❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 19

Chekuthante pennu

രചന: ആര്യ പൊന്നൂസ്

" എടാ... അത്... അതാ ഫ്ലവർ വേസ് നോക്കിയതാ... നല്ല രസം ഉണ്ടല്ലേ? " " ഫ്ലവർ വേസ് അടിപൊളിയായിട്ടുണ്ട്.... പിന്നെ നട്ടപാതിരയ്ക്ക് ഫ്ലവർ വേസിനെയുമായി പുറത്ത് പോകുന്നത് അത്ര നല്ലതല്ല " അത്കേട്ടതും അപ്പു ഒന്ന് കണ്ണനെ നോക്കി.... കണ്ണൻ ഇത്തിരി ഗൗരവം വരുത്തിയിട്ടുണ്ട് മുഖത്ത്...അപ്പുവിന്റെ മുഖം ഇളിഞ്ഞു. " നീയൊന്ന് പുറത്തേക്ക് വന്നേ.... എനിക്ക് നിന്നോട് ചിലത് ചോദിക്കാനുണ്ട്.. " കണ്ണൻ പറഞ്ഞതും അപ്പു പിന്നാലെ ചെന്നു.. അവര് രണ്ടാളും അപ്പുവിന്റെ വീട്ടിലേക്കാണ് പോയത്.. " എടാ കണ്ണാ.... ഞാൻ നിന്നോട് ഈ കാര്യം പറയാനിരിക്കായിരുന്നു... നിക്ക് കല്ലൂനെ ഒരുപാട് ഇഷ്ടാ... ന്റെ ജീവനാ.... അവളെ നീയെനിക്ക് തരോ... " " പറ്റില്ലാന്നു പറഞ്ഞാൽ നീയവളെ വേണ്ടാന്ന് വെക്കോ? " അപ്പു ഉമിനീരിറക്കി. " എടാ.... അവളെ മറക്കാൻ എനിക്കീ ജന്മം കഴിയില്ല.... " " അങ്ങനെ മറന്നാൽ കൊന്നുകളയും നിന്നെ ഞാൻ..... " അപ്പു കണ്ണനെ നോക്കി. " നീയെന്തിലോ പെട്ടന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷെ അത് കല്ലു ആകുമെന്ന് പ്രതീക്ഷിച്ചില്ല.... അവളീയിടെ ഒരിക്കൽ ന്നോട് ചോദിച്ചിട്ടുണ്ടായിരുന്നു അന്ന് ചെറിയൊരു ഡൌട്ട് തോന്നിയെങ്കിലും കാര്യമായിട്ട് എടുത്തില്ല... എനിക്കറിയാടാ അവള് നിന്റെ കൂടെ സേഫും ഹാപ്പിയും ആയിരിക്കുമെന്ന്....

അവൾക്ക് നിന്നെ ഇഷ്ടമാണെന്ന കാര്യത്തിൽ പിന്നെ സംശയം ഒന്നും വേണ്ടല്ലോ അങ്ങനെ അല്ലായിരുന്നെങ്കിൽ ഇന്നലെ നട്ടപാതിരയ്ക് നിന്റെ കൂടെ വരില്ലായിരുന്നു......" " എടാ ബാക്കിയുള്ളവരൊക്കെ... " " എല്ലാവർക്കും അറിയാടാ... അമ്മായി പറഞ്ഞു എല്ലാവരോടും.... കാവിലെ പൂരം കഴിഞ്ഞാൽ രണ്ടിനെയും പിടിച്ചു കെട്ടിക്കാനാ പരിപാടി... ഇങ്ങനെ അഴിച്ചുവിട്ടാൽ ശരിയാകില്ലല്ലോ പാതിരാത്രിക്കല്ലേ ഇറങ്ങി നടപ്പ്.... " അപ്പു ഒന്ന് ഇളിഞ്ഞു.. " എടാ ഇന്നലെ ആദ്യായിട്ടാ... അവളുടെ birthday ആയതുകൊണ്ട് വിഷ് ചെയ്യണം എന്ന് തോന്നി... അങ്ങനെ പോയതാ... " " മം.. മം.... ഞാൻ അവളെ ഒന്ന് വിളിക്കട്ടെ... ഞാൻ അറിഞ്ഞു എന്നത് ഭാവിക്കണ്ട.... ഒന്ന് ചമ്മി നിൽക്കുന്നത് കാണാൻ വേണ്ടിയാ.... " അപ്പു സമ്മതിച്ചു.. അജു മുറ്റത്ത് കൂടെ നടക്കുന്നത് കണ്ടതും കണ്ണനവനെ നീട്ടി വിളിച്ചു എന്നിട്ട് കല്ലൂനോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.. അവള് മൂളിപ്പാട്ടും പാടി അങ്ങോട്ട് ചെന്നു... " എന്താണ് ഒരു മൂളിപാട്ട്.... എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്... " " അതിനുമുൻപ് എനിക്ക് ഏട്ടനോട് ഒരു കാര്യം പറയാനുണ്ട്.... " " എന്ത് കാര്യം...? " " അത്... ഏട്ടാ.... അത്ണ്ടല്ലോ.... നിക്കെ.... നിക്ക് അപ്പുവേട്ടനെ ഇഷ്ടാ... ഏട്ടന് കുഴപ്പല്യല്ലോ... എന്നെ അപ്പുവേട്ടന് കെട്ടിച്ചു കൊടുക്കുന്നതിൽ... "

അവളുടെ ചോദ്യം കേട്ടതും കണ്ണൻ വാ പൊളിച്ചു. അപ്പു ചിരി കടിച്ചുപിടിച്ചു വച്ചിട്ടുണ്ട്. " എന്താ ഏട്ടാ... ഓക്കേ അല്ലേ? " " ഇവളെ ചമ്മിപ്പിക്കാൻ വിളിച്ച ഞാനിപ്പോ ആരായി? " " ഏഹ് എന്ത്? " " എനിക്കറിയാം നിങ്ങടെ ഈ ചുറ്റിക്കളി... നിന്നെ ഒന്ന് വിരട്ടാനാ ഞാൻ വിളിപ്പിച്ചത്? " അവള് ഇളിച്ചുകൊടുത്തു.. " എടാ അപ്പു കുട്ടന് ഈ കാര്യം അറിയോ? " " ഓ അറിയാം ഏട്ടാ... " അപ്പോഴാണ് അച്ഛമ്മ അവരെയൊക്കെ അങ്ങോട്ട് വിളിച്ചത്. മൂന്ന്പേരും അങ്ങോട്ട് നടന്നു.അവിടെ എല്ലാവരും നിരന്നു ഇരിക്കുന്നുണ്ട്.. " എന്താ കല്ലു കേട്ടതൊക്കെ സത്യാണോ? " അച്ഛമ്മ ചോദിച്ചതും അവള് നെറ്റി ചുളിച്ചു. " അച്ഛമ്മ അതിന് എന്താ കേട്ടതെന്ന് എനിക്കറിയോ... എന്താ അച്ഛമ്മാ? " " നിനക്കെന്റെ കൊച്ചുമോനെ ഇഷ്ടാണെന്ന്.... " " അതിന് അച്ഛമ്മയ്ക് കുറേ കൊച്ചുമോന്മാർ ഉണ്ടല്ലോ എനിക്കെല്ലാവരെയും ഇഷ്ടാ.... " അത് കേട്ടതും അജുവും ആദിയും ചിരിക്കാൻ തുടങ്ങി. അവര് വേഗം അപ്പുവിന്റെ കൈപിടിച്ച് അവരുടെ അടുത്തേക്ക് നിർത്തി. " നിനക്കിവനെ ഇഷ്ടാണോ എന്ന്.... ഇവന്റെ കൂടെ ജീവിക്കാൻ ഇഷ്ടാണോ എന്ന്... "

അത് കേട്ടതും അവള് ചിരിച്ചു... " വിളച്ചിലെടുക്കാതെ പറാ... ഇവന്റെ കൂടെയാണോ കുട്ടന്റെ കൂടെയാണോ ജീവിക്കേണ്ടത് എന്ന്? " " അപ്പുവേട്ടന്റെ കൂടെ.... " " എന്താടാ അപ്പു ജീവിതകാലം മുഴുവൻ നീയെന്റെ മരംകേറി പെണ്ണിനെ പൊന്നുപോലെ നോക്കില്ലേ? " അവൻ തലയാട്ടി... " തലയാട്ടിയിട്ട് കാര്യമില്ല വാ തുറന്ന് പറാ... " " എനിക്ക് കല്ലൂനെ വേണം.... ഞാൻ സഹിച്ചോളാം ജീവിതകാലമത്രയും ഈ മരംകേറിയെ ".. അവളവനെ നോക്കി പേടിപ്പിച്ചു... " എന്ന മക്കള് രണ്ടും ഇവിടെ വാ... " അവര് അച്ഛമ്മയുടെ അടുത്തേക്ക് ചെന്നു . അച്ഛമ്മ രണ്ടുപേരെയും കെട്ടിപിടിച്ചു. പിന്നെ ഓരോ മോതിരമെടുത്തു രണ്ടുപേരുടെയും കയ്യിൽ കൊടുത്തു.. " ഇനി ഈ പാത്തും പതുങ്ങിയും രണ്ടുംകൂടി കഷ്ടപെടണ്ട.... സമയമൊന്നും നോക്കുന്നില്ല... എന്നാൽ ഇതെന്നെയാ നല്ല സമയം... രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് കൊടുക്ക് ..... " രണ്ടുപേരും ശരിക്കും ഞെട്ടി.. പിന്നെ പരസ്പരം ഒന്ന് നോക്കി... മോതിരം കൈമാറി ........ " എന്നാ പിന്നെ പൂരം കഴിഞ്ഞിട്ട് നല്ലൊരു മുഹൂർത്തം കാണാം.... അതല്ലേ നല്ലത്... " അവരൊക്കെ സമ്മതിച്ചു... " ലൈസെൻസ് കിട്ടിയെന്ന് കരുതി വല്ല വേണ്ടാതീനത്തിനും പോയലുണ്ടല്ലോ കിട്ടും എന്റെ കയ്യിൽനിന്നും.... രണ്ടെണ്ണത്തിനും... "

അവര് രണ്ടുപേരും ഒന്ന് ഇളിഞ്ഞു...... എല്ലാവരും ഹാപ്പി ആയി..... കണ്ണൻ ഫോണിലേക്കും കണ്ണും നട്ട് ഇരിക്കുമ്പോഴാണ് പിന്നിൽ കൂടി ചെന്ന് കല്ലു അവന്റെ മുടി പിടിച്ചു വലിച്ചത്... അവൻ വേഗം ഫോണിൽ വന്ന മെസേജ് അവൾക്ക് കാണിച്ചു കൊടുത്തു... " കല്ലുവിന്റെയും അപ്പുവിന്റെയും കാര്യങ്ങളൊക്കെ റെഡി ആയല്ലേ ഇനി അടുത്തത് നമ്മുടേതാ....❤️❤️❤️" കല്ലു നെറ്റിച്ചുളിച്ചു... " ഇതിപ്പോ ആർക്കാ അറിയാ... നീ ആരോടേലും പറഞ്ഞോ... " " ഏട്ടാ ഞാൻ സ്റ്റാറ്റസ് ഇട്ടു... അല്ലാതെ പറഞ്ഞൊന്നും ഇല്ലാ... ആ നമ്പർ ഇങ്ങ് തന്നെ... ഞാൻ വിളിച്ചു നോക്കട്ടെ... " " ഞാൻ വിളിച്ചു സ്വിച്ച് ഓഫാണ്... " അവളാ നമ്പർ നോക്കി ഒരു പരിചയവും ഇല്ലാ... അപ്പോഴാണ് അപ്പു അങ്ങോട്ട് വന്നത്.. " എന്താണ് രണ്ടുപേരും മുഖത്തോട് മുഖം നോക്കിയിരിക്കുന്നെ? " " അപ്പുവേട്ടാ കണ്ണേട്ടനൊരു മെസേജ്... അപ്പുവേട്ടന് നമ്പർ പരിചയമുണ്ടോ എന്ന് നോക്ക്... " അവളാ മെസേജും നമ്പറും കാണിച്ചു കൊടുത്ത്. " അല്ല ഇപ്പൊ നടന്ന കാര്യം എങ്ങനെ. കല്ലൂ സത്യം പറയെടി ആരാ ആള്? " " അപ്പുവേട്ടാ വേണ്ടാട്ടോ... ഒടുക്കം എല്ലാതും ന്റെ തലയിൽ വെച്ച് തരുന്നത് നിങ്ങടെ സ്ഥിരം പരിപാടിയാ... ഇതുമായി എനിക്ക് യാതൊരു ബന്ധവുമില്ല... സത്യം.... " " പിന്നെ ഇത് എങ്ങനെ അറിഞ്ഞു? "

" ആരൊക്കെയാ വാട്സാപ്പിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തേ? " കണ്ണനും അപ്പുവും ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ചു.. " നിക്ക് തോന്നുന്നത് നമ്മളിൽ മൂന്ന് പേരിൽ ആരെയോ നന്നായി അറിയുന്ന ആളാണെന്നാ... അതാരാ എന്ന് കണ്ടുപിടിക്കണം... " കണ്ണനും അപ്പുവും ഒന്ന് മൂളി. ദിവസങ്ങൾ കടന്നുപോയി ... കാവിലെ പൂരത്തിന് ഒരാഴ്ച കൂടെയേ ഉള്ളൂ... ഡ്രെസ്സെടുക്കാൻ കണ്ണനും അപ്പുവും കല്ലുവും പിന്നെ അജുവും ആദിയും കൂടെ പോകാം എന്ന പ്ലാനിലായിരുന്നു.. കണ്ണൻ അജുവിനെയും ആദിയെയും കൂട്ടി അങ്ങോട്ട് വിട്ടു. വൈകിട്ട് ക്ലാസ് കഴിഞ്ഞ് കല്ലു അപ്പുവിനെയും വെയിറ്റ് ചെയ്ത് കോളേജിൽ നിന്നു.... " എന്താടി നിന്റെ മുഖത്തൊരു വാട്ടം...? " " ഒന്നൂല്യ.... അപ്പുവേട്ടനൊന്ന് നേരത്തെ വന്നാലെന്താ.. " " നിന്റെ അമ്മായിഅപ്പന്റെ വകയല്ല കോളേജ് .... " അത് കേട്ടതും അവള് ചിരിച്ചു... " എന്താടി കിണിക്കുന്നെ... " " സ്വന്തം അച്ഛനെ അപ്പുവേട്ടൻ ഇങ്ങനെ പറയുന്നോണ്ട് ചിരിച്ചതാ... " " പോടീ... ഇനി കഥപ്രസംഗം നടത്താതെ ഇങ്ങോട്ട് കേറ്... " അപ്പുവിന്റെ കോളേജിന്റെ അവിടെ എത്തിയതും പെട്രോൾ തീർന്നു.. അവള് വേഗം വണ്ടിയിൽ നിന്നുമിറങ്ങി. " കല്ലൂ.... നീ ഇവിടെ നിൽക്ക്... ഞാൻ പോയി പെട്രോൾ വാങ്ങിയിട്ട് വരാം... " അവളെ ബസ്സ്റ്റോപ്പിലാക്കി അവൻ പെട്രോൾ വാങ്ങാൻ പോയി .

അവന്റെ സ്റ്റുഡന്റസ് ഇത് കണ്ടിരുന്നു അവര് വേഗം അവളുടെ അടുത്തേക്ക് ചെന്നു... " റിത്തിക്ക് സാറിന്റെ അനിയത്തി ആണല്ലേ? എന്തുപറ്റി പെട്രോൾ തീർന്നോ? " അവളൊന്നും മിണ്ടാതെ തലയാട്ടി... " ഒരു കാര്യം പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് സാറിനെ ഒന്ന് ഉപദേശിക്കണം ഇങ്ങനെ വഴക്ക് പറയരുത് എന്ന്... ഇങ്ങനെ പോവണേൽ ഞങ്ങളൊക്കെ സാറിനെ ശപിക്കും... ഒന്ന് പറഞ്ഞു മനസിലാക്കണേ... " അവള് ചിരിച്ചു... അവരുടെ ഒപ്പം ബോയ്സും ഉണ്ട്. " എടീ ആരാ ഇത്? " ഒരാള് ചോദിച്ചു... " ഡാ ഇത് മ്മടെ റിത്തിക്ക് സാറിന്റെ അനിയത്തി... " . " ആണോ.. .... സാറിന് നല്ല അടിയുടെ കുറവുണ്ട്... ഞാനാണ് സാറിന്റെ സ്ഥിരം ഇര... വീട്ടിലും ഈ കാട്ടുപോത്തിന്റെ സ്വഭാവം ആണോ ഇയാൾക്ക്. ന്റെ പൊന്നോ.... " അപ്പോഴാണ് കൂട്ടത്തിലൊരുത്തി അവളെ തോണ്ടി വിളിച്ചത്... എന്നിട്ട് ഒരാളെ ചൂണ്ടി കാണിച്ചു കൊടുത്തു.. " ദാ മിക്കവാറും അതായിരിക്കും മോൾടെ നാത്തൂൻ .... ".. അത് കേട്ടതും അവള് പുരികം ചുളിച്ചു... എന്നിട്ട് ചൂണ്ടിയാ ഭാഗത്തേക്ക്‌ നോക്കി അപ്പൊ തന്നെ അവര് തല തിരിച്ചു നോക്കി. കല്ലുവിനെ കണ്ടതും ചിരിച് അങ്ങോട്ട് വന്നു .... മിസ്സിനെ കണ്ടതും ബാക്കിയെല്ലാവരും ഒന്ന് ഡീസന്റ് ആയി.. " കല്ലു അല്ലേ? " അവളതേ എന്ന് തലയാട്ടി... " എന്താ ഇവിടെ...? "

" അപ്പുവേട്ടൻ പെട്രോൾ വാങ്ങാൻ പോയതാ .... നിക്ക് മനസിലായില്ല ... " . " ഞാൻ റിത്തിക്കിന്റെ കൂടെ പഠിച്ചതാ... ഇപ്പൊ ഇവിടെ വർക്ക്‌ ചെയ്യുന്നു... " " ആഹ്... രേഷ്മ.... അല്ലേ? " " അതെന്നെ.... അപ്പൊ എല്ലാവരെയും അറിയാം ല്ലേ? " " ഉം.... " " കണ്ണൻമോന് സുഖമാണോ.... അല്ല ധീരജിന്.... " അത് കേട്ടതും അവള് നെറ്റിച്ചുളിച് അവരെ നോക്കി.. " ആ ഏട്ടന് സുഖാ.... ഇന്നിപ്പോ ഏട്ടന് ഒരു പെണ്ണ് കാണാൻ പോകാനുണ്ട്... ന്റെ കല്യാണത്തിന്റെ ഒപ്പം അതും നടത്തണം എന്ന് പറയുന്നുണ്ട്... ഏട്ടനെ എങ്ങനാ പരിചയം? " അത് കേട്ടതും അവരുടെ കണ്ണിൽ ഒരു നിരാശ പടർന്നു... " ഞങ്ങൾ എഞ്ചിനീയറിംഗിന് ഒരുമിച്ചാ പഠിച്ചേ... " " ആണോ? എന്തേലും പ്രശ്നം ഉണ്ടോ മുഖം dull ആയിട്ടുണ്ട്... " " ഏയ്‌ ഒന്നൂല്യ.... " പെട്ടന്ന് കല്ലു അവരുടെ കൈ പിടിച്ചു ഇത്തിരി മാറി നിന്നു. " എന്താണ്.... വാച്ച് സൂപ്പർ ആയിരുന്നു ട്ടോ " അത്കേട്ടതും അവരൊന്ന് ഞെട്ടി ..... ആ മുഖത്ത് അതിശയം ആയിരുന്നു...കല്ലു പുരികം പൊക്കി .. " കള്ളി പൊളിഞ്ഞു മോളേ... സത്യം പറഞ്ഞോ.... ഇങ്ങളല്ലേ ഏട്ടന് ഗ്രീറ്റിംഗ്സ് അയച്ചതും ലെറ്റർ അയച്ചതും ഒക്കെ? " അവര് പെട്ടന്ന് തല താഴ്ത്തി... " കല്ലൂ ഇപ്പൊ പറയല്ലേ പ്ലീസ്.... " . " ഞാൻ പറയും... എല്ലാവരും എന്നെയ സംശയിക്കുന്നെ... ഞാൻ എന്തായാലും പറയും...

" " നല്ല മോളല്ലേ.... ഏട്ടത്തിയുടെ ചക്കര അല്ലേ പ്ലീസ്... ഇനി ഞാൻ കളിപ്പിക്കില്ല.... ഒരാഴ്ച സമയം വേണം അത് കഴിഞ്ഞാൽ ഞാൻ തന്നെ മുന്നിൽ വന്നോളാം പ്ലീസ്.... " " ഉം... ശരി.... " അപ്പോഴേക്കും അവർക്കുള്ള ബസ് വന്നിരുന്നു... അവരവളോട് ബൈ പറഞ്ഞു പോയി .... അവള് പിന്നെയും ബസ്സ്റ്റോപ്പിൽ പോയി നിന്നു.. " എന്താ പേര്? " നേരത്തെ അവിടെ കണ്ടവരിൽ ഒരാൺകുട്ടി അവളോട് ചോദിച്ചു.. " ദക്ഷ.... " " നൈസ് നെയിം.... " അവള് ചിരിച്ചു .. അപ്പോഴേക്കും അപ്പു അങ്ങോട്ട് എത്തിയിരുന്നു... അവൻ കല്ലുവിനോട് സംസാരിക്കുന്നത് കണ്ട് അപ്പു അങ്ങോട്ട് ചെന്നു. അപ്പു വന്നത് അവൻ കണ്ടില്ലായിരുന്നു " ഏത് കോളേജിലാ.... ഫോൺ നമ്പർ തരോ... സാറിന്റെ വിവരങ്ങൾ ചോദിക്കാനാ... " " വിഷ്ണുവിന് എന്റെ നമ്പർ മതിയോ? " അവനാകെ ഇളിഞ്ഞു .... " അതല്ല സാർ.... അനിയത്തിയോട് എന്തേലും ചോദിക്കേണ്ട വിചാരിച്ചു ചോദിച്ചതാ.... " . " അനിയത്തിയോ.... ആര്? " " അല്ല ഇത് സാറിന്റെ അനിയത്തി അല്ലേ? " " no... എന്റെ വൈഫാ.... " അത്കേട്ടതും എല്ലാവരും അവളെ ഒന്നുകൂടി നോക്കി .... " വിഷ്ണു നാളെ ക്ലാസിൽ ഉണ്ടാകില്ലേ? " അപ്പുവിന്റെ ചോദ്യം കേട്ടതും അവനൊന്നു ചിരിച്ചു. എന്നിട്ട് തലയാട്ടി... " അപ്പൊ നമുക്ക് ഡീറ്റെയിൽ ആയിട് പരിചയപ്പെടാം... എന്ന പിന്നെ ഞങ്ങള് പോട്ടെ? " അവര് തലയാട്ടി... അപ്പു കല്ലുവിന്റെ കയ്യും പിടിച്ചു അങ്ങോട്ട് നടന്നു... " എന്താടി നിനക്കൊരു ഇളി....? "

" ഏയ്‌... ഒന്നൂല്യ.... ഞാനൊരു സംഭവം കണ്ടുപിടിച്ചു.... " " എന്താണാവോ..... " " അതൊക്കെയുണ്ട് മോനെ.... " " അല്ല ഈ രേഷ്മ മിസ് ആളെങ്ങനെയാ... " " എടീ പിള്ളേര് വല്ലതും പറഞ്ഞിട്ടുണ്ടെൽ നീയത് മൈൻഡ് ചെയ്യണ്ട.... ഞാനും അവളും തമ്മിൽ ഒന്നൂല്യ... സത്യം " " അതെനിക്കറിയാം ഞാൻ ചോദിച്ചതിന് ഉത്തരം പറാ " " ഒരു പാവാടി.... ഇപ്പൊ അവൾക്ക് ഏതോ പ്രൊപോസൽ വന്നിട്ടുണ്ട്.... അതെങ്ങനെ മുടക്കാം എന്നാലോചിച്ചു നടക്കാ..... എന്തിനാണാവോ? " " കണ്ണേട്ടനെ കെട്ടാൻ.... " " എന്ത്? " " ആഹ് ന്ന്.... ഏട്ടന് ലേറ്ററയച്ചതും ഒക്കെ ആ മുതലാണ്.... " . " അത് നിനക്കെങ്ങനെ അറിയാം... " " അതൊക്കെ ഇപ്പൊ അറിഞ്ഞു.... " . " കൊള്ളാലോ സംഭവം.... അവനോട് പറയണ്ടേ? " " പിന്നെ പറയാതെ.... കുറേ ആയില്ലേ ആളെ തപ്പുന്നു..... " അവര് വേഗം ഷോപ്പിലേക് ചെന്നു. അവരൊക്കെ ഫ്രന്റിൽ തന്നെ നിൽക്കുന്നുണ്ട്... " നിങ്ങളിത് എവിടെ ആയിരുന്നു... എത്ര നേരമായി വെയിറ്റ് ചെയ്യുന്നു " " ഞാൻ കാരണമല്ല അപ്പുവേട്ടൻ കാരണമാ... " അപ്പു ഒന്ന് കല്ലുവിനെ നോക്കി.... അവര് പിന്നെ ഡ്രെസ് സെലക്ട്‌ ചെയ്യാൻ തുടങ്ങി. ആദ്യം ലേഡീസിനുള്ള ഡ്രെസ്സാണ് നോക്കിയത് എല്ലാവർക്കും സെലക്ട്‌ ചെയ്യുന്നത് കല്ലു തന്നെയാണ്. ഇടയ്ക്ക് മറ്റുള്ളവർ എന്തെങ്കിലും പറയും അത്ര തന്നെ. " ഏട്ടാ ഇതെങ്ങനെയുണ്ട്? " അമ്മയ്ക്ക് ഒരു സാരിയെടുത്തു അവള് കണ്ണന് കാണിച്ചു കൊടുത്തു... എന്നാൽ അവൻ എങ്ങോട്ടോ നോക്കിയിരിക്കുന്നതാണ് അവള് കണ്ടത്.

" ഇയ്യ് ഇത് എങ്ങോട്ടാ നോക്കുന്നെ? ഇതെങ്ങനെയുണ്ട്... " അവനതൊന്നും കേൾക്കുന്നു പോലുമില്ല. അവള് വേഗം അങ്ങോട്ട് നോക്കി... രാധിക... അവളെ കണ്ടതും കല്ലുവിന് ദേഷ്യം വന്നു. അവളാ സാരി അവിടെയിട്ട് രാധികയുടെ അടുത്തേക്ക് നടന്നു. " എടീ നീയിത് എങ്ങോട്ടാ? " അപ്പു ചോദിച്ചെങ്കിലും അവള് മൈൻഡ് ചെയ്തില്ല. അവൻ പിന്നാലെ ചെന്നു . കല്ലു രാതികയെ തോണ്ടി വിളിച്ചു. അവള് തിരിഞ്ഞതും അവളുടെ ചെകിടടക്കം കല്ലു ഒന്ന് കൊടുത്തു. അവളുടെ കണ്ണുകൾ നിറഞ്ഞു... കൂടെ നിന്നവരും ഷോപ്പിലുള്ളവരും ഒക്കെ ഞെട്ടി. ഇതെന്താ സംഭവം എന്നറിയാതെ. അപ്പു എന്ത് ചെയ്യും എന്നറിയാതെ നിന്നു.. " ഇവളേതാടി? " രാധികയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീ അവളോട് ചോദിച്ചു... " ഞാൻ തന്നെ പറയാം എന്തിനാ അടിച്ചതെന്ന്.... എന്റെ ജീവനായി ഞാൻ കരുതിയ ഒരു കാര്യം കുറച്ചുകാലം ഇവള് സ്വന്തമാക്കി...പിന്നെ അതിനെ കുത്തിമുറിച്ചു എനിക്ക് തിരിച്ചു തന്നു... അതിനാ ഈ അടി.... " കല്ലുവിന്റെ നോട്ടത്തിന് മുന്നിൽ രാധിക പതറി. കണ്ണൻ അപ്പോഴേക്കും അങ്ങോട്ട് വന്നു കല്ലുവിനെ അവിടുന്ന് കൂട്ടി... " എന്തിനാ മോളേ നീയിങ്ങനെ ചെയ്തേ... " " അല്ല ഞാൻ അവളെ പൂവിട്ടു പൂജിക്കാം... ഒരു കാര്യം ഞാൻ പറഞ്ഞേക്കാം മര്യാദക്ക് അവളെ മറന്നോ... എന്നിട്ട് ആ രേഷ്മേച്ചിയെ കെട്ടാൻ നോക്ക്.... "

അത് കേട്ടതും കണ്ണൻ അവളെയൊന്ന് നോക്കി.. " ഏത് രേഷ്മ.... " " അതൊക്കെ ഞാൻ പറയാം... ഇപ്പൊ മ്മക്ക് ഇവിടുത്തെ കാര്യങ്ങൾ നോക്കുന്നതല്ലേ നല്ലത്... " അവള് പിന്നെയും ഡ്രെസ് എടുക്കാൻ തുടങ്ങി. കണ്ണൻ അവളോട് ചോദിച്ചെങ്കിലും അവളതിന് വ്യക്തമായ ഉത്തരം നൽകിയില്ല.... വീട്ടിലെത്തി എല്ലാം പറഞ്ഞപ്പോൾ അവൻ ഞെട്ടി പോയി.... അവന്റെ ഒപ്പം നാല് വർഷം പഠിച്ച കൊച്ച് ... ഒരു ഫ്രണ്ട്‌ലി ടോക്കിന് അപ്പുറം ഒന്നുമുണ്ടായിട്ടില്ല പിന്നെ എങ്ങനെ ഇത് എന്നായിരുന്നു അവനത്ഭുതം........ ........... പൂരത്തിന് എല്ലാവരും എത്തിയിട്ടുണ്ട്.... അവരുടെ കാവിലെ പൂരമായതുകൊണ്ട് തന്നെ എല്ലാ ഉത്തരവാദിത്തവും ആ തറവാട്ടിലുള്ളവർക്കാണ്........ അവിടുത്തെ കാര്യങ്ങൾ നോക്കിപ്പിച്ച ശേഷം പണിക്കരെ കൊണ്ട് കല്ലുവിന്റെയും അപ്പുവിന്റെയും കല്യാണത്തിയ്യതിയും കുറുപ്പിച്ചു... പൂരം കഴിഞ്ഞ് കൃത്യം ഒരുമാസം കഴിഞ്ഞാണ് തിയ്യതി കണ്ടത്... എല്ലാവർക്കും ഒരുപാട് സന്തോഷമായി. ആണുങ്ങളെല്ലാവരും പുറമെയുള്ള എല്ലാ കാര്യങ്ങൾക്കും ഓടി നടക്കുന്നത്.... അമ്മിണി കല്ലുവിനെ കളിയാക്കികൊണ്ട് അവളുടെ പുറകെ നടക്കുന്നുണ്ട്... അമ്മമാരൊക്കെ കല്യാണവിശേഷവും മറ്റുമായി അടുക്കളയിൽ തകർക്കുന്നുണ്ട്....ഇതിനിടയിൽ ഒരാളുടെ മാറ്റം ആരും ശ്രദ്ധിച്ചില്ല.... കല്ലുവിനെ കാണുമ്പോഴൊക്കെയും അയാളിൽ പല വികാരവിചാരങ്ങളും നിറഞ്ഞു............ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story