❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 26

Chekuthante pennu

രചന: ആര്യ പൊന്നൂസ്

അങ്ങനെ തിങ്കളാഴ്ച.... രണ്ടാളും കോളേജിൽ പോകാൻ റെഡിയാകുന്നു....അവൻ ഷേർട്ട് നേരെയാക്കുമ്പോഴാണ് അവള് കയ്യിലൊരു ചെറിയ ചെയ്‌നുമായി അവന്റെ അടുത്ത് ചെന്നത്.. " അപ്പുവേട്ടാ.... ഇതൊന്ന് ഇട്ട് തന്നെ... " അവൻ നോക്കി അവൻ കെട്ടിയ താലി അഴിച് അതിൽ കോർത്തിട്ടുണ്ട്.. " ഇതെന്താ.... മറ്റേത് എവിടെ? " " അത് വലുതല്ലേ.... എനിക്ക് ഇത് മതി... " " നീയാരോട് ചോദിച്ചിട്ട ഇതിപ്പോ അഴിച്ചത്... നിന്നോട്... " " അപ്പുവേട്ടാ... അത്... അല്ല ഇതിനിപ്പോ എന്താ കുഴപ്പം.... ഒന്ന് ചെയിൻ മാറ്റി എന്നല്ലേ ഉള്ളൂ... " അവനവളുടെ കഴുത്തിന് പിടിച്ചു... " മേലാൽ ഇനി ഇമ്മാതിരി പണി ചെയ്യരുത് ... എന്തെങ്കിലും ചെയ്യുന്നുണ്ടേൽ ആദ്യം ന്നോട് പറയണം... സ്വന്തം ഇഷ്ടപ്രകാരം അല്ല വേണ്ടത്... കേട്ടോ.. ഇങ്ങ് താ... " അവനത് വാങ്ങി അവൾക്ക് കെട്ടി കൊടുത്തു.. അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു അവൻ കാണുന്നതിന് മുൻപ് അത് തുടച്ചു.. " നീ സിന്ദൂരം തൊടുന്നില്ലേ? ". " ഉം .... ഉണ്ട്..." അവള് വേഗം സിന്ദൂരമെടുത്തു തൊട്ടു...അവളുടെ കണ്ണ് നിറഞ്ഞതവൻ കണ്ടു... " കല്ലൂ.... സോറി... നിക്ക് പെട്ടന്ന് നീയെന്നോട് ചോദിക്കാതെ ചെയ്തപ്പോൾ അത് ഇഷ്ടപ്പെട്ടില്ല അതാ " അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്തു നിർത്തിക്കൊണ്ടവൻ പറഞ്ഞു " ഒന്ന് ചിരിക്കെടി.... " അവളൊന്ന് ചിരിച്ചു. രണ്ടുപേരും വേഗം ഇരുന്ന് ചായകുടിച്ചു..... എന്നിട്ട് ഇറങ്ങാൻ തുടങ്ങി. " നിന്റെ ബാഗൊക്കെ എവിടെ? " " വീട്ടില്... "

" അല്ലേടി നിന്നോട് ഞാൻ ഇന്നലെ ഇതൊക്കെ എടുത്ത് റെഡിയാക്കാൻ പറഞ്ഞതല്ലേ... ഇന്നലെ നിനക്കെന്തായിരുന്നു പണി... വെറുതെ നടക്ക... ഒരെണ്ണം അങ്ങൊട് തന്നാലുണ്ടല്ലോ... രാവിലെ തന്നെ നീയെനിക്കു പണിയുണ്ടാക്കാണോ? " അതും പറഞ്ഞവൻ കയ്യോങ്ങി... അവള് മുഖം പൊത്തി.. " എടാ അപ്പൂ.... " ശ്രീജ വിളിച്ചതും അവൻ കൈ താഴ്ത്തി... " ഇനി അവിടുന്ന് കഥകളി കളിക്കാതെ പോയി എടുത്തിട്ടു വാടി വേഗം... " അവളങ്ങോട്ട് ഓടി... ഒരുവിധം ബാഗും ബുക്കും ഒക്കെ എടുത്ത് വന്നു... ശ്രീജ അപ്പോഴേക്ക് അവൾക്കുള്ള ടിഫിനുമായി അങ്ങോട്ട് വന്നു അതവളുടെ ബാഗിലിട്ടു കൊടുത്തു. അവള് വേഗം അപ്പുവിന്റെ ബൈക്കിന്റെ പുറകിൽ കയറി.... " എന്താണ് നിനക്കൊരു മ്ലാനത... എന്താടി... " " കുന്തം.... " " ന്റെ കല്ലൂ നിനക്ക് ചീത്ത കേൾക്കുന്നുണ്ടേൽ അതിനുള്ള സാഹചര്യം നീയല്ലേ ഉണ്ടാക്കുന്നത്.... ഞാൻ ആണോ.... എത്ര പറഞ്ഞാലും നിനക്കത് മനസിലാകില്ല... ഇനിയതിന് മുഖവും വീർപ്പിച്ചു ഇരിക്കേണ്ട.... ഡീ കല്ലൂ... " അവനവളുടെ കാലിൽ നുള്ളി... ദേഷ്യം വന്നതും അവളവന്റെ പുറത്ത് കടിച്ചു.. പെട്ടന്നായതുകൊണ്ട് വണ്ടിയൊന്ന് പാളി അവനൊരു വിധം എങ്ങനെയോ അത് കൺട്രോൾ ചെയ്ത് നിർത്തി.. അവളിപ്പോ കേൾക്കും എന്ന ഇതിൽ നെറ്റി ചുളിച് ഇരിക്കുന്നുണ്ട് അത് കണ്ടതും അവനു ചിരി വന്നു...

" എന്തുപറ്റി ..... എന്തേയ് ഇളിഞ്ഞു ഇരിക്കുന്നത്... ഇപ്പൊ ചാവായിരുന്നു രണ്ടാൾക്കും... " അവള് മുഖം കോട്ടി " തമ്പ്രാട്ടിക്ക് മിണ്ടിയാൽ എന്തെങ്കിലും വീണു പോകുമോ? ".. അവളൊന്ന് ചിരിച്ചു... " അവളുടെയൊരു കിണി.... " അവൻ വണ്ടിയെടുത്തതും അവളവനോട് ഒട്ടി ചേർന്നിരുന്നു... അവളെ കോളേജിൽ ഇറക്കി അവൻ പോയി... വൈകുന്നേരം കൂട്ടാനും അവൻ വരും.... അങ്ങനെ രണ്ട് മൂന്ന് മാസം കടന്നു പോയി... എന്നത്തെയും പോലെ രാവിലെ അവളെ വിളിച്ചെണീപ്പിച്ചു പഠിക്കാനിരുത്തി അപ്പു പോയി... അവള് അലാറം വച്ചു കിടന്നുറങ്ങി... അന്ന് മഴ പെയ്തതുകൊണ്ട് കളി പെട്ടന്ന് നിർത്തി അവര് വന്നു.. അവൻ വീട്ടിലേക്കു കയറി റൂമിലേക്കു പോകാൻ തുടങ്ങുന്നത് കണ്ടതും ശ്രീജ അടുക്കളയിൽ നിന്നും തപ്പി പിടഞ്ഞു അങ്ങോട്ട് ചെന്ന് അവളെ വിളിക്കാൻ നോക്കി. അവനപ്പോഴേക്ക് അങ്ങോട്ട് എത്തി... അവൻ നോക്കിയപ്പോൾ മൂടി പുതച്ചുറങ്ങുന്ന കല്ലുവിനെ കണ്ടു അവനൊന്നു പല്ല് കടിച്ചു... " അമ്മ ഇപ്പൊ എന്തിനാ അടുക്കളയിൽ നിന്നും ഇങ്ങോട്ട് വന്നത്? " " അല്ല... മോളേ വിളിക്കാൻ.... "

" അപ്പൊ ഇവളെന്നും ഇങ്ങനെയാണല്ലേ.... അമ്മ പോയി പണിയെടുത്തോ അവളെ ഞാൻ എണീപ്പിക്കാം... " " എടാ അപ്പൂ....." അവരെന്തെങ്കിലും പറയുന്നതിന് മുൻപ് അവൻ അകത്തു കയറി വാതിലടച്ചു പൂട്ടി... അവളെന്താ ചെയ്യാൻ പോകുന്നതെന്നറിയാൻ അവിടെ കയറി അവള് കാണാതെ ഒരു മൂലയ്ക്കു നിന്ന്.... കുറച്ചു കഴിഞ്ഞ് അലാറം അടിഞ്ഞതും അവളെണീറ്റു അത് ഓഫാക്കി. എന്നിട്ട് ബാത്‌റൂമിൽ പോയി മുഖവും കഴുകി വന്ന് ഇരുന്ന് ബുക്കെടുത്തു.. പെട്ടന്ന് തല വെട്ടിച്ചു നോക്കിയപ്പോഴാണ് അപ്പു അവളെ നോക്കി ദഹിപ്പിക്കുന്നത് കണ്ടത്.... അത് കണ്ടതും അവള് എരു വലിച്ചു.... പിന്നെ കണ്ണടച്ച്... അവളുടെ കയ്യിൽ നിന്നും ബുക്ക് വാങ്ങി അവൻ എറിഞ്ഞു... അവള് വേഗം കിടക്കയിൽ നിന്നും എണീറ്റു.... അവന്റെ കൈ അവളുടെ മുഖത്ത് നല്ല ശക്തിയിൽ പതിഞ്ഞു അവള് സൗണ്ട് എടുത്തതും അവൻ കണ്ണുരുട്ടി... " ഒച്ചയെങ്ങാനും പുറത്ത് കേട്ടാൽ... നിനക്ക് നല്ലത് ഇനിയും കിട്ടും... കേട്ടോടി... നീയപ്പോ എന്നെ ബോധിപ്പിക്കാനാണ് പഠിക്കുന്നത്.... അല്ലെടി.... എന്താടി നിന്റെ നാവിറങ്ങിയോ? " അവനവളുടെ കഴുത്തിന് പിടിച്ചു... അവളത് തട്ടി മാറ്റാൻ നോക്കി.. എന്നാൽ അവൻ കൈ മുറുക്കി..... " ഇത്രെയും ദിവസം നീയെന്നെ പറ്റിക്കുവായിരുന്നല്ലേ....

ചോദിക്കുന്നതിന് ഉത്തരം പറയെടി... " " അപ്പുവേട്ടാ രാവിലെ എനിക്ക് പഠിക്കാൻ പറ്റില്ല അതോണ്ടാ.... ഞാൻ അപ്പുവേട്ടനോട് പറഞ്ഞതല്ലേ... " " രാവിലെ നിനക്ക് പഠിക്കാൻ പറ്റില്ല നിനക്ക് എണീക്കാൻ മടി വൈകുന്നേരം നിനക്ക് പഠിക്കാൻ വയ്യാ പിള്ളേരുടെ കൂടെ കളിക്കണം രാത്രി നിനക്ക് ഉറക്കം വരും.... പിന്നെ നീ എപ്പോഴാ പഠിക്കാ... മതി നിർത്തിക്കോ ഇന്നത്തോടെ നിന്റെ പഠിപ്പ് .. എന്നിട്ട് ഇവിടെ ഇരുന്നോ.... അതാ നല്ലത്... " അവള് തലയും താഴ്ത്തി നിന്നു... അവൻ ദേഷ്യത്തിൽ മുഖം പിടിച്ചുയർത്തിയതും അവൾക് കഴുത്തു വേദനയായി.. അവനത് മൈൻഡ് ചെയ്തില്ല... " എന്താടി.... അതല്ലേ നല്ലത് " " ഞാൻ പഠിച്ചോളാ അപ്പുവേട്ടാ.... " " നീയെപ്പോഴാടി പഠിക്കുന്നത്... ഒരൊറ്റ കുത്തങ് തന്നാലുണ്ടല്ലോ.... എന്താടി നോക്കി പേടിപ്പിക്കുന്നത്.... " അവളുടെ കണ്ണ് നിറയാൻ തുടങ്ങി.. " കണ്ണ് തുടയ്ക്.. എന്നിട്ട് ആ ബുക്കെടുത്തു വാ... " അവള് വേഗം കണ്ണുതുടച്ചു ബുക്കെടുത്തു കൊടുത്തു.. അവൻ വേഗം പേജ് മറച്ചു ഒരു പാരഗ്രാഫ് എടുത്തു കൊടുത്തു.... " പത്ത് മിനിറ്റ് അതിനുള്ളിൽ ഇത് പഠിച് എനിക്ക് പറഞ്ഞു തരണം.... ഇല്ലെങ്കിൽ ഇന്ന് കൊണ്ട് നിന്റെ പഠനം അവസാനിക്കും... വേഗം " അവള് വേഗം ഇരുന്ന് പഠിക്കാൻ തുടങ്ങി.... ഒരുവിധം അവളെങ്ങനെയോ അത് പഠിച്ചു പറഞ്ഞു കൊടുത്തു... " ഇന്ന് മുതല് മോള് രാത്രി ഇരുന്ന് പഠിച്ചാൽ മതി... ഞാൻ അടുത്തിരുത്തി പഠിപ്പിച്ചോളാ... കേട്ടല്ലോ നിന്നെ ഒറ്റക്ക് വിട്ടാൽ നീ ശരിയാകില്ല...

വേഗം ചെന്ന് റെഡിയാകാൻ നോക്ക്... " അവള് വേഗം പോയി റെഡി ആയി വന്നു... മുഖത്ത് പാടൊന്നും കാണാനില്ലെങ്കിലും നല്ല വേദനയുണ്ടായിരുന്നു..... അവളവിടെ തടവിയത് കണ്ടതും അവൻ ചേർത്തുപിടിച്ചു ചുണ്ടമർത്തി.. അവള് കുതറി മാറാൻ നോക്കിയെങ്കിലും അതിന് കഴിഞ്ഞില്ല... " എന്താടി നീ കിടന്ന് പിടയ്ക്കുന്നത്? " " ന്നെ വിട്ടേ.... " " നീയാള് കൊള്ളാലോ... ചെയ്യാനുള്ളതൊക്കെ ചെയ്തിട്ട് എനിക്കായോ കുറ്റം... " അവളൊന്ന് ശരിക്കും കണ്ണുരുട്ടിയതും അവൻ ഒന്ന് പതറി... പിന്നെയും ചേർത്തു പിടിച്ചു... " അപ്പുവേട്ടനോട് ഞാൻ മര്യാദക്ക് ആണ് പറയുന്നേ ന്നെ വിട്ടേ... " " നീ എന്നെ മര്യാദ പഠിപ്പിക്കാൻ വളർന്നോ? " അവനവളുടെ കൈ പിടിച്ചു തിരിച്ചതും അവള് വേഗം അവന്റെ കയ്യിൽ കയറി കടിച്ചു... എന്തൊക്കെ ചെയ്തിട്ടും അത് വിടുന്നുണ്ടായിരുന്നില്ല... അവന്റെ കണ്ണിൽ നിന്നും വെള്ളം ചാടി... " കല്ലൂ... കയ്യിപ്പോ മുറിയും.... വിട് പ്ലീസ്.... " അവൻ കെഞ്ചിയതും അവള് കടി വിട്ടു... അവൻ വേഗം കൈ നോക്കി.. അവളുടെ പല്ല് ആഴ്ന്നിറങ്ങിയിട്ടുണ്ട്.... അവനതും നോക്കി പുറത്തേക്കിറങ്ങി.... അവനവിടെ ഉഴിയുന്നത് കണ്ടാണ് ശ്രീജ അത് നോക്കുന്നത്... അവര് ചിരിച്ചു... " നിനക്കിത് വേണം... എപ്പോഴും അങ്ങോട്ട് കൊടുത്താൽ മാത്രം പോരാ ഇടയ്ക്ക് ഇതേപോലെ വാങ്ങുകയും വേണം..., " " ഓഹ്... അല്ലെങ്കിലും എല്ലാരും അവളുടെ സൈഡ് ആണല്ലോ.... " അവരൊന്നും പറയാതെ അവളുടെ അടുത്തേക്ക് ചെന്നു... " മോളേ... ചായ അതാ.... വന്ന് കുടിക്ക്... "

അവള് വേഗം ചെന്ന് ചായ കുടിച്ചു...പിന്നെ ബാഗുമെടുത്തു അവന്റൊപ്പം ഇറങ്ങി. " പേപ്പട്ടി.... നോക്കിക്കോ നിന്റെ ഒടുക്കത്തെ കടി ഞാൻ നിർത്തുന്നുണ്ട്... " അവള് പുച്ഛിച്ചു. " നീ പുച്ഛിക്കെടി മോളേ നിനക്കുള്ളത് വൈകിട്ട് ഞാൻ തരാം... " " പിന്നെ അപ്പുവേട്ടൻ ഇങ്ങ് വാ ഞാൻ ഇനിയും തരാം.. " വൈകിട്ട് രണ്ടുപേരും കൂടെ തറവാട്ടിലേക്ക് പോയി. അവര് ചെല്ലുമ്പോൾ ഗീതയും ശ്രീജയും മിനിയും കൂടെ കപ്പ വറുത്തത് ഉണ്ടാക്കുകയാണ്... അവളവിടെ പോയി നോക്കി നിന്നു... " അവിടെ തങ്ങി നിൽക്കാതെ ഇവിടെ വാടി... " " മോള് അങ്ങോട്ട് ചെല്ല് പോയിരുന്നു പഠിച്ചോ... " ശ്രീജ പറഞ്ഞതും അവളങ്ങോട്ട് പോയി. അവൻ കോലായിൽ ഇരുന്നു. " ഇവിടുന്നല്ല കുളത്തിന്റെ അവിടുന്ന്.... വാ അങ്ങോട്ട് പോകാം... " " നീയിവിടെ ഇരിക്കാൻ നോക്ക്.. " " പ്ലീസ് അവിടെ പോയിരിക്കാം... " " വേണ്ടാന്ന് പറഞ്ഞില്ലേ... പിന്നെ എന്താ.. " " ഇവിടെ ഇരിക്കെടി... " അവള് ബുക്കവിടെ വച്ചു എന്നാൽ അതിത്തിരി ദേഷ്യത്തിൽ ആയിരുന്നു അതുകൊണ്ട് തന്നെ വലിച്ചെറിയുന്ന ഫീൽ ആയിരുന്നു. " ബുക്ക് വലിച്ചെറിയുന്നോടി നായിന്റെ മോളേ.... " അതും പറഞ്ഞു അപ്പു അവളെ മുഖത്തടിച്ചു... അവള് മുഖവും പൊത്തി കുളത്തിന്റെ അങ്ങോട്ട് ഓടി. അവൻ മൈൻഡ് ചെയ്യാതെ അവിടെ ഫോണിൽ നോക്കിയിരുന്നു..

അജുവും ആദിയും പേടിച് വിറച്ചു ഇരുന്ന് പഠിക്കുന്നുണ്ട്... അച്ഛമ്മ വന്നപ്പോൾ കല്ലു ഇല്ലാ .... " കല്ലു എവിടെ? " " അവളവിടെ ഉണ്ട്... കുളത്തിന്റെ അങ്ങോട്ട് പോയി... " " എന്താടാ നീ വേദനയാക്കിയോ.. നിനക്ക് അതിത്തിരി കൂടിയിട്ടുണ്ട്... പോയി വിളിച്ചിട്ട് വാടാ മോളേ... ഡാ...നിന്നോട് " അവരുടെ ശബ്ദം കനത്തതും അവനങ്ങോട്ട് ചെന്നു... അവള് മുട്ടുകാലിൽ മുഖവും പൂഴ്ത്തി ഇരിക്കായിരുന്നു... അവൻ വേഗം ചെന്ന് തോളിൽ കൂടെ കയ്യിട്ടു.. " ഡീ... വാ..... കല്ലൂ.... മോളേ സോറി ഇനി അടിക്കില്ല....നീ പഠിക്കോ കളിക്കോ എന്താ വച്ചാൽ ചെയ്തോ... വാ.... കല്ലു ഞാൻ നിന്നോട് പറഞ്ഞതാ മിണ്ടാതിരിക്കരുതെന്ന്.... വാ എണീറ്റെ.... നിന്നെ എണീപ്പിക്കാൻ പറ്റോ എന്ന് ഞാനൊന്ന് നോക്കട്ടെ..." അവൻ തലപൊക്കിയതും അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അധികം ബലമൊന്നും പിടിക്കാതിരുന്നപ്പോൾ അവനത്ഭുതം തോന്നി. അവൻ മുഖം തടവി കൊടുക്കാൻ നോക്കുമ്പോഴാണ് അവളുടെ കണ്ണുകൾ അടഞ്ഞിരിക്കുന്നത് കണ്ടത്.. അത് കണ്ടതും അവനു പേടിയായി.. " കല്ലൂ..... കണ്ണ് തുറക്ക്.... കല്ലൂ... മോളേ.... മോളേ.... ഒന്ന് കണ്ണ് തുറക്ക്... കളിക്കല്ലേ നീയ്യ്.... എണീക്ക് കല്ലു... " അവൻ എണീറ്റ് അവളെ വേഗം എടുത്തു അങ്ങോട്ട് നടന്നു... അവര് തല്ലുണ്ടാക്കി പിണക്കം മാറ്റാൻ എടുത്തതാണെന്നാണ് അച്ഛമ്മയും ബാക്കിയുള്ളവരും വിചാരിച്ചത്.. അവൻ വേഗം അവളെ അവന്റെ നെഞ്ചിലേക്ക് ചാരി വച്ചിരുത്തി... " അമ്മമ്മേ വിളിച്ചിട്ടേണീക്കുന്നില്ല കല്ലു... "

വല്ലാത്തൊരു പരവേഷത്തോടെ അവനത് പറഞ്ഞതും അവരവളുടെ അടുത്തേക്ക് ചെന്നു. ഒപ്പം അജുവും ആദിയും... " കല്ലൂ ഒന്നെണീക്ക് ഇനി ഞാൻ വേദനായാക്കില്ല സത്യം.... മോളേ നീയൊന്ന് കണ്ണ് തുറക്ക് നിക്ക് പേടിയാകുന്നുണ്ട്ട്ടോ... മതി കളിച്ചത്... " " അപ്പൂ അകത്തു കൊണ്ടുപോയി കിടത്ത്... " അവൻ വേഗം അകത്തേക്ക് കൊണ്ടുപോയി.. " മിനീ ഒരു പത്രത്തിൽ കുറച്ചു പച്ചവെള്ളം എടുത്തേ... " അവരടുക്കളയിലേക്ക് നീട്ടി വിളിച്ചു പറഞ്ഞു.. അവരും അപ്പുവിന്റെ പിന്നാലെ ചെന്നു ഒപ്പം രണ്ടാളും...അവനവളുടെ അടുത്തിരുന്നു തട്ടി വിളിക്കാൻ തുടങ്ങി. അവന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.. " കല്ലൂ... ഒന്ന് കണ്ണ് തുറക്ക് മോളേ... " " അവിടുന്ന് മാറേടാ... " അവൻ വേഗം മാറി. മിനി അപ്പോഴേക്കും വെള്ളവുമായി വന്നു... " അയ്യോ മോൾക്ക് എന്താ പറ്റിയെ... മോളേ കല്ലൂ " " ഒക്കെ ഒപ്പിച് വച്ചിട്ട് അവനിരുന്നു മോങ്ങുന്നത് കണ്ടില്ലേ? " അവര് പറഞ്ഞതും മിനി അപ്പുവിനെ നോക്കി അവന്റെ കണ്ണ് നിറയുന്നുണ്ട്.. കാര്യം അറിയാനായി ഗീതയും ശ്രീജയും അങ്ങോട്ട് വന്നു.. അവള് കിടക്കുന്നത് കണ്ടതും അവരും പേടിച്ചു.. " എന്താ പറ്റിയെ... " " ഒന്നൂല്യ ഗീതേ.... ഇയ്യ് വേജാറാവണ്ട ഇത് ഞാൻ പ്രതീക്ഷിച്ചതാ... " അവളുടെ മുഖത്ത് വെള്ളം ആക്കി കൊണ്ട് അവരോട് പറഞ്ഞു..

അവര് പരസ്പരം നോക്കി.. " കുട്ടിക്ക് മാറ്റം വന്നത് ഇങ്ങളാരും കണ്ടില്ലേ? " " ഞാൻ ശ്രദ്ധിച്ചിരുന്നു... പിന്നെ ഇടയ്ക്ക് ഭക്ഷണമൊക്കെ കണ്ടാൽ അവളങ്ങനെ ആണല്ലോ... " ശ്രീജ ഗീത വേഗം അവളുടെ മുഖത്ത് ഉമ്മകൊടുത്തു ഒന്ന് തലോടി. " എന്താടാ നീയവിടെ പന്തം കണ്ട പെരുചാഴിയെ പോലെ നിൽക്കുന്നെ... ഇത്ര പെട്ടന്ന് ഇത് വേണമായിരുന്നോ? " അച്ഛമ്മ ചോദിച്ചതും അവൻ തല താഴ്ത്തി... " മോള് ഉറങ്ങിക്കോട്ടെ നിങ്ങളൊക്കെ ഇങ്ങ് പോരെ... " അപ്പു ഒഴിച് ബാക്കിയെല്ലാവരും പുറത്തിറങ്ങി. അജുവിനും ആദിക്കും കാര്യം മനസിലാകത്തെ പരസ്പരം നോക്കി.. അപ്പു വാതിൽ ചാരി വച്ചു വേഗം അവളുടെ അടുത്ത് കയറി കിടന്നു.. എന്നിട്ട് പതിയെ അവളുടെ വയറിൽ തൊട്ട് നോക്കി. അവളുടെ നെറ്റിയിൽ ചുണ്ടമർത്തി. അവന്റെ കണ്ണ് തുടച്ചു എന്നിട്ടവളെ കെട്ടിപിടിച്ചു.............. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story