❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 24

Chekuthante pennu

രചന: ആര്യ പൊന്നൂസ്

അവള് വേഗം അകത്തേക്ക് നടന്നു.. അവള് പോകുന്നത് കണ്ടതും അവനൊന്നു ചിരിച്ചു. പിന്നെ വീട്ടിലേക്ക് പോയി.....അവള് കിടന്നെങ്കിലും ഉറക്കം വന്നില്ല... . ' ഒരുപാട് കാലം കിനാവ് കണ്ട ദിവസമാണ് നാളെ.... എത്ര സ്വപ്നം കണ്ടിരിക്കുന്നു അപ്പുവേട്ടന്റെ താലി കഴുത്തിൽ അണിയുന്നത്... ബാക്കിയെല്ലാം കാണും എന്നാൽ താലി കെട്ടുന്ന കറക്റ്റ് ടൈമിൽ എങ്ങനേലും എണീക്കും... ആ സ്വപ്നം സത്യമാകാൻ പോകാ... ഇനി ഏതാനും മണിക്കൂറുകൾ കൂടിയേ ഉള്ളൂ.... വല്ലാത്തൊരു excitement......' ഇടയ്ക്കെപ്പോഴോ നിദ്ര അവളെ പുൽകി.. കുട്ടൻ തട്ടി വിളിച്ചപ്പോഴാണ് അവള് എണീക്കുന്നത്... " ചെക്കന്റെ ആള്ക്കാര് എത്തിയിട്ടും നീ എണീറ്റില്ലേ? " അവള് കണ്ണ് തിരുമ്മിയൊന്ന് നോക്കി... " എന്താ... " " ഞാനേ ചെറുക്കന്റെ ആളാ... കല്ലൂസ് അവനറിയാം നീ എണീക്കില്ല എന്ന് നിന്നെ എണീപ്പിക്കാൻ എന്നെ വിട്ടതാ " " ഉം... സമയം എത്രയായി... "

" അഞ്ചു മണി.. " " അത്ര ആയിട്ടേ ഉള്ളൂ... ഇത്തിരിയൂടെ കിടക്കട്ടെ.. കുട്ടേട്ടൻ ചെല്ല്.... " " ഞാൻ പോയ്കോളാം... നീയിത് അവനോട് പറഞ്ഞോ ന്നാ പിടിക്ക് " ഫോണ് അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് അവൻ പറഞ്ഞു.അവള് വേഗം ഫോൺ ചെവിയോടടുപ്പിച്ചു. "വേഗം എണീറ്റോ " " അപ്പുവേട്ടാ ഇത്തിരി നേരം കൂടെ... " " മോളേ... ഞാൻ അങ്ങോട്ട് വന്നാൽ എന്താകും എന്നറിയാലോ... വേഗം എണീറ്റോ... " " ഉം.... " " കല്ലൂ.... i ലവ് you " അവളൊന്ന് ചിരിച്ചു.. " എന്നാ മോള് പെട്ടന്ന് റെഡിയാകാൻ നോക്ക്.... " അവള് ഫോണ് കുട്ടന് കൊടുത്ത്. എന്നിട്ട് എണീറ്റു... വേഗം കുളിച്ചു.. അവൾക്കെന്തോ ഒരു ടെൻഷൻ... " കല്ലൂ... വേഗം വാ മാറ്റിയിട്ടു അമ്പലത്തിൽ പോയി വരാം... " മാമി വിളിച്ചതും അവളൊപ്പം ചെന്നു... അമ്മയും ഉണ്ട് കൂടെ.. രണ്ടുപേരും കൂടെ അവൾക്ക് സെറ്റ് സാരിയുടുത്തു കൊടുക്കുകയാണ്..

" ഗീതേച്ചിക്ക് നല്ല സുഖാണ് എന്തായാലും ഒന്ന് അപ്പുറത്തു നോക്കിയാൽ മോളേ കാണാലോ കെട്ടിച്ചുവിട്ടാലും കൂടെ ഉണ്ടാകുമല്ലോ... " കല്ലുവും ഗീതയും ഒന്ന് ചിരിച്ചു... " മാമിക്ക് കുശുമ്പാണോ? " " നിന്നെ ഞാൻ.... എന്റെ ഏച്ചീ കല്യാണം അടുപ്പിച്ചെങ്കിലും ഇവളുടെ തടിയൊന്ന് നന്നാക്കികൂടായിരുന്നോ... " " എന്തിനു... ഇതാണ് മോളേ നല്ലത്... " " ഇങ്ങനെയൊരു വായാടി... ഇങ്ങോട്ട് നിൽക്ക് ഇതിന്റെ ഞൊറിയൊക്കെ നേരെയാക്കട്ടെ... " അവള് നേരെ നിന്നുകൊടുത്തു... സാരി ഉടുത്ത ശേഷം മുടി കെട്ടി മുല്ലപ്പൂ വച്ചു... ഒന്ന് പൗഡറിട്ട് ഒരു പൊട്ടും തൊട്ട് അവള് കാവില് പോയി തൊഴുതു വന്നു... അപ്പോഴേക്കും ബ്യുട്ടീഷൻ വന്നിട്ടുണ്ടായിരുന്നു അവളെ ഒരുക്കാൻ... ലൈറ്റ് മേക്കപ് ആണ് ചെയ്തത്... റെഡ് കളർ കാജീപുരം പട്ട് സാരി...

ആ കളർ അവൾക്ക് നന്നായി ചേരുന്നുണ്ട്.... ആഭരണങ്ങൾ എല്ലാം അണിഞ്ഞു.... എല്ലാം കഴിഞ്ഞപ്പോൾ ഗീത അവളെ കെട്ടിപിടിച്ചു സന്തോഷം കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു.. സുധാകരൻ അവളെ ചേർത്തുപിടിച്ചു അയാളുടെ കണ്ണും നിറയുന്നുണ്ടായിരുന്നു.. " എന്താ ഏട്ടയിത്... അവള് ഇവിടെ തന്നെ ഇല്ലേ പിന്നെന്താ... " " ഉം... ഉണ്ട്...... " അയാള് വേഗം പുറത്തേക്ക് നടന്നു... ഗൗരി നേരത്തെ തന്നെ എത്തിയിരുന്നു... " പൊളിച്ചു.... എന്താണ് ഒരു ടെൻഷൻ.... " " പോടീ.... " " എടീ കിരൺ വന്നിട്ടുണ്ട്... " അവളത് പറഞ്ഞു തീരുന്നതിനു മുൻപേ അവൻ അങ്ങോട്ട് വന്നു ... " ഹേയ് ദക്ഷാ സൂപ്പർ.... ഒരു രക്ഷേം ഇല്ലാ പൊളി........ എനിവേ happy മാരീഡ് ലൈഫ്... " ഒരു ഗിഫ്റ്റ് കൊടുത്തുകൊണ്ട് അവൻ പറഞ്ഞു. പിന്നെ തിരിഞ്ഞു നടന്നു..

" ഗൗരി നിക്ക് ഒരു ടെൻഷൻ... " " എന്തിന് " " ആവോ അറിയില്ല ..... " " മോളേ വാ കാലുപിടിച്ചു അനുഗ്രഹം വാങ്ങാം... " മാമൻ വിളിച്ചതും അവള് അങ്ങോട്ട് ചെന്നു.. ഓരോരുത്തരുടേയായി കാല് പിടിച്ചു... കണ്ണന്റെ കാല് പിടിക്കാൻ നോക്കിയതും അവനവളെ കെട്ടിപിടിച്ചു നെറ്റിയിൽ ചുണ്ടമർത്തി.. അവന്റെ കണ്ണ് കലങ്ങിയിട്ടുണ്ടായിരുന്നു... അവളുടെ കണ്ണും നിറഞ്ഞു ......അവൻ വേഗം അവിടുന്ന് മാറി.... അപ്പോഴേക്കും അപ്പുവും ആളുകളും അങ്ങോട്ട് എത്തി.. അജുവും ആദിയും കൂടി അവന്റെ കാല് കഴുകി. കണ്ണൻ മാലയിട്ട് എന്നിട്ട് പന്തലിലേക്ക് കൈ പിടിച്ചു കൂട്ടി.... നാദസ്വരാ മേളം മുഴങ്ങുന്നുണ്ട്.... മുഹൂർത്തതോട് അടുത്തതും അപ്പു മണ്ഡപത്തിലേക്ക് കയറി.. ചന്ദന കളർ ഷർട്ടും കസവിന്റെ മുണ്ടുമാണ് അവന്റെ വേഷം...

അവനും വല്ലാത്ത ടെൻഷനിൽ ആയിരുന്നു... കല്ലു അങ്ങോട്ട് ഇറങ്ങിയത് കണ്ടതും അവനൊന്നു ചിരിച്ചു.. അവളെ തന്നെ നോക്കി നിൽക്കാൻ തുടങ്ങി. അത് കണ്ടു കുട്ടൻ അവനെയൊന്ന് തട്ടി... " ഡാ.... ഇനിയെന്നും നോക്കാം... വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കരുത് .. " അത് കേട്ടതും അവൻ നോട്ടം മാറ്റി... മണ്ഡപത്തിനെ വലം വച്ചു അവള് അങ്ങോട്ട് കയറി. അവളുടെ പിന്നിലായി അമ്മിണി നിൽക്കുന്നുണ്ട്.... മന്ത്രാജപത്തിനു ശേഷം പൂജാരി പുണ്യവെള്ളം കൊടുത്തു രണ്ടുപേരും അത് വാങ്ങി... ചന്ദനവും പൂവും വാങ്ങിയശേഷം അത് തൊട്ട് പിന്നെ ബാക്കി പുറകിലേക്ക് കൊടുത്തു.... " എടീ എനിക്ക് നിന്നെ ഇപ്പൊ കെട്ടിപ്പിടിക്കാൻ തോന്നുവാ... " ആരും കേൾക്കാതെ അവളുടെ ചെവിയിൽ പറഞ്ഞു അവനവളെ നോക്കി സൈറ്റടിച്ചു..

അവളൊന്ന് കണ്ണുരുട്ടി...പൂജാരി താലി അവന്റെ കയ്യികൊടുത്തതും അവൻ വേഗം വാങ്ങി അവളുടെ കഴുത്തിലണിഞ്ഞു.. അമ്മിണി അത് നേരെയാക്കി കൊടുത്തു... അവന്റെ കഴുത്തിൽ ഇടാൻ നോക്കിയതും അവൻ തലവെട്ടിച്ചു.. അത് കണ്ട് എല്ലാവരും ചിരിച്ചു.. അവള് ചുണ്ട് കൂർപ്പിച്ചതും അവൻ നേരെ നിന്ന് കൊടുത്തു.. അവള് അത് കഴുത്തിലിട്ടു... രണ്ടുപേരും പേരെഴുതിയ മോതിരം കൈമാറി... പൂമാലയും പരസ്പരം ഇട്ടുകൊടുത്തു... ബൊക്ക കൈമാറി കഴിഞ്ഞശേഷം കന്യാധാനത്തിനായി സുധാകരൻ അങ്ങോട്ട് ചെന്നു.. കല്ലുവിന്റെ കൈ പിടിച്ചു അയാൾ അപ്പുവിന്റെ കയ്യിൽ ചേർത്തുവച്ചു.. എന്നിട്ട് രണ്ടുപേരെയും ചേർത്ത് നിർത്തി കണ്ണടച്ചു പ്രാർത്ഥിച്ചു.... രണ്ടുപേരും കൂടി മണ്ഡപത്തിനു വലം വച്ചു വന്നു......അമ്മിണി സിന്ദൂരം അവനു നീട്ടി അവൻ നെറ്റിച്ചുട്ടി മാറ്റി ഒരു നുള്ള് സിന്ദൂരം സീമന്ദരേഖയിൽ ചാർത്തി.

കല്യാണ ചടങ്ങുകൾ പൂർത്തിയായതും ഫോട്ടോ സെക്ഷൻ സ്റ്റാർട്ട്‌ ചെയ്തു.... പലരുടെയും കൂടെ പല പോസിലുള്ള ഫോട്ടോസ്... ഡ്രെസ്സും ആഭരണവും പൂവും ഒക്കെ കൂടെ ആയിട്ട് നല്ല ചൂടെടുക്കുന്നുണ്ടായിരുന്നു... അപ്പുവിനും സെയിം അവസ്ഥ... " എടീ ഇതൊക്കെ അഴിച് വലിച്ചെറിയാൻ തോന്നുവാ എനിക്ക് " " എനിക്കും... " അപ്പോഴേക്കും ഒരു ഫോട്ടോഗ്രാഫർ വന്ന് അവരെ ഫോട്ടോയെടുക്കാനായി കുളത്തിന്റെ അങ്ങോട്ട് കൂട്ടി. അവരങ്ങോട്ട് ചെല്ലുമ്പോൾ ഒരു മൂലയിലേക്ക് മാറി നിന്ന് സംസാരിക്കുകയാണ് കുട്ടനും ഗൗരിയും അവരെ കണ്ടതും രണ്ടുപേരും ഒന്ന് ഇളിഞ്ഞു... " കുട്ടേട്ടാ ഞങ്ങളെ കണ്ട് നിർത്തണ്ട... you continue... " കല്ലു പറഞ്ഞതും അവനൊന്നു ഇളിച്ചു കാട്ടി.... ഫോട്ടോഗ്രാഫർ പറയുന്നതിനനുസരിച് അവര് നിൽക്കാൻ തുടങ്ങി. അവസാനം അപ്പുവിന് നല്ല ദേഷ്യം വന്നു... " എടീ ഈ കോപ്പൊന്ന് നിർത്താൻ പറാ... നിക്ക് ഭ്രാന്ത്‌ ആകുന്നു... "

" അപ്പുവേട്ടൻ പറാ... " സഹിക്കെട്ട് അവൻ തന്നെ പറഞ്ഞു " ഏട്ടന്മാരെ ഇനി ഞങ്ങളെ വെറുതെ വിട്... ഇതൊക്കെ കൂടെ ഇട്ടിട്ട് ദേഷ്യം വരാ.... " " ഒരെണ്ണം കൂടെ.... ലാസ്റ്റ് one.... അവളെയൊന്ന് എടുത്തിട്ട് നെറ്റിയിൽ ഒരു കിസ്... " " എന്റെ പൊന്ന് ചേട്ടാ നെറ്റിയിലോ എവിടെ വേണേലും ഞാൻ കൊടുക്കാം... ഇനി പറയരുത് പ്ലീസ്... " അവര് ചിരിച്ചു അവൻ വേഗം അവളെയുടെത്ത് നെറ്റിയിൽ ചുണ്ടമർത്തി... " ഏട്ടാ കഴിഞ്ഞിലെ? " അപ്പുവിന്റെ ധൃതി കണ്ട് അവർക്ക് ചിരി വരുന്നുണ്ടായിരുന്നു... ഒടുക്കം ഫോട്ടോ ഷൂട്ട്‌ അവസാനിപ്പിച്ചു അവര് ഭക്ഷണം കഴിക്കാനായി ചെന്നു..... വിഭവസമൃദ്ധമായ സദ്യ... കല്ലുവിന് വിശപ്പില്ലായിരുന്നു... അവര് കഴിക്കാൻ ഇരുന്നപ്പോൾ വീഡിയോയുമായി അവര് അങ്ങോട്ടും വന്നു... " ഡീ ഇനി ഫസ്റ്റ് നെറ്റിന് ഇവന്മാർ കൂടെ വരോ... " അവളവനെ നെറ്റിച്ചുളിച് നോക്കി... അമ്മിണിയും അവരുടെ കൂടെ ഇരുന്നു... കല്ലു ഓരോന്ന് തൊട്ട് നക്കുകയായിരുന്നു... " കല്ലേ... നീയിത് എന്താ ചെയ്യുന്നേ? "

" നിക്ക് വേണ്ടാ അമ്മിണിയേച്ചി ..... " " ഡീ ഇയ്യ് ന്റെ തനി സ്വഭാവം എടുപ്പിക്കാൻ നിൽക്കണ്ട..... വേഗം കഴിച്ചോ... " " നിക്ക് വിശപ്പില്ല അപ്പുവേട്ടാ... അതുകൊണ്ടാ... " അവളൊന്ന് ദയനീയമായി അവനെ നോക്കി... " പ്ലീസ്.... അപ്പുവേട്ടാ... " " നിനക്ക് വയ്യാതെ ആകും.... കഴിക്കെടി അങ്ങോട്ട് " " അമ്മിണിയേച്ചീ ഒന്ന് പറാ... " " എടാ കഴിക്കാൻ പറ്റുന്നുണ്ടാവില്ല.... " അവനൊന്നും പറഞ്ഞില്ല അപ്പോഴേക്കും പായസം വന്നു... ശർക്കരപായസം, പാലട, പിന്നെ പൈനാപ്പിൾ പായസവും... അവള് പാലട എടുത്ത് കുടിച്ചു... കുട്ടൻ സംസാരം ഒരുവിധം അവസാനിപ്പിച്ചു അങ്ങോട്ട് വന്ന്.. " കഴിഞ്ഞോ കുട്ടേട്ടാ .. " " ഏറെക്കുറെ... " " എന്നിട്ട് ഇവളുടെ വാലെവിടെ? " " ന്റെ വാലൊക്കെ പണ്ട് ഇപ്പൊ കുട്ടേട്ടന്റെ വാല... " " ഇനി രണ്ടും കൂടെ എന്നെ ട്രോള്ളിക്കോ.... " കുട്ടൻ പറഞ്ഞതും മൂന്ന്പേരും ഒന്ന് ചിരിച്ചു...ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞ് അവരവിടുന്നിറങ്ങി അപ്പുവിന്റെ വീട്ടിലേക്കു..

ശ്രീജ നിലവിള്ക്ക് കല്ലുവിന്റെ കയ്യിൽ കൊടുത്തു അവളതും വാങ്ങി വലതുകാൽ വച്ചു അങ്ങോട്ട് കേറി... റൂമിലെത്തിയതും രണ്ടുപേരും മാല അഴിച്ചു വച്ചു കട്ടിലിൽ വന്നിരുന്നു...അവൻ അവളുടെ കയ്യിൽ പിടിച്ചു " ഡീ നിന്റെ ടെൻഷൻ മാറിയോ? " " ഉം... " " എന്തിനായിരുന്നു ടെൻഷൻ? " " ആ നിക്ക് അറിഞ്ഞൂടാ... " അപ്പോഴേക്കും ശ്രീജയും ബാക്കിയുള്ളവരുമൊക്കെ അങ്ങോട്ട് വന്നു. പാലും പഴവുമായി... ഓരോരുത്തരായി രണ്ടുപേർക്കും അത് കൊടുത്തു.... അവിടെ അന്നായിരുന്നു റിസപ്ഷൻ വച്ചത് ആ ചടങ്ങ് കഴിഞ്ഞു രണ്ടുപേരും റിസപ്‌ഷന് ഒരുങ്ങാൻ തുടങ്ങി... കല്ലു purple കളർ ഗൗൺ ആണ് ഇട്ടത് അപ്പു സെയിം കളർ ഷർട്ടും ഓഫ് വൈറ്റ് പാന്റ്സും സ്യുട്ടും ആണ് വേഷം... കുറേ നേരം നിന്നിട്ട് കാല് കുഴയുന്നുണ്ടായിരുന്നു തിരക്ക് ഇത്തിരി കുറഞ്ഞതും രണ്ടുപേരും വേഗം ചെന്നിരുന്നു... അവളൊന്ന് ശ്വാസം വലിച്ചു വിട്ടു .. " അപ്പുവേട്ടാ ഇതെപ്പോഴാ കഴിയാ? "

" നിക്ക് അറിയില്ല മോളേ... " അവര് സംസാരിച്ചിരിക്കുമ്പോഴാണ് രേഷ്മ വന്നത്. അവള് കല്ലുവിനെ കെട്ടിപിടിച്ചു... " മിണ്ടൂല കല്യാണത്തിന് വന്നില്ലല്ലോ... " " എനിക്ക് വരണം എന്നുണ്ടായിരുന്നു. ബട്ട്‌ കല്യാണം ഉറപ്പിച്ച ശേഷം അങ്ങനെ വരാൻ പാടില്ല പോലും... അതല്ലേ ഇപ്പൊ വന്നത്... എന്താണ് റിത്തിക്ക്.... " " എന്ത് മോളേ... ഒന്നും പറയണ്ട നിന്ന് നിന്ന് മനുഷ്യന്റെ ഊപ്പാടിളകി... " കുറച്ചുനേരം അവരോട് സംസാരിച്ചശേഷം അവള് പോയി... പാർട്ടി ഒക്കെ കഴിഞ്ഞു കല്ലു വേഗം പോയി കുളിച്ചു. കുളിച്ചപ്പോ ഒരു സമാധാനം... അപ്പു എല്ലാ പരിപാടിയും കഴിഞ്ഞു റൂമിൽ വന്ന് അവളെയും കാത്ത് കിടക്കാൻ തുടങ്ങി... കുറേ നോക്കിയിട്ടും കാണാതെ റൂമിന് പുറത്തിറങ്ങി നോക്കിയപ്പോൾ അവള് അമ്മിണിയോടും ശ്രീലക്ഷ്മിയോടും കഥ പറഞ്ഞിരിക്കുകയാണ്... അവനൊന്നു പല്ല് കടിച്ചു പിന്നെയും പോയി കിടന്നു. അവൻ വന്നതും പോയതും അമ്മിണി കണ്ടിരുന്നു..

. " മോളേ കല്ലേ ഇയ്യ് അങ്ങോട്ട് ചെല്ല് ഒരുതനതാ കൂട്ടിലിട്ട വെരുനെ പോലെ നടക്കുന്നു... " കല്ലു ഒന്ന് ചിരിച്ചു... ഒപ്പം ശ്രീലക്ഷ്മിയും... ശ്രീലക്ഷ്മി പെട്ടന്ന് കല്ലുവിനെ കെട്ടിപിടിച്ചു.. " i'm സോറി.... ഞാൻ ആ ഒരു ഇതില് ചെയ്തു പോയതാ... " " ഞാനതൊക്കെ എപ്പോഴേ വിട്ടു.... " " എന്നാ പിന്നെ അങ്ങട് വേഗം വിട്ടോ ഇല്ലേൽ അപ്പുവേട്ടൻ നിന്നെ പിടിച്ചു തിന്നും... " അവള് റൂമിലേക്ക് കയറി. അപ്പു ഫോണിൽ കുത്തിയിരിക്കായിരുന്നു അവളെ കണ്ടതും ഫോണിൽ നിന്നും കണ്ണെടുത്തു അവളെ നോക്കി.. അവള് വേഗം അവന്റെ അടുത്തേക്ക് നടന്നു... " ഡീ വാതില് നിന്റെ അമ്മായിഅച്ഛൻ വന്ന് ലോക്ക് ചെയ്യോ? " " മാമൻ ദാ അപ്പുറത്തുണ്ട് വേണേൽ വിളിക്കാം... " അപ്പു കണ്ണുരുട്ടിയതും അവള് വേഗം വാതില് ലോക്ക് ചെയ്ത് വന്ന് കയറി കിടന്നു... " എന്തോന്നെടി ഇത്... ഒരു മര്യാദ ഒക്കെ വേണ്ടേ? അവള് ചാടി കേറി കിടക്ക... " " പിന്നെ ഞാൻ എന്താക്കണം? "

" ഒന്നും വേണ്ടേയ്... ന്നാ ഫോൺ.... ഇനി ഇത് നശിപ്പിക്കണ്ട.... " " ഈ.... ഇതെപ്പോ വാങ്ങി.... " " കുറച്ചിസമായി.... " അവള് വേഗം അത് നോക്കി... എല്ലാ കാര്യങ്ങളും സെറ്റ് ചെയ്തു വച്ചിട്ടുണ്ട്.. " എന്താടി.... തമ്പുരാട്ടിക്ക് ബോധിച്ചോ? " " ഉം.... താങ്ക്സ്... " അവനത് തിരിച്ചു വാങ്ങി സ്റ്റഡി ടേബിളിൽ വച്ചു... " ന്നാ പിന്നെ ലൈറ്റ് ഓഫാക്കാം... " അവളുടെ സമ്മതത്തിന് കാക്കാതെ അവന് ഓഫാക്കി അവളെ കെട്ടിപിടിച്ചു കിടന്നു.... " അപ്പുവേട്ടാ വിട് നിക്ക് ശ്വാസം മുട്ടുന്നു... " " നീയങ്ങു സഹിച്ചോ... " അവനവളെ തിരിച്ചു കിടത്തി നെറ്റിയിൽ ചുണ്ടമർത്തി.... എന്നിട്ടൊന്ന് ശ്വാസം വിട്ടു... " ഉം... എന്താ... " " ഇനി ജീവിതകാലം മുഴുവൻ നിന്നെ മേയ്ച്ചു നടക്കണമല്ലോ എന്നാലോചിച്ചു ശ്വാസമെടുത്തതാ... " അവളവന്റെ മുടി പിടിച്ചു വലിച്ചു.... " ഡീ വേണ്ടത്... കിട്ടും നിനക്ക്... "

അവള് കണ്ണുരുട്ടി... അവനവളെ ഒന്നുകൂടി വലിച്ചടുപ്പിച്ചു ..... " കല്ലൂ i need you.... " " അപ്പുവേട്ടാ... " അവള് പിന്നെയെന്തെങ്കിലും പറയുന്നതിന് മുൻപേ അവളുടെ ചുണ്ടുകൾ അവൻ സ്വന്തമാക്കിയിരുന്നു....... പതിയെ അവളെയും മുഴുവനായി അവന്റേതാക്കി...... രാവിലെ അവൻ എഴുന്നേറ്റിട്ടും അവള് നല്ല ഉറക്കമായിരുന്നു.. അവൻ കുറേ തട്ടിയെങ്കിലും അവളത് മൈൻഡ് ചെയ്യാതെ തിരിഞ്ഞു കിടന്നു ഒന്നുകൂടി മൂടി പുതച്ചു .... " നിന്റെ ഉറക്കം ഞാൻ തീർത്തുതരാടി.... " അവനവളെ കട്ടിലിൽ നിന്നുമെടുത്തു ബാത്‌റൂമിൽ കൊണ്ടുപോയി ഷവർ ഓൺ ആക്കി....മുഖത്ത് വെള്ളമായതും അവള് കണ്ണ് തുറന്നു... " എന്താണ് അപ്പുവേട്ടാ.... " ചിണുങ്ങി കൊണ്ടവൾ പറഞ്ഞതും അവനവളെ താഴെ നിർത്തി... " നിന്നെ കുറേ നേരായില്ലേ വിളിക്കുന്നു...

വിളിച്ചിട്ട് എണീച്ചില്ലേൽ എന്നും നീ ഇങ്ങനെ എണീക്കേണ്ടി വരും കേട്ടോടി... " " പോ അവിടുന്ന്... എന്തായാലും കുളിപ്പിച്ച് ന്നാ പിന്നെ പല്ലും കൂടെ തേച്ചു താ... " " അതാ ടോയ്ലറ്റ് ക്ലീൻ ചെയ്യുന്ന ബ്രഷ് അതുകൊണ്ട് ക്ലീൻ ചെയ്ത് തരാം..." അവള് ചുണ്ട് കോട്ടി... " സർക്കസ് കളിക്കാതെ കുളിച്ചു മാറ്റാൻ നോക്കെടി... " അവൻ വേഗം പുറത്തേക്കിറങ്ങി... അവൾക്ക് നല്ല ഉറക്കച്ചടവ് ഉണ്ടായിരുന്നു അവൻ പോയെന്നു കണ്ടതും മുഖവും തുടച്ചു പിന്നെയും വന്ന് കിടന്നു.. അവൻ റൂമിലേക്കു ഫോൺ എടുക്കാൻ വന്നപ്പോൾ അവള് പിന്നെയും ചുരുണ്ടു കൂടി കിടക്കുന്നതാണ് കണ്ടത്........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story