❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 22

Chekuthante pennu

രചന: ആര്യ പൊന്നൂസ്

പിന്നെയവളുടെ മുഖം കയ്യിലെടുത്തു പതിയെ ചുണ്ടുകളെ സ്വന്തമാക്കി... കുറച്ചുനേരത്തിന് ശേഷം അവയെ മോചിപ്പിച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ചു....... ഫോണടിഞ്ഞതും അവൻ വേഗം എടുത്ത് നോക്കി. അമ്മയാണ് അവൻ കോൾ അറ്റൻഡ് ചെയ്തു. " എടാ അപ്പൂ നീയെവിടെയാ... നമ്മുടെ എബിമോനെ ഇവിടെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തതാ നീയൊന്ന് വേഗം ഇങ്ങോട്ട് വാ... അവനു തീരെ വയ്യാ... എന്തുപറ്റിയതാണെന്ന് അറിയില്ല. കയ്യും കാലുമൊക്കെ ഒടിഞ്ഞിട്ടുണ്ട്... അപ്പൂ... എടാ... " " ഞാൻ വരുന്നില്ലാ... " " എടാ നീയിത് എന്ത് ഭ്രാന്താ പറയുന്നത് മര്യാദക്ക് ഇങ്ങോട്ട് വന്നോ... " " ഞാൻ പറഞ്ഞല്ലോ എനിക്ക് വരാൻ പറ്റില്ല... അമ്മ അമ്മയുടെ പണിയെടുത്തോ... ഈയൊരു കാര്യം പറഞ്ഞു എന്നെ വിളിക്കണ്ട... " " എടാ.... " അവൻ ഫോണ് കട്ട്‌ ആക്കി സൈലന്റിൽ ഇട്ടു.. കല്ലു അത് ശ്രദ്ധിച്ചിരിക്കുകയായിരുന്നു.. " എന്താ അപ്പുവേട്ടാ.... " " ഒന്നൂല്യ.... കല്ലൂ ഞാൻ ഇന്ന് തന്നെ നിന്നെ കെട്ടിക്കോട്ടെ... ഒരുമാസം വെയിറ്റ് ചെയ്യാൻ നിക്ക് വയ്യാ... " അവളൊന്ന് കണ്ണുരുട്ടി... അവൻ ചിരിച്ചു.. " അപ്പുവേട്ടാ... ഞാൻ ഒരു കാര്യം ചോദിക്കട്ടെ... " " ഉം... " " ഒരുപക്ഷെ നിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നേൽ പിന്നെ അപ്പുവേട്ടൻ എന്നെ സ്വീകരിക്കുമായിരുന്നോ? " അവനവളെയൊന്ന് തറപ്പിച്ചു നോക്കി. പിന്നെ കവിളിൽ കയ്യമർത്തി. " ഞാൻ സ്നേഹിച്ചത് നിന്നെയാ അല്ലാതെ നിന്റെ ശരീരത്തെ അല്ല... കേട്ടോടീ.... അവളുടെ ഓരോ ചോദ്യം...

ഇന്ന് നിനക്ക് എന്റേന്ന് ഒന്നും കേട്ടിട്ടില്ല അത് കേൾക്കാൻ വേണ്ടി മെനക്കെട്ട് ഇറങ്ങിയതാ നീ.... നിനക്ക് ചീത്ത കേൾക്കാതെ ഉറക്കം വരില്ലേ? " അവളൊന്ന് ഇളിച്ചു കൊടുത്തു... " ഞാൻ ഒരു കൗതുകത്തിന് ചോദിച്ചതാ... " . " അവളുടെ കൗതുകം... " " അമ്മായി എന്തിനാ വിളിച്ചേ? " " വെറുതെ.... " അവനെങ്ങോട്ടോ നോക്കി പറഞ്ഞു. " പറാ അപ്പുവേട്ടാ... " " കല്ലൂ വേണ്ടാട്ടോ.... നിനക്ക് ഐസ്ക്രീം വേണോ? " " ഉം.... " " ന്ന ഇവിടെ ഇരിക്ക് ഞാൻ വാങ്ങിയിട്ട് വരാം... " അവൻ വേഗം ചെന്ന് ഐസ്ക്രീം വാങ്ങി വന്നു. അവര് അതിരുന്ന് കഴിക്കാൻ തുടങ്ങി. അവൻ ഫോണെടുത്തു നോക്കിയപ്പോൾ കുറേ മിസ്ഡ് കോൾസ് കണ്ടു. അമ്മിണിയും അമ്മയും അച്ഛനും ഒക്കെ വിളിച്ചിട്ടുണ്ട്... അവൻ അച്ഛനെ വിളിച്ചു.. " അപ്പൂ നീയെവിടെയാ... വേഗം ഇങ്ങോട്ട് വാ ഞങ്ങളിവിടെ ഹോസ്പിറ്റലിൽ ഉണ്ട്... " " ഞാൻ വരുന്നില്ലെന്ന് പറഞ്ഞതാ പിന്നെ എന്താ... " അമ്മിണി വേഗം അച്ഛന്റെ കയ്യിൽനിന്നും ഫോൺ തട്ടി വാങ്ങി.. " എടാ നിനക്കവിടെ എന്താ ഇത്ര എമർജൻസി.... കല്ലുവിന്റെ കൂടെ അല്ലേ... ഇവിടെ ന്റെ എബിയേട്ടൻ വയ്യാതെ കിടക്കുമ്പോഴാണോ നീയവളോട് സല്ലപിക്കുന്നത്.... നിനക്ക് മനസാക്ഷി ഉണ്ടോ.... " " അവളുടെ ഒരു എബിയേട്ടൻ... ആ ഡാഷ് മോനെ കുറിച് പറയാൻ നീ എന്നെ വിളിക്കണ്ട... അവൻ ചാത്താലും എനിക്കൊരു ഖേദവുമില്ല... നീ ഫോൺ വച്ചിട്ട് പൊക്കോ... " അമ്മിണി കരയാൻ തുടങ്ങി... അപ്പു കോള് കട്ട്‌ ചെയ്തു. കല്ലുവിന്റെ മുഖം മാറിയത് അപ്പു ശ്രദ്ധിച്ചു. "

എന്തുപറ്റി കല്ലൂ... " " ഒന്നൂല്യ.... അപ്പുവേട്ടാ.... നിക്ക് പേടിയാകുന്നു.... അയാളിനിയും വരോ? " അവൻ വേഗം അവളെ കെട്ടിപിടിച്ചു... " ഇല്ലാ മോളേ.... വരില്ല.... മോള് പേടിക്കണ്ടാട്ടൊ.... ഞാൻ ഇല്ലേ കൂടെ.... പിന്നെ എന്തിനാ പേടിക്കുന്നെ.... മ്മക്ക് ഇതിലെ ഒന്ന് നടന്നാലോ... കുറേ നേരമായില്ലേ ഇവിടെ ഇരിക്കുന്നു. " അവള് സമ്മതിച്ചു. അവനവളുടെ തോളിലൂടെ കയ്യിട്ട് അതിലെ നടക്കാൻ തുടങ്ങി.... " കല്ലൂ .... കല്ലൂ... " " എന്താ അപ്പുവേട്ടാ... " " മോൾക്ക് എന്താ പറ്റിയെ.... ഞാൻ പറഞ്ഞില്ലേ പേടിക്കണ്ട എന്ന് .... ന്റെ കല്ലൂന് എന്തെങ്കിലും വരുത്താൻ ഞാൻ സമ്മതിക്കോ... നിനക്കെന്നെ വിശ്വാസമില്ലേ... പിന്നെ എന്താ? " " നിക്കൊന്നുല്ല്യ അപ്പുവേട്ടാ.... ഞാൻ ഓക്കേ ആണ്... " " ഉം... " ഫോൺ നോക്കിയപ്പോ കുട്ടന്റെ കോള് കണ്ടു അവൻ വേഗം തിരിച്ചു വിളിച്ചു .. " എടാ നിങ്ങളിത് എവിടെയാ... " " ഞങ്ങളിവിടെ പാർക്കിലുണ്ട്... " " കല്ലു ഓക്കേ ആയോ.... " " കുറച്ചൊക്കെ.... " " എടാ അവരൊക്കെ ഹോസ്പിറ്റലിൽ ആണ്... വല്യമാമൻ അങ്ങോട്ട് പോയിട്ടുണ്ട്... പിന്നെ നീ പോകുന്നുണ്ടോ? " " ഞാൻ പോകുമെന്ന് നിനക്ക് തോന്നുണ്ടോ..... കുട്ടാ ഞങ്ങള് കുറച്ചു കഴിഞ്ഞാൽ ഇവിടുന്നിറങ്ങും... നമുക്ക് കാണാം... " കല്ലു നോക്കുന്നുണ്ടെന്ന് കണ്ടതും അവൻ വേഗം കട്ട്‌ ആക്കി... അവളെ നോക്കി കണ്ണ് ചിമ്മി... " അപ്പുവേട്ടാ ഗൗരി? " " അവളെ കുട്ടൻ വിട്ടുകൊടുത്തു...

നീ ആ റൂട്ടൊന്ന് ക്ലിയർ ചെയ്ത് കൊടുത്തേക്ക്... ". " ഏത് റൂട്ട്? ". . " കുട്ടന്റെയും ഗൗരിയുടെയും റൂട്ട്... " അവള് തലയാട്ടി.... " അല്ല കല്ലൂ കണ്ണന്റെയും രേഷ്മയുടെയും കാര്യം എങ്ങനെയാ? " " ആവോ കണ്ണേട്ടനൊന്നും പറഞ്ഞില്ലാ.. അപ്പുവേട്ടൻ ചോദിച്ചില്ലേ? " " ഇല്ലാ ഞാൻ അത് വിട്ടു പോയി.... നമുക്ക് നമ്മുടെ കല്യാണത്തിന്റെ ഒപ്പം അതും നടത്തിയാലോ.... " " അതിന് കണ്ണേട്ടൻ സമ്മതിച്ചില്ലല്ലോ... പിന്നെ എങ്ങനെയാ " " നിനക്കാണോ അവനെക്കൊണ്ട് സമ്മതിപ്പിക്കാൻ ഇത്ര ബുദ്ധിമുട്ട്? " അപ്പു മനഃപൂർവം ഓരോന്ന് ചോദിക്കുകയായിരുന്നു അവളെക്കൊണ്ട് ആ കാര്യം മറപ്പിക്കാൻ വേണ്ടി...കുറേ കഴിഞ്ഞതും അവള് ഏറെക്കുറെ ഓക്കേ ആയി എന്ന് തോന്നിയപ്പോൾ അവര് തിരിച്ചുപോന്നു... കണ്ണനും കുട്ടനും വീട്ടിലുണ്ടായിരുന്നു.. " കല്ലൂസ്... എവിടായിരുന്നു രണ്ടും... എത്ര നേരായി കാത്തിരിക്കുന്നു... " അവള് വേഗം ഓടി കുട്ടനെ കെട്ടിപിടിച്ചു. അവൻ പെട്ടന്ന് ഞെട്ടിപ്പോയി... " സോറി കുട്ടേട്ടാ.... " " എന്തിനാ നീ സോറി പറയുന്നേ.... " " ഒന്നൂല്യ.... " അവളുടെ കണ്ണ് നിറഞ്ഞിരുന്നു..അവള് വേഗം വീട്ടിലേക്ക് കേറി അവര് മൂന്ന്പേരും പരസ്പരം നോക്കി കാര്യം എന്താണെന്ന് അറിയാതെ... " നേരത്തത്തെ ആ ഒരു ഇതിലാകും കുട്ടാ... " അപ്പു " ഉം.... എടാ ജയമാമന് ഒക്കെ അറിയാം...

ഇനി ഇങ്ങനെ എന്തെങ്കിലുമുണ്ടായാൽ തല്ലണ്ട കൊന്നേക്കാനാ പറഞ്ഞത്... " അപ്പു ഒന്നും പറഞ്ഞില്ല... " അപ്പൂ കല്ലു ഓക്കേ ആണോ? " കണ്ണൻ " അവന്റെ പേര് കേൾക്കുമ്പോൾ തന്നെ കല്ലു വല്ലാതെ ഡിസ്റ്റർബ്ഡ് ആകുന്നുണ്ട്... ടൈം എടുക്കും എന്തായാലും... അതൊക്കെ മറക്കാൻ..... " " ഇപ്പൊ എന്താ ചെയ്യാ... " " ഡിസ്റ്റർബ്ഡ് ആണെന്ന് തോന്നിയാൽ ടോപ്പിക്ക് മാറ്റി വേറെ എന്തേലും പറഞ്ഞാൽ മതി...... അവളെ ഒറ്റയ്ക്കു ഇരുത്തണ്ടാ... ഞാനൊന്ന് പോയി കുളിക്കട്ടെ " അപ്പു വീട്ടിലേക്ക് പോയി കണ്ണനും കുട്ടനും അവളുടെ അടുത്തേക് ചെന്നു. അവള് കട്ടിലിൽ കിടന്ന് കരയുക ആയിരുന്നു.. " എന്താ മോളേ... എന്തുപറ്റി.... " " ഒന്നൂല്യ ഏട്ടാ.... " " കല്ലൂസ് ഗൗരിയുടെ പേഴ്സ് ഇവിടെ ഉണ്ട്... നമുക്ക് കൊടുക്കാൻ പോയാലോ... " കുട്ടൻ പറഞ്ഞതും അവളാവനെയൊന്ന് നോക്കി. അവൻ കൈപിടിച്ച് വലിച്ചു... " വാ പോയിട്ട് വരാം... " കണ്ണനോട് പറഞ്ഞു അവളവന്റെ കൂടെ ഇറങ്ങി .... അപ്പു കുളി കഴിഞ്ഞു വന്നപ്പോ ശ്രീജ സാധനങ്ങൾ എടുക്കാൻ വേണ്ടി വന്നിരുന്നു.. അവരവനെയൊന്ന് തറപ്പിച്ചു നോക്കി. അവനത് മൈൻഡ് ചെയ്തില്ല... " എടാ നീയെന്താടാ ഇങ്ങനെ.... ആ കുട്ടനെയും കണ്ണനെയും ഇതൊന്ന് എടുത്തു തരാൻ വേണ്ടി വിളിച്ചപ്പോ അവർക്ക് എന്നും ഇല്ലാത്ത തിരക്ക്... അതെങ്ങനെയാ ഇവിടെയുള്ള ഒരുത്തൻ കെട്ടാൻ പോകുന്നവളുടെ കൂടെ കറങ്ങി നടക്കുവല്ലേ.... ന്റെ മോള് പാവം... അതിന് ആരുമില്ലാ... എബിക്ക് വയ്യാ എന്നറിഞ്ഞിട്ടുകൂടി നിനക്കൊന്ന് വന്ന് നോക്കാൻ പറ്റിയില്ലല്ലോ... "

" ഇല്ലാ... പറ്റിയില്ലാ... ഇനി പറ്റുകയും ഇല്ലാ.... അവനെ കൊല്ലാൻ പറ്റിയില്ലല്ലോ എന്ന വിഷമത്തിലാ ഞാൻ.... ആ ചെറ്റ ന്റെ കല്ലൂനെ.... ന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട... " അവനതു പറയലും ശ്രീജ അവന്റെ മുഖത്തടിച്ചു. " ഇനി ഇതേപോലെ വേണ്ടാതീനം പറഞ്ഞാലുണ്ടല്ലോ... " " ഏച്ചീ... നീയെന്തിനാ ഇപ്പൊ അപ്പൂനെ അടിച്ചത്? " അത് കണ്ട് അങ്ങോട്ട് വന്ന ജയൻ ചോദിച്ചു. " നീയിത് കേട്ടില്ലേ.... ഇവൻ എന്തൊക്കെയാ നമ്മുടെ എബിയെക്കുറിച്ചു പറയുന്നത്... മിണ്ടാതിരിക്കണോ പിന്നെ ഞാൻ " " ആഹ് മിണ്ടാതിരിക്കണം... അവൻ പറഞ്ഞതൊക്കെ സത്യാ.... ന്റെ കല്ലുമോൾക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ അവനെ ഞാൻ കൊന്നേനെ അതിൽ നിനക്കൊരു സംശയവും വേണ്ടാ... കൊല്ലാൻ വേണ്ടി തന്നെയാ പോയതും എന്ന അമ്മിണിയെ കരുതിയാ അത് ഒഴിവാക്കിയത്....." എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ശ്രീജ അവിടെ ഇരുന്നു പോയി...അവര് വേഗം അപ്പുവിനെ കെട്ടിപിടിച്ചു.. " മോനെ മോൾക്ക് എന്തെങ്കിലും പറ്റിയോ? " " ഇല്ലാ.... പക്ഷെ അവൾ പേടിച്ചിട്ടുണ്ട് വല്ലാതെ.... ഇനി ആ നാറിയെ ഇങ്ങോട്ട് എഴുന്നള്ളിക്കാൻ നിൽക്കണ്ട കേട്ടല്ലോ... അവന്റെ പേര് കേൾക്കുമ്പോ തന്നെ കല്ലൂന് പേടിയാ.... ഇനി അവളോടിത് ചോദിക്കാൻ നിൽക്കണ്ട ഒരു വിധത്തിൽ ഞാൻ സമാധാനിപ്പിച്ചു കൊണ്ടുവന്നതാ..."

അവരൊക്കെത്തിനും തലയാട്ടി..... **** കല്ലുവും കുട്ടനും കൂടെ വേഗം ഗൗരിയുടെ വീട്ടിൽ പോയി. അവളിരുന്ന് ടി v കാണുകയായിരുന്നു. അവളുടെ അച്ഛനും അമ്മയും അനിയത്തിയും ആണ് പിന്നെയുള്ളവർ.. അവർക്കൊക്കെ കല്ലുവിനെ നന്നായി അറിയുകയും ചെയ്യാം.. " ഈ രാത്രി തന്നെ വരണമായിരുന്നോ ഇതും കൊണ്ട്... ഈ പെണ്ണിങ്ങനെയാ ഒരു ബോധവും ഇല്ലാ... " ഗൗരിയുടെ അമ്മ പറഞ്ഞതും കുട്ടൻ അവളെ നോക്കി ചിരിച്ചു. അവളൊന്ന് ഇളിഞ്ഞു.. അവിടെയിരുന്ന ചായയൊക്കെ കുടിച്ചാശേഷമാണ് അവരിറങ്ങിയത്... ഇറങ്ങുമ്പോൾ കുട്ടൻ ഗൗരിയോട് കണ്ണ് കൊണ്ട് സംസാരിച്ചിരുന്നു അത് കണ്ടതും കല്ലു ഒന്ന് ആക്കി മൂളി..... അവര് വേഗം അവിടുന്നിറങ്ങി.... **** കണ്ണൻ കിടക്കുമ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്.. അവൻ വേഗം അറ്റൻഡ് ചെയ്തു.. " ഹേയ്.... സുഖമാണോ കണ്ണൻമോന്.... " " വച്ചിട്ട് പോടീ.... " കണ്ണൻ കോള് കട്ട്‌ ചെയ്ത് അങ്ങനെ കിടന്നു. രേഷ്മയ്ക്ക് വല്ലാതെ സങ്കടം വന്നു.. അവള് കല്ലുവിനെ വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു....... കുട്ടനും കല്ലുവും വന്നപ്പോൾ മലർന്നു കിടക്കുന്ന കണ്ണനെയാണ് കണ്ടത്. അവര് വേഗം അവന്റെയടുത് ചെന്നിരുന്നു. " കല്ലൂസ് ഇവനെന്താ മലർന്ന് കിടന്ന് സ്വപ്നം കാണുന്നെ? " " രേഷ്മേച്ചിയെ ആകും... ഏട്ടാ ഏട്ടന് രേഷ്മേച്ചിയെ ഇഷ്ടാണോ? "

" അറിയില്ല... വാ മ്മക്ക് ഉമ്മറത്തു പോയിരിക്കാം. " അവരങ്ങോട്ട് ചെന്നു. കണ്ണൻ വേഗം കല്ലുവിന്റെ കാല് നീട്ടി വപ്പിച്ചു എന്നിട്ട് കാലിൽ കിടന്നു. അവൻ കിടന്നതു കണ്ടപ്പോൾ കുട്ടനും വേഗം കിടന്നു. " കല്ലൂസ് ഗൗരിയുടെ നമ്പർ ഒന്ന് തരോ? " " എന്തിനാ " " അല്ല ഇടയ്ക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞുമൊക്കെ ഇരിക്കാലോ... നല്ലതല്ലേ.... " കുളി കഴിഞ്ഞു അങ്ങോട്ട്‌ വന്ന അപ്പു ഇത് കണ്ടതും വേഗം അവളുടെ കാലിലേക്ക് തല വച്ചു കിടന്നു. " കൊടുക്ക് കല്ലൂ പാവല്ലേ മ്മടെ കുട്ടൻ " അപ്പു " ന്റെ ഫോണ് കാണാനില്ല... ഏട്ടന്റൽ ഉണ്ട്... ഒന്ന് പറഞ്ഞൊടുക്ക് ഏട്ടാ നമ്പർ... " " ഉം.... എടാ അപ്പൂ കുട്ടാ നിക്കെ പണ്ട് മ്മള് അച്ഛമ്മയുടെ മടിയിൽ കിടക്കാറില്ലേ അതാണ് ഓർമ വരുന്നത്... " രണ്ടുപേരും ഒന്ന് മൂളി പിന്നെയൊന്ന് പുഞ്ചിരിച്ചു.. " എടാ നിനക്ക് അത് മാത്രേ ഓർമ വരുന്നുള്ളൂ.... നിക്ക് വേറൊരു കാര്യാ ഓർമ വന്നത്... മ്മള് ഇങ്ങനെ കിടക്കുമ്പോൾ ഇവൾക്ക് കിടക്കാൻ പറ്റാതെ വരുമ്പോൾ നിന്റെ തലയിൽ കയറിയല്ലേ അവള് കാര്യം സാധിക്കാറ്.എന്നിട്ട് ne... " കുട്ടൻ കണ്ണനോട് പറഞ്ഞതും അവനൊന്നു ചിരിച്ചു ഒപ്പം കല്ലുവും....അവര് പഴയ ഓരോ കാര്യങ്ങൾ പറഞ്ഞിരിക്കുമ്പോഴാണ് അജുവും ആദിയും അങ്ങോട്ട് വന്നത്... " കല്ലൂച്ചി എവിടെ ആയിരുന്നു... " അജു ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു..

" എടാ... നിങ്ങൾക്ക് അപ്പൊ ഇവളെ മാത്രം മതി ഞങ്ങളെയൊന്നും വേണ്ടാ... " കുട്ടൻ " പിന്നെ നീ പോകോ അവരുടെ കൂടെ കട്ട് തിന്നാനും അതിന്റെ മോളിലും ഇതിന്റെ മോളിലുമൊക്കെ വലിഞ്ഞു കേറാൻ ഇല്ലല്ലോ.... " അപ്പു അവര് രണ്ടു വേഗം കയറി വന്ന് കല്ലുവിന്റെ രണ്ട് ഷോൾടറിലേക്കുമായി തലവച്ചു.. " ന്ന പിന്നെ ന്റെ തലയിലും കൂടി ആരെങ്കിലും ഇരിക്ക്... " കണ്ണൻ അവളുടെ കവിളിലൊന്ന് പിടിച്ചു. " നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ മോളേ ..... ഇതേപോലെ ഞങ്ങൾക്ക് വേറെ ആരുടേലും മടിയിൽ കിടക്കാൻ പറ്റോ അല്ലെടാ... " എല്ലാവരും മൂളി....കണ്ണന്റെ ഫോൺ റിങ് ചെയ്തതും അവനത് വേഗം കല്ലുവിന് കൊടുത്തു. " കല്ലൂസ് സ്പീകർ ഓൺ ചെയ്യ്.... " അവളത് ചെയ്തു. " എന്നോട് എന്തിനാ ദേഷ്യം ധീരജ് എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാ.... " " ധീരജല്ല.... " അതുകേട്ടതും രേഷ്മ ഒന്ന് നാവ് കടിച്ചു. " കല്ലൂ നീ എവിടെയാ... ഞാൻ കുറേ വിളിച്ചു ഫോൺ ഓഫാണ്..." " ഫോണ് കളഞ്ഞുപോയി... പിന്നെ എന്തൊക്കെയാണ് വിശേഷം.... വീട്ടില് കാര്യങ്ങളൊക്കെ സെറ്റ് ആക്കിയോ " " മം അത് പറയാനാ ഞാൻ വിളിച്ചത്... അച്ഛനൊന്ന് ധീരജിനെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്.. നീയൊന്ന് പറഞ്ഞു സമ്മതിപ്പിക്കോ... " കുട്ടൻ വേഗം ഫോൺ വാങ്ങി... "

അതോർത്തു ടെൻഷനാകേണ്ട അവന്റെ കാല് തല്ലിയൊടിച്ചിട്ടായാലും ഞങ്ങള് കൊണ്ടുവന്നിരിക്കും... " രേഷ്മ ഒന്ന് ചിരിച്ചു... " മനസിലായില്ല ആരാന്ന്? " രേഷ്മ " ഞാൻ കുട്ടൻ... അപ്പൂനെ പിന്നെ അറിയാലോ... വേറെ രണ്ടെണ്ണം കൂടെയുണ്ട് രണ്ട് പരട്ടകൾ അജുവും ആദിയും.... അതിറ്റിങ്ങൾക്ക് കൊടുക്കാം.. " അവൻ അജുവിന് കൊടുത്തു കുറച്ചുനേരം അവര് രണ്ടും സംസാരിച്ചിരുന്നു....പിന്നെ കോള് കട്ടാക്കി. " എടാ കണ്ണാ എന്താ നിന്റെ തീരുമാനം? " " അതിലിപ്പോ എന്താ കുട്ടേട്ടാ ചോദിക്കാനുള്ളത് ഏട്ടൻ ഓക്കേ ആണ്... " " എടാ കണ്ണാ രേഷ്മ ഒരു പാവ... നിനക്കറിയില്ലേ നിന്റെ കൂടെ പഠിച്ചതല്ലേ... നീ മറ്റേ പെണ്ണിനെ ആലോചിച്ചാണെങ്കിൽ... " " അതല്ലടാ അപ്പൂ.... ഞാനൊന്ന് നേരിട്ട് സംസാരിക്കട്ടെ അവളോട്... " " ആയിക്കോട്ടെ നമുക്കെല്ലാവർക്കും കൂടെ അങ്ങോട്ട് പോയി അച്ഛനെയും കാണാം ഏട്ടന് ഏട്ടത്തിയോട് സംസാരിക്കേം ചെയ്യാം... " " കല്ലൂസ് നീ അത് ഉറപ്പിച്ചോ... " " പിന്നെ ഞാൻ മാത്രല്ല ഏട്ടനും... " കണ്ണനൊന്ന് ചിരിച്ചു...................... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story