❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 21

Chekuthante pennu

രചന: ആര്യ പൊന്നൂസ്

കുട്ടൻ അപ്പുവിനെയൊന്ന് നോക്കി അപ്പുവിന്റെ നാഡീ ഞരമ്പുകൾ വലിഞ്ഞു മുറുകി....അവൻ പല്ല് കടിച്ചു പെട്ടന്ന് തന്നെ അവനും കുട്ടനും വീട്ടിലേക്കോടി... അവരുടെ പിന്നാലെ ഗൗരിയും.... അവരുടെ അടുത്തേക്ക് വന്ന കണ്ണൻ അവര് ഓടുന്നത് കണ്ടതും പിന്നാലെ ഓടി.... ............... കല്ലു വല്ലാത്ത ടെൻഷനിലാണ് അങ്ങോട്ട് കയറിയത്.. അവള് വേഗം അപ്പുവിന്റെ റൂമിലേക്ക് നടന്നു അവിടെ കാണാതിരുന്നപ്പോൾ ബാത്‌റൂമിൽ പോയി നോക്കി. അവിടെയും കണ്ടില്ല. വാതിലടയ്ക്കുന്ന ശബ്ദം കേട്ടതും അവൾക് ഹാർട് ബീറ്റ് കൂടാൻ തുടങ്ങി.. അവളങ്ങോട്ട് പോയി നോക്കി മുൻപിൽ എബി.. അവളൊന്ന് പതറിയെങ്കിലും അത് മറച്ചു വച്ചു. " എബിയേട്ടൻ എന്തിനാ വാതിലടച്ചത്? വാതില് തുറന്നേ നിക്ക് പോണം... " " മോളെന്തിനാ പേടിക്കുന്നെ... ഞാൻ വാതിലിപ്പോ തുറന്ന് തരാം എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് അത് പറഞ്ഞിട്ട് വാതില് തുറക്കാം... " " വാതില് തുറന്നതിനു ശേഷം സംസാരിക്കാം.... മാറ് മുന്നിൽ നിന്നും.. " അവള് അവനെ കടന്നു പോയതും അവളവന്റെ കയ്യിൽ കടന്നുപിടിച്ചു. "കയ്യെടുക്ക്.... നിക്ക് പോണം ന്നെ വിടാൻ..." " വിടുന്നില്ലെങ്കിലോ.... വിടാൻ ഉദ്ദേശമില്ല... അന്ന് നീയെന്റെ വണ്ടിയുടെ പിന്നിൽ എന്നോടൊട്ടി ഇരുന്നപ്പോ മുതൽ ആഗ്രഹിക്കുന്നതാ ഇത്....

വെണ്ണയിൽ കടഞ്ഞെടുത്ത പോലുള്ള നിന്റെയീ ശരീരം എത്ര രാത്രികളിൽ എന്റെ ഉറക്കം കളഞ്ഞെന്ന് നിനക്കറിയോ.... ബഹളം ഒന്നും വേണ്ടാ.... ആരും അറിയില്ല... ആരും നീയും ഞാനുമല്ലാതെ മൂന്നാമതൊരാൾ ഇതറിയില്ല ഒരിക്കലും.... " അതൊക്കെ അറപ്പോടെയാണ് കല്ലു കേട്ടു നിന്നത്.. അവളവനെ നോക്കി... " എന്താ അപ്പു അറിയോ എന്ന പേടിയാണോ? അവനൊന്നും അറിയാൻ പോകുന്നില്ല.... ഒരേയൊരു തവണ.... എനിക്കറിയാം കല്ലു ഞാൻ പറഞ്ഞാൽ സമ്മതിക്കും എന്ന്... " അത് പറയലും അവള് കൈ കുഴച്ചിട്ട് അവനെ വീശിയടിച്ചു അവന്റെ കണ്ണിൽ നിന്നും വെള്ളം വന്നു... " ചെറ്റേ..... ഞാൻ അവസാനമായിട്ട് പറയാ എന്നെ വിട്.... " " നീയാള് കൊള്ളാലോ.... എന്താ അവൻ വരുമെന്നാണോ " അത്കേട്ടതും അവള് ചിരിച്ചു... എബി അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു... കയ്യിൽ കിട്ടിയ ഫ്ലവർ വേസ് വച്ചു കല്ലു അവന്റെ കയ്യിലടിച്ചു.. എന്നാൽ അതൊന്നും അവനു ഏശിയില്ല... കൂടുതൽ ശക്തിയോടെ വലിച്ചതും അവൾവന്റെ നെഞ്ചിലേക് വീണു... ഒരു ചാൻസ് കിട്ടിയതും അവളവന്റെ നെഞ്ചിൽ തന്നെ കടിച്ചു. അവൻ വേദനകൊണ്ട് പുളഞ്ഞു ... അവനവളെ തട്ടി മാറ്റി മുഖത്താഞ്ഞടിച്ചു...ആ അടിയിൽ അവള് താഴെ വീണു.

" .....മോളേ ഇന്നലെ നീ കടിച്ച വേദന ഇതുവരെ മാറിയിട്ടില്ല... " അവളവിടുന്ന് എണീക്കാൻ തുടങ്ങിയതും അവനവളുടെ മുടിയിൽ കുത്തിപിടിച്ചു ചുമരിനോട് ചാരി. കുറച്ചുമാറി ഒരു കപ്പ്‌ കണ്ടതും ഏന്തി വലിഞ്ഞു കല്ലു അതെടുത്തു അവന്റെ തലയിൽ അടിക്കാനോങ്ങി. അത് മുൻകൂട്ടി മനസിലാക്കിയ എബി നിഷ്പ്രെയാസം അത് പിടിച്ചുവാങ്ങി....അവള് നഖം കൊണ്ട് അവനെ മാന്താൻ തുടങ്ങി... അവൻ പെട്ടന്ന് തന്നെ അവളുടെ രണ്ടു കയ്യും കൂട്ടിപിടിച്ചു.. അവള് കാലുകളിട്ട് അടിക്കാൻ തുടങ്ങി... കുറച്ചുനേരം അവളാടങ്ങി നിന്നു. അത് കണ്ട് അവൻ കയ്യിലെ പിടി ലൂസാക്കിയതും അവളവനെ ചവിട്ടി പെട്ടന്ന് അവിടുന്ന് എണീറ്റു വാതില് തുറക്കാൻ നോക്കി. പിന്നിലൂടെ വന്ന അവൻ മുഴുവൻ ശക്തിയും പ്രയോഗിച്ചു അവളെ അവിടെ നിന്നും തൂക്കിയെടുത്തു കട്ടിലിൽ കൊണ്ടുപോയി കിടത്തി അവളിലേക്ക് ചാഞ്ഞു... അവളുടെ ശരീരം തളരുന്നുണ്ടായിരുന്നു എങ്കിലും അവസാന ശ്രമമെന്നോണം കയ്യിൽ കിട്ടിയ പെന്ന് വച്ചു അവനെ കുത്തി...അവനവളുടെ കഴുത്തിൽ കയ്യമർത്തി അവൾക്ക് ശ്വാസമെടുക്കാൻ കഴിയാതെ വന്നു. കണ്ണ് രണ്ടും തുറിച്ചു.. ശരീരം തളർന്നു.... അവള് തളർന്നതും അവനൊന്നു ചിരിച്ചു... ......... അപ്പു അവിടെ എത്തിയപ്പോൾ വാതിലൊക്കെ അടച്ചിട്ടുണ്ട്...

ജനലിലൂടെ നോക്കിയപ്പോൾ അവനു ദേഷ്യം കൺട്രോൾ ചെയ്യാൻ കഴിഞ്ഞില്ല. കണ്ണന് ചങ്ക് പൊട്ടുന്നുണ്ടായിരുന്നു കുട്ടനും.. അപ്പു വേഗം ടെറസിലേക്ക് ഓടി പിന്നാലെ അവരും അവനാ വാതില് തുറന്ന് അങ്ങോട്ടോടി.... കല്ലു അവനെ തള്ളി മാറ്റാൻ പെടാപാട് പെടുന്നുണ്ടായിരുന്നു. അപ്പു കയ്യിൽ കിട്ടിയ ചെയറെടുത്തു അവനൊന്നു കൊടുത്തു... അവൻ കട്ടിലിലേക്ക് മറഞ്ഞു വീണു.... എബിക്ക് എന്താ സംഭവിച്ചതെന്ന് മനസിലായില്ല. അവൻ നോക്കിയതും മുൻപിൽ കലി തുള്ളി നിൽക്കുന്ന അപ്പുവിനെയാണ് കണ്ടത്.. അപ്പു ആ കസേര വച്ചു അവനെ പിന്നെയും അടിച്ചു.. അവിടെ കണ്ട ഫ്ലവർ വേസ് എടുത്ത് അവന്റെ തലയടിച്ചു പൊട്ടിച്ചു. അവനെ വലിച്ചു കട്ടിലിൽ നിന്നും പുറത്തിട്ടു ചവിട്ടി കൂട്ടാൻ തുടങ്ങി. ഒപ്പം കണ്ണനും കൂടി. " അപ്പൂ നീ കല്ലുവിനെ നോക്ക്... " കുട്ടൻ പറഞ്ഞതും എബിയുടെ അടിവയറിന് ഒരു ചവിട്ടും കൂടി കൊടുത്ത് അപ്പു കല്ലുവിന്റെ അടുത്ത് വന്നു.. അവളാകെ തളർന്നിരിക്കുകയായിരുന്നു... " മോളേ കല്ലൂ.... " അപ്പു അവളെ കെട്ടിപിടിച്ചു... അവളുടെ ഡ്രെസ് കീറി തുടങ്ങിയിരുന്നു. മുടിയൊക്കെ പാറി പറന്നു... അപ്പു വേഗം അലമാരയിൽ നിന്നും അവന്റെ ഷർട്ടെടുത്തു അവൾക്ക് ഇട്ടു കൊടുത്തു. ഗൗരി അപ്പോഴേക്കും അവിടെ എത്തിയിരുന്നു കല്ലു അവളെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

" കല്ലൂ ഒന്നൂല്യ... നീ എന്തിനാ കരയുന്നെ... " അപ്പു അവളെ ചേർത്തുപിടിച്ചു... കണ്ണനും കുട്ടനും കൂടി അപ്പോഴേക്ക് എബിയെ തല്ലി കൊല്ലാൻ ആക്കിയിരുന്നു. അവനൊന്നു അനങ്ങാൻ പോലുമാകാതെ തറയിൽ കിടന്നു.. " നീയല്ലേടാ ഈ നായിന്റെമോന് വേണ്ടി എന്നോട് വാദിച്ചത്.... ഞാൻ അപ്പൊ നിന്നോട് പറഞ്ഞതാ ഇവൻ വെറും ചെറ്റയാണെന്ന്... ഇപ്പൊ നിന്റെ മുൻപിൽ വച്ചല്ലേ നിന്റെ പെങ്ങളെ ഈ പരമനാറി.... " " എടാ ഞാൻ.... " " അവൾക്ക് അപ്പോഴേക്കും ദിവ്യപ്രേമം... കാലുപിടിക്കുംപോലെ അവളോട് ഞാൻ പറഞ്ഞു... നിന്റെ പിന്നാലെയും ഞാൻ നടന്നില്ലേ അവളെ പറഞ്ഞു മനസിലാക്കാൻ വേണ്ടി അപ്പൊ നീയെന്താ ചെയ്തേ എന്നെ തല്ലാൻ വന്നു ഈ ഡാഷ് മോന് വേണ്ടി.... അല്ലെടാ.... " കണ്ണന്റെ കുത്തിനു പിടിച്ചാണ് അപ്പു അത് പറഞ്ഞത്. കണ്ണന്റെ കണ്ണ് നിറയാൻ തുടങ്ങി.... അപ്പുവിന് ദേഷ്യം അടങ്ങിയിട്ടില്ലായിരുന്നു അവൻ എബിയുടെ കഴുത്തു പിടിച്ചു തല ചുമരിന് കുത്തി... അവന്റെ മൂക്കിന് ആനുകുത്തിയതും ചോര വരാൻ തുടങ്ങി.. അവിടുന്ന് എണീറ്റ് നിന്ന് അപ്പു അവനെ കാലൊണ്ട് തൊഴിക്കാൻ തുടങ്ങി. കണ്ണൻ കല്ലുവിനെ ചേർത്തുപിടിച്ചിരുന്നു. അവളുടെ കണ്ണ് നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു. കുട്ടനത് തുടച്ചു കൊടുത്തു....

അപ്പു കസേര വച്ചു എബിയുടെ തല അടിച്ച് പൊളിക്കാൻ ഓങ്ങിയതും കല്ലു അവനെ തടഞ്ഞു... " കല്ലൂ.... ഇവനിനി ജീവിക്കണ്ട... " " അപ്പുവേട്ടാ അമ്മിണിയേച്ചിയും കുഞ്ഞും.... " അവന്റെ നെഞ്ചോട് ചേർന്ന് അവള് പറഞ്ഞതും അവനൊന്നു തണുത്തു...ഒന്ന് ശ്വാസമെടുത്തു.. പിന്നെ എബിയുടെ അടുത്ത് കുനിഞ്ഞിരുന്നു. അവന്റെ ഇരുകവിളിലും കയ്യമർത്തി. " അവളെയോർത്തു നിന്നെ ഞാൻ കൊല്ലാതെ വിടാ.... ഇനി നിന്റെ നോട്ടം പോലും ഇവളുടെ നേർക്ക് വന്നാൽ അന്ന് ഞാൻ അത് മറക്കും.... കേട്ടോടാ... ഇനി ഈ ഏരിയയിൽ നിന്നെ കണ്ടുപോകരുത്... ഇറങ്ങി പോടാ.... " അപ്പു അവനെ കഴുത്തിനു പിടിച്ചു വീടിന് പുറത്തേക്ക് തള്ളി... അവന്റെ കയ്യും കാലുമൊക്കെ ഒടിഞ്ഞിട്ടുണ്ടായിരുന്നു അടിയും തൊഴിയും കിട്ടിയിട്ട്.. കുട്ടനും കണ്ണനും അവനെ അവിടുന്ന് തൂക്കിയെടുത്തു ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടിട്ടു... അപ്പു കല്ലുവിനെ കെട്ടിപിടിച്ചു അവന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു അവളുടെയും... ഗൗരി ഒരു മൂലയിലേക്ക് മാറി നിന്നു.. " ഗൗരി.... ഇങ്ങ് പോര്... അവരവിടെ കുറച്ചു നേരം നിന്നോട്ടെ " കുട്ടൻ വിളിച്ചതും ഗൗരി അങ്ങോട്ട് ചെന്നു. കണ്ണനും കുട്ടനും ഗൗരിയും കൂടി വീട്ടിൽ ചെന്നിരുന്നു... " അപ്പുവേട്ടാ........ " " ഏയ്‌ ഒന്നൂല്യ.... ഒന്നും ഉണ്ടായിട്ടും ഇല്ലാ.... ഇന്നത്തെ ഈ ദിവസം ഇനി ഓർക്കരുത് ഒരിക്കലും.... കേട്ടോ... എനിക്ക് ഒറ്റ വിഷമേ ഉള്ളൂ.... ആ... മോനെ എനിക്ക് തീർക്കാൻ പറ്റിയില്ലല്ലോ എന്ന്.... കല്ലൂ കരയല്ലേ നീ.... ഇവിടെ ഇരിക്ക്.... "

അവനവളെ അവിടെ ഇരുത്തി... പിന്നെ ചെന്ന് വെള്ളമെടുത്തു വന്നു അത് അവൾക്ക് കൊടുത്തു. അവളത് വേഗം വാങ്ങി കുടിച്ചു... അപ്പോഴാണ് അപ്പു കല്ലുവിന്റെ മുഖത്തെ പാട് കാണുന്നത്.... അവനവിടെ പതിയെ തടവി... അവൾക്ക് നല്ല ക്ഷീണമുണ്ടായിരുന്നു.. " മോള് കിടന്നോ.... ഒന്ന് ഉറങ്ങി എണീക്കുമ്പോഴേക്കും എല്ലാം റെഡിയാകും... " അവനവളെ കിടത്തി... അവനെണീക്കാൻ നോക്കിയതും അവളവന്റെ കൈ മുറുക്കെ പിടിച്ചു... " ന്റെ അടുത്ത് ഇരിക്കോ.... നിക്ക് പേടിയാകുന്നു... " അവന്റെ ചങ്ക് പിടഞ്ഞു പോയി അത് കേട്ടപ്പോൾ...അവനവളുടെ അടുത്ത് കിടന്നു. ഒരു കൈ കൊണ്ട് മുഖത്ത് തടവി കൊടുത്തു മറുകൈ കൊണ്ട് ചേർത്തുപിടിച്ചു. പതിയെ അവള് ഉറക്കത്തിലേക്ക് വഴുതി വീണു അവനവളെ നെഞ്ചോട് ചേർത്തു കിടന്നു... ............. കണ്ണൻ കുട്ടന്റെ ഷോൾഡറിലേക്ക് തലവച്ചു കരയുകയായിരുന്നു... " കുട്ടാ... ന്റെ കല്ലു.... അന്ന് അമ്മിണിയേച്ചിടെ കാര്യം വന്നപ്പോൾ അവനെന്നോട് കാല് പിടിക്കും പോലെ പറഞ്ഞു..... അത് വേണ്ടാന്ന്... എന്ന ഞാൻ എന്താ ചെയ്തേ... ഞാൻ അന്ന് സപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് ആ നാറി നമ്മുടെ കുടുംബത്തിൽ ഉണ്ടാവില്ലായിരുന്നു...... അവനെന്നെ ആ കാര്യത്തിന് തല്ലിയതിനല്ലെടാ അവനോട് ഞാൻ തെറ്റിയത്....

എനിക്ക് ഇപ്പൊ എന്നോട് വെറുപ്പ്‌ തോന്നാ....... " " എടാ.... ഇനി അതൊക്കെ പറഞ്ഞിട്ട് എന്താ.... കല്ലുവിന് ഒന്നും പറ്റിയില്ലല്ലോ.... " " എടാ ഒരുപക്ഷെ ഗൗരി വന്നില്ലായിരുന്നെങ്കിൽ..... അല്ലെങ്കിൽ നമ്മളെത്താൻ ഇത്തിരി വൈകിയിരുന്നെങ്കിൽ എന്താകുമായിരുന്നു... ഇപ്പോഴും കണ്ണിൽ നിന്നും മായുന്നില്ല ന്റെ കല്ലൂന്റെ മുഖം.... പേടിച് വിറച്ചു ന്റെ കുട്ടി.... അതാലോചിക്കും തോറും പ്രാന്താവാ.... " കുട്ടൻ അവന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു... അവന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു... അവനത് വേഗം തുടച്ചു. " കണ്ണാ.... പോട്ടെ.... നീയൊന്ന് സമാധാനിക്ക്.... നമ്മുടെ കല്ലുവിന് ഒന്നും പറ്റിയിട്ടില്ല... അപ്പു അവളുടെ കൂടെയുള്ളപ്പോൾ അവൾക്കൊന്നും സംഭവിക്കുകയുമില്ലാ..... " " അവനോടെനിക്ക് മാപ്പ് പറയണം.... " കണ്ണൻ വേഗം കണ്ണ് തുടച്ചു. ഗൗരി ഒരു ഭാഗത്തു തറച്ചിരിക്കുന്നുണ്ട്.. കുട്ടൻ അവളുടെ അടുത്തേക്ക് ചെന്നു. " ഗൗരി.... ഇവിടെ നടന്നതൊന്നും ആരും അറിയണ്ട.... " " ഉം... ദക്ഷ.... അവിടെ.... " " അവളെക്കുറിച്ചൊർത്തു ടെൻഷൻ ആകണ്ട... ഏറ്റവും സുരക്ഷിതമായ ആളുടെ അടുത്ത അവള്..... നീയൊന്ന് വേണേൽ പോയിട്ട് മുഖമൊക്കെ കഴുകിക്കോ.... " കുട്ടൻ പിന്നെയും കണ്ണന്റെ അടുത്തേക്ക് വന്നു.... " എടാ അവിടെ മൊത്തം പൊട്ടിച്ചിത്തറിയൊക്കെ കിടക്ക പലതും അതൊക്കെ നേരെ ആക്കണ്ടേ... നമുക്ക് അങ്ങോട്ട് പോയി നോക്കാം... "

കുട്ടനും കണ്ണനും അങ്ങോട്ടേക്കിറങ്ങി. ഗൗരിക്ക് അവിടെയിരിക്കാൻ പേടി ആയതുകൊണ്ട് അവളും ഒപ്പം ചെന്നു.. അപ്പു ഇതിനോടകം അവിടെ ക്ലീൻ ചെയ്ത് തുടങ്ങിയിട്ടുണ്ടായിരുന്നു..... കണ്ണൻ വേഗം ചെന്ന് അപ്പുവിനെ കെട്ടിപിടിച്ചു... അവന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. " അപ്പൂ ഞാൻ....ആ ....മോൻ ഇങ്ങനെയാണെന്ന് എനിക്കറിയില്ലായിരുന്നു... എടാ... " " അത് പോട്ടെ.... ഇനിയിപ്പോ പറഞ്ഞിട്ട് എന്താ... " " കല്ലു എവിടെ? " " അവളുറങ്ങി.... അവൾക് നല്ല പേടി തട്ടിയിട്ടുണ്ട്... ഇടയ്ക്ക് ഉറക്കത്തിൽ ഞെട്ടി കരയ്യുന്നുണ്ട്... " കുട്ടനും കണ്ണനും അവളുടെ അടുത്തേക്ക് പോയി നോക്കി . അപ്പു പറഞ്ഞത് സത്യമാണെന്ന് അവർക്ക് മനസിലായി ആ ഉറക്കത്തിലും അവളുടെ മുഖത്തൊരു പേടി നിഴലിച്ചിട്ടുണ്ട്.. കണ്ണൻ അവളുടെ കൈ പിടിച്ചു കുറച്ചുനേരം ആ കൈ അവന്റെ മുഖത്തോട് ചേർത്തു പിടിച്ചു... കുട്ടനെണീറ്റ് അവിടെ ക്ലീൻ ചെയ്യാൻ തുടങ്ങി... ഗൗരി അങ്ങോട്ട് ചെന്നതും കണ്ണൻ അവിടുന്നിറങ്ങി. അവരവിടെയൊക്കെ പെട്ടന്ന് ക്ലീൻ ചെയ്തു...... " എടാ നിങ്ങള് അങ്ങോട്ട് പൊക്കോ... അവിടെ നമ്മളെ ആരെയും കാണാതെ പ്രശ്നം ആകണ്ട... കല്ലൂനെ ഞാൻ നോക്കിക്കോളാ... " അപ്പു പറഞ്ഞതും അവര് രണ്ടും അത് ശരി വച്ചു.

ഗൗരി വേഗം അങ്ങോട്ട് വന്നു. " ഗൗരി നീ ഇവിടെ നിൽക്കാണോ അതോ വീട്ടിൽ പോവണോ? " അപ്പു " ഞാൻ പോവാ.... " " കുട്ടാ നീയവളെ വീട്ടിൽ വിട്ടു കൊടുക്ക്. ഞാൻ അവിടുത്തെ കാര്യങ്ങൾ നോക്കാം.. അപ്പു ഞാനവിടേക്ക് പോവാ എന്തേലും ആവശ്യം വന്നാൽ വിളിച്ച മതി... " കണ്ണൻ " മം ആരും ഒന്നുമറിയണ്ട.... ഗൗരി ആരോടും പറയണ്ടാട്ടോ " " ഇല്ലാ അപ്പുവേട്ടാ ഞാനാരോടും പറയില്ല... " " എന്നാൽ പിന്നെ നിങ്ങള് വിട്ടോ.... " എല്ലാവരും പോയി. അപ്പു വാതിലടച്ചു കല്ലുവിന്റെ അടുത്ത് വന്ന് കിടന്നു അവളുടെ മുടിയൊക്കെ മാടിയൊതുക്കി കൊടുത്തു ..... **** കണ്ണൻ കാവിലേക്ക് പോകുമ്പോഴാണ് ജയനെ കണ്ടത്. അയാളുടെ മുഖത്ത് സങ്കടവും ദേഷ്യവും ഉണ്ടായിരുന്നു... അയാള് വേഗം കണ്ണന്റെ തോളിൽ കയ്യിട്ടു. " പച്ചയ്ക്കു കൊളുത്തണം എന്ന വിചാരിച്ചത് #₹*മോനെ.... മ്മടെ മോളേ അവൻ.... " കണ്ണൻ ഒന്ന് ഞെട്ടി. " പാപ്പാ..... " " ഉം കണ്ടു..... മോൾക്ക് കുഴപ്പൊന്നും ഇല്ലല്ലോ.... " " ഇല്ലാ പാപ്പാ.... അവള് പേടിച്ചിട്ടുണ്ട്. അല്ലാതെ വേറെ കുഴപ്പൊന്നുമില്ല ... " " ഹ്മ്..... അമ്മിണിയെ ഓർത്തിട്ടാ അവനെ തീർക്കാൻ പോയിടത്തു നിന്നും തിരിച്ചു വന്നത്... അവളും മ്മടെ കുട്ടി അല്ലേ... " " ഞങ്ങളും അതുകൊണ്ട് മാത്രാ കൊല്ലാതെ വിട്ടത്... " "മോൾടെ അടുത്ത് ആരാ?" " അപ്പു ഉണ്ട്.... "

" ഹ്മ് ..... വേറെ ആരോടും പറയണ്ട.... നീ വാ... " അവരങ്ങോട്ട് നടന്നു.. **** ഗൗരിക്ക് ആകെ വെപ്രാളമായിരുന്നു. കുട്ടന്റെ പിന്നിൽ കയറിയെങ്കിലും അവള് സ്ഥലം കഴിഞ്ഞതൊന്നും അറിഞ്ഞില്ല അങ്ങനെ തറഞ്ഞിരിക്കുന്നുണ്ട്... കുട്ടൻ ചോദിച്ചതിനൊക്കെ എന്താണെന്ന് പോലും നോക്കാതെ തലയാട്ടി.. വഴി മാറി പോയി അവരെവിടെയോ എത്തി... " ഗൗരി ഇവിടെ എവിടെയാ നിന്റെ വീട്? " കുട്ടൻ വണ്ടി സൈഡ് ആക്കി ചോദിച്ചതും ഗൗരി ചുറ്റും നോക്കി. " ഇതേതാ സ്ഥലം? " " നീയല്ലേ വഴി പറഞ്ഞു തന്നത്.. എനിക്കൊന്നും അറിയില്ല... ഇവിടെയല്ലേ വീട്... " " അല്ല ഈ സ്ഥലം ഞാൻ ആദ്യമായ കാണുന്നത്... " " ഗൗരി.... നീ ഓക്കേ ആണോ.... ആ കാര്യങ്ങളൊക്കെ മനസിൽനിന്നും കളഞ്ഞേക്ക്.... " അവള് വെറുതെ തലയാട്ടി.. " വന്ന വഴിക്ക് തന്നെ പോയി നോക്കാം ല്ലേ? ".. " ഉം... " അവൻ വേഗം വണ്ടി തിരിച്ചു .... ഒടുക്കം അവളുടെ വീടിനടുത്തു എത്തി... " ഇവിടെ ആണെന്ന് ഉറപ്പാണോ? ".. " ഇതെന്നെയാ.... " അവൻ വണ്ടി വളച്ചു നിർത്തി കൊടുത്തു അവള് വേഗം ഇറങ്ങി... " അതാണോ വീട്... " വണ്ടി നിർത്തിയതിനു നേരെ മുൻപിലുള്ള വീട് ചൂണ്ടി അവൻ ചോദിച്ചു.. " അല്ല അതിനപ്പുറത്തെ... " " ഉം... ഞാൻ അങ്ങോട്ട് വരണോ? " അവള് കണ്ണ് രണ്ടും ഉരുട്ടി " മം വേണ്ടാ.... " " അതെന്താ.... "

" അല്ല വീട്ടിലുള്ളവർ വേറെ എന്തേലും വിചാരിച്ചാലോ " . " എന്ത് വിചാരിക്കാൻ... അതിന് വിചാരിക്കാൻ ഒന്നുമില്ലല്ലോ... " അവളൊന്ന് ചിരിച്ചു.. " ഏട്ടന് ദക്ഷയെ ഇഷ്ടായിരുന്നു ല്ലേ? ". ചോദ്യം കേട്ടതും അവനൊന്നു തലകുനിച്ചു... " ഉം... ഒരുപാട്... " " വിഷമം ഉണ്ടോ അവളെ നഷ്ടപ്പെട്ടതോർത്തു? " " ഇല്ലാ .... നമുക്ക് ഏറ്റവും ഇഷ്ടപെട്ട സാധനങ്ങളൊക്കെ നശിച്ചു പോകാതിരിക്കാൻ ആരെയെങ്കിലും കയ്യിൽ സൂക്ഷിച്ചു വെക്കാൻ കൊടുക്കില്ലേ...അതേപോലെ കല്ലു അവന്റെ കൂടെ happy ആയിരിക്കും ഒപ്പം സേഫും അത് മതി എനിക്ക്... " അവളൊന്ന് ചിരിച്ചു... " ഏട്ടന്റെ പേരെന്താ? " " വിവേക്.... എന്തേയ്? " " വെറുതെ.... എന്ന ശരി പിന്നെ കാണാം... " " ഗൗരിക്ക് റിലേഷൻ ഉണ്ടോ? " കുട്ടൻ ചോദിച്ചതും അവളൊന്ന് ഞെട്ടി " പേടിക്കണ്ട... വെറുതെ അറിയാൻ വേണ്ടി ചോദിച്ചതാ... " അവളില്ലെന്ന് തലയാട്ടി... " അപ്പൊ ശരി ഗൗരി... നമുക്ക് കാണാം... " അവൾക്ക് കൈ കൊടുത്ത് അവൻ ബൈക്കുമെടുത്തു പോയി. അവള് അവൻ പോകുന്നതും നോക്കി അവിടെ നിന്നു... മിററിലൂടെ അവളവിടെ നിൽക്കുന്നത് അവൻ കണ്ടിരുന്നു. അവനൊന്നു ചിരിച്ചു... അവൻ പോയതും അവള് വേഗം വീട്ടിലേക്ക് നടന്നു... ****** കല്ലു ഉറക്കംഎണീറ്റത്തും ആരുടെയോ കൈകൾ അവളെ ചേർത്ത് പിടിച്ചതാണ് കണ്ടത്... അവള് പെട്ടന്ന് പേടിച്ചിട്ട് കരയാൻ തുടങ്ങി.. അപ്പു ആകെ ടെൻഷനായി..അവളവന്റെ കയ്യിൽ മാന്തി. " കല്ലൂ.... മോളേ ഇത് ഞാനാ... എന്താ പറ്റിയെ.... " " അപ്പുവേട്ടാ..... "

അവള് പൊട്ടി കരയാൻ തുടങ്ങി.. അവനവളെ നെഞ്ചോട് ചേർത്തു പിടിച്ചു. " മോളെന്തിനാ കരയുന്നെ.... ഒന്നും ഇല്ലാട്ടോ.... സാരല്യ പോട്ടെ.... ഞാനില്ലേ കൂടെ പിന്നെ എന്താ.... " " ന്നാലും ഞാൻ അയാളെ ഏട്ടനെപോലെ അല്ലേ കണ്ടേ... ന്നിട്ടും ന്നോട്... " " ചിലോരുടെ മനസ് അങ്ങനെയാ... അവനെ പോലുള്ളവർക്ക് ബന്ധങ്ങൾക്കൊന്നും വിലയില്ല..... അതൊക്കെ മറന്നേക്ക്.... ഉം... നീയിങ്ങനെ ആയാൽ ഞാൻ തളർന്നു പോകും കല്ലൂ.... നിന്നെ ഇങ്ങനെ കാണുമ്പോൾ എന്റെ ചങ്ക് പൊട്ടി പോവാ...... മോളേ കരയല്ലേ.... " . അവളവനെ കെട്ടിപിടിച്ചിരുന്നു... അവനും അവളെ ചേർത്തുപിടിച്ചു തലയിൽ മുഖമമർത്തി.. " കല്ലൂ.... ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കല്ലേ... വന്ന് കുളിക്ക്.... ഒന്ന് കുളിച്ചാൽ സമാധാനമാകും.... വാ.... വാ മോളൂസേ എണീക്ക്.... " അവനവളെ എണീപ്പിച്ചു... " എവിടുന്നാ കുളിക്കുന്നെ വീട്ടിൽ പോവണോ... അല്ലെങ്കിൽ ഇവിടുന്ന് തന്നെ കുളിക്കുന്നോ? " " വീട്ടിൽ പോകാം.... " " ന്നാ വാ.... " അവനവളുടെ കയ്യിൽ പിടിച്ചു. " അപ്പുവേട്ടാ നിക്ക് കയ്യും കാലുമൊക്കെ വേദനയാകുന്നു... " അവനു കരച്ചില് വന്നെങ്കിലും അതടക്കി. അവൻ കരഞ്ഞാൽ അവള് തളരുമെന്ന് അവനുറപ്പായിരുന്നു.. " ഏയ്‌ അതൊക്കെ ഒന്ന് ശരിക്ക് കുളിച്ചാൽ റെഡിയാകും.... " അവനവളെ കോരിയെടുത്തു വീട്ടിലേക് കൊണ്ടുപോയി. എന്നിട്ട് മാറാനുള്ള ഡ്രെസ്സൊക്കെ എടുത്തു കൊടുത്തു ബാത്‌റൂമിലാക്കി.. അവള് കുളി കഴിഞ്ഞ് വരുന്ന വരെ അവനവിടെ തന്നെയിരുന്നു...അവനൊന്നു പൊട്ടി കരഞ്ഞു....

പിന്നെ പോയി മുഖമൊക്കെ കഴുകി അവിടെ ഇരുന്നു..... കുറേ സമയമെടുത്തു കുളിക്കാൻ. അവനെ കണ്ടതും അവള് ചിരിച്ചു... അവൻ വേഗം അവളുടെ നെറ്റിയിൽ ചുണ്ടമർത്തി.....പിന്നെയൊന്ന് ശ്വാസം വലിച്ചു വിട്ടു... " നമുക്കങ്ങോട്ട് പോയാലോ കല്ലു.... " " വേണ്ടാ അപ്പുവേട്ടാ.... നമുക്ക് പുറത്തേക്ക് പോയാലോ.... " " ഉം.... ന്ന വേഗം റെഡിയാവ്... ഞാൻ കണ്ണനെ വിളിച്ചു പറയാം... " അവള് വേഗം റെഡിയായി വന്നു.. അവര് നേരെ പാർക്കിലേക്കാണ് പോയത്. ഒരു ബെഞ്ചിൽ അവന്റെ നെഞ്ചിൽ തലവച്ചു അവളിരുന്നു.. അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചിരുന്നു.... " കല്ലൂ ...... കല്ലൂ.... " " ഉം.... " " നിന്നോട് ഞാൻ കുറേ നേരായി പറയുന്നു ഇങ്ങനെ ചടഞ്ഞിരിക്കല്ലേ എന്ന്.... ഇങ്ങനെ ഇരിക്കാൻ മാത്രം നിനക്കൊന്നും പറ്റിയില്ലല്ലോ പിന്നെന്താ.... " " അപ്പുവേട്ടൻ പറഞ്ഞത് ശരിയാ... ന്റെ ശരീരത്തിന് ഒന്നും പറ്റിയില്ല കൈക്ക് ചെറിയ വേദനയുണ്ട് എന്നെ ഉള്ളൂ... എന്നാൽ മനസ്.... " " കല്ലൂ..... മനസിനും ഒന്നും പറ്റിയിട്ടില്ല... ഞാൻ ഉള്ളപ്പോ അതിന് സമ്മതിക്കുകയുമില്ല.... ചെറുപ്പത്തിൽ നീ കുറേ അവിടെയും ഇവിടെയും തടഞ്ഞു വീഴുമ്പോൾ ഞാനും കണ്ണനു കുട്ടനുംമൊക്കെ ആ തടഞ്ഞ സാധനത്തിനെ ചീത്തവിളിക്കാറും അടിക്കുകയും ഒക്കെ ചെയ്യാറില്ല... ഇപ്പോഴും അത്രേ ഉണ്ടായുള്ളൂ.... അങ്ങനെ കണ്ടാൽ മതി അതിനെ.... കേട്ടല്ലോ.... ഇനിയും ഇങ്ങനെ മുഖം വീർപ്പിച്ചിരുന്നാൽ നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും... കേട്ടോടി... " അത് കേട്ടതും അവള് ചിരിച്ചു.... അവനു സമാധാനമായി... അവനവളുടെ മൂക്കിൽ പതിയെ കടിച്ചു " അപ്പുവേട്ടാ.... കിട്ടും ട്ടോ .... " അവൻ സൈറ്റടിച്ചു......പിന്നെയവളുടെ മുഖം കയ്യിലെടുത്തു പതിയെ ചുണ്ടുകളെ സ്വന്തമാക്കി... കുറച്ചുനേരത്തിന് ശേഷം അവയെ മോചിപ്പിച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ചു............... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story