❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 23

Chekuthante pennu

രചന: ആര്യ പൊന്നൂസ്

" കല്ലൂസ് നീ അത് ഉറപ്പിച്ചോ... " " പിന്നെ ഞാൻ മാത്രല്ല ഏട്ടനും... " കണ്ണനൊന്ന് ചിരിച്ചു......... " എന്നാ പിന്നെ നമുക്ക് നാളെ തന്നെ അങ്ങട് പോകാം എന്തേയ്? " കുട്ടൻ " ഞാൻ റെഡിയാ... " കല്ലു അപ്പു അവളുടെ കാലിനൊന്ന് തട്ടി. " അത് ഞങ്ങള് തീരുമാനിച്ചോളാം... അവള് വലിയൊരാള് വന്നേക്കുവാ... " അവള് ചുണ്ട് കോട്ടി... " രണ്ടീസം കഴിയട്ടെ കല്ലു... എന്നിട്ട് പോകാം.. " കണ്ണൻ " എടാ ഇപ്പോഴേ കാര്യങ്ങൾ നോക്കിയാൽ നമുക്ക് നിങ്ങടെ രണ്ടാൾടെയും കാര്യം ഒരുമിച്ച് സെറ്റ് ആക്കാം... ദാ കല്ലു പോയാലും മാമിക്ക് സഹായത്തിനു ഒരാളാവില്ലേ.... " അത് കേട്ടതും ബാക്കിയെല്ലാവരും ചിരിക്കാൻ തുടങ്ങി. " കുട്ടേട്ടാ കല്ലൂച്ചി തിന്ന് സഹായിക്ക മാത്രേ ഉള്ളൂ... "

" എണീറ്റ് പോടാ... " അവളജുവിനെ തള്ളി അവനൊന്നുകൂടി അവളുടെ അടുത്തേക്ക് പറ്റിപ്പിടിച്ചു... രണ്ടുദിവസം കഴിഞ്ഞതും കണ്ണന്റെ കാര്യം വീട്ടിൽ അവതരിപ്പിച്ചു അവരെല്ലാം കൂടെ പോയി രേഷ്മയെ കണ്ടു.. കല്ലുവിനെ കൂടെ കൂട്ടിയില്ല അതിന് എല്ലാവരോടും തെറ്റി അവള് അച്ഛമ്മയുടെ അടുത്തേക്ക് പോയി. അപ്പു വൈകുന്നേരം അങ്ങോട്ട് ചെന്നപ്പോൾ കുളത്തിലേക് കണ്ണും നട്ട് ഇരിക്കാണ് കല്ലു ... " എടീ... ഇയ്യ് എന്തിനാ ഇവിടെ ഒറ്റയ്ക്കു വന്നിരിക്കുന്നത്? " അവളത് മൈൻഡ് ചെയ്തില്ല. അവനവളുടെ അടുത്തിരുന്ന് തലയ്ക്കൊന്ന് കൊട്ടി... " എന്താടി നിനക്ക് എന്തെങ്കിലും ചോദിച്ചാൽ വാ തുറക്കാൻ അറിയില്ലേ... പാവല്ലേ പോട്ടെ എന്ന് വെക്കുമ്പോൾ തലയിൽ കയറാണോ നീയ്... എടീ " അവനവളുടെ കൈ പിടിച്ചു തിരിച്ചു. " എന്താണ് അപ്പുവേട്ടാ... ന്റെ കൈ... " " ചോദിച്ചതിന് ഉത്തരം പറയെടി.. "

" അത് ആരും ന്നെ കൂട്ടില്ലല്ലോ പോകുമ്പോ... " " എടീ പൊട്ട്യേ കല്യാണമോ എൻഗേജ്മെന്റ് ഒന്നുമല്ലലോ ജസ്റ്റ്‌ പെണ്ണ് കാണൽ അല്ലേ... നീ അവളെ കണ്ടതും അല്ലേ പിന്നെന്താ.. " " ഓ... ശരി.... അപ്പുവേട്ടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ ന്നെ ചീത്ത പറയോ? " " ഉറപ്പായിട്ടും പറയും... നീ പറാ... " " അത്ണ്ടല്ലോ... അപ്പുവേട്ടാ എന്താ അറിയോ... വേറെ ആരോടും പറയരുത്... " " നീ കാര്യം പറയെടി... " " റിസൾട്ട്‌ വന്നു.... " " ന്നിട്ട്.... ഉരുളതെ പറയെടി.... " " അതില്ലേ... ഒന്ന് മാത്രേ പോയുള്ളു ബാക്കിയൊക്കെ ജയിച്ചു.. " അവനവളുടെ കയ്യിൽ പിച്ചി " അപ്പുവേട്ടാ... കയ്യ്.... വിട്... നിക്ക് വേദനയാകുന്നു.... അപ്പുവേട്ടാ.... രണ്ട് മാർക്കിനാ അപ്പുവേട്ടാ പോയത്... അടുത്തത് ഞാൻ എഴുതി എടുത്തോളാം... " അവനവളുടെ കയ്യിലടിച്ചു... " റോൾ നമ്പർ പറയെടി... ഞാൻ ഒന്ന് ചെക്ക് ചെയ്ത് നോക്കട്ടെ... എന്താടി നീ മിഴിച്ചു നോക്കുന്നത്... പറാ അറിയണല്ലോ നിന്റെ പഠിപ്പിന്റെ ഗുണം...

വേഗം പറാ ഇങ്ങോട്ട് .. " അവള് പറഞ്ഞു കൊടുത്തു... അവള് ഇളിഞ്ഞു ഇരിക്കുകയാണ് അവനൊന്നു തറപ്പിച്ചു നോക്കി... " ഇയ്യ് എന്തിനാടി പഠിക്കാൻ പോകുന്നത് .... ഒക്കെ ജസ്റ്റ്‌ പാസ്... മതി നിർത്തിക്കോ ഇനി പഠിക്കാൻ പോകണ്ട... " " എന്താണ് അപ്പുവേട്ടാ .... നിക്ക് മാത്രല്ല എല്ലാവർക്കും ഇങ്ങനെയാ മാർക്ക്‌ ഇപ്പ്രാവശ്യം... " " എനിക്ക് ബാക്കിയുള്ളോരുടേത് അറിയണ്ട.. നിന്റേത് അറിഞ്ഞാൽ മതി... കെട്ടിയൊരുങ്ങി പോകുന്നുണ്ട് എന്നും ആരെ കാണാനാ പോകുന്നത്... കണ്ടവന്റെ തോളിൽ തൂങ്ങാനോ " " എന്താണ് അപ്പുവേട്ടാ.. ഇങ്ങനെയൊക്കെ പറയുന്നേ... " " മിണ്ടരുത്... ന്റേന്ന് കിട്ടും നിനക്ക്... ഇങ്ങനെയൊരു നാണക്കേട് ഉണ്ടോ ഇനി... മതി ഒറ്റയ്ക്കു പഠിച്ചത്... ഞാൻ പഠിപ്പിച്ചോളാ ഇനി മുതൽ.. " " അയ്യോ അത് വേണ്ടാ... ഞാൻ ഒറ്റയ്ക്കു പഠിച്ചോളാ... " " പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി.. അവന്മാരുടെ കൂട്ടത്തിൽ നിന്നെയും പഠിപ്പിക്കും... അവന്മാർക്ക് കിട്ടുന്നത് കണ്ടല്ലോ അതേ പോലെ നിനക്ക് കിട്ടും... " " അപ്പുവേട്ടാ.... " " പോയി ബുക്കെടുത്തു വാടി... "

" നാളെ പഠിക്കാം... " അവൻ പല്ലുകടിച്ചു കണ്ണുരുട്ടിയതും അവളവിടുന്ന് എണീറ്റു ബുക്കെടുക്കാൻ പോയി.. ബുക്കെടുത്തു വേഗം തിരിച്ചു വന്നു. അവനപ്പോഴേക്കും വടിയെടുത്തു വന്നിരുന്നു. അജുവും ആദിയും കൂടെയുണ്ട്.. " വന്നിരിക്കെടി ഇവിടെ.... " അവള് ചെന്നിരുന്നു. അവനവളുടെ ബുക്കെടുത്തു നോക്കി. നോട്ട് ബുക്കിൽ കാര്യമായിട്ട് ഒന്നുമില്ല... ആകെയുള്ളത് ഇമ്പോസിഷൻ എഴുതുന്ന പോലെ രണ്ടുപേരുടെയും പേര് ഡിഫറെൻറ് ടൈപ്പിൽ എഴുതിയിട്ടുണ്ട്.. flame കളിച്ചിട്ടുണ്ട് ലവ് പെർസെൻടേജ് നോക്കിയിട്ടുണ്ട് അങ്ങനെ കുറേ കാര്യങ്ങൾ.. അവൻ ബുക്കെടുത്തു കുളത്തിലേക്കിട്ട്... അവള് അവനെ നോക്കി.. " നിന്നോട് ഞാൻ പണ്ടേ പറഞ്ഞതാ പഠിക്കുന്ന ബുക്കിൽ തോന്ന്യാസം എഴുതരുതെന്ന് " അവനവളുടെ ചെവിക്ക് പിടിച്ചു.. അജുവും ആദിയും ബുക്കിൽ നിന്നും കണ്ണെടുക്കുന്നില്ല.. അവള് കൈ തട്ടി മാറ്റാൻ നോക്കുന്നുണ്ടേലും നടക്കുന്നില്ല... "നിന്റെ ടെക്സ്റ്റ്‌ ഇങ്ങ് താ... " അവള് കിടന്ന് പരുങ്ങാൻ തുടങ്ങി. " എന്താടി... നിനക്കെന്താ കള്ളത്തരം... "

" ടെക്സ്റ്റ്‌ ഇല്ലാ... " " ടെസ്റ്റും ഇല്ലാ നോട്ടും ഇല്ലാ പിന്നെയെങ്ങാനാ പഠിക്കുന്നത്.... പറഞ്ഞോ ഇല്ലേൽ ഇപ്പൊ പൊട്ടും നിനക്ക്... " " ഫോണ് നോക്കിയിട്ട്.... " " ഒരൊറ്റ ഒന്ന് അങ്ങട് തന്നാൽ ഉണ്ടല്ലോ.... നിന്നെ എന്താടി വേണ്ടത്? ഇപ്പൊ തത്കാലം എന്റെ ഫോണ് നോക്കിയിട്ട് പഠിക്ക്.... നാളെ ടെക്സ്റ്റ്‌ വാങ്ങി തരാം... " അവനൊരു ടോപ്പിക്ക് എടുത്തു കൊടുത്തു... അവളതിലേക്ക് കണ്ണും നട്ട് കുറേ നേരമിരുന്നു.. " പഠിച്ചോ? " " ഇല്ലാ... " " എത്ര നേരമായെടി തന്നിട്ട്... വേഗം പഠിക്ക്... പത്തുമിനിറ്റ് കൂടെ തരും അതിനുള്ളിൽ പറഞ്ഞില്ലേൽ നല്ല തല്ല് കിട്ടും... " അവള് പിന്നെയും കണ്ണ്മിഴിച് അതിലേക്ക് നോക്കി. പത്ത്മിനിറ്റ് കഴിഞ്ഞതും അവൻ ചോദിച്ചു... രണ്ടുവരി എങ്ങനെയോ ഒപ്പിച്ചു പറഞ്ഞു കൊടുത്തു... " നോക്കി പേടിപ്പിക്കാതെ പറയെടി.... " " അപ്പുവേട്ടാ നിക്ക് കിട്ടുന്നില്ലാ.... മറന്ന് പോയി... " " കൈ നീട്ട്.... "

" ഏഹ്... എന്ത്... " " എന്താടി ചെവി അടിച്ചുപോയോ? കൈ നീട്ടെടി " അവള് കൈ നീട്ടി കണ്ണടച്ച്... അജുവും ആദിയും പേടിച്ചിട്ട് ഇളിച്ചു നിൽക്കുന്നുണ്ട് അപ്പു വീശിയടിച്ചു.. അവള് വേഗം കൈ വലിച്ചതും രണ്ടാമത്തെ അടി അവന്റെ കാലിൽ തട്ടി. അവൻ വടിയെവിടെ ഇട്ട് ചെവിക്ക് പിടിച്ചു. " ഇന്ന് പഠിച്ചു പറഞ്ഞു തന്നിട്ട് ഇവിടുന്ന് പോയാൽ മതി.. കേട്ടല്ലോ.... വേഗം... " ഒരുമണിക്കൂർ കൊണ്ട് ഒരുവിധം എങ്ങനെയോ ഒരു essay തട്ടിക്കൂട്ടി ഒപ്പിച് പറഞ്ഞു കൊടുത്തു.. " നാളെ നേരത്തെ ഇങ്ങോട്ട് എത്തിക്കോ... അവിടെയോ ഇവിടെയോ തങ്ങി നിന്ന് കളിച്ചാൽ അതിന് വേറെ കിട്ടും. കേട്ടല്ലോ... " " മം... " അവര് രണ്ടാളും അവിടുന്നിറങ്ങി. അവനോട് തെറ്റി അവള് മുന്നിൽ നടന്നു. അവൻ ചെറിയൊരു കല്ലെടുത്തു അവളെ എറിഞ്ഞു. അവള് മൂക്ക് വീർപ്പിച്ചു.. " പോടാ ഭ്രാന്താ... " " ഡീ... എന്താടി ഇയ്യ് വിളിച്ചത്... "

അവള് കൊഞ്ഞനം കുത്തി വേഗം ഓടി അവനും പുറകെ ഓടി. അവള് വീട്ടിലേക്ക് ഓടി കയറിയപ്പോൾ എല്ലാവരും ഉണ്ട് അവിടെ എന്തോ ഡിസ്കഷനിൽ ആണ്. അപ്പു പുറകെ ഓടി വരുന്നത് കണ്ടതും അവളകത്തേക് കയറി എല്ലാവരെയും കണ്ടതും അവനൊന്നു അടങ്ങി... " കല്ലൂ ഇത് നോക്ക് എങ്ങനെയുണ്ടെന്നു? " അച്ഛൻ വിളിച്ചതും അവള് മുഖം ചുളിച്ചു.. " വേണേൽ ഇപ്പൊ നോക്കിക്കോ പിന്നെ ഇത് അങ്ങനെയല്ല ഇങ്ങനെ എന്ന് പറഞ്ഞിട്ട് കാര്യമുണ്ടാകില്ല ട്ടോ... " അവള് അത് ചെന്നു നോക്കി. ഇൻവിറ്റേഷൻ കാർഡ് ആണ്. രണ്ടുപേരുടെയും ഫോട്ടോ വച്ചു നല്ല തകർപ്പൻ കാർഡ്... " ഇത് ബോധിച്ചോ? " " ആഹ്.... " അപ്പു വേഗം അത് എടുത്ത് നോക്കി. അവനൊന്നു ചിരിച്ചു. പിന്നെ കല്ലുവിന്റെ കയ്യിൽ മുറുക്കെ പിടുത്തമിട്ട് പുറത്തേക്ക് കൊണ്ടുവന്നു. " എടീ എനിക്കൊരു ചെറിയ ഡൌട്ട്... " " എന്ത് ഡൌട്ട്... " " ഈ ദക്ഷ റിത്തിക്ക് അത്ര സുഖം പോരല്ലേ.... ശ്രീലക്ഷ്മി റിത്തിക്ക് ഓക്കേ ആണ്... " അവള് പല്ല് കടിച് കണ്ണുരുട്ടി... "

ആ.... അതേ... ഈ ദക്ഷ കിരൺ എങ്ങനെയുണ്ട് സൂപ്പർ അല്ലേ.... " " എടീ ഡാഷ് മോളേ അപ്പൊ അവനാണല്ലേ നിന്റെ മനസില്.. ഇന്ന് ഞാൻ നിന്നെ കൊല്ലുമെടി.... " അവനവളുടെ കഴുത്തിൽ കൂടി കയ്യിട്ട് മുറുക്കി നെഞ്ചോട് അടുപ്പിച്ചു... " ന്നെ വിട്.... നിക്ക് വേദനയാകുന്നു... വിട് അപ്പുവേട്ടാ.... അപ്പുവേട്ടനല്ലേ ആദ്യ തുടങ്ങിയത്... അതുകൊണ്ടല്ലേ ഞാൻ പറഞ്ഞത് " " നിന്റെ മനസിലുള്ളത് അറിയാൻ വേണ്ടി തന്നെയാടി ഞാൻ അങ്ങനെ പറഞ്ഞത്... അവളുടെയൊരു കിരൺ ... ശരിയാക്കി തരാടി നിന്നെ ഞാൻ.... " അവൻ ഒന്നുകൂടെ മുറുക്കി അവളവന്റെ കയ്യിൽ മാന്തി... " എടീ പട്ട്യേ... അന്റെ നഖം ഞാൻ ഇന്ന് വെട്ടി തരാം.... അവള് പ്രേതത്തിനെ പോലെ നഖം നീട്ടി വളർത്തി ബാക്കിയുള്ളവരെ വേദനയാക്കാൻ നടക്കാ... ഇപ്പൊ ഞാൻ ഇത് റെഡിയാക്കി തരാം... " " നോക്ക് അപ്പുവേട്ടാ വേണ്ടാട്ടോ.... "

അവനവളുടെ നഖം കടിച്ചു പൊട്ടിക്കാൻ നോക്കി... സുധാകരനും ജയനും നോക്കുമ്പോൾ മുറ്റത്ത് നിന്ന് തല്ലുണ്ടാക്കുന്ന അപ്പുവിനെയും കല്ലുവിനെയുമാണ് കണ്ടത്... " കല്ലോ... എടാ അപ്പൂ.... " ജയൻ വിളിച്ചതും രണ്ടാളും നേരെ നിന്നു... അപ്പോഴേക്കും അച്ഛമ്മ അങ്ങോട്ട് വന്നു... " ഇതിറ്റിങ്ങളെയാണോ പിടിച്ചു കെട്ടിക്കേണ്ടത്.... ഒരു അന്തോം കുന്തോം ഇല്ലാത്ത ഇവളെ... അമ്മയ്ക്കല്ലായിരുന്നോ നിർബന്ധം... " " ആ അതേ ഞാൻ നിർബന്ധം പിടിക്കും.. അല്ലേൽ കല്യാണത്തിന് മുൻപേ ഇവിടെ തൊട്ടില് കെട്ടേണ്ടി വന്നേനെ.. അത് ഒഴിവാക്കാനാ.... " അച്ഛമ്മ അത് പറഞ്ഞതും കല്ലുവും അപ്പുവും ആകെ ചമ്മി നാറി ഒന്ന് അവരെ നോക്കി പിന്നെ തലയും കുനിച്ചു നിന്നു.. അപ്പു വേഗം വീട്ടിലേക്കോടി. കല്ലു അവിടെ തന്നെ നിന്ന് പരുങ്ങാൻ തുടങ്ങി. " പോ ഞാൻ മിണ്ടൂല അച്ഛമ്മോട്... " " ഇങ്ങോട്ട് വാടി കാ‍ന്താരി...

ഞാൻ ഒരു തമാശ പറഞ്ഞതല്ലേ... " അവള് ചുണ്ട് കോട്ടി.. അവരൊന്ന് ചിരിച്ചു അവളെ അകത്തേക്ക് കൈപിടിച്ച് കൂട്ടി.... കണ്ണന്റെയും രേഷ്മയുടെയും കല്യാണം ഒരു കൊല്ലം കഴിഞ്ഞ് നടത്തം എന്ന തീരുമാനത്തിലായിരുന്നു... ഇപ്പൊ എല്ലാവരും കല്ലുവിന്റെയും അപ്പുവിന്റെയും കല്യാണ ചൂടിലാണ്... ഡ്രസ്സ്‌ എടുക്കണം.... ഓർണമെൻറ്സ് എടുക്കണം.... പന്തൽ.... സദ്യ..... അങ്ങനെ പോകുന്നു കാര്യങ്ങൾ.........തറവാട്ടിൽ വച്ചു നടത്താം എന്നാണ് തീരുമാനം അതെല്ലാവരും സമ്മതിച്ചു...... കല്യാണത്തിന് ഒരാഴ്ച മുൻപേ അടുത്ത ബന്ധുക്കളൊക്കെ അങ്ങോട്ട് വന്നു. കല്യാണം പ്രമാണിച്ച് അപ്പു കോളേജിൽ രണ്ടാഴ്ച ലീവ് പറഞ്ഞു... കല്ലുവിനെ എല്ലാവരും കൂടി ഉന്തി തള്ളി കോളേജിൽ വിടും...അവളുടെ ഫ്രണ്ട്സിന്റെ കൂട്ടത്തിൽ കിരണിനെയും അവള് ഇൻവൈറ്റ് ചെയ്തിരുന്നു....

ആദ്യമൊക്കെ നല്ല ത്രില്ല് തോന്നിയെങ്കിലും കല്യാണത്തിന്റെ തലേന്നായപ്പോൾ അവൾക്ക് വല്ലാതെ പേടിയാകാൻ തുടങ്ങി.... അപ്പുവിനോട് പറഞ്ഞപ്പോൾ അവൻ അവളെയൊന്ന് നോക്കി പേടിപ്പിച്ചു... " ഡീ പോത്തേ നീയെന്തിനാ പേടിക്കുന്നെ.... നിന്നെ വേറെങ്ങോട്ടുമല്ലല്ലോ കൊണ്ടുപോകുന്നത്... തൊട്ടിപ്പുറത്തേക്ക് തന്നെ അല്ലേ... പിന്നെ എന്താ... " " ആ നിക്ക് അറിഞ്ഞൂടാ.... " എല്ലാവരുടെയും കണ്ണ് വെട്ടിച്ചു പരിപാടിയൊക്കെ കഴിഞ്ഞപ്പോ രാത്രി വീടിന്റെ ഒരു ഭാഗത്തേക്ക്‌ മാറി നിന്നാണ് രണ്ടും കൂടി അടക്കം പറയുന്നത് .... പെട്ടന്ന് അങ്ങോട്ട് വന്ന കുട്ടനൊന്ന് ഞെട്ടി ..... " അറിയാൻപാടില്ലാത്തോണ്ട് ചോദിക്കാണ്... നാളെ അല്ലേ കല്യാണം പിന്നെയെന്തിനാ ഈ നട്ടപാതിരയ്ക്ക് ഇവിടെ ഇങ്ങനെ വന്ന് നിൽക്കുന്നത്... ബാക്കിയുള്ളോരൊക്കെ ഒന്ന് സംസാരിക്കണേൽ ഫോണ് ചെവിയുടെ ഉള്ളിലേക്ക് തിരുകണം ഇതതൊന്നും വേണ്ടല്ലോ.... കുറച്ചു എന്തെങ്കിലും ബാക്കി വെക്ക് നാളെ പറയണ്ടേ.... " " എടാ കുട്ടാ ഇവൾക്ക് പേടിയാകുന്നു എന്ന്... "

" എന്തിന് " " ആ എനിക്കറിയോ... ഒരെണ്ണം കിട്ടാത്തതിന്റെ കുഴപ്പാ ഇവൾക്ക്.... ഒന്നിപ്പോ തന്നാലുണ്ടല്ലോ... " കല്ലു മുഖം കനപ്പിച്ചു.... " നിക്കറിയാം അപ്പുവേട്ടന് ന്നോട് ഇപ്പൊ ആദ്യത്തെപോലെ സ്നേഹം ഇല്ലാ... " കുട്ടൻ ഇവരുടെ സംസാരം കേട്ട് വാ പൊളിച്ചു നിൽക്കാണ്.. " എടീ നായിന്റെ മോളേ ഒരൊറ്റൊന്ന് ഇപ്പൊ കിട്ടും നിനക്ക്.... " അവനതും പറഞ്ഞു കയ്യോങ്ങി... അവള് മുഖം പൊത്തി .. " രണ്ടും ഒന്ന് പോയി കിടന്നുറങ്ങോ പ്ലീസ്... നാളെ കല്യാണം കഴിഞ്ഞിട്ട് തല്ലോ ചാവോ എന്താ വച്ചാൽ ആയിക്കോ.... എനിക്കൊന്ന് സംസാരിക്കാനാ ഞാൻ ഇങ്ങോട്ട് വന്നത്... " " നീ പോയി സംസാരിച്ചോ അതിനു ഞങ്ങളെന്ത് വേണം? " " ഞാനൊന്നും പറഞ്ഞില്ലേ... എന്നെ വിട്ടേക്ക്. " കുട്ടൻ വേഗം അവിടുന്ന് പോന്നു. " എന്താടി നിനക്കെന്നെ വേണ്ടേ? " " ഉം വേണം... " " പിന്നെയെന്താ നിന്റെ പ്രശ്നം? " " ആ നിക്കറിയൂല...

നിക്ക് പേടിയാകുന്നു... " അവനൊന്നു ശ്വാസം വലിച്ചു വിട്ടു... " പോയി കിടന്നുറങ്ങെടി.... " " ഉറക്കം വരുന്നില്ലാ... " " നിനക്ക് വേണമെങ്കിൽ ഇപ്പൊ ഉറങ്ങിക്കോ.... അല്ലാതെ നാളെ ഉറക്കം വരുന്നു ഉറങ്ങണം എന്നൊന്നും പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല... കേട്ടല്ലോ... നീ ചെല്ല്... " " അപ്പുവേട്ടാ.... " ദേഷ്യം വന്നതും അവൻ കഴുത്തിൽ പിടിച്ചു... " എടീ മോളേ.... മതി അവസാനിപ്പിക്കാ.... കല്യാണവും വേണ്ടാ ഒന്നും വേണ്ടാ... നിനക്ക് പേടിയല്ലേ... " അത് കേട്ടതും അവള് ചിണുങ്ങാൻ തുടങ്ങി.. അതോടെ അവനു ദേഷ്യം കൂടി അവൾക്കിട്ട് ഒരെണ്ണം കൊടുത്തു. അവള് വേഗം മുഖത്ത് കൈ വച്ചു അവനെ നോക്കി... " നിനക്ക് കിട്ടാനുള്ളത് കിട്ടിയല്ലോ... ഇനി പോയി ഉറങ്ങ്... ബാക്കി ഞാൻ നാളെ തരാം... കുറേ നേരമായി ഞാൻ പറയാൻ തുടങ്ങിയിട്ട്. അവളുടെ ഒരു കിന്നാരം... പോടീ... ഇനിയും നിന്നാൽ ബാക്കി കൂടെ കിട്ടും ചെല്ല്... " അവള് വേഗം അകത്തേക്ക് നടന്നു.. അവള് പോകുന്നത് കണ്ടതും അവനൊന്നു ചിരിച്ചു. പിന്നെ വീട്ടിലേക്ക് പോയി......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story