് വേഗം അത് തുടച്ചു.. അവളപ്പുവിനെ തന്നെ നോക്കിയിരിക്കുകയാണ്...... " കുട്ടാ... അത് എന്നോ അല്ലേ.... അന്നിവള് ചെറിയ കുട്ടി ആയിരുന്നു....പത്തിലോ മറ്റോ പഠിക്കുന്നു... " കുട്ടനൊന്ന് ചിരിച്ചു... " ഉം... അതേ... അന്ന് മുതല് ന്റെ മനസ്സിൽ കൊണ്ട് നടക്കാ ഞാനിവളെ... ആ ഇവളെ ഞാൻ മറക്കണോ.... എനിക്കതിനു കഴിയില്ല അപ്പൂ.... എനിക്ക് പറ്റില്ല... ബെറ്ററായ കാര്യം നീ ഇവളെ മറക്കുന്നതല്ലേ.... എന്താ അപ്പൂ നിനക്ക് ഇവളെ മറന്നൂടെ എനിക്ക് വേണ്ടി.... " അപ്പു ഒന്നും പറയാതെ തല താഴ്ത്തി... " എന്താടാ നീയൊന്നും പറയാതെ തലയും താഴ്ത്തി ഇരിക്കുന്നത്...

നാലഞ്ചു വർഷമായി ഇവളോട് ഉള്ള ഇഷ്ടം മനസിൽ തന്നെ ഒതുക്കി കഴിയാൻ തുടങ്ങിയിട്ട്... ഇനിയും വയ്യാത്തോണ്ടാ ഇപ്പൊ തുറന്ന് പറഞ്ഞെ.... അപ്പൂ നീയെന്തെങ്കിലുമൊന്ന് പറാ... " അപ്പു കല്ലുവിന്റെ മുഖത്തേക്ക് നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്... അവളുടെ കണ്ണുകളിൽ അവനോടുള്ള ദേഷ്യവും സ്നേഹവും അവനു കാണാൻ കഴിഞ്ഞു... അത് കഴിഞ്ഞ് കുട്ടന്റെ മുഖത്തേക്ക് നോക്കി.. അവൻ കേഴുകയായിരുന്നു.... അപ്പു മുഖം താഴ്ത്തി... അവരുടെ ഇടയിൽ മൗനം തളം കെട്ടി... പെട്ടന്ന് കല്ലുവിന്റെ കൈ തലയും താഴ്ത്തി ഇരിക്കുന്ന അപ്പുവിന്റെ മുഖത്ത് പതിഞ്ഞു... അവൻ ഞെട്ടി... " അപ്പുവേട്ടന് ഒന്നും പറയാനില്ലേ? മം... പറയാനില്ലേ എന്ന്.... എന്നെ അപ്പുവേട്ടന് വേണ്ടാന്ന് തീരുമാനിച്ചോ... പറാ.... എനിക്കറിയണം... " കുട്ടൻ അവളെ തന്നെ നോക്കിയിരിക്കുകയാണ്... "

കുട്ടേട്ടാ.... എന്നെ നിങ്ങളിൽ ആർക്കാ വേണ്ടതെന്നു നിങ്ങള് രണ്ടുപേരുമല്ല തീരുമാനിക്കേണ്ടത്... ഞാനെന്താ വല്ല ജീവനില്ലാത്ത സാധനമെങ്ങാനും ആണോ നിങ്ങടെ ഇഷ്ടത്തിന് വീതം വെക്കാൻ.... അല്ലല്ലോ..... എന്റെ സമ്മതം ചോദിക്കണം ആദ്യം...." അവള് പൊട്ടികരഞ്ഞു പോയി അപ്പോഴേക്കും... അപ്പു അവിടുന്ന് എണീറ്റ് അവളെ നെഞ്ചോട് ചേർത്തു... " ഇല്ലാ കുട്ടാ.... ഇവളെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല.... ഇവളെന്റെ ജീവനാടാ.... ഇവളെ എനിക്ക് വേണം.... എടാ ഇവൾക്കെന്നെ ഒരുപാട് ഇഷ്ടാ....കുട്ടാ.... " അവിടുന്ന് എണീറ്റ് കുട്ടൻ അപ്പുവിന്റെ മുഖത്തടിച്ചു... കല്ലു ഞെട്ടി.. അവളവന്റെ കവിളിൽ തലോടി... " കല്ലൂ മാറ് . " കുട്ടൻ അപ്പുവിന്റെ കോളറിനു പിടിച്ചു കനപ്പിച്ചു നോക്കി... " കുട്ടേട്ടാ... അപ്പുവേട്ടനെ വിട്.... ഞാൻ പറയുന്നതൊന്നു കേൾക്ക്... ഞാനാ അപ്പുവേട്ടന്റെ പിന്നാലെ പോയത് .....

എനിക്ക് കുട്ടേട്ടനെ ഒരിക്കലും വേറൊരു അർത്ഥത്തിൽ കാണാൻ കഴിയില്ല... ന്റെ കണ്ണേട്ടനെ പോലെയാ ഞാൻ കുട്ടേട്ടനെ കണ്ടത്... കുട്ടേട്ടാ പ്ലീസ്.... " കുട്ടൻ കല്ലുവിനെ ഒന്ന് നോക്കി... എന്നിട്ട് അവളുടെ കവിളിൽ അവന്റെ കൈ അമർത്തി അപ്പു അവളെ പിടിച്ചു മാറ്റി ..... " കുട്ടാ... നീയെന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ... ചെയ്തോ... അതൊന്നും എനിക്കൊരു പ്രശ്നവുമില്ല.... എന്നാൽ ഇവളെ നീ എന്തേലും ചെയ്‌താൽ ഞാനെങ്ങനെയാ റിയാക്ട് ചെയ്യാ എന്ന് എനിക്ക് പോലും അറിയില്ല...." " എന്താ നീയെന്നെ തല്ലും എന്നാണോ? " " ഇവളെ വേദനയാക്കിയാൽ ചിലപ്പോ കൊന്നെന്നും വരും... ഞാൻ നീ പറയുന്നത് കേട്ട് മിണ്ടാതിരുന്നത് അന്ന് ഞാൻ അങ്ങനെ പറഞ്ഞുപോയത് കൊണ്ട് മാത്രാ... അന്ന് എനിക്കറിയില്ലായിരുന്നു ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന്.... ഇവളെന്റെ പെണ്ണാ... ന്റെ മാത്രം... നിനക്കെന്നല്ല ആർക്കും വിട്ട് കൊടുക്കില്ല... ആർക്കും.... "

അതും പറഞ്ഞു അപ്പു അവളെ കെട്ടിപിടിച്ചു... കുട്ടനവരെ തറപ്പിച്ചു നോക്കി... രണ്ടുപേരും പരസ്പരം നോക്കി... കുറേ നേരം അങ്ങനെ നോക്കി നിന്ന് കുട്ടൻ പെട്ടന്ന് ചിരിക്കാൻ തുടങ്ങി... കല്ലുവും അപ്പുവും നെറ്റി ചുളിച്ചു... ചിരിച് ചിരിച് കുട്ടൻ ചെയറിൽ ഇരുന്നു... " ന്റെ പൊന്നോ.... ഇത്രയും നേരം ഞാനിത് എങ്ങനെയാ പിടിച്ചുവച്ചതെന്ന് എനിക്കെ അറിയൂ.... എടാ കോപ്പേ.... നിനക്കിവളെ ഇഷ്ടാണെന്നും ഇവൾക്ക് നിന്നെ ഇഷ്ടാണെന്നും എനിക്ക് പണ്ടേ മനസിലായി... പിന്നെ നിങ്ങടെ വായിൽ നിന്നും അത് കേൾക്കണമെന്ന് തോന്നി..... " അത് കേട്ടതും രണ്ടിന്റെയും കിളി പോയി. " എന്താ രണ്ടിന്റെയും കിളി പോയോ.... വിശ്വാസം വന്നില്ലേ... ഒരു മിനിറ്റ്... " കുട്ടൻ ആർക്കോ ഫോൺ ചെയ്തു...

" നിങ്ങക്ക് പിന്നെ കെട്ടിപ്പിടിക്കാൻ ചാൻസ് തരാം ഇപ്പൊ അവിടെ ഇരിക്ക്... " രണ്ടുപേരും അവിടെ വന്നിരുന്നു...വെയ്റ്റർ അങ്ങോട്ടേക്ക് വന്നു കയ്യിലൊരു കേകുമായി... അതവിടെ വച്ചു അയാള് തിരിച്ചു പോയി... കല്ലുവും അപ്പുവും അതിൽ എഴുതിയത് വായിച്ചു.. " happy birthday ദക്ഷ റിത്തിക്ക്.... " അവര് രണ്ടാളും കുട്ടനെ തുറിച്ചു നോക്കി.. " എന്താ ഇങ്ങനെ നോക്കുന്നത് രണ്ടും...? " " എടാ കുട്ടാ... എനിക്കൊന്നും.... " " എടാ കോപ്പേ... ഞാനിവളോട് സംസാരിക്കുമ്പോഴുള്ള നിന്റെ ദേഷ്യവും സങ്കടവും ഞാൻ എന്നോ മനസിലാക്കിയതാ.... പിന്നെ രണ്ടിന്റെയും പെരുമാറ്റം കൂടെ കണ്ടപ്പോ കാര്യങ്ങളൊക്കെ നിക്ക് മനസിലായി... അത് നിങ്ങടെ വായിൽ നിന്ന് തന്നെ കേൾക്കാൻ വേണ്ടിയാണ് ഞാൻ ഇങ്ങനൊരു ഡ്രാമ കളിച്ചത്......

രാവിലെ നിനക്ക് അങ്ങനൊരു ഗിഫ്റ്റ് തന്നതും അതിനാ... പിന്നെ വാട്സാപ്പിൽ സ്റ്റാറ്റസ് വ്യൂ നിങ്ങള് രണ്ടും മാത്രമാക്കി.... ഇപ്പൊ കാര്യങ്ങളൊക്കെ മനസിലായോ... " അവള് കുട്ടന്റെ കയ്യിൽ പിച്ചി... അവൻ ഇളിച്ചു.. " എടീ എനിക്ക് നിന്നെ ഇഷ്ടായിരുന്നു... എന്നാൽ നിങ്ങൾക്ക് പരസ്പരം ഇഷ്ടാണെന്ന് അറിഞ്ഞപ്പോ തന്നെ ആ ഇഷ്ടം ഞാൻ ഒഴിവാക്കി...... എടാ അപ്പു നിങ്ങള് രണ്ടും ഒരുമിക്കുന്നതിൽ എനിക്ക് സന്തോഷേ ഉള്ളൂ..... അപ്പു കല്ലുവിന്റെയും കല്ലു അപ്പുവിന്റെയുമാ അതെന്നും അങ്ങനെ മതി....കേട്ടോടാ.... " അപ്പു കുട്ടനെ കെട്ടിപിടിച്ചു... കുട്ടനും... കല്ലുവിന്റെ കണ്ണ് നിറഞ്ഞു... " എടാ അപ്പു ഒരു കാര്യം പറഞ്ഞേക്കാം.... ന്റെ പെങ്ങളെ പൊന്നുപോലെ നോക്കിക്കോണം കേട്ടല്ലോ... ഇല്ലെങ്കിൽ നിന്റെ മണ്ട ഞാൻ പൊട്ടിക്കും.... കേട്ടോടാ... " അപ്പു ഒന്ന് ചിരിച്ചു.... " കല്ലൂസ്... എന്താണ്... വന്ന് കേക്ക് കട്ട്‌ ചെയ്യ്... "

അവള് കേക്ക് മുറിച് രണ്ടുപേർക്കും കൊടുത്തു... പിന്നെ അവരവിടുന്ന് ഇറങ്ങി. " എടാ അപ്പൂ കണ്ണനോട് പറയുന്നില്ലേ നീ ഈ കാര്യം? " " വേണം... പെട്ടന്ന് പറഞ്ഞാൽ അവനെന്തെങ്കിലും വിചാരിക്കോ എന്നൊരു പേടി... ". " എന്ന പിന്നെ നമുക്ക് പൂരത്തിന് പറയാം... ഞാനും ഉണ്ടാവുമല്ലോ കൂടെ... " അപ്പു തലയാട്ടി.... " കുട്ടേട്ടാ.... " " എന്താ കല്ലൂസ്... ഞാനതൊക്കെ വെറുതെ പറഞ്ഞതാ... നിങ്ങളെ രണ്ടിനെയും വട്ട് കളിപ്പിക്കാൻ... കേട്ടോ... പിന്നെ ഞാൻ തന്ന ഗിഫ്റ്റ് നീ ഏതേലും പെണ്ണിന് കൊടുത്തോ ഞാൻ തന്നതാണെന്നും പറഞ്ഞു... " കുട്ടൻ സൈറ്റ് അടിച്ചിട്ട് പറഞ്ഞു. അവളൊന്ന് നെറ്റിച്ചുളിച് നോക്കി.... " നീ ഇങ്ങനെ നോക്കാതെ അതൊന്ന് സെറ്റാക്കെടി... ഒന്ന് പറയെടാ അപ്പൂ.. " അപ്പു ഒന്ന് ചിരിച്ചു... " ഞാൻ നോക്കട്ടെ ട്ടോ.... "

" ഓഹ്... ശരിയെന്നാ.... " അവര് ബൈക്കെടുത്തു. കുട്ടൻ അപ്പുവും കല്ലുവും പോകുന്നത് നോക്കി നിന്നു... ആ കണ്ണുകളിൽ ഒരു നിരാശ പടർന്നു... ' ഇല്ലാ കല്ലൂ നിന്നെ വേദനിപ്പിക്കാൻ എനിക്ക് പറ്റില്ലാ... ഒരുപാട് ഇഷ്ടായിരുന്നു എനിക്ക് നിന്നെ.... എന്റെ ഇഷ്ടം കാരണം നീ ഒരിക്കലും വേദനിക്കാൻ പാടില്ല..... എനിക്കറിയാം അപ്പൂ നീ കല്ലുവിനെ എന്തോരം സ്നേഹിക്കുന്നുണ്ടെന്ന്... എന്നോട് വല്യമ്മ പറഞ്ഞു നിനക്ക് അവളോടുള്ള ഭ്രാന്തമായ പ്രണയത്തെ കുറിച്.... ഒരുപക്ഷെ നിങ്ങൾക്കിടയിൽ ഞാൻ വന്നാലോ എന്ന പേടി കൊണ്ടാകാം അതൊക്കെ വല്യമ്മ പറഞ്ഞത്.... ഞാൻ മറന്നോളാ എല്ലാം....' കുട്ടനൊന്ന് നെടുവീർപ്പിട്ടു. പിന്നെ വണ്ടിയെടുത്തു പോയി.. ഇടയ്ക്ക് കല്ലു അപ്പുവിന്റെ മുടി പിടിച്ചു വലിച്ചു..

" ആഹ്... എന്താടി... ഇപ്പൊ വല്ല വണ്ടിക്കടിയിലും പെടും... അടങ്ങിയിരിക്ക്... " അവൻ മിററിലൂടെ നോക്കിയപ്പോ കണ്ടു അവള് മുഖം കനപ്പിച്ചു വച്ചത്.. അവനത് മൈൻഡ് ചെയ്യാതെ ഡ്രൈവ് ചെയ്തു. ഇടയ്ക്ക് ഫോൺ റിങ് ചെയ്തതും വണ്ടി സൈഡ് ആക്കി. " ആ കണ്ണാ പറാ... " " കല്ലു ഉണ്ടോ കൂടെ? " " ആ ഉണ്ട്... ഞാൻ ഇറങ്ങാൻ കുറച്ചു ലേറ്റ് ആയി... ഇപ്പൊ എത്തും... " അപ്പു കോള് കട്ട്‌ ചെയ്തു കല്ലുവിനെ നോക്കി. മുഖം ഒരുമാതിരി ആയിട്ടുണ്ട്..അവനവളുടെ കൈ പിടിച്ചു അവള് തട്ടി മാറ്റി. " എന്താണ് നല്ല ചൂടിലാണല്ലോ... എന്ത് പറ്റി ഏട്ടന്റെ മോൾക്ക് " അവളുടെ കാലിൽ നുള്ളി അവൻ പറഞ്ഞു.. " നിക്ക് നല്ല ദേഷ്യം വരുന്നുണ്ട്... " " അതെന്തിനാ എന്ന ചോദിച്ചേ? " " അപ്പുവേട്ടൻ കുട്ടേട്ടനോട് പറഞ്ഞായിരുന്നോ എന്നെ കെട്ടിച്ചു കൊടുക്കാം എന്ന്... " അവനൊന്നു ഇളിച്ചു.. " അത് ഞാൻ അന്ന് പറഞ്ഞതല്ലേ... "

" എന്ത് വിചാരിച്ച അങ്ങനെ പറഞ്ഞെ? " " എനിക്കറിയായിരുന്നോ നീ പ്രേമം എന്നും പറഞ്ഞു ന്റെ പിന്നാലെ വരുമെന്ന്... എനിക്കപ്പോ നിന്നോട് അങ്ങനെ ഒന്നും തോന്നിയില്ല അതുകൊണ്ട് പറഞ്ഞതാ.... " " ഓ... " അവള് ചുണ്ടുകോട്ടി... അവനവളുടെ കൈ പിടിച്ചു... " സോറി..... അറിയാതെ പറ്റിയതല്ലേ.... ഇനി ആർക്കും കൊടുക്കില്ല നിന്നെ ഞാൻ... അല്ലാ നിന്നോട് കുറേ ആയി ചോദിക്കണമെന്ന് വിചാരിക്കാ... നിനക്ക് എന്നോടുള്ള ഈ അസുഖം എപ്പോ തുടങ്ങിയതാ? " അവള് ചുണ്ട് കൂർപ്പിച്ചു.. " പറയെടി... അറിയാനുള്ള ആഗ്രഹം കൊണ്ടല്ലേ.... " " ആവോ നിക്ക് അറിയില്ലാ... " " പറാ... നല്ല മോളല്ലേ... പ്ലീസ്.... " " സത്യം നിക്ക് അറിയില്ല... പിന്നെ അങ്ങനെയൊരു ഫീലിംഗ്സ് തോന്നി തുടങ്ങിയപ്പോ മുതൽ അപ്പുവേട്ടനായിരുന്നു മനസ്സിൽ... " " ഏത് ക്ലാസിൽ പഠിക്കുമ്പോഴാണ് അങ്ങനെയൊരു വികാരം പൊട്ടിമുളച്ചത്? " " ഒമ്പതിൽ..... "

അപ്പു ഒന്ന് ചിരിച്ചോണ്ട് ചുണ്ട് കടിച്ചുപിടിച്ചു.. " കൊള്ളാം.... പിന്നെ എന്താ അപ്പൊ പറയാതിരുന്നത്? " " പ്ലസ്ടു പഠിക്കുമ്പോ പറഞ്ഞപ്പോ തന്നെ ന്നെ തല്ലിയത് അല്ലേ.... ന്നിട്ട് അപ്പൊ പറയാതിരുന്നതിന്റെ കുറവേ ഉള്ളൂ.... " " പേടിച്ചിട്ടാണോ പറയാതിരുന്നേ? " " പേടി ഉണ്ടായിരുന്നു.... പിന്നെ കൺഫ്യൂഷനും.... അപ്പൊ ഒന്നുകൂടി ഉറപ്പിച്ചിട്ട് പറയാം എന്ന് വച്ചു.... " " ഹ്മ്.... എന്തായാലും ഇപ്പൊ സമാധാനം ആയി... ഇനിയിപ്പോ ന്റെ പെണ്ണിനെ കൊണ്ടുപോകാൻ വേറാരും വരില്ലല്ലോ... " അവളൊന്ന് ചിരിച്ചു.. " ന്നാ പിന്നെ പോകാം..." അവള് തലയാട്ടി.. അവൻ വേഗം വണ്ടിയെടുത്തു... അവളവനെ കെട്ടിപിടിച്ചിരുന്നു. വീട്ടിലെത്തിയപ്പോ ദേഷ്യത്തോടെ നിൽക്കുന്ന കണ്ണനെ കണ്ടു. " എന്താണ് ഏട്ടാ... എന്താ അന്റെ മുഖം ഇങ്ങനെ? "

" നീയിങ്ങോട്ട് വാ നിനക്ക് ഞാൻ തരാം... " കണ്ണൻ അവളുടെ കൈ പിടിച്ചു വലിച്ചു. അപ്പു പിന്നാലെ പോയി. " എന്താ ഏട്ടാ കയ്യിൽനിന്നും വിട്... വേദന ആകുന്നുണ്ട്... " അവനത് മൈൻഡ് ചെയ്തില്ല... ഹോളിൽ എത്തിയപ്പോ എല്ലാവരും ഉണ്ട്... അച്ഛമ്മ അച്ഛൻ പാപ്പൻ അമ്മ മേമ മാമൻ അമ്മായി... പിന്നെ അജുവും ആദിയും...കുഴപ്പല്യതാ രീതിയിൽ അലങ്കരിച്ചിട്ടുണ്ട്.. കണ്ണൻ അവളെ കെട്ടിപിടിച്ചു... " രാവിലെ ഏട്ടൻ അങ്ങനെ പറഞ്ഞത് വിഷമായോ നിനക്ക്... ഇങ്ങനെയൊരു സർപ്രൈസ് തരാനായിരുന്നു.. " അവള് ചിരിച്ചു. ഒരു ചെറിയ സെലിബ്രേഷൻ. അപ്പു കല്ലുവിനെ ഇമവെട്ടാതെ നോക്കുന്നത് കണ്ണൻ കണ്ടിരുന്നു... കണ്ണൻ വേഗം അപ്പുവിന്റെ അടുത്ത് വന്നിരുന്നു അവന്റെ തോളിൽ കൂടെ കയ്യിട്ടു. അപ്പോഴാണ് അവൻ നോട്ടം പിൻവലിച്ചത്... " നീയെന്താ ഈ നോക്കുന്നത്? " അപ്പു ഒന്ന് തപ്പി. " എടാ... അത്... അതാ ഫ്ലവർ വേസ് നോക്കിയതാ... നല്ല രസം ഉണ്ടല്ലേ? " " ഫ്ലവർ വേസ് അടിപൊളിയായിട്ടുണ്ട്.... പിന്നെ നട്ടപാതിരയ്ക്ക് ഫ്ലവർ വേസിനെയുമായി പുറത്ത് പോകുന്നത് അത്ര നല്ലതല്ല " ....... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story