❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 20

Chekuthante pennu

രചന: ആര്യ പൊന്നൂസ്

ഒരാളുടെ മാറ്റം ആരും ശ്രദ്ധിച്ചില്ല.... കല്ലുവിനെ കാണുമ്പോഴൊക്കെയും അയാളിൽ പല വികാരവിചാരങ്ങളും നിറഞ്ഞു....... കല്ലുവും അമ്മിണിയും കൂടെയിരുന്നു ലോക കഥയിൽ ആണ്. " എടി കല്ലേ ന്നാലും നീയിത് എങ്ങനെ സാധിച്ചു? " " ഏത്? " " അപ്പുനെ എങ്ങനെ വളച്ചു എന്ന്? " " അതിന് അപ്പുവേട്ടൻ ഇപ്പോഴും നിവർന്നു തന്നെയാണല്ലോ.... " " ഡീ കല്ലേ ചീഞ്ഞ ചളി അടിക്കല്ലേ... " " അമ്മിണിയേച്ചി ഞാൻ നൂറു വട്ടം പറഞ്ഞതാ എന്നെ കല്ലെന്ന് വിളിക്കരുതെന്ന്.. ന്റേന്ന് കിട്ടും ട്ടോ.... " " നീയിപ്പോഴേ നാത്തൂൻ പൊരിന് വരാണോ? " " ഞ ഞ ഞ ഞ " കല്ലു കൊഞ്ഞനം കുത്തി. " നീ പറാ കല്ലേ... അറിയാൻ ഉള്ള ആഗ്രഹം കൊണ്ടല്ലേ? " കല്ലു കണ്ണുരുട്ടി. " ന്നാ കല്ലുമോള് പറാ.. " " ആ നിക്കൊന്നും അറിഞ്ഞൂടാ... അതൊക്കെ അങ്ങ് സംഭവിച്ചു... അല്ല പിന്നെ... " " അല്ല അവൻ അത്ര പെട്ടന്ന് വളയുന്ന ടൈപ് അല്ലല്ലോ അതാണ് എനിക്കിത്ര ആവേശം .... " " ആണോ.... അതൊക്കെ ഞാൻ വളച്ചു... പോരെ .... " അപ്പോഴേക്കും മോള് കരയാൻ തുടങ്ങി... " തള്ളേം കുഞ്ഞും പുറത്തേക്ക് പൊക്കോ... ഞാൻ ഉറങ്ങാൻ പോകാ.... " " ഈ ഉച്ചയ്ക്കോ... " " അതിനിപ്പോ എന്താ... രാത്രി ഉറങ്ങാൻ പറ്റില്ല... ആ ഉറക്കം ഇപ്പൊ ഉറങ്ങും... രണ്ടും പോ... വേഗം... " കല്ലു രണ്ടുപേരെയും പുറത്താക്കി വാതിൽ ചാരി വെച്ച് കിടന്നുറങ്ങാൻ തുടങ്ങി.

അമ്മിണി കുഞ്ഞിനേയും എടുത്ത് പോകുമ്പോഴാണ് അപ്പു വന്നത്. " കല്ലൂനെ കണ്ടോ നീ? " അപ്പു ചോദിച്ചതും അമ്മിണി ആക്കി ചുമയ്ക്കാൻ തുടങ്ങി.. " എന്താടി ക്ഷയമാണോ? " " പോടാ... കല്യാണത്തിന് മുൻപ് ഇങ്ങനെ ആണേൽ കല്യാണം കഴിഞ്ഞാൽ നീ ജോലിക്കും കൂലിക്കും പോകാതെ അവളെയും കെട്ടിപിടിച് ഇരിക്കല്ലോ...." " പോടീ... അവളവിടുന്ന് ഒരു പണി ഒപ്പിച്ചിട്ട് മുങ്ങിയതാ... കുറേ നേരമായി ഞാൻ നോക്കുന്നു... നീ കണ്ടെങ്കിൽ പറാ... " " രാത്രി ഉറങ്ങാൻ പറ്റില്ലാന്നും പറഞ്ഞു ഇപ്പൊ കേറി കിടന്ന് ഉറങ്ങുന്നുണ്ട്... " " ഇവളെ ഞാൻ... അവളുടെ ഉറക്കം... ശരിയാക്കി കൊടുക്കാം ഞാൻ... " " നീയെന്തിനാ അതിന് ഇങ്ങനെ തുള്ളുന്നത്... അല്ല അവളെന്താ ഒപ്പിച്ചത്... " " കറിയിൽ അഡ്ജസ്റ്റ് ചെയ്ത് ഇടാൻ വേണ്ടി ഉപ്പുപ്പൊടി ചോദിച്ചു... ആരാ ചോദിച്ചത് എന്നറിയില്ല ഞാനല്ല.... " " അതിനിപ്പോ എന്താ.... " " അവളതിന് പകരം കൊണ്ടുതന്നത് പാൽപൊടിയാ... എന്തോ ഭാഗ്യത്തിനാ അയാളത് നോക്കിയത്... ഇവളെ എന്താ വേണ്ടത്? " അത്കേട്ടതും അമ്മിണിയിരുന്നു ചിരിക്കാൻ തുടങ്ങി... " നീയെന്താ കിണിക്കുന്നെ? "

" അല്ല കല്യാണം കഴിഞ്ഞാലുള്ള നിന്റെ അവസ്ഥ ആലോചിച്ചു ചിരിച്ചതാ.... " " പോടീ ... അവളേത് റൂമിലാ? " " അമ്മമ്മയുടെ.... " അപ്പു വേഗം അങ്ങോട്ട് നടന്നു. വാതില് തുറന്നപ്പോ സുഖമായിട്ട് പാട്ടും കേട്ട് കിടന്നുറങ്ങുന്ന കല്ലുവിനെയാണ് കണ്ടത്. അവൻ വേഗം വാതില് ലോക്ക് ചെയ്തു അവളുടെ അടുത്ത് വന്ന് കിടന്നു.. " ഡീ ഉറക്കപ്പിശാച്ചെ.... എണീക്ക്... ഡീ എണീക്കെടി... നിന്റെ ഈ ഒടുക്കത്തെ ഉറക്കം ഞാൻ ശരിയാക്കി തരാം... " അവനവളുടെ ഹെഡ്സെറ്റ് മാറ്റിയതും അവളെണീറ്റു.. " എന്താ അപ്പുവേട്ടാ....? " " നീയെന്തിനാ ഇപ്പൊ കേറികിടക്കുന്നെ... എണീക്ക് .... " " രാത്രി ഓരോന്നും ഉള്ളതല്ലേ... അതാ.... " " എടീ നിനക്കി ഉപ്പും പാൽപ്പൊടിയും തിരിച്ചറിയില്ലേ.... " " ഈ.... അത് പാൽപ്പൊടി ആയിരുന്നല്ലേ... രണ്ടും വെള്ളപൊടിയാണല്ലോ ഞാൻ മൂടി തുറന്ന് നോക്കാതെ എടുത്തത്... " " ന്റെ വിധി അല്ലാതെ എന്ത് പറയാനാ... നീ ഒന്നും ഉണ്ടാക്കാൻ പഠിക്കണ്ട അറ്റ്ലീസ്റ്റ് അതെന്തൊക്കെയാണെന്ന് പഠിച്ചു വെക്കണേ പ്ലീസ്.... " " അല്ല അപ്പുവേട്ടനെന്താ ഇവിടെ.... ഉം? " " ഫുൾ ഓട്ടമല്ലായിരുന്നോ... ഇപ്പോഴാ മുങ്ങാൻ പറ്റിയെ ... " " എന്തിനാ മുങ്ങിയെ . " " നിന്നെ ഒന്ന് കാണാൻ.... " അതും പറഞ്ഞു അവളിലേക്ക് ചായാൻ തുടങ്ങിയതും അവള് വേഗം അവിടുന്ന് മാറി... " എന്താടി.... "

" എന്താ ഉദ്ദേശം... " " ദുരുദ്ദേശം.... ഇങ്ങോട്ട് വാടി... " അവൻ എണീറ്റിരുന്നു അവളുടെ കൈ പിടിച്ചു വലിച്ചു. " അപ്പുവേട്ടാ.... " " മോളേ കല്ലു മര്യാദക്ക് വന്നോ.... ഞാൻ ഇവിടുന്ന് എണീറ്റ് കഴിഞ്ഞാൽ ഇതാവില്ല... വേഗം ഒരെണ്ണം പ്ലീസ് വാ...എനിക്കൊരു എനർജിക്ക് വേണ്ടിയല്ലേ... " " ഇല്ലാ ഞാൻ പോവാ... " " അതിനും മാത്രം വളർന്നോ നീ... " അവള് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളെ പുറകിൽ കൂടെ കെട്ടിപിടിച്ചു... പിന്നെ തിരിച്ചു നിർത്തി അവളുടെ ചുണ്ടുകളിലേക്ക് ഇറങ്ങാൻ തുടങ്ങിയതും വാതിലിന് മുട്ട് കേട്ട്.... " ആരാ? " അപ്പു ചോദിച്ചതും അവള് കണ്ണുരുട്ടി. " മോളേ കല്ലൂ.... മോളേ.... അച്ഛമ്മയ്ക് അവിടുന്ന് സാധനങ്ങൾ എടുക്കാൻ ഉണ്ട്... വാതില് തുറക്ക്... " "അയ്യോ ഇപ്പൊ എന്താ ചെയ്യാ..." " നിക്കറിയോ? " " ഞാനേ കട്ടിലിന്റെ അടിയിൽ കേറാം... ഓക്കേ... " അവൻ വേഗം അങ്ങോട്ട് കേറി. അവള് വാതില് തുറന്നു... " എന്തുറക്കാ മോളേ.... " " അച്ഛമ്മയ്ക്ക് എന്താ എടുക്കാൻ ഉള്ളത്? " " കട്ടിലിന്റെ അടിയിൽ ഒരു ചെറിയ കിണ്ടി ഉണ്ട് അതെടുക്കാനാ.... " അത് കേട്ടതും അവള് വിളറി... " ഞാൻ എടുത്ത് തരാം... " അവള് വേഗം കുനിഞ്ഞു അതെടുത്തു കൊടുത്തു.. " അപ്പൂ... നിനക്കിവിടെ എന്താ പണി.... ഇങ്ങോട്ട് എണീറ്റ് വാ.... " അത്കേട്ടതും അവള് അച്ഛമ്മയെ നോക്കി.

ഇതെങ്ങനെ മനസിലായി എന്ന ഭാവത്തോടെ " നിന്റെ കാല് ഞാൻ കണ്ടു ഇങ്ങ് വാ അപ്പു..." അവൻ വേഗം ഇളിഞ്ഞോണ്ട് ഇറങ്ങി വന്നു... അവര് രണ്ടുപേരുടെയും ചെവിക്ക് പിടിച്ചു. " രണ്ടാളോടും ആദ്യമേ പറഞ്ഞതാ... എന്നിട്ടിപ്പോ... " " ഞാനൊന്നും അറിയില്ല അച്ഛമ്മേ... ഈ അപ്പുവേട്ടനാ ഇങ്ങോട്ട് കേറി വന്നേ... " " എടീ കരിങ്കാലി... ഒറ്റികൊടുക്കുന്നോടി " അച്ഛമ്മ കേൾക്കാതെ അവളുടെ കാതിൽ പറഞ്ഞു.. " അമ്മമ്മേ... ഞാനവിടെ ഓരോ പണിയിലായിരുന്നു... അപ്പൊ ഇവളാ എന്തോ അത്യാവശ്യം പറയാനുണ്ടെന്നും പറഞ്ഞു എന്നെ ഇങ്ങോട്ട് വിളിച്ചേ.... " " കള്ളം പറയരുത് ട്ടോ അപ്പുവേട്ടാ.... അച്ഛമ്മേ.... ഞാനല്ലാ.... " " രണ്ടാളും നിർത്ത്.... ന്റെ ദേവ്യേ ഇങ്ങനെ രണ്ട് കുട്ട്യോള്....കല്യാണത്തിന് മുൻപ് ഇനി ഞാൻ കാണട്ടെ ഇങ്ങനെ രണ്ടിനെയും ഒരുമിച്ച്.... പോടാ അപ്പുറം...." അവൾക്ക് കയ്യിലൊരു അടിയും കൊടുത്ത് അവൻ വേഗം പോയി. " ജന്തു... " കൈ തടവി കൊണ്ടവൾ പറഞ്ഞതും. അവളുടെ കയ്യും പിടിച്ചു അച്ഛമ്മ പുറത്തേക്ക് നടന്നു...... വൈകുന്നേരം അവള് വീട്ടിൽ പോയി മാറ്റി വന്നു... ഒരു ലഹങ്ക ആയിരുന്നു വേഷം.. മെറൂൺ കളർ ലഹങ്ക അവൾക്ക് നന്നായി ഇണങ്ങുന്നുണ്ട്... അവള് അമ്മിണിയേച്ചിയുടെ കൂടെ ആയിരുന്നു..

അപ്പുവിനെയും കണ്ണനെയും കുട്ടനെയും ആ പരിസരത്ത് എവിടെയും കാണാനില്ല... അവള് ചുറ്റും അവനെ തിരയുന്നുണ്ട്... ബാക്കി എല്ലാവരും ഡ്രെസ്സിനെ കുറിച് അഭിപ്രായം പറഞ്ഞെങ്കിലും അപ്പുവിന്റെ അഭിപ്രായമായിരുന്നു അവൾക്ക് കേൾക്കേണ്ടിയിരുന്നത്... അവള് ഫോണെടുത്തു അവനെ കുറേ വിളിച്ചു. എന്നാൽ അറ്റൻഡ് ചെയ്തില്ല... അവള് പിന്നെയും അവിടെ നിന്നു... " അമ്മിണിയേച്ചിയെ അപ്പുവേട്ടൻ എവിടെ? " " എന്റെ മടിയില്... ഇപ്പൊ എന്തിനാ അവനെ? " " ഒന്ന് കാണാൻ... " " നിന്റെയൊരു കാര്യം... ഡെയിലി കാണുന്നുണ്ടല്ലോ അത് പോരെ... ഫുൾ ടൈമ് കണ്ടോണ്ടിരിക്കണോ? " " അതല്ല... നിക്ക് അഭിപ്രായം ചോദിക്കാനാ... " " നന്നായിട്ടുണ്ട്... പോരെ.... " " ഈ ഇങ്ങളെ അഭിപ്രായം നിക്ക് എന്തിനാ... " അവള് പുച്ഛിച്ചോണ്ട് പറഞ്ഞതും അമ്മിണി തറപ്പിച്ചൊന്ന് നോക്കി.. അവളൊന്ന് ഇളിച്ചു കൊടുത്തു.... അപ്പോഴേക്കും തിറ തുടങ്ങിയിട്ടുണ്ടായിരുന്നു... ഒപ്പം ചെണ്ടകൊട്ടും... അതൊന്ന് കുറഞ്ഞപ്പോൾ അവള് ഫോണെടുത്തു അപ്പുവിനെ വിളിച്ചു. അവൻ അറ്റൻഡ് ചെയ്തെങ്കിലും ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല അവളപ്പൊ തന്നെ മെസേജ് അയച്ചിട്ട് ഒരു ഏഴു മണി ആകുമ്പോൾ കുളത്തിന്റെ അങ്ങോട്ട് എത്താൻ പറഞ്ഞുകൊണ്ട്...

അപ്പൊ തന്നെ സമയം ഏകദേശം ആറേമുക്കാൽ കഴിഞ്ഞിരുന്നു. അമ്മിണിയുടെ കണ്ണ് വെട്ടിച്ചു അവള് കാവിൽ നിന്നും തറവാട്ടിലേക്ക് പോയി.. തറവാടിന്റെ അവിടെ ഒറ്റ മനുഷ്യരും ഇല്ലാ എല്ലാവരും അവിടെയാണ്... അവള് വേഗം കുളത്തിന്റെ അടുത്ത് പോയി നിന്നു. എന്നിട്ട് അപ്പുവിനെ വിളിച്ചു. അപ്പോഴും കോൾ അറ്റൻഡ് ചെയ്തിരുന്നില്ല... അവള് പിന്നെയും വിളിച്ചു അപ്പൊ എടുത്തു... ചെണ്ടമുട്ട് അവളുടെ കാതിലേക്ക് അരിച്ചിറങ്ങി അവള് വേഗം മെസ്സേജ് അയച്ചു. " അപ്പുവേട്ടാ... ഞാനിതാ കുളത്തിന്റെ അവിടെ വേഗം വാ ഇങ്ങോട്ട്.... " അവളവനെയും കാത്ത് കുള പടവിൽ ഇരുന്നു.. പെട്ടന്ന് ഒരു കൈ അവളുടെ തോളിൽ പതിഞ്ഞു എന്നാൽ അവൾക്ക് വല്ലായ്മ തോന്നി... ' ഇതാരാ... അപ്പുവേട്ടന്റെ സ്മെൽ അല്ലല്ലോ.... ഇത് പിന്നെ ആരാ.... ഇയാൾ എന്താ ഇവിടെ?' അവള് വേഗം തിരിഞ്ഞു നോക്കി... ആരാന്ന് മനസിലായില്ല മുഖം മൂടിയിട്ടുണ്ട്. അയാളവളെ അടുപ്പിക്കാൻ നോക്കിയതും അവള് കുതറി മാറി.. പിന്നെയും അവളുടെ കഴുത്തിൽ കൂടി കയ്യിട്ട് പിടിക്കാൻ നോക്കി അവളയാളുടെ വിരല് പിടിച്ചു കടിച്ചു. വേദന സഹിക്കാൻ കഴിയാതെ വന്നതും അയാളവളിൽ നിന്നും വിട്ടു ആ സമയം അയാളെ അങ്ങോട്ട് തള്ളി മാറ്റി അവളോടി പിന്നാലെ അയാളും.....

അവള് വേഗം തറവാട്ടിലേക്ക് ഓടി കയറി എങ്ങനെയോ അട്ടത്തേക്ക് കയറി ഇരുന്നു.. അയാള് ഉള്ളിൽ കയറി അവിടെ മൊത്തം അരിച്ചുപെറുക്കാൻ തുടങ്ങി.. ശ്വാസം അടച്ചുപിടിച്ചു അവളവിടെ ഇരുന്നു. കുറേ നേരം അവളെ തിരഞ്ഞിട്ട് കാണാതെ അയാള് തിരിച്ചു പോയി. ഇതിനിടയിൽ അവളുടെ ഫോണ് എവിടെയോ വീണു പോയിരുന്നു....അവള് അവിടെ തന്നെയിരുന്നു പുറത്തേക്കിറങ്ങാൻ എന്തോ പേടി.. കുറേ കഴിഞ്ഞതും അജുവും ആദിയും കൂടെ എന്തോ എടുക്കാൻ അങ്ങോട്ട് വന്നു... ഒരു മൂലയിൽ പമ്മി അവളിരിക്കുന്നത് കണ്ടതും അവര് പേടിച്ചു... " കല്ലൂച്ചി.... എന്താ ഇവിടെ.... " അവളപ്പൊഴാണ് ശ്വാസം വിട്ടത്... " ഒന്നൂല്യ.... ഞാൻ വെറുതെ.... " " എന്താന്ന് പറാ.... " " ഒന്നൂല്യാടാ.... എന്നെ ഒന്ന് കാവിലേക്ക് ആക്കി തരോ? " അവർക്കെന്തോ പന്തികേട് തോന്നിയെങ്കിലും അത് കാര്യമായി എടുത്തില്ല. അവരവളെ കാവിൽ വിട്ടു കൊടുത്തു.. അവള് അമ്മിണിയുടെയും എബിയുടെയും അടുത്ത് പോയി ഇരുന്നു. " നീയിത് എവിടെ പോയതാ? " " തറവാട്ടില്... വെള്ളം കുടിക്കാൻ... " " എന്താ പറ്റിയെ.... ആകെ വിളറിയിട്ടുണ്ടല്ലോ നീയ്യ്... " " ഒന്നൂല്യ അമ്മിണിയേച്ചി... " അവൾക്ക് വല്ലാത്തൊരു പേടി ഉള്ളിൽ നിറഞ്ഞു... പിന്നെ എങ്ങോട്ടും പോകാതെ അവിടെ തന്നെ നിൽക്കാൻ തുടങ്ങി..കുറച്ചു കഴിഞ്ഞതും ഒരു കൈ അവളുടെ തോളിൽ വീണു അവള് ഞെട്ടി തരുത്ത് പോയി... " എന്താ കല്ലൂ... എന്ത് പറ്റി? "

അപ്പു അവളെ ചേർത്ത് പിടിച്ചതും അവൾക്ക് സമാധാനമായി... " ന്റെ പെണ്ണ് ഈ വേഷത്തിൽ അടിപൊളി ആയിട്ടുണ്ട്... " അവളൊന്ന് ചിരിച്ചു. അവളുടെ മുഖം കണ്ടതും അവനു ടെൻഷനാകാൻ തുടങ്ങി.അവനവളുടെ മുഖം കയ്യിലെടുത്തു " എന്താ കല്ലു.... എന്തുപറ്റി... എന്താ നീയിങ്ങനെ... ആകെ വിളറിയിട്ടുണ്ടല്ലോ... പറാ... " അവളൊന്നും പറയാതെ അവനെ നോക്കി. അപ്പോഴാണ് കുട്ടൻ അങ്ങോട്ട് വന്ന് അപ്പുവിനെ വിളിച്ചത്. " എടാ പിന്നെ കിന്നാരിക്കാം ഇങ്ങോട്ട് വാ... " " ആഹ് ഞാൻ വരാം... കല്ലൂ പറാ... എന്താ ഉണ്ടായത്... " "അപ്പുവേട്ടന്റെ ഫോൺ എവിടെ?" " അതാ കുട്ടന്റെ കയ്യിലാണ്... അതിനാണോ ഇങ്ങനെ നിന്നത്... ബാക്കിയുള്ളോരേ പേടിപ്പിക്കാൻ... ഞാനേ ഇപ്പൊ വരാം " അവളെന്തെങ്കിലും പറയുന്നതിന് മുൻപേ അവൻ കുട്ടന്റെ കൂടെ പോയി..... അവൾക്ക് വല്ലാതെ അസ്വസ്ഥത ആകാൻ തുടങ്ങി. ' ആരാകും അത്.... ഇനി ഇവിടെ അടുത്തുള്ളവർ ആരെങ്കിലും ആവോ... അതാവാനെ ചാൻസ് ഉള്ളൂ..... അയാളെ എങ്ങാനും കയ്യിൽ കിട്ടിയ തല്ലി കൊല്ലായിരുന്നു...' " ഡീ കല്ലേ വാ പോകാം... " അമ്മിണി വിളിച്ചതും അവളൊപ്പം ചെന്നു.. അവളു വേഗം പോയി കിടന്ന് വാതിലൊക്കെ ശരിക്കും അടച്ചെന്ന് ഉറപ്പു വരുത്തി... പിറ്റേന്ന് ചായ കുടിക്കുമ്പോഴാണ് അവള് കുട്ടന്റെ വിരലിലെ ബന്റെജ് കണ്ടത്. അവള് വേഗം കൈ പിടിച്ചു.

" എന്താ കല്ലൂസ്... " " ഇതെന്താ പറ്റിയെ? " " ഓഹ് ഇതോ... ഇതിന്നലെ ചെറുതായൊന്ന് മുറിഞ്ഞതാ... ഏയ്‌ പേടിക്കാൻ മാത്രമൊന്നുമില്ല... " അവളുടെ മുഖം കണ്ടപ്പോൾ അവൻ പറഞ്ഞു. അവൾക്കെന്തൊക്കയോ സംശയങ്ങൾ തോന്നി തുടങ്ങി... ' ഇനി കുട്ടേട്ടൻ ആണോ ഇന്നലെ.... അയാളുടെ വിരല് മുറിഞ്ഞിട്ടുണ്ട് ഇന്നലത്തെ കടിയിൽ... അപ്പുവേട്ടൻ പറഞ്ഞത് ഫോൺ കുട്ടേട്ടന്റെ കയ്യിൽ ആണെന്നാണല്ലോ.... എനിക്കൊന്നും മനസിലാകുന്നില്ല.... ഇല്ലാ കുട്ടേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ലാ... പിന്നെ ആരാ .... ' കണ്ണൻ അവളുടെ തലയിൽ കൊട്ടിയതും അവള് ഞെട്ടി. " നീ റെഡിയാകുന്നില്ലേ... നിന്റെ ഫോൺ എവിടെയാ ഗൗരി നിന്നെ വിളിച്ചിട്ട് കിട്ടാത്തതുകൊണ്ട് എന്നെ വിളിച്ചിരുന്നു.. അവളിപ്പോ എത്തും എന്ന് പറഞ്ഞു... " കല്ലു തലയാട്ടി... " എന്താ മോളേ? എന്തുപറ്റി നിനക്ക്... അപ്പു വഴക്ക് പറഞ്ഞോ? " അത് കേട്ടാണ് അപ്പു അങ്ങോട്ട് വന്നത്. " ആ ഇനി പെങ്ങടെ മുഖം വാടുന്നതിനൊക്കെ എന്നെ പറഞ്ഞോ... ഞാനൊന്നും പറഞ്ഞിട്ടില്ല... " കണ്ണൻ ഒന്ന് ചിരിച്ചു. " എന്താ കല്ലൂ... എന്താ കാര്യം.... ഞാനിന്നലെ രാത്രി മുതൽ ചോദിക്കുന്നുണ്ട് " അപ്പു കണ്ണനോടായി പറഞ്ഞു. " ഒന്നൂല്യ ഏട്ടാ... ഞാൻ മാറ്റട്ടെ... " അവള് വേഗം റൂമിലേക്ക് നടന്നു.. " എന്നാലും ഇവൾക്കിത് എന്താ പറ്റിയത്... " അപ്പൂനും അത് തോന്നിയിരുന്നു അവൾക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ടെന്ന് എന്നാൽ അത് പുറത്തുകാണിച്ചില്ല അത്ര മാത്രം..

അവൻ വേഗം വീട്ടിലേക്ക് പോയി.. ബാക്കിയെല്ലാവരും മാറ്റി തറവാട്ടിലേക്ക് പോയി കല്ലു ഗൗരിയെയും കാത്തിരിക്കാൻ തുടങ്ങി... എന്നാൽ മനസ് നിറയെ ഇന്നലത്തെ കാര്യമായിരുന്നു... ഗൗരി അവളെ കണ്ടതും കെട്ടിപിടിച്ചു.. " ന്റെ ദക്ഷേ പൊളിച്ചു.... " അവളൊന്ന് ചിരിച്ചു.. " നീയെന്താ ലേറ്റ് ആയെ... വാ മ്മക്ക് അങ്ങോട്ട് പോകാം.. " അവര് അങ്ങോട്ട് നടന്നു. അപ്പോഴാണ് എബി ഫോണും ചെയ്ത് അവിടെ നിൽക്കുന്നത് കണ്ടത്.. " ഇതാരാ കല്ലേ ഫ്രണ്ടാണോ? " " കല് ഇങ്ങടെ... അപ്പുവേട്ടൻ അവിടെയുണ്ടോ... " " ഓ അവനിവിടെ ഉണ്ട്... എന്തേ...? " " ഒന്നൂല്യ... ഡീ ഗൗരി നീ തറവാട്ടിലേക്ക് നടന്നോ നിക്ക് അപ്പുവേട്ടനോട് ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം പറയാനുണ്ട്.. ചെല്ല് അവിടെ അമ്മയൊക്കെ ഉണ്ട്... " ഗൗരി അങ്ങോട്ട് നടന്നു. കല്ലു അപ്പുവിന്റെ വീട്ടിലേക്കും.... ഗൗരി മുഖവും താഴ്ത്തിയാണ് വരുന്നത്.. അവളങ്ങോട്ട് നടന്നു അടുക്കുന്നത് കുട്ടന്റെ ശ്രദ്ധയിൽ പെട്ട്. അവനടുത്തു നിന്ന അപ്പുവിനെ തോണ്ടി അവളെ കാണിച്ചു കൊടുത്തു . " എടാ അതാരാ.... ഇവിടെ അടുത്തുള്ളതാണോ? " " കുട്ടാ അത് കല്ലുവിന്റെ വാലാ ഗൗരി.. " " ആണോ എന്ന നീ വാ... " കുട്ടൻ അപ്പുവിന്റെ കയ്യും പിടിച്ചു അവളുടെ അടുത്തേക്ക് നടന്നു.. " മോളേ ഗൗരി കുട്ടീ..... ബസിൽ മാന്യന്മാരും യാത്ര ചെയ്യാറുണ്ട്...

അറിയാതെ മറ്റുള്ളവരുടെ ദേഹത്തു തട്ടിപോകുന്നവരും ഉണ്ട്.... എന്തായാലും എനിക്കിഷ്ടായി.... " ഗൗരി ഇളിഞ്ഞു നിന്നു. " അതെന്താ സംഭവം...? " അപ്പു ആകാംഷയോടെ ചോദിച്ചു. " ന്റെ മോനെ ഒന്നും പറയണ്ട ഒരു ദിവസം ബസിൽ കേറി... പോയി നിന്നത് ഈ ഗൗരികുട്ടിയുടെ അടുത്ത് ബസ് ബ്രെക്കിട്ടതും അറിയാതെ ഒന്ന് തട്ടി അതിനുണ്ടാക്കാത്ത പുകിലൊന്നും ഇല്ലാ... മനുഷ്യന്റെ തൊലി ഉരിഞ്ഞു പോയി .... " " സോറി ഏട്ടാ.... പിന്നെ നിക്ക് സംഭവം ക്ലിയർ ആയി.... " " ഉവ്വുവ്വേ.... " അപ്പു അപ്പോഴാണ് കല്ലു കൂടെ ഇല്ലാത്ത കാര്യം ശ്രദ്ധിച്ചത്... "നിന്റെ തല എവിടെ?" അപ്പു " നിനക്ക് കണ്ണ് കാണാൻ ഇല്ലേ? "കുട്ടൻ " അതല്ല കല്ലു.... " " അല്ല അപ്പുവേട്ടൻ എന്താ ഇവിടെ? ഏട്ടൻ വീട്ടിലുണ്ടെന്നാണല്ലോ പറഞ്ഞത് " " ആര് " " എബിയേട്ടൻ... എന്നിട്ട് ദക്ഷ അങ്ങോട്ട് പോയി... " അത് കേട്ടതും കുട്ടൻ അപ്പുവിനെയൊന്ന് നോക്കി അപ്പുവിന്റെ നാഡീ ഞരമ്പുകൾ വലിഞ്ഞു മുറുകി....അവൻ പല്ല് കടിച്ചു പെട്ടന്ന് തന്നെ അവനും കുട്ടനും വീട്ടിലേക്കോടി... അവരുടെ പിന്നാലെ ഗൗരിയും.... അവരുടെ അടുത്തേക്ക് വന്ന കണ്ണൻ അവര് ഓടുന്നത് കണ്ടതും പിന്നാലെ ഓടി............. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story